വാക പൂത്ത നാളിൽ : ഭാഗം 13

vakapootha nalil

രചന: കടലാസിന്റെ തൂലിക

പിന്നെയും സ്ഥിരമായി കത്തുകൾ എഴുതി.സഖാവ് രണ്ട് കത്തുകൾ മാത്രം എടുത്തു കൊണ്ട് പോകുന്ന പ്രവണത തുടർന്ന് കൊണ്ടിരിക്കുന്നു.അതിൽ ഒരണ്ണം എന്റെ ആയിരിക്കും എന്ന ഉറപ്പ് എനിക്ക് ഇല്ലെങ്കിൽ കൂടി വീണ്ടും എഴുതി. അതിനിടയിൽ ഓണവും ഓണം വെക്കേഷനും കഴിഞ്ഞു.എല്ലാവരുമായും ഒരുവിധം കമ്പനി ഒക്കെ ആയത് കൊണ്ട് ഓണം നല്ല രീതിയിൽ തന്നെ ആഘോഷിച്ചു. സാരി എടുത്ത് പോകണം എന്നുണ്ടായിരുന്നു എങ്കിലും ഫസ്റ്റ്യേർസ് സാരി എടുക്കണ്ട എന്ന് പറഞ്ഞത് കൊണ്ട് ആ പണിക്ക് പോയില്ല. എന്നിരുന്നാലും ഓണം അടിച്ചു പൊളിച്ചു. ഓണം വെക്കേഷൻ കഴിഞ്ഞ ഉടനെ ഇന്റെർണൽ എക്സാം ആയിരുന്നു.ഇന്റെർണൽ എക്സാംമും നല്ല രീതിയിൽ തന്നെ എഴുതി. ആദ്യം എല്ലാവരും അടിച്ചു പൊളിച്ചു ഒക്കെ നടന്നെങ്കിലും ഡേറ്റ് കിട്ടിയതോടെ എല്ലാവർക്കും പേടി ആവാൻ തുടങ്ങി. ഫസ്റ്റ് ഇന്റെർണൽ എക്സാം ആയത് കൊണ്ട് തന്നെ മറ്റു ഡിപ്പാർട്മെന്റ് കാർ ഒക്കെ ബുക്കിൽ കമഴ്ന്നു കിടപ്പുണ്ടായിരുന്നു. ഞങ്ങൾ മാത്‍സ് കാർ മാത്രം ഡേറ്റ് വന്നതിന് ശേഷം ആണ് പഠിക്കാൻ തുടങ്ങിയത്.

പുറത്തു നിന്ന് നോക്കുന്നവർക്ക് മാത്‍സ് കാർ പഠിപ്പികൾ ആണ്. ഞങ്ങളുടെ അവസ്ഥ ഞങ്ങൾക്കല്ലേ അറിയൂ... യൂണിവേഴ്സിറ്റി എക്സാം എപ്പോഴാണ് ഉണ്ടാവുക എന്നതിൽ യാതൊരു ഉറപ്പും ഉണ്ടായില്ല. അത് കൊണ്ട് തന്നെ 2nd സെമെസ്റ്റർ ക്ലാസ്സ്‌ ആരംഭിക്കാം എന്ന് ടീച്ചേർസ് പറഞ്ഞു. ഇന്റെർണൽ കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഞങ്ങൾ എല്ലാം ക്ലാസ്സിൽ വെറുതെ വർത്താനം പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഒരു കൂട്ടം കുട്ടികൾ അങ്ങോട്ടേക്ക് കയറി വന്നത്. അഭിയേട്ടനെ കൂടി അതിൽ കണ്ടപ്പോൾ മനസ്സിലായി വന്നവർ എല്ലാം സഖാക്കൾ ആണെന്ന്. ദേവിക ചേച്ചിയും ഉണ്ടായിരുന്നു അവരുടെ കൂടെ.. എനിക്ക് കണ്ടു പരിജയം ഇല്ലാത്ത ഒരു ചേട്ടൻ ലെച്ചർ ബോഡിന്റെ അവിടേക്ക് കയറി നിന്നു. "പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ... ഈ ക്യാമ്പസുമായി നിങ്ങൾ പരിചിതം ആയി കഴിഞ്ഞിരിക്കുന്നു.ക്യാമ്പസ്സിലെ ഒരു അവിഭാജ്യ ഘടകം ആണ് രാഷ്ട്രീയം.ഈ തവണത്തെ ക്യാമ്പസ്‌ ഇലക്ഷൻ എത്തി ചേർന്നിരിക്കുന്നു.അതിനെ കുറിച്ച് പറയാൻ ആണ് ഞങ്ങൾ ഇവിടെ നിങ്ങളുടെ മുമ്പിൽ എത്തി ചേർന്നിരിക്കുന്നത്.കോളേജ് ഇലക്ഷന്റെ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. ഇനി ഉള്ള ദിനങ്ങൾ ഓരോന്നും ഈ ക്യാമ്പസ് ചുവന്നു പൂക്കാൻ മാത്രം പാകമുള്ളവയാണ്. നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ഞങ്ങൾക്ക് ആവിശ്യം ആണ്..."

ആ ചേട്ടൻ അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് എന്റെ ശ്രദ്ധ പെട്ടന്ന് സൈഡിലേക്ക് പോയത്. അവിടെ നിന്ന് ഗോകുൾ ചേട്ടൻ ചിരിയോടെ ഞങ്ങളുടെ ബെഞ്ചിലേക്ക് നോക്കി കൊണ്ടിരിക്കുകയാണ്. പെട്ടന്ന് എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അഭിയേട്ടനെ നോക്കിയപ്പോൾ പുള്ളി ആ ചേട്ടനെയും വായ് നോക്കി നിൽക്കുവാണ്. അത് കണ്ടപ്പോൾ എനിക്കങ്ങു പെരുത്ത് കയറി. അബദ്ധത്തിൽ എങ്കിലും ഇങ്ങോട്ട് ഒന്ന് നോക്കിയാൽ എന്താ..? കുറച്ചു കഴിഞ്ഞപ്പോൾ വന്നത് പോലെ അവർ തിരികെ പോയി. ഞങ്ങൾ പിന്നെ ഗോകുൽ ചേട്ടന്റെ ആ നോട്ടത്തെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി.. **** "ഗൗരി..." ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം സിദ്ധാർഥ് ഏട്ടൻ വിളിച്ചപ്പോൾ ഞാൻ നിന്നു. "നിന്നെ ഇപ്പോൾ പുറത്തേക്ക് കാണാറേ ഇല്ലല്ലോ ഗൗരി.." "അങ്ങനെ ഒന്നും ഇല്ല.ഞാൻ പുറത്തേക്ക് ഇറങ്ങാറോക്കെ ഉണ്ട്." "മ്മ്.അത് പോട്ടെ.കോളേജ് ഇലക്ഷൻ നോട്ടിഫിക്കേഷൻ വന്ന കാര്യം അറിഞ്ഞില്ലേ.. നീയും ഉണ്ടാവില്ലേ മത്സരർഥി ആയി." "ഏയ്.. ഞാനോ.. ഞാനൊന്നും ഇല്ല.ഒന്നാമത് തന്നെ എനിക്ക് ഈ രാഷ്ട്രീയത്തോട് ഒട്ടും താല്പര്യം ഇല്ല.പിന്നെ എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിഞ്ഞും കൂടാ.." "അതൊക്കെ നമുക്ക് സെറ്റാക്കാം.. നീയും ഉണ്ടാകണം.

ഞങ്ങളുടെ ഒക്കെ തലപ്പത്തു.ഗിരീഷ് mla യുടെ മകൾ ആണ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്ന് അറിഞ്ഞാൽ എല്ലാവരുടെ വോട്ടും നിനക്ക് തന്നെ കിട്ടും." "എന്താ പറഞ്ഞെ ചെയർ മാൻ സ്ഥാനത്തേക്കോ.. നല്ല തമാശ.ഈ mla യുടെ മകൾ എന്നൊഴിച്ചാൽ എനിക്ക് അതിന് ഒരു യോഗ്യതയും ഇല്ല.വല്ല മാഗസിൻ എഡിറ്റർ സ്ഥാനത്തേക്ക് ഒക്കെ ആണെങ്കിൽ പിന്നെയും ഉണ്ടായിരുന്നു.ചെയർ മാൻ സ്ഥാനം ഒന്നും എനിക്ക് പറ്റിയതല്ല മാഷേ.. എന്നെ വിട്ടേക്ക്." അതും പറഞ്ഞു ഭാമയെയും കൂട്ടി ഞാൻ വേഗത്തിൽ നടന്നു. "ഗൗരി... നീ ഒന്ന് കൂടി ആലോജിക്ക്.നിനക്ക് പറ്റും." സിദ്ധാർഥ് ഏട്ടൻ എന്ധോക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കാര്യമാക്കാതെ വേഗം ബസ് സ്റ്റോപ്പിലേക്ക് പോയി. **** അന്ന് രാത്രി പതിവില്ലാതെ ഞങ്ങൾ എല്ലാവരും ഒന്നിച്ചതാണ് ഭക്ഷണം കഴിച്ചത്.അച്ഛൻ പ്രത്യേകിച്ച് ദേഷ്യപ്പെടാതെ ഒക്കെ കണ്ടപ്പോൾ പേടിയെക്കാൾ ഉപരി ചെറിയൊരു സന്തോഷം എന്നിൽ വന്നു. "ഗൗരി..." അച്ഛന്റെ ആ വിളി കേട്ടപ്പോൾ എന്നിൽ സന്തോഷത്തിന് അതിരില്ലായിരുന്നു. വർഷങ്ങൾ ആയി കാണണം അച്ഛൻ സൗമ്യതയോടെ എന്നെ പേര് വിളിച്ചത്. "എന്താ അച്ഛാ.." "നിന്റെ കോളേജിൽ ഇലക്ഷൻ നോട്ടിഫിക്കേഷൻ വന്ന കാര്യം അറിഞ്ഞില്ലേ.."

ആ ശബ്ദത്തിൽ ഗൗരവം ഉണ്ടായിരുന്നു. "ആ.. അറിഞ്ഞു." "നിങ്ങളുടെ കോളേജിലെ രാഷ്ട്രീയ ഘടനയെ പറ്റി നിനക്ക് അറിയില്ലേ... വർഷങ്ങൾ ആയി അവിടെ ഇപ്പോൾ നിലനിൽക്കുന്നത് sfy ആണ്. ആ ചരിത്രം മാറ്റി കുറിക്കണം.എന്നാലേ ആ കോളേജിൽ പാർട്ടിക്ക് നിലനിൽപ്പ് ഉണ്ടാവുകയുള്ളു..ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടല്ലോ അല്ലെ.." "മ്മ്.." "ഇപ്രാവശ്യം ചെയർ മാൻ സ്ഥാനത്തേക്ക് നീയായിരിക്കണം മത്സരർഥി." അച്ഛൻ പറയുന്നത് കേട്ട് ഒരു നിമിഷം ഞാൻ ഞെട്ടി പോയി. "അച്ഛൻ എന്താ ഈ പറയുന്നേ.. എനിക്ക് ഈ രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല. പോരാത്തതിന് കോളേജ് രാഷ്ട്രീയ മേഖലയിൽ ഞാൻ ഇടപെട്ടിട്ടും ഇല്ല. കുട്ടികൾക്ക് ആർക്കും എന്നെ അറിയില്ല. അങ്ങനെ ഉള്ള ഞാൻ എങ്ങനെയാ മത്സരിക്കുക. അതും ചെയർ മാൻ സ്ഥാനത്തേക്ക്." "രാഷ്ട്രീയഘടനയെ കുറിച്ച് എളുപ്പം പഠിക്കാം. നിന്നെ പഠിപ്പിക്കാൻ ഞാൻ നിന്റെ കോളേജിലെ പ്രവർത്തകരോട് പറയാം..പിന്നെ നിന്നെ അറിയാത്ത പ്രശ്നം. അത് നീ സ്വയം വരുത്തി വെച്ച വിന ആണ്. പക്ഷെ എന്റെ മകൾ ആണ് നീ എന്ന് അറിയുമ്പോൾ നിനക്ക് വോട്ട് കിട്ടും. നീ വിജയിക്കുകയും ചെയ്യും." 'അച്ഛന്റെ പേരിൽ കിട്ടുന്ന വിജയം എനിക്ക് വേണ്ട'എന്ന് ഉറക്കെ പറയണം എന്നെനിക് ഉണ്ടായിരുന്നു.

പക്ഷെ പറയാൻ നാവ് ഉയർന്നില്ല. "അച്ഛാ.. എനിക്കി രാഷ്ട്രീയത്തോട് താല്പര്യം ഇല്ല." "ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി. കൂടുതൽ ഒന്നും ഇങ്ങോട്ട് പറയണ്ട." അച്ഛൻ അത് പറഞ്ഞപ്പോൾ ഞാൻ ദയനീയം ആയി അമ്മയെ നോക്കി. "അവൾ ചെറിയ കുട്ടി അല്ലെ..ഇപ്പോഴേ രാഷ്ട്രീയം വേണോ.." "ചെറിയ കുട്ടിയോ..18 വയസായില്ലേ ഇവൾക്ക്. കെട്ടിച്ചു വിടേണ്ട പ്രായം കഴിഞ്ഞു. പെട്ടന്ന് കെട്ടിച്ചു വിട്ടാൽ അതെന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കും എന്നത് കൊണ്ട് ആണ് അതിന് മുതിരാത്തത്. ഇവളുടെ പ്രായത്തിൽ രാഷ്ട്രീയത്തിൽ ഞാൻ നല്ലൊരു പദവി അലങ്കരിച്ചിരുന്നു.അവൾക്ക് രാഷ്ട്രീയം ഒന്നും അറിയില്ല അത്രേ.. ആരും കേൾക്കണ്ട.കേട്ടാൽ നാണക്കേട് ആണ്.നിനക്ക് ഇതൊക്കെ ചെറുപ്പത്തിലേ പഠിച്ചു വെച്ചാൽ എന്താ.. തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തി കയറിയിട്ടാണ് ഇതൊക്കെ.." ഓരോന്ന് പറയുന്നത് അനുസരിച്ചു എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു തുടങ്ങിയിരുന്നു.. ഇതിനും മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്. അച്ഛൻ കഴിപ്പ് നിർത്തി കൈ കഴുകാൻ ആയി എഴുന്നേറ്റു.പെട്ടന്ന് തിരിഞ്ഞു നിന്നു എന്റെ നേരെ വിരൽ ചൂണ്ടി. "നീ സ്ഥാനാർഥി ആയി നിൽക്കുകയും ചെയ്യും.ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്യും.ഇല്ലെങ്കിൽ അറിയാലോ എന്നെ..."

അതൊരു അച്ഛന്റെ വാക്കുകൾ ആയിരുന്നില്ല.എന്തും ചെയ്യാൻ മടിക്കാത്ത ഒരു പാർട്ടി പ്രവത്തകന്റെ വാക്കുകൾ ആയിരുന്നു. അന്ന് രാത്രി കത്തെഴുതാൻ തോന്നിയില്ല.മനസ് മുഴുവൻ ശൂന്യമായിരുന്നു.. പണ്ടെന്നോ എഴുതി വെച്ച ഒരു വിരഹ കവിതയുടെ ആദ്യ വരികൾ മാത്രം എഴുതി കത്തവസാനിപ്പിച്ചു. കിടക്കാൻ നേരം നാളത്തെ കാര്യങ്ങൾ ആലോചിച്ചു. നോമിനേഷൻ നാളെ കൊടുക്കണമായിരിക്കും. അതിനുള്ള കാര്യങ്ങൾ എല്ലാം അവർ ചെയ്യുന്നുണ്ടെന്ന് ഫഹീംക്ക വിളിച്ചു പറഞ്ഞു.ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി എന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്. ചിന്തകൾ മനസ്സിനെ അലട്ടുന്നുണ്ടെങ്കിലും അതിനേക്കാൾ ഉപരി ആയി സഖാവിന്റെ മുഖം മനസ്സിലേക്ക് ഓടി എത്തി. അപ്പോൾ എന്റെ സങ്കടങ്ങൾ എല്ലാം കാറ്റിൽ പറന്നു പോയി..ചെറു പുഞ്ചിരിയാലെ അന്നേ ദിവസവും കിടന്നു. **** "ഇതാണ് നോമിനേഷൻ ലെറ്റർ. ഇതിൽ നീ ജസ്റ്റ്‌ ഒപ്പിട്ടാൽ മാത്രം മതി. ബാക്കി എല്ലാം ഞങ്ങൾ നോക്കി കോളം. എക്സ്പീരിയൻസ് ഇല്ലാത്ത നിന്നെ നിർത്തിയതിൽ എതിർ പാർട്ടിക്കാർ പ്രശ്നം ഉണ്ടാക്കുമായിരിക്കും. അത് കുഴപ്പം ഇല്ല. ഇലക്ഷൻ കഴിയുന്നത് വരെ ക്യാമ്പസ്സിൽ അടിപിടി ഒന്നും ഉണ്ടാവില്ല." സിദ്ധാർഥ് ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.

"ചേട്ടൻ ഏത് സ്ഥാനത്തേക്ക് ആണ് മത്സരിക്കുന്നത്." "ഞാൻ ucc സ്ഥാനത്തേക്ക്." "നോമിനേഷൻ എന്നാണ് കൊടുക്കുക". "രണ്ടു മൂന്ന് ദിവസം കഴിയും. അതിനുള്ളിൽ നിനക്ക് പാർട്ടിയിലെ കാര്യങ്ങൾ പഠിപ്പിച്ചു തരാം.." ഫഹീംക്ക ആയിരുന്നു അത് പറഞ്ഞത്. "അതിനിടയിൽ നിന്റെ കുറച്ചു രേഖകൾ കൂടി വേണം. സ്വാഭാവ സിർട്ടിഫിക്കറ്റും മറ്റും.അത് ഒക്കെ സെറ്റ് ആക്കാം.. ബാക്കി ഉള്ളവരുടെ കൂടി നോമിനേഷൻ ഓക്കേ ആക്കണം. ചുമ്മാരെഴുത് വേണം, അങ്ങനെ ഇലക്ഷന് കഴിയുന്നത് വരെ മുഴുവൻ തിരക്ക് ആയിരിക്കും." "മ്മ്മ്.." ഞാൻ പുഞ്ചിരിയോടെ ഒന്ന് മൂളി കൊടുത്തു. "നീ ഒപ്പിട് വേഗം. ഇനിയും ഒരുപാട് പരിപാടികൾ ഉള്ളതാ.." "ആഹ്.." ഞാൻ ഒപ്പിടാനായി ഒരുങ്ങി. "നിന്റെ എതിർ സ്ഥാനാർഥി ആരാണെന്നറിയാമോ.." "ഇല്ല." "നിനക്ക് ആളെ അറിയാമായിരിക്കും.3rd ഇയറിലെ അഭിനന്ദ്." ഫാഹീംക്ക പറയുന്നത് കേട്ട് എന്റെ കയ്യിലെ പേന നിലത്തേക്ക് വീണു. ഞാൻ ആകെ ഞെട്ടി തരിച്ചു. "എന്താ പറഞ്ഞെ.. "ഒട്ടും വിശ്വാസം വരാതെ ഞാൻ ചോദിച്ചു. "എന്തു പറ്റി ഗൗരി..3rd b.Com ലെ അഭിനന്ദ് ആണ് നിന്റെ എതിർ സ്ഥാനാർഥി." സഖാവിന് എതിരെ മത്സരിക്കുന്നത് ഞാൻ...ഒരു നിമിഷം നിന്ന നിൽപ്പിൽ ഭൂമി പിളർന്നു നിലത്തേക്ക് പോയിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു. ***** "ദേവി...." പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന അവളെ അവൻ ആർദ്രതയോടെ വിളിച്ചു........ (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story