തിങ്കളാം അല്ലി💖: ഭാഗം 53 || അവസാനിച്ചു

thingalam alli

രചന: SHOBIKA

"She is pregnant. ur going to be a father. congrats man" അവനൊരു shakehand കൊടുത്തുകൊണ്ട് പറഞ്ഞു. "എന്താ പറഞ്ഞേ" കേട്ടത് സത്യമാണോ എന്നറിയാതെ കിളിയൊക്കെ പറന്നുപോയ നിൽപ്പോടെ അക്കു ചോദിച്ചു. "സത്യടോ, ur going to be a dad." കേട്ടത്തിന്റെ സന്തോഷത്തിൽ അവനെന്താ ചെയ്യണ്ടേ എന്നറിയാത്ത അവസ്ഥയായിരുന്നു.അവന്റെ കണ്ണുകൾ നിറഞ്ഞു.ചുണ്ടിൽ പുഞ്ചിരിയുണ്ട്. അവൻ തിരിഞ്ഞ് കൂടെയുള്ളവരെ നോക്കി.അവരും സന്തോഷത്തിലാണ്. "ഞാൻ...ഞാൻ അവളെയൊന്ന് കണ്ടോട്ടെ doctor" "Y not, കേറി കണ്ടോളൂ.ആള് unconsious ആണ്.അത് ക്ഷീണത്തിന്റെയാണ്. ട്രിപ്പ് ഇട്ടിട്ടുണ്ട് അത് കഴിഞ്ഞാൽ പോവാം." "Thanku doctor" അതിന് അദ്ദേഹം അവന്റെ തൊളിലൊന്ന് തട്ടിയിട്ട് പോയി. "Congrats man" ഡോക്ടർ പോയതും അപ്പുവും അഭിയും ഒരുപോലെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു. അവനവർക്കൊരു പുഞ്ചിരിയും നൽകി അല്ലിയുടെ അടുത്തേക്ക് പോയി.അവരവിടെ ചെന്നപ്പോൾ അവളുറക്കത്തിലായിരുന്നു.അവൻ വിളിക്കാൻ തോന്നിയില്ല.

അവളെ തന്നെ നോക്കിയിരുന്നു. ഒരു ഞെരുക്കത്തോടെ അല്ലി കണ് കണ്ണ്തുറന്നു.കണ്ണു തുറന്നതും കണ്ടത് തൊട്ടടുത്ത് അവളെ തന്നെ നോക്കിയിരിക്കുന്ന അവളുടെ കിച്ചേട്ടനെയാണ്. ബാക്കിയുള്ളവർ അവനെ നോക്കി ഒന്നാക്കി ചിരിച്ചിട്ട് പുറത്തോട്ട് പോയി. "അവരെന്തേ പോയേ" അവര് പോയ വഴിയേ നോക്കി അല്ലി ചോദിച്ചു. "ഒന്നുല്ല" അവളുടെ കൈകൾ പിടിച്ച് അവന്റെ ചുണ്ടോട് ചേർത്തുകൊണ്ട് പറഞ്ഞു,. "നിക്ക് എന്താ പറ്റിയെ.തല കറങ്ങിയത് മാത്രം ഓർമയുണ്ട്." "അതോ,അതുണ്ടല്ലോ നമ്മളെ ഒരു അച്ഛനും അമ്മയും ആവാൻ പോവുന്നതിന്റെ ചെറിയ ഒരു സൈൻ നമ്മടെ കുഞ്ഞാവ തന്നതാണ്" അക്കു ഒരു കള്ളച്ചിരിയോടെ അവളോട് പറഞ്ഞു. "സ..സത്യണോ" കേട്ടതിന്റെ എഫക്ടിൽ കണ്ണും നിറച്ചോണ്ട് അല്ലി ചോദിച്ചു. "സത്യടോ, ദേ ഇവടെ നമ്മടെ കുഞ്ഞാവ ഉണ്ട്" അവൾടെ വയറിലൊന്ന് തഴുകികൊണ്ട് അവൻ പറഞ്ഞു.ഒപ്പം ഒരു കുഞ്ഞു മുത്തവും അവളുടെ നെറ്റിയിൽ കൊടുക്കാൻ മറന്നില്ല. ഡ്രിപ്പെല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തി അല്ലി പ്രെഗ്നണ്ട് ആയ കാര്യം പറഞ്ഞതും ആഘോഷമായിരുന്നു പിന്നെയവിടെ.

വയറ് പൊട്ടനാവും വിധം അവളെ കഴിപ്പിച്ചു. ഇവരുടെ എല്ലാം ഇടയിൽ നിന്നും രാത്രി ഒന്ന് കിടക്കാൻ നേരമാണ് പിന്നെ അല്ലിയെ അവളുടെ കിച്ചേട്ടന് ഒന്ന് കാണാൻ കഴിഞ്ഞേ. അവള് റൂമിലേക്ക് വന്നതും അവൻ അവളെ ചുറ്റുപിടിച്ചു. "I Love u" അവനവളുടെ ചെവിയിൽ ഒന്ന് കടിച്ചുക്കൊണ്ട് പറഞ്ഞു.അവളിൽ എന്തൊക്കെയോ പരവേശങ്ങൾ നിറഞ്ഞു. "Love u too" അവനു നേരെ തിരിഞ്ഞ് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തുന്നതിനടയിൽ അവൾ പറഞ്ഞു. "ഇന്ന് ഞാൻ ഒത്തിരി സന്തോഷത്തിലാ കിച്ചേട്ടാ." അവന്റെ നെഞ്ചിൽ തലചയച്ചിരിക്കുവായിരുന്നു അവൾ. "ഞാനും നമ്മടെ മോളും അതുപോലെ ഒത്തിരി സന്തോഷത്തിലാ." അവളുടെ വയറിൽ ഒന്ന് തലോടിക്കൊണ്ട് അവൻ പറഞ്ഞു. "അഹ്‌ഹാ മോളാണ് എന്ന് ഉറപ്പിച്ചോ" "അതേ മോളാണ്.നിന്നെ പോലെ ഒരു കാന്താരി." "എന്നെ പോലെ വേണ്ട കിച്ചേട്ടനെ പോലെ മതി.എന്നിട്ട് എനിക്ക് നഷ്ടമായ ഒരു അച്ഛന്റെ സ്നേഹം മുഴുവൻ കിച്ചേട്ടൻ നമ്മുടെ മോൾക്ക് കൊടുക്കണം.അവളെ ഒരു അച്ഛൻ കുഞ്ഞായി വേണം വളരാൻ." "അച്ഛൻ കുഞ്ഞ് മാത്രല്ല അമ്മ കുഞ്ഞും കൂടിയാണ്.പിന്നെ നിനക്ക് നഷ്ടമായ സ്നേഹം മുഴുവൻ ഞാൻ തരും.

നീയും എന്റെ കുഞ്ഞല്ലേ.എൻഡ ആദ്യത്തെ കുഞ്ഞ്" അവളുടെ നെറ്റിയിലൊന്ന് ചുംബിച്ചുകൊണ്ട് പറഞ്ഞു. "എനിക്ക് മാത്രേ ഉള്ളോ ഉമ്മ.നമ്മടെ കുഞ്ഞിന് ഇല്ലേ.ദേ അവൾ ചോദിക്കുന്നു." ചുണ്ട് കൂർപ്പിച്ചോണ്ട് അവൾ ചോദിച്ചു. "ആര് പറഞ്ഞു ഇല്ലാന്ന്." അതും പറഞ്ഞ് അവൻ അവളുടെ വയറിൽ ഒന്ന് മുത്തി.തന്റെ കുഞ്ഞിനായുള്ള ആദ്യത്തെ ചുംബനം. "സാധാരണ കുഞ്ഞിന് ഉമ്മ കൊടുത്തു എനിക്ക് ഉമ്മയില്ലേ എന്നാണ് എല്ല ഭാര്യമാരും ചോദിക്കാ നീയെന്തേ ഇങ്ങനെ" "ഞാനിങ്ങനെയാണ്. എനിക്കിങ്ങനെ ആയാൽ മതി.കിച്ചട്ടന്റെ അല്ലിയായാൽ മതി എന്നും..." അവന്റെ നെഞ്ചിൽ തലചായ്ച്ചുകൊണ്ട് പറഞ്ഞു. 💐💐💐💐💐💐💐💐💐💐💐💐💐💐 രാവിലെ എല്ലാരും കൂടെ ഫുഡ് കഴിക്കാൻ ഇരിക്കുവായിരുന്നു. "എന്താണ് ഇനി നിങ്ങടെ പ്ലാൻ" ഫുഡ് കഴിക്കുന്നതിനിടയിൽ അക്കു അഭിയോടും കൃതിയോടു ചോദിച്ചു. "എന്ത് പ്ലാൻ" അഭി സംശയത്തോടെ ചോദിച്ചു "അല്ല ഇങ്ങനെ പ്രേമിച്ചു നടക്കാനാണോ എന്ന്" "അല്ല." "പിന്നെ" "പിന്നെ അറിയില്ല"

"അച്ഛാ ഇവരുടെ നാലിന്റെ വിവാഹം എത്രേം പെട്ടന്ന് നടത്തണം.ഇലേൽ കല്യാണത്തിന് മുന്നേ അച്ചന് പേരകുട്ടികളെ കളിപ്പിച്ചു നടക്കാം" അവരെ നാലിനേം നോക്കി അക്കു ഒന്ന് ആക്കിപറഞ്ഞു. "അതുശേരിയ അച്ഛാ പെട്ടന്ന് നടത്തിക്കണം" അല്ലി കൂടെ പറഞ്ഞതും നാലും അവരെ രണ്ടിനേം ഒന്ന് കൂർപ്പിച്ചു നോക്കി.അതിനവരൊന്ന് ഇളിച്ചുകൊണ്ട് പറഞ്ഞു. "മ്മ്.നടത്തണം.ഞാൻ കൃഷ്ണന്റൽ കൂടെ ചോദിക്കട്ടെ" അതും പറഞ്ഞ് അച്ചൻ ഏണിച്ചു പോയി.കൃഷ്ണൻ ഭൂമിടെ അച്ഛനാണ്. "കല്യാണം പെട്ടന്ന് നടക്കാൻ കാരണകാരായത് കൊണ്ട് മാത്രം രണ്ടിനേം വെറുതെ വിടുന്നു" കൃതി അതും പറഞ്ഞ്‌ എണീറ്റ് പോയി.ബാക്കി മൂന്നും അത് തന്നെ പറയാതെ പറഞ്ഞു.അക്കുവും അല്ലിയും ഇതെന്ത് കൂത്ത് കണക്കെ ഇരിക്കുന്നുണ്ട്.അമ്മയാണേൽ ഇവരുടെ എല്ലാം കളിക്കണ്ട ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ട്... 💐💐💐💐💐💐💐💐💐💐💐💐💐💐 "കിച്ചേട്ടാ..കിച്ചേട്ടാ..എണിക്ക്" "ന്താ അല്ലി, എന്തേലും വേണോ" ബെഡിൽ കിടന്ന് കണ്ണ് തുറക്കാതെ തന്നെ അക്കു അവളോട് ചോദിച്ചു.

"ഒന്നും വേണ്ട മനുഷ്യാ, ഇന്ന് നിങ്ങടെ അനിയന്മാരുടേം പെങ്ങൾമാരുടേം കല്യാണാമാണ് എന്ന ബോധമുണ്ടോ.എണീറ്റ് സമയം നോക്ക്" ഇന്ന് അപ്പൂന്റേം ഭൂമിടേം അഭിടേം കൃതിടേം കല്യാണമാണ്.എല്ലാം പെട്ടന്ന് ആയിരുന്നു.അക്കുന്റേം അല്ലിടേം ഇടപാട് മൂലം ഒരു മാസം കൊണ്ട് എല്ലാം ശെരിയാക്കി എന്ന് വേണേൽ പറയാം.അല്ലി അതിനു വേണ്ടിയുള്ള ഒരുക്കത്തിലാണ്.അവൾ ഒരുങ്ങി കഴിഞ്ഞിട്ട് വേണം കല്യാണപെണ്ണുങ്ങളെ ഒരുക്കാൻ പോവാൻ. അതിനിടയിലാണ് ഉറങ്ങി കിടന്ന അക്കുനേ എണിപ്പിക്കാൻ നോക്കിയത്. "അയ്യോ ഞാനത് മറന്നു" ബെഡിൽ നിന്നും ചാടിയെണീറ്റ് അക്കു കാണുന്നത് കണ്ണാടിക്ക് മുന്നിൽ നിന്നൊരുങ്ങുന്ന അല്ലിയെയാണ്.അവളെ കണ്ടതും കണ്ണെടുക്കാതെ നോക്കി നിന്നു അവൻ. അവൻ അവളുടെ അടുത്തേക്ക് തന്നെ ചെന്ന് പുറകിലൂടെ കെട്ടിപിടിച്ചു. "സുന്ദരിയായിട്ടുണ്ട് എന്റെ പെണ്ണ്" അവളെ ചുറ്റിപിച്ചുകൊണ്ട് പറഞ്ഞു.അത് കേട്ടതും നിറപുഞ്ചിരിയുമായി അല്ലി അവനു നേരേ തിരിഞ്ഞു.

"കിന്നാരം പറയാതെ പോയി ഫ്രഷായി വാ" "ഹു ഹും." ഇല്ലെന്ന് രീതിയിൽ തലയാട്ടി. "നിന്നെ ഇങ്ങനെ നോക്കി നിൽക്കാൻ തോന്നുന്നു" അവൻ പറയുന്നത് കേട്ട് അവളുടെ കവിളുകൾ ചുവക്കാൻ തുടങ്ങി. "കടിച്ചു തിന്നാൻ തോന്നുന്നു ഇപ്പൊ." "പോ കിച്ചേട്ടാ" അതു കൂടെ കേട്ടതും അവനെ തള്ളി കൊണ്ട് പറഞ്ഞു. "ദേ ഞാൻ ഡ്രസ് ഒക്കെ എടുത്തു വെച്ചിട്ടുണ്ട് പോയി ഫ്രഷായി വാ.ഇല്ലേൽ അവളുമാര് രണ്ടും കിടന്ന് കാറി പൊളിക്കാൻ തുടങ്ങും." "ഏയ് നിക്ക് നീ.ഞാനെ എന്റെ കുഞ്ഞിനും ആവകുടെ അമ്മക്കും ഒരു മുത്തം കൊടുത്തോട്ടെ.എന്നിട്ട് പൊയ്ക്കോ" അവൻ അതും പറഞ്ഞ് അവൻ അവൾക്കും പിന്നെ കുനിഞ്ഞ് കുഞ്ഞിനായും ഒരു മുത്തം കൊടുത്തതിനു ശേഷം ഫ്രഷാവാൻ പോയി.അവൾ മണവാട്ടിമരുടെ അടുത്തേക്കും. 💐💐💐💐💐💐💐💐💐💐💐💐💐💐 കല്യാണമെല്ലാം ഭംഗിയായി നടന്നു. അമ്പലത്തിൽ വെച്ച് അഭി കൃതിയുടെയും അപ്പു ഭൂമിയുടെയു കഴുത്തിൽ താലി ചാർത്തി അവരുടെ സ്വന്തമാക്കി.ഭൂമിടെ അച്ഛൻ തന്നെയാണ് രണ്ടാളുടെയും കൈപിടിച്ച് കൊടുത്തത്. പിന്നെ ഫോട്ടോ സെഷൻ ആയിരുന്നു. "ഇനി എല്ലാരും കൂടെ ഒരു ഫോട്ടോ" ക്യാമറമാൻ പറഞ്ഞതും എല്ലാരും കൂടെ സ്റ്റേജിൽ കയറി. "ക്ലിക്ക്" ദേ ക്ലിക്കിലെ പോലെ ഇനി എന്നും അവര് സന്തോഷത്തോടെ കഴിയട്ടെ. ഇനി നമ്മുക്ക് പിരിയാം. തിങ്കളാം അല്ലിയായും... അല്ലിത്തിങ്കളായും...അതിനേക്കാൾ ഉപരി കിച്ചുവിന്റെ അല്ലിയായി ഇനി അവൾ ജീവിക്കട്ടെ.... അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story