തിങ്കളാം അല്ലി💖: ഭാഗം 51

thingalam alli

രചന: SHOBIKA

അയാളെ നോക്കി അറപ്പോടെയും അതിനെക്കാളേറെ കണ്ണിൽ എരിയുന്ന അഗ്നിക്ക് ഒറ്റയടിക്ക് കൊല്ലാനുള്ള ദേഷ്യത്തോടെയും പറഞ്ഞു. എന്നാൽ ഒറ്റയടിക്ക് അയാളെ കൊല്ലിലാ. ഇഞ്ചിച്ചായി നരക്കിപ്പിച്ചിട്ടെ ഈ ഭൂമിയിൽ നിന്നും അയാളെ പറഞ്ഞു വിട്.എന്നാൽ മാത്രേ മരിച്ചു പോയാ അമ്മക്ക് ശാന്തികിട്ടു. "പാവമോ നിന്റെ അമ്മയോ.അതൊക്കെ തോന്നലാണ് മോളെ.എന്റെ എത്ര കോടിയുടെ ബിസിനെസ്സ് ആണെന്നോ ആ പന്ന#@#$%#&#$$ മോള് കാരണം നഷ്ടമായത്.അതിനുള്ള ശിക്ഷയായിട്ടാ അവളുടെ ജീവൻ തന്നെ എടുത്തത്." അതു പറഞ്ഞു തീരലും അയാളെ അല്ലി ചവിട്ടിയിരുന്നു.പ്രതീക്ഷിക്കാതെയുള്ള ചവിട്ടയത് കൊണ്ടു അയാൾ പുറകോട്ട് വേച്ചുപോയി. തന്റെ അമ്മക്ക് വേണ്ടിയുള്ളത് കൊണ്ടായിരിക്കണം ഏതോ ഒരു ശക്തി അവളുടെ കൂടെ ഉണ്ടായിരുന്നു.തീർച്ചയായും അതവളുടെ അമ്മയുടെ ആത്മാവ് തന്നെയാവും. "പിടിച്ചു കേട്ടെടാ എല്ലാത്തിനേം"

അല്ലിടെ പ്രവർത്തി ഇഷ്ടപെടാതിരുന്ന നരേന്ദ്രൻ കൂടെയുണ്ടായിരുന്ന ഗുണ്ടകളോട് ആജ്ഞാപിച്ചു. അവരെ പിടിക്കാൻ ഗുണ്ടകൾ വന്നതും അപ്പുവും അക്കുവും അവരെ ഇടിച്ചിടാൻ തുടങ്ങി.ഗുണ്ടാസിന്റെ എണ്ണം ഇവരുടെ എണ്ണത്തേക്കാൾ കൂടുതൽ ആയത് കൊണ്ട് അല്ലിയും ഭൂമിയും അവരുടെ കൂടെ അടിച്ചിടാൻ കൂടെ കൂടി.അല്ലി എങ്ങനെയൊക്കെയോ അവരെ അടിക്കുന്നുണ്ടെലും ഭൂമി നല്ല പൊളിപ്പൻ തല്ല് തന്നെയാണ് ഓരോന്നിനും കൊടുക്കുന്നത്. ഭൂമിടെ അടി കണ്ട് അവര് മൂന്നാളും അവളെ തന്നെ കണ്ണും മിഴിച്ചു നോക്കി. "ഞാനെ ബ്ലാക്ക്‌ ബെല്റ്റാണ് മക്കൾസ് നോക്കി നിക്കാതെ അവരെ അടിച്ചിട്." അവരുടെ നോട്ടം കണ്ട ഭൂമി ഒരുത്തന്റെ കൈ പിടിച്ചു തിരിക്കുന്നതിനടയിൽ പറഞ്ഞു. അപ്പോഴാണ് അവര് ഗുണ്ടാസിന്റെ കാര്യം ഓർത്തെ.പിന്നെ പൊരിഞ്ഞ അടിയായിരുന്നു. അക്കു രണ്ടു മൂന്നെണ്ണത്തിനെ ഒരുമിച്ച് അടിച്ചിടാൻ തുടങ്ങി.അപ്പോഴാണ് അല്ലിയെ ഒരുത്തൻ പിടിച്ചു വെച്ചേക്കുന്ന കണ്ടേ.

അവനെ അവിടെ കിടന്ന ഒരു വടിയെടുത്തെറിഞ്ഞതും അല്ലിടെ കേ വിട്ടു. പിന്നെ ഒരു ഒന്നന്നര അടി തന്നെയായിരുന്നു. ഗുണ്ടാസിനെ എല്ലാത്തിനേം അടിച്ചോതുക്കി തിരിഞ്ഞ അക്കുവും അപ്പുവും കാണുന്നത് തങ്ങളുടെ പെണ്ണുങ്ങളുടെ തലയിൽ തോക്ക് വെച്ച് നിക്കുന്ന നരേന്ദ്രനും മഹീന്ദ്രനെയുമാണ്. ഇതേ സമയത്താണ് പുറത്തേക്ക് പോയ രണ്ടുമുതലുകൾ അതായത് കൃതിയും അഭിയും കയറി വന്നത്.അല്ലിയുടെയും ഭൂമിയുടെയും തലയിൽ gun വെച്ച് നിൽക്കുന്നത് കണ്ട് അവരൊന്ന് ടെന്ഷന് ആയി.ഇവരെ രണ്ടാളെയും അവര് കണ്ടിരുന്നില്ല താനും.അപ്പൊഴാണ് അഭി സൈഡിൽ കിടക്കുന്ന രണ്ട് മരകഷ്ണം കണ്ടേ.അത് കൃതിക്ക് കാണിച്ചു കൊടുക്കുവേം ചെയ്തു.രണ്ടാളും ശബ്ദമുണ്ടാകാതെ ആ മരകഷ്ണം കൊണ്ട് അവരുടെ രണ്ടാളുടേം തലക്ക് അടിച്ചു. "പ്തോം" ശബ്‌ദം കേട്ട് എല്ലാരും ഓണത്തെ ഞെട്ടിയിരുന്നു.അക്കുവും അപ്പുവും വന്ന് അല്ലിയേയും ഭൂമിയെയും പിടിച്ചു മാറ്റിയിരുന്നു. "ഇവറ്റങ്ങളുടെ കാറ്റ് പോയ"

വെട്ടിയിട്ട വാഴ പോലെ കിടക്കുന്ന അവരെ നോക്കി കൃതി പറഞ്ഞു. "പോയാ പോവട്ടെന്നെ.അല്ലപിന്നെ" ഒന്ന് പുച്ഛിചോണ്ട് അഭി പറഞ്ഞു. "നിങ്ങക്കൊന്നും പറ്റിയില്ലല്ലോ" "ഇല്ല കറക്ട ടൈമിലാ നിങ്ങൾ വന്നേ" "അതാണ് ഞങ്ങൾ" ഷർട്ടിന്റെ കോളർ പൊക്കികൊണ്ട് അഭി പറഞ്ഞു. 💐💐💐💐💐💐💐💐💐💐💐💐💐💐 നരേന്ദ്രന്റെയും മഹേന്ദ്രന്റെയും കണ്ണു തുറക്കാൻ കാത്തിരിക്കുവായിരുന്നു അവർ. "ഇതങ്ങൾ എന്താ എണികാത്തെ.നിങ്ങൾ എന്താടിയടെ അടിച്ചേ" അവർ രണ്ടാളെ മാറി മാറി നോക്കിയിട്ട് അക്കു പറഞ്ഞു. "ചത്ത ചാവട്ടെ എന്ന് വെക്കണം" "അങ്ങനെ അത്ര പെട്ടന്നൊന്നും ചാവാൻ പാടില്ല. കൊല്ലാതെ കൊല്ലണം രണ്ടിനേം" കണ്ണിൽ പകയുമായി അല്ലി പറഞ്ഞു. അവർക്കും മനസ്സിലായിരുന്നു അവളുടെ ഉള്ളിൽ ഇന്നും തീ ആളി കത്തിക്കൊണ്ടിരിക്കുയാണെന്ന്. കുറച്ചു സമയം കഴിഞ്ഞതും രണ്ടാളും പതിയെ കണ്ണു തുറന്നു. "ആ എഴുനേറ്റോ രണ്ടും" അക്കു അവരെ നോക്കി പുച്ഛത്തോടെ ചോദിച്ചു.

അപ്പോഴാണ് ബാക്കിയുള്ളവരും അവരെ കണ്ടേ. "എന്താണ് ഇങ്ങനെ നോക്കുന്നേ" ചുറ്റും നോക്കുന്നത് കണ്ട അവരോട് അപ്പു പറഞ്ഞു. "എങ്ങനെ നോക്കാതിരിക്കും അപ്പുവേട്ടാ,ഒന്ന് മയങ്ങി എണീറ്റപ്പോഴേക്കും സ്ഥലം മാറി പോയില്ലേ" അവരെ കളിയാക്കി കൊണ്ട് ഭൂമി പറഞ്ഞു. "ഞങ്ങളെവിടേയ്ക്കാടാ കൊണ്ടുവന്നിരിക്കുന്നെ.അഴിച്ചു വിടെടാ പന്ന....... കയ്യിലെ കുരിക്കഴിക്കാൻ നോക്കിക്കൊണ്ട് നരേന്ദ്രൻ പറഞ്ഞു. "അയ്യടാ അതങ്ങു പള്ളിൽ പോയി പറഞ്ഞ മതി. കെട്ടഴിച്ചു വിട്ടിട്ട് നിനക്കൊക്കെ ഓടി പോകാനല്ലേ. നടക്കൂലെടാ" അവരെ നോക്കി പല്ലിറുമ്പി കൊണ്ട് കൃതി പറഞ്ഞു. "ഇനി അത്രക്ക് നിർബന്ധമാണേൽ കെട്ടഴിച്ചു തരാം അതിനു മുമ്പ് ചെറിയ ഒരു പണിയുണ്ട്.അഭി അതിങ്കെടുത്തെ" അല്ലി അഭിയോട് പറഞ്ഞിട്ട് കൈ നീട്ടി. അഭി അവളുടെ കയ്യിലേക്ക് ഒരു കുപ്പിയിൽ എന്തോ സാധനം വെച്ചു കൊടുത്തു. "ഇത് കണ്ടോ.ദേ സാധനം നിനക്കൊക്കെ വേണ്ടി സങ്കടിപ്പിച്ചതാ.അപ്പൊ അത് തരാതിരുന്നാൽ എങ്ങനെയാ"

അല്ലി അതും പറഞ് അവരുടെ കാലിലേക്കും കയിലേക്കും ഒഴിച്ചതും അവര് നിലവിളിക്കാൻ തുടങ്ങി. "സോ സാലഡ്,ഇപ്പൊ തന്നെ ഇങ്ങനെ നിലവിളിക്കാൻ തുടങ്ങിയാലോ.ഇനിം എത്ര കിടക്കുന്നു." അല്ലി അവരെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.അവളുടെ ചുണ്ടിൽ ചിരിയും കണ്ണിൽ അഗ്നിയുമായിരുന്നു.അവരെ രണ്ടാളെയും ചുട്ടെരിക്കാനുള്ള അഗ്നി. "ഇനി അവരുടെ കേട്ടഴിച്ചോ അപ്പുവെട്ടാ" അവരെ നോക്കി പുച്ഛത്തോടെ അപ്പുനോടായി പറഞ്ഞു. "അപ്പൊ അവര് ഓടിപോവില്ലേ" "അതിനവർക്ക് അവിടെ നിന്നൊന്ന് അനങ്ങാൻ സാധിക്കണ്ടേ.ഇപ്പൊ ഒഴിച്ച സാധനം എന്താ അറിയോ." അല്ലി ആ ബോട്ടിൽ അവർക്ക് നേരെ കാണിച്ചുകൊണ്ട് ചോദിച്ചു. "ഇല്ല" "മൈനസ് ഡിഗ്രി സെൽഷ്യസിൽ ഉള്ള liquid nitrogen ആണിത്.ഇത് നടേ കയ്യിലോ കാലിലോ ഒക്കെ വീണാൽ അതിന്റെ എഫക്ടിൽ ഒന്നെങ്കിൽ burn ആവും അല്ലേൽ ഫ്രീസ് ആവും. എനിക്കിത് കർക്ട് ആയിട്ടൊന്നും അറിയില്ല.എന്തായാലും ഇനി ഇവന്മാർക്ക് ഇവിടുന്ന് പോവാൻ പറ്റില്ലാ എന്തായാലും" അല്ലി ക്രൂരമായ ഒരു ചിരിയോടെ അവരോട് പറഞ്ഞു.ആ ചിരി അവരിലേക്കും പടർന്നു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story