തോളോട് തോൾ ചേർന്ന്: ഭാഗം 26

തോളോട് തോൾ ചേർന്ന്: ഭാഗം 26

എഴുത്തുകാരി: ജിച്ചന്റെ കാവു

” നിക്കിവിടന്ന് പോരേണ്ട… ” മുറിയിലെ കട്ടിലിൽ കമഴ്ന്നു കിടന്നുകൊണ്ട് കണ്ണീർപൊഴിക്കുന്നതിനിടെ ദേവൂട്ടി പറഞ്ഞൊപ്പിച്ചു… അവളുടെ തൊട്ടരികെ മുകളിലേക്ക് കണ്ണും നട്ട് മലർന്നു കിടന്നിരുന്ന ഭഗത് അത് കേട്ട് ചിരിച്ചുകൊണ്ട് മേശയിൽ ചാരി കയ്യും കെട്ടി നിന്നു അവളെ തന്നെ നോക്കുന്ന ഭരതിലേക്ക് കണ്ണെറിഞ്ഞു… ദേവൂട്ടിയുടെ പരീക്ഷ കഴിയുന്ന ദിവസം തന്നെ അവളെയും ഭാനുമതിയെയും തിരികെ കൊണ്ടുപോവാൻ വന്നതായിരുന്നു ഭരതും ഭഗതും… അന്ന് തന്നെ പോവാണെന്ന് കേട്ടതും സമ്മതിക്കാതിരുന്ന പെണ്ണിന്റെ വാശിക്ക് ഒപ്പം നിൽക്കുമ്പോൾ പിറ്റേന്ന് രാവിലേക്ക് തിരിച്ചുപോക്ക് അവർ മാറ്റി വച്ചിരുന്നു…

എന്നിട്ടും പോവാൻ സമ്മതിക്കാതെ പിണങ്ങി കിടക്കുകയായിരുന്നു ദേവൂട്ടി… ” ന്നാ പിന്നെ ഇവരിവിടെ നിന്നോട്ടെ ഏട്ടാ… വെറുതെ ഇവളെ പിടിച്ചുവലിച്ചോണ്ട് കൊണ്ടുപോണ്ടല്ലോ… നമുക്കേ ഇവൾടെ പഴേ കൂട്ടുകാരി ഇല്ലേ… അമ്മു… അവളെ നോക്കാം ഏട്ടന്റെ പെണ്ണായിട്ട് ന്തേയ്‌??.. ” സ്വരത്തിൽ വേണ്ടപോലെ ഗൗരവം കലർത്തിക്കൊണ്ട് ഭരതിനെ നോക്കി കണ്ണിറുക്കി ഭഗത് പറയുമ്പോൾ ദേവൂട്ടിയൊന്നു ഞെട്ടി… എന്നോ എപ്പോഴോ കളിയായി കൂട്ടുകാരിയെക്കൊണ്ട് ഏട്ടനെ കെട്ടിക്കാമെന്ന് പറഞ്ഞത് ഉള്ളിലേക്കോടിയെത്തി… ചാടിപിടഞ്ഞെഴുനേറ്റുകൊണ്ട് കൈയിൽ കിട്ടിയ തലയിണ വെച്ച് ഭഗതിനെ തല്ലിക്കൊണ്ടിരിക്കെ കരച്ചിലിനിടയിലും എന്തെല്ലാമോ വിളിച്ച് പറയുന്നുണ്ടായിരുന്നു പെണ്ണ്…

അവളെ തലയിണയോടുകൂടി ബെഡിലേക്ക് തള്ളിയിട്ടുകൊണ്ട് ഭഗത് ഇറങ്ങിയോടുമ്പോൾ ഇരുവരുടെയും കളിചിരികൾ കണ്ടു നിന്ന ഭരത് പുഞ്ചിരിച്ചു… മുഖം വീർപ്പിച്ചുകൊണ്ട് തന്നെ പെണ്ണവനെ നോക്കി… കണ്ണുകളിൽ മിഴിനീർ നിറഞ്ഞു… ” ഭരതേട്ടന് അമ്മൂനെ ഇഷ്ടാ??.. ” ചുണ്ടുപിളർത്തിക്കൊണ്ട് ചോദിക്കുമ്പോൾ അവനവളെ കൂർപ്പിച്ചു നോക്കി… പെണ്ണിനരികെ കട്ടിലിൽ വന്നിരുന്നുകൊണ്ട് അവളുടെ കവിളിൽ കൈയിവിരലാൽ ഒന്ന് കുത്തി… ” നിക്ക് ന്റെ ദേവൂനെ മാത്രേ ഇഷ്ടള്ളൂ വാവേ… അതല്ലേ ദേ ഇപ്പൊ തന്നെ ന്റെ പെണ്ണിനെ കൊണ്ടുപോവാൻ വന്നെ… ” ദേവൂട്ടിയെ ചേർത്തുപിടിച്ചുകൊണ്ട് പറയുമ്പോൾ അവളവനെ തന്നെ നോക്കിയിരുന്നു… ആ കണ്ണുകളിൽ പ്രണയവും വാത്സല്യവും മിന്നിമാറി… ” നിക്ക് അപ്പൂനേം ശ്രീനേം കാണാതെ പറ്റില്ല…

ഇവിടന്ന് പോയാ അവരെയൊക്കെ എങ്ങനെയാ കാണാ.. ധച്ചേച്ചിനേം കാണണ്ടേ നിക്ക്..” പെണ്ണിന് പിന്നെയും പരിഭവം… സങ്കടം… ” അതിനെന്താ വാവേ.. നാളെ ഇവിടന്ന് പോയാലും നമ്മുക്കിടക്ക് വരാലോ… എല്ലാർക്കും കൂടെ ഒഴിവുള്ളപ്പോ വന്നു പണ്ടത്തെ പോലെ ഒന്നിച്ചു കൂടാലോ… അത് പോരെ??.. ” അവൾ മനസ്സില്ലാമനസോടെ തലയാട്ടുമ്പോൾ ഭരതവളെ മുറുക്കെ കെട്ടിപിടിച്ചു.. നെറുകയിൽ ചുംബിച്ചു… ” അല്ലേലെ നിക്ക് ന്റെ വാവേനെ എന്നും കാണാൻ പറ്റില്ലല്ലോ.. ഇതിപ്പോ നമ്മളെല്ലാം ഒന്നിച്ച്.. പണ്ടത്തെ പോലെ… ഒരു വീട്ടിൽ… അമ്മേം പറഞ്ഞു ദേവൂട്ടീനെ കാണണം ന്ന്… അത് നിങ്ങൾടേം കൂടെ വീടല്ലെടാ… അവിടെ കൂടാടോ നമുക്കിനി… ” പെണ്ണിന്റെ കൈയ്കളും അവനെ ചുറ്റിപ്പിടിച്ചു…

അവന്റെ നെഞ്ചിലേക്ക് പതുങ്ങി… ” ന്നെ ഇടയ്ക്കിടെ കൊണ്ടരണം ഇങ്ങോട്ട്.. ” നെഞ്ചിൽ നിന്നും മുഖമുയർത്തി കണ്ണുകൾ കൂർപ്പിച്ചുകൊണ്ട് പെണ്ണ് പറയുമ്പോൾ അവൻ പുഞ്ചിരിയോടെ അവളുടെ മൂക്കിൻതുമ്പിൽ പിടിച്ചു വലിച്ചു… ***************** തെളിനീർ ചാലിനു കുറുകെ ഉള്ള തെങ്ങിൻതടി പാലത്തിൽ ഇരുന്നുകൊണ്ട് തണുത്തൊഴുകുന്ന വെള്ളത്തിൽ കാലുകളിട്ട് ധ്വനി ഇരുന്നു… വെള്ളത്തിന്റെ തണുപ്പ് കാലുകളിലൂടെ അരിച്ചുകയറുമ്പോൾ മടിയിൽ തലവച്ചുകൊണ്ട് പാലത്തിൽ കിടക്കുന്നവനെ നിലാവെട്ടത്തിൽ പാളി നോക്കി… അവനാണേൽ പെണ്ണിന്റെ ഇടതുകയ്യ് ഇരുകയ്യിലെടുത്തുകൊണ്ട് ഓരോ വിരൽ തുമ്പിലും ചുംബിച്ചുകൊണ്ടിരിക്കുകയാണ്… അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് ചുരുണ്ട മുടിയിഴകളിലൂടെ വലതുകൈവിരലുകൾ കോർത്തു തഴുകി…

” ഇതെന്താ എപ്പോഴും ഇവിടെ ഇരിക്കാൻ മോഹം??.. ” ചുണ്ടിലെ പുഞ്ചിരിയോടെ തന്നെ അവനോടു ചോദിക്കുമ്പോൾ അവനവളുടെ കണ്ണുകളിൽ നോക്കികൊണ്ട് തന്നെ വിരൽത്തുമ്പിൽ ചുണ്ട് ചേർത്തു… പെണ്ണിന്റെ നക്ഷത്രകണ്ണുകളിൽ പ്രണയത്തിളക്കം… ” ഇവിടെ വച്ചാണ് എനിക്കെന്റെ പ്രണയം പകർന്നു കിട്ടിയത്…” അത്രമേൽ മൃദുലമായിരുന്നു അവന്റെ സ്വരവും… അവളുടെ കൈകളൊന്ന് അവന്റെ തലമുടിയിലും മറ്റൊന്ന് താടിരോമങ്ങളിലും പ്രണയം പകർന്നു… അവനങ്ങനെ കണ്ണുകളടച്ചു… കവിളിലെ നുണക്കുഴി ഇടയ്ക്കിടെ എത്തി നോക്കിക്കൊണ്ട് പെണ്ണിനെ കൊതിപ്പിച്ചു… അവൾക്ക് അവനൊരു അത്ഭുതമാവുകയായിരുന്നു ഓരോ നിമിഷവും… അത്രമേൽ പ്രണയം ഉള്ളിലൊളിപ്പിച്ചുകൊണ്ട് നിഷ്കളങ്കമായ പ്രണയത്താൽ മൂടുന്നവൻ…

വാക്കിലും നോക്കിലും പോലും പ്രണയം… ഒരിക്കൽ വേദന ഒളിപ്പിച്ചിരുന്ന കണ്ണുകളിൽ ഇന്നൊരു സാഗരമാണ്…. പ്രണയസാഗരം… അവന്റെ മാത്രം ദേവയ്ക്ക് സ്വന്തമായത്… പിന്നെയും പെണ്ണിനെ കൊതിപ്പിച്ചുകൊണ്ട് നുണക്കുഴി എത്തിനോക്കുമ്പോൾ മുഖം കുനിച്ചുകൊണ്ടവൾ അവയിൽ ചുണ്ട് ചേർത്തു… താടിരോമങ്ങൾ പെണ്ണിന്റെ അധരത്തെ കുത്തി നോവിച്ചുകൊണ്ട് ചുവപ്പ് പടർത്തി… കവിളിലെ നനുത്ത സ്പർശം തിരിച്ചറിഞ്ഞുകൊണ്ട് തെല്ലൊരു ഞെട്ടലോടെ അനന്ദു കണ്ണുകൾ തുറന്നു… അത്രമേൽ അടുത്ത് അവളുടെ മുഖം… അവന്റെ പ്രാണന്റെ മുഖം… താടിച്ചുഴി പുഞ്ചിരിയാൽ തെളിഞ്ഞതും അവനവിടെയൊന്നു തൊട്ടു… അത്രമേൽ ആവേശത്തോടെ അനന്ദുവിന്റെ കൈയ്കളും പെണ്ണിന്റെ കവിളിലും താടിയിലും ചെവിയുടെ തുമ്പിലും പിങ്കഴുത്തിലുമായി ഇഴഞ്ഞു നടന്നു…

കണ്ണുകൾ കൂമ്പിപോവുന്നതറിയുമ്പോഴും തെളിമയോടെ ചുഴി പുഞ്ചിരിച്ചു നിന്നു… കാലിലെ വെള്ളത്തിന്റെ തണുപ്പിനെക്കാൾ ശക്തമായ ഒന്ന് ചെവിയുടെ പിറകിലുള്ള അവന്റെ തലോടലിലൂടെ ഹൃദയത്തിലേക്കിറങ്ങി… മുഖം പിന്നെയും അവനായി കുനിഞ്ഞു വന്നു… തണുത്ത കാറ്റും വീശിതുടങ്ങി… അടുത്ത മഴയ്ക്കായി പ്രകൃതി സ്വയം ഒരുങ്ങുമ്പോൾ ചുറ്റുമുള്ളതെല്ലാം മറന്നുകൊണ്ട് ഇരുവരും പ്രണയത്തിൽ മുങ്ങി… താടിരോമങ്ങൾ പെണ്ണിന്റെ മുഖത്തും കഴുത്തിലുമായി ഇഴഞ്ഞു നടക്കുമ്പോൾ അവയുടെ തലോടലിൽ അവളുടെ ഉടലൊന്ന് വിറച്ചു… ഹൃദയമിടിപ്പേറി… ” നന്ദാ… ” ഇടക്കെപ്പോഴോക്കെയോ അവളിൽ നിന്നും അവന്റെ പേരും ഉയർന്നു… അത്രമേൽ പ്രണയത്തോടെ… ചിലപ്പോഴൊക്കെ ശാസനയോടെ… മറ്റുചിലപ്പോൾ മോഹത്തോടെ…

അതവനിൽ ആവേശം നിറച്ചു.. ഒരിക്കലും സ്വന്തമാവില്ലെന്ന് കരുതിയിരുന്ന പെണ്ണിന്റെ സ്നേഹം അവനെ ഒന്നാകെ പൊതിയുമ്പോൾ ഉള്ളിലെ നോവുകളുടെ ആഴം കുറയുന്നതറിഞ്ഞു… കണ്ണിലും ഉള്ളിലും അവൾ മാത്രം നിറയുന്നതറിഞ്ഞു… കൂമ്പിയടയുന്ന പെണ്ണിന്റെ കണ്ണുകളെ ചുംബിക്കുമ്പോൾ നേത്രഗോളങ്ങളുടെ പിടപ്പ് ചുണ്ടിനു സ്വന്തമായി… അവളിൽ നിന്നും കൈയ്കളെ പിൻവലിച്ചുകൊണ്ടവൻ പെണ്ണിന്റെ മുഖത്തെ ഭാവമാറ്റം നോക്കിനിന്നു… കൂമ്പിയടഞ്ഞ കണ്ണുകൾ പതിയെ തുറന്നു വരുന്നതും തനിക്കു വേണ്ടി കുനിഞ്ഞു തന്ന മുഖം ഉയർന്നു പോവുന്നതും ചുണ്ടുകളിലെ നാണത്തിന്റെ പിടപ്പ് മാറി പുഞ്ചിരി വിടരുന്നതും നോക്കി നിൽക്കെ അവനുള്ളം പിന്നെയും അവളിലേക്ക് അടുക്കുവാൻ വെമ്പി… വീശിയടിക്കുന്ന കാറ്റിൽ അവളുടെ മുടിയിഴകളും ദാവാണിത്തുമ്പും പറന്നു കളിച്ചു…

കൊലുസ്സിട്ട കാലുകൾ ചാലിലെ വെള്ളത്തുള്ളികളിൽ ഇളക്കികൊണ്ടവൾ ശബ്ദമുണ്ടാക്കി… ദൂരെയെവിടെയോ പൂത്ത മുല്ലപൂക്കളുടെ ഗന്ധവും ഒഴുകിയെത്തിയ കാറ്റിൽ നിറയുമ്പോൾ പെണ്ണിന്റെ മടിയിൽ തലവെച്ചു മലർന്നു കിടന്നിരുന്ന അനന്ദു അവളെ തന്നെ നോക്കി അവളിലേക്ക് ചെരിഞ്ഞു കിടന്നു… അപ്പോഴും ചെറു ചലനങ്ങളോടെ പെണ്ണിന്റെ വലതുകരം അവന്റെ ചുരുണ്ട മുടിയിഴകൾക്കിടയിൽ ഒളിച്ചിരുന്നു… പെട്ടന്ന് തോന്നിയ ഉൾപ്രേരണയിൽ കാറ്റിൽ പാറികളിക്കുന്ന ദാവണി ഷാളിനെ കൂടുതൽ ശക്തമായി ഊതിമാറ്റികൊണ്ട് അനന്ദു അവളുടെ അണിവയറിൽ മുഖം പൂഴ്ത്തി… ഏങ്ങി ഉയർന്നുപോയ പെണ്ണിന്റെ കൈയ്കൾ ശക്തമായവനിൽ പതിയുമ്പോൾ നിമിഷങ്ങളോളം അവളിലെ ചൂടിനെ പ്രണയിച്ചുകൊണ്ടവൻ അതേപടി കിടന്നു… കൈയ്കളാൽ അവളെ ചുറ്റിപ്പിടിച്ചു…

പെണ്ണിന്റെ ശരീരം ഒന്ന് വിറയ്ക്കാൻ തുടങ്ങുമ്പോൾ അനന്ദുവിന്റെ ചുണ്ടുകളും അവളുടെ മേനിയിൽ ഇഴഞ്ഞു തുടങ്ങി… തേടിനടന്നതെന്തോ കണ്ടെത്തിയ ചുണ്ടുകൾ നാഭിചുഴിയിൽ എത്തി നിന്നുകൊണ്ട് ചെറു ചുംബങ്ങളാൽ പൊതിഞ്ഞു… പെണ്ണിനെ ചുറ്റി വരിഞ്ഞ കൈയ്കളുടെ മുറുക്കം കൂടുമ്പോൾ അവനവളുടെ നാഭിചുഴിയെ നുണഞ്ഞുകൊണ്ട് ചുംബിച്ചു… കൂടുതൽ ഗാഢമായ ചുംബനത്തിനായി ഇരുവരും ഒരുപോലെ കൊതിച്ചു… അതറിഞ്ഞുകൊണ്ട് തന്നെ അനന്ദുവിന്റെ ചുണ്ടുകൾ പെണ്ണിന്റെ ഉദരത്തെ തഴുകി നീങ്ങുമ്പോൾ അവളിൽ നിന്നുയർയുന്ന സ്വരങ്ങൾ അവനിലെ പ്രണയത്തിന്റെ മറ്റൊരു ഭാവത്തെ തൊട്ടുണർത്തി… സിരകളിൽ അവ പടർന്നു.. ചൂട് പിടിച്ചു… തടയും പോലെ അവന്റെ മുടിയിഴകളെ കൊരുത്തു വലിച്ചിരുന്ന പെണ്ണിന്റെ കൈയ്കൾ അവന്റെ മുഖത്തെ കൂടുതൽ അവളിലെക്കടുപ്പിക്കുമ്പോൾ ഉദരത്തിൽ നിന്നുമവന്റെ ചുണ്ടുകൾ മുകളിലേക്ക് നീങ്ങി..

മാറിലൂടെ ഇഴഞ്ഞുകൊണ്ട് പെണ്ണിന്റെ കഴുത്തിലേക്കും ചുണ്ടിലേക്കും എത്തിച്ചേരുമ്പോൾ ഇരുവരും ഒരുപോലെ ചുംബനം കൊതിച്ചു… തൊട്ടുരുമ്മാൻ തുടങ്ങിയ ചുണ്ടുകളെ ആവേശത്തോടെ നുണഞ്ഞുകൊണ്ട് പരസ്പരം ചൂടുപകർന്നു… ആഞ്ഞു ശ്വാസം വലിച്ചുകൊണ്ട് അരികെ ഇരിക്കും പെണ്ണിനെ അവനൊന്നു നോക്കി… നിലാവിലും അവളുടെ മുഖം ഉദിച്ചു നിൽക്കുന്നു… പെണ്ണിനെ വാരിയെടുത്തു വീട്ടിലേക്ക് നടക്കാൻ ഉള്ളം കൊതിച്ചു… നിരാശയോടെ അവൻ അവന്റെ വലതുകാലിലേക്ക് നോക്കി… വെള്ളത്തിൽ നിന്നും അല്പം അതിനെ ഉയർത്തിപിടിച്ചു… ശോഷിച്ച കാലിന്റെ പാദം ചെരിഞ്ഞു നിൽക്കുന്നു… ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു… ‘ ഇവൻ എന്നെ താങ്ങുന്നത് തന്നെ വല്ല്യ കാര്യം… ‘ ഉള്ളിൽ ചിന്തിച്ചുകൊണ്ടവൻ പിന്നെയും വെള്ളത്തിലേക്ക് തന്നെ വലതുകാലും ഇട്ടു…

ഉള്ളിനുള്ളിൽ അവനു നോവ് പടർന്നു… ഇതുപോലെ ഒക്കെ അവളും ആഗ്രഹിക്കുന്നുണ്ടാവില്ലേ??… ചുംബിച്ചു തളർത്താൻ കഴിവുള്ള ചുണ്ടുകളെപ്പോലെ… തളർന്ന പെണ്ണിനെ കോരിയെടുക്കാൻ കഴിവുള്ള കൈയ്കളെ പോലെ… അവളെയും പൊക്കിയെടുത്തു നടക്കാൻ കെൽപ്പുള്ള കാലുകൾ… നെഞ്ചോരം ചേർന്നുകൊണ്ട് കയ്യ്ക്കുള്ളിൽ അവൾ കിടക്കുമ്പോൾ എത്ര ദൂരം വേണമെങ്കിലും അവളെയും ചേർത്തുപിടിച്ചുകൊണ്ട് നടക്കാൻ… ഉള്ളിനുള്ളിൽ നടക്കില്ലെന്നറിഞ്ഞിട്ടും മോഹങ്ങൾ… പെണ്ണിനും അത്തരം മോഹങ്ങൾ കാണില്ലേ… തല ചെരിച്ചുകൊണ്ടവളെ നോക്കിയിരുന്നു… അപ്പോഴും അറിയുന്നില്ലായിരുന്നു അവനു അവളെപോലൊരു ദേവതയെ സ്വന്തമാക്കാൻ മാത്രം യോഗ്യത അവനുണ്ടോയെന്ന്… ഒരുവേള ഉള്ളിൽ കുഴിച്ചുമൂടിയ വേദനകൾ എന്തെല്ലാമോ ഉടലെടുക്കാൻ തുടങ്ങി… അവളാഗ്രഹിക്കുന്ന പ്രണയം പോലും നൽക്കാൻ കഴിയുന്നില്ലേയെന്ന ചോദ്യമുള്ളിൽ ഉയർന്നു…

മുഖം മങ്ങി… തല കുനിഞ്ഞു… പിന്നെയും വെള്ളത്തിൽ നിന്നും വലതുകാൽ ഉയർത്തി പിടിച്ചു നോക്കി… ചുണ്ടിലെ പുഞ്ചിരിയിൽ വേദന പടർന്നു… കുമ്പിട്ടിരിക്കുന്നവന്റെ തോളിലേക്ക് ധ്വനി ചാരി കിടന്നു… വലതുകരം അവന്റെ തുടിക്കുന്ന നെഞ്ചിൽ ഉറപ്പിച്ചു… പതിയെ മുഖം ചെരിച്ചുകൊണ്ടവനെ നോക്കി… ” നിക്കേ… ഏറ്റോം ഇഷ്ടം ന്താന്നോ??… ചുറ്റിപിണഞ്ഞുകിടക്കുന്ന കൊലുസ്സിനുള്ളിലേക്ക് കടന്നുകൊണ്ട് കൊളുത്തിവലിക്കുന്ന ഈ വിരലുകളുടെ പ്രണയം… ” അത്രമേൽ പതിയെ പറഞ്ഞുകൊണ്ടവൾ വെള്ളത്തിൽ മുങ്ങി നിൽക്കുന്ന വലതുകാലിന്റെ പെരുവിരലിനെ തന്റെ കാൽവിരൽകൊണ്ട് അള്ളിപ്പിടിച്ചു… വിടർന്ന കണ്ണുകളാലെ അവനവളെ തന്നെ ഉറ്റുനോക്കി… ” ദേ ഇവന് മാത്രേ ഈ കൊലുസിനിടയിലേക്കിങ്ങനെ അരിച്ചു കയറി ന്നെ തന്നെ മുഴുവനായും കുളിരണിയിപ്പിക്കാൻ പറ്റൂ… അനന്ദു നോക്കിക്കെ.. ”

പിന്നെയും പെണ്ണിന്റെ മൃദു സ്വരം… അവനോടു കണ്ണുകൾക്കൊണ്ട് കാലിലേക്ക് ചൂണ്ടികാണിക്കുമ്പോൾ തെല്ലൊരു അത്ഭുതത്തോടെ അനന്ദു വലതുകാൽ വിരൽ അവളിലേക്ക് പകരുന്ന പ്രണയത്തെ നോക്കിയിരുന്നു… അത്രമേൽ ഉത്സാഹത്തോടെ അവനറിയാതെ തന്നെ ആ പെരുവിരൽ പെണ്ണിന്റെ കൊലുസിനെ ചുറ്റിപ്പിടിച്ചു വലിച്ചു… അവളിൽ നിന്നുമൊരു സ്വരം ഉയർന്നു… ഇടതുകാൽവിരൽകൊണ്ട് അതുപോലെ ചെയ്യാൻ നോക്കുമ്പോൾ നിറയെ മുത്തുകൾ നിറഞ്ഞ ആ കൊലുസ്സിനുള്ളിലേക്ക് വിരൽ കയറ്റി ചുറ്റാൻ പറ്റാതെ വന്നു… അന്നാദ്യമായി വലതുപാദം മുന്നിട്ട് നിന്നു… പെണ്ണിനോടുള്ള പ്രണയം ചൊരിഞ്ഞുകൊണ്ട് ചുറ്റിവരിഞ്ഞു… അനന്ദുവിന്റെ വികസിച്ച കണ്ണുകൾ പൂർണമായും സന്തോഷത്താൽ നിറയുമ്പോൾ മുഖം ചെരിച്ചുകൊണ്ടവൻ തോളിൽ കിടക്കുന്ന പെണ്ണിനെ ചുംബിച്ചു…

കൈയ്കളാൽ ചുറ്റിപ്പിടിച്ചു… കൊലുസ്സിൽ വലതുപെരുവിരൽ മുറുക്കിക്കൊണ്ട് ചുറ്റിവലിച്ചു… ചുണ്ടുകൾ ചേർന്നുകൊണ്ട് ശ്വാസത്തേപോലും തടഞ്ഞു… ***************** ” ഇതിപ്പോ നന്നായെ… ഇവരുടെ രണ്ടാളുടെയും കാട്ടികൂട്ടൽ കണ്ടാൽ നമ്മളാണ് ദേവൂനെ ഇവിടന്ന് ഓടിപ്പിക്കുന്നതെന്ന് തോന്നുംലോ… ” രാത്രിയിലെ ഭക്ഷണം കഴിക്കാതെ വിഷമിച്ചിരിക്കുന്ന അപ്പുവിനെയും ശ്രീയെയും നോക്കി പറഞ്ഞുകൊണ്ട് രമ കഴിച്ച പാത്രവുമായി അടുക്കളയിലോട്ട് നടന്നു… ” നിങ്ങളിങ്ങനെ വിഷമിക്കാതിരിക്ക് മക്കളെ… അവർക്ക് അവരുടെ വീട്ടിൽ പോവാതെ പറ്റോ??.. ഇപ്പൊ പോയാലും ദേവൂട്ടി വെക്കേഷൻ കഴിഞ്ഞാൽ വരില്ലേ… അവൾ ഇവിടെ നിന്നല്ലേ പഠിക്കാ അടുത്ത കൊല്ലോം??.. ” കൃഷ്ണന്റെ വാക്കുകൾ കേട്ടതും അവർ ഇരുവരും ഒന്ന് തലയുയർത്തി…

പ്രേതീക്ഷയോടെ അച്ഛനെ നോക്കി… ഒരു കൊല്ലം കൂടെ ഡിഗ്രീ ക്ലാസ്സുകൾ ഉള്ളതിനാൽ ഇങ്ങനെ ഒരു സാധ്യത കൂടെ ഉണ്ടെന്ന് ഓർത്തതും മുഖത്ത് ഒരല്പം തെളിച്ചം വന്നു… രണ്ടിന്റെയും കാട്ടായങ്ങൾ നോക്കി കാണെ പുഞ്ചിരിയോടെ ഹരി ഒരു പാത്രം ഭക്ഷണവുമായി ഇരുവർക്കും അരികെ ഇരുന്നു… വാത്സല്യത്തോടെ ഇരുവരെയും നിർബന്ധിച്ചു ഊട്ടിക്കൊണ്ടിരുന്നു… ഇടക്കെപ്പോഴോ ശ്രീയുടെ കണ്ണിൽപെടാതെ അപ്പുവിന്റെ കൈയിൽ അവനും കുസൃതിക്കാട്ടി തുടങ്ങി… ” നാളെ ഞങ്ങൾ രാവിലെ തന്നെ ദേവൂന്റെ വീട്ടിലേക്ക് പോവുട്ടോ ഏട്ടാ.. ” മുഴുവൻ ഭക്ഷണവും കഴിച്ചു തീർന്നതും ശ്രീ ഹരിയോടായി പറഞ്ഞു… ” ഞാനും വരാട്ടോ… അവർക്ക് ഒരുപാട് ഒന്നൂല്ല്യേലും പാക്കിങ് കാണില്ലേ… പിന്നെ ന്റെ അനിയത്തികുട്ടീനെ നിക്കും യാത്രയാക്കണ്ടേ.. ” ഹരിയുടെ മറുപടിക്കായി പ്രേതീക്ഷയോടെ നോക്കുമ്പോൾ അവൻ പുഞ്ചിരിയോടെ ശ്രീയുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു…

പാത്രം അടുക്കളയിൽ കൊണ്ട് വച്ച് കൈയ് കഴുകി വന്നിട്ടും പിന്നെയും ശ്രീയുടെ മുറിയിൽ തന്നെ രണ്ടും പരിഭവങ്ങളും സങ്കടങ്ങളുമായി കൂടുന്നത് കണ്ടതും വേറൊന്നും നോക്കാതെ ഹരി മുണ്ടും മടക്കികുത്തി അവർക്കു മുന്നിലേക്ക് ചെന്നുനിന്നു… ” നാളെ പോവാന്ന് പറഞ്ഞില്ലേ… ശ്രീ കിടന്നെ… ഇവളെ ഞാൻ കിടത്തിക്കോണ്ട്… ” അപ്പുവിനെ ചൂണ്ടി ശ്രീയോടായി പറഞ്ഞുകൊണ്ട് ഹരി കൂടുതൽ സംസാരത്തിനു നിൽക്കാതെ അപ്പുവിനെ പൊക്കിയെടുത്തു തോളിൽ ഇട്ടു… ശ്രീയെ തിരിഞ്ഞു നോക്കി കണ്ണടച്ചു കാണിച്ചുകൊണ്ട് മുറിയിലേക്ക് നടക്കുമ്പോൾ അവന്റെ തോളിൽ കിടന്നുകൊണ്ട് പെണ്ണ് കുതറുന്നുണ്ടായിരുന്നു… മുറിയിലെത്തി പെണ്ണിനെ കട്ടിലിൽ ഇട്ടുകൊണ്ട് കള്ളചിരിയോടെ അവളെയവൻ നോക്കി നിന്നു… ” ന്താ… ഹരിയേട്ടനെന്ത് പണിയാ കാണിച്ചേ… അല്ലേൽ തന്നെ ശ്രീയുടേം ദേവൂന്റേം നൂറു നൂറു ചോദ്യങ്ങളാ…

ഇതിപ്പോ അവൾക്കൊക്കേം മനസിലായികാണില്ലേ… ശ്യോ… ” ചാടിപിടഞ്ഞു എഴുനേറ്റിരുന്നുകൊണ്ട് തലയ്ക്കു കൈയ് കൊടുത്തു അപ്പു പറയുന്നതിനൊപ്പം ഹരിയേ രൂക്ഷമായി നോക്കി… അവൻ അതെ കള്ളച്ചിരിയോടെ പെണ്ണിനരികെ വന്നിരുന്നുകൊണ്ട് മടിയിലേക്ക് മുഖം പൂഴ്ത്തി… ” ദേ കുഞ്ഞാ… ഇത്രനാളും എക്സാം ആയതുകൊണ്ട് മര്യാദക്ക് പഠിച്ചോട്ടെന്ന് വെച്ചാ ഞാൻ… ഇനിപ്പോ ഒരു ഇളവും ഇല്ലാട്ടോ അപ്പൂട്ടാ… ” മടിയിൽ നിന്നും മുഖമുയർത്തി പറയുന്നതിനൊപ്പം പെണ്ണിന്റെ വയറിനെ മറച്ചിരുന്ന ദാവണി ഷാൾ നീക്കി അണിവയറിൽ മുഖമമർത്തി… വളർന്നു നിൽക്കുന്ന താടിരോമങ്ങളാൽ പെണ്ണിനെ ഇക്കിളി കൂട്ടുമ്പോൾ ചിരിച്ചുകൊണ്ടവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നു… പോകെ പോകെ ചിരിയുടെ സ്വരവും നേർത്തു നേർത്തു വന്നു മൂളലുകളും ശീത്കാരങ്ങളും മുറിയിൽ നിറഞ്ഞു… *****************

മുറിയിലെ നേർത്ത മഞ്ഞവെട്ടം ധ്വനിയുടെ അഴകിനെ പിന്നെയും വർധിപ്പിക്കുന്നതായി തോന്നിയവന്… അവന്റെ നോട്ടത്തിൽ തുടുത്തുവരുന്ന കവിളിണകളും തെളിയുന്ന താടിച്ചുഴിയും പിന്നെയും അവളിലേക്കടുപ്പിക്കുന്നതറിഞ്ഞു… വലതുകാൽവിരൽ കൊലുസിലേക്ക് പിന്നെയും അടുക്കുമ്പോൾ ശോഷിച്ച കാൽ പെണ്ണിന്റെ കാലിനെ തൊട്ടുതഴുകി… പെണ്ണൊന്നു വിറച്ചു… കാലുകൾ പിൻവലിച്ചുകൊണ്ട് നീങ്ങികിടക്കാൻ ആയുന്നവന്റെ ഷർട്ടിൽ തെരുത്തുപിടിച്ചുകൊണ്ട് ധ്വനി അവളിലേക്കടുപ്പിച്ചു… കണ്ണുകൾ ഉയർത്തിയവനെ തന്നെ നോക്കിക്കൊണ്ട് ചെറു ചുംബനങ്ങൾക്ക് തുടക്കമിട്ടു… നോട്ടത്തിൽ വശ്യത കലർന്നു… അവന്റെ കവിളിലെ ചുഴിയിൽ അമർത്തി ചുംബിച്ചുകൊണ്ട് പെണ്ണുയർന്നു ചെവിയുടെ തുമ്പിൽ മുത്തമിട്ടു… ” ഇനിയും ഉള്ളിലൊതുക്കാതെ തന്നൂടെ അനന്ദു…

ഈ സ്നേഹം മുഴുവനും… ” പതിയെ അവന്റെ ചെവിയിൽ ചോദിക്കുമ്പോൾ ഇരു ഹൃദയങ്ങളും പരസ്പരം പുണർന്നുകൊണ്ട് ഒന്നായ് മിടിക്കുകയായിരുന്നു… അവളുടെ തോളിൽ പിടിച്ചുകൊണ്ട് അനന്ദു കിടക്കയിലേക്ക് ചായിച്ചു.. സിന്ദൂരം പടർന്നു തുടങ്ങിയ നെറുകിൽ അമർത്തി ചുംബിച്ചു… അവളുടെ മീതെ കയ്യ്കുത്തി കിടന്നുകൊണ്ട് കണ്ണുകളിലൂടെ ചുണ്ടുകളെ അരിച്ചിറക്കി… മുഖമാകെ ചുംബനത്തിൽ നനയ്ക്കുമ്പോൾ അത്രമേൽ പ്രണയത്തോടെ അവളെ വിളിച്ചു.. ” ദേവാ… ” പെണ്ണിന്റെ സിരകളിൽ പടർന്നു കയറാൻ കെൽപ്പുള്ള സ്വരം… അതിനവൾ പ്രണയത്തോടെ മൂളുമ്പോൾ ചുംബനങ്ങൾ കഴുത്തിലേക്കിറങ്ങിയിരുന്നു.. ഓരോ ചുംബനത്തിനൊപ്പവും പെണ്ണിനെ പേരും ചൊല്ലി വിളിച്ചുകൊണ്ടവൻ അവളെ ഉണർത്തികൊണ്ടിരുന്നു… അത്രമേൽ മൃദുവായി…. ഇടക്കെപ്പോഴോ വേദനയാൽ കുഴഞ്ഞു പോവുന്ന വലതുകാൽ അവനെ തളർത്തുമ്പോൾ കൂടുതൽ ആവേശത്തോടെ അവളവനെ തന്നിലേക്ക് ചേർത്തുപിടിച്ചു…

ദേഹത്തമരുന്ന അവന്റെ ഭാരത്തെ പ്രണയിച്ചു… വസ്ത്രങ്ങളുടെ സ്ഥാനങ്ങൾ നീങ്ങി… ചുംബനങ്ങൾ അധരങ്ങളും കടന്ന് പല്ലുകളും നാവും ഏറ്റെടുത്തു… സിരകളിൽ ചൂട് കൂടി… ആവേശമേറി… തന്നിൽ തന്നെ പ്രണയത്തോടെ അലഞ്ഞുനടക്കുന്ന അനന്ദുവിന്റെ കണ്ണുകളെ താങ്ങാനാവാതെ അവൾ കണ്ണുകളടച്ചു… ചുംബനങ്ങൾ തുടന്നു… ദാവണി ഷാളും കടന്നുകൊണ്ട് വസ്ത്രങ്ങൾ അടർന്നു മാറുമ്പോൾ കയ്യെത്തിച്ചുകൊണ്ട് മുറിയിലെ വെട്ടം കെടുത്തി… നിലാവെട്ടത്തിൽ ഇരുവരും പുണർന്നു കിടന്നു… ചുംബിച്ചു മത്സരിച്ചു… നഗ്നദേഹങ്ങൾ മുട്ടിയൊരുമ്മി… കെട്ടുപിണഞ്ഞു… ആവേശത്തോടെ വലതുകാൽ പെണ്ണിനെ ചുറ്റി പിടിച്ചു… വേദനിക്കുമ്പോൾ പോലും തോൽക്കാൻ സമ്മതിക്കാതെ അവനോടൊപ്പം താങ്ങായി നിന്നു… തണുത്തകാറ്റിനെ കടന്നുകൊണ്ട് മഴമേഘങ്ങൾ നിറഞ്ഞു… മുറിയിലും നിലാവുമാറി ഇരുട്ടുപടർന്നു…

കൈവിരലുകൾക്കൊപ്പം ചുണ്ടുകളും പെണ്ണിന്റെ മേനിയെ തലോടിക്കൊണ്ടിരുന്നു… അനന്ദു അവന്റെ ദേവയെ അറിഞ്ഞുകൊണ്ടിരുന്നു… പതിയെ പതിയെ അവളുടെ പേരും വിളിച്ചുകൊണ്ടിരുന്നു… ഓരോ വട്ടവും മൂളുന്ന പെണ്ണിന്റെ സ്വരം അവനിൽ ഉണർവ് പടർത്തി… പ്രണയം നിറഞ്ഞു… ശരീരങ്ങൾ അത്രമേൽ ചൂട് പിടിച്ചതും പുറത്തെ മഴ ശക്തിയാർജിച്ചു… സ്നേഹിച്ചു നോവിച്ചുകൊണ്ടവൻ മറ്റൊരു മഴയായ് പെണ്ണിൽ പെയ്തു… തളർന്നു പോവുന്ന വലതുകാലിനെ പെണ്ണിന്റെ കാലിൽ ചുറ്റിപിടിപ്പിച്ചു… അവളുടെ ശീത്കാരങ്ങൾക്കൊപ്പം അവന്റെ പേരും ഓരോവട്ടവും ഉയർന്നു… കിതപ്പേറി… വിയർപ്പ് പടർന്നു… തളർന്നുകൊണ്ടവൻ ധ്വനിയുടെ മാറിൽ തലചായ്ക്കുമ്പോൾ അവളവനെ മുറുക്കെ ചുറ്റിപ്പിടിച്ചു… വലതുകാൽ അപ്പോഴും പെണ്ണിന്റെ കാലിൽ തൊട്ടുരുമ്മിക്കൊണ്ട് കൊലുസിനെ തേടിഅലഞ്ഞു…………………………..  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 25

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story