തിങ്കളാം അല്ലി💖: ഭാഗം 37

thingalam alli

രചന: SHOBIKA

തിരിച്ചു അനക്കമൊന്നും ഉണ്ടായിരുന്നില്ല.കൃതി എടുത്തിട്ട് വരാൻ പോയിണ്ടാവും എന്ന വിശ്വാസത്തിൽ അവൾ ഫ്രഷ് ആയി. ഫ്രഷായി കഴിഞ്ഞപ്പോഴേക്കും പുറത്ത് ആരുടേം സൗണ്ട് ഒന്നും കേൾക്കാനില്ല. "കൃതി" കൃതിയെ രണ്ടുമൂന്നുവട്ടം വിളിച്ചിട്ടും വിളി കേൾക്കുന്നില്ല കുരിപ്പ്. അവസാനം രണ്ടും കലിപ്പിച്ച് ബാത്റൂമിലേക്ക് ഓടികേറുമ്പോ എടുത്തോണ്ട് വന്ന ടവലും ചുറ്റി പുറത്തേക്കിറങ്ങി.ആരെനേം കണ്ടില്ല.അപ്പോഴാ സമദാനമായെ.ആശ്വാസത്തിൽ നെഞ്ചിൽ കയ്യും വെച്ച് നിന്നതായിരുന്നു.അപ്പോഴാണ് ഡോർ തുറന്ന് സൗണ്ട് കേട്ടെ. "എത്ര നേരായിടി കൃതി നോക്കി... നിക്ക്.." കൃതിയാണ് വന്നേ എന്ന് വിചാരിച്ച് പറഞ്ഞോണ്ട് തിരിഞ്ഞതും കണ്ടത് അവിടെ നിക്കണ ന്റെ കെട്ടിയോനെയാണ്.അപ്പൊഴാണ് ഞാനിപ്പോ ഏത് വേഷത്തിലാണ് എന്ന് ഓർമ വന്നതും ഞാൻ കൈ രണ്ടും മാറോട് ചേർത്തു വെച്ചു.അപ്പോഴേക്കും ആ കാലൻ ന്റെ അടുത്തേക്ക് വരാൻ തുടങ്ങി .ഞാൻ മെല്ലെ പുറകിലേക്കും. അവസാനം എന്തിലോ പോയി തട്ടി.സംഭവം നോക്കിപ്പോ ചുമരിൽ തന്നെയാണ്.ഇനി ഒരടി നീങ്ങാൻ കഴിയുല. 'ജാങ്കോ നീയറിഞ്ഞ ഞാൻ പെട്ട്' 💐💐💐💐💐💐💐💐💐💐💐💐💐💐

അല്ലിക്ക് പനിയൊന്നും ഇല്ലെന്ന് കണ്ടതും അവൾക്കൊരു മുത്തവും കൊടുത്ത് ഫ്രഷ് ആവാൻ കേറിയത്. ഫ്രഷായി ഇറങ്ങി അവളെ നോക്കിയതും ബെഡിൽ കണ്ടില്ല. "ഇവളിത് എവിടെപ്പോയി" അതും ആലോചിച്ച് ഡ്രെസ്സും ഇട്ട് പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് അപ്പുറത്തെ റൂമിൽ നിന്നും " കൃതി" എന്ന് ന്റെ പെണ്ണ് വിളിക്കുന്നത് കേട്ടെ. അപ്പൊ തന്നെ അങ്ങോട്ട് ചെന്നു.ഡോർ തുറന്ന് അവളെ കണ്ടതും ന്റെ കിളികളൊക്കെ കൂടും കിടക്കയും എടുത്ത് പോയി മക്കളെ.പെണ്ണ് ഫ്രഷായിട്ട് ഒരു ടവൽ മാത്രം കെട്ടിയിട്ടാണ് നിക്കുന്നേ. "എത്ര നേരായിടി കൃതി നോക്കി... നിക്ക്.." അവൾ പറഞ്ഞത് കേട്ടാണ് ന്റെ ബോധം വന്നേ.അതും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ഞാനാണ് എന്ന് കണ്ടേ എന്ന് അവളുടെ വാക്കുകൾ പൂർത്തിയകാത്തത് കണ്ടപ്പോ മനസിലായി.എന്നെ അവിടെ ഒട്ടും പ്രതീക്ഷിച്ചിട്ടും ഇല്ല.എന്നെ ഇത്തിരി പേടിപ്പിച്ചതല്ലേ.അപ്പോ ഒരു ചെറിയ പണി കൊടുക്ക കരുതി അവളുടെ അടുത്തോട്ട് പോയി. 'അയ്‌ ഈ പെണ്ണ് മോശിലല്ലോ.'

ഞാൻ ഫ്രണ്ടിലോട്ട് പോവുന്തോറും അവൾ ബാകിലോട്ട് പോവാൻ തുടങ്ങി.അവൾ അവിടെ ചുമരിൽ തട്ടി നിന്നതും ഞാൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി പുരികം പൊക്കി കാണിച്ചു. അപ്പൊ അവളെന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട്. 'ഈ പെണ്ണേന്റെ കണ്ട്രോൾ കളയും' അവളെയും നോക്കി മനസ്സിൽ പറഞ്ഞു. "എ.. എന്താ" അവളൊരു വിക്കലോടെ ചോദിച്ചു. അതിനവൻ sight അടിച്ചു കാണിച്ചു അവളിന്ന് ഉയർന്നു വരുന്ന ഷാമ്പൂന്റെയും സോപ്പിന്റെയും ഒക്കെ മണം അവനെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിരുന്നു. പതിയെ അവളിലോട്ട് അടുത്തു.അവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വെള്ള തുള്ളിയിലേക്കായി അവന്റെ കണ്ണുകൾ.അതിനോട് പോലും അവൻ അസൂയ തോന്നി.അവന്റെ അധരത്താൽ ആ വെള്ളതുള്ളികളെ ഒപ്പിയെടുത്തു.അവന്റെ സാമിപ്യം അവളിലും മാറ്റങ്ങൾ സൃഷ്ടിച്ചു.അവന്റെ അധരം കഴുത്തിൽ ഒരു ചുംബനം തീർത്തതും അവളൊരു പിടപ്പോടെ അവന്റെ ഷർട്ടിൽ കൈപിടി വീണു. അവന്റെ അധരങ്ങൾ സ്ഥാനം മാറാൻ തുടങ്ങിയതും. ഒരു കട്ടുറുമ്പായി റൂമിന്റെ വാതിൽ തുറന്നതും അവര് രണ്ടാളും അടർന്നു മാറി.പരസ്പരം മുഖത്ത് നോക്കാൻ ചടപ്പ് തോന്നി.

കട്ടുറുമ്പായി റൂമിലെത്തിയത് കൃതിയായിരുന്നു.അല്ലിടെ ബാഗും എടുത്താണ് അവൾടെ വരവ്.പക്ഷെ കക്ഷി ഈ ലോകത്തൊന്നും അല്ല.അതോണ്ട് അവിടെ നടന്നതോന്നും അവൾ കണ്ടിട്ടില്ല.എന്തിന് അക്കു അവിടെ ഉള്ളത് പോലും അറിഞ്ഞിട്ടില്ല. "എന്തോ ചീഞ്ഞുനാറുന്നുണ്ടല്ലോ മക്കളെ.something fishy... കണ്ടുപിടിക്കാം നമ്മുക്ക്"ലെ shobz അവളി ലോകത്തൊന്നും അല്ല എന്ന് മനസിലായാ അക്കു വേഗം റൂമിന്നിറങ്ങി പോയി.അവൻ പോയതും അല്ലി വേഗം കൃതിടെ മണ്ടേൽ ഒരു കൊട്ടും കൊടുത്ത് ഡ്രസ്സും എടുത്ത് change ആക്കാൻ പോയി. കൃതി അപ്പോഴാണ് ബോധത്തിലേക്ക് വന്നത്.ഒരു ഞെട്ടൽ അവളിൽ ഉണ്ടായിരുന്നു. "പട്ടി,തെണ്ടി,ചെറ്റ...അവനാരാന്നാ വിചാരം......." അല്ലി ഡ്രെസ്സ് change ചെയ്തു വരുമ്പോ കണ്ടത് ആരെയോ ചീത്ത വിളിച്ചിരിക്കുന്ന കൃതിയെയാണ്. "ഇതിപ്പോ എന്താ കഥ"അല്ലിസ് ആത്മ "നീയാരയെ ഇങ്ങനെ തെറി വിളിക്കുന്നേ. നിന്റെ ബോധമോക്കെ പോയ" കൃതിടെ മുന്നിൽ കേറി നിന്നൊണ്ട് അവൾ ചോദിച്ചു.

"അവൻ കിസ്സിയെടി" കൃതി എന്തോ ബോധത്തിൽ അവളോട് വിളിച്ചു പറഞ്ഞു. "എന്റെ ദൈവമേ ഇനി കിച്ചേട്ടനേങ്ങാനും കിസ്സുന്നത് കണ്ട് പെണ്ണിന്റെ കിളി പോയത്താണോ"അല്ലിടെ ആത്മയാണ്. "കിസ്സോ" ഒന്നുമറിയാത്തപോലെ പോലെ അല്ലി ഞെട്ടി കൊണ്ട് ചോദിച്ചു. "ആ കിസ്സ് തന്നെ.എന്തേ കേട്ടിട്ടില്ലേ"കൃതി "കേട്ടിട്ടുണ്ട് നീ പറ" ഇനിം എന്തേലും പറഞ്ഞാൽ ചിലപ്പോ അവള് ചിലപ്പോ കാണാത്ത കാര്യം വിളിച്ചു പറഞ്ഞാലോ വെച്ച് അല്ലി nice ആയിട്ട് subject change ആക്കി. "നീ ഡ്രസ് എടുത്തു വരാൻ പറഞ്ഞില്ലേ" "ആ പറഞ്ഞു" "അപ്പൊ അതേടുക്കാൻ ഞാൻ താഴോട്ട് പോയതാ.അപ്പോ ഉണ്ടല്ലോ" "മുട്ടകറിയുമുണ്ടോ" "എന്ത്" കൃതി പറയുന്നതിനിടയിൽ കയറി അല്ലി ചോദിച്ചതും കൃതി കണ്ണും തള്ളികൊണ്ട് ചോദിച്ചു. "അല്ലാ നീയല്ലേ പറഞ്ഞ് അപ്പം ഉണ്ടെന്ന്.അപ്പൊ മുട്ടകറിയല്ലേ ചോദിച്ചത്" അല്ലി നിഷ്കളങ്കമായി ചോദിച്ചു. "മുട്ടകറിയല്ലെടി ഞാനിപ്പോ നിനക്ക് ചിക്കൻക്കറി ഉണ്ടാക്കി തരാം" കൃതി പല്ലിറുമി കൊണ്ട് പറഞ്ഞു.

"ചോറി നീ പറ ഞാൻ കേട്ടത്തിന്റെ mistake" രംഗം പന്തിയല്ല എന്ന് മനസിലായ അല്ലി കളം മാറ്റി ചവിട്ടി. കൃതി ഒന്ന് കൂളായി പറയാൻ തുടങ്ങി. 💐💐💐💐💐💐💐💐💐💐💐💐💐💐 അല്ലിടെ ഡ്രെസ്സും എടുക്കാൻ വേണ്ടി താഴേക്ക് പോവുവയിരുന്നു.ചാടി ചാടി ഓരോ സ്റ്റെപ്പും ഇറങ്ങി ബാഗ്‌ വെച്ച റൂമിലേക്ക് കടന്നതായിരുന്നു. "അയ്യോ ന്റമ്മേ ഞാനിതാ പോവുന്നേ" കൃതി ഒരു നിലവിളിയോടെ ആസിഡ് നിന്നിരുന്ന ആളുടെ മേലേക്ക് പോയി വീണു.വീണുന്ന് മാത്രല്ല കുട്ടിടെ lips ചെറുതായിട്ട് അയാളുടെ ലിപ്സിൽ ടച്ച് ആയി. "ആരായിരുന്നു അവിടെ നീ പഞ്ചറാക്കിയ ആൾ" അല്ലി ഇടയിൽ കേറി ചോദിച്ചു "പഞ്ചറാക്കെ" കൃതി സംശയത്തോടെ ചോദിച്ചു. "ആ.നീ അയാളുടെ മേലേക്ക് അല്ലെ വീണേ.സ്വാഭാവികമായും നിന്റെ wait കാരണം അയാൾ പഞ്ചറായിട്ടുണ്ടാവും" അല്ലിക്ക് പറഞ്ഞത് മാത്രേ ഓര്മയുള്ളൂ.പിന്നെ കുട്ടി നിലത്താണ് കിടക്കുന്നേ.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story