വാക പൂത്ത നാളിൽ : ഭാഗം 2

vakapootha nalil

രചന: കടലാസിന്റെ തൂലിക

അവർ പറഞ്ഞതനുസരിച് ക്ലാസ്സൊക്കെ തപ്പിപിടിച്ചു ക്ലാസ്സിൽ ചെന്നപ്പോഴേക്കും ഒരു നേരം ആയി. കിട്ടിയ ഒരു സീറ്റിൽ കേറി ഇരുന്നു. ഏകദേശം നടുവിൽ. അടുത്തിരിക്കുന്ന ഒന്ന് രണ്ടു കുട്ടികളെ പരിചയപ്പെട്ടപ്പോഴേക്കും ആരൊക്കെയോ ക്ലാസ്സിലേക്ക് കേറി വന്നു. അവർ വലിയ ഒരു പട തന്നെയുണ്ടായിരുന്നു. എല്ലാവരും പരസ്പരം നോക്കുന്നത് കണ്ടപ്പോൾ മനസ്സിലായി ആർക്കും ഒന്നും കത്തിയിട്ടില്ല എന്ന്. "ഹെലോ ഫ്രണ്ട്സ്.. ഞങൾ നിങ്ങളുടെ സീനിയർസ് ആണ്. കോളേജ് തുറന്നു രണ്ടാഴ്ച ആയിട്ടും ഞങ്ങൾ നിങ്ങളുമായി സംസാരിച്ചിട്ടൊന്നും ഇല്ലല്ലോ.. സൊ നിങ്ങളെ പരിചയപ്പെടാനായി വന്നതാണ്. അപ്പോൾ ഓരോരുത്തരായി പേര് പറഞ്ഞോളൂ.." അവർ ഓരോരുത്തരെ ആയി പരിചയപ്പെടാൻ തുടങ്ങിയപ്പോൾ എനിക്ക് പേടിയാവൻ തുടങ്ങി. റാഗിങ് വല്ലതും ആണോ.. "റാഗിംഗ് ഒന്നും അല്ല. ഞങ്ങൾ ജസ്റ്റ്‌ പരിചയപ്പെടൽ മാത്രം ഉദ്ദേശിച്ചുള്ളൂ.. ബാക്കി എല്ലാം നിങ്ങളുടെ സ്വഭാവം പോലെ.." ദൈവമേ.. ഞാൻ ഇവിടെ മനസ്സിൽ പറഞ്ഞത് അവർ കേട്ടോ.. കൂടുതൽ ചിന്തിക്കാൻ അവസരം നൽകാതെ അപ്പോഴേക്കും എന്റെ ഊഴം എത്തിയിരുന്നു. "എന്താ പേര്." "ഗൗരി ഗിരീഷ് " "നീയാണോ എം ൽ എ യുടെ മകൾ." "അതെ." "എന്തു സ്വീറ്റ് വോയ്‌സ് ആണല്ലേ ഈ കുട്ടിയുടെ."

അതിൽ ഒരു ഇത്ത പുഞ്ചിരിയോടെ പറയുന്നത് കേട്ട് ഞാൻ അന്തം വിട്ടു. സ്വീറ്റ് വോയ്‌സോ.. എന്റെ യോ.. ആദ്യമായിട്ടാണല്ലോ ഇങ്ങനെ ഒരാൾ പറയുന്നത്.ഇനി ഇവർ എന്നേ കളിയാക്കുന്നതാണോ.. "ആഹ.. പറഞ്ഞത് പോലെ ശരിയാണല്ലോ.. എന്നാൽ ഗൗരിയുടെ വക ഒരു പാട്ട് ആയിക്കോട്ടെ." "എനിക്ക് പാടാണോന്നും അറിയൂല". ഒരു തരം ഞെട്ടലോടെ ആണ് ഞാൻ അത് പറഞ്ഞത്.അവർ പാടാൻ പറയും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. "അത് സാരമില്ല. ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നത്." "സത്യമായിട്ടും എനിക്കറിയില്ല ചേട്ടാ.. ഞാൻ പാടിയാൽ എല്ലാവരും ഇറങ്ങി ഓടും." "ഓടണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിച്ചോളാം.നീ പാടിയാൽ മതി.ഞങ്ങൾ ആദ്യമായി ഒരു പറഞ്ഞിട്ട് പോലും അനുസരിക്കാൻ നിങ്ങൾക്ക് പറ്റില്ലേ.. ഫ്രണ്ട്ലി ആയി പോവാം എന്നാണ് ഞങ്ങൾ വിചാരിച്ചത്.റാങ്ങിങ് വേണമെന്ന് നിങ്ങൾ ഇങ്ങനെ നിർബന്ധം പിടിച്ചാൽ.." പിന്നെയും അവർ എന്തോക്കെയോ പറയുന്നുണ്ടായിരുന്നു.എല്ലാവരും എന്നേ ദയനീയം ആയി നോക്കുന്നുണ്ടായിരുന്നു.ചിലർ കണ്ണുകൾ കൊണ്ട് പാടാൻ അപേക്ഷിച്ചു.അത് കണ്ടപ്പോൾ ഞാൻ പാടാം എന്ന് ഏറ്റു. ടീച്ചറുടെ മേശക്ക് അരികിലേക്ക് പോവുമ്പോൾ കയ്യും കാലും ഒക്കെ വിറക്കുന്നുണ്ടായിരുന്നു.ഫ്രണ്ട്സിന്റെ ഇടയിൽ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പാട്ട് പാടി കളിക്കും എന്നല്ലാതെ ഇത് വരെ ഒരു സദസിന് മുമ്പിൽ പാട്ട് പാടിയിട്ടില്ല.ഓർക്കും തോറും പേടി കൂടി വന്നു.

"പാടിക്കോളൂ.." ഒരിക്കൽ കൂടി ഞാൻ അവരെ ദയനീയമായി നോക്കി.പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിരുന്നില്ല. പാട്ട് പാടണം എന്ന് തന്നെ ഞാൻ ഉറപ്പിച്ചു. പെട്ടന്നാണ് മൈക്കിലൂടെ ഒരു അനോൺസ്‌മെന്റ് വന്നത്. "ഓൾ ഓഫ് യു ലിസൺ..എല്ലാ ഫസ്റ്റ് ഇയർ സ്റ്റുഡന്റസും എത്രയും പെട്ടന്ന് ഗ്രൗണ്ടിലേക്ക് ചെല്ലേണ്ടതാണ്." അത് കേട്ടപ്പോൾ എനിക്ക് തോന്നിയ ആശ്വാസത്തിന് കണക്കില്ലായിരുന്നു. യൂണിയൻ വെൽക്കം ആയിരിക്കും.നിങ്ങൾ എല്ലാവരും വേഗം പൊയ്ക്കോ.. പാട്ട് നീ പിന്നെ പാടിയാൽ മതി. അവർ പറയുന്നത് കേട്ട് ഞാൻ ആശ്വാസത്തോടെ ഇളിച്ചു കൊടുത്തു. അവർ പോയതിന് പിന്നാലെ ഭാമയെയും കൂട്ടി വേഗം ഗ്രൗണ്ടിലേക്ക് നടന്നു. അവിടെ ചെന്നപ്പോഴും വേറെ ചില കുട്ടികളെ കണ്ടു.അവർ എല്ലാം സീനിയർസ് ആണെന്ന് തോന്നി.അതിൽ ചിലർ വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ചിരിക്കുന്നു.കൂടുതൽ പേരും മുണ്ട് തന്നെയാണ്.പെൺകുട്ടികളും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ.നേരത്തെ മുദ്രാവാക്യം വിളിച്ചവരിൽ രണ്ട് പേരും ഉണ്ടായിരുന്നു അവിടെ. "അങ്ങോട്ടേക്ക് പൊയ്ക്കോളൂ.."പുഞ്ചിരിയോടെ അവർ പറഞ്ഞ ഇടത്തേക്ക് ഞങ്ങൾ നോക്കി. ഒരു സ്റ്റേജ്.അതിന് മുമ്പിലായി ഒരുപാട് കസേരകൾ. ചില കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്.

അവിടെ മുഴുവൻ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.ചുവപ്പും വെള്ളയും ചേർന്ന ഒരുപാട് കൊടികൾ പല ഇടങ്ങളിലായി തൂങ്ങിയാടുന്നുണ്ടായിരുന്നു. അതിനെല്ലാം പുറമെ ചുവന്ന പരവധാനി വിരിച്ചു കൊണ്ട് വാക പൂക്കളും ഞങ്ങളെ വരവേറ്റു. ചെറു പുഞ്ചിരിയോടെ അങ്ങോട്ടേക്ക് കടന്നു ചെന്ന് ഒരു കസേരയിൽ സ്ഥാനം ഉറപ്പിച്ചു.തൊട്ടപ്പുറത്തായി ഭാമയും. അൽപ സമയത്തിനുള്ളിൽ തന്നെ പരിപാടി ആരംഭിച്ചു. ഇത് വരെ കണ്ടില്ലാത്ത ഒരുപാട് കുട്ടികൾ പ്രസംഗിക്കാൻ തുടങ്ങി. പ്രായത്തിൽ കവിഞ്ഞ ഒരു പക്വത അവരിൽ കാണാമായിരുന്നു. എല്ലാവരിലും ഒരേ പോലെ ഗാഭീര്യം നിറഞ്ഞിരുന്നു. കുറച്ചു സമയത്തിനുള്ളിൽ തന്നെ മനസ്സിലായി.. അത് sfi ഞങ്ങൾക്ക് തരുന്ന വെൽക്കം ആണെന്നും അവിടെ ഉള്ളവർ എല്ലാം സഖാക്കൾ ആണെന്നും. ടീച്ചർമാരോന്നും തന്നെ അവിടെ കണ്ടില്ല എന്നത് എന്നേ അത്ഭുതപെടുത്തി.പെട്ടന്ന് ഒരു വലിയ കയ്യടി ശബ്ദം കേട്ട് ഞാൻ വീണ്ടും അങ്ങോട്ടേക്ക് ശ്രദ്ധ ഊന്നി.ആരോ പ്രസംഗം കഴിഞ്ഞു ഇറങ്ങി പോകുന്നു.പ്രത്യേകിച്ച് വേറെ ഒന്നും തന്നെ അവിടെ കണ്ടില്ല. ചുറ്റും നോക്കിയപ്പോൾ എല്ലാവരുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഒപ്പം ഒരു പേരും. അഭിയേട്ടൻ ❤️ എല്ലാവരുടെ മുഖത്തും ഒരു ആകാംഷ ആയിരുന്നു. ഭാമയുടെത് അടക്കം.

എന്റെ മനസ്സിലേക്ക് ആ മുദ്രാവാക്യങ്ങൾ കടന്ന് വന്നു. അറിയാതെ ചെറു ചിരിയും. സഖാവിനെ കാണാൻ എനിക്കും വല്ലാത്ത ആകാംഷ തോന്നിപ്പോയി.ആരായിരിക്കും എന്നറിയാൻ മാത്രം.. പെട്ടന്ന് കോളേജ് ഒന്നാകെ നിശബ്ദമായി.ആ നിശബ്ദതയിൽ ഒരു കാലടിയൊച്ച മാത്രം കേട്ടു.സഖാവിന്റെത്. സഖാവ് മൈക്കിന് മുമ്പിൽ വന്നു നിന്നപ്പോൾ അയാളെ ഞാൻ ശരിക്കും കണ്ടു.എന്തു കൊണ്ടോ ഞാൻ അത്ഭുതപ്പെട്ടു പോയി.എവിടെയോ കണ്ട് മറന്ന മുഖം.എവിടെയാണെന്ന് ഓർമ ഇല്ല.ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി.ഓരോ വട്ടം നോക്കുമ്പോഴും ഹൃദയം കൂടുതൽ ശക്തിയോടെ മിടിക്കാൻ തുടങ്ങി.വെള്ള മുണ്ടും ചുവന്ന നിറത്തിലുള്ള ഷർട്ടും ആണ് വേഷം.അതിൽ കൂടുതൽ എനിക്ക് വർണ്ണിക്കാൻ സാധിക്കുന്നില്ല.അയാളുടെ ഭാവം അപ്പോൾ എന്തായിരുന്നു.. അറിയില്ല.ആ മുഖത്തുള്ള ഭാവങ്ങൾ മുഴുവൻ ഒപ്പിയെടുത്തിട്ടും ഭാവം മാത്രം തിരിച്ചറിഞ്ഞില്ല.പുഞ്ചിരിയോ അതോ ഗൗരവമോ.. "പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ.. ഞാൻ അഭിനന്ദ് ശിവാനന്ദൻ.sfi ജോയിൻ സെക്രട്ടറി ആണ്.ഇവിടെ ബി കോം മൂന്നാം വർഷ വിദ്യാർത്ഥി ആണ്. നിങ്ങൾ ഓരോരുത്തരും ഈ കോളേജിലെ പുതിയ കുട്ടികൾ ആണ്. പ്ലസ് ടു വരെ പഠിച്ചതിൽ നിന്ന് ഒരുപാട് വ്യത്യസ്തം ആയിരിക്കും നിങ്ങളുടെ കോളേജ് ജീവിതം. ഓരോ ദിവസം ചെല്ലും തോറും അത് നിങ്ങൾക്ക് മനസ്സിലാവും. പഠിക്കാൻ വേണ്ടി മാത്രം ആവരുത് നിങ്ങൾ ഈ കോളേജിലേക്ക് വരുന്നത്.

ചുറ്റു പാടും നിരീക്ഷിക്കണം. കണ്ണുകൾ തുറന്നു സ്വപ്നം കാണണം. എല്ലാവരുമായും സൗഹൃദം സ്ഥാപിക്കണം. എങ്കിൽ ഇവിടെ ഓരോ പുൽകൊടിയും നിങ്ങളോട് വർത്തമാനം പറയും. ഇവിടെ വീശുന്ന ഓരോ കാറ്റിനു പോലും സൗരബ്യം ഉള്ളതായി നിങ്ങൾക്ക് തോന്നും. ഇനി നിങ്ങൾ ഇവിടെ പഠിക്കുന്ന ആ മൂന്ന് വർഷങ്ങൾ നിങ്ങൾ ഇവിടെ ജീവിച്ചു കാണിക്കണം. ഉള്ളിലുള്ള കഴിവ് തെളിയിക്കണം. ഞങ്ങൾ ഓരോരുത്തരും കൂടെ തന്നെ ഉണ്ട്. നിങ്ങളുടെ എന്തു പ്രശ്നങ്ങളും ധൈര്യ പൂർവ്വം ഞങ്ങളോട് പറയാം. അതിന് ഒരു മടിയും കാണിക്കേണ്ടതില്ല. അതിപ്പോൾ കോളേജിന് ഉള്ളിലായാലും പുറത്ത് ആയാലും ഞങൾ ഉണ്ടാവും നിങ്ങളുടെ കൂടെ. നിങ്ങൾ ഇവിടെ പുതിയതാണ്. കോളേജിനെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടാകും. എല്ലാം ചോദിക്കാം. നിങ്ങളുടെ എല്ലാ സംശയങ്ങളും മാറ്റി കൊണ്ട് നമുക്ക് മുന്നോട്ട് പോവാം." സഖാവ് പ്രസംഗിക്കുന്നുണ്ടെങ്കിലും അതിലെ വരികളെക്കാൾ ഞാൻ നോക്കിയത് സംസാര ഭാഷ ആണ്. ഈ പ്രായത്തിനിടക്ക് ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും ഒരുപാട് നേതാക്കളെ അറിയാമെങ്കിലും ഇത് പോലെ ഒരു ശബ്ദം ഞാൻ കെട്ടിട്ടുണ്ടായിരുന്നില്ല. എല്ലാവരിൽ നിന്നും വ്യത്യസ്തമായി എന്തോ ഒന്ന് ആ ശബ്ദത്തിൽ ഉണ്ട്.

ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന ഗംഭീര്യത്തിനിക്കാളും ആത്മ വിശ്വാസതിനേക്കാളും ഉപരി ആയി മറ്റൊന്തോ.. ആ ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ ഒരു തോന്നൽ. ആ ചിന്ത എന്നേ വലിഞ്ഞു മുറുകിയപ്പോൾ ഞാൻ ഒന്ന് തല കുടഞ്ഞു. എല്ലാവരും സഖവിനോട് സംശയങ്ങൾ ഉന്നയിക്കുന്ന തിരക്കിലാണ്. എല്ലാവരും ചേർന്ന് അതിന് മറുപടി നൽകുന്നുണ്ട്. ചെറു പുഞ്ചിരിയോടെ ഞാൻ അത് നോക്കി കണ്ടു. ഏറെ നേരത്തിനു ശേഷം വീണ്ടും ക്ലാസ്സിലേക്ക്.. ***** "ഗോപേട്ടാ... ഇങ്ങോട്ടേക്കു ആറ് ചായ പോരട്ടെ..."കാന്റീനിലേക്ക് കേറി കൊണ്ട് ഹരി പറഞ്ഞു. "എടാ... നീയൊക്കെ പറ്റി പറ്റി അവസാനം ആ പാവത്തിനെ പറ്റിക്കോ.." "പിന്നെടാ..ഞാൻ മാത്രം അല്ലല്ലോ.. എല്ലാവരും കുടിക്കുന്നുണ്ടല്ലോ..എന്തായാലും ഇവിടെ നിന്ന് പോകുന്നതിന് മുൻപ് എങ്കിലും ഞാൻ എന്റെ പറ്റ് വീട്ടും." "വീട്ടിയാൽ മതി." "അല്ലട ഗോകുലേ.. നീ ഇവിടെ ഒന്നും അല്ലെ.. മാനത്തേക്ക് നോക്കി ഇരിപ്പുണ്ടല്ലോ.."ഗോകുലിനെ തട്ടി വിളിച്ചു കൊണ്ട് അമൽ ചോദിക്കുമ്പോഴും അവൻ ഏതോ സ്വപനലോകത്ത് ആയിരുന്നു. "ഡാ.." "ഏഹ്.. നിങ്ങൾ വിളിച്ചോ.." "നിന്റെ കിളി പോയോ.. ഇതാ ചായ.ഇത് കുടിച്ചിട്ട് എന്താ നിന്റെ കിളി പോവാൻ കാരണം എന്ന്പറ." "ഏയ്.. എന്ത്. ഒന്നും ഇല്ല."

"ഞങ്ങളോട് വെറുതെ കള്ളം പറയാൻ നോക്കണ്ട. മോൻ കാര്യം പറ." "അഭി എവിടെ." "അഭി ഇപ്പോൾ വരുമെന്ന് തോന്നുന്നില്ല. നീ കാര്യം പറ ." "അത് പിന്നെ... ഞാൻ ഒരു കുട്ടിയെ കണ്ടു. എനിക്ക് അവളെ ഇഷ്ടായി. ഇപ്പോൾ മറക്കാൻ പറ്റുന്നില്ലടാ.." "മ്മ്.. ആരാ ആള് എന്നറിയോ.." "ഫസ്റ്റ് ഇയർ ആണ്. അത് അറിയാം." "ആഹാ..ബെസ്റ്റ്. പൊന്ന് മോനെ.. ഞാൻ ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം. പ്രേമിക്കുന്നതിന് മുമ്പ് അറ്റ്ലീസ്റ്റ് അവളുടെ സ്വാഭാവം എങ്കിലും നോക്കി വെക്കുക. ഇല്ലെങ്കിൽ ഇവിടെ ഒരുത്തൻ ഇരിക്കുന്നത് കണ്ടില്ലേ.. തേച്ചു ഒട്ടിച്ച പെണ്ണിന് വേണ്ടി കവിത എഴുതി ജീവിതം കളയുന്നത്. അത് പോലെ ആവാം." അവൻ പറയുന്നത് കേട്ട് അജു വെറുതെ ഒന്ന് പുഞ്ചിരിച്ചു. "അതൊക്കെ നമുക്ക് നോക്കാം. ഇപ്പോൾ അഭി എവിടെ. അവനോട് ഒരു പ്രധാന പെട്ട കാര്യം പറയാൻ ഉണ്ട്." "എന്താ അത്." " അവൻ വരട്ടെ. എന്നിട്ട് പറയാം. അവനോട് ആണ് പ്രധാന മായും ഇത് പറയേണ്ടത്." ***

* "ഓ.. സീനിയർസിന്റെ വക ഉള്ള പാർട്ടി കൂടി കഴിഞ്ഞ് വന്നപ്പോൾ ഒരു വിധം ആയി അല്ലെ.. "ഗൗരി ക്ഷീണത്തോടെ ബെഞ്ചിലേക്ക് ഇരുന്നു. "മ്മ്.. ശരിയാ.." ഡെസ്കിലേക്ക് തല ചായ്ക്കാൻ തുടങ്ങുമ്പോൾ ആണ് അവിടെ വരച് വെച്ചിരിക്കുന്ന ഒരു ചിത്രം അവളുടെ കണ്ണിൽ പെടുന്നത്. ഒരു ആണും പെണ്ണും തിരിഞ്ഞു നിൽക്കുന്നത്.അവരുടെ മുഷ്ടികൾ ചുരുട്ടി മേലേക്ക് ഉയർത്തി പിടിച്ചിട്ടുണ്ട്.വളരെ മനോഹരമായി തന്നെ അത് ആരോ വരച്ചിട്ടുണ്ട്.അതിന് താഴെ എഴുതിയത് ഗൗരി വായിച്ചു. സഖാവിന്റെ പ്രിയ സഖി ആരായിരിക്കും ഈ സഖവിന്റെ പ്രിയ സഖി? **** "ഓയ് സഖവിന്റെ സഖി...." അവന്റെ വിളി കേട്ട് അവൾ ദേഷ്യത്തോടെ തിരിഞ്ഞു നിന്നു............. (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story