വാക പൂത്ത നാളിൽ : ഭാഗം 17

vakapootha nalil

രചന: കടലാസിന്റെ തൂലിക

"അറിഞ്ഞോ നിങ്ങൾ.. ഗോകുലേട്ടൻ നിങ്ങളിൽ ആരെയാ സ്നേഹിക്കുന്നത് എന്ന്." "ആരെയാ.." ഞങ്ങൾ നാലാളും ഒരേ സ്വരത്തിൽ ആകാംഷയോടെ ചോദിച്ചു. "നിൽക്ക്.ഞാൻ കുറച്ചു വെള്ളം കുടിക്കട്ടെ." അവൾ അതും പറഞ്ഞു അവിടെ ഇരുന്നപ്പോൾ ഞങൾ നാലും പല്ലും കടിച്ചു അവളെ നോക്കി. അവൾ അപ്പോൾ ഞങ്ങൾക്ക് ഒന്ന് ഇളിച്ചു തന്നു. അവൾ വെള്ളം കുടിച്ചതിന് ശേഷം ഞങ്ങൾ വീണ്ടും ചോദിച്ചു. ആരെയാ ഗോകുൽ ഏട്ടൻ നോക്കുന്നത്. "അത് മറ്റാരും അല്ല.നമ്മുടെ ലക്ഷ്മിയെ ആടി.." അവൾ പറയുന്നത് കേട്ട് ഒരു നിമിഷം ഞാൻ പകച്ചു പോയി.എന്നെ പോലെ തന്നെയാ ബാക്കി രണ്ട് പേരുടെയും അവസ്ഥ എന്ന് മനസ്സിലായി. ഞങ്ങൾ ചെരിഞ്ഞൊന്ന് ലച്ചുവിനെ നോക്കിയപ്പോൾ അവളുണ്ട് അന്തം വിട്ട കുന്തം പോലെ നിൽക്കുന്നു.അവളുടെ കിളികൾ എല്ലാം കൂടും കുടുക്കയും എടുത്തു പറന്നു എന്ന് മനസ്സിലായി. "നീ എങ്ങനെയ ഇത് അറിഞ്ഞത്." "എന്നോട് അജുക്ക പറഞ്ഞതാ..ഞാൻ ചോദിച്ചു ഗോകുലേട്ടൻ എന്തിനാ ഞങ്ങളുടെ പിറകെ നടക്കുന്നത് എന്ന്.അപ്പോഴാ അറിഞ്ഞേ ലച്ചുവിനെ ആണ് ഗോകുൽ ഏട്ടന് ഇഷ്ടം എന്ന്.അത് പറയാൻ വേണ്ടി ഏട്ടൻ ലച്ചുവിനോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട് അത്രേ..

ഏട്ടനെ കാണുമ്പോഴേക്കും ഇവൾ ഓടി പോവും എന്നും പറഞ്ഞു." അത് കേട്ടപ്പോൾ ഞങ്ങൾ അവളെ കൂർപ്പിച്ചു നോക്കി.അവൾ അങ്ങനെ ഒന്നും ഇല്ല എന്ന് ആഗ്യം കാണിച്ചു. പക്ഷെ ഞങൾ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.അവളെ പിടിച്ചു ഇരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ആണ് ചില സത്യങ്ങൾ വെളിയിൽ വന്നത്. ഗോകുൽ ഏട്ടൻ ഇടയ്ക്കിടെ അവളുടെ പിന്നാലെ വരാറുണ്ട് അത്രേ... ഊമ ആയതിന്റെ പേരിൽ കളിയാക്കാൻ ആയി വിളിക്കുന്നതാവും എന്ന് കരുതി അവൾ നിൽക്കാറില്ല.അവളെ ഇഷ്ടമായതിന്റെ പേരിൽ ആണ് പിന്നാലെ വന്നത് എന്ന് അവൾ ഇപ്പോഴാ അറിഞ്ഞത്.അവളെ കുറിച്ച് അറിയാൻ ആയിരിക്കും അന്ന് എന്റെ പിന്നാലെ വന്നിട്ടുണ്ടാവുക.അന്നത്തെ ആ സാഹചര്യത്തിൽ അതിനെ ഞാൻ പേടിയോടെയാണ് എടുത്തത് എന്ന് ഓർത്തു. "ലച്ചു.. ഞങ്ങൾ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം." അവൾ അപ്പോൾ തലയാട്ടി "നിനക്ക് ഗോകുൽ ഏട്ടനെ ഇഷ്ടം ആണോ.." "ഞാൻ സംസാര ശേഷി ഇല്ലാത്ത ഒരു കുട്ടി ആണെന്ന് അറിയുമ്പോൾ വന്നത് പോലെ തന്നെ അത് പൊയ്ക്കോളും" എന്നവൾ ആഗ്യ ഭാഷയിൽ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞതിനോടൊപ്പം ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു. "അവർ ഒരിക്കലും തമാശക്ക് ആവില്ലടി..

3 കൊല്ലം അജുക്ക എന്റെ പിന്നാലെ നടക്കുന്നതിനിടക്ക് ഒരിക്കൽ പോലും മറ്റൊരാളെ നോക്കിയതായി ഞാൻ കേട്ടിട്ടില്ലേ. ഗോകുലേട്ടന് അവളെ മനസ്സിലാകും എന്ന് തന്നെ ആണ് എന്റെ വിശ്വാസം." ആമി അത് പറയുമ്പോൾ ഞാൻ ഓർത്തത് സഖാവിനെ ആണ്.സഖാവിന് എന്നെ മനസ്സിലാകുമായിരിക്കും അല്ലെ...? അന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ മുഴുവൻ ഞാൻ സന്തോഷവദി ആയിരുന്നു.സഖാവ് എന്നെ ചേർത്ത് പിടിച്ച കാര്യം ആലോചിക്കുമ്പോൾ തന്നെ എന്നിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. അന്നത്തെ കത്തിൽ എഴുതിയത് മുഴുവൻ പ്രണയം ആയിരുന്നു.കത്ത് എഴുതി വന്നു തിരികെ ഞാൻ കിടക്കുമ്പോൾ എന്റെ ഒപ്പം ഞാൻ തലയിണയെയും കൂട്ട് പിടിച്ചു. സഖാവ് എന്നെ നെഞ്ചോരം ചേർത്ത് പിടിച്ചതും എന്റെ കഴുത്തിനു പിടിച്ചുവളെ തല്ലിയതും എനിക്ക് വെള്ളം തന്നതും എല്ലാം ആലോചിക്കുമ്പോൾ തന്നെ എന്റെ ഉള്ളിൽ കുളിർ കോരി.ചെറിയ ചിരിയോടെ ഞാൻ തലയിണയെയും ചേർത്ത് പിടിച്ചു കിടന്നു. പിറ്റേ ദിവസം കോളേജിൽ പോകാൻ റെഡി ആവുന്നതിനു ഇടക്ക് കണ്ണാടിയിൽ നോക്കിയപ്പോൾ ആണ് ഇന്നലെ ആ പെണ്ണിനെ നഖത്തിന്റെ പാട് കഴുത്തിൽ ഉണ്ടെന്ന് മനസ്സിലായത്.ഓയിന്മെന്റ് ഇവിടെ പണ്ടേ സ്റ്റോക്ക് ഉള്ളത് കൊണ്ട് അത് എടുത്തു തേച്ചു കോളേജിൽ പോയി.

അന്ന് തലേദിവസത്തേതിന്റെ ഇരട്ടി ആയി ക്യാമ്പസ്‌ മുഴുവൻ തോരണങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.ചുമ്മാരെഴുത്തുകളും ബാനറുകളും മമറ്റും ആയി ക്യാമ്പസ്‌ ഇലക്ഷനെ വരവേറ്റു എന്ന് തന്നെ പറയാം.. അന്ന് കത്തു എനിക്ക് തന്നെ പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി.എല്ലാവരുടെയും മുമ്പിൽ വെച്ച്.പിന്നെയാ ഓർത്തത് ഒരു കത്ത് ആദ്യമേ പോസ്റ്റ്‌ ചെയ്തതാണെന്ന്.ഇനി അടുത്ത ആഴ്ച വരെ ആ കത്തിന്റെ മറുപടിക്കായ് കാത്ത് നിൽക്കണം. സ്ഥിരം പോലെ പുഞ്ചിരിയോടെ ഉള്ള രണ്ട് കത്ത് എടുത്തു കൊണ്ട് പോകൽ തന്നെ ആവും മടുപടി. എന്നാലും സഖാവിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയോട് പോലും ഇന്ന് വല്ലാത്ത ഒരു ഹരം ആണ്. സഖാവിനെ പറ്റി ഓർത്തതെ ഉള്ളു.. അതാ വരുന്നു സഖാവ്.കൂടെ വാലുകളും ഉണ്ട്.സകല പെൺകുട്ടികളും അങ്ങേരെ വായ് നോക്കി നിൽപ്പുണ്ട്.ഇനിയും ഇവിടെ നിന്നാൽ എന്റെ ടെമ്പറെചർ കൂടും എന്ന് തോന്നിയത് കൊണ്ട് അവരെ ഒന്ന് പുച്ഛിച്ചു കാണിച്ചു ഞാൻ ക്ലാസ്സിലേക്ക് പോയി. ***** "ഇലക്ഷന് മാഗസിൻ എഡിറ്റരുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത് നീ ആയിരിക്കും." സിദ്ധാർഥ് ഫഹീമിനോട് അത് പറയുമ്പോൾ അവനിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു. "എനിക്ക് സമ്മതമല്ല.ഉടനെ തന്നെ അവൻ പറഞ്ഞു."

"സമ്മതമല്ലെന്നോ.. നീ എന്താ ഫാഹീമേ ഈ പറയുന്നത്.പാർട്ടി ഏൽപ്പിക്കുന്ന ഏത് സ്ഥാനവും സ്വീകരിക്കാൻ തയ്യാറാണെന്ന് ക്യാമ്പിൽ നീ പറഞ്ഞത് ഇത്ര വേഗം നീ മറന്നു പോയോ.." "പറഞ്ഞത് മറന്നിട്ടൊന്നും അല്ല.. മാഗസിൻ എഡിറ്റർ സ്ഥാനത്തേക്ക് മത്സരിക്കാൻ എനിക്ക് പറ്റില്ല." "എന്തു കൊണ്ട് പറ്റില്ല. നമ്മുടെ കൂട്ടത്തിൽ എഴുതാൻ കഴിവുള്ളത് നിനക്കും ഗൗരിക്കും അല്ലെ.. ഗൗരി ചെയർ മാൻ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ പിന്നെ നീ അല്ലെ ബാക്കി ഉള്ളു.. പാർട്ടി ഏൽപ്പിച്ച ഉത്തരദിത്യത്തിൽ നിന്ന് പിന്മാറാൻ നിനക്ക് സാധിക്കില്ല ഫഹീം.കാരണം ഒന്നും നിനക്ക് ബോധിപ്പിക്കാൻ ഇല്ലേ.." "എനിക്കറിയാം ഇത് മനഃപൂർവം എന്റെ മേലെ അടിച്ചേൽപ്പിക്കുന്നത് ആണെന്ന്.കാരണം ഞാൻ ഇതിന്റെ തലപ്പത്തു ഇരിക്കുന്നവരോട് ബോധിപ്പിച്ചോളാം". ഫഹീം ദേഷ്യത്തിൽ അവിടെ നിന്ന് പുറത്തേക്ക് നടന്നു . "നീ ആ സഖിയുടെ പിന്നാലെ നടക്കുന്നത് ഞങ്ങൾ ആരും അറിയില്ല എന്ന് വിചാരിക്കരുത് നീ..അവൾ മാഗസിൻ എഡിറ്റർ ആയി നിൽക്കുന്നത് കൊണ്ടല്ലേ നീ പിന്മാറുന്നത്." സിദ്ധാർഥ് വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഫഹീം അത് കണക്കിൽ എടുക്കാതെ മുന്നോട്ട് പോയി. ***** ഇലകൾ അടർന്നു വീഴുന്ന വാക മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ഫാഹീമിന്റെ മനസ് ആകെ കലങ്ങി മറിയുന്നുണ്ടായിരുന്നു.

ഒരു ആശ്വാസത്തിന് എന്ന വണ്ണം അവൻ കണ്ണുകളെ അടച്ചിരുന്നു. "എന്താണ് മാഷേ തോൽക്കും എന്ന് കരുതി ആണോ ഇലക്ഷനിൽ നിന്ന് പിന്മാറുന്നത്". ദേവി അവന്റെ അരികിലായ് വന്നിരുന്നു.അവളുടെ ചോദ്യം എന്നത്തേയും പോലെ അവനിൽ പുഞ്ചിരിയെ നിറച്ചില്ല.അവൻ അവളെ വെറുതെ ഒന്ന് നോക്കുക മാത്രം ചെയ്തു. "എന്തു പറ്റി ഇന്ന് തിരിച്ചു പറയാൻ ഒന്നും കിട്ടുന്നില്ലേ.." വീണ്ടും അവൾ ചോദിക്കുമ്പോൾ അവനിൽ മൗനം ആയിരുന്നു.അതവളെ വേദനിപ്പിച്ചു തുടങ്ങിയിരുന്നു. "എന്തു പറ്റി മാഷേ.. എന്തിനാ ഇലക്ഷനിൽ നിന്ന് പിന്മാറുന്നെ.. "അവൾ പ്രതീക്ഷയോടെ അവനെ നോക്കി. "കാരണം നിനക്ക് അറിയില്ലേ ദേവി..." അവളുടെ കണ്ണിൽ നോക്കി അവൻ ചോദിച്ചപ്പോൾ പെട്ടന്ന് അവൾ കണ്ണുകളെ പിൻവലിച്ചു. കുറച്ചു നേരം അവരിൽ മൗനം മാത്രം തങ്ങി നിന്നു. "നാളെ നോമിനേഷൻ കൊടുക്കണ്ടേ.. ഇനി പിന്മാറാൻ പറ്റും എന്ന് തോന്നുന്നുണ്ടോ.."അവൾ "അറിയില്ല.പിന്മാറണം എങ്ങനെ എങ്കിലും.. പിന്മാറി കഴിഞ്ഞാൽ പിന്നെ ഈ കോളേജിൽ പഠിക്കാൻ പറ്റും എന്ന് തോന്നുന്നില്ല." അവന്റെ പറച്ചിൽ അവളിൽ ഞെട്ടൽ ഉളവാക്കി.അവന്റെ മുഖം അവൻ പറയുന്നത് സത്യം ആണെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു. പിന്നെ അവൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് എഴുന്നേറ്റു പോയി.

അവൻ ദേവി അകലേക്ക്‌ മറയുന്നതും നോക്കി ഇരുന്നു.. **** "എന്തു പറ്റി സഖിയെ ഒരു മൂഡ് ഔട്ട്‌."അഭി ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് വന്നു ഇരുന്നു. "എനിക്ക് മാഗസിൻ എഡിറ്റർ ആയി നിൽക്കണ്ട സഖാവെ.." അവൾ ദയനീയം ആയി പറയുമ്പോൾ അവൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി. "നീ എന്താ ദേവൂട്ടി പറയുന്ന.. നാളെ അല്ലെ നോമിനേഷൻ കൊടുക്കേണ്ടത്.ഇപ്പോൾ നിൽക്കണ്ട എന്നൊക്കെ പറയുമ്പോൾ.." "സഖാവെ പ്ലീസ്... എനിക്ക് പിന്മാറണം.ഞാൻ ഒരു കാര്യവും ഇല്ലാതെ ഇങ്ങനെ ചെയ്യില്ല എന്ന് സഖാവിന് അറിയാമല്ലോ.. മാഗസിൻ എഡിറ്റർ ആയിട്ട് ഹരിയെ നിയമിച്ചോളൂ.. നമ്മൾ ആരെക്കാളും നന്നായി എഴുതുന്നതും അതിനെ കുറിച്ച് അറിയുന്നതും അവൻ അല്ലെ.." "ഹരിക്ക് താല്പര്യം ഇല്ലെന്നല്ലേ പറഞ്ഞത്." "ഹരിയെ കൊണ്ട് ഞാൻ സമ്മതിപ്പിക്കോളാം.ഹരിയുടെ സ്ഥാനത്ത് ജോയിൻ സെക്രട്ടറി ആയി ഞാൻ നിന്നോളം.." "മ്മ്.. നമുക്ക് നോക്കാം." "സഖാവിൽ എനിക്ക് വിശ്വാസം ഉണ്ട്." അത് പറയുമ്പോൾ രണ്ട് പേരിലും ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു. **** "രാവിലെ മൂഡ് ഓഫ് ആയി കണ്ട ആള് ഇപ്പോൾ നല്ല ഹാപ്പി ആണല്ലോ.." ഗൗരി അത് പറഞ്ഞപ്പോൾ അവൻ വീണ്ടും അവൾക്ക് ഒരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു. "ഇക്കോയ്.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ."

"നീ ചോദിക്ക് എന്റെ ഗൗരി കൊച്ചേ.." "ഇക്കാക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നു.അവൾക്കായ് ഇക്ക ലെറ്റർ എഴുതി ബോക്സിൽ ഇടുകയും ചെയ്തിരുന്നു.ആ പെൺകുട്ടി ദേവേച്ചി ആണോ.." അവളുടെ സംശയം കേട്ടവൻ പൊട്ടി ചിരിച്ചു. "എന്താ ഗൗരി കൊച്ചേ ഇപ്പോൾ ഇങ്ങനെ ഒരു സംശയം." "രാവിലെ ഇക്ക ഇലക്ഷനിൽ നിന്ന് പിന്മാറുന്നു എന്ന് പറയുന്നു..പിന്നേ പിന്മാറി എന്ന് കേട്ടത് ദേവികേച്ചിയും.എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ..." "ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു.." "എനിക്ക് ഇവിടെ മാത്രം അല്ല.അങ്ങ് സഖാക്കന്മാരുടെ ഇടയിലും ഉണ്ട് പിടി.." "മമ്മ്മ്.. സമ്മതിച്ചു.നീ പറഞ്ഞത് ശരിയാ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ദേവി തന്നെ ആണ്." "എന്നിട്ട്... എന്നിട്ട് ദേവേച്ചിക്ക് ഇഷ്ടം ആണോ.." "അവൾ ഇത് വരെ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല.പക്ഷെ എനിക്കറിയാം അവൾക്ക് എന്നെ ഇഷ്ടം ആണെന്ന്" "എങ്ങനെ. ഇഷ്ടം ആണെങ്കിൽ പിന്നെ എന്തിനാ ദേവേച്ചി ഇഷ്ടം മറച്ചു വെക്കുന്നത്." അവൻ അപ്പോൾ അവൾക്ക് ഒരു പുഞ്ചിരി കൊടുത്തു. "നിനക്കറിയാലോ ഗൗരി..

ഞാൻ നല്ല ഒന്നാതരം ഓർത്തഡോക്സ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു മുസ്ലിം ആണ്.അവൾ ആണെങ്കിൽ നല്ല അസ്സൽ നായർ കുട്ടിയും. ഞങ്ങൾ ഫാമിലി ആയി വലതു പക്ഷം ആണ്.അവളുടെ അച്ഛൻ ഒരു കട്ട സഖാവും.ഈ പ്രണയം ഒരു വിപ്ലവമാണ്.രണ്ട് ജാതി,രണ്ട് മതം,രണ്ട് പാർട്ടി,രണ്ട് സ്ഥലം അങ്ങനെ എല്ലാം വ്യത്യാസം ആണ്.അവൾക്ക് പേടി ആണ് സത്യത്തിൽ.അവൾ കാരണം ഇവിടെ ഒരു വർഗീയ കലാപം ഉണ്ടാകുമോ എന്ന്.അവളുടെ വീട്ടിൽ നിന്ന് ചിലപ്പോൾ ഒരു പ്രശ്നം ഉണ്ടായില്ല എങ്കിലും എന്റെ വീട്ടിൽ നിന്ന് അതുണ്ടാകാൻ 99% സാധ്യത ഉണ്ട്.അവൾ ഒരു യെസ് പറഞ്ഞാൽ ഇവിടെ ഒരു വിപ്ലവം ഉണ്ടാകും എന്നവൾക്ക് അറിയാം.അത് കൊണ്ട് ആണ് അവൾ അത് പറയാത്തത്." "അവൾക്ക് എന്നെ ഒരുപാട് ഇഷ്ടം ആണ് ഗൗരി.. എനിക്ക് ബോധമില്ലാതെ ആശുപത്രി കിടക്കയിൽ കിടന്നപ്പോൾ അവൾ അവിടുത്തെ നിത്യ സന്ദർഷക ആയിരുന്നു.ഒന്നും അറിയാത്ത പോലെ അവൾ ഇപ്പോൾ മറഞ്ഞു നിന്ന് എന്നെ വീക്ഷിക്കുന്നുണ്ടാവും.ഇന്ന് എനിക്ക് വേണ്ടി മാത്രം ആണ് അവൾ ഈ ഇലക്ഷനിൽ നിന്ന് പിന്മാറിയത് പോലും.

അതെല്ലാം എനിക്കറിയാം.പക്ഷെ അവൾ സമ്മതിച്ചു തരില്ല." "ഇലക്ഷന് എതിർ സ്ഥാനാർഥി ആയി നിന്നാൽ എന്താ കുഴപ്പം." "എനിക്കതിനു കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഗൗരി.. എന്റെ പ്രാണന് എതിരെ മത്സരിക്കുമ്പോൾ ഒരിക്കലും എനിക്ക് ഒന്നിൽ ആത്മാർത്ഥമായ് പിടിച്ചു നിൽക്കാൻ സാധിക്കില്ല.ഒരിക്കലും.." അവൻ അത് പറയുമ്പോൾ അവൾ സഖാവിനെ ഓർത്തു.ഞാനും എന്റെ പ്രാണന് എതിരായി മത്സരിക്കുകയല്ലേ.. എനിക്ക് ആത്മാർത്ഥമായി രണ്ടും നിലനിർത്താൻ കഴിയുമോ.. "ചില പ്രണയങ്ങൾ വിപ്ലവങ്ങൾ ആണെടോ.. തമ്മിൽ ചേരില്ലെന്നറിഞ്ഞിട്ടും വീണ്ടും പ്രണയിച്ചു കൊണ്ടിരിക്കും.ഒരു വിപ്ലവം തീർക്കാതെ ആ പ്രണയങ്ങൾ കടന്ന് പോവില്ല.അവൾ എന്നോട് സമ്മതം അറിയിക്കും എന്നെനിക് ഉറപ്പാണ്.കാരണം.. അവളിൽ ഓടുന്ന രക്തം വിപ്രവത്തിന്റെതാണ്...💞"........ (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story