തിങ്കളാം അല്ലി💖: ഭാഗം 38

thingalam alli

രചന: SHOBIKA

"ആ.നീ അയാളുടെ മേലേക്ക് അല്ലെ വീണേ.സ്വാഭാവികമായും നിന്റെ wait കാരണം അയാൾ പഞ്ചറായിട്ടുണ്ടാവും" അല്ലിക്ക് പറഞ്ഞത് മാത്രേ ഓര്മയുള്ളൂ.പിന്നെ കുട്ടി നിലത്താണ് കിടക്കുന്നേ... "ഡി പട്ടി.... ചെമ്പരത്തിപൂവേ എന്ന് വിളിച്ച നാവുകൊണ്ട് നീ പലതും വിളിപ്പിക്കണോ.എന്നാലും ഒരു സത്യം പറഞ്ഞതിന് ഇങ്ങനെ എന്നെ തള്ളിയിട്ട് കൊല്ലാൻ നോക്കിലെ.നോക്കിക്കോ ഞാൻ ന്റെ കിച്ചേട്ടനോട് പറഞ്ഞു കൊടുക്കും.നിന്നോട് ഞാൻ കട്ടിസായി" വീണിടത് നിന്നു തന്നെ കൊച്ചുകുട്ടികളെപോലെ പറയാൻ തുടങ്ങി. "അയ്യോ പിണങ്ങല്ലെടി.ഞാൻ അറിയാതെ തള്ളിയതാ.ചോറി.നീ വാ ഞാൻ പിടിക്കാം" അതും പറഞ്ഞ് കൃതി അവളെ പിടിച്ചെണീപ്പിച്ചു. "വേദനിച്ചോടി" കൃതി അവലാതിയോടെ ചോദിച്ചു. "പിന്നെ തള്ളിയിട്ട് കൊല്ലാൻ നോക്കിട്ട് വേദനിച്ചോ എന്നോ" അല്ലി അതും പറഞ്ഞ്‌ കൃതിയെ ഒറ്റ ഉന്ത് കൊച്ച് ദേ കിടക്കാണ് താഴേ. "ഇപ്പൊ എങ്ങനെയുണ്ട് വേദനിച്ചോ" "എടി മഹപാപി എന്നോട് വേണ്ടായിരുന്നു ഇത്" കൃതി ദയനീയമായി പറഞ്ഞു "എന്ത് ചെയ്യാനാ കിട്ടിയതെല്ലാം തിരിച്ചു കൊടുത്തേ ശീലമുള്ളു" കൃതിയെ പിടിച്ചെണീപ്പിച്ചു കൊണ്ട് പറഞ്ഞു.

"എന്നാലും വേണ്ടായിരുന്നു" "ചോദിച്ചു വാങ്ങിയതാ...അത് വിട് നീ ഇത് പറ ആരെയാ നീ എന്നിട്ട് ഉമ്മിച്ചത്" ('ഇത്രെയെ ഉള്ളു അവര് തമ്മിലുള്ള പ്രശനം. വെറുതെ നമ്മൾ തെറ്റിദരിച്ചു'ലെ shobz) അല്ലി വീഴ്ത്തിയതൊക്കെ മറന്ന് കൃതി പറയാൻ തുടങ്ങി. "ഉമ്മിച്ചത് വേറെ ആരുമല്ല നിന്റെ കെട്ടിയോന്റെ" "ദേ ന്റെ കെട്ടിയോനെ പറഞാൽ ഉണ്ടല്ലോ കൃതിയാണ് എന്നൊന്നും ഞാൻ നോക്കില്ല ഒറ്റ ചവിട്ട് തരും.ഇത്ര നേരം എന്റെ കൂടെ ഇവിടെ ഉണ്ടായിരുന്ന മനുഷ്യനാ.അങ്ങേരെയാണ് നീ പറഞ്ഞേ" "അതെപ്പോ" കൃതി വായയും തുറന്ന് ചോദിച്ചു. 'ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ട്' അല്ലിടെ വായെന്ന് അറിയാതെ വീണ് പോയതാണ്. "അത് പിന്നെ ഇച്ചിരി മുമ്പ്" അല്ലി തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു. "എന്തിനാ വന്നേ" "അതപിന്നെ എന്നെ കാണാതായപ്പോ നോക്കി വന്നതാ" പല്ല് മൊത്തം കാണിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു. "മ്മ്" കൃതി ഒന്നമർത്തി മൂളി. 'അവൾ വിശ്വസിച്ചാൽ മതിയാർന്നു' അല്ലിസ് ആത്മ "അല്ല നീയെന്തിനാ എന്റെ കെട്ടിയോനെ പറഞ്ഞേ" "നിന്റെ കെട്ടിയോനെ പറഞ്ഞതല്ല" "പിന്നെ" "ഞാൻ പറയിന്നതിന് മുന്നേ ചാടി കേറി ഓരോന്ന് വിളിച്ച് പറഞ്ഞിട്ടല്ലേ"

"അതും ശെരിയാ.നീ ആളെ പറ" "നിന്റെ കെട്ടിയോന്റെ അനിയൻ" "ഹേ അഭിയോ" അല്ലി ഒന്ന് ഞെട്ടികൊണ്ട് ചോദിച്ചു "ആ അഭി തന്നെ" കൃതി താൽപര്യമില്ലാത്ത പോലെ പറഞ്ഞു. "അതെങ്ങനെ" "അതെങ്ങനെ എന്നോ അവനവിടെ ഇണ്ടായിരുന്നു" "അല്ലെടി നീ അവന്റെ മേലെ കൂടെ വീണു.നീയാണ് അവനെ കിസ്സിയത്.എന്നിട്ട് പിന്നെന്തിനാ അവനെ ചീത്ത വിളിച്ചേ" അല്ലി സംശയത്തോടെ ചോദിച്ചു. "പിന്നെ ഞാൻ ആരെയാ വിളിക്കണ്ടേ. ആ അവനുണ്ടല്ലോ നിന്നെ ഏട്ടത്തി വിളിച്ച് പുറകെ വരുന്ന അഭി , അവനെ എന്തോ തിരയായിരുന്നു ആ റൂമിൽ.തിരഞ്ഞ സാധനം എടുത്തിട്ട് പോവല്ലേ വേണ്ടേ.ഇവൻ ഫുൾ സാധനങ്ങളും അവിടെ വലിച്ചിട്ടിരിക്കായിരുന്നു.ഞാൻ അവിടെ എത്തിയതും അതിലേന്തിലോ ചവിട്ടിയിട്ടാ വീണേ.പിന്നെ ഒന്നും നോക്കില്ല അവനെ തള്ളിയിട്ട് അവിടെ ഇണ്ടായിരുന്ന നിന്റെ ബാഗും എടുത്തു പൊന്നുഅതണുണ്ടായെ.അങ്ങനെയാണ് എന്റെ first ലിപ് കിസ് ആ പോക്കാൻ കളഞ്ഞേ.... ഇനി ഞാൻ എന്തിയും... നീ തന്നെ പറ.."

കൃതി കുറച്ച് വിഷമം ഫിറ്റ് ചെയ്തോണ്ട് പറഞ്ഞു. "ഇനി ഞാൻ ആലോചിച്ചിട്ട് ഒരു വഴിയേ കാണുന്നുള്ളൂ" അല്ലി എന്തോ ആലോചിക്കുന്ന പോലെ കാണിച്ചിട്ട് പറഞ്ഞു. "എന്ത്" കൃതി ആകാംഷയോടെ ചോദിച്ചു. "നിന്നെ അവൻ കെട്ടിയാൽ പ്രശ്നം solve." അല്ലി ഒന്ന് ഇളിച്ചോണ്ട് പറഞ്ഞു. "ഇതിലും നല്ലത് എന്നെ തൂക്കി കൊല്ലുന്നതാ" "ആരെ തൂക്കികൊല്ലുന്ന കാര്യമാ പറയുന്നേ" കൃതി പറയുന്നത് കേട്ട് അങ്ങോട്ട് വന്ന ഭൂമി ചോദിച്ചു. "ആരെനെ കൊല്ലാൻ ചുമ്മാ പറഞ്ഞതാ" കൃതി വിഷയമാറ്റാനെന്നോണം പറഞ്ഞു. "എന്ന കൊള്ളാം. നിങ്ങൾ വാ ഫുഡ് കഴിക്കാൻ പോവാം" ഭൂമി രണ്ടാളെം ഒന്നിരുത്തി നോക്കിക്കൊണ്ട് പറഞ്ഞു. "എടി അവൾ വിശ്വസിച്ചില്ലേ" കൃതി അല്ലി കേൾക്കാൻ പാകത്തിൽ ചോദിച്ചു. "വിശ്വസിച്ചിട്ടുണ്ടാവും" അല്ലിയും ശബ്‌ദം താഴ്‌ത്തി പറഞ്ഞു. "എന്താണ് രണ്ടാളും കൂടെ " അവരുടെ പിറിപിറുക്കൽ കണ്ട് ഭൂമി ചോദിച്ചു. "ഏയ് ഒന്നുല്ല. കഴിക്കാൻ എന്തായിരിക്കും ചോദിച്ചതാ" കൃതി ഇളിച്ചോണ്ട് പറഞ്ഞു. "അപ്പോം മുട്ടകറിയും"

"ഹേ അപ്പൊ നീ നേരത്തെ ശെരിക്കും പറഞ്ഞതായിരുന്നോ കൃതി" ഭൂമി പറഞ്ഞതും അല്ലി കൃതിയുടെ നേരെ തിരിഞ്ഞു പറഞ്ഞു. കൃതി അല്ലിയെ നോക്കി പല്ലിറുമിയിട്ട് അവളെയു. വലിച്ചോണ്ട് താഴോട്ട് പോയി.കൂടെ ഭൂമിയും. അവിടെ ചെന്നപ്പോ ബോയ്സ് മൂന്നാളും എത്തിയിട്ടുണ്ട്.ഇവര് കൂടെ വന്നതും. ഇരുന്ന് ഫുഡ് കളൊക്കൻ തുടങ്ങി. അല്ലിടെ opposite അക്കുവും, കൃതിടെ opposite അഭിയും, ഭൂമിടെ opposite അപ്പുവുമാണ് ഇരിക്കുന്നെ.അമ്മ എല്ലാർക്കും ഫുഡ് വിളമ്പി കൊടുത്തിട്ട് കിച്ചേനിലേക്ക് പോയി. അല്ലി അറിയാതെ മുന്നിലോട്ട് നോക്കിയതും അക്കു അവൾക്ക് sight അടിച്ചു കാണിച്ചു.on the spot അവൾ തല താഴ്ത്തി ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി. അഭിയും കൃതിയുമാണേൽ പരസ്പരം നോക്കി കണ്ണുരുട്ടി കാണിച്ചുകൊണ്ടിരിക്കുയാണ്.

ഭൂമിയും അപ്പുവുമാണേൽ പരസ്പരം നോക്കിയിരുന്ന ഫുഡ് കഴിക്കാണ്. 'അമ്മ വന്നതും ആറും ഡീസെന്റ ആയി. "അല്ല മോളിന്ന് ഓഫീസിൽ പോണിണ്ടോ" "ഉണ്ട്" "ഇല്ല" 'അമ്മ ചോദിച്ചതും അല്ലി ഉണ്ടെന്നും അക്കു ഇല്ലെന്നും മറുപടി പറഞ്ഞു. "ഹേ ഇതെന്താ ഇങ്ങനെ.വരുന്നുണ്ടോ ഇല്ലയോ" അഭി രണ്ടാളെം പരസ്പരം നോക്കിട്ട് ചോദിച്ചു. "ഇവടിരുന്ന ബോറടിക്കും.അതോണ്ട് ഞാൻ പോവുന്നുണ്ട് ഇവരുടെ കൂടെ" ആദ്യം അമ്മയെ നോക്കിയാണ് പറഞ്ഞതെങ്കിലും അല്ലിടെ ഉത്തരം പറഞ്ഞവസാനിച്ചത് അക്കുന്റെ മുഖത്ത് നോക്കിയാണ്. "എന്താണിവിടെ ഒരു ക്വിസ് പ്രോഗ്രാം" അതും പറഞ്ഞ് അച്ചൻ അങ്ങോട്ടേക്ക് രംഗപ്രവേശം ചെയ്തു. "കിസ്സോ" അച്ഛന്റെ ചോദ്യം കേട്ട് ആറും കൂടെ ഞെട്ടി തരിച്ചു ചോദിച്ചു......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story