വാക പൂത്ത നാളിൽ : ഭാഗം 18

vakapootha nalil

രചന: കടലാസിന്റെ തൂലിക

"ചില പ്രണയങ്ങൾ വിപ്ലവങ്ങൾ ആണെടോ.. തമ്മിൽ ചേരില്ലെന്നറിഞ്ഞിട്ടും വീണ്ടും പ്രണയിച്ചു കൊണ്ടിരിക്കും.ഒരു വിപ്ലവം തീർക്കാതെ ആ പ്രണയങ്ങൾ കടന്ന് പോവില്ല.അവൾ എന്നോട് സമ്മതം അറിയിക്കും എന്നെനിക് ഉറപ്പാണ്.കാരണം.. അവളിൽ ഓടുന്ന രക്തം വിപ്രവത്തിന്റെതാണ്..." ഫഹീംക്കയുടെ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിലേക്ക് കടന്ന് വന്നു.ബസിൽ ഇരിക്കുമ്പോഴും ചായ കുടിക്കുമ്പോഴും എല്ലാം മനസ്സിലേക്ക് ആ വാചകം തന്നെ കടന്ന് വന്നു. ഇനി ഫഹീംക്ക പറഞ്ഞത് പോലെ പാർട്ടിയിലോ പ്രണയത്തിലോ ഏതെങ്കിലും ഒന്നിൽ എനിക്ക് ആത്മാർത്ഥത കാണിക്കാൻ കഴിയില്ലേ.. 3 ദിവസം ആയി ക്ലാസ്സിൽ ശരിക്കും കയറാത്തത് കൊണ്ട് ഒരു കുന്ന് നോട്സ് എഴുതാൻ ഉണ്ടായിരുന്നു.കുറച്ചു എഴുതിയപ്പോഴേക്കും മടി പിടിച്ചു.അപ്പോൾ അത് അവിടെ തന്നെ മടക്കി വെച്ചു ഉറങ്ങാനായി പോയി. അപ്പോഴാണ് അച്ഛൻ റൂമിലേക്ക് വന്നത്.അച്ഛൻ എന്റെ മുറിയിലേക്ക് വരുന്നത് അപൂർവങ്ങളിൽ അപൂർവം മാത്രം ആണ്.ഇന്ന് ഡെയിനിങ് ഡബിളിന് അരികെ എന്നെ കാണാത്തത് കൊണ്ടാവും ഇങ്ങോട്ട് വന്നത്. "നാളെ അല്ലെ നോമിനേഷൻ കൊടുക്കുന്നത്." "ആ... അതെ." "മ്മ്.. നിന്റെ അമ്മക്ക് ദേവിയിൽ നല്ല വിശ്വാസം ആണ്.നാളെ കോളേജിൽ പോകുന്നതിന് മുൻപ് അമ്പലത്തിൽ കയറി പ്രാർത്ഥിക്കണം.കേട്ടല്ലോ.."

അവസാന പറച്ചിലിൽ എന്തോ ഭീഷണി പോലെ തോന്നി.ഇവിടുത്തെ അമ്പലത്തിൽ പോയിട്ട് ഒരുപാട് നാളായി.അമ്മയുടെ തറവാട്ടിൽ ആവുമ്പോൾ അവിടെ പോവും.ഇവിടെ പോവറെ ഇല്ലായിരുന്നു. അച്ഛൻ പറഞ്ഞത് അനുസരിക്കാതിരിക്കണ്ട എന്ന് കരുതി പിറ്റേ ദിവസം അമ്പലത്തിൽ പോയി. ഭാമ ഇല്ലാത്തത് കൊണ്ട് ഒറ്റക്ക് ബോറടിക്കും എന്ന് കരുതിയപ്പോൾ ആണ് ദേവികേച്ചിയെ കണ്ടത്. "ദേവേച്ചി..." ഞാൻ ഓടി അങ്ങോട്ടേക്ക് ചെന്നു. "ആഹാ.. ഇതാരാ ഗൗരിയെ.." "ചേച്ചി എന്താ അമ്പലത്തിൽ." "അമ്പലത്തിൽ സാധാരണ എന്തിനാ ആളുകൾ വരാറ്" "അല്ല.. സഖാക്കന്മാർ അമ്പലത്തിൽ...." എന്റെ ആ പറച്ചിൽ കേട്ട് ദേവേച്ചി പൊട്ടി ചിരിച്ചു. "അതെന്താടി.. സഖാക്കന്മാർക്ക് അമ്പലത്തിൽ കയറാൻ പാടില്ലേ.." അങ്ങനെ അല്ല.. എല്ലാവരും കയറില്ലല്ലോ.. "കമ്മ്യൂണിസത്തിൽ അങ്ങനെ ഒന്നില്ല. മനുഷ്യരെ സമമായി കാണണം എന്നെ ഉള്ളു.. മത വിശ്വാസങ്ങൾ എല്ലാം സ്വന്തം ഇഷ്ടം." "അപ്പോൾ.. അഭിയേട്ടൻ അമ്പലത്തിൽ വരോ.." "ആരാ.." ദേവേച്ചി മനസ്സിവാത്ത പോലെ അത് ചോദിച്ചപ്പോൾ ആണ് ഞാൻ എന്താ പറഞ്ഞതെന്ന ഓർമ വന്നത്. അയ്യോ.. അറിയാതെ പറഞ്ഞു പോയതാണ്. "അല്ല... സഖാവ് അഭിനന്ദ്" "മ്മ്മ്മ്മ്മ്മ്... അഭി അമ്പലത്തിലേക്ക് വന്ന ചരിത്രം എനിക്കറിയില്ല. 5 വർഷം ആയി അവനെ കാണുന്നു.

ഇതിനിടക്ക് ഒരിക്കൽ പോലും അമ്പലത്തിൽ വരുന്നത് ഞാൻ കണ്ടിട്ടില്ല." അത് കെട്ടപ്പോൾ ഞാൻ വെറുതെ ഇളിച്ചു കൊടുത്തു. "അല്ല... എന്താ സെറ്റ് സാരി ഒക്കെ എടുത്തിട്ട്." "ഇന്ന് എന്റെ അമ്മയുടെ പിറന്നാളാണ്." "ആണോ.. ഹാപ്പി ബര്ത്ഡേ" "എന്റെ അല്ല.. അമ്മയുടെ ആണ്. "ചിരിച്ചു കൊണ്ട് ദേവികേച്ചി പറഞ്ഞപ്പോൾ ഞാൻ ഒരു ചമ്മിയ ഇളി വീണ്ടും കൊടുത്തു. "അമ്മയോട് പറഞ്ഞാൽ മതി. ഞാൻ അനേഷിച്ചു എന്ന്." "ആര് പറഞ്ഞു എന്ന് പറയണം." "'എന്റെ നാത്തൂൻ അനേഷിച്ചു' എന്ന് പറഞ്ഞാൽ മതി." "ഏഹ്.. നീ എന്റെ നാത്തൂനോ.." ദേവേച്ചി ആകെ ഞെട്ടി നിൽപ്പുണ്ട്. "ഫഹീംക്ക എന്റെ സ്വന്തം ആങ്ങളയെ പോലെ ആണ്.അങ്ങനെ വരുമ്പോൾ ചേച്ചി എന്റെ നാത്തൂൻ അല്ലെ.." ഞാൻ ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ദേവേച്ചി ഇഞ്ചി കടിച്ച പോലെ നിൽപ്പുണ്ട്. "അതുണ്ടല്ലോ.. ഞാൻ ഉണ്ടല്ലോ.. പിന്നെ വരാം.. അല്ലെങ്കിൽ നമുക്ക് കോളേജിൽ വെച്ച് കാണാം." ദേവേച്ചി അതും പറഞ്ഞു ഓടി പോയപ്പോൾ ഞാൻ ദേവേച്ചി പോയ വഴിയേ നോക്കി ചിരിച്ചു നിന്നു.. **** കഴിഞ്ഞ പ്രാവിശ്യത്തെ പോലെ അല്ല.. ഇപ്രാവശ്യം നമ്മൾ ചരിത്രം മാറ്റി കുറിക്കാൻ പോവുകയാണ്. അതിന്ടെതായ എല്ലാ ബുദ്ധിമുട്ട് കളും നമ്മൾ നേരിടേണ്ടി വരും. ബിനീഷ് ഏട്ടൻ അത് പറയുമ്പോൾ എല്ലാവരിലും ഗൗരവം മാത്രം ആയിരുന്നു.

എന്റെ നെഞ്ചു പെട പെട എന്ന് മിടിക്കുന്നുണ്ട്. എനിക്ക് കൂടുതൽ ഒന്നും അറിയാത്തത് കൊണ്ടും മുൻപ് കോളേജ് ഇലക്ഷന് കാണാത്തത് കൊണ്ടും നല്ല പേടി ഉണ്ടായിരുന്നു. പിന്നെ പുറത്തുള്ള ഇലക്ഷന് കണ്ടു പരിജയം ഉള്ളത് കൊണ്ട് ഇത്തിരി ആശ്വാസം ഒക്കെ ഉണ്ട്. "നോമിനേഷൻ 10 മണിക്ക് കൊടുക്കണം. അത് കഴിഞ്ഞു ഒരു മീറ്റ് ഉണ്ടാവും. എല്ലാവരും വളരെ ഗൗരവത്തോടെ കാണുക." വീണ്ടും ഓരോന്ന് പറയുന്നതിന് അനുസരിച്ചു എനിക്ക് പേടി കൂടി കൂടി വന്നു. ചെയർ മാൻ ഞാൻ ആണ് എന്നുള്ളത് ഞാൻ തന്നെ എന്നെ ഓർമ പെടുത്തി കൊണ്ടിരുന്നു. പേടി മാറാൻ വേണ്ടി ആണ് അത് ഓർക്കുന്നത് എങ്കിലും അത് ഓർക്കുമ്പോൾ പേടി വീണ്ടും കൂടി വന്നു. ***** "വർഷങ്ങൾ ആയി സ്റ്റുഡന്റ്സ് യൂണിയന്റെ പാരമ്പര്യം കാക്കുന്ന മണ്ണണ് ഇത്. നമ്മുടെ സീനിയർസ് നമുക്ക് നില നിർത്തി തന്ന മണ്ണ്. ഇത് അടുത്ത തലമുറയിലേക്ക് ഇത് പോലെ, അല്ലെങ്കിൽ ഇതിനേക്കാൾ നന്നായി പകർന്നു കൊടുക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ്. ഞാൻ പറയുന്നത് എല്ലാവർക്കും മനസ്സിലാകുന്നുണ്ടല്ലോ അല്ലെ.." "ഉണ്ട് സഖാവെ.." എല്ലാവരും അഭിയുടെ വാക്കുകളെ ഗൗരവത്തോടെ ഏറ്റു വാങ്ങുകയായിരുന്നു. അവന്റെ കണ്ണുകളിലെ തീക്ഷണത എല്ലാവരിലേക്കും പകർന്നു. "10 ന് ആണ് നോമിനേഷൻ കൊടുക്കേണ്ടത്.

ഏകദേശം 10.30 ന് മീറ്റ് ഉണ്ടാവും. അടുത്ത മാസം 2ന് ഇലക്ഷന് നടത്താൻ ആയിരിക്കും തീരുമാനം. അത് വരെ ഇലക്ഷന്റെ പെരുമാറ്റം ചട്ടങ്ങൾ എല്ലാവരും പാലിച്ചിരിക്കണം. ഒരൊറ്റ എണ്ണത്തിന്റെ പേരിൽ നിന്ന് ഒരു കംപ്ലയിന്റ് പോലും ഉണ്ടാവാൻ പാടില്ല കേട്ടല്ലോ.." ആദ്യം സാവദാനത്തിൽ പറഞ്ഞിരുന്നവൻ പിന്നെ അതിന്റെ മൂർച്ച കൂടി വന്നു. എല്ലാത്തിനും ആത്മാർത്ഥത കൊടുക്കുക.ചുറ്റുമുള്ളവരുമായി നന്നായി പെരുമാറുക. പരമാവധി ഒരു ദിവസം പോലും മുടങ്ങാതിരിക്കുക. എല്ലാ ദിവസം നടത്തുന്ന ക്യാമ്പയിനും നന്നായി നടത്തുക. "10 മണി ആവാറായി. എല്ലാവരും നോമിനേഷൻ കൊടുത്തു തിരിച്ചു ഇങ്ങോട്ട് തന്നെ വരിക." അഭി പറഞ്ഞതിന് അനുസരിച്ചു എല്ലാവരും നോമിനേഷൻ കൊടുക്കനായി പോയി. ദേവികക്ക് അഭിയോട് സംസാരിക്കണം എന്നുണ്ടെങ്കിലും അവൻ ഇപ്പോൾ ഇലക്ഷൻ ചൂടിൽ ആയിരിക്കും എന്ന് തോന്നിയത് കൊണ്ട് അവൾ അങ്ങോട്ടേക്ക് പോവാതെ നോമിനേഷൻ കൊടുക്കാൻ ആയി നിന്നു. ***** നോമിനേഷൻ കൊടുത്തു കഴിഞ്ഞു ഗൗരി പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് എതിരെ ഓഫീസിലേക്ക് വരുന്ന അഭിയെ കണ്ടത്.പെട്ടന്ന് അവളിൽ ഒരു വെപ്രാളം ഉണ്ടായി.അവൾ വേഗം അവന് വഴി മാറി കൊടുത്തു.അതെ സമയം അവനും അറിയാതെ അങ്ങോട്ടേക്ക് നീങ്ങി. വീണ്ടും അവൾ വാതിലിന്റെ അപ്പുറത്തേക്ക് വഴി മാറിയപ്പോൾ അവനും അങ്ങോട്ടേക്ക് നീങ്ങി.അവൻ അവളെ നോക്കി പല്ല് കടിച്ചു.

അവൾക്ക് അപ്പോൾ എന്തോ പോലെ തോന്നി.വീണ്ടും അവൻ മാറിയ സ്ഥലത്തേക്ക് പ്രതീക്ഷിക്കാതെ അവളും മാറിയപ്പോൾ അവൻ ദേഷ്യം കൊണ്ട് വിറച്ചു. "ഒന്ന് ഇറങ്ങി പോടീ..." "താൻ പോടോ.. "അവളും വിട്ടു കൊടുത്തില്ല. "ഗൗരി... "പെട്ടന്ന് ഫഹീംക്ക വിളിച്ചപ്പോൾ അവൾ അവനെ ഒന്ന് നോക്കി പേടിപ്പിച്ചു പുറത്തേക്ക് പോയി. "ഓഫീസിന് മുൻബിൽ വെച്ചു തന്നെ വേണോടാ എതിർ പാർട്ടിക്കാരുമായി തല്ല് കൂടൽ.ഞങ്ങളെ ഇപ്പോൾ ഉപദേശിച്ച മുതൽ അല്ലെ നീ.." ദേവിക ചിരിയോടെ അബിയോട് ചോദിച്ചു. "ഇത് അവരെ പോലെ അല്ല.കാഞ്ഞ വിത്ത... സൂക്ഷിക്കണം...." അവൻ അത് പറയുമ്പോൾ അവൾ ചിരി അടക്കാൻ പാട് പെടുകയായിരുന്നു. "ഇപ്പോൾ തന്നെ സിദ്ധാർഥ് പറഞ്ഞത് നീ മറന്നു പോയോ.." ഫഹീം അത് പറഞ്ഞപ്പോൾ അവൾ കയ്യും കെട്ടി മുഖവും വീർപ്പിച്ചു അവനെ നോക്കി. "ഓ.. കുഞ്ഞു കുട്ടികളെ പോലെ നിൽക്കാ അവള്. നോക്ക്. നീ നിൽക്കുന്നത് ചെയർ മാൻ സ്ഥാനത്തേക്ക് ആണ്. കുട്ടി ആണെങ്കിൽ പോലും കുട്ടികളെ പോലെ പെരുമാറാതെ ബോൾഡ് ആവണം കേട്ടല്ലോ..." "മ്മ്മ്.. കേട്ടു".അവൾ വീണ്ടും മുഖം വീർപ്പിച്ചു നിന്നു. "എന്റെ പൊന്ന് ഗൗരി... ദേവിടെ മുമ്പിൽ എന്നെ നീ നാറ്റിക്കരുത്." കൈ കൂപ്പി അവൻ പറഞ്ഞപ്പോൾ അവൾ അറിയാതെ ചിരിച്ചു പോയി. "മ്മ്മ്. തത്കാലം ക്ഷമിച്ചിരിക്കുന്നു.എന്നാലും അയാൾക്ക് ഒരു എല്ല് കൂടുതലാണ്." "അഭിയെ പറ്റി തന്നെ അല്ലെ നീ പറയുന്നേ.." "അതെ.." "നന്നായിട്ടുണ്ട്". "താങ്ക്യു താങ്ക്യൂ.".

അവൻ ചിരിച്ചു കൊണ്ട് പോയപ്പോൾ അവൾ അഭിയെ ഓർത്തു.കാണാത്തപ്പോൾ എന്നിൽ പ്രണയം നിറഞ്ഞൊഴുകുന്നു.നേരിട്ട് കാണുമ്പോൾ എനിക്ക് ദേഷ്യം ആണല്ലോ തോന്നുന്നത്.എന്നേക്കാൾ കൂടുതൽ മറ്റുള്ളവർക്ക് കെയർ കൊടുക്കുന്നത് കാണുമ്പോൾ തോന്നുന്ന കുശുമ്പ് ആണോ ഇതിന് കാരണം.ഏയ്.. കുശുമ്പോ... എനിക്കോ.. ഞാൻ നല്ല കുട്ടി അല്ലെ.. സ്വയം പറഞ്ഞു ചിരിച്ചവൾ തലക്ക് ഒരു കിഴുക്ക് കൊടുത്തു. **** 10.30 ആയപ്പോൾ സ്ഥാനാർഥികളെ മുഴുവൻ വിളിച്ചു വരുത്തി അവരുടെ ഡീറ്റെയിൽസ് ചെക്ക് ചെയ്യാൻ തുടങ്ങി.ആദ്യം ഗൗരിയെയും പാർട്ടിയെയും പിന്നെ അഭിയേയും ഗംഗിനേയും നോക്കി.പിന്നെ രണ്ട് കൂട്ടരെയും ഒന്നിച്ചു നിർത്തി കോളേജിന്റെ ഇലക്ഷന് ചട്ടങ്ങൾ പറഞ്ഞു കൊടുത്തു.കുറച്ചു നേരത്തെ പ്രിൻസിപ്പലുടെ ചട്ടം വെളിപ്പെടുത്തലിന് ശേഷം ചെയർ മാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ ഒഴിച്ച് ബാക്കി എല്ലാവരോടും പോവാൻ പറഞ്ഞു. ഗൗരിയും അഭിയും ഒഴിച് ബാക്കി എല്ലാവരും അപ്പോൾ തന്നെ ഓഫീസ് വിട്ടു പോയി. അവരെ അവിടെ ഇരുത്തി പ്രിൻസിപ്പളും പുറത്തേക്ക് പോയി. "ഏഹ്.. സാർ എവിടെ പോകുന്നു".സാർ പോകുന്നത് കണ്ടപ്പോൾ ഗൗരി ചോദിച്ചു. "മിണ്ടാതിരിക്ക്. അവർ പോയാലും ഞാൻ നിന്നെ പിടിച്ചു വിഴുങ്ങൊന്നും ഇല്ല."

"ഒന്നും പറയാൻ പറ്റില്ല.." "അതിന് നീ അല്ല ഞാൻ". "പിന്നെടോ.. ഇയാളെ തിന്നാൻ മാത്രം വലുതല്ല എന്റെ വായ്" "ഒന്നും പറയാൻ പറ്റില്ല.." "അഭി... "പെട്ടന്ന് ബൈജു സാർ അങ്ങോട്ടേക്ക് കടന്ന് വന്നു. "നിങ്ങൾ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ തല്ല് കൂടുകയാണോ.. നിങ്ങളുടെ തല്ല് ഒക്കെ ഇലക്ഷന്.. അല്ലാതെ പ്രിൻസിപ്പളുടെ റൂമിൽ അല്ല. എനിക്ക് പകരം പ്രിൻസിപ്പൽ ആയിരുന്നു വന്നത് എങ്കിൽ പിന്നെ ഇലക്ഷൻ വേണ്ട എന്ന് വെച്ചേനെ.. ഓരോന്നും സൂക്ഷിച്ചു ഇടപെടണം. മനസ്സിലായോ.." "മ്മ്മ്.. "രണ്ടാളും ഒരുമിച്ചു മൂളി. "മൂളാൻ അല്ല പറഞ്ഞത്. നിങ്ങൾ നല്ല തല്ല് ആണെന്ന് കേട്ടല്ലോ.. രണ്ടാളും കൈ കൊടുത്തോ.." "ഞാൻ സ്ത്രീകളുടെ കയ്യിൽ പിടിക്കാറില്ല." "ദേവേച്ചി പിന്നെ സ്ത്രീ അല്ലല്ലോല്ലേ.. "അവള് അവനെ നോക്കി പുച്ഛിച്ചു "സൈലന്റ്സ്... എന്താ ഇത്". ബൈജു മാഷ് വീണ്ടും രൂക്ഷമായി പറഞ്ഞപ്പോൾ അവൾ തല കുമ്പിട്ടു നിന്നു. "രണ്ടാളും കൈ കൊടുത്തേ.. കൊടുക്കാൻ." അപ്പോൾ തന്നെ രണ്ട് പേരും പരസ്പരം നോക്കി കൊണ്ട് മുഖം തിരിച്ചു. വീണ്ടും ഒന്ന് നോക്കി കൈ കൊടുത്തു. അവന്റെ കയ്യിൽ കൈ ചേർത്തപ്പോൾ അവളുടെ നെഞ്ചു പിടിക്കാൻ തുടങ്ങി. അവനോട് ചേർന്ന് നിന്ന നിമിഷത്തെ അവൾ ഓർത്തു. മനസ് കൈ വിട്ടു പോകും എന്നായപ്പോൾ പെട്ടന്ന് കൈ പിൻവലിച്ചു.

പ്രിൻസിപ്പൽ ഒരു ഫോമുമായി കടന്ന് വന്നു. വായിച്ചു നോക്കി രണ്ട് പേരോടും വായിച്ചു നോക്കി ഒപ്പ് ഇടാൻ പറഞ്ഞപ്പോൾ അവർ വായിച്ചു നോക്കി ഒപ്പിട്ടു. "പ്രത്യക്ഷത്തിൽ കോളേജിൽ ഏറ്റവും പവറുള്ളത് ചെയർ മാൻ സ്ഥാനം ആണെന്ന് അറിയാമല്ലോ.. അതിനെ ദുർവിനോയോഗം ചെയ്യരുത്." പ്രിൻസി പറയുന്നത് കേട്ട് അവർ പുഞ്ചിരിച്ചു കൊടുത്തു. പുറത്തേക്ക് ഇറങ്ങിയതും പരസ്പരം ഒന്ന് നോക്കി അവർ രണ്ട് ദിശയിലേക്ക് കടന്ന് പോയി. പാർട്ടി ഓഫീസിലേക്ക് കടന്നപ്പോൾ തന്നെ ഒരു അറിയിപ്പ് വന്നു. വിദ്യാർത്ഥി കളുടെ ശ്രദ്ധക്ക്... മറ്റന്നാൾക്കുള്ളിൽ നോമിനേഷൻ പിൻവലിക്കാം.അടുത്ത മാസം 2 ന് ഇലക്ഷൻ കമ്മിറ്റി എലെക്ഷൻ തീരുമാനിച്ചിരിക്കുന്നു. അക്രമം ഇല്ലാത്ത പ്രജരണം ആരംഭിക്കാം. അത് കേട്ട് എല്ലാവരിലും ഒരു ആവേശം പകർന്നു. വെള്ള കൊടി അവർ എല്ലാവരും കയ്യിലെന്ദി. "ക്ലാസുകൾ തിരിഞ്ഞു ക്യാമ്പയിൽ ആരംഭിക്കുക.വിപ്ലവം വിജയിക്കട്ടെ" "വിപ്ലവം വിജയിക്കട്ടെ.."  ....... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story