തിങ്കളാം അല്ലി💖: ഭാഗം 28

thingalam alli

രചന: SHOBIKA

അല്ലി അക്കുവിന്റെ നെഞ്ചിലോട്ട് വീണു. അക്കു അവളെ താങ്ങി എടുത്ത് ബെഡിൽ കിടത്തി.ബെഡിൽ കിടന്നതും അവളുടെ കണ്ണുകൾ അടഞ്ഞു പോയി.പതിയെ അവൾ മയകത്തിലേക്ക് വീണു. അപ്പോഴാണ് അക്കു അവളുടെ കയ്യിലേക്ക് ശ്രേദ്ധിച്ചത്.കയ്യിൽ നിന്നും ബ്ലഡ് പോവുന്നുണ്ടായിരുന്നു. "കൃതി" അക്കു വിളിച്ചതും അവൾ അവനെ നോക്കി. "First aid box" അവനത് ചോദിച്ചപ്പോഴാണ് അവളുടെ കയ്യിൽ നിന്നും ഒഴുകിയറങ്ങിയ ചോര അവരും കാണുന്നേ.കൃതി വേഗം പോയി first aid box എടുത്തുകൊണ്ട് വന്നു.അക്കു അത് വാങ്ങി അവളുടെ കയ്യിൽ മരുന്ന് വെച്ച് കെട്ടികൊടുത്തു. അഭിയും കൃതിയും പുറത്തേക്ക് പോയി.അക്കു അവിടെ അവളുടെ തലയിൽ തലോടികൊണ്ടിരുന്നു അവന്റെ മനസ്സിൽ ചിന്തകൾ കുന്നുകൂടികൊണ്ടിരുന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐 പുറത്ത് കൃതിയും അഭിയുമായി സംസാരിച്ചു നിക്കുമ്പോഴായിരുന്നു അല്ലി കയറിയിരുന്ന റൂമിൽ നിന്നും ശബ്‌ദം കേട്ടെ.വന്നു നോക്കിയപ്പോൾ കണ്ട കാഴ്ച എന്റെ ഹൃദയത്തിൽ വേദന ഉണ്ടാക്കും പാകത്തിലുള്ളതായിരുന്നു. പെട്ടന്ന് അല്ലിക്ക് സംഭവിച്ചതൊക്കെ കണ്ട് എനിക്ക് പേടിയായിരുന്നു.

പക്ഷെ കൃതിടെ പ്രവർത്തി കണ്ടിട്ട് അവൾക്ക് എല്ലാം മുന്നേ അറിയുന്ന പോലെയുണ്ട്.ഇനി എന്റെ മനസിൽ കിടന്ന് പുകയുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇപ്പൊ ഈ നിമിഷം കൃതിക്ക് മാറ്റഗ്രാ സാധിക്കു. അല്ലിയുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചതിന് ശേഷം അവൻ പുറത്തോട്ട് പോയി.അപ്പൊ കണ്ടത് പുറത്തു തലയിൽ കയ്യും താങ്ങി ഇരിക്കുന്ന കൃതിയെയും അവളെ നോക്കിയിരിക്കുന്ന അഭിയെയുമാണ്. "കൃതി" അവന്റെ വിളികേട്ട് അവൾ തലയുയർത്തി നോക്കി. "എന്താ" കൃതി സംശയത്തോടെ അവനെ നോക്കി. "എന്താണിതിനൊക്കെ അർത്ഥം അവൾക്ക് എന്താണ് പറ്റിയെ" അവലാതിയോടെ ഉള്ള അവന്റെ ചോദ്യത്തിന് അവൾ അവനൊരു വരണ്ട ചിരി നൽകി. "അവൾക്ക് മുന്നേ തകണ്ണേ ശ്വാസം മുട്ടൽ ഉണ്ടായിരുന്നു. പിന്നെ ദേഷ്യം വരുമ്പോ കയ്യിൽ കിട്ടുന്നത് എടുത്തെറിയുന്ന സ്വഭാവവും ഉണ്ട്.അതാണിപ്പോ ഉണ്ടായത്.അക്കു ഏട്ടന്റെ പഴയ അല്ലിയല്ല അവിളിപ്പോ.പുതിയൊരു അല്ലിയാണ്. അവളുടെ ജീവിതത്താനുഭവങ്ങൾ അവളെ ആ പാവം അല്ലിയിൽ നിന്നും ഇന്നത്തെ തന്റേടിയായ അല്ലിയിലേക്ക് മാറ്റി.കിച്ചേട്ടന്റെ അല്ലിയിൽ നിന്നും ഇന്നത്തെ അല്ലിയിലേക്ക് നല്ല ദൂരമുണ്ട്.

നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറം" കൃതി ഒരു വരണ്ട ചിരിയോടെ പറഞ്ഞു.അക്കു അവൾ പറഞ്ഞതിന്റെ പൊരുൾ തേടി കൊണ്ടിരിക്കുയായിരുന്നപ്പോൾ.അഭിയാണേൽ ഇവരിത് എന്ത് തേങ്ങായാണ് പറയുന്നത് എന്ന കണക്കും.കാരണം കുട്ടികറിയില്ല അക്കുന്റെ ഭൂതകാലത്തിലെ അല്ലിയും ഈ അല്ലിയും ഒന്നാണ് എന്ന കാര്യം. "അവളുടെ ചുറ്റും ശത്രുകളുണ്ട്.അവളെ കണ്ടാൽ എന്തിനും മടിക്കാത്ത നീച ജന്മങ്ങൾ.അവരിൽ നിന്നും അവൾ മറഞ്ഞിരിക്കുവാണ്. ഒരിക്കലും പേടിച്ചിട്ടില്ല. മറിച്ച് അവരെ കൊല്ലാനുള്ള പകയുമായി.ഇന്ന് അതിലൊരു ശത്രുവിനെ മുന്നിൽ കണ്ടു.അത് അവളെ മറവിക്കു വിട്ടുകൊടുത്ത ഓർമകളെ ഓർത്തെടുക്കാൻ പാകത്തിലുള്ളതായിരിക്കണം.അത് അവളെ ദേഷ്യം പിടിപ്പിച്ചിരിക്കും.അവരെ കൊല്ലാനുള്ള ദേഷ്യം.ആ നിമിഷം ആയിരിക്കണം ഫ്ലവർ്‌വേസ് ഉടച്ചതൊക്കെ.ഇന്നലെ നിങ്ങടെ വീട്ടിലേക്ക് വന്നത് എന്തുകൊണ്ടായിരുന്നു എന്നറിയോ" "എന്ത്" കൃതി പറഞ്ഞതും അക്കു സംശയത്തോടെ ചോദിച്ചു. "ഇന്നലെ ഞങ്ങൾ അവിടേക്ക് വന്നത് എന്തുകൊണ്ടാണെന്ന് മനസിലായോ" കൃതി ഒരു ചോദ്യം അവരോട് ചോയ്ച്ചു.

"അവിടെ താമസിക്കാൻ അല്ലെ"അഭി "അല്ലാ" "പിന്നെ" "ഇന്നലെ ഞങ്ങൾ ഓഫീസിൽ നിന്നും തിരിച്ചു വരുമ്പോ ഫ്ലാറ്റിനടുത്തേതാറായതും ഒരു വീട്ടിൽ അവളുടെ ശത്രുവിനെ കണ്ടു.സത്യം പറഞ്ഞാൽ അയാളെ കൊല്ലാനുള്ള ദേഷ്യം അല്ലിക്കുണ്ടായിരുന്നു. പക്ഷെ അപ്പോഴും അവള് അതിനു മുതിരാതെ അയാളുടെ മുന്നിൽ പെടാതെയിരിക്കാനാണ് ശ്രേമിച്ചത്.ആ നിമിഷം ഞങ്ങൾ ഫ്ലാറ്റിലേക്ക് വന്നിരുന്നെങ്കിൽ തീർച്ചയായും അയാൾ കാണുമായിരുന്നു.അതുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് പോവാതെ വേറെ എവിടേലും തങ്ങാം കരുതി.ഹോസ്റ്റൽ ഒക്കെ നോക്കി കിട്ടതായപ്പോഴാ അങ്ങോട്ട് വന്നേ.കുറെ പറഞ്ഞിട്ടാണ് അങ്ങോട്ട് വന്നേ.ഇന്ന് ഇപ്പോ വരുന്ന വഴിയിൽ വീണ്ടും ആ വീട്ടിലയാളെ കണ്ടു" "അതാണോ വീടേതാറായതും രണ്ടാൾടെ മുഖത്തു പരിഭ്രമം ഉണ്ടായേ" എല്ലാം കേട്ട് കഴിഞ്ഞതും അക്കുവിന് ദേഷ്യം വന്നു.പിന്നെ ഗൗരവത്തോടെ അവളോട് ചോദിച്ചു.കൃതിയാണേൽ അവനെ അത്ഭുദത്തോടെ നോക്കി.ഇതൊക്കെ ശ്രേദ്ധിച്ചോ എന്നത് തന്നെയാ. അഭിയാണേൽ ഇതോക്കെ എപ്പോ എന്ന രീതിയിൽ ലുക്ക് വിട്ടിട്ടുണ്ട്.

"അത് തന്നെ.അവളതാണ് വന്നതും റൂമിലേക്ക് ഓടികേറിയെ.പഴയതൊക്കെ ഓർത്തു ദേഷ്യവന്നിരിക്കണം അവൾക്ക്.അതാണ് ഫ്ലവർവേസ് എടുത്തെറിഞ്ഞതും ശ്വാസ മുട്ടിയതുമൊക്കെ" കൃതി ഇച്ചിരി വിഷമത്തോടെ പറഞ്ഞു. "ആരാണയാൾ" "മഹിന്ദ്രൻ.അതാണയാളുടെ പേര്.ഇന്നലെ അല്ലി കാണിച്ചു തന്നപ്പോഴാണ് അയാളെ ഞാൻ ആദ്യമായി കണ്ടേ.പക്ഷെ അല്ലി അയാളെ ഭയക്കുന്നില്ല ഒരിക്കലും. ഇയാളുടെ തലവൻ ഒരുത്തനുണ്ട് അയാൾക്ക് വേണ്ടിയാണ് അവൾ കാത്തിരിക്കുന്നത്.അവളയാളെ കൊല്ലണം എന്നൊരു വിചാരത്തോടെയാണ് നടക്കുന്നത്.അതിനു മാത്രം അയാൾ അവളോട് ചെയ്തിട്ടുണ്ട്" അത് പറയുമ്പോൾ കൃതിയുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിയുന്നുണ്ടായിരുന്നു. തന്റെ ആത്മമിത്രത്തിന് സംഭവിച്ചതോർത്ത് അവൾക്ക് വേണ്ടി പൊഴിഞ്ഞത്. "എന്താണ് ഏട്ടത്തിക്ക് അയളോടിത്ര പക.എന്താണ് ഏട്ടത്തിക്ക് സംഭവിച്ചേ" അഭി കേട്ടത്തിന്റെ നടുക്കത്തിൽ ചോദിച്ചു.അതറിയാനായി അക്കുവും അവളെ നോക്കി.

കാരണം അവനും അറിയണമായിരുന്നു തന്റെ സഖിക്ക് എന്താണ് പറ്റിയെ എന്ന് "അത് മാത്രം എന്നോട് ചോദിക്കരുത്.ഞാൻ പറയില്ല. അവളുടെ അനുവാദമില്ലാതെ ഒരിക്കലും ആ കാര്യം എന്റെ നാവിൽ നിന്നും വരില്ല." "അക്കു ഏട്ടൻ അവളോട് ചോദിക്കണം.കാരണം അല്ലിടെ കിച്ചേട്ടന് മാത്രേ അവളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കു. ഏട്ടനെ അവൾക്ക് ഇഷ്ടാണ് ഇപ്പോഴും.പക്ഷെ അവളുടെ ഇപ്പോഴുള്ള ലക്ഷ്യം അയാളെ കൊല്ലുക എന്നുള്ളതാണ്" കൃതി അത്രയും പറഞ്ഞിട്ട് അവരുടെ മുഖത്തേക്ക് നോക്കി.രണ്ടാളുടെ മുഖത്തും ഞെട്ടലായിരുന്നു. "എന്താ താൻ പറയുന്നേ.എന്റെ അല്ലി അവൾ അങ്ങനെയൊക്കെ ചെയ്യോ." ആ ഒരു ഞെട്ടലിൽ ഒരു ചെറിയ വിറയലോടെ അക്കു ചോദിച്ചു. "ചെയ്യും ഏട്ടാ.അവളുടെ ജീവിതത്തിൽ സംഭവിച്ചതറിഞ്ഞാൽ തീർച്ചയായും ആരായാലും അങ്ങനെയേ ചെയ്യൂ.അത് കേട്ട് കഴിഞ്ഞാൽ ഏട്ടൻ തന്നെ വേണേൽ അത് ചെയ്യും.എനിക്കുറപ്പുണ്ട്.പക്ഷെ വേണ്ട.അത് അവളുടെ കർത്തവ്യമാണ്.

അവളുടെ പ്രതികാരമാണ്.വർഷങ്ങളായി അവളുടെയുള്ളിൽ ആളി കത്തി കൊണ്ടിരിക്കുന്ന അഗ്നിയുണ്ട്. അത് കെട്ടോടങ്ങാണമെങ്കിൽ അവളത് ചെയ്തേ പറ്റു.അവളത് ചെയ്ത കഴിഞ്ഞ നിമിഷം നമ്മളിൽ നിന്നകലും.എട്ടനോടടുത്താൽ പിന്നെ അവൾക്ക് പിരിയാൻ പറ്റില്ല എന്നവൾക്കറിയാം. അതാണ് ഇപ്പോൾ അവൾ അകലം പാലിക്കുന്നത്.ഏട്ടനെല്ലാം അവളിൽ നിന്നറിയണം.എനിക്കുറപ്പുണ്ട്. ഏട്ടനവളുടെ കൂടെ നിക്കുമെന്ന്.ഇല്ലേൽ പറയണം.ഞാൻ ഉണ്ടാവും അവളുടെ കൂടെ." അത് പറയുമ്പോ അവളിൽ നിറഞ്ഞു നിന്നത് അല്ലിയോടുള്ള സ്നേഹമായിരുന്നു.അനാഥയായി ജീവിച്ചിരുന്നവളുടെ ഇടയിലേക്ക് ഒരു സഹോദരിയായി കൂട്ടുകാരിയായി മനസാക്ഷി സൂക്ഷിപ്പുകരിയായി വന്ന അല്ലിയോടുള്ള സ്നേഹം,വാത്സല്യം എല്ലാമായിരുന്നു അവളുടെ കണ്ണുകളിൽ ആ നിമിഷം.... "താൻ പറയുന്നത് കേട്ട് അവളുടെ ജീവിതത്തിൽ എന്തൊക്കെയോ വലിയ കാര്യം തന്നെ സംഭവിച്ചിട്ടുണ്ട് എന്ന്. എന്തൊക്കെ വന്നാലും അല്ലിടെ കൂടെ എന്നും അവളുടെ കിച്ചേട്ടൻ ഉണ്ടായിരിക്കും.ഒരു നിഴൽ പോലെ എന്നും" ....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story