വാക പൂത്ത നാളിൽ : ഭാഗം 11

vakapootha nalil

രചന: കടലാസിന്റെ തൂലിക

"അവളെ....എന്റെ പ്രണയത്തെ..അവൾ ഇന്ന് വന്നിരുന്നു. ആ ലെറ്റർ ബോക്സിന് അരികെ.."അത് പറയുമ്പോൾ അവൻ തീർത്തും സന്തോഷവാനായിരുന്നു. "എന്നിട്ട് " എല്ലാവരും അത്ഭുതത്തോടെ ചോദിച്ചു.അവന്റെ സന്തോഷം എല്ലാവരിലേക്കും പടർന്നിരുന്നു. "നീ നിന്റെ ഇഷ്ടം തുറന്നു പറഞ്ഞോ.." "ആദ്യം അവൾ ആരാണെന്ന് കണ്ടു പിടിച്ചോ എന്ന് ചോദിക്ക്" "അവൾ ആരാണെന്ന് എനിക്ക് മനസിലായില്ല. അവളുടെ അടുത്തേക്ക് എത്തുന്നതിനു മുൻപ് അവൾ അവിടെ നിന്ന് പോയി.പിന്നാലെ പോയിട്ടും കാര്യം ഉണ്ടായില്ല.പക്ഷെ അവളെ ഞാനിന്ന് ശരിക്കും കണ്ടു.പേര് അറിയില്ല എന്നെ ഉള്ളു.. എന്റെ ഉള്ളിൽ അവൾ ആഴത്തിൽ പതിഞ്ഞിരിക്കുന്നു." അവൻ അത് പറയുമ്പോൾ എല്ലാവരും പുഞ്ചിരിച്ചു. "പക്ഷെ ഈ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്നിടത്ത് അവളെ എങ്ങനെയാ കണ്ടു പിടിക്ക.." "അതിന് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്.അവൾ പഠിക്കുന്ന ക്ലാസ്സ്‌ ഏതാണെന്ന് എനിക്ക് അറിയാം." "ഏതാ.." "1st bsc മാത്‍സ്" "എന്റെ ദൈവമേ മാത്‍സൊ.. പഠിപ്പി ആണോടെയ്.."

"അതൊന്നും അറിയില്ല.മാത്‍സ് ആണെന്ന് കണ്ടു പിടിച്ചില്ലേ.. ഇനി എല്ലാം എളുപ്പം ആണ്.ഒക്കെ സെറ്റ് ആവും." അവൻ ചിരിയോടെ അതും പറഞ്ഞു ഇരുന്നാപ്പോൾ കൂടെ ഉള്ളവർ അവനെ പൊങ്കാല ഇടാൻ തുടങ്ങി.അഭി മാത്രം പുഞ്ചിരിയോടെ എല്ലാം വീക്ഷിച് നിന്നു.. ***** എന്റെ പിറകെ വന്ന ആ ചെക്കൻ അച്ഛനോട് എന്നെ അവിടെ കണ്ട വിവരം പറഞ്ഞു കൊടുക്കില്ലെന്ന് തന്നെ ഞാൻ വിശ്വസിച്ചു. എന്നാലും ഒരു പേടി ഉണ്ടായിരുന്നു. ലെറ്റർ അവിടെ പോസ്റ്റ്‌ ചെയ്തതിന് ശേഷം എനിക്ക് വല്ലാത്ത ഒരു പേടിയും ആവേശവും ടെൻഷനും എല്ലാം വരാൻ തുടങ്ങി.സ്വയം ഒരുപാട് മോട്ടീവ് ചെയ്തിട്ടും അതിന് മാറ്റം ഉണ്ടായില്ല. ഉച്ച കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ആണ് കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ടത്.എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല.അഭിയേട്ടൻ ഒരു കൊടിയും പിടിച്ചു വേഗത്തിൽ നടക്കുന്നത് കണ്ടപ്പോൾ എന്റെ ശ്രദ്ധ വീണ്ടും അങ്ങോട്ടേക്ക് വഴി മാറി.വെള്ള ഷർട്ടും മുണ്ടും ധരിച്ചു കയ്യിൽ വെള്ളകൊടിയുമായി ഓടുന്ന സഖാവിനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഞാൻ മാത്രം അല്ല.. ഈ കോളേജിലെ ഒട്ടുമിക്ക പെൺകുട്ടികളും സഖാവിന്റെ രക്തം ഊറ്റി കുടിക്കുകയാണ് എന്ന് ഞെട്ടലിനെക്കാൾ ഉപരി ദേഷ്യത്തോടെ മനസ്സിലാക്കി

.ഇവരുടെ ഇടയിൽ നിന്ന് എങ്ങനെ എന്റെ സഖാവിനെ എനിക്കായ് മാത്രം കിട്ടും എന്ന് യാതൊരു ഉറപ്പും എനിക്ക് ഇല്ലായിരുന്നു... ചില കുട്ടികൾ കുരുത്തോല കെട്ടിന്നുണ്ടായിരുന്നു. ചിലർ അത് വള്ളിയിൽ ഞാട്ടി ഇടുന്നു. കുറേ കസേരകൾ സ്റ്റേജിന്റെ അവിടെ കിടക്കുന്നതും കണ്ടു. പക്ഷെ സംഭവം എന്താണെന്ന് അപ്പോഴും കത്തിയില്ല. എങ്ങനെ അറിയും എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് വരദയുടെ കാര്യം ഓർമ വന്നത്. അവളെ നോക്കിയപ്പോൾ അവളും ഉണ്ട് ആ കുരുത്തോല കെട്ടാൻ. അവൾ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ... അവൾ ഒരു സഖാവിന്റെ മകൾ ആയത് കൊണ്ട് തന്നെ sfy ലെ അംഗം ആയി അവളും ഉണ്ടാവും എന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. ഞാൻ പിന്നെ ഒന്നും നോക്കാതെ അവളെയും വിളിച്ചു മാറി നിന്നു. അവരുടെ പാർട്ടിയിൽ ഉള്ള ആരൊക്കെയോ വരുന്നുണ്ട് എന്ന് അവൾ വഴി അറിഞ്ഞു. എന്തിനാ വരുന്നത് എന്നൊന്നും ചോദിക്കാൻ പോയില്ല. ദേവികേച്ചിയും ആയി അവൾ നല്ല കമ്പനി ആണ്. ഒരുപാട് ദിവസം ആയി ഞാൻ കമ്പനി ആവണം എന്ന് വിചാരിക്കുന്നു. പക്ഷെ നടന്നില്ല. സഖാവിന്റെ ആ സഖിയെ പരിചയപ്പെടണം, അത് വഴി സഖാവുമായി അടുക്കണം എന്നൊക്കെ എനിക്ക് തോന്നിയിരുന്നു.

പക്ഷെ എന്തോ ഒരു അപകർഷതാ ബോധം എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു കൊണ്ട് പോയി. ചിലപ്പോൾ വേറെ പാർട്ടി ആയത് കൊണ്ട് അവർ എന്തു വിചാരിക്കും എന്ന് കരുതി ആവാം.. ഗ്രൗണ്ടിൽ അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും ഞാൻ മുകളിൽ നിന്ന് കാണുന്നുണ്ടായിരുന്നു. എല്ലാവരും പരസ്പരം ഒത്തു ചേർന്നു പണികൾ എടുക്കുന്നത് കണ്ടപ്പോൾ അവരിൽ ഒരാളാകാൻ തോന്നി പോയി. എത്ര തിരക്കിനിടയിലും എന്റെ നേർക്ക് പല പല വികാരത്തോടെ ഒരു പുഞ്ചിരി നീട്ടുന്ന സഖാവിനെ ഞാൻ വെറുതെ സ്വപ്നം കണ്ടു.ക്ലാസ്സിൽ കയറാൻ ബെല്ലടിച്ചപ്പോൾ വിഷമത്തോടെ ക്ലാസ്സിലേക്ക് കയറി. ഇന്റർവെൽ ആയപ്പോഴേക്കും അവരുടെ ഒരു വിധം പണികൾ എല്ലാം കഴിഞ്ഞിരുന്നു.സ്റ്റേജിലും പുറത്തുമായി കസേരകൾ നിരന്നു.ഒരുപാട് തോരണങ്ങൾ അവിടെ ഇവിടെ ഒക്കെ ആയി കാണാമായിരുന്നു.വെള്ള കൊടികൾ കൊണ്ട് നിറഞ്ഞ ക്യാമ്പസിൽ പൂത്തുലഞ്ഞു കൊണ്ട് വാക കൂടി അവരിൽ പങ്ക് ചേർന്നപ്പോൾ ക്യാമ്പസ്‌ മുഴുവൻ ഒരു പ്രത്യേക ഫീൽ ഉണ്ടാകുന്നതായി തോന്നി.ഇത് വരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഫീൽ.അതിൽ പ്രണയവും ഇട കലർന്നിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു എന്ന് അറിയിപ്പ് വന്നപ്പോൾ ബാഗ് എടുത്തു ഇറങ്ങുക എന്നല്ലാതെ വേറെ നിവർത്തി ഉണ്ടായിരുന്നില്ല.

ക്യാമ്പസ് ഗേറ്റ് കടന്ന് പുറത്തേക്ക് പോകാൻ നേരം ഞാൻ തിരിഞ്ഞു കോളേജിനെ നോക്കി.അപ്പോഴേക്കും അവരുടെ പരിപാടി തുടങ്ങിയിരുന്നു. വാനിൽ ഒരു വെള്ളക്കൊടി ഉയരുന്നതോടൊപ്പം കേട്ട മുദ്രാവാക്യം എന്നെ വീണ്ടും കോളേജിലേക്ക് ഓടി പോവാൻ പ്രേരിപ്പിച്ചു. *പാറട്ടെ കൊടി പാറട്ടെ വാനിൽ തൂവെള്ള കൊടി പാറട്ടെ ആരവം മുഴങ്ങട്ടെ Sfy സിന്ദാബാദ്‌* കിതച് കൊണ്ട് ഞാനാ മുദ്രാവാക്യം കേട്ടു. അഭിയേട്ടൻ ഉറക്കെ ചെല്ലുന്ന ആ മുദ്രാവാക്യം ആരെയും കോരി തരിപ്പിക്കുന്നതായിരുന്നു.എന്നിൽ വല്ലാത്ത ഒരു ആവേശം വന്നു നിറയാൻ തുടങ്ങി. അഭിയേട്ടൻ ചെല്ലുന്ന ആ മുദ്രാവാക്യം ഏറ്റു പിടിച്ചു ഒരു പറ്റം കുട്ടികളും ഉണ്ടായിരുന്നു. എന്നിൽ പ്രണയം അലയടിക്കാൻ തുടങ്ങി. നിരന്തരമായി ഒരു പുഞ്ചിരി എന്നെ വലയം ചെയ്തു. പെട്ടന്നാണ് ബസ് വന്നു നിന്നത്. എന്റെ കൈ പിടിച്ചു ഭാമ വേഗത്തിൽ ഓടിയപ്പോൾ യാന്ദ്രികമെന്നോണം ഞാനും അവളുടെ കൂടെ പോയി.. വീട്ടിൽ എത്തിയിട്ടും എന്റെ മനസ് അവിടെ തന്നെ ആയിരുന്നു. ഞാനും ഒരു sfy കാരി ആയിരുന്നെങ്കിൽ.... ഇപ്പോൾ സഖാവിന്റെ ഒപ്പം ഞാനും ഉണ്ടായേനെ.. ചെറിയ ഒരു വിഷമം അതിൽ തോന്നിയെങ്കിലും എന്നിൽ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു.

വെറുതെ നിന്ന് ചിരിക്കുന്നത് കണ്ടപ്പോൾ അമ്മ നല്ല വഴക്ക് പറഞ്ഞു. കൂടുതൽ കേൾക്കുന്നതിന് മുൻപ് കുളിക്കാനായി പോയി. കുളി കഴിഞ്ഞു തല തൂവർത്തുമ്പോൾ ഒരു പാട്ട് എന്റെ ചെവിയിൽ വന്നു പതിച്ചു. പാട്ടിന്റെ ഉറവിടം തേടി ഞാൻ ഗംഗയുടെ മുറിയിൽ എത്തി ചേർന്നു. 🎶വാകകൾ പൂക്കുന്ന വഴി വീഥിയിൽ ചെങ്കൊടി കയ്യിലെന്ദി.. സഖാവിനെ കണ്ടന്നു ഞാൻ.. എൻ സഖാവിനെ കണ്ടന്നു ഞാൻ..🎶 പാട്ടിനൊപ്പം എന്റെ കാലുകൾ അവളുടെ മുറിയിൽ ഇരിക്കാൻ പ്രേരിപ്പിച്ചു.ഗംഗയും ഏതോ ഓർമയിൽ പെട്ടിരിക്കുന്നത് പോലെ തോന്നി.. സഖാവിനെ ആദ്യമായി കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ മനസ്സിലേക്ക് ഓടി എത്തി. പാട്ടിന്റെ ഒപ്പം പുഞ്ചിരി കൂടി എന്നെ തഴുകി കൊണ്ടിരുന്നു.. 🎶ഒരു നാളിലീ വഴി വീഥിയിൽ വെച്ചു ഞാൻ അറിയാതെ പോയ് പറഞ്ഞെൻ പ്രണയം ❤️സഖാവിന്റെ സഖിയാവണം ❤️ എനിക്കി സഖാവിന്റെ സഖീയാവണം🎶 വരികൾ കേൾക്കുംതോറും സഖാവിന്റെ സഖി ആയി ഞാൻ മാറിയെന്നു എനിക്ക് തോന്നി. സഖാവിന്റെ കൂടെ വെള്ളകൊടിയെന്തി ക്യാമ്പസ്‌ വരാന്തായിലൂടെ നടക്കുന്നത് സ്വപ്നം കണ്ടു.സഖാവിന്റെ ഇട നെഞ്ചിൽ പറ്റി ചേർന്ന് ഇരിക്കുന്നതും സഖാവ് എന്നെ ഒരു കൈ കൊണ്ട് പൊതിഞ്ഞു പിടിക്കുന്നതും പുഞ്ചിരിയോടെ ഞാൻ കണ്ടു..

ഇനിയില്ല സഖാവെ ഒരു നിമിഷമി മണ്ണിൽ നീ ഇല്ലാതെ ഞാൻ മാത്രമായ് ❣️ കേട്ടപ്പോൾ എന്തോ ചെറുതായി കണ്ണുനീർ പൊടിഞ്ഞു. അത് സന്തോഷത്തിൻടെതാണോ അതോ ദുഖത്തിന്റെത് ആണോ.. "ഗംഗേ....." പെട്ടന്ന് അച്ഛന്റെ അലർച്ച കേട്ട് ഞാനും ഗംഗയും ഞെട്ടി എഴുനേറ്റു.അവൾ വേഗം പാട്ട് ഓഫ് ചെയ്തു. എന്താടി നീ ഈ പാട്ട് വെച്ചത്. "അത് അച്ഛ.." നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞതല്ലേ ഈ പാട്ട് വെക്കരുത് എന്ന്.പിന്നെയും എന്തിനാ നീ ഈ പാട്ട് വെച്ചത്.ചുവന്ന അച്ഛന്റെ കണ്ണുകൾ കാണും തോറും എനിക്കും ഗംഗക്കും പേടി ആയി തുടങ്ങി.കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു അവൾ. "അച്ഛ... തല്ലല്ലേ അച്ഛ.. പ്ലീസ്.." പറഞ്ഞു തീരുമ്പോഴേക്കും അച്ഛന്റെ കയ്യിലെ ചൂരൽ അവളുടെ തുടയിൽ പതിഞ്ഞിരുന്നു.വീണ്ടും വീണ്ടും അച്ഛൻ അവളെ തല്ലി. അച്ഛന്റെ ദേഷ്യം അച്ഛൻ അവളിൽ തീർക്കുകയായിരുന്നു.അവൾ വാവിട്ട് കരഞ്ഞു.അവളുടെ കരച്ചിൽ എന്നെ കുത്തി നോവിച്ചു കൊണ്ടിരിക്കുന്നു.. കണ്ണുനീർ അണ പൊട്ടി ഒഴുകി. രാത്രി ആയതു കൊണ്ട് അണികൾ ആരും അവിടെ ഉണ്ടായിരുന്നില്ല.

അത് അച്ഛനെ കൂടുതൽ ആവേശം കൊള്ളിച്ചു.തല്ല് കൊണ്ടും കരഞ്ഞും അവൾ തളർന്നു പോയിരുന്നു.. അവൾ വീണു പോകും എന്ന് എനിക്ക് തോന്നി.അവളെ രക്ഷിക്കാൻ ആരെങ്കിലും വന്നിരുന്നു എങ്കിൽ... തൂണിന്റെ മറവിൽ നിന്ന് കരയുന്ന അമ്മയെ ഞാൻ കണ്ടു.കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് വരാതെ കരയാൻ അല്ലാതെ അമ്മയ്ക്കും കഴിയുമായിരുന്നില്ല.അവളുടെ തുട പൊട്ടിയിരിക്കുന്നത് ഞാൻ കണ്ടു.. അവളുടെ ഉച്ചത്തിൽ ഉള്ള ശബ്ദം നേർത്തു നേർത്തു ഇല്ലാതെ ആയി. അതിൽ കൂടുതൽ എനിക്ക് ക്ഷമിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.അച്ഛൻ അവളെ തല്ലാനായി ഒന്ന് കൂടി വടി ഉയർത്തിയപ്പോഴേക്കും ഞാൻ അവരുടെ ഇടയിൽ കയറി നിന്നു. "അച്ഛ.. ഇനി അവളെ തല്ലരുത്" "മാറി നിൽക്കടി.." "അച്ഛാ.. പ്ലീസ്.. അവൾ ചെറിയ കുട്ടി അല്ലെ.. മതി അച്ഛാ.. പ്ലീസ് ".ഞാൻ കരഞ്ഞു കൊണ്ട് അപേക്ഷിക്കുകയായിരുന്നു. അച്ഛൻ എന്നെ വലിച്ചു മാറ്റി നിർത്തി വീണ്ടും അവളെ തല്ലാൻ പോയി. ഞാൻ വേഗം ആ ചൂരലിൽ പിടിച്ചു. "ഇനി അവളെ തല്ലരുത്".എന്റെ വാക്കുകൾ ഉറച്ചതായിരുന്നു.കണ്ണിലെ തീക്ഷണത അച്ഛനെ ഒരു നിമിഷം ഭയപ്പെടുത്തിയോ.. "നീ എന്നെ തടയുന്നോ.." മുഖം അടച്ചുള്ള ഒരു മറുപടി അച്ഛൻ എനിക്ക് തന്നു. അടിച്ച ഭാഗം ഒരു നിമിഷം കൊണ്ട് തന്നെ വീങ്ങി എന്ന് എനിക്ക് തോന്നി.ചുമരിലേക്ക് പിടിച്ചൊരു തള്ളൽ ആയിരുന്നു പിന്നെ.. ബോധം മറയുമ്പോൾ അമ്മ എന്റെ അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു........ (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story