ദുർഗ്ഗാഗ്നി: ഭാഗം 39

durgagni

രചന: PATHU

""ദച്ചു സ്വിങ്ങിൽ ചാരിയിരുന്ന് ഉറങ്ങുന്നത് കണ്ട് ദേവൻ അവളെ തന്നെ നോക്കിനിന്നു പോയി..... കാറ്റിൽ മുടിയിഴകൾ അവളുടെ മുഖത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു..... അവൻ കണ്ണിമക്കാതെ അവളെ നോക്കിക്കൊണ്ട് അവൾക്കരികിലേക്ക് നടന്നു....... കാൽ എന്തിലോ ഉടക്കിയതും ദേവൻ ഫ്ലോറിലേക്ക് നോക്കി..... അപ്പോഴാണ് ഒരു വാലെറ്റ് അവന്റെ കണ്ണിൽപ്പെട്ടത്..... ദേവൻ അത് കയ്യിൽ എടുത്തു..... നിമിഷ നേരം കൊണ്ട് അവന്റെ ഭാവം മാറി.... ദേവൻ ദേഷ്യത്തോടെ അവളുടെ നേർക്ക് നടന്നടുത്തു..... "" ടീ..... ദേവന്റെ അലർച്ച കെട്ട് ദച്ചു കണ്ണുകൾ തുറന്നു നോക്കി..... മുന്നിൽ ദേവനെ കണ്ടതും അവളുടെ രക്തം തിളച്ചു.... ദച്ചു അവനെ രൂക്ഷമായി നോക്കിക്കൊണ്ട് സ്വിങ്ങിൽ നിന്ന് എഴുന്നേറ്റതും ദേവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് വീണ്ടും സ്വിങ്ങിലേക്ക് തന്നെ ഇരുത്തി..... ദേവൻ ദച്ചുവിന്റെ നേർക്ക് മുഖം അടുപ്പിച്ചതും ദച്ചു അറപ്പോടെ മുഖം തിരിച്ചു.....

അവൾക്ക് എഴുന്നേൽക്കാൻ കഴിയാത്ത വിധത്തിൽ അവൻ സ്വിങ്ങിന് ഇരുവശത്തും കൈചേർത്തു പിടിച്ചിരുന്നു..... "" ഈ വാലറ്റിൽ ഉണ്ടായിരുന്ന പെൻഡ്രൈവ് എവിടെ....???? ദേവൻ അവളെ തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു..... ദേവന്റെ ചോദ്യം കെട്ട് ദച്ചു വാലറ്റിലേക്ക് നോക്കി.... അത് ജയന്റേതാണെന്ന് അവൾക്ക് മനസിലായി..... പക്ഷേ അവിടെ അത് എങ്ങനെ വന്നെന്നോ അതിലുണ്ടായിരുന്ന പെൻഡ്രൈവ് എവിടെയെന്നോ ദച്ചുവിന് അറിയില്ലായിരുന്നു..... ആക്‌സിഡന്റ്നു മുൻപ് ജയേട്ടൻ തന്നോട് പറഞ്ഞത് ഇതേ പെൻഡ്രൈവിനെ പറ്റിയാണെന്നുള്ള കാര്യം അവൾ ഓർത്തെടുത്തു...... "" ടീ.... ഞാൻ നിന്നോടാ ചോദിച്ചത് ഇതിൽ ഉണ്ടായിരുന്ന പെൻഡ്രൈവ് എവിടേന്ന്....???? "" പറയാൻ എനിക്ക് മനസില്ലെങ്കിലോ.....???? താൻ പോയി കണ്ടു പിടിക്ക്....!!! ദച്ചു അവന്റെ മുഖത്തേക്ക് നോക്കി വീറോടെ പറഞ്ഞു..... "" എന്നെ വെറുതെ ചീത്തയാക്കല്ലേ ഭാര്യേ.....

മര്യാദക്ക് ചോദിച്ചാൽ നിനക്ക് പറയാൻ വയ്യെങ്കിൽ എന്റെ ചോദ്യത്തിന്റെ രീതി മാറും..... ദേവൻ അവളെ അടിമുടി നോക്കി.... "" തന്റെ രീതി എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം.... തന്നെപ്പോലെ ഇത്രയും തരംതാഴ്ന്ന ഒരുവനെ കൊണ്ട് ഇതൊക്കെയല്ലേ ചെയ്യാൻ പറ്റു..... ആണെന്ന വാക്കിന്റെ അർത്ഥം എന്താണെന്നെങ്കിലും അറിയുമോ തനിക്ക്....?????? കൈകരുത്തുകൊണ്ട് എന്തും നേടിയെടുക്കാമെന്നും, ബലം പ്രയോഗിച്ച് ആരെയും കീഴ്പ്പെടുത്താമെന്നും സ്വയം അഹങ്കരിക്കുന്ന തന്നെ ആണെന്ന് വിളിക്കാൻ കഴിയില്ല..... "" നിർത്തടീ..... ദേവൻ അവളുടെ മുഖത്തിനു നേരേ കയ്യൊങ്ങിയതും ദച്ചു അവന്റെ കയ്യിൽ പിടിച്ചു..... "" ഇതിപ്പോ പല പ്രാവശ്യമായി താൻ എനിക്ക് നേരേ കയ്യുയർത്തുന്നത്..... ഇതങ്ങ് നിർത്തുന്നതാ നല്ലത്.... അല്ലെങ്കിൽ ഒരുപക്ഷേ ഇതൊന്നുകൂടി ആവർത്തിക്കാൻ തനിക്ക് ഈ കൈ ഉണ്ടായെന്ന് വരില്ല.....

അവളുടെ കണ്ണുകളിൽ തീയായിരുന്നു..... ദച്ചു അവനെ പകയോടെ നോക്കിക്കൊണ്ട് ദേവന്റെ കൈ കുടഞ്ഞെറിഞ്ഞു..... "" വെറുമൊരു പെണ്ണായ നീ എന്നെ ഭീഷണിപ്പെടുത്തുന്നോ......??? ദേവൻ അവളെ പുച്ഛത്തോടെ നോക്കി...... "" വെറുമൊരു പെണ്ണായ എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് തനിക്ക് ഇതുവരെ മനസിലായില്ലേ....???? സാരമില്ല.... മനസിലാക്കാൻ ഒരുപാട് അവസരങ്ങൾ ഇനിയും ഉണ്ട്..... "" അങ്ങനെ മനസിലാക്കാനുള്ള ഒരു അവസരത്തിനു വേണ്ടി ഞാനും കാത്തിരിക്കുകയാണ്..... എല്ലാ അർത്ഥത്തിലും..... അവനൊരു വഷളൻ ചിരിയോടെ ടോപ്പിനുള്ളിലൂടെ അവളുടെ വയറിൽ കൈചേർത്തു..... ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് ദേവനെ പിന്നിലേക്ക് തള്ളി മാറ്റി.....പെട്ടന്നായത് കൊണ്ടുതന്നെ ദേവൻ ഒന്ന് പിന്നിലേക്ക് ആഞ്ഞുപോയി.....

ദച്ചു അവനെ മറികണ്ടന്ന് മുന്നോട്ടേക്ക് നടക്കാൻ തുടങ്ങിയതും ദേവൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളെ അവനഭിമുഖമായി തിരിച്ചു നിർത്തിയ ശേഷം അവളുടെ ഇരുകൈകളും പിന്നിലേക്ക് ചേർത്ത്‌ ബന്ധിച്ചു...... "" വിട്.....!!!!! അവൾ ദേഷ്യംകൊണ്ട് വിറക്കുകയായിരുന്നു..... "" നീ നേരത്തെ എന്തോ പറഞ്ഞല്ലോ.... ഒന്നുകൂടി ഈ മുഖത്തിന് നേരേ കയ്യുയർത്തിയാൽ പിന്നെ എന്റെ കൈ കാണില്ലെന്നല്ലേ....???? എന്നാ കേട്ടോ.... എനിക്ക് തോന്നുമ്പോഴെല്ലാം എന്റെ കൈ നിനക്ക് നേരേ ഉയരും..... നിന്റെ തല്ലാനായാലും തലോടാനായാലും ആ അവകാശം എന്റേത് മാത്രമായിരിക്കും.....!!!!!!! ""മോളു പ്രതികാരം ചെയ്യുമ്പോ ഇതിനും കൂടി ചേർത്തു ചെയ്തോ..... പറഞ്ഞു തീർന്നതും അവന്റെ അധരങ്ങൾ ദച്ചുവിന്റെ അധരങ്ങളെ പൊതിഞ്ഞു..... അവൾ ശക്തമായി മുഖം തിരിക്കാൻ നോക്കിയെങ്കിലും അതിന് കഴിഞ്ഞില്ല.....

ദേവന്റെ ഒരു കൈ അവളുടെ പിൻകഴുത്തിൽ അമർന്നിരുന്നു..... അവളുടെ അധരങ്ങളിലേക്ക് അവൻ ലയിച്ചു ചേർന്നു..... എതിർക്കാൻ ശ്രമിക്കുന്നത്തിന്റെ ഭാഗമായി അവളുടെ നഖങ്ങൾ അവന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേൽപ്പിച്ചു...... ദേവൻ പക്ഷേ ആ വേദനപോലും ആസ്വദിക്കുകയായിരുന്നു...... അവൻ ആവേശത്തോടെ അവളുടെ ചുണ്ടുകളെ നുകർന്നു..... ദേവന്റെ വലം കൈ ദച്ചുവിന്റെ അണിവയറിൽ അമർന്നു..... എതിർക്കാൻ തന്നെകൊണ്ടാവുന്നവിധം ശ്രമിച്ചിട്ടും അവന്റെ കൈകരുത്തിനു മുന്നിൽ അവൾ തോറ്റുപോയിരുന്നു..... അവളുടെ മനസ്സും ശരീരവും ഒരേ സമയം പൊള്ളിയടരുന്നതുപോലെ തോന്നി...... ആ വേദന കണ്ണുനീരായി പുറത്തേക്കൊഴുകി..... കണ്ണുനീരിന്റെ ഉപ്പുരസം രുചിട്ടിച്ചിട്ടും ദേവൻ അവളിൽ നിന്ന് പിന്മാറിയില്ല..... അവൻ വീണ്ടും വീണ്ടും അവളുടെ ചുണ്ടുകളെ നുകർന്നുകൊണ്ടേയിരുന്നു...... ഒടുവിൽ ഒരു കിതപ്പോടെ ദേവൻ അവളുടെ അധരങ്ങളെ മോചിപ്പിച്ചു.....

ദച്ചുവിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു..... ആ കണ്ണുകളിൽ പകയും വെറുപ്പും ആളി കത്തുകയായിരുന്നു...... ദച്ചു ബാർ ടോപ്പിൽ നിന്ന് വേസ് എടുത്ത് അവന്റെ തലക്ക് നേരേ വീശി..... ദേവൻ ആ നിമിഷം തന്നെ അവളുടെ കയ്യിൽ ബലമായി പിടിച്ചതും വേസ് താഴേക്ക് വീണ് പൊട്ടിചിതറി.... അവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു..... "" ഇത്രക്ക് ആവേശം വേണോ ഭാര്യേ....???? ചില സമയത്ത്‌ നീ മറന്നുപോകുന്നുണ്ട് ഈ താലിയുടെ അവകാശി ഞാനാണെന്നുള്ള കാര്യം..... മോളു മറന്നു പോയാലും ഓർമിപ്പിക്കേണ്ടത് എന്റെ കടമയല്ലേ....???? അതെനിക്ക് ചെയ്യാതിരിക്കാൻ പറ്റുമോ....???? "" എങ്ങനെയാടോ ഒരാൾക്ക് ഇത്രക്ക് താഴേക്ക് പോകാൻ കഴിയുന്നത്.....?????? തന്റെ സ്ഥാനം ചെകുത്താനും മുകളിലാ..... അവളുടെ വാക്കുകളിൽ നിറഞ്ഞത് അവനോടുള്ള അറപ്പും വെറുപ്പുമായിരുന്നു...... "" ഞാൻ ആരാണെന്ന് നീ അറിയാൻ പോകുന്നതേ ഉള്ളു.....!!!!!!!

ആ പെൻഡ്രൈവ് നീ എവിടേക്ക് മാറ്റിയാലും അത് ഞാൻ കണ്ടുപിടിച്ചിരിക്കും..... ദേവൻ അവളെ പുച്ഛത്തോടെ ഒന്ന് നോക്കിക്കൊണ്ട് റൂമിലേക്ക് പോയി..... തിരിഞ്ഞു നടക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.....അവൻ പോയ ശേഷം ദച്ചു നിലത്തേക്ക് ഊർന്നിരുന്നു..... അവൾ നിശബ്ദമായി തേങ്ങുകയായിരുന്നു..... അവന്റെ കരുത്തിനുമുന്നിൽ പലപ്പോഴും പരാജയപ്പെട്ടുപോകേണ്ടി വരുന്ന തന്റെ നിസ്സഹായാവസ്ഥയെ അവൾ സ്വയം ശപിച്ചു...... ദേവൻ പ്രൈവറ്റ് റൂമിലേക്ക് കയറി.... നിഗൂഡമായ ഒരു ചിരിയോടെ അവൻ വാലെറ്റിനുള്ളിൽ നിന്ന് പെൻഡ്രൈവ് എടുത്ത് ലോക്കറിലേക്ക് വെച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേന്ന് രാവിലെ തന്നെ ദേവനും ദച്ചുവും അമ്മ പറഞ്ഞതുപോലെ തറവാട്ടിലേക്ക് പുറപ്പെട്ടു..... തറവാട്ടിലേക്ക് കുറച്ചധികസമയം ഡ്രൈവിംഗ് ഉണ്ടായിരുന്നു..... ദേവൻ പലപ്പോഴും ദച്ചു അറിയാതെ അവളെ നോക്കിയിരുന്നു...... ദച്ചു പുറത്തെ കാഴ്ചകളിൽ കണ്ണുനട്ടിരിക്കുമ്പോഴും അവളുടെ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു..... പെട്ടന്നാണ് നിയന്ത്രണം വിട്ടൊരു ബൈക്ക് ദേവന്റെ കാറിനെതിരെ വന്നത്.... ദേവൻ പെട്ടന്ന് തന്നെ കാർ ബ്രേക്ക് ചെയ്തു.... ബൈക്ക് കാറിലിടിച്ച് നിലത്തേക്ക് മറിഞ്ഞു..... അതിലുണ്ടായിരുന്നു ആൾ താഴേക്ക് വീണു.... ദേവനും ദച്ചുവും കാറിന് പുറത്തേക്കിറങ്ങി അയാൾക്കടുത്തേക്ക് നടന്നു..... അപ്പോഴേക്കും അയാൾ തലയിൽ നിന്ന് ഹെൽമെറ്റ്‌ മാറ്റിയിരുന്നു..... ആ രൂപം കണ്ടതും ദച്ചു ഞെട്ടി തരിച്ചു നിന്നു പോയി.............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story