തിങ്കളാം അല്ലി💖: ഭാഗം 44

thingalam alli

രചന: SHOBIKA

 "മനസിലായില്ല" അവന് വല്ല്യ മാറ്റമൊന്നും ഇല്ലെങ്കിലും അക്കുനും അല്ലിക്കും നല്ല മാറ്റമുണ്ട്.അതോണ്ട് അവന് അവരെ മനസിലായില്ല. "എടാ ഞാനാ അക്കു.അങ്കിത്." "എടാ കള്ള ബടുകുസേ...നിന്നെ കണ്ടിട്ട് മനസിലായില്ലല്ലോ. ആകെ അങ്ങു മാറിപോയല്ലോ." അക്കു പറഞ്ഞതും കണ്ണൻ അവന്റെ വയ്റ്റിലൊന്ന് ഇടിച്ചുകൊണ്ട് പറഞ്ഞു. "നിനക്കൊരു മാറ്റവും ഇല്ല.അതേപോലെ തന്നെയുണ്ട്." "നമുക്കെന്ത് മാറ്റം.നമ്മളൊക്കെ ആ പഴയ ആള് തന്നെ. നീയൊക്കെ അല്ലെ മാറിയെ.ഇവിടുന്ന് പോയി.atleast ഒരു കാൾ എങ്കിലും ചെയ്യണ്ടേ.എവിടെ. ഒരു കുന്തോം ഇല്ല." "സോറി ടാ. നിനക്കും വിളിക്കായിരുന്നു" "വിളിക്കാൻ നമ്പർ നിന്റെ അച്ഛൻ കൊണ്ടുവന്നു തരുവോ" "ഈ...അതുപിന്നെ" അക്കു ഒന്ന് ഇളിച്ചോണ്ട് പറഞ്ഞു. "ഒരുപിന്നെയും ഇല്ല.അല്ല ഇതാരാ" കണ്ണൻ അപ്പോഴാണ് അവരെ തന്നെ മിഴിച്ചു നോക്കി നിന്ന അല്ലിയെ കണ്ടേ.അവളെ നോക്കി സംശയതോടെയാണ് അവൻ ചോദിച്ചത്. "എന്റെ ഭാര്യാടാ" അക്കു അവളെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു.അല്ലി അവനൊരു നിറഞ്ഞ പുഞ്ചിരി നൽകി. "ഹേ നിന്റെ കല്യാണം കഴിഞ്ഞോ.എടാ മഹപാപി അതിനേലും ഒന്ന് വിളിക്കായിരുന്നു"

അക്കുനേ നോക്കി പല്ലുകടിച്ചോണ്ട് പറഞ്ഞു. "അതിന് പറയാൻ പറ്റിയ സാഹചര്യം ഒന്നുമായിരുന്നില്ല." "എന്തായാലും രണ്ടാളും മാച്ച് ആണ്." "പിന്നെ ഇല്ലാതിരിക്കോ" "അല്ലെടാ അപ്പൊ നിന്റെ അല്ലിയോ. കോളേജിൽ പഠിക്കുമ്പോ പ്രേമിചു നടന്നത്.അല്ലാ പെങ്ങൾക്ക് അതറിയാലോ ലെ" അവനൊരു ഫ്ലോവിൽ അങ്ങു പറഞ്ഞതാണ് പിന്നെയാണ് അല്ലി നിക്കുന്ന കാര്യം ഓർത്തെ. "അറിയാം അറിയാം നല്ലപോലെ" അവളവനെ നോക്കിക്കൊണ്ട് പറഞ്ഞു. "അഹ് അപ്പൊ കുഴപ്പമില്ല. ആ കൊച്ച് നീ പോയി കുറച്ചു ദിവസം കഴിഞ്ഞതും ഇവിടെ വന്നിരുന്നയിരുന്നു.നിന്നെ കാത്ത്.പക്ഷേ നീ പോയില്ലേ.ഞാൻ ആ കൊച്ചിനോട് പറഞ്ഞായിരുന്നു. ഇപ്പൊ എവിടെയാണോ എന്തോ" കണ്ണൻ പഴയകാര്യങ്ങൾ ഓർത്തുകൊണ്ട് പറഞ്ഞു. "ഇവിടെയുണ്ടെടാ" അക്കു പറഞ്ഞതും അവൻ ചുറ്റും നോക്കി.എന്നിട്ട് ചോദിച്ചു "എവിടെ" "ദാ ഈ നിക്കുന്ന ന്റെ ഭാര്യ തന്നെ.അല്ലിത്തിങ്കൾ" "ഹേ.അപ്പൊ നീ അവളെ തന്നെ കേട്ടിയോ.ഇതൊക്കെ എങ്ങനെ"

"അതൊക്കെ നടന്നു" "അല്ലാ നീ ഇപ്പൊ എന്താ ചെയ്യുന്നേ" "എന്ത്‌ തോന്നുന്നു" "വല്ല ബാങ്ക് managero അങ്ങനെ വല്ലതും" "പോടപട്ടി..എന്നെ കണ്ടാ അങ്ങനെ തോന്നുവോ" അക്കു പറഞ്ഞതിന് onthe സ്പോട്ടിൽ കണ്ണൻ ഉത്തരം കൊടുത്തു. "ഏയ് ഇല്ല.ഞാൻ പറയട്ടെ.ഏട്ടൻ പൊലീസല്ലേ" "ഹാവൂ പെങ്ങൾക്കെങ്കിലും ഇത്തിരി ബുദ്ധി ഉണ്ടല്ലോ സദമാനമായി.കണ്ടു പടിയെടാ" "ഓഹ് ആയിക്കോട്ടെ.എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റാനില്ലാട്ടാ" "നീ വിശ്വസിക്കണ്ടെടാ. അല്ല നീയെന്താ ചെയ്യൂന്നെ" "Guess ചെയ്യടാ" "വല്ല രാഷ്ട്രീയ പ്രവർത്തനം ആയിരിക്കും. വല്യ സഖാവൊക്കെ ആയിരുന്നില്ലേ" "ഏയ് അല്ല അല്ലാ. നീ AH എന്റർപ്രൈസ് കേട്ടിട്ടുണ്ടോ.അതിന്റെ owner ആയി വരും" "What... നീയാണോ അത്.oh god എനിക്ക് വിശ്വസിക്കാൻ പറ്റാണില്ല മോനെ" "വേണ്ട മോനെ വിശ്വസിക്കണ്ട.നീ" പിന്നെ ഒന്നും രണ്ടും പറഞ്ഞവര് നിന്നു.അവർക്ക് പോവാനുള്ള ടൈം ആയതും അവനോട് യാത്രയും പറഞ്ഞ് ഫോൺ നമ്പർ ഒക്കെ വാങ്ങിയിട്ടാണ് പിരിഞ്ഞേ. അങ്ങനെ അക്കുവും അല്ലിയും അവിടുന്ന് തിരിച്ചു വീട്ടിലേക്ക് യാത്രയായി. വീടെത്തുമ്പോ നേരം നല്ലോണം വൈകിയിരുന്നു.ഏകദേശം രാത്രി ആയിക്കാണും.

വീട്ടിലെത്തിയതും എല്ലാരോടും ഇന്ന് കണ്ണനെ കണ്ട കാര്യമെല്ലാം പറഞ്ഞ് ഫുഡും തട്ടി കിടക്കാനായി പോയി. "ഞാൻ ഫ്രഷായി വരാം" അക്കു അതും പറഞ്ഞ് ബാത്റൂമിലേക്ക് കയറി.അല്ലി അപ്പുറത്തെ റൂമിൽ പോയി ഫ്രഷായി വന്നു. അക്കു ഫ്രഷായി ഇറങ്ങുമ്പോ കണ്ടത് മുടിയിൽ വെള്ളം കോതികളയുന്ന അല്ലിയെയാണ്.അവളുടെ കഴുത്തിൽ അള്ളിപിടിച്ചിരിക്കുന്ന വെള്ളതുള്ളികളിലായിരുന്നു അക്കുവിന്റെ കണ്ണുകൾ.അവനവളുടെ അടുത്തേക്ക് ചെന്നു.അവൻ വരുന്നതവൾ കണ്ടിരുന്നില്ല.അവനവളുടെ അടുത്തെത്തിയതും അവളുടെ കഴുത്തിലെ ജലത്തുള്ളികളെ അധരങ്ങളാൽ ഒപ്പിയെടുത്തു. അവളൊന്ന് പൊള്ളിപ്പിടഞ്ഞുകൊണ്ട് അവനു നേരെ തിരിഞ്ഞു. "കിച്ചേട്ടാ" വിറയാർന്ന സ്വരത്തിൽ അവൾ അവനെ വിളിച്ചു. "മ്മ്" അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി. അവന്റെ കൈവിരലുകൾ അവളുടെ ഇടുപ്പിലൂടെ ചിത്രം വരക്കാൻ തുടങ്ങി.

"സ്വന്തമാക്കിക്കോട്ടെ ഞാൻ എന്റെ മാത്രമായി" അവന്റെ ആ ചോദ്യത്തിന് അവൾ പേടിയോടെ ഒന്ന് അവനെ നോക്കി.അത് കണ്ടതും അവൻ അവളെ വിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളവനെ പിടിച്ച് തിരിച്ചവന്റെ അധരങ്ങൾ സ്വന്തമാക്കി.അത്രയും മതിയാർന്നു അവന്. അവളും ആഗ്രഹിച്ചിരുന്നു അവനിൽ അലിഞ്ഞു ചേരാൻ. തിങ്കളാം അല്ലിയിൽ നിന്നും കിച്ചുവിന്റെ മാത്രം അല്ലിയിലേക്ക് അവനവളെയെടുത് ബെഡിൽ കിടത്തി.അവളിലേക്ക് അമർന്നു.രാത്രിയുടെ ഏതോ യാമത്തിൽ അവളവന്റെ സ്വന്തമായി.എന്നെന്നേക്കും കിച്ചുവിന്റെ മാത്രം അല്ലിയായി മാറി. 💐💐💐💐💐💐💐💐💐💐💐💐💐💐 രണ്ടാഴ്ചക്ക് ശേഷം ഇന്നാണ് അവർ ലണ്ടനിലെ ബിസിനസ്സ് മീറ്റിങ്ങിന് പോണേ .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story