വാക പൂത്ത നാളിൽ : ഭാഗം 19

vakapootha nalil

രചന: കടലാസിന്റെ തൂലിക

"ക്ലാസുകൾ തിരിഞ്ഞു ക്യാമ്പയിൽ ആരംഭിക്കുക.വിപ്ലവം വിജയിക്കട്ടെ" "വിപ്ലവം വിജയിക്കട്ടെ.." എല്ലാവരിലും അതൊരു ആവേശം തീർത്തു.സീനിയർസ് ജൂനിയർസിന് കൊടികൾ കൈ മാറി.ആർത്തു വിളിച്ചു കൊണ്ട് അവർ ആ ക്ലാസ്സിന് വെളിയിലേക്ക് ഇറങ്ങി എതിരെ നിന്ന് ഗൗരിയും ഫാഹീംമും ഉൾപ്പെട്ട നീല കൊടിയെന്ദിയ സംഖം വരുന്നുണ്ടായിരുന്നു. നേരെ നോക്കാൻ കൊതിച്ചു എങ്കിലും അവളുടെ നോട്ടം എതിരെ വരുന്ന സഖാവിലേക്ക് പലപ്പോഴും നീണ്ടു. സ്വയം നിയന്ദ്രിക്കാൻ ഒരുപാട് ശ്രമിച്ചു. സ്വയം നിയന്തിച്ചു. അപ്പോഴേക്കും അവൾ അവരുടെ അടുത്ത് എത്തിയിരുന്നു. രണ്ട് കൂട്ടരും മുഖ മുഖം നോക്കാതെ എതിരായി കടന്ന് പോയി.. അവളുടെ മനസ്സിൽ എന്തോ ഒരു വേദന അനുഭവപ്പെട്ടു. പിന്നീട് അതിനെ എല്ലാം കാറ്റിൽ പറത്തി കൊണ്ട് കയ്യിലുള്ള കൊടിയെ മുറുക്കെ പിടിച്ചു. **** ആദ്യ ദിവസം ആയത് കൊണ്ട് ക്യാമ്പയിൻ ഒന്നും ഉണ്ടായിരുന്നില്ല.ഉച്ചക്ക് മുൻപ് ആയി കുറച്ചു ഡിപ്പാർട്മെന്റ്കളെ മാത്രമേ കവർ ചെയ്തുള്ളു... എന്റെ ക്ലാസ്സിലേക്ക് ഒന്ന് എത്തി നോക്കുക കൂടി ചെയ്യാൻ പറ്റിയിട്ടില്ല ഇന്ന്. സ്റ്റുഡന്റസ്ന് എന്നെ പരിചയപ്പെടുത്തൽ ആയിരുന്നു പ്രധാന പരിപാടി. എന്റെ പേര് വിവരങ്ങൾ എല്ലാം പറയുന്നതിന് ഒപ്പം *നമുക്ക് എല്ലാം പ്രിയങ്കരനായ നമ്മുടെ പ്രിയ mla ഗിരീഷ് പുത്തൻ പുരക്കലിന്റെ മകൾ ആ ഗൗരി *എന്ന് കൂടി പറയുന്നുണ്ടായിരുന്നു. സാധാരണ അച്ചന്റെ പേര് പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ എനിക്ക് ദേഷ്യം ആണ് വരുന്നത് എങ്കിലും ഇപ്പോൾ അത് ഇവിടെ അത്യാവശ്യം ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ സമയപനം പാലിച്ചു.

കേറി ഇറങ്ങിയ എല്ലാ ക്ലാസ്സുകളിലും ഇത് തന്നെ പറയുന്നുണ്ടായിരുന്നു. അത് കേൾക്കുമ്പോൾ പലരും എന്നെ ആരാധയോടെയും ബഹുമാനത്തോടെയും നോക്കുന്നുണ്ടായിരുന്നു.എല്ലാവർക്കും ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുക്കുക മാത്രം ചെയ്തു. ഒറ്റ ദിവസം കൊണ്ട് കോളേജിൽ പകുതിയും കയറി ഇറങ്ങാൻ ആയി സാധിച്ചു.എന്റെ കോളേജിൽ ഇത്രയും ക്ലാസ്സ്‌ മുറികൾ ഉണ്ടായിറുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. കോളേജ് വിടാൻ ആയപ്പോഴേക്കും നന്ദേ ക്ഷീണിച്ചിരുന്നു. ഉച്ചക്ക് ഫുഡ്‌ ഒന്നും ശരിക്കും കഴിച്ചിട്ടുണ്ടായിരുന്നില്ല. ലാസ്റ്റ് പിരീഡ് എല്ലാവരോടും റസ്റ്റ്‌ എടുത്തോളാൻ പറഞ്ഞു. അപ്പോഴാണ് ഒരു ആശ്വാസം ആയത്. സത്യം പറഞ്ഞാൽ തൊണ്ട കീറി എന്നെ പറ്റി ഇത്രയും പരിചയപ്പെടുത്തി കൊടുത്ത ചേട്ടന്മാർക്ക് പോലും ഇത്രയും ക്ഷീണം ഉണ്ടായില്ല. ഫസ്റ്റ് ഡേ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും എന്ന് എന്നോട് ആദ്യമേ പറഞ്ഞത് കൊണ്ട് വലിയ കുഴപ്പം ഉണ്ടായില്ല. രണ്ട് ദിവസം ക്യാമ്പസ് മുഴുവൻ ഗൗരിയെ പരിചയപ്പെടുത്തൽ ആണ് നമ്മുടെ ലക്ഷ്യം. ഒരാഴ്‌ച കൊണ്ട് ഗൗരി ഈ കോളേജിലെ ഏതൊരു കുട്ടിക്കും അടുത്തറിയുന്ന പോലെ ആക്കി തീർക്കണം. "രണ്ടാമത്തെ ആഴ്ച മുതൽ ഗൗരി സ്വയം പരിജയപ്പെടുത്തി കൊണ്ടുള്ള ഒരു പ്രസങ്കം, അല്ലെങ്കിൽ ക്യാമ്പയിൻ വേണം. ചെയർ മാൻ ആവാൻ ഗൗരിക്ക് ആണ് യോഗ്യത എന്ന് ക്യാമ്പസ്സിന് തോന്നണം. അങ്ങനെ വേണം ഗൗരിയുടെ പരിചപ്പെടുത്തൽ.മൂന്നാമത്തെ ആഴ്ച മുതൽ വോട്ടിംഗ് പിടിത്തം ആരാഭിക്കണം. വെറും വിജയം പോരാ.. ഭൂരിപക്ഷം നമുക്ക് തന്നെ വേണം." സിദ്ധാർഥ് ഏട്ടൻ എന്ധോക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എനിക്ക് ആണെങ്കിൽ നല്ല പേടിയും തോന്നി തുടങ്ങി. കാരണം ഇന്നെ വരെ ഞാൻ ഒരു സഭയെ എതിരെറ്റ് സംസാരിച്ചിട്ടില്ല. എല്ലാത്തിനും ഉള്ള ട്രെയിനിങ് അവർ തരാം എന്ന് പറഞ്ഞിട്ടുള്ളത് കൊണ്ട് കുഴപ്പം ഇല്ല. കുറച്ചു കഴിഞ്ഞപ്പോഴേക്കും വയറ്റിൽ നിന്ന് വിശപ്പിന്റെ വിളി വരാൻ തുടങ്ങി. ക്ലാസ്സിലെത്തി എന്റെ ഗംഗിനേയും വിളിച്ചു ചായ കുടിചിട്ട് വരാം എന്ന് കരുതിയ എനിക്ക് തെറ്റി... ക്ലാസ്സ്‌ മുഴുവൻ എനിക്കായി എന്ന വണ്ണം വെയിറ്റ് ചെയ്തു ഇരിക്കുകയായിരുന്നു. ഞാൻ ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ ചക്കയിൽ ഈച്ച പൊതിയുന്നത് പോലെ എല്ലാവരും എന്നെ പൊതിഞ്ഞു. ഞാൻ ചെയർ മാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എല്ലാവരും അറിഞ്ഞിരുന്നു.എന്റെ അച്ഛൻ mla ആണെന്നും അവർ അറിഞ്ഞു കഴിഞ്ഞു. ഇതൊന്നും ഞാൻ ആരോടും പറഞ്ഞിരുന്നില്ല. പക്ഷെ അവരായി സ്വയം അറിഞ്ഞു. അവർ മാത്രം അല്ല, കോളേജ് മുഴുവൻ അറിഞ്ഞിട്ടുണ്ടെന്നാണ് കേട്ടത്.ഒറ്റ ദിവസം കൊണ്ട് ഞാൻ ഇത്രയേറെ ഫേമസ് ആയ വിവരം ഓർത്തു എനിക്ക് തന്നെ രോമാഞ്ചം വരാൻ തുടങ്ങി. ഒരു വിധത്തിൽ അവർക്കുള്ള ചിലവ് ഒക്കെ കൊടുക്കാം എന്ന് പറഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. "എടീ.. നമുക്ക് ചായ കുടിക്കാൻ പോവാം. ഭയങ്കര വിശപ്പ്."അത് മാത്രം പറഞ്ഞു അവരെയും വലിച്ചു കാന്റീനിൽ പോയി. "ഗോപേട്ടാ...5 ചായ." ഓർഡർ പറഞ്ഞു ഞങ്ങൾ ഒരു മേശക്ക് ചുറ്റുമായി ഇരുന്നു. "ഡീ.. ഇന്ന് വല്ല ക്ലാസും എടുത്തോ.." "ഫിസിക്സ്സും ഇംഗ്ലീഷും എടുത്തു.

പക്ഷെ ഒന്നും മനസ്സിലായില്ല.ഞങ്ങൾ ഇരുന്നു ബിങ്കോ കളിച്ചു." "വെരി ഗുഡ്." "എങ്ങനെ ഉണ്ടായിരുന്നു പ്രകടനം" "അത്...." ഞാൻ ഇങ്ങനെ പറയാൻ പോയപ്പോൾ ആണ് പെട്ടന്ന് നോട്ടം എതിർ ഭാഗത്തേക്ക്‌ നോക്കിയത് അവിടെ അഭിയേട്ടനും ഗാങ്ങും ഇരുന്നു ചായ കുടിക്കുന്നുണ്ടായിരുന്നു. അത് കണ്ടു എന്റെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിരിഞ്ഞു. ഞാൻ പെട്ടന്ന് പറച്ചിൽ നിർത്തി ചിരിക്കുന്നത് കണ്ടാണെന്ന് തോന്നുന്നു അവരും ഞാൻ നോക്കുന്ന ഇടത്തേക്ക് നോക്കി. അവർ നോക്കിയപ്പോൾ കണ്ടത് ലച്ചുവിനെ നോക്കി ദഹിപ്പിക്കുന്ന ഗോകുൽ ഏട്ടനെ ആണ്. അവൾ ആണെങ്കിൽ ആകെ ചമ്മി നാറിയ പോലെ തലയും കുമ്പിട്ടു ഇരുന്നു. ചായ വരുന്നതിന് മുൻപ് പരിപ്പുവട വന്നത് കൊണ്ടും വിശപ്പ് സഹിക്കാൻ പറ്റാത്തത് കൊണ്ടും ഞാൻ പരിപ്പുവടയും ആയുള്ള മത്സരത്തിൽ ഏർപ്പെട്ടു. ഒരണ്ണം കഴിച് കഴിഞ്ഞപ്പോൾ ഒരണ്ണം കൂടി വാങ്ങിപ്പിച്ചു. എന്നിട്ട് അത് കഴിക്കുമ്പോൾ ആണ് വീണ്ടും കഥകളി കണ്ടത്. ഇവിടെ നിന്ന് വരദ നമ്മുടെ അമലേട്ടനെ വായ് നോക്കുകയാണ്. അമലേട്ടൻ ഇതൊന്നും അറിയാതെ ചായ കുടിക്കുന്നു.അത് പോലെ ലക്ഷ്മിയെ വായ്നോക്കി കൊണ്ട് ഗോകുൾ ഏട്ടൻ. അവൾ ഒന്നും അറിയാത്തത് പോലെ ഇരിക്കുന്നുണ്ടെങ്കിലും അവളുടെ നോട്ടം പലപ്പോഴും ഗോകുൾ ഏട്ടനിലേക്ക് തന്നെ പോയി. അവള് നോക്കുന്നത് കാണുമ്പോൾ ഗോകുൽ ഏട്ടൻ ചിരിക്കും. അവള് നാണത്താൽ തല കുമ്പിടും. ആമിയുടെയും അജ്മൽക്കയുടെയും കാര്യം പിന്നെ പറയണ്ടല്ലോ..

രണ്ടാളും പരസ്പരം നോക്കി നോക്കി കണ്ണ് വേദനിക്കും എന്ന് തോന്നി പോയി. ഭാഗ്യത്തിന് ഭാമക്ക് മാത്രം ഒന്നും ഇല്ല. ഞാനും ഭാമയും ഇവരുടെ കഥകളി കണ്ടു ചിരിക്കുവായിരുന്നു. ഇവർക്ക് എന്നിട്ടും ഒരു മൈൻഡും ഇല്ലാതെ ആയപ്പോൾ ഞാൻ ആമിയുടെയും അവൾ വരദയുടെയും പരിപ്പുവട കോച്ചി. അല്ല പിന്നെ. നമ്മളോടാ കളി. പരിപ്പുവട എടുത്തിട്ടും അവർ അതൊന്നും അറിഞ്ഞില്ല. ഞാൻ വെറുതെ സഖാവിനെ നോക്കി. സഖാവ് എന്ധോ ആഭ്യന്ദര കാര്യം ചർച്ച ചെയ്യുവാണെന്ന് തോന്നി പോയി. അത്രക്ക് തിരക്കിട്ട വർത്താനം ഇടക്ക് ചായയും കുടിക്കുന്നുണ്ട്. എനിക്കോ കിട്ടുന്നില്ല. അത് കൊണ്ട് കിട്ടുന്നവർക്ക് കിട്ടിക്കോട്ടേ എന്ന് കരുതി ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. എന്നാലും പലപ്പോഴും എന്റെ നോട്ടം സഖാവിലേക്ക് എത്തി. ഒരിക്കൽ പോലും നോക്കുന്നില്ല എന്ന് കണ്ടപ്പോൾ പെട്ടന്ന് എന്തോ കണ്ണ് നിറഞ്ഞു. എനിക്ക് ഒരിക്കലും സഖാവിനെ അവകാശപ്പെടാൻ കഴിയില്ലേ...? കണ്ണുനീർ ആരും കാണാതെ ഇരിക്കാൻ പെട്ടന്ന് തുടച്ചു. പക്ഷെ ഭാമ കണ്ടിരുന്നു. അവൾ എന്റെ കയ്യിൽ പിടിച്ചു സമാധാനിപ്പിച്ചു.ഞാൻ അവൾക്ക് ഒരു വരണ്ട പുഞ്ചിരി കൊടുത്തു. ചായ കുടിക്കുന്നതിന് ഇടക്കാണ് പെട്ടന്ന് നാല് പേർ കടന്ന് വന്നത്.അവർ രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആയിരുന്നു.

"ഗൗരി അല്ലെ.." "അതെ.." "ഞങ്ങൾ bvoc ലോജിസ്റ്റിക്‌സിലെ കുട്ടികൾ ആണ്.." "ഓഹ്... ഏതാ ഇയർ". "2nd ഇയർ." അത് കേട്ടതും നേരത്തെ വായ് നോക്കി ഇരുന്നവർ വരെ എഴുന്നേറ്റ് നിന്നു. "ഏയ്.. എഴുന്നേൽക്കൊന്നും വേണ്ട. ഗൗരിയുടെ അച്ഛനെ ഞങ്ങൾക്ക് നല്ല ബഹുമാനം ആണ്. അച്ഛന്റെ പോലെ ഉള്ള ഭരണം മകൾ ഇവിടെയും കൊണ്ട് വരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ വോട്ട് തീർച്ചയായും ഗൗരിക്ക് തന്നെ ആയിരിക്കും." "ഓഹ്.. സന്തോഷം. ഒരുപാട് സ്നേഹം. നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ വിജയം." "ആഹ്.. എന്നാൽ ശരി. ഞങ്ങൾ അവിടെ ഉണ്ടാവും." അതും പറഞ്ഞു അവർ പോയി. "ഫാൻസ് കൂടി വരുവാണല്ലോടി.."ഇരിക്കുന്നതിനിടയിൽ ആമി ഒരു ആക്കിയ മട്ടിൽ പറഞ്ഞു "അത് ഫാൻസ് ഒന്നും അല്ലാടി.. അതൊക്കെ പാർട്ടിയെയും അച്ഛനെയും ഇഷ്ടപ്പെടുന്നവരാ.." അതും പറഞ്ഞു അവർക്ക് പുഞ്ചിരിച് കൊടുത്തു സഖാവിന്റെ അവിടേക്ക് തിരിഞ്ഞതും അവിടെ ഉള്ള കാഴ്ച കണ്ടു ഞാൻ ഞെട്ടി. ഒരു പെൺകുട്ടി സഖാവിനോട്‌ കൊഞ്ചി കുഴഞ്ഞു നിൽക്കുന്നു!! സഖാവ് ആണെങ്കിൽ അതിനനുസരിച്ചു ചിരിച്ചു കൊടുക്കുന്നുണ്ട്. സാധാരണ ഇങ്ങനെ വന്നാൽ ഓടിച്ചു വിടുന്ന ആളാ.. ഇതിപ്പോൾ എലെക്ഷൻ ആയപ്പോൾ എല്ലാവരും തലയിൽ കയറുവാണല്ലോ..

ആ കുട്ടിയെ ചീത്ത ഒന്നും പറയാത്തത് കണ്ടാണെന്ന് തോന്നുന്നു രണ്ട് കുട്ടികളും കൂടി സഖാവിന്റെ അരികിലേക്ക് വന്നു. അവരോടും പുഞ്ചിരിയോടെ തന്നെ അഭിയേട്ടൻ സംസാരിച്ചു. വൈകാതെ പെൺകുട്ടികളുടെ എണ്ണം കൂടി...!! അവരുടെ ആ മേശക്ക് ചുറ്റും പിന്നെ പെൺകുട്ടികൾ ആയി. ഫസ്റ്റ് ഇയർ കുട്ടികൾ മുതൽ പിജിക്ക് പഠിക്കുന്ന കുട്ടികൾ വരെ അതിൽ ഉണ്ടായിരുന്നു. വന്നു വന്നു അവസാനം പെൺകുട്ടികൾ ആ ബെഞ്ചിനെ വലയം ചെയ്തു അവസാനം അവരെ പുറത്തു നിന്ന് നോക്കിയാൽ കാണാതെ ആയി. അത് കൂടി ആയപ്പോൾ എന്റെ ടെമ്പേറേചർ കൂടി. എനിക്ക് ദേഷ്യം അരിച്ചു കയറി. ചായ ഒറ്റ വലിക്ക് കുടിച്ചു തീർത്തു പൈസയും കൊടുത്തു അവിടെ നിന്ന് ഇറങ്ങി. ഞാൻ പെട്ടന്ന് പോകുന്നത് കണ്ടാണെന്ന് തോന്നുന്നു അവരും കൂടെ വന്നു. 5 മിനിറ്റ് കഴിഞ്ഞിട്ടും എന്റെ ദേഷ്യം കുറയുന്നുണ്ടായിരുന്നില്ല. കോളേജ് വിട്ടത് കൊണ്ട് തന്നെ വേഗം വീട്ടിലേക്ക് പോകാം എന്ന് കരുതി. ഫഹീംക്കയോട് 'പോകുന്നു' എന്ന് മാത്രം പറഞ്ഞു ഞാൻ ബസിൽ കയറി വീട്ടിലേക്ക് പോയി.

എന്റെ ദേഷ്യത്തിന് പിന്നിലെ കാര്യം അറിയാവുന്നത് കൊണ്ട് ഭാമയും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. വീട്ടിൽ എത്തി ചായ കുടിക്കുന്നതിന് മുൻപ് വേഗം കുളിച്ചു. തലയിൽ വെള്ളം വീണപ്പോൾ അല്പം ആശ്വാസം തോന്നി. ഇത് വരെ അനുഭവിച്ച ക്ഷീണവും ടെൻഷനും വിഷമവും ദേഷ്യവും എല്ലാം ആ വെള്ളത്തിന്റെ കൂടെ അലിഞ്ഞു പോകുന്നതായി തോന്നി. കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ അമ്മ ചായ മേശ പുറത്തു വെച്ചിരിന്നു അത് കുടിക്കുമ്പോൾ മുൻപ് നടന്ന കാര്യം ഓർമ വന്നു. "എനിക്കെന്തിനാ ദേഷ്യം വന്നേ.. സഖാവിനെ ആയി പെൺകുട്ടികൾ സംസാരിച്ചാൽ എനിക്കെന്താ.. എന്നെ ആയിട്ടും ബോയ്സ് സംസാരിക്കുന്നുണ്ടല്ലോ.." ഓർത്തപ്പോൾ ചിരി പൊട്ടി. "അയ്യേ... ഇങ്ങനെ ഒരു കുശുമ്പി". സ്വയം പറഞ്ഞു ചിരിയോടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു. ചായ മേശമേൽ വെച്ചു മെല്ലെ എന്റെ എഴുത്ത് പുസ്തകം തുറന്നു. ഒരു കറുത്ത തൂലിക കയ്യിൽ എടുത്തു.മനസ്സിൽ സഖാവിന്റെ മുഖം തെളിഞ്ഞു വന്നു.പതിയെ പുഞ്ചിരിയാൽ ആ വെള്ള കടലാസിൽ എഴുതി... *സ്വന്തമാവില്ലെന്നറിഞ്ഞിട്ടും വീണ്ടും പ്രണയിക്കുക അത്രമേൽ ഭ്രാന്തമായ് അവനെ മാത്രം..*❣️ ...... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story