തിങ്കളാം അല്ലി💖: ഭാഗം 4

thingalam alli

രചന: SHOBIKA

"എന്താ" കൃതിയുടെ വാതിലിലുള്ള കൊട്ട് കൂടിയതും വാതിൽ തുറന്നു കൊണ്ട് അവളലറി. അവളുടെ സിന്ദൂരരേഖയിലെ ചുവപ്പും കഴുത്തിലെ താലിയും കണ്ട് കൃതി ഞെട്ടി.ഇച്ചിരി നേരം അവളെ നോക്കി പിന്നെ ദേ പോവുന്നു താഴോട്ട്. പാവം "ബ്‌ധും "എന്ന ശബ്ദത്തോടെ നിലം പതിച്ചു. "കൃതി..കൃതി" ബോധം പോയി കിടക്കുന്ന കൃതിയെ അവൾ തട്ടി വിളിക്കാൻ തുടങ്ങി. അവളാവലാതിയോടെ തട്ടി വിളിച്ചിട്ടും കൃതി എഴുന്നേൽക്കുന്നത് കാണാതെ ആയപ്പോൾ അവിടെ ടേബിളിൽ ഇരിപ്പുണ്ടായിരുന്ന ജഗ് എടുത്തിട്ട് വന്നു.പയ്യെ അതിൽ നിന്നും കുറച്ചു വെള്ളമെടുത്ത് കൃതിയുടെ മുഖത്തേക്കോഴിച്ചു. അവൾ മെല്ലെ കണ്ണു തുറന്നു. അപ്പോഴാണ് അല്ലിക്ക് ആശ്വാസമായത്. അവൾ കൃതിക എന്ന കൃതി.എന്റെ എല്ലാമെല്ലാമാണവൾ.പരിചയപ്പെട്ടിട്ട് ഒന്നരവർഷക്കാലം.അതിനകം തന്നെ ജീവിതത്തിന്റെ ഒരു ഭാഗമായി അവൾ.എനിക്ക് അവളും അവൾക്ക് ഞാനും മാത്രം...ഒരിക്കേ അവളുടെ വണ്ടിയുടെ മുന്നിൽ ചാടിയതാണ് ഞാൻ.എന്നേം കൊണ്ട് ഹോസ്പിറ്റൽ കൊണ്ട് പോയി അവൾ.എവിടേക്ക് പോണം ആരെ വിളിക്കണം എന്ന് അവൾ ചോദിച്ചു.മൗനം മാത്രമായിരുന്നു അന്നെനിക്ക് കൂട്ട്. അവളെന്നെ അവളുടെ കൂടെ കൂട്ടി.കൃതിക അതായിരുന്നു അവളുടെ പേര്.കൃതി എന്ന് വിളിക്കമെല്ലാവരും. സ്നേഹവും കുറുമ്പുമൊക്കെ തോന്നുമ്പോ അവളെന്റെ ചെമ്പരത്തിപൂവാവും.ഞാനവളുടെ അല്ലിപ്പൂവും.അവളൊരു അനാഥാലയത്തിലാണ് വളർന്നേ.

അച്ഛനും അമ്മയും ആരെന്നറിയില്ല.അനാഥാലയിത്തിന്റെ മൂന്നിൽ ആരോ കൊണ്ടുവെച്ചിട്ട് പോയി. അവിടെത്തെ സിസ്റ്റർമാരാണ് അവളെ വളർത്തിയെ.ഒരു ജോലിയൊക്കെ ആയപ്പോ അവളൊരു ഫ്ലാറ്റെടുത് അവിടെ താമസം തുടങ്ങി.ഒറ്റക്കുള്ള ജീവിതം.ഒടുവിൽ അനാഥയായി മാറിയ എന്റെ കഥ അവൾക്ക് മുന്നിൽ ഞാൻ തുറന്ന്കാട്ടി.എന്നേം കൂടെകൂട്ടിയവൾ.ഒരു സുഹൃത്തായി സഹോദരിയായി അമ്മയായി എപ്പോഴും അവളെന്റെ കൂടെ ഉണ്ടായിരുന്നു.അവളുടെ കൂടെ തന്നെ ജോലിക്ക് കേറി.എന്തിനും ഏതിനും കൂടെയുണ്ടായിരുന്നവൾ. പെട്ടന്നൊരു ദിവസം താലിയും സിന്ദൂരവും അണിഞ്ഞു വന്നാൽ എങ്ങനെ ബോധം കേടാതിരിക്കും. "നീ ഒക്കെ അല്ലെ , ഹോസ്പിറ്റലിൽ പോണോ" "എന്നെ കൊണ്ടൊന്നും പറയിക്കേണ്ടാ. പിന്നെ രാവിലെ ഇവിടുന്ന് പോയാളെ കാണാതെ ടെൻഷൻ അടിച്ചിരിക്കായിരുന്നു ഞാൻ.എത്ര തവണ ഫോൺ വിളിച്ചു. അതിനും റിപ്ലൈ ഇല്ലാ. പിന്നെ കണ്ടതോ സിന്ദൂരവും താലിയുമൊക്കെ ഇട്ട്.അപ്പൊ എന്റെ ബോധം പോയിലേൽ അത്ഭുദമേ ഉള്ളു"

വെള്ളം കുടിക്കുന്നതിനിടയിൽ അല്ലിയെ നോക്കി കണ്ണൂരൂട്ടിക്കൊണ്ട് കൃതി പറഞ്ഞു. "എന്നാലും നീ എന്നോട് പറയാതെ കല്യാണം കഴിച്ചില്ലേ. വിഷമിണ്ട്. ചങ്കാണ് കരളാണ് കുടലാണ് എന്നൊക്കെ പറഞ്ഞിട്ട് അവസാനം ഒരു രോമത്തിന്റെ വിലപോലും എനിക്ക് നീ തന്നില്ലല്ലോ" കണ്ണ് രണ്ടും തിരുമ്മി കള്ളകരച്ചില്ല കരഞ്ഞോണ്ട് കൃതി പറഞ്ഞു. "എടി പിശാശേ എല്ലാം നീ കാരണമാണ്" സോഫിയിലായിരുന്നു അവരിരിക്കുന്നുണ്ടായിരുന്നെ.അവിടെ ഉണ്ടായിരുന്ന ടിവിയുടെ റിമോട്ട് എടുത്തെറിഞ്ഞുകൊണ്ട് അല്ലി പറഞ്ഞു. "ഞാൻ കാരണമോ" കണ്ണ് രണ്ടും തള്ളി കൊണ്ട് കൃതി പറഞ്ഞു. "അതേ നീ കാരണം തന്നെ.നിന്റെ ആ കരിനാക്കേടുത് വളച്ചപ്പോഴേ ഞാൻ വിചാരിച്ചതാ എന്തേലും ഉണ്ടാവുമെന്ന്.എന്നാലും ഞാൻ അത് കാര്യമാക്കിയില്ല.ഇപ്പൊ എനിക്കുറപ്പായി എല്ലാം നിന്റെ ആ കരിനാക്ക് കൊണ്ടാണ് എന്ന്" അല്ലി പല്ലിറുമ്മി കൊണ്ട് പറഞ്ഞു. "ഇപ്പൊ എന്റെ നാക്കിനായോ കുഴപ്പം.ഞാനെന്താ പറഞ്ഞേ." "നീയൊന്നും പറഞ്ഞില്ലേ" ഒരു ഫ്‌ളവർവേസ് എടുത്തോണ്ട് അല്ലി പറഞ്ഞു. അത് കണ്ട് കൃതി ഒന്ന് ഞെട്ടതിരുന്നില്ല. "ഞാനെന്താ പറഞ്ഞേ, പതിവില്ലാതെ ന്റെ അല്ലിപ്പൂവ് ഒരുങ്ങിയത് കണ്ടപ്പോ ആരേലും കെട്ടികൊണ്ട് പോവുമെന്ന് പറഞ്ഞു.അതിനെന്താ..." അവളത്ര കാര്യമാക്കാതെ പറഞ്ഞു. പക്ഷെ പിന്നെയാണ് എന്താ പറഞ്ഞേ എന്നാലോചിച്ചേ. "omg അപ്പോ ഞാൻ പറഞ്ഞപോലെ തന്നെ സംഭവിച്ചോ😱"

കണ്ണ് രണ്ടും തള്ളി കൊണ്ട് കൃതി ചോദിച്ചു. "അഹ് ഉണ്ടായി" കൈയിലുണ്ടായിരുന്നു ഫ്ലവർവേസ് പൃ മൂലക്ക് വലിച്ചെറിഞ്ഞുകൊണ്ട് അല്ലി പറഞ്ഞു. "എന്താ ഉണ്ടായേ" കൃതി ചോദിച്ചതും അവളുണ്ടായതെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.എല്ലാം കേട്ട് തലയിലെ കിളികളെല്ലാം പറന്നു പോയി,എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുകയാണ് കൃതി. "എന്നാലും എന്റെ പേരും അഡ്രസ്സും ഒക്കെ എങ്ങനെ കിട്ടിയാവോ ലെ" കൃതിയുടെ കഴുത്തിലൂടെ കയ്യിട്ട്കൊണ്ട് അല്ലി പറഞ്ഞു. "ഞാനതല്ല ആലോജിക്കുന്നെ,എന്ത് കണ്ടിട്ടാണോ എന്തോ അയാൾ നിന്നെ കെട്ടികൊണ്ട് പോയേ" അല്ലിയെ ഒന്നിടം കണ്ണിട്ട് നോക്കിക്കൊണ്ട് കൃതി പറഞ്ഞു. അവളത് പറഞ്ഞു തീരലും അല്ലി അവളെ പിടിച്ചോറ്റ തള്ള്. കൃതി മറഞ്ഞു വീണു. "എടി പിശാശേ എന്തിനാടി തള്ളിയിട്ടേ" വീണവിടെ നിന്ന് ഒന്നെണിച്ചുകൊണ്ട് കൃതി പറഞ്ഞു. "ഇനി നീയെന്തെലും പറഞ്ഞാൽ കൊല്ലും ഞാൻ." "എന്റെ കയെന്താ അപ്പൊ ഐസ്ക്രീം വാങ്ങാൻ പോവോ" കൃതി ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു "നീയല്ലേ ആള്. അപ്പൊ എന്തായാലും ഐസ്ക്രീം വാങ്ങാനോ കോലുമിട്ടായി വാങ്ങാനോ ഒക്കെ പോവും" തിരിച്ചും ഒരു ലോഡ് പുച്ഛം വാരിവിതറി കൊണ്ട് പറഞ്ഞു. "അല്ലെടി നിന്റെ കെട്ടിയോൻ എങ്ങനെ കാണാൻ ചുള്ളാനാണോ" ഒന്നിളിച്ചു കൊണ്ട് കൃതി പറഞ്ഞു. "ചുള്ളാനല്ലെടി കുള്ളനാണ് കുള്ളൻ" മുഖം കൊട്ടികൊണ്ട് അല്ലി പറഞ്ഞു.

"എന്തായാലും നല്ലതിനായിരിക്കും വിചാരിക്കാ മുത്തേ.നീയിങ് വാ.നമ്മുക്ക് ഡീറ്റൈൽ ആയി നിന്റെ ഫ്രീ ആയി കിട്ടിയ കെട്ടിയോനെ കുറിച്ച് ആലോചിക്കാം.എന്തായാലും നീ വാ നമ്മുക്ക് ഫുഡ് കഴിക്കാം.നല്ല വിശപ്പ്" "അവനെന്റെ കെട്ടിയൊന്നൊന്നുമല്ല കാലനാ കാലൻ.പക്ഷെ ഏത് കാലനായാലും അവബറെ കഴുത്തിൽ കയർ വീഴുന്നത് എന്റെ കൈ കൊണ്ടായിരിക്കും.നിനക്കും എന്റെ കാര്യം അറിയുന്നതല്ലേ കൃതി" അല്ലി ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു. "അതൊക്കെ എന്തേലും ആവട്ടെ എനിക്ക് നല്ല വിശപ്പുണ്ട്.നിന്നേം കാത്തിരിക്കായിരുന്നു ഇത്രേം നേരം വന്നേ നീ" അതും പറഞ്ഞ് കൃതി അല്ലിയെ വലിച്ചോണ്ട് പോയി.ഇല്ലേൽ ചിലപ്പോ അല്ലിയെ നിയന്ത്രിക്കാൻ അവൾക്ക് കഴിയില്ലാ എന്ന കൃതിക്ക് നന്നായി അറിയാം. @ @ @ @ @ @ @ @ @ "അല്ലാ ഏട്ടാ ഏട്ടനെങ്ങനെയാ ഏട്ടത്തിടെ പേരും അഡ്രെസ്സൊക്കെ കിട്ടിയേ." അച്ഛന്റേം അമ്മേടേം നിർദേശപ്രകാരം അക്കുനോട് എല്ലാം ചോദിക്കാൻ പറഞ്ഞു വിട്ടിരിക്കുകയാണ് അഭിയെ.അക്കു അഭിയെക്കാളും മൂന്ന് നാല് വയസ്സ് മൂത്തതാണേലും അവര് പരസ്പരം ഒരു കാര്യങ്ങളും മറച്ചു വെക്കറില്ല. best frnds തന്നെയായിരുന്നു അവര് രണ്ടാളും എന്ന് അച്ചനും അമ്മക്കും അറിയാം.

അതുകൊണ്ട് തന്നെയാണ് അഭിയെ ആ കാര്യത്തിന് വിട്ടാക്കിയെ. "ഏട്ടാ..എങ്ങനെയാ അറിയാന്ന് പറഞ്ഞില്ല" അഭി വീണ്ടും ചോദിച്ചു.ഇത്തവണ അവന്റെ അടുത്തേക്ക് ചെന്ന് നിന്നാണ് ചോദിച്ചേ. ബാൽക്കണിയിൽ ഹാങ്ങിങ് ചെയറിൽ ഇരിക്കുകയായിരുന്നു അവൻ.അഭിയുടെ ചോദ്യം കുറച്ചു ദിവസങ്ങൾക്ക് പിന്നിലേക്ക് അവനെ കൊണ്ടുപോയി. ദി great ബിസിനസ്സ് മാൻ അങ്കിത് ഹരികൃഷ്ണൻ, A H എന്റർപ്രൈസിന്റെ owner ആണ് . അങ്ങെനെയിരിക്കുമ്പോ ഈയിടെയാണ് നിള ഗ്രൂപ്പ് of കമ്പനി അവൻ വാങ്ങിയെ. "ഏട്ടാ" അക്കുന്റെ മൗനം കണ്ട് അഭി വീണ്ടും വിളിച്ചു. അപ്പോഴാണ് താൻ ഇത്ര നേരം ആലോചിച്ചാണ് ഇരുന്നെ എന്ന് മനസിലായെ. "എന്താടാ നിനക്ക് വേണ്ടേ" അക്കു കണ്ണുരുട്ടികൊണ്ട് ചോദിച്ചു. "അതുപിന്നെ ഏട്ടത്തിയെ" അഭി ചെറുതായിട്ട് ഒന്ന് പേടിച്ചുകൊണ്ട് പറഞ്ഞു. "Mm പറയാം. നിനക്ക് ഓർമയുണ്ടോ നമ്മൾ നിള ഗ്രൂപ്പ് of കമ്പനി വാങ്ങിയിട്ട്,അവിടെ ഒരു visit നടത്തിയില്ല എന്ന് പറഞ്ഞ് നിന്നെ അവിടെക്ക് അയച്ചത്" അക്കു അവനോടായി ചോദിച്ചു. "ആ ഓർമയുണ്ട്." ഓർത്തെടുത്തിട്ട അവൻ പറഞ്ഞു....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story