തിങ്കളാം അല്ലി💖: ഭാഗം 27

thingalam alli

രചന: SHOBIKA

ശെരിക്കും അക്കുന്റെ ഈ ഭാവങ്ങൾ ഒക്കെ അവർക്ക് അത്ഭുദമായിരുന്നു.കാരണം കലിപ്പ് മോഡിലായിരുന്നു എപ്പോഴും അക്കു.അല്ലിയുടെ വരവ് അക്കുനേ പാടെ മാറ്റി.ഇനി അവര് ചോദിച്ചിട്ട് അവൻ പിന്നേം കലിപ്പിടണ്ട വിജാരിച്ച് ഒന്നും തന്നെ ചോദിച്ചില്ല. "ആ പിന്നെ നിങ്ങടെ ഡ്രസ് ഒക്കെ ഫ്ലാറ്റിലല്ലേ ഉള്ളെ.അപ്പൊ നമുക്ക് അത് പോയി എടുത്തിട്ട് വരാം."അക്കു "ഞാൻ പോയി എടുത്ത് വന്ന പോരെ" കൃതി ചോദിച്ചു. "ഏയ് അത് വേണ്ട.ഒരു കാര്യം ചെയ്യ് അപ്പു നീയും ഭൂമിയും കൂടെ കൃതിടെ വണ്ടിയിൽ വീട്ടിലേക്ക് വിട്ടോ.പിന്നെ ഞങ്ങൾ നാലും കൂടെ ഇവരുടെ ഫ്ലാറ്റിലേക്ക് പോയി ഡ്രസ്സും സാധനങ്ങളും ഒക്കെ എടുത്തിട്ട് വരാം." അക്കു പറഞ്ഞതും എല്ലാരും സമ്മതിച്ചു.പ്രതേകിച്ചു അപ്പുവും ഭൂമിയും.കാരണം അവർക്ക് രണ്ടുപേർക്കും കൂടെ സ്പെൻഡ് ചെയ്യാൻ ടൈം കിട്ടിയിട്ടില്ല.അതോണ്ട് അതവർക്ക് നല്ലൊരു ചാൻസ് ആണ്. "എന്ന നിങ്ങള് വിട്ടോ" അക്കു അപ്പുനോടും ഭൂമിയോടുമായി പറഞ്ഞു. "അപ്പൊ നമ്മുക്ക് പോയാലോ" അവര് പോണ വഴിയേ നോക്കി അഭി ചോദിച്ചു. "അഹ്ടാ.നിങ്ങൾ കേറ്" അക്കു ഡ്രൈവിംഗ് സീറ്റിലേക്ക് കയറികൊണ്ട് പറഞ്ഞു.

അല്ലി വേഗം തന്നെ പിന്നിലെ സീറ്റിലേക്ക് കയറി ഇരുന്നു.കൂടെ കൃതിയും.അഭി കോ ഡ്രൈവിംഗ് സീറ്റിലേക്കും കയറി ഇരുന്നു. അക്കു ഡ്രൈവിങ്ങിനിടെ ഇടക്കിടെക്ക് ഫ്രണ്ട് മിററിലൂടെ അല്ലിയെ നോക്കി.അഭിയും കൃതിയും അഭിയും കൂടെ ഒരേ കത്തിയടിയായിരിന്നു.ആദ്യം അല്ലി വരാൻ കൂട്ടാക്കിയിരുന്നില്ല. പിന്നെ അഭിടെ ചളിയടി അവളെ കൂടെ സംസാരിപ്പിക്കാൻ പാകത്തിലുള്ളതായിരുന്നു. അവരുടെ ഫ്ലാറ്റിനടുത്തേതാറായതും ആന്റണി മഹിന്ദ്രനെ കണ്ട വീട്ടിലേക്ക് കണ്ണു പായിച്ചു. അവിടെ നിന്നക്കണ മഹിന്ദ്രനെ കണ്ടതും അല്ലി ഒരു ഞെട്ടലോടെ കൃതിയുടെ കയ്യിൽ കൈ മുറുക്കി. അല്ലിയുടെ കൈമുറുക്കം അറിഞ്ഞതും കൃതി സംശയത്തോടെ അവളെ നോക്കി.അവൾടെ നോട്ടം പോണ സ്ഥലത്തേക്ക് അവളും നോക്കി.അവിടെ നിക്കണ മഹിന്ദ്രനെ കണ്ട് അവളും ഒന്ന് ഞെട്ടിയിട്ടുണ്ട്. "അല്ലി" കൃതി അവൾടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ കേൾക്കാൻ പാകത്തിൽ വിളിച്ചു. "നീ പേടിക്കണ്ട ഒന്നുണ്ടാവില്ല" അല്ലി അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

അവരുടെ മുഖത്തുണ്ടാവുന്ന ഞെട്ടലും പേടിയും എല്ലാം കൂടെ കലര്ന്ന ഭാവം നോക്കി കാണുകയായിരുന്നു അക്കു അപ്പോൾ. അവരുടെ കാർ നേരെ അവരുടെ ഫ്ലാറ്റിനു ചോട്ടിൽ കൊണ്ടുവന്ന് നിർത്തിയതും അല്ലിയും കൃതിയും വേഗം അവരുടെ ഫ്ലാറ്റിലോട്ട് കയറിപ്പോയി .പിറകെ കാർ പാർക്ക് ചെയ്ത് അക്കുവും അഭിയും. അല്ലി ഫ്ലാറ്റിൽ കയറി നേരെ അവളുടെ റൂമിലേക്ക് പോയി.അവിടെ നിന്ന് ഒരു ബൈനോകുലർ ഉപയോഗിച്ച് മഹിന്ദ്രൻ നിന്ന് വീട്ടിലേക്ക് നോക്കി.അവിടം നീരീക്ഷിക്കാൻ തുടങ്ങി.പെട്ടന്നാണ് ആ വീട്ടിലെ ടെറസ്സിൽ അയാളെ കണ്ടേ.അയാളെ കണ്ടതും അവളുടെ കണ്ണിൽ തീ ആളിക്കത്തി. തന്റെ അമ്മയെ ഇല്ലാതാക്കിയവരോടുള്ള പക. തന്നെ തന്നെ ഇല്ലാതാക്കാൻ നോക്കിയവരോടുള്ള പക.എല്ലാം കൂടെ അവരെ ചുട്ടെരിക്കാനുള്ള പക ഇന്നി ഈ നിമിഷം അവളുടെ കണ്ണുകളിൽ കാണാൻ കഴിയും.പക്ഷെ അവൾ കാത്തിരിക്കുന്നത് അയാളെയാണ്.എല്ലാത്തിനും കാരണകരണയവനെ....

ദേഷ്യം അതിന്റെ പരമാവധി ലെവലിൽ എത്തിയതും അടുത്തിരുന്ന ഫ്ലവർവേസ് കൈ കൊണ്ട് തട്ടി പൊട്ടിച്ചു.അത് ചിന്നി ചിതറി.ഫ്ലവർവേസിന്റെ ചില്ല് കൊണ്ട് അവളുടെ കയ്യിൽ നിന്നും രക്ത കിനിയുന്നുണ്ടായിരുന്നു. ഈ ശബ്ദമെല്ലാം കേട്ട് ബാക്കി മൂന്നുപേരും അങ്ങോട്ട് ഓടി വന്നു. അടങ്ങാത്ത ദേഷ്യത്തോടെ നിന്ന് കേതക്കുന്ന അല്ലിയെയാണ് അവർ കണ്ടത്.കയിലൂടെ രക്തം ഉറ്റി വീഴുന്നുണ്ട്. അവൾക്ക് ശ്വാസം കിട്ടാതെ ശ്വാസം ആഞ്ഞു വലിക്കാൻ തുടങ്ങി.പതിയെ അവൾ സൈഡിലോട്ട് വീഴാൻ പോയതും അക്കു വന്നു പിടിച്ചു.അവളെ തട്ടി വിളിക്കാൻ തുടങ്ങിയവർ. "അല്ലി" അവളുടെ കണ്ണുകൾ അടഞ്ഞു പോവുന്നുണ്ടായിരുന്നു.ഒപ്പം ശ്വാസം എടുക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പെട്ടന്ന് കൃതി അവിടുന്ന് ഓടി പോയി അവളുടെ ഇൻഹൈലർ എടുത്തോണ്ട് വന്ന് അവളെ കൊണ്ട് വലിപ്പിച്ചതും ശ്വാസം നേരെയായി.അല്ലി അക്കുവിന്റെ നെഞ്ചിലോട്ട് വീണു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story