തിങ്കളാം അല്ലി💖: ഭാഗം 48

thingalam alli

രചന: SHOBIKA

ഇന്നാണ് അവരുടെ മീറ്റിങ്.രാവിലെ റെഡിയായി ഇറങ്ങിയതും അവർക്ക് വേണ്ടി കമ്പനി കാർ വന്നിരുന്നു. അവരുടെ കാർ "zingwing" എന്ന് പേരിലുള്ള ഓഫീസിലേക്ക് എത്തിച്ചേർന്നു.അവിടെ വെച്ചായിരുന്നു മീറ്റിങ്.zingwing കമ്പനിയുമായായിരിന്നു മീറ്റിങ്. അക്കുവിന്റെ കൂടെ തന്നെ അവളും ഉണ്ടായിരുന്നു. അവര് രണ്ടുപേരും മീറ്റിങ് നടക്കുന്ന ഹാളിലേക്ക് നടന്നു. പക്ഷെ പെട്ടന്ന് അല്ലി എവിടെയോ ഒന്ന് സ്റ്റോപ് ആയി.അക്കു അവളെ സംശയത്തോടെ നോക്കി.പക്ഷെ അവളുടെ മുഖത്തു വേറെന്തൊക്കെയോ ഭാവങ്ങാളായിരുന്നു.അവളുടെ കൈകൾ അക്കുവിന്റെ കൈകളിൽ മുറുകി. "എന്തുപറ്റി നിനക്ക്" അവൾടെ കയുടെ മുറുകൽ കണ്ട് അക്കു ചോദിച്ചു "നമുക്ക് തിരിച്ചു പോവാ കിച്ചേട്ടാ" അവൾ ദേഷ്യം കടിച്ചമർത്തികൊണ്ട് പറഞ്ഞു. അവൾടെ ആ ഭാവ മാറ്റം കണ്ട് അക്കു അവളെ സംശയത്തോടെ നോക്കി.എന്നാൽ അവളുടെ കണ്ണുകൾ കുറച്ചപ്പുറെ മാറി നിക്കുന്ന കുറച്ചുപേരിലായിരുന്നു.

അത് കണ്ട് അക്കുവും അങ്ങോട്ട് നോക്കി.എന്നാൽ അവൻ അവരെ ആരെയും മനസ്സിലായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. "നീയിത് എന്താ പറയണേ,ആരെയാ നോക്കണേ," അവന്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി.അതിലാണ് അവന് അവളി ലോകത്തെ അല്ലായെന്ന് മനസിലായെ. "അവിടെയാരാ" അവൾ വീണ്ടും അങ്ങോട്ട് നോക്കിയതും അവൻ ചോദിച്ചു. "അതിൽ first one ആണ് നരേന്ദ്രൻ" "അതാരാണ്" അക്കു പെട്ടന്ന് മനസ്സിലാവാതെ ചോദിച്ചു.അതിന് അവളൊന്ന് കൂർപ്പിച്ചു നോക്കി. പിന്നെയാണ് അവൻ ആരാ എന്ന് മനസിലായെ.അതേ അവളുടെ അച്ഛൻ എന്ന് പേര് മാത്രമുള്ളയാൾ. എന്നാലിന്ന് ആ പേര് പോലും അയാളുടെ പ്രവർത്തി മൂലം നിഷേധിക്കപ്പെട്ടിരിക്കുന്നു. "അയാളാണല്ലേ അത്." പല്ല് കടിച്ചോണ്ട് അവൻ പറഞ്ഞു. "മ്മ്" അതിനവൾ ഒന്നമർത്തി മൂളി. "അയാളെ പേടിച്ചിട്ടാണോ നീ തിരിച്ചു പോവാ പറഞ്ഞേ" "അയാളെ പേടിയോ,ആർക്ക് എനിക്കോ,ഒന്ന് പോ കിച്ചേട്ടാ.പേടിയല്ല അയാളെ കൊല്ലാനുള്ള പകയാണ് അയാളോട്." കണ്ണിൽ എരിയുന്ന അഗ്നിയുമായി അല്ലി പറഞ്ഞു.

"അങ്ങനെയാണേൽ ഈ മീറ്റിങ്ങിൽ പങ്കെടുക്കുകയും വേണം പിന്നെ അയാളുടെ മുന്നിലൂടെ തന്നെ പോവുവോം വേണം" അക്കു അവളെ ചേർത്തി നിർത്തികൊണ്ട് പറഞ്ഞതും അവർക്കും അത് ശെരിയാണെന്ന് തോന്നി. അവൻ അവളെയും കൊണ്ട് അവരുടെ അടുത്തേക്ക് പോയി. "Excuse me" അക്കു അവിടെ നിന്നവരെ നോക്കിവിളിച്ചതും അവര് തിരിഞ്ഞു.ഒപ്പം കൂടെ ഉണ്ടായിരുന്ന ആ നരേന്ദ്രനും.അയാളെ കൊല്ലാനുള്ള ദേഷ്യം രണ്ടാൾക്കും ഉണ്ടെങ്കിലും അത് കടിച്ചമർത്തിയാണ് നിക്കുന്നേ.നരേന്ദ്രൻ അല്ലിയെ കണ്ടതും ഒന്ന് ഞെട്ടി. "യെസ്, " "Where is the meeting held" "Go straight then left" അക്കു ചോദിച്ചതും അതിലൊരാൾ പറഞ്ഞു. "Thanks" അക്കു അതും പറഞ്ഞ് അല്ലിയുടെ കയ്യും പിടിച്ച് മീറ്റിംഗിന് കേറി.മീറ്റിങ് ഒക്കെ നല്ലപോലെ കഴിഞ്ഞിറങ്ങി. "ഇനി എന്താ പ്ലാൻ" മീറ്റിങ് കഴിഞ്ഞിറങ്ങിയതും അക്കു ചോദിച്ചു. "അയാൾ എന്നെ കണ്ട സ്ഥിതിക്ക് ഫുൾ ഡീറ്റൈൽസ് തപ്പിയെടുക്കും.ഒരുപക്ഷേ വീട്ടുകാരെ വെച്ച് വല്ലതും ചെയ്യാൻ നോക്കും.so അതിന് മുന്നേ നമ്മുക്ക് നാട്ടിലെത്തണം" അല്ലി ഏതോ ഒരു വീക്ഷണകോണിലൂടെ പറഞ്ഞു. അല്ലി പറഞ്ഞത് ശെരിയാണ് എന്നുള്ളത് കൊണ്ട് അക്കു അതിന് വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ ചെയ്തു.

"ഭാ, 10 മണിക്കാ ഫ്ലൈറ്റ്. ഇപ്പൊ പോയാൽ ലഗ്ഗേജ് ഒക്കെ എടുത്ത് നമ്മുക്ക് പോവാം" അക്കു അതും പറഞ്ഞ് അല്ലിയേയും കൂട്ടി അവര് താമസിച്ച സ്‌ഥലത്ത്‌ പോയി ബാഗ് എല്ലാം എടുത്ത് എയര്പോര്ട്ടിലേക്ക് പോയി. ഫ്ലൈറ്റ് ഇറങ്ങി അവര് പുറത്തേക്ക് വന്നതും അല്ലിക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി. തലയിലൂടെ ഒരു പെരുപ്പ് കയറിയതും അക്കുവിന്റെ കയ്യിൽ മുറുകെ പിടിച്ച് അവൾ നിന്നു. "അല്ലി എന്തുപറ്റി" അക്കു അവലാതിയോടെയാണ് ചോദിച്ചേ. "അറിയില്ല പെട്ടന്ന് തലയിലൂടെ എന്തോ പോയപ്പോലെ" അല്ലി അവന്റെ നെഞ്ചിൽ ചാരി നിന്നൊണ്ട് പറഞ്ഞു. "ഹോസ്പിറ്റലിൽ പോണോ" "വേണ്ട ഇപ്പൊ ഒക്കെയായി.ട്രാവൽ ചെയ്തേന്റെ ആയിരിക്കും." അവന്റെ നെഞ്ചോട് ചേർന്ന് നിന്നവൾ പറഞ്ഞു. അവളെയും ചേർത്ത് പിടിച്ചവൻ പുറത്തേക്ക് ഇറങ്ങി. അവിടെ അവരെ കാത്ത് അഭി ഉണ്ടായിരുന്നു.അവരെ കണ്ടതും അഭി ഓടി വന്നവരെ കെട്ടിപ്പിടിച്ചു. "ടാ ടാ മതി." "എന്താണ് മോനെ" "എന്നതായി പോയ കാര്യങ്ങൾ ഒക്കെ"

"എല്ലാം ഒക്കെ ആയിടാ" അഭി ചോദിച്ചതും അക്കു പറഞ്ഞു. "എന്നാ വാ രണ്ടാളും" അഭി അതും പറഞ്ഞ് അവരുടെ ലഗ്ഗേജ് ഒക്കെ എടുത്ത് മുന്നേ നടന്നു. ഒരു ചെറു ചിരിയോടെ അവര് രണ്ടാളും പുറകെയും . "എവിടം വരെ ആയി നിന്റെ പ്രേമം" അല്ലി ഒരു ചിരിയോടെ ചോദിച്ചു. "ദേ ഏട്ടത്തി,നിങ്ങടെ ഫ്രണ്ടിന് ഭയങ്കര ജാടയാണ്.പിറകെ ഞാനിങ്ങനെ നടക്കുന്നോണ്ടായിരിക്കും പിടി തരുന്നില്ലന്നെ." അഭി ഇത്തിരി വിഷമത്തോടെ പറഞ്ഞു. "കാര്യമില്ലെടാ നമ്മുക്ക് ശെരിയാക്കന്നെ" അക്കു അവന്റെ പുറകിൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു. "ആളിന്ന് നിങ്ങൾ നിന്ന ഫ്ലാറ്റിലേക്ക് പോയി.ഞാൻ പിന്നെ എതിർക്കാൻ നിന്നില്ല" ഒന്നിളിച്ചു കാണിച്ചുകൊണ്ട് അഭി പറഞ്ഞു. അപ്പോഴേക്കും അവന്റെ phn റിങ് ചെയ്യാൻ തുടങ്ങി. "അപ്പുവെട്ടനാണല്ലോ.ഏട്ടനൊന്ന് എടുത്തേ" അതും പറഞ്ഞ് phn അക്കുന് കൊടുത്തു. "ഹെലോ" ഒരു വിറയലുണ്ടായിരുന്നു അവന്റെ ശബ്ദത്തിൽ. "എന്താടാ നിന്റെ ശബ്ദത്തിൽ മാറ്റം" അക്കു അവന്റെ ശബ്ദത്തിലെ പതർച്ച കേട്ടതും ചോദിച്ചു. "ആ അക്കു നീയായിരുന്നോ,ടാ കൃതിയെ കാണുന്നില്ല". "What" ഒരു കാറലോടെ അഭി വണ്ടി നിർത്തി.

അതേ what അക്കുന്റെ നാവിൽ നിന്നും അല്ലിടെ നാവിൽ നിന്നും വന്നിരുന്നു. "സത്യടാ പറയുന്നേ,ഞാനും ഭൂമിയും കൂടി വന്നിവിടെ നോക്കിയതാ.പക്ഷെ വാതിൽ എല്ലാം തുറന്ന് കിടക്കുകയാണ്. ഇവിടെല്ലാം നോക്കിയിട്ടും കാണാനില്ല" ടെന്ഷനോടെയാണ് അപ്പു പറഞ്ഞത്. അതുകേട്ടതും അവർക്കും ടെന്ഷന് ആയി. "എല്ലാടവും...നോക്കിയോ... അപ്പുവെട്ടാ" വിക്കി വിക്കിയാണ് അല്ലി ചോദിച്ചത്. "നോക്കി മോളെ.ഇവിടെങ്ങും കാണാനില്ല.അവൾടെ ഫോണിൽ വിളിച്ചിട്ടാണേൽ കിട്ടുന്നില്ല.switch ഓഫ്‌ ആണ്" അപ്പു പറഞ്ഞു. "ഞങ്ങളിപ്പോ വരാം" അത്രേം പറഞ്ഞ് അക്കു ഫോൺ കട്ടാക്കി. "എന്തിയും ഏട്ടാ" തളർന്ന ശബ്ദതത്തോടെ അഭി ചോദിച്ചു. "നമ്മുക്ക് കണ്ടുപിടിക്കാടാ.അവളെവിടെ പോവാനാ" അക്കു അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.അല്ലിയാണേൽ വേറെന്തോ ആലോചിച്ചിരിപ്പാണ്. ഷാളിൽ കുരുക്ക് ഇട്ടും കളഞ്ഞു ഇരിക്കുവാണ്. അതിൽ നിന്നും തന്നെ അറിയ ആള് ടെന്ഷനിൽ ആണെന്ന്.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story