വാക പൂത്ത നാളിൽ : ഭാഗം 14

vakapootha nalil

രചന: കടലാസിന്റെ തൂലിക

"ദേവി...." പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന അവളെ അവൻ ആർദ്രതയോടെ വിളിച്ചു.. "ഇയാൾ ഇവിടെയും വന്നോ.. "അവൾ അത്ഭുതത്തോടെ അവനെ നോക്കി. "പിന്നെ...എന്റെ ദേവി ഉള്ളിടത്തേക്ക് ഞാനും വരേണ്ടേ.." "ഇയാളെ കൊണ്ട്..mr ഫഹീംതനിക്ക് എന്റെ പിന്നാലെ നടക്കലല്ലാതെ വേറെ ഒരു പണിയും ഇല്ലേ.." "ഇല്ലല്ലോ.." "ഇലക്ഷന് ഒക്കെ അല്ലെ വരുന്നെ.. എതിർ പാർട്ടിക്കാർ അവിടെ പോയി സഹായിക്ക്. ഇവിടെ സഹായിക്കാൻ വരേണ്ട.." "ഇത് ലൈബ്രറി അല്ലെ..ഞാൻ ഇവിടെ ഇരുന്നാൽ നിനക്ക് എന്താ.." "ഇത് വലിയ ശല്യം ആയല്ലോ..." അതും പറഞ്ഞു ദേവി ഫഹീമിനെ നോക്കി. അവൻ ഒന്നും മിണ്ടാതെ അവളെ മാത്രം നോക്കി കൊണ്ടിരുന്നു...വളരെ കുറച്ചു നേരം അവരുടെ ഇടയിൽ നിശബ്ദത കൈ വന്നു. "നിനക്ക് എന്നെ ഒട്ടും ഇഷ്ടം അല്ലെ ദേവി..." നേർമതയോടെ അവളുടെ കണ്ണിൽ നോക്കി അവൻ ചോദിക്കുന്നത് കേട്ട് ഒരു നിമിഷം അവളുടെ നെഞ്ചു പിടഞ്ഞു. കണ്ണുകളിൽ നീർ വന്നു മൂടി. കണ്ണുനീർ അവൻ കാണുന്നതിന് മുമ്പ് അവൾ കണ്ണുകളെ ഇറുക്കി അടച്ചു. ഒരു നിമിഷത്തിന് ശേഷം ദേഷ്യത്താൽ അവൾ കണ്ണ് തുറന്നു. "ഇനി എന്നെ ശല്യം ചെയ്‌താൽ ഞാൻ സഖാവിനോട് പറഞ്ഞു കൊടുക്കും." അവൻ അതിന് വെറുതെ ഒന്ന് ചിരിച്ചു കൊടുത്തു.

"2ദിവസം പിറകെ നടക്കുന്ന ആളുകളുടെ പേര് വരെ നീ അഭിയോട് പറഞ്ഞു കൊടുക്കും.3 വർഷം ആയി ഞാൻ നിന്റെ പിറകെ ഉള്ള നടപ്പ് തുടങ്ങിയിട്ട്. ഇത് വരെ നീ എന്നെ പറ്റി സഖാവിനോട് പരാതി പറയാഞ്ഞതെന്തേ..മറ്റുള്ളവരിൽ നിന്ന് എനിക്ക്" വ്യത്യാസം നൽകിയത് കൊണ്ടല്ലേ അത്.. "അതൊന്നും അല്ല.. തന്റെ തടി കേടാവണ്ട എന്ന് കരുതിയ..." "എന്റെ തടി കേടായാൽ നിനക്കെന്താ.." "അത്.. പിന്നെ.. താൻ കൂടുതൽ ഒന്നും പറയാണ്ട.. ഇയാളൊന്ന് പോയെ.. എനിക്ക് അസൈമെന്റ് ചെയ്യാൻ ഉണ്ട്." "മമ്മ്മ്... ശരി. ഞാൻ കാരണം എന്റെ പെണ്ണിന്റെ അസ്സൈമെന്റ് മുടക്കേണ്ട.." അതും പറഞ്ഞവൻ ചിരിച്ചു കൊണ്ട് എഴുന്നേററ്റു. അവൾ അവനെ നോക്കി പല്ല് കടിച്ചു. പോയ അവൻ പെട്ടന്ന് തിരിഞ്ഞു നിന്നു.. "നിനക്ക് എന്നോട് പ്രണയമാണ് ദേവിക... അത് നിനക്കും അറിയാം, എനിക്കും അറിയാം.. എല്ലാ പ്രതിസന്ധികളെയും നീക്കി വെച്ച് ആ പ്രണയം എന്നോട് പറയുന്നതിനായ് ഞാൻ കാത്തിരിക്കുന്നു.." "അതേയ്... ഒന്ന് നിന്നെ.. "അവൾ അവനെ പതിയെ വിളിച്ചു. അവൻ പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. "തന്നെ ഞാൻ പ്രണയിക്കുന്നുണ്ട് എന്ന് തനിക്കേങ്ങനെ അറിയാം.." അവളുടെ ചോദ്യത്തിന് അവൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.

"കുറച്ചു മുന്പേ ഞാൻ വരുമ്പോൾ പുസ്തകങ്ങൾക്കിടയിൽ നീ ഒളിപ്പിച്ചു വെച്ച് വായിച്ച നിന്റെ അസൈമെന്റ് എന്റെ പ്രണയലേഖനം ആയിരുന്നില്ലേ..." അവന്റെ വർത്തമാനം കേട്ട് അവളുടെ കണ്ണുകൾ പുറത്തേക്ക് ചാടും എന്നായി.അത് കണ്ടു അവൻ ചിരിച്ചു കൊണ്ട് ലൈബ്രറി വിട്ടു പോയി. അവൾ ചുറ്റും ഒന്ന് നോക്കി. ആരും കണ്ടിട്ടില്ലെന്ന് ഉറപ്പായതും അവൾ സ്വയം തലയിൽ കൈ വെച്ചു. "ചെ... എന്നാലും ഫഹീം എങ്ങനെ ഇത് കണ്ടു...?" ***** നിന്റെ എതിർ സ്ഥാനാർഥി അഭിനന്ദ് ഏട്ടനോ.. എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. വാക മരച്ചുവട്ടിൽ ഇരുന്നു കൊണ്ട് അവിശ്വസനീയത്തോടെ ഭാമ ഗൗരിയോട് ചോദിച്ചു. "വിശ്വസിക്കണം. വിശ്വസിച്ചേ പറ്റു.. "ഗൗരിയിൽ നേർത്ത ഒരു പുഞ്ചിരി ആയിരുന്നു. "നിനക്ക് എങ്ങനെ സാധിക്കുന്നടി ഇതിന്." അതിനും അവൾ വേദനയിൽ കുതിർത്ത പുഞ്ചിരി സമ്മാനിച്ചു. "നോമിനേഷൻ സിദ്ധാർഥ് ഏട്ടന്റെ കയ്യിൽ കൊടുത്തു കഴിഞ്ഞു. പാർട്ടിക്ക് വേണ്ടി കൊടി പിടിക്കാൻ പോകുന്നു. ഇനി ഇവിടെ നിന്നങ്ങോട്ട് പാർട്ടിക്ക് വേണ്ടി.. അതും ആത്മാർത്ഥമായി. ആ കൊടിയിലും ഒരു സത്യം ഉണ്ട്. അതിനെ വിശ്വസിക്കണം. എന്നെ വിശ്വസിച്ചു ആ ദൗത്യം ഏല്പിച്ചവരെ ചതിക്കാൻ പാടില്ല." "അപ്പോൾ സഖാവ്.. നിന്റെ പ്രണയം.." "സഖാവും പ്രണയവും.... അത് എന്നിൽ തന്നെ കിടക്കും. ഒരിക്കലും കൊഴിഞ്ഞു പോവുകയില്ല. കൊഴിയാൻ ഞാൻ അനുവദിക്കുകയും ഇല്ല. അത് എന്റെ മാത്രം സ്വകാര്യത ആണ്.

എന്റെ സ്വകാര്യ നേരങ്ങളിൽ മുഴുവൻ അറിഞ്ഞോ അറിയാതെയോ ഞാൻ സഖാവുമായി പ്രണയത്തിലായിരിക്കും." "നിന്നെ ആ മനുഷ്യന് അറിയുക പോലും ഇല്ല. അന്ന് ബസിൽ വെച്ച് കണ്ടത് മാത്രം... അതിന്റെ പേരിൽ നിന്നെ ഓർമിക്കണം എന്നും ഇല്ല. നിന്നെ ശരിക്കും കണ്ടിട്ടുണ്ടോ എന്നും അറിയില്ല.. നിന്റെ പ്രണയവും അറിയില്ല. ആ നിലക്ക് അയാളുടെ എതിർ സ്ഥാനാർഥി കൂടി ആയാൽ പ്രണയത്തിന് പകരം നിന്നോട് വാശി മാത്രം അല്ലെ ഉണ്ടാകു.." "ആയിരിക്കാം.. പക്ഷെ എന്റെ പ്രണയം തീരുന്നില്ലല്ലോ... ഞാൻ പ്രണയിക്കും.. ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായും എന്നിൽ നിന്ന് എന്നിലേക്ക് തന്നെ ഒഴുകും അത്. നീ എനിക്ക് ഒരു ഉപകാരം ചെയ്യോ ഭാമേ.." "എന്താ.. ഈ ലെറ്റർ ഇന്ന് നീ കൊണ്ട് പോയി ലെറ്റർ ബോക്സിൽ ഇടോ.." "ഞാനോ. മ്മ്. ശരി" "ഹെലോ.. ഗൗരി അല്ലെ..." ഏതോ രണ്ട് പെൺകുട്ടികൾ വന്നു ചോദിച്ചപ്പോൾ ഞങ്ങൾ പെട്ടന്ന് ഞെട്ടി അവരെ നോക്കി. "അതെ.." "കുട്ടി ആണോ ഗിരീഷ് mla യുടെ മകൾ." "മ്മ്മ്.." ഇലക്ഷന് ചെയർ മാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന് കേട്ടു. "ആഹ്.." "എന്തായാലും ആൾ തെ ബെസ്റ്റ്." അവർ അതും പറഞ്ഞു ചിരിയോടെ പോയി. അവർ പോയതിന് പിന്നാലെ സക്കറിയച്ചായൻ അങ്ങോട്ട് വന്നു. "അതാരാ ഗൗരി..."

"അറിയില്ല.. സ്ഥാനാർഥി ആണെന്ന് അറിഞ്ഞു ആൾ തെ ബെസ്റ്റ് പറയാൻ വന്നതാ.." എന്നിട്ട് നീ അവർ ആരാണെന്ന് ചോദിച്ചില്ലേ.. "ഏയ്.. ഇല്ല.അതൊക്കെ എന്തിനാ ചോദിക്കുന്നെ.." "നല്ല ആളെയാ.. എടി.. ഒരു സ്ഥാനാർഥി, രാഷ്ട്രീയക്കാരൻ എന്നൊക്കെ പറയുമ്പോൾ ജനങ്ങളും ആയി കൂടുതൽ ഇടപഴകാൻ പറ്റണം. ഇവിടെ സ്റ്റുഡന്റസ്മായി. ഒന്നാമത്തത് തന്നെ ഇവിടെ ആർക്കും അതികം നിന്നെ അറിയില്ല. അതിന്റെ കൂടെ നീ ഇങ്ങനെ കൂടി ആയാലോ.. നീ അവരുമായി സംസാരിക്കണം. സംസാരത്തിന് ശേഷം അവരുടെ മനസ്സിൽ നിന്നോട് നല്ല ഇമേജ് തോന്നണം. മനസിലായോ.." "മ്മ്.. മനസിലായി." അതും പറഞ്ഞു ഞാൻ വേഗം ആ കുട്ടികളുടെ അടുത്തേക്ക് വിട്ടു. "ഏയ്.. ഒന്ന് നിന്നെ.." അവർ നിന്നു. ഞാൻ വേഗം നല്ല ഒരു ഇളി പാസാക്കി. "നേരത്തെ അല്പം തിരക്കിൽ ആയത് കൊണ്ടാട്ടോ വർത്താനം പറയാതിയുന്നത്." "എനി വേ എന്താ പേര്". "ഓഹ്.. അത് സാരമില്ല. ഞങ്ങൾക്ക് മനസ്സിലാകും. തിരക്കിനിടയിലും ഇങ്ങോട്ട് വന്നു സംസാരിച്ചല്ലോ..ഞാൻ അമൽസ്യ. ഇത് പാർവതി." "ഏതാ ഡിപ്പാർട്മെന്റ്." "സൈക്കോളജി". "ഓഹ്.. സൈക്കോളജി ആണോ.. എന്റെ ഫേവ് സബ് ആയിരുന്നു." അവരുമായി കുറച്ചു നേരം കത്തി അടിച്ചു. എന്നിട്ട് പിന്നെ കാണാം എന്നും പറഞ്ഞു സക്കറിയയുടെ അടുത്ത് പോയി.

"എങ്ങനെ ഉണ്ട്.." "പൊളിച്ചു മോളെ..നിന്റെ ഇന്നത്തെ ട്രെയിനിങ് ക്ലാസ്സ്‌ എന്റെ വകയാ.. വാ.." അപ്പോൾ തന്നെ ഞാൻ സക്കറിയയുടെ പിന്നാലെ പോയി. പോകുന്ന വഴിക്ക് ഭാമയെ നോക്കി കണ്ണിറുക്കി കാണിക്കാനും മറന്നില്ല. *****- "മക്കളെ.. നിങ്ങൾ അറിഞ്ഞോ.. അഭിയുടെ എതിർ സ്ഥാനാർഥി ആ mla യുടെ മകൾ ആണെന്ന്." "അവളോ.. അവൾ ഫസ്റ്റ് ഇയർ അല്ലെ.. ഇക്കൊല്ലത്തേക്ക് ഉള്ള സ്ഥാനാർഥികളെ കഴിഞ്ഞ കൊല്ലം സമ്മേളനത്തിന് തിരഞ്ഞെടുക്കേണ്ടത് ആയിരുന്നില്ലേ.." "അവർക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ അതിന്.." "മ്മ്.. അല്ല അഭി എന്താ ഒന്നും പറയാത്തെ.." "അവളുടെ പേര് എന്താ.." അഭി പെട്ടന്ന് എന്തോ ഓർത്ത പോലെ ചോദിച്ചു. "ഗൗരി എന്നോ മറ്റോ ആണ്." "ഗൗരി.... "പേര് ഉച്ചരിക്കുന്നതോടൊപ്പം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു......... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story