തിങ്കളാം അല്ലി💖: ഭാഗം 5

thingalam alli

രചന: SHOBIKA

"ആ ഓർമയുണ്ട്." ഓർത്തെടുത്തിട്ട അവൻ പറഞ്ഞു. "അവിടെന്താ."അഭി സംശയത്തോടെ ചോദിച്ചു. "അന്ന് നീ പോയിട്ട് വരുമ്പോ അവിടുത്തെ സ്റ്റാഫിന്റെ ഒക്കെ പേരും ഡീറ്റൈൽസും കൊണ്ടുവന്നില്ലേ" "കൊണ്ടുവന്നു" "അതിൽ list ഒക്കെ നോക്കിയിരിക്കുമ്പോഴാണ് അല്ലിടെ cv കണ്ടേ" "ഏതല്ലി." "നിനക്കേതൊക്കെ അല്ലിയെ അറിയാം" അക്കു കണ്ണുരുട്ടികൊണ്ട് ചോദിച്ചു. "ഇനി ഓറഞ്ചിന്റെ അല്ലിയെങ്ങാനും ആണോ" താടിയിൽ കൈയൂന്നികൊണ്ട് അഭി പറഞ്ഞു. "നിന്റെ തലമണ്ട ഞാൻ അടിച്ചുപൊളിക്കണ്ടയെങ്കിൽ മിണ്ടാതിരുന്നോ. എന്റെ ഫാര്യ എന്ന് പറയുന്ന ഒരുത്തിയില്ലേ ലെ ലവൾ തന്നെ" "എഹ് ഏട്ടത്തിയോ" അഭി കണ്ണുതള്ളിക്കൊണ്ട് ചോദിച്ചു.

"അഹ് ഏട്ടത്തി തന്നെ" "എന്താ മോനെ അക്കൂസേ അങ്ങോട്ടൊരു ചാട്ടം. wait..wait... അപ്പൊ ഏട്ടൻ ഏട്ടത്തിയെ മുന്നേ ഇഷ്ടമായിരുന്നു" കണ്ണ് രണ്ടും കൂർപ്പിച്ചു നോക്കി ഒരു കുസൃതി ചിരിയോടെ ചോദിച്ചു. "ഡാ ഡാ ആരാടാ നിന്റെ അക്കുസ്" അവൻ അഭിയെ നോക്കി കണ്ണുരുട്ടി. "അയ്യോ ന്റെ എട്ടോയ്...ഇത്രേം പറഞ്ഞിട്ട് ഇങ്ങള് അത് മാത്രേ കേട്ടുള്ളുന്ന്" അഭി പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "അഹ്ടാ അത് മാത്രേ കേട്ടുള്ളു" "എന്ന ചെവി തുറന്ന് കേട്ടൊളിൻ അപ്പൊ ന്റെ ഏട്ടത്തിയെ ഏട്ടന് മുന്നേ ഇഷ്ടായിരുന്നോ എന്ന്" "അല്ലാ" "പിന്നെ.." "എനികവളുടെ പേര് ഇഷ്ടാണ്.ഞാൻ എല്ലാരടേം ഡീറ്റൈൽസ് നോക്കി പോവുമ്പോഴാണ്.അവളുടെ പേര് കണ്ടേ.അല്ലിത്തിങ്കൾ എന്തൊ ഹൃദയം എന്തിനോ വേണ്ടി മിടിക്കാൻ തുടങ്ങി.അതിൽ ഫോട്ടോ ഉള്ളതോണ്ടാണ് ആളെ മനസിലായെ. അങ്ങനെയാണ് അഡ്രസ്സ് കിട്ടിയേ.

ഇപ്പൊ മനസിലായോ" അഭിടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് അക്കുചോദിച്ചു. "ഏട്ടൻ ഇപ്പോഴും അല്ലിയെ മറന്നിട്ടില്ല ലെ" "എങ്ങനെ മറക്കാനാടാ.എന്റെ ഹൃദയ താളം തന്നെ അവളായിരുന്നില്ലേ. അവൾ പോയതിൽ പിന്നെയല്ലേ അത് താളം തെറ്റി മിടിക്കാൻ തുടങ്ങിയത്." ഒരു വരണ്ട ചിരിയോടെ അഭി പറഞ്ഞു. അവന്റെ മൂഡ് മാറാൻ തുടങ്ങി എന്ന് തോന്നിയതും അഭി വേറെ ചോദ്യം എടുത്തിട്ടു.അവനറിയാം ഇല്ലേൽ ഏട്ടന്റെ അവസ്ഥ "അപ്പൊ ഏടത്തി നമ്മടെ ഓഫീസിലാണോ ഏട്ടാ വർക് ചെയ്യുന്നേ" "അതേടാ" "പിന്നെന്തിനാ ഏട്ടത്തിയെ പറഞ്ഞു വിട്ടെ" നിഷകളങ്കമായിരുന്നു അവന്റെ ചോദ്യം. "അതോ.അവളുടെ അഡ്രെസ്സിൽ ഉണ്ടായിരുന്നത് എന്താന്നറിയോ" "എന്താ" "അല്ലിത്തിങ്കൾ c/o കൃതിക" "അതിനിപ്പോ എന്താ" "ഞാൻ പറയട്ടെടാ" "ആ പറയ്" പല്ലുമുഴുവൻ കാട്ടി ഇളിച്ചുകൊണ്ട് അഭി പറഞ്ഞു.

"അപ്പൊ ഞാൻ അത്ര കാര്യക്കിണ്ടായില്ല.പക്ഷെ വേറൊരു cvyil ഞാൻ same അഡ്രസ്സ് കണ്ടു. കൃതിക c/o അല്ലിതിങ്കൾ." "ഹേ അപ്പൊ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും care ചെയ്യുന്നു എന്ന് ലെ." "അഹ്.അവകേ പിടിച്ചോണ്ട് പോവുമ്പോ വണ്ടിയിൽ നിന്നിരുന്ന് പിറുപിറിക്കിണ്ടായി എന്റെ കൃതി ഒറ്റക്കാണ്.അവൾക്ക് ആരുലന്നോ എന്തോക്കെയോ" "അപ്പൊ കടുവേടെ ഉള്ളിൽ സ്നേഹോക്കെ ഉണ്ടല്ലേ" "ആരാടാ കടുവ" അക്കു അതും ചോദിച്ച് അഭിയെ തല്ലാൻ ആഞ്ഞതും "ഏട്ടൻ തന്നെ" എന്നും പറഞ്ഞവൻ ജീവനും കൊണ്ടോടി. അവനെ ഇനി കിട്ടുല്ല. അവനൊടിയ വഴിയേ പുല്ല് പോലും മുളക്കൂല......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story