തിങ്കളാം അല്ലി💖: ഭാഗം 7

thingalam alli

രചന: SHOBIKA

"എന്ത്" അല്ലി പറഞ്ഞത് മനസ്സിലാവാതെ കൃതി ചോദിച്ചു. "അങ്കിതെന്ന്" "ഏത് മങ്കിയെടി" കൃതി മനസിലാവാഞ്ഞിട്ട് ചോദിച്ചു. "മങ്കിയല്ലെടി കാലൻ കാലൻ" അല്ലി പല്ല് കടിചോണ്ട് പറഞ്ഞു. "ഹേ നിന്റെ കെട്ടിയോനോ.അങ്ങേരും വന്നിണ്ടോ" "അത് പറഞ്ഞപ്പോ മനസിലായല്ലേ" "പിന്നെ മനസ്സിലാവാതെ ഇന്നലെതൊട്ടു കേൾക്കാൻ തുടങ്ങിയതല്ലേ ഈ കാലൻ വിളി.അല്ലാ എന്നിട്ട് എവിടെ നിന്റെ കാലൻ." "നീയൊന്ന് തിരിഞ്ഞു നോക്കിയേ" "Wow!!എന്നാ ഗ്ലാമർ ആടി നമ്മടെ എംഡിയെ കാണാൻ.നീ നോക്കിക്കോ അങ്ങേരെ വളച്ചിട്ട് തന്നെ കാര്യം" കാറിൽ നിന്നിറങ്ങിയ അക്കുനേ ലൂക്കി കൊണ്ട് കൃതി പറഞ്ഞു.അല്ലിയാണേൽ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നിക്കുന്നുണ്ട്.പാവം കൊച്ചിതോന്നും കാണാതെ അക്കുവിനെ ഊറ്റികൊണ്ട് നിൽപ്പുണ്ട്. 'ഇവറ്റകളെല്ലാം കൂടെ അവന്റെ ചോര ഊറ്റി കുടിച്ച് ബാക്കി വല്ലോം അല്ലിയ്ക്ക് കൊടുക്കുവോ ന്തോ ലെ' ലെ പൂമ്പാറ്റ "Wait wait...നിന്റെ കാലൻ എവിടാന്നാ പറഞ്ഞേ" അല്ലി പറഞ്ഞത് അപ്പോഴാണ് കൃതിടെ ഓർമയിൽ വന്നേ.അപ്പൊ തന്നെ അല്ലിയോട് ചോദിക്കേം ചെയ്തു.എന്ന ചെയ്യാനാ കുട്ടിക്ക് ചെറുതായി മറവിടെ അസുഖം ഉണ്ട്. "നിന്റെ നേരെ ഫ്രണ്ടിലുള്ളത്" "ദേവിയെ...അത് എംഡി അല്ലേ" ഞാൻ കാണിച്ചത് കാലനും എംഡിയും ഓന്നാണെന്നറിഞ്ഞ കൃതി ഞെട്ടിയിട്ടുണ്ട്.ഇനി വീഴുവോ മറ്റോ ചെയ്യോ പെണ്ണ്. എന്തായാലും ഒന്ന് പിടിച്ചേക്കാം.അതും വിചാരിച്ച ഞാൻ അവളുടെ കയ്യിൽ പിടിച്ചു.

"ഡാ നീ പറഞ്ഞത് സത്യമാണോ " "അഹന്നേ " "ഞാൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ...എന്താലെ...എന്തായാലും എന്റെ അളിയൻ കൊള്ളാം നിനക്ക് ചേരും" ഒരു ചിരിയോടെ കൃതി പറഞ്ഞു. "നീ പോടി പിശാശേ" അതും പറഞ്ഞ് അല്ലി ഉള്ളിലോട്ട് പോയി. "ശെടാ ഞാനിപ്പോ പറഞ്ഞത് തെറ്റായോ" അല്ലി പോയ വഴിയേ നോക്കി കൃതി സ്വയം പറഞ്ഞു. 'എന്താ അവൾ പറഞ്ഞേ എനിക്കാ കാലൻ ചേരുമെന്നോ.അവൾക്കെന്താ കണ്ണ് കണ്ടൂടെ. ഞാനും ആ കാലനും തമ്മിൽ എത്ര difference ഉണ്ട്.എന്നിട്ട് ഞങ്ങൾ ചേർച്ചയുണ്ടെത്രെ.പിശാച്' അല്ലി ഓരോന്ന് പിറുപിറുതോണ്ട് അവളുടെ ക്യാബിൻ പോയിരുന്നു. @ @ @ @ @ @ "എന്തായാലും അവൾ പോയി.അപ്പൊ നമ്മുക്ക് പോയി അളിയനെ കാണാം" കൃതി സ്വയം അതും പറഞ്ഞ് നേരെ അവന്റടുത്തേക്ക് പോയി. അവനാണേൽ ആരെയും നോക്കാതെ നേരെ md എന്നെഴുതിയ അവന്റെ ക്യാബിനിലോട്ട് പോയി. "ശെടാ ഇങ്ങേരിത് എവിടെ പോയി." കൃതി ചുറ്റും ഒന്ന് കറങ്ങി കൊണ്ട് അക്കുനേ നോക്കി. "അല്ലിപ്പൂവേ നീ പെട്ടുമോളെ.ഒരു മായാവി ആണ് തോന്നുന്നു നിന്നെ കെട്ടിയെ.അല്ലേൽ ഇവിടെ ഇപ്പൊ കണ്ടയാളെ കാണാതാവോ" അക്കു അവന്റെ കാബിനിൽ കേറിയത് കാണാതെ എല്ലാടേം നോക്കി കൊണ്ട് അവൾ സ്വയം നിന്ന് ഓരോന്ന് പറയാൻ തുടങ്ങി.കാണുന്നവർ വട്ടാണ് വിചാരിക്കാഞ്ഞാൽ ഫാഗ്യം. "ഒയ് കൊച്ചേ കുറെ നേരായി ലോ കിടന്ന് കറങ്ങാൻ തുടങ്ങിട്ട്.

ആരെയാ നോക്കുന്നേ" അവളുടെ അടുത്ത് വന്ന് കൊണ്ട് ഒരാൾ ചോദിച്ചു. "ഹേ എന്താ" പെട്ടന്ന് ഉള്ള ഒന്നായത് കൊണ്ട് അവൾ ഞെട്ടികൊണ്ട് ചോദിച്ചു. "അല്ലാ ആരെയാ തിരയുന്നെ" "ആരെയായാലും തനിക്കെന്താ" കണ്ണ് രണ്ടും ഉരുട്ടികണിച്ചു കൊണ്ട് പറഞ്ഞു. "വേണേൽ ആളെ കണ്ടുപിടിച്ചു തരാന്നെ" "അതിന് തനാരാ സി ഐ ഡി യോ" "ഏയ് അല്ലാ അതുക്കും മേലെ" "അതിന്റെ മേലെ ന്താ" അവൾ അതും പറഞ്ഞ് മോളിലേക്ക് നോക്കി. "താനെന്താ നോക്കുന്നേ" "അല്ലാ അതിന്റെ മേലെ എന്തോ ഉണ്ടെന്ന് പറഞ്ഞു." "പൊന്ന് കൊച്ചേ ആളെ വിട് ഞാൻ പോണ്" കൈ രണ്ടും കൂപ്പി കൊണ്ട് അവൻ പറഞ്ഞു. "അങ്ങനെ വഴിക്ക് വാ.Anyway ഇയാളെ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ" അവനെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് കൃതി പറഞ്ഞു. "ഇനി കാണാലോ...any way iam ആരവ് ഹരിശങ്കർ.ഇവിടെ HR departmentil ഇണ്ടാവും ഇനി.പിന്നെ ഇപ്പൊ ഈ കമ്പനിടെ partnerസിൽ ഒരാളായി വരും" 'ഹേ അപ്പൊ ഇയാളായിരിക്കോ ഇനി അല്ലിടെ കാലൻ.ഏയ് എല്ലാ.അവളുടെ കാലന്റെ name ന്തോ അങ്കിതോ മങ്കിയോ എന്നോ മാറ്റാണ്. അപ്പൊ ഇതേതാണവോ അവതാരം'കൃതി ആത്മഗതം എന്നോണം പറഞ്ഞു. "ഏയ് എന്താ ആലോജിക്കുന്നെ" ആരവ് കൈ ഞൊടിച്ചുകൊണ്ട് ചോദിച്ചു.

"ഏയ് ഒന്നുല്ല . എന്തായാലും പരിചയപ്പെട്ടത്തിൽ സന്തോഷം ഞാൻ പോണു" എന്ന് പറഞ്ഞ് കൃതി അവിടുന്ന് വേഗം നടന്ന്. "എടോ തന്റെ പേരെന്താ" അവളുടെ പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു. "കൃതിക" അവൾ വിളിച്ചു പറഞ്ഞോണ്ട് നേരെ ക്യാബിനിലോട്ട് വിട്ടു.അവനൊരു ചിരിയോടെ എംഡി എന്നെഴുതിയ ക്യാബിനിലേക്കും. @ @ @ @ @ @ 'ശ്യോ ഈ പെണ്ണിതെവിടെ പോയി കാണാനില്ലലോ' ക്യാബിന്റെ ഡോറും ഓപ്പണാവുന്നത് നോക്കി കൃതിയെ നോക്കിയിരിക്കുവാണ് അല്ലി. അപ്പോഴാണ് ഡോറും തുറന്നൊണ്ടുള്ള കൃതിടെ വരവ്. "നീയെവിടെ പോയി കിടക്കായിരുന്നു കുരിപ്പേ" കൃതിയെ കണ്ടതും അല്ലി ചോദിച്ചു. "ഒന്നും പറയണ്ട മോളെ.ഞാനേ നിന്റെ കാലനെ ഒന്ന് പരിചയപെടാ വിചാരിച്ചു. പക്ഷെ നീ പറഞ്ഞപോലെ അങ്ങേര് കാലനല്ലെടി,മായാവിയാണ്.നിന്ന് നിൽപ്പിൽ അല്ലെ കാണാതെ ആയെ. അത് മാത്രല്ല വേറൊരു കുരിശിന്റെ മുന്നിൽ പോയി പെട്ട്" കൃതി കിതപ്പോന്ന അടക്കി കൊണ്ട് പറഞ്ഞു. "ആരുടെ" "പുതിയ H R ഡിപർട്ടിലെ head ആണെന്നൊക്കെ പറയുന്നു." "എന്നിട്ട്." "എന്നിട്ടെന്താ കൂടുതൽ നിന്ന് വില കളയണ്ട പറഞ്ഞ് ഞാൻ മെല്ലെ വലിഞ്ഞ്" "അത് നന്നായി.ഇല്ലേൽ നിന്റെ സ്വഭാവം ഫുൾ പുറത്തെടുത്തേനെ" "ആ എനികറിയാൻമേലാ. എന്തായാലും ആള് കാണാൻ ലുക്ക് ആണ് പിന്നെ നമ്മുക്ക് പറ്റിയ പാർട്ടിയാണ് തോന്നുന്നു" "ഉള്ള വയ്യ വേലിയെ തന്നെ എങ്ങനെ തലേന്ന് ഒഴിവാക്കും നോക്കുവാ.അപ്പോഴേക്കും നീ വേറെ ഒന്നിനെ കൊണ്ടുവരെല്ലേ"

"ഏയ് ഇതെങ്ങനെ ഒന്നുണ്ടാവില്ല.ആ പിന്നെ അങ്ങേര് head മാത്രല്ല,കമ്പനിടെ പാർട്ണറും കൂടിയാണ്" "ഹേ അതാരണാവോ ഇനി.അഭിയെങ്ങാനും ആയിരിക്കോ" "ഏത് അഭി.ഇത് അഭിയൊന്നുമല്ല.ആരവ് എന്ന പേര് പറഞ്ഞേ" "അഹ് എന്തേലും ആവട്ടെ.നീ നിന്റെ പണി നോക്കാൻ നോക്ക് എന്തായാലും" "എന്നാലും നീ രാവിലെ പറഞ്ഞത് തെറ്റായി പോയിലെ." "എന്ത്" "അല്ലാ നിന്റെ കെട്ടിയോനല്ല പൈസ തരുന്നെ എന്നോ എന്തോ പറഞ്ഞായിരുന്നു." അല്ലിയെ ഒന്നിടംകണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു. "നിന്നെ ഞാനിന്ന്," അല്ലി അതും പറഞ്ഞ് അടുത്തിരുന്ന file എടുത്ത് ഒറ്റയേർ കൃതിയുടെ നേരെ.പക്ഷെ കൃതിയുടെ ഭാഗ്യം എന്നോണം അതവളുടെ മേലെ എത്തിയില്ല.ഡോറും തുറന്ന് വന്ന ഏതോ ഒരു നിര്ഭാഗ്യവന്റെ തലയിൽ പോയി വീണു. "What is going here" കട്ട കലിപ്പിൽ അല്ലി എറിഞ്ഞ ഫൈലും കയ്യിൽ പിടിച്ചോണ്ട് അക്കു ചോദിച്ചു.അപ്പൊ തന്നെ മനസിലായില്ലേ ആരുടെ തലയിലേക്കാണ് അല്ലി എറിഞ്ഞേ എന്ന്.എന്തായാലും ഇവിടെ എന്തെലൊക്കെ നടക്കും. # # # # # ഓഫീസിൽ പോയി എന്റെ ഭാര്യ എന്ന് പറയുന്നവളെ ഒന്ന് ഞെട്ടിക്കാം എന്ന് കരുതിയാണ് ഒരുങ്ങി ഇറങ്ങിയത്.അപ്പോഴാണ് ആരവും കൂടെ ഉണ്ടെന്ന് പറഞ്ഞത്.അവനെന്റെ വല്യച്ഛന്റെ മോനാണ്.ഇന്നലെ nyt ഒരു ബിസ്സിനസ്സ് മീറ്റ് കഴിഞ്ഞ് ആണ് ആൾ ലാൻഡിയത്.

കല്യാണത്തിന്റെ വിശേഷം അറിഞ്ഞു മീറ്റിങ് ഒക്കെ പെട്ടന്നവസാനിപ്പിച്ചു ലാൻഡായത്.ഞങ്ങൾ രണ്ടും same age ആണ്.ഒരുമിച്ച് കളിച്ചു വളർന്നവർ.പിന്നെ പടിച്ചതൊക്കെ ഒരുമിച്ചാണ്.എന്റെ എല്ലാ കാര്യവും അവനും അഭിക്കും അറിയാം.ഞങ്ങൾ നല്ല ഫ്രണ്ട്സാണ്. പിന്നെ അവനെയും കൂട്ടി നേരെ ഓഫീസിലേക്ക് വന്നു.കാറിൽ നിന്നിറങ്ങിയതും കണ്ടത് അവളെയാണ്.അവള് എന്നെ കണ്ടത് കൊണ്ടാ തോന്നുന്നു ഉള്ളിലേക്ക് പോയി.പിന്നെ ഞാനവിടെ നിന്നില്ല. വേഗം ന്റെ ക്യാബിനിലേക്ക് പോയി.അവിടെ ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ്.അവളുടെ ക്യാബിനിലേക്ക് ഒന്ന് പോയി വരാം എന്ന് തോന്നിയേ. എന്താ ചെയ്യുന്നേ എന്നറിയണമല്ലോ.അല്ലാതെ വേറെ ഒന്നുലട്ടോ. അവിടെ ചെന്നതും എന്റെ തലയിലോട്ട് എന്തോ ഒന്ന് വന്ന് വീണു. നോക്കിയപ്പോ ഒരു file. അതു കൂടെ കണ്ടതും എവിടുന്നൊക്കെയോ ദേഷ്യം ഇരച്ചു കയറി.അപ്പൊ തന്നെ ചോദിച്ചു. "What is going on here" "പണിപ്പാളി മോളെ" അല്ലിടെ അടുത്തേക്ക് ചേർന്ന് നിന്ന് അവൾ കേൾക്കാൻ പാകത്തിൽ കൃതി പറഞ്ഞു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story