വാക പൂത്ത നാളിൽ : ഭാഗം 1

vakapootha nalil

രചന: കടലാസിന്റെ തൂലിക

""ഇടി നാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ ഭൂമി കോരി തരിക്കട്ടെ വിപ്ലവം ജയിക്കട്ടെ"" തീ പാറുന്ന രീതിയിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള മുദ്രാവാക്യം വിളിയെ ഏറ്റുചൊല്ലുകയായിരുന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ. ക്യാമ്പസ്‌ മുഴുവൻ കിടിലം കൊള്ളിക്കുന്ന ആ ശബ്ദത്തെ അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു അവൾ. "ഗൗരി..." "ആഹ്."പെട്ടന്നവൾ തിരിഞ്ഞു നിന്നു വിളി കേട്ടു. "നീ അവിടെ എന്തു നോക്കി നിൽക്കുകയാ.." "അത് പിന്നെ ഞാൻ.. അവിടെ... കുറെ പേര് മുദ്രാവാക്യം വിളിക്കുന്നുണ്ടല്ലോ.." "ഓഹ്.. അതാണോ.. അത് ഇവിടെ സ്ഥിരം ഉള്ളതാണ്.നീ വാ.ഇന്ന് നമുക്ക് ഫ്രഷേഴ്‌സ് ഡേ ആണ്.നീ എന്താ വരാൻ ഇത്ര വൈകിയത്." "പ്രത്യേകിച്ച് ഒന്നും ഇല്ല.ഞാൻ ഇപ്പോഴാ നാട്ടിലേക്ക് എത്തിയത്." "അപ്പോൾ ഇതിന് മുൻപ് എവിടെ ആയിരുന്നു". "അമ്മയുടെ നാട്ടിൽ." "ഓഹ്.നീ വാ.. നമുക്ക് ക്ലാസ്സിലേക്ക് കയറാം."

"ആഹ്.." നടക്കുന്ന വഴിയിലും അവളുടെ കണ്ണ് ചുറ്റുപാടിലേക്ക് നീണ്ടു.എങ്ങും ചുവന്ന വർണ്ണ കൊടി.പൂത്തു ചുവന്നു വിപ്ലവം തീർക്കുന്ന വാകയെ കണ്ടപ്പോൾ ഞൊടിയട അവളിൽ ഒരു പുഞ്ചിരി കൈ വന്നു.ദൂരെ നിന്ന് തന്നെ ഒരു ചുമരിൽ വലുതായി വരച്ചു വെച്ചിരിക്കുന്ന ചെകുവേരയുടെ ചിത്രം അവർക്ക് കാണമായിരുന്നു.തൊട്ടടുത്തു വേറെ രണ്ട് ചിത്രങ്ങൾ ഉണ്ടെങ്കിലും അതാരാണെന്നവൾക്ക് മനസ്സിലായില്ല.അവളുടെ കണ്ണുകൾ ചുമരിൽ കണ്ട വാക്കുകളിലേക്ക് നീണ്ടു. വിപ്ലവം, ജനാധിപത്യം,സോഷ്യലിസം. പഠിക്കുക.. പോരാടുക. "എന്താടി ഭാമേ ഇത്.ഇവിടെ ഫുൾ ഇങ്ങനെ ഉള്ള വാക്കുകൾ ആണല്ലോ.. ഇത് കോൺഗ്രസ്‌ന്റെ കീഴിലുള്ള കോളേജ് ആണെന്നാണല്ലോ കേട്ടത്.എന്നിട്ടും ഇങ്ങനെയോ.. "ഗൗരിയിൽ അത്ഭുതം തുളുമ്പി. "ഇത് അവരുടെ മാനേജ്‌മെന്റ് തന്നെ ആണ്.പക്ഷെ ഇവിടെ കുറെ വർഷങ്ങൾ ആയി വാഴുന്നത് sfi ആണ്". "അതെന്താ അങ്ങനെ." "അതൊന്നും അറിയില്ല. അല്ല.. നിന്റെ എംൽഎ അച്ഛൻ ഇതൊന്നും പറഞ്ഞു തന്നില്ലേ.." "ഏയ്.. കോളേജിൽ സീറ്റ്‌ റെഡി ആയിട്ടുണ്ട് എന്നും പറഞ്ഞു വിളി വന്നു. ഞാൻ ഇങ്ങോട്ട് പോന്നു. ഏതാ എങ്ങനെയാ എന്നൊന്നും ചോദിക്കാൻ നിന്നില്ല."

"നിനക്ക് ഇപ്പോഴും അച്ഛനെ പേടി ആണോ.."ഭാമയുടെ ചോദ്യം കേട്ട് അവൾ ഒന്ന് ഇളിച്ചു കൊടുത്തു. "ചെറുതായിട്ട്." "എന്റെ ഗൗരിയെ.. യുപി ക്ലാസ്സിൽ കാണാൻ തുടങ്ങിയതാ നിന്നെ ഞാൻ. അന്നും അച്ഛനെ പേടി. ഇന്നും പേടി. ഇതിൽ ഒരു മാറ്റവും ഇല്ലേ..ഞാൻ വിചാരിച്ചു പ്ലസ് ടു അമ്മേടെ തറവാട്ടിൽ നിന്ന് പഠിച്ചപ്പോഴേക്കും ആള് കുറച്ചു ധൈര്യശാലി ആയിട്ടുണ്ടാവും എന്ന്." "എവിടുന്ന്. ഞാൻ ആ പഴയ ഗൗരി തന്നെയാണ് മോളെ.. എന്തായാലും കോളേജ് ഇങ്ങനെ ആണെന്ന് അച്ഛന് അറിയാമായിരിക്കും. അല്ലാതെ ഒന്നും കാണാതെ അച്ഛൻ ഇങ്ങോട്ട് എന്നേ പറഞ്ഞയക്കില്ല." "മ്മ്.. വാ.. ക്ലാസ്സിൽ കേറാം." ***** "എം ൽഎ മകൾ എന്നതിന്റെ പേരിൽ അവളെ ആദരിക്കാൻ പറ്റില്ല." "എന്തു കൊണ്ട് പറ്റില്ല.സ്ഥലം എം ൽ എ യുടെ മകൾ ആണവൾ.ആ കുട്ടിയെ ആദരിക്കുക എന്നുള്ളത് മാനേജ്‌മെന്റിന്റെ തീരുമാനം ആണ്".മുമ്പിൽ നിന്ന് വാദിക്കുന്ന ചെറുപ്പക്കാർക്ക് നേരെയായി അവർ പറഞ്ഞു. "പറ്റില്ല." "എന്താണ് ഇവിടെ".അവരുടെ ഇടയിലേക്ക് കയറി വന്നു കൊണ്ട് ഒരു ചെറുപ്പക്കാരൻ ചോദിച്ചു. അവന്റെ വരവ് ചുറ്റും കൂടി നിന്നവരിൽ ഒരു പുഞ്ചിരിയെ വിരിയിച്ചു. അഭിയേട്ടൻ...❣️

അവരുടെ ഓരോരുത്തരുടെയും ചുണ്ടുകൾ മന്ദ്രിച്ചു. "വന്നല്ലോ നേതാവ്.എം ൽ എ യുടെ മകൾക്ക് സ്വീകരണം നൽകണം.അണികളോട് പ്രശ്നം ഉണ്ടാക്കരുത് എന്ന് നേതാവ് പറഞ്ഞാലും. "എതിരെ നിൽക്കുന്നവർ ഒരു പുച്ഛഭാവത്തോടെ അവനെ നോക്കി പറഞ്ഞു. "സാർ.. ഒരു നേരത്തെ വിശപ്പടക്കാൻ പാട് പെടുന്ന പട്ടിണി പാവങ്ങളുടെ മുതൽ കോടികൾ ആസ്തിയുള്ള ആളുകളുടെ വരെ മക്കൾ പഠിക്കുന്ന കോളേജ് ആണ് ഇത്.അവരെ എല്ലാവരെയും ഞങ്ങൾ ഒരേ കണ്ണോടെ ആണ് കാണുന്നത്.സ്റ്റുഡന്റസ്!!അവർക്ക് എല്ലാവർക്കും ഇവിടെ ഒരേ പരിഗണന ആണ്.അപ്പോഴും എപ്പോഴും.അവരിൽ നിന്നൊക്കെ വ്യത്യാസ്ഥമായി സ്ഥലം എം ൽ എ യുടെ മകൾ ആയത് കൊണ്ട് മാത്രം ഒരു കുട്ടിയെ ആദരിക്കാൻ കഴിയില്ല.സ്വീകരണം കൊടുക്കാനും കഴിയില്ല.ആ കുട്ടി അവളുടെ കഴിവ് തെളിയിക്കുകയോ മറ്റോ ചെയ്‌താൽ അവളെ ഞങ്ങൾ തീർച്ചയായും വേണ്ട പരിഗണന കൊടുക്കും.ഇനി എം ൽ എ യുടെ അല്ല മന്ദ്രിയുടെ അല്ല.മുഖ്യന്റെ മക്കൾ ആയാലും ഞങ്ങൾ ഇങ്ങനെ തന്നെയേ ചെയ്യൂ.."

"ഉറപ്പാണോ.." "100%" "എന്താ കൊച്ചേ നിന്റെ പേര്". "അഭിനന്ദ് ശിവാനന്ദൻ" കൈ കെട്ടി നിന്ന് കൊണ്ട് അവൻ അത് പറയുമ്പോൾ ചുറ്റും ഉള്ളവരിലും ആവേശം പടർന്നിരുന്നു. " സാറിന് മനസ്സിലായില്ലേ ആ പഴയ സഖവിന്റെ മകൻ." "ഓ..ഇവൻ ആയിരുന്നോ അത്.വെറുതെ അല്ല.ആ ചോര തിളപ്പ് കാണാതെ ഇരിക്കില്ല.അത് ഇപ്പോൾ വിട്.നിങ്ങളുടെ തീരുമാനം എന്താ.." "ഞങ്ങൾക്ക് ഒറ്റ വാക്കേ ഉള്ളു.. അവൾ എന്നും ഇവിടെ സ്റ്റുഡന്റ് മാത്രം ആയിരിക്കും.ബാക്കി ഒക്കെ അവളുടെ പ്രവർത്തി പോലെ.അതിൽ കൂടുതൽ ഒരു പരിഗണന ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കണ്ട." അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു.അവരുടെ കണ്ണിൽ നോക്കി സംസാരിക്കുന്ന അവനെ കാണും തൊറും അവർ പല്ല് കടിച്ചു നിന്നു. **** "ഭാമേ.. നിനക്ക് ക്ലാസ്സ്‌ ഏതാണെന്ന് അറിയോ." "ഇല്ല.ഞാനും ഇവിടെ ഫസ്റ്റ് ഡേ ആണ്." "അടിപൊളി.വാ കണ്ട് പിടിക്കാം."അവർ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നപ്പോഴേക്കും അവർക്ക് തടസ്സമായി രണ്ട് കുട്ടികൾ വന്നു നിന്നു. "താനാണോ ഗൗരി. ഗിരീഷ് എം ൽ എ യുടെ മകൾ." "അതെ." "ഓ.. ഞാൻ നിരഞ്ജൻ. ഇത് സക്കറിയ. ഞങ്ങൾ ഇവിടുത്തെ ksu പ്രവർത്തകർ ആണ്." അവർ അവൾക്ക് നേരെ കൈ നീട്ടി. അവളും തിരിച്ചു കൈ കൊടുത്തു. "കൂടെ ഉള്ളത് ആരാ.." "ഇത് എന്റെ കൂട്ടുകാരി. ഭാമ." "ആഹ്.. നിങ്ങൾ ഏതാ ഡിപ്പാർട്മെന്റ്."

"മാത്‍സ്." അവരുമായി സംസാരിക്കുമ്പോൾ ആണ് അവൾ ഒരു ആൾക്കൂട്ടത്തെ കണ്ടത്. "അവിടെ എന്താ.." ഗൗരി അങ്ങോട്ടേക്ക് കൈ ചൂണ്ടി അവരോടായി ചോദിച്ചു. "തനിക്കു ഒരു സ്വീകരണ പരിപാടി തരാൻ ഞങ്ങൾ വിചാരിച്ചിരുന്നു. മാനേജ്‌മെന്റും സപ്പോർട്ട് ആണ്. പക്ഷെ sfi ക്കാർ ഇടം കോൽ ഉണ്ടാക്കുന്നു. അതിന്റെ ചെറിയ ഒരു തർക്കം." "എനിക്ക് സ്വീകരണമോ.. എന്തിന്. ഞാൻ സാധാരണ ഒരു അച്ഛന്റെ മകൾ തന്നെ ആണ്. എം ൽ എ എന്ന് പറയുന്നത് വലിയ സംഭവം ഒന്നും അല്ല. ജനപ്രതിനിധി അല്ലെ.. എനിക്ക് എല്ലാവരുടെയും പോലെ സാധാരണ ഒരു സ്റ്റുഡന്റ ആയിരുന്നാൽ മതി." "ഓക്കേ. തന്റെ താല്പര്യം അതാണെങ്കിൽ അങ്ങനെ ആവട്ടെ." "ഉം.അവിടെ ആ സാറുമ്മാരുടെ മുമ്പിൽ നിൽക്കുന്നത് ആരാ.. "അങ്ങോട്ടേക്ക് തന്നെ നോക്കി കൊണ്ട് അവൾ പറഞ്ഞു. "ഓ.. അതോ. അത് അഭിനന്ദ്.എതിർ പാർട്ടിയിൽ ഉള്ളത് ആണ്.ബെല്ലടിക്കാറായി.സെക്കന്റ്‌ ഫ്ലോറിൽ സെക്കന്റ്‌ ആണ് നിങ്ങളുടെ ക്ലാസ്സ്‌. നമുക്ക് പിന്നെ കാണാം. വിശദമായി പരിചയപ്പെടാം". "അങ്ങനെ ആയ്ക്കോട്ടെ.

" അവൾ അവരോടായി അത് പറഞ്ഞപ്പോൾ അവർ തിരിഞ്ഞു നടന്നു. നടത്തതിന് ഇടയിൽ തിരിഞ്ഞു നിന്ന് അവളെ ഒന്ന് കൂടി നോക്കാനും അവർ മറന്നില്ല. "മുഖം കാണുന്നുന്നില്ല. "ഗൗരി അപ്പോഴും ആ കൂട്ടത്തിലേക്ക് തന്നെ നോക്കുകയായിരുന്നു. "നീ നേരത്തെ കണ്ടില്ലേ.. നമ്മൾ വന്നപ്പോൾ മുദ്രാവാക്യം വിളിച്ചിരുന്നത് ഈ ചേട്ടന.." "അയ്യോ.. ഞാൻ അപ്പോഴും കണ്ടില്ല. ശബ്ദം മാത്രമേ കേട്ടുള്ളു.എന്തായാലും നല്ല ശബ്ദം അല്ലെ.. നല്ല ഗാഭീര്യം ഉണ്ട്." "മ്മ്മ്മ്മ്മ്..കുറുക്കന്റെ കണ്ണ് കോഴി കൂട്ടിലാണല്ലോ മോളെ.." "ഒന്ന് പോടീ.. ഞാൻ കാര്യം പറഞ്ഞതാ.."ഗൗരി അവളെ നോക്കി പേടിപ്പിച്ചു. "അതെ അതെ" ഭാമ ചിരിച്ചു കൊണ്ട് തലയാട്ടുമ്പോഴും അവൾ അവരെ തന്നെ നോക്കുകയായിരുന്നു. (തുടരും )

Share this story