തിങ്കളാം അല്ലി💖: ഭാഗം 26

thingalam alli

രചന: SHOBIKA

"എല്ലാം അറിയുന്ന നീ തന്നെ ഇങ്ങനെ പറയണം" അല്ലി ദയനീയമായി കൃതിയെ നോക്കിക്കൊണ്ട് പറഞ്ഞു. "ഇപ്പോഴും നീ പഴയതൊക്കെ ആലോചിച്ചിരിക്കുകയാണോ. നിനക്ക് നിന്റെ കിച്ചേട്ടനെ ഇഷ്ടല്ലേ അല്ലി." കൃതി ചോദിച്ചതും അല്ലിയൊന്ന് ഞെട്ടി. "ഞാൻ അറിഞ്ഞു അക്കുവേട്ടനാണ് നിന്റെ കിച്ചേട്ടൻ എന്ന്.നീ എന്തിനാ അല്ലി ആ പാവത്തിനെ സങ്കടപെടുത്തുന്നെ. ഇത്രേം കാലം നിനക്ക് വേണ്ടി കാത്തിരുന്നില്ലേ. അത് നിന്നോടുള്ള പ്രണയം കൊണ്ടാണ്.നീ കിച്ചേട്ടനോടൊന്നും പറയാതെ പോയിട്ടും നിനക്ക് വേണ്ടി കാത്തിരുന്നെങ്കിൽ നീ ഓർത്തു നോക്ക് എത്രമാത്രം അങ്ങേര് നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്" കൃതി അല്ലിയെ convince ചെയ്യാൻ നോക്കി. "എനിക്ക് അറിയാടാ." വരണ്ട ചിരിയോടെ അല്ലി പറഞ്ഞു. "എന്നിട്ടാണോ നീ ഇങ്ങനെയൊക്കെ ചെയ്യുന്നേ" കൃതി ദേശ്യപ്പെട്ടൊണ്ട് ചോദിച്ചു. "നീ കരുത്തുന്നപോലെ എനിക്ക് കിച്ചേട്ടനോട് ഇഷ്ടകേടൊന്നില്ല. ഇഷ്ടം കൊണ്ടാണ് ഈ ഒഴിഞ്ഞുമാറ്റം." "എന്തിന്"

"ഞാൻ കിച്ചേട്ടൻ ചേർന്ന പെണ്ണല്ല കൃതി.നിനകറിയാവുന്നതല്ലേ." "നിനക്കെല്ലാം അക്കു ഏട്ടനോട് പറഞ്ഞൂടെ" "അത് വേണ്ടെടാ. പറഞ്ഞാൽ എന്റെ കൂടെ നിക്കുമെന്നറിയാം.അത് വേണ്ട.കിച്ചേട്ടന് ഇനിയും ജീവികേണ്ടതാണ് അതെന്റെ കൂടെ അല്ലാന്ന് മാത്രം" അല്ലി അത്രേം പറഞ്ഞതും കണ്ണ് നിറഞ്ഞു.അത് ആരും കാണാതിരിക്കാൻ അവൾ വേഗം അവിടെ നിന്നും പോയി. "അല്ലി നിക്ക് ഞാൻ പറയട്ടെ" കൃതി അവളുടെ പുറകെ നിന്ന് വിളിച്ചു.പക്ഷെ അവൾ കേൾക്കാത്ത പോലെ പോയി. "ഇവളെ ഞാൻ.ഒന്ന് സെറ്റ് ആക്കി വരാൻ നോക്കുമ്പോ പെണ്ണ് വഴുതി മാറുവാണല്ലോ.എങ്ങനെ അക്കുവേട്ടൻ ഇതിനെയൊക്കെ സഹിക്കുവോ എന്തോ" അല്ലി പോയ വഴിയേ നോക്കി കൃതി ആരോടെന്നില്ലാതെ പറഞ്ഞു. അന്ന് പിന്നെ അക്കുവും അല്ലിയും തമ്മിൽ കണ്ടില്ല.പോവാൻ നേരമാണ് പരസ്പരം കണ്ടത്. 💐💐💐💐💐💐💐💐💐💐💐💐💐💐 കൃതിയും അല്ലിയും കൂടെ വീട്ടിലേക്ക് പോവാൻ ഇറങ്ങിയപ്പോഴാണ് ബാക്കി ഉള്ളവരും അവരുടെ അടുത്തേക്ക് വന്നേ. "നിങ്ങൾ എങ്ങോട്ടാ ഈ പോണേ" അവരുടെ രണ്ടാൾടെ മുന്നിലേക്ക് ചാടികൊണ്ട് ഭൂമി ചോദിച്ചു. "ഞങ്ങടെ ഫ്ലാറ്റിലേക്ക്"

ഒരു ഭാവഭേദ്ധവുമില്ലാതെ ഉറച്ച തീരുമാനത്തോടെ അല്ലി പറഞ്ഞു. അതുകേട്ട് ബാക്കി എല്ലാരും ഞെട്ടി except അക്കു.എന്തിന് കൃതി വരെ ഞെട്ടി.അവൾ കരുതിയത് അല്ലി അക്കുന്റെ കൂടെ പോവും എന്നാണ്. "അതെങ്ങനെ ശെരിയാവും. ഞാൻ മാത്രേ ഫ്ലാറ്റിലോട്ട് പോവുന്നുള്ളൂ.നീ ഇവരുടെ കൂടെ പോണം അല്ലി" കൃതി അവളെ അനുനയിപ്പിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു. "ഇല്ല.ഞാൻ തീരുമാനിച്ചതാ അതിൽ ഒരു മാറ്റവുമില്ല"അല്ലി "അതെങ്ങനെ ശെരിയാവും"അഭിയാണ്. "അതൊക്കെ ശെരിയാവും.എന്റെ തീരുമാനം മാത്രേ നടക്കു" "അത് നടക്കില്ലല്ലോ ഭാര്യേ" അത്ര നേരം എല്ലാം കേട്ടോണ്ടിരുന്ന അക്കു പറഞ്ഞു. "നീയും ദേ കൃതിയും ഇന്ന് മുതൽ അവിടെ AH മെൻഷനിൽ ആണ് തമാസിക്കുന്നെ" അക്കു ഉറച്ച തീരുമാനത്തോടെ പറഞ്ഞു.

"അത് ശെരിയാവില്ല ഏട്ടാ . അല്ലി വരും ഞാൻ ഫ്ലാറ്റിലോട്ട് പോയ്കൊളാം" കൃതി അവനോട് നിസ്സഹായതയോടെ പറഞ്ഞു. "അത് പറ്റിലാ. നീയിപ്പോ എന്നെ വിളിച്ചത് ഏട്ടാ എന്നല്ലേ.അത് ആത്മാർത്ഥമായിട്ടാണേൽ നീ വരും" അക്കു കൃതിയോട് പറഞ്ഞു. അവൻ അത് പറഞ്ഞതും അവൾക്ക് സമ്മതിക്കാതെ നിവർത്തിയില്ലായിരുന്നു. "കൃതി വീട്ടിലോട്ട് വരും ഇനി നിനക്ക് വരാതിരിക്കാൻ വല്ല ഉദേശവുമുണ്ടേൽ അത് മനസിൽ വെച്ചെക്ക്. വന്നില്ലേൽ ഞാൻ തൂകിയെടുത്തൊണ്ട് പോവും കേട്ടോടി ഭാര്യേ" അല്ലിയെ നോക്കി കളളച്ചിരി ചിരിച്ചുകൊണ്ട് അക്കു പറഞ്ഞു. അല്ലി അവനെ നോക്കി കണ്ണുരുട്ടികാണിച്ചതും അവൻ അതിന് തിരിച്ച അവളെ sight അടിച്ചു കാണിച്ചു.അത് കണ്ട് മറ്റുള്ളവർ അവരെ കളിയാക്കി കൊണ്ടിരിന്നു....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story