വൈമികം : ഭാഗം 14

vaimikam

A story by സുധീ മുട്ടം

എന്റെ വിവാഹം ഒരാളോട് പറയണം" "ആരോട്" "എന്റെ കഴുത്തിൽ മിന്ന് കെട്ടിയ ആളോട്" ഞാനൊന്ന് ഞെട്ടി വിറച്ചു...ആദ്യമായി കാണുന്നത് പോലെ താമരയെ തുറിച്ച് നോക്കി.. നിമിഷങ്ങൾ ഇതളടർന്ന് വീണു.താമരയിൽ നിന്നും കേട്ടത് മുറിയാകെ പ്രതിധ്വനിക്കുന്നതായി തോന്നി. "എന്റെ കഴുത്തിൽ മിന്നു കെട്ടിയ ആളോട്" ആദ്യത്തെ സ്തംഭനത്തിൽ നിന്നും മാറി ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നു.ആദ്യം കാണുന്ന പോലെ അവളെ തുറിച്ചു നോക്കി. "എന്റെ പൊന്നേ തമാശക്ക് പോലും ഇങ്ങനെയൊന്നും പറയല്ലേ മുത്തേ" നെഞ്ചിൽ കൈ വെച്ച് ആധി നിറച്ച സ്വരത്തിൽ കൂവിയട്ടും ലവക്കൊരു കുലുക്കവുമില്ല..കുലുക്കം മൊത്തം എന്റെ നെഞ്ചിലാണല്ലോ.

അതുപോലത്തെ ബോംബല്ലേ ഇട്ട് തന്നത്. "ഒന്ന് വാ തുറന്ന് പറയെടോ എന്നെ പറ്റിക്കാനാണ് നമ്പർ ഇറക്കിയതെന്ന്" വെറുതെ എങ്കിലും ആർത്തിരമ്പി മറിയുന്ന മനസ്സ് കുറച്ചെങ്കിലും ശാന്തമാകട്ടെന്ന് ഞാൻ കരുതി. താമര സെൽവി പതിയെ എഴുന്നേറ്റു..ബോംബ് വീണപ്പോഴേ ഞാൻ ചാടിപ്പിടഞ്ഞ് എഴുന്നേറ്റിരുന്നു. ഞാൻ താമരയുടെ പിന്നാലെ കൂടി.. ലവള് തിരുവായൊന്ന് തുറന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.അതിന് ആൾ എന്തെങ്കിലും ഒന്ന് മൊഴിയണ്ടേ. അവള് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.അതിനു അനുസരിച്ച് മൂട്ടിൽ തീ പിടിച്ച മാതിരി ഞാനും പിന്നാലെ നടന്നു. "എന്റെ പൊന്നേ ആ വായ് ഒന്ന് തുറക്ക്.." ബാക്കിയുളളവൻ ഉടലോടെ സ്വർഗ്ഗത്തിലോട്ടോ നരകത്തിലേക്കോ എന്നറിയാതെ നിൽക്കുവാ.അപ്പോഴാ ലവടെ ഉലാത്ത്. "എന്റെ താമരേ നീ തമാശക്കായി പറഞ്ഞതല്ലേ"

മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ബലമായി അവളെ പിടിച്ചു നിർത്തി..താമരയുടെ മിഴികൾ നിറഞ്ഞു വരുന്നത് കൂടി കണ്ടപ്പോൾ എനിക്കാകെ സങ്കടമായി.ഞാൻ മെല്ലെ താമരമുഖം കയ്യിലെടുത്തു മിഴികളിലേക്ക് ഉറ്റുനോക്കി. "പറയ് എനിക്ക് അറിയണം എല്ലാം" എന്റെ കൈകൾ കുതറിച്ച് ജനാല വാതിലിനു അരികിൽ ചെന്ന് പാളികൾ തുറന്നിട്ടവൾ ഇരുളിലേക്ക് നോക്കി നിന്നു. ബാക്കിയുള്ളവന്റെ മൂട്ടിൽ തീ പിടിപ്പിച്ചിട്ട് പോയി നോക്കി നിൽക്കുന്നത് കണ്ടില്ലേ.ഇരുളിൽ കാണാൻ ഇതിനും മാത്രം അവിടെ എന്തിരിക്കുന്നു. താമര വായ് തുറക്കാതെ എന്നിലെ തീയ് അണയില്ല.നിന്ന് കാല് കഴച്ചതും കട്ടിലേക്ക് പതിയെ ഇരുന്നു.എന്നിട്ടും വല്ല രക്ഷയും ഉണ്ടോ എവിടുന്നു..

ഞാൻ വീണ്ടും ചാടി എഴുന്നേറ്റു മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. "താമരേ ഇങ്ങനെയൊന്നും ചെയ്യല്ലേ..പാതി ജീവനോടെ എരിഞ്ഞ് തീർന്നു.ബാക്കി കൂടി വയ്യ" ലവക്ക് അരികിലെത്തി ബലമായി പിടിച്ചു അഭിമുഖമായി തിരിച്ചു..താമര കരയുകയാണെന്ന് എനിക്ക് അപ്പോഴാണ് എനിക്ക് മനസ്സിലായത്. എനിക്ക് പിടിച്ചു നിൽക്കാനായില്ല..ആ കണ്ണുനീർ ചുണ്ടുകളാൽ ഒപ്പിയെടുത്തിട്ടും എതിർപ്പുകൾ ഉണ്ടായില്ല.പതിയെ എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ കവർന്നു തുടങ്ങി. ചെറിയ എതിർപ്പുകളെ അവഗണിച്ച് കളഞ്ഞു.ഞാൻ പതിയെ ആ ചുണ്ടുകളെ മോചിപ്പിച്ചു. "പറയ് താമരേ എന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ.. അങ്ങനെയാകാവൂ...

അരുതാത്തതൊന്നും കേൾക്കേണ്ടി വരരുത്.താങ്ങാനുളള ത്രാണിയില്ല.മനസ്സിൽ സകല ദൈവങ്ങൾക്കും സ്വൈര്യം കൊടുക്കാതെ പാർത്ഥിച്ചു.എന്റെ സമാധാനം കെടുത്തിയിട്ട് അവരങ്ങനെ സുഖമായി ഇരിക്കേണ്ടാ. " ഞാൻ പറഞ്ഞത് സത്യമാ ഏട്ടാ..ഒരിക്കൽ എന്റെ വിവാഹം കഴിഞ്ഞതാ" നല്ല സ്ഫുടമായ ശബ്ദത്തിൽ താമര മൊഴിഞ്ഞതും എന്റെ ചെവികൾ വീണ്ടും കൊട്ടിയടക്കപ്പെട്ടു..ആകെയൊരു ഷോക്ക്.എന്നിൽ ജീവന്റെ ചലനം പോലുമില്ല.ഹൃദയമിടിപ്പ് പോലും നിലച്ചതായി തോന്നി.അനക്കം പോലുമില്ല എനിക്ക്. "നോ ഞാൻ വിശ്വസിക്കില്ല.എന്നെ അകറ്റാൻ നീ കളളം പറയുവാ" ഷോക്കിൽ നിന്നും ഉണർന്ന് ഞാനലറി. "ഇഷ്ടം അല്ലെങ്കിൽ അതങ്ങു പറഞ്ഞാൽ പോരേ..

ഞാനായി ഒഴിഞ്ഞ് മാറി തന്നേനെ" "ഏട്ടാ..ഞാൻ.." "വേണ്ടാ നീ പറയുന്നതൊന്നും ഞാൻ വിശ്വസിക്കില്ല.എന്നെ ഒഴിവാക്കാനായുളള ശ്രമമാണ്" ഭ്രാന്തമായി ഞാൻ പുലമ്പി പല്ല് ഞെരിച്ചു..എന്റെ മാറ്റം താമരയെ ഭയപ്പെടുത്തി കളഞ്ഞു. "ഇല്ല നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല..നീ എന്റേതാ..എന്റെ മാത്രം. വിട്ടു കളയാനല്ല ഇത്രയും പ്രണയത്തോടെ മനസ്സിൽ പ്രതിഷ്ഠിച്ചത്" ഞാനവളെ എന്നിലേക്ക് വലിച്ചിട്ട് ആഞ്ഞ് പുൽകി..ആർക്കും വിട്ടു കൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചിട്ട്..താമരയുടെ ഇരു കവിളിലും നെറ്റിയിലും ചുണ്ടിലുമൊക്കെ ഉമ്മകളാൽ മൂടി. താമരയിൽ നിന്നും എതിർപ്പുകൾ ഒന്നും ഉണ്ടായില്ല..

"വയ്യെടോ വിട്ടു കളയാൻ വയ്യ.അത്രയേറെ പ്രണയശോഭയോടെ താൻ എന്നിലുണ്ട്" "ഏട്ടാ..ഞാൻ" താമരയിൽ നിന്നും ഒഴുകിയിറങ്ങിയ ചുടുനീർ എന്റെ നെഞ്ചിനെ പിന്നെയും നനയിച്ചു കൊണ്ടിരുന്നു. "കരയാതെടോ താൻ കരയുന്നത് എനിക്ക് ഇഷ്ടമല്ല" കണ്ണുനീർ ഒപ്പിയെടുത്തു കൊണ്ട് ഞാൻ പറഞ്ഞു.. "ഇല്ല ഏട്ടാ ഞാൻ കരയില്ല" "എന്നിട്ട് ഇപ്പോൾ ചിരിക്കുവാണോ?" എന്റെ മുഖം മാറിയതും മിഴി നീരിലും താമര പുഞ്ചിരിച്ചു. പതിയെ ഞാനവളെ കോരിയെടുത്തു കട്ടിലേക്ക് കിടത്തി..മെല്ലെ ആ മിഴികളിലേക്ക് ഉറ്റുനോക്കി.എന്നോടുളള പ്രണയത്തിന്റെ തീവ്രത അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു. "ഏട്ടാ നമുക്ക് രാവിലെ എന്റെ നാട്ടിലേക്ക് പോകാം

.അവിടെ ചെന്നിട്ട് എല്ലാം പറയാം" "ഈ ലോകത്തിന്റെ ഏത് കോണിൽ വേണമെങ്കിലും ഞാൻ വരാം.. പക്ഷേ എനിക്കൊരു ഉറപ്പ് തന്നിൽ നിന്നും കിട്ടണം" അവളിൽ നിന്ന് ഞാൻ ദൃഷ്ടികൾ മാറ്റിയില്ല. "എന്താണെങ്കിലും ഏട്ടൻ പറഞ്ഞോളൂ..എന്തായാലും എനിക്ക് സമ്മതമാണ്" "എങ്കിൽ എനിക്ക് സത്യം ചെയ്തു തരണം.. എന്നെ തനിച്ചാക്കി മരണം മാടി വിളിക്കാതെ പോകില്ലെന്ന്" "ഇല്ല ഞാൻ പോകില്ല ഒരിക്കലും.. ആട്ടിപ്പായിച്ചാലും പോകാനെനിക്ക് കഴിയില്ല" എന്റെ കൈകളിൽ അവളുടെ കരങ്ങൾ എടുത്ത് വെച്ച് സത്യം ചെയ്തു.. "എനിക്ക് ഇത്രയും മതി താമര..വിവാഹിത ആണെന്നത് ഒരു കുറവായി കാണില്ല പോരേ" "മതി അത്രയും മതി" അവളെന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു..

"അപ്പോൾ നമ്മൾ രാവിലെ ഇവിടെ നിന്ന് തന്റെ നാട്ടിലേക്ക് പുറപ്പെടുന്നു" "അമ്മയോട് എന്ത് പറയും ഏട്ടാ" "അതാലോചിച്ച് താൻ വിഷമിക്കേണ്ടാ..എന്തെങ്കിലും വഴി കണ്ടെത്താം..ഒരിക്കലും അമ്മ അറിയരുത് നീ വിവാഹിത ആണെന്ന്. എന്റെ അമ്മ പാവമാ.സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല" '"അമ്മക്ക് എല്ലാം അറിയാം ഏട്ടാ" താമര അടുത്ത ബോംബ് വർഷിച്ചതും ഞാൻ ഞെട്ടിപ്പകച്ചു ചാടി എഴുന്നേറ്റു.. "അയ് ശരി..ഒന്നും അറിയാതെ പോയത് ഞാൻ മാത്രമാണല്ലേ...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story