വാക പൂത്ത നാളിൽ : ഭാഗം 15

vakapootha nalil

രചന: കടലാസിന്റെ തൂലിക

"അവളുടെ പേര് എന്താ.." അഭി പെട്ടന്ന് എന്തോ ഓർത്ത പോലെ ചോദിച്ചു. "ഗൗരി എന്നോ മറ്റോ ആണ്." "ഗൗരി.... "പേര് ഉച്ചരിക്കുന്നതോടൊപ്പം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവന്റെ ചിരി കണ്ടു അവരെല്ലാം പരസപരം നോക്കി. "എന്താടാ നീ ഒറ്റക്ക് ചിരിക്കുന്നേ..." "ഞാൻ അതിന് ചിരിച്ചില്ലല്ലോ"..അഭി ഒന്നും അറിയാത്തത് പോലെ പറഞ്ഞു. "നീ ചിരിച്ചു.ഇപ്പോൾ തന്നെ.കാരണം പറ." "എനിക്കൊന്നു ചിരിക്കാനും പാടില്ലേ.." "ഇല്ല.ഇലക്ഷന് കഴിഞ്ഞിട്ട് നീ ഇനി ചിരിച്ചാൽ മതി." "ഇലക്ഷന്റെ കാര്യം പറഞ്ഞപ്പോഴാ നമുക്ക് ആ ഗൗരിയെ ഒതുക്കണ്ടേ.. എന്ന് വെച്ചാൽ അവളല്ലല്ലോ ശരിക്കും മത്സരിക്കേണ്ടത്.അവളെ അവിടെ നിന്ന് മാറ്റണ്ടേ.." "വേണ്ട.അവൾ മത്സരിച്ചോട്ടെ." അഭി അത് പറഞ്ഞപ്പോൾ അവർ ഒന്നും മനസ്സിലാവാതെ അഭിയെ നോക്കി. "ഡാ.. നീ എന്താ ഈ പറയുന്നേ.. നിന്റെ എതിരായി അല്ലെ അവൾ മത്സരിക്കുന്നെ.. അവൾ അല്ലല്ലോ ശരിക്കും ആ സ്ഥാനത്തേക്ക് വേണ്ടത്.അവളുടെ പാർട്ടിക്കാർ ആണെങ്കിൽ ഇപ്പോൾ ഒരു തല്ല് കഴിയേണ്ട നേരം കഴിഞ്ഞു." "ഇലക്ഷന് കഴിയുന്നത് വരെ ഒന്നും വേണ്ട.അത് നമ്മളെ പ്രതികൂലമായി ബാധിക്കും.അവരുടെ ഭാഗത്തു നിന്ന് പല പ്രലോഭങ്ങളും ഉണ്ടാവും.ഒന്നിലും ചെന്ന് ചാടരുത്.ഇന്ന് മുതൽ ഇലക്ഷന് കഴിയുന്ന അന്ന് വരെ ജാഗരൂഗരായി ഇരിക്കണം.ബാക്കി എല്ലാം ഇലക്ഷന് കഴിഞ്ഞ്.മനസ്സിലായില്ലേ.." "ഓക്കേ".എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.

"ചുമരുകളും പോസ്റ്ററുകളും എല്ലാം ബുക്ക്‌ ചെയ്തിട്ടുണ്ട്.എഴുത്ത് ഒക്കെ നോമിനേഷൻ കൊടുത്തത്തിന് ശേഷം തുടങ്ങാം.എന്നാലും ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്തു വെക്കാം." "ആട..സെറ്റ് ആക്കാം." "പിന്നെ നിങ്ങളൊട് പറയാൻ ഉള്ള പ്രധാന പെട്ട കാര്യം.. ഈ ഒരു മാസ ക്കാലം എങ്കിലും ആരും കോഴിത്തരം പുറത്തെടുക്കരുത്.അതിന് തത്കാലം ഒരു അടവ് കൊടുക്ക്." അഭി അത് പറഞ്ഞപ്പോൾ എല്ലാവരും കൂടി അജുവിനെ നോക്കി. "എന്താണ് എല്ലാവരും എന്നെ നോക്കുന്നെ.. ആമി വളയും.അത് എനിക്ക് ഉറപ്പാ.. ഞാൻ അവളെ മാത്രം അല്ലെ നോക്കുന്നുള്ളു.. വേറെ ആരെയും നോക്കുന്നില്ലല്ലോ.." അവൻ കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി. "അത് തന്നെ മതിയല്ലോ.. ഈ കോളേജ് മുഴുവൻ അറിയാം നീ അവളുടെ പിന്നാലെ നടക്കുന്ന കാര്യം.കുറച്ചു ദിവസം നീ അവളുടെ പിന്നാലെ നടക്കുന്നത് ഒഴിവാക്ക്.അപ്പോൾ അറിയാം അവൾക്ക് നിന്നെ ഇഷ്ടം ഉണ്ടോ ഇല്ലയോ എന്ന്." "ഇത് വല്ലതും നടക്കോ.." "നടക്കും.അവന്റെ അവിടെ നിൽക്കട്ടെ.ഗോകുലിന്റെ കാര്യം എന്തായി." "അവൾ എന്നോട് ഇത് വരെ സംസാരിച്ചിട്ട് പോലും ഇല്ലടാ.. ഞാൻ എന്തെങ്കിലും പറയാൻ ആയി ചെല്ലുമ്പോൾ ഒഴിഞ്ഞു മാറും.അടുത്തേക്ക് എത്തുമ്പോഴേക്കും ഓടി പോവും.പിന്നെ എങ്ങനെയാ.. അവൾ എന്നെ കണ്ടിട്ടാണോ കാണാഞ്ഞിട്ടാണോ ഇതൊക്കെ എന്നൊന്നും എനിക്കറിയില്ല." എല്ലാം ശരിയാവും.അഭി അവന്റെ പുറത്തു തട്ടുന്നതിനൊപ്പം ചെറുതായി പുഞ്ചിരിച്ചു. *****

സക്കറിയച്ചായൻ പറയുന്ന ഓരോ വാക്കും ഞാൻ വളരെ ശ്രദ്ധയോടെ കേട്ടു. ഓരോ വാക്ക് പറയുമ്പോഴും എന്നിൽ ഉന്മേഷം വരുന്നുണ്ടായിരുന്നു. പാർട്ടിയുടെ ഉത്ഭവത്തെ പറ്റിയും സ്ഥാനത്തെ പറ്റിയും നിയമ വ്യവസ്ഥകളെ പറ്റിയും എല്ലാം പറഞ്ഞു തരുമ്പോൾ ഞാൻ കൂടുതൽ പാർട്ടിയെ പറ്റി അറിയുകയായിരുന്നു. "എല്ലാ പാർട്ടിയും നല്ലതാണ്.. നല്ലതിന് വേണ്ടിയാണ് എഴുതപ്പെട്ടത്.മാന്വഷ്യന്റെ നല്ലതിന്. അവൻ അതിനെ എങ്ങനെ കൈ കാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. " ഇച്ചായന്റെ ആ വാക്കുകൾ എന്നെ കൂടുതൽ പഠിപ്പിക്കുകയായിരുന്നു. "നമ്മളെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് വേണ്ടി നന്മ ചെയ്യുക, അവർക്ക് നാം കൊടുത്ത വാക്തനങ്ങളെ നിറവേറ്റുക. നടത്താൻ ഒട്ടും സാധ്യത ഇല്ലാത്ത വാഗ്ദാനങ്ങൾ കൊടുക്കാതിരിക്കുക." പറഞ്ഞു കഴിഞ്ഞു ഇച്ചായൻ എനിക്ക് ksq ന്റെ നീല കൊടി എന്റെ ഉള്ളം കയ്യിലേക്ക് വെച്ചു തന്നു. അത് ഞാൻ ഏറ്റുവാങ്ങുമ്പോൾ സഖാവിന്റെ കയ്യിൽ നിന്ന് ചുവന്നു കൊടി വാങ്ങുന്ന ഗൗരിയുടെ മുഖം മനസ്സിലൂടെ കടന്ന് പോയി. അപ്പോൾ തന്നെ നീല കൊടിക്കായ് കൈ നീട്ടിയ എന്റെ കൈ പിൻവലിഞ്ഞു. ഒരു നിമിഷം കണ്ണുകൾ അടച്ചു. വീണ്ടും ചെങ്കൊടി കയ്യിലെന്ദുന്ന എന്റെ മുഖം തന്നെ വീണ്ടും മനസ്സിലേക്ക് വന്നു. കണ്ണുകൾ ഇറുക്കി അടച്ചു.

ഒരു ദീർഘ നിശ്വാസം വിട്ടു. നീല കൊടി ഏറ്റു വാങ്ങി. "ഇത് ഈ കോളേജിലെ ksq പാർട്ടിക്ക് മുഴുവൻ നിന്നോടുള്ള വിശ്വാസം ആണ്. വിജയിക്കാൻ പരമാവധി ശ്രമിക്കുക. കാലങ്ങളായി sfy വിജയിച്ചിരുന്ന ഈ ഇടം ഇനി നീ വേണം ksq വിന് തിരിച്ചു നൽകാൻ." വല്ലാത്ത ഒരു ആവേശത്തോടെ വാങ്ങിയ ആ കൊടി നോക്കി നിൽക്കെ അച്ചായൻ പറയുന്നത് കേട്ടപ്പോൾ ചെറുതായി പേടി തോന്നി. പക്ഷെ ഒന്നുറപ്പിച്ചു. മുന്നോട്ട് വെച്ച കാൽ പിന്നോട്ടേക്കില്ല. ആ ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോൾ ഉച്ച ആയിരുന്നു. ഇത് വരെ എന്റെ ക്ലാസ്സിൽ ഒന്ന് കയറിയിട്ടില്ല. എന്തിന് പറയുന്നു അറ്റെൻഡൻസ് പോലും കിട്ടിയില്ല. നോമിനേഷൻ കഴിഞ്ഞതിനു ശേഷം നടത്തുന്ന പ്രവർത്തനങ്ങൾക്ക് അറ്റെൻഡൻസ് കിട്ടും എന്നുള്ളത് കൊണ്ട് കുഴപ്പം ഇല്ല. പുറത്തേക്കിറങ്ങിയപ്പോൾ ആകെ മൊത്തം ഒരു മാറ്റം പോലെ എനിക്ക് അനുഭവപ്പെട്ടു. ക്യാമ്പസ്‌ മുഴുവൻ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ എത്തി നിൽപ്പുണ്ടായിരുന്നു. പല സ്ഥലങ്ങളിലും ബാനറുകളും ചുമരെഴുതകളും പ്രത്യക്ഷപ്പെട്ടു. പല ചുമരുകളും ഓരോ പാർട്ടിക്കാർ ബുക്ക്‌ ചെയ്തിരിക്കുന്നു. 3 പാർട്ടിക്കാർ മത്സരിക്കുന്നുണ്ടെങ്കിലും എന്നെ അപ്പോഴും ആകർഷിച്ചത് സഖാക്കന്മാർ തന്നെ ആയിരുന്നു. അവർ ഒരുപാട് പേർ ഒറ്റക്കെട്ടായി നിന്ന് പോരാടുന്നു.

ഞങ്ങളിലും എണ്ണത്തിൽ ഒരുപാട് ഉണ്ടെങ്കിലും എല്ലാം പല വഴിക്ക്. എന്തോ സഖാക്കന്മാരോട് വീണ്ടും വീണ്ടും ബഹുമാനം തോന്നി. അങ്ങോട്ടേക്ക് ഓടി ചെന്ന് അവരുടെ പ്രവർത്തങ്ങളിൽ പങ്കാളി ആവാൻ തോന്നി. പക്ഷെ പാടില്ല. ഞാൻ എന്റെ പാർട്ടിയുടെ നീല കൊടി ഏറ്റു വാങ്ങി കഴിഞ്ഞിരിക്കുന്നു. ഇനി ഇതിൽ നിന്നൊരു മോചനം ഇല്ല. എന്റെ ഇഷ്ടങ്ങളും എന്റെ പ്രണയവും ഇനി മുതൽ രഹസ്യം ആയിരിക്കും. ഇനി ഒരിക്കലും ഒന്നുചേരില്ലെന്നറിഞ്ഞിട്ടും സഖാവിനെ ഞാൻ മറക്കുന്നിലല്ലല്ലോ... എനിക്ക് അതിന് ഒരിക്കലും കഴിയില്ലേ.. മറക്കും തോറും ഓർമ്മകൾ എന്നെ വലിഞ്ഞു മുറുകുകയാണല്ലോ.. ***** "ദേവൂട്ടി... എന്തു പറ്റി രണ്ട് ദിവസം ആയല്ലോ ഒരു മൂഡ് ഔട്ട്‌." അഭി ദേവികയുടെ അരികിൽ വന്നിരുന്നു. "ഒന്നും ഇല്ല സഖാവെ.." "പറ ദേവൂട്ട.." "ഒന്നും ഇല്ല." "ദേവു.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്." അഭിയുടെ ദേഷ്യം കണ്ടപ്പോൾ പെട്ടന്ന് ഗൗരി പൊട്ടിചിരിച്ചു. "എന്താടി ഇത്ര വല്ലാണ്ട് കിണിക്കാൻ." "എന്റെ പൊന്ന് സഖാവെ.. ആരാണാവോ എന്റെ നാത്തൂൻ. അവൾ എങ്ങനെ ഈ സഖാവിനെ സഹിക്കും എന്ന് കണ്ടറിയണം." "ഓഹോ.. അങ്ങനെ എന്നെ സഹിക്കാൻ വേണ്ടി ആരും വരണം എന്നില്ല." "അപ്പോഴേക്കും പിണങ്ങിയോ..സഖാവിന് മനസിന് ഇണങ്ങിയ ഒരു പെണ്ണ് വരും.

സഖാവിന്റെ സഖി ആയി... സഖാവിന്റെ ഇട നെഞ്ചിനെ ചുവപ്പിക്കാൻ പാകത്തിൽ അവളുടെ വിപ്ലവം അപ്പോൾ ഉയർന്നിരിക്കും". അഭി അപ്പോൾ വെറുതെ ഒന്ന് ചിരിച്ചു. "ദേവൂട്ടി.. നീ ആ മാറ്റർ വിട്.അത് ഇവിടെ ശരിയാവില്ല.നോമിനേഷൻ കൊടുത്തു കഴിഞ്ഞാൽ ഉടനെ ക്യാമ്പയിൽ തുടങ്ങണം. കലാസ്ക്കോടിന് നീ തയ്യാറായിട്ടില്ലേ.." "ഏയ്.. ഞാനൊന്നും ഇല്ല." "അത് എങ്ങനെയാ..എല്ലാ പ്രാവിശ്യവും നീ തന്നെ അല്ലെ കലാസ്‌കോട്. ഇപ്പോ എന്തു പറ്റി." "ലാസ്റ്റ് സെമെസ്റ്റർ ആണ് പൊന്ന് മാഷേ.. ഫൈൽ ആയിട്ടുണ്ടെങ്കിലേ വീട്ടിൽ നിന്ന് പുളി വടി എടുക്കും." "വീട്ടിൽ ഞാൻ പറഞ്ഞു സെറ്റ് ആക്കിക്കോളാം ദേവൂട്ടിയെ.. പിന്നെ പഠിക്കുന്ന കാര്യം. അത് നീ തന്നെ വിചാരിക്കണം. എന്റെ മോള് പഠിച്ചു വലിയ ആളവണം. എന്നിട്ട് എനിക്ക് പറയണം എന്റെ പെങ്ങൾ സഖാവ്. ദേവിക ഇന്ന ആളാണെന്നു." "ഒന്ന് പോയെടാ.. ഈ പഠിപ്പ് എനിക്ക് മാത്രം അല്ല. നിനക്കും ഇല്ലേ.." "ഞാനും പഠിക്കുന്നുണ്ടല്ലോ.." "മ്മ്മ്.. അത് നിന്റെ അച്ഛനെ വിളിച്ചാൽ അറിയാം. എന്തായാലും ഞാൻ ഇപ്പോൾ വരാം. വല്ലതും പഠിക്കാൻ നോക്ക് പൊന്ന് മോൻ. ഈ രാഷ്ട്രീയം കളിച്ചു നടന്നാൽ ഒന്നും ആവില്ല". "നീ എങ്ങോട്ട് പോകുന്നു."അഭി അവളുടെ പോക്കിനെ നോക്കി പറഞ്ഞു. "ഞാൻ നിന്റെ ശത്രുവിനെ ഒന്ന് കണ്ടിട്ട് വരാം..നിന്റെ എതിർ സ്ഥാനാർഥിയെ..." അതും പറഞ്ഞവൾ പോകുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു...അവന്റെയും........... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story