വാക പൂത്ത നാളിൽ : ഭാഗം 22

vakapootha nalil

രചന: കടലാസിന്റെ തൂലിക

ഇടവഴി കഴിഞ്ഞപ്പോൾ കണ്ടു ഒരു വെള്ള കാർ ഞങ്ങളുടെ നേരെ വരുന്നത്.അതിന്റെ മുമ്പിലെ ബോഡിൽ MLA എന്ന് എഴുതിയിരുന്നു.എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു അത് ഞങ്ങളെ കടന്ന് പോയി.ഞാൻ കണ്ണടച്ച് ഒരു ദീർഘ ശ്വാസം വിട്ടു. "എന്താ ഗൗരി.. പേടിച്ചു പോയോ.."ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ഇക്ക ചോദിച്ചു. "മ്മ്.. ഞാൻ കരുതി അച്ഛൻ ആയിരിക്കും എന്ന്". "അത് വേറെ ഏതോ mla വാഹനം ആണ്.ഇനി ഇപ്പോൾ അച്ഛൻ ആണെങ്കിൽ തന്നെ എന്തിനാ പേടിക്കുന്നെ.. ഒരു ഫ്രണ്ട്ന്റെ വീട്ടിൽ പോയതാണെന്ന് പറഞ്ഞാൽ പോരെ.. അച്ഛൻ പിന്നെ ഒന്നും പറയില്ലല്ലോ.." എന്റെ അച്ഛനെ എനിക്കല്ലേ അറിയൂ..മനസ്സിൽ പറഞ്ഞതാട്ടോ.. നേരിട്ട് പറയാൻ തോന്നിയില്ല. "വണ്ടി എടുക്ക്..നേരം വൈകി." അത് കേട്ടതും ഫാഹീംക്കാ പിന്നെ ഒന്നും ചോദിച്ചില്ല. "അല്ല... എന്നെ ആ അമ്മ കൊണ്ട് പോയപ്പോൾ നിങ്ങൾ മൂന്നാളും കൂടി മാറി നിന്നല്ലോ.. അത് എന്തിനാ.." "അഭി അവളെ കൊണ്ട് കുടയാൻ കൊണ്ട് പോയതാ.. ഞാനും പിന്നാലെ പോയി.

എനിക്ക് ദേവികയെ ഇഷ്ടം ആണെന്നും അവളെ കാണാൻ ആണ് ഞാൻ ഗൗരിയെ കൂട്ടി വന്നത് എന്നും അത് കൊണ്ടാണ് നാത്തൂൻ എന്ന് വിളിക്കുന്നതും എന്നൊക്കെ പറഞ്ഞു." "എന്നിട്ട്" അത്ഭുതത്താൽ ഞാൻ ചോദിച്ചു. അഭി ഒന്നും മിണ്ടിയില്ല. അവൾക്ക് ഇഷ്ടം ആണോ അല്ലയോ എന്നൊന്നും ചോദിച്ചതും ഇല്ല.ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചതായിരുന്നു. "അഭിയേട്ടൻ ഫാഹീംക്കയെ എന്തെങ്കിലും ചെയ്തോ.." "ഏയ്.. എന്നെ ഒന്നും ചെയ്തില്ല. ഞാൻ ശല്യക്കാരൻ അല്ലേന്ന് അഭിക്ക് തോന്നിയിരിക്കണം. പിന്നെ എന്റെ ഭാവി അളിയൻ ആയതു കൊണ്ട് ഞാൻ അഭിയെ ആദ്യമേ ചാക്കിൽ ആക്കി വെച്ചിരിന്നു." "അമ്പട വീര.." അപ്പോഴേക്കും വീട് എത്തിയിരുന്നു. ഫാഹീംക്കയോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് കയറി. അന്നത്തെ രാത്രി ഓർക്കാൻ എനിക്ക് ഒരുപാട് ഉണ്ടായിരുന്നു. എല്ലാവരും ഒത്തു ചിലവഴിച്ച സമയം ഒട്ടും മറക്കാൻ പറ്റാത്തത് ആണ്.ആ നിമിഷങ്ങൾ ഞാൻ വീണ്ടും വീണ്ടും ഓർത്തു. എന്തിനായിരിക്കും അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവുക. ദേവേച്ചി പറഞ്ഞ കാര്യം അവർ തീർത്തും വിശ്വസിച്ചിരിക്കണം. ഇത്ര പെട്ടന്ന് വിശ്വസിക്കണം എങ്കിൽ അവർ അത്രയും നിഷ്കളങ്കർ ആയിരിക്കണ്ടേ.. അവർ എത്ര പാവങ്ങൾ ആണല്ലേ.. ചുരുങ്ങിയ സമയം കൊണ്ട് അവർ തന്ന സ്നേഹം...

അമ്മമ്മയുടെ അടുത്ത് നിന്ന് പോന്നതിൽ പിന്നെ ഞാൻ ആ സ്നേഹത്തെ അനുഭവിച്ചിട്ടില്ല.ജീവിതത്തിൽ ഒരുപാട് ഈ സ്നേഹത്തെ ആശിച്ചിട്ടും വളരെ കുറച്ചു മാത്രം കിട്ടിയ ഒന്ന്.. അച്ഛന്റെ അടുക്കൽ നിന്ന് കിട്ടിയിട്ടില്ല. അമ്മക്ക് എന്നോട് ഒരുപാട് സ്നേഹം ഉണ്ട്. പക്ഷെ പ്രകടിപ്പിക്കാൻ പറ്റിയിട്ടില്ല. സാഹചര്യം അതിന് അനുസരിച്ചതല്ല എന്ന് വേണം പറയാൻ. പഴയ കാര്യങ്ങൾ ഓർത്തപ്പോൾ വീണ്ടും വിഷമം ആവാൻ തുടങ്ങി. ഞാൻ അപ്പോൾ തന്നെ ബെഡിലേക്ക് കിടന്നു. ഗൗരി അഭി സ്നേഹിക്കുന്ന കുട്ടിയ..അഭിയുടെ പെണ്ണാ.. പെട്ടന്ന് ദേവേച്ചി പറഞ്ഞത് മനസ്സിലേക്ക് ഓടിയെത്തി. അറിയാതെ ചുണ്ടിൽ ഒരു ചിരി വന്നു. *അഭിയുടെ പെണ്ണാ *മനസ്സിൽ ഒരു മന്ദ്രം പോലെ ഉരുവിട്ട് കൊണ്ടിരിക്കുന്നു. എന്നെങ്കിലും ഈ വാക്ക് യാഥാർഥ്യം ആവുമോ.. അത്രമേൽ കൊതിയുണ്ട് ഒരിക്കലെങ്കിലും എന്റെ പ്രണയത്തെ അദ്ദേഹം തിരിച്ചറിയാൻ. വിപ്ലവം തീർത്ത പ്രണയം ആയി ഒരുമിച്ചു ജീവിക്കാൻ... ഓരോന്ന് ഓർത്ത് അങ്ങനെ കിടന്നു. **** പിറ്റേ ദിവസം എല്ലാവർക്കും മുമ്പിൽ സ്വയം പരിചപ്പെടുത്തണം ആയിരുന്നു. "ഗൗരി..നീ പ്രെപയ്ഡ് അല്ലെ.."സിദ്ധാർഥ് ഏട്ടൻ ചോദിച്ചപ്പോൾ വെറുതെ തലയാട്ടി. നിനക്കറിയാലോ..

അഭി നമ്മൾ "വിചാരിക്കുന്നതിനും അപ്പുറത്താണ്.ഈ കോളേജിന്റെ 90% ഹൃദയങ്ങളും അവൻ കീഴടക്കി വെച്ചിട്ടുണ്ട്.എലെക്ഷൻ ആയത് കൊണ്ട് അതിൽ കുറെ പേർ നിന്റെ വശത്തേക്കും ചാഞ്ഞിട്ടുണ്ട്.ഇന്നത്തെ പരിചയപ്പെടുത്തൽ അല്ലെങ്കിൽ ഇന്നത്തെ നിന്റെ ക്യാമ്പയിൽ ആയിരിക്കും ഇനി മുന്നോട്ടുള്ളത് തീരുമാനിക്കുക.മനസ്സിലായോ.." "മ്മ്.." "നീ പേടിക്കാൻ വേണ്ടി പറഞ്ഞതല്ല.ധൈര്യം ആയി ഇരിക്ക്." സത്യം പറഞ്ഞാൽ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. ഇത് കൂടി പറഞ്ഞപ്പോൾ തൃപ്തി ആയി.ക്യാമ്പസ് മുഴുവൻ എന്നെ ഇതിൽ ആണ് വിലയിരുത്തുക.നന്നായാൽ മതിയായിരുന്നു. "ഫാഹീംക്കാ.. എവിടെ പോവാ." "ചെറിയ പണി ഉണ്ട്." "എവിടേക്കും പോണ്ട. എന്റെ ഒപ്പം നിൽക്ക്. എനിക്ക് പേടി ആവുന്നു." "നീ പേടിക്കണ്ടടി.. ധൈര്യം ആയി ഇരിക്ക്.ഞങ്ങൾ കൂടെ തന്നെ ഉണ്ട്." "മ്മ് " ***** ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിൽ നിന്ന് അവരെല്ലാം ഒന്നിച്ചു പുറത്തു വന്നു.മുദ്രാവാക്യം വിളിയോട് കൂടി ഒരു ക്ലാസ്സിന്റെ ഉള്ളിലേക്ക് കയറി.ഒരു ചെറിയ എൻവലപ്പ് കൊടുത്തപ്പോൾ ടീച്ചർ ക്ലാസ്സിൽ നിന്ന് വെളിയേലേക്ക് ഇറങ്ങി. അഭി ഒരു പുഞ്ചിരിയോടെ വിദ്യാർത്ഥികളുടെ നേരെ തിരിഞ്ഞു. "പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ..." ****** ആകെ കൂടി ടെൻഷൻ അടിച്ചു ഒരു വിധം ആയി ഇരിക്കുമ്പോൾ ആണ് ഭാമ എന്റെ അടുത്തേക്ക് ഓടി വന്നത്. "ഡീ.. നീ കേട്ടോ അഭിനന്ദേട്ടന്റെ പ്രസംഗം." വന്നു കേറിയപ്പോൾ തന്നെ കിതപ്പോടെ അവൾ ചോദിച്ചത് ഇതായിരുന്നു.

"ഇല്ലടി.. എന്തെ.." "നീ കേൾക്കണം ആയിരുന്നു. അമ്മാതിരി ഫീൽ. സൂപ്പർ ആണെന്ന് പറഞ്ഞാൽ വളരെ കുറഞ് പോവും. അത്രക്ക് നന്നായിട്ടുണ്ട്. രോമാഞ്ഞിഫിക്കേഷൻ ആയിരുന്നു.എല്ലാവരും അതിൽ ഉരുകി പോയി മോളെ..." അവൾ നല്ല ആവേശത്തിൽ പറയുന്നത് കേട്ടപ്പോൾ എനിക്ക് പേടി ആയി. അവളുടെ എക്സ്പ്രഷൻ കണ്ടു വീണ്ടും വീണ്ടും പേടി ആയി.ഒപ്പം സഖാവിന്റെ പ്രസംഗം കേൾക്കാൻ പറ്റാത്തതിൽ വിഷമവും.. "ഡീ.. മതി. നീ എന്റെ ഫ്രണ്ട് ആണോ.. അതോ അങ്ങേരുടെയോ.." "ഫ്രണ്ട് നിന്റെ തന്നെയാ.. നീ പൊളിക്കാൻ വേണ്ടി പറഞ്ഞതാ.. അങ്ങേരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ എങ്കിലും കഴിയണം.നീ സ്നേഹിക്കുന്ന ആളാണെന്നു പറഞ്ഞിട്ടി കാര്യം ഇല്ല. ഇലെക്ഷൻ ഇലക്ഷന് തന്നെ അല്ലെ..അങ്ങേരുടെ പിന്നാലെ എന്തു കൊണ്ടാണ് ഇത്രയും പെൺകുട്ടികൾ നടക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്." "ഗൗരി... ഇങ്ങോട്ട് വന്നേ.." പെട്ടന്ന് അച്ചായൻ വിളിച്ചപ്പോൾ ഞാൻ അങ്ങോട്ട് പോയി. "ഫസ്റ്റ് ക്ലാസ്സിൽ തന്നെ അഭി പൊളിച്ചടുക്കി എന്നാണ് കേട്ടത്. അവർ ക്ലാസ്സിൽ നിന്ന് ഇറങ്ങി കഴിഞ്ഞിട്ടും ക്ലാസ്സ്‌ മുഴുവൻ നിർത്താതെ കയ്യടി ആയിരുന്നു. അവന്റെ മുമ്പിൽ ജയിക്കാൻ എക്സ്ട്രാ ഐറ്റം എന്തായാലും വേണം. നിനക്ക് പാട്ട് പാടാൻ അറിയോ.."

"എനിക്കോ.. ഏയ് ഇല്ല." പെട്ടന്ന് ഫാഹീംക്കാ വന്നു. "ഗൗരി... നിനക്ക് നല്ല വോയ്‌സ് ആണ്. നിന്നെ കൊണ്ട് പാടാൻ കഴിയും.5 മിനിറ്റിനുള്ളിൽ ക്ലാസ്സുകളിൽ പോയി തുടങ്ങണം. അതിനുള്ളിൽ പാട്ട് നോക്കി വെക്ക്. നിന്നെ കൊണ്ട് സാധിക്കും. ഞങ്ങൾ ഇപ്പോൾ വരാം." അതും പറഞ്ഞവർ വേഗത്തിൽ കടന്ന് പോയി. എന്റെ ഫ്രണ്ട്‌സ്ന്റെ ഇടയിലും വീട്ടിലും ഒക്കെ പാടും എന്നല്ലാതെ ഇത് വരെ വേറെ ആളുകളുടെ മുമ്പിൽ പാടിയിട്ടില്ല. ആ ഞാൻ എങ്ങനെ.... ****** "ഇതാണ് ആദ്യത്തെ ക്ലാസ്സ്‌. കയറിക്കോ.." ക്ലാസ്സിൽ കയറുന്നതിനു മുൻപ് ഞാൻ ആ ക്ലാസ്സ്‌ ഒന്ന് നോക്കി. "ദൈവമേ... സഖാവിന്റെ ക്ലാസ്സ്‌!!!" കൂടുതൽ ആലോചിക്കാൻ സമയം കിട്ടിയില്ല എന്റെ ഒപ്പം ഉണ്ടായിരുന്നവരും ക്ലാസ്സിൽ കേറാൻ തുടങ്ങിയത് കൊണ്ട് മനസ്സില്ല മനസ്സോടെ ഞാനും അവർക്ക് മുമ്പിൽ ആയി ക്ലാസ്സിൽ കയറി. ആ ക്ലാസ്സിൽ ടീച്ചേർസ് ആരും ഉണ്ടായില്ല.ആദ്യം അച്ചായൻ തന്നെ തുടങ്ങി. "പ്രിയ സുഹൃത്തുക്കളെ.. രണ്ടാം തിയതി നടക്കാൻ പോകുന്ന ഇലക്ഷനെ കുറിച്ച് ഏവരും അറിഞ്ഞു കാണുമല്ലോ.. ചെയർമാൻ സ്ഥാനത്തേക്ക് ആയി മത്സരിക്കുന്ന ഗൗരി ksq വിനെ പ്രതിനിധികരിച്ചു സംസാരിക്കുന്നതായിരിക്കും." അതും പറഞ്ഞു അച്ചായൻ എനിക്കായ് ഒഴിഞ്ഞു തന്നു. ഞാൻ അപ്പോഴേക്കും പേടിച്ചു ഒരു വിധം ആയിരുന്നു.

'എത്ര പേടി ഉണ്ടെങ്കിലും പുറമെ കാണിക്കരുത്. ഒന്നിനെയും പേടിക്കാതെ മുന്നോട്ട് പോവാൻ കഴിയുക എന്നതാണ് വലിയ കാര്യം.' ഫഹീംക്കയുടെ വാക്കുകൾ ഓർമ വന്നപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയോടെ എല്ലാവരുടെ നേരെയും തിരിഞ്ഞു. എല്ലാവരുടെ എന്റെ നേരെ ശ്രദ്ധ കേന്ദ്രീകരിച്ചു നിൽക്കുകയാണ്. ഞാൻ പതിയെ കണ്ണടച്ചു. "🎶🎶കാർമുകിലിൽ.. പിടഞ്ഞുണരും.. തുലാ മിന്നാലായി നീ വാതിലുകൾ തുറന്നണയും നിലാ നാണമായി നീ... വിവശമെന്ധോ കാത്തിരുന്നും അലസമേതോ മൗനമാർന്നും വിവശമെന്ധോ കാത്തിരുന്നും അലസമേതോ മൗനമാർന്നും പറയാതറിഞ്ഞു നാം. പാതിരയോ.... പകലായി മുള്ളുകളോ... മലരായ് പ്രിയാ മുഖമായ് നദിയിൽ നീന്തി അലയും... മിഴികൾ🎶🎶" പാടി കഴിഞ്ഞിട്ടും ഞാൻ കണ്ണ് തുറന്നില്ല. ഒരു നീണ്ട കയ്യടി കേട്ടപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.ക്ലാസ്സ്‌ മുഴുവൻ ആവേശത്തോടെ കയ്യടിക്കുന്നത് കണ്ടു എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.മുട്ടയെർ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്. കയ്യടി അവസാനിച്ചപ്പോൾ ഞാൻ ഗൗരവത്തിന്റെ മുഖം മൂടി എടുത്തണിഞ്ഞു.

"സുഹൃത്തുക്കളെ.. 3 വർഷത്തെ നമ്മുടെ കലാലയ ജീവിതത്തിൽ നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകം ആണ് ക്യാമ്പസ്‌ രാഷ്ട്രീയം.വെറും ഒരു മാസത്തെ കാലയളവിൽ ഉള്ള വോട്ടെടുപ്പ് മാത്രം അല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.ഈ ഒരു അധ്യയന വർഷത്തിൽ ഉണ്ടാവുന്ന ഓരോ മാറ്റവും ഓരോ ചെറിയ കണിക പോലും നിങ്ങൾ ഈ തിരഞ്ഞെടുക്കുന്ന ആളുകളെ അനുസരിചാകാം മുന്നോട്ട് പോകുന്നത്.ക്യാമ്പസ് രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ പുച്ഛിച്ചു പോകുന്നവരും കളിയാക്കുന്നവരും ക്യാമ്പസ്‌ രാഷ്ട്രീയം ഇല്ലാതിരുന്നാൽ ഉള്ള അവസ്ഥയെ അറിഞ്ഞാൽ മതിയാകും. നിലവിൽ നമ്മുടെ ക്യാമ്പസ് ഇനിയും ഒരുപാട് ഉയരെണ്ടതുണ്ട്. വിദ്യാർത്ഥികളുടെ ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാൻ ksq നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും. അതിന്റെ മുന്നോടിയായി ഉള്ളതാണ് ഈ കോളേജ് എലെക്ഷൻ. എന്റെ പേര് ഗൗരി.1st ഇയർ bsc മതേമാറ്റിക്സ്.ഈ 2 ആം തിയതി വരുന്ന എലെക്ഷനിൽ ഞാൻ നിങ്ങളുടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതായിരിക്കും. നിങ്ങളിൽ ഒരാളായി നിന്ന് പ്രവത്തിക്കാൻ ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും.നിങ്ങൾക്ക് മുമ്പിൽ എന്നെ പരിജയപ്പെടുത്താൻ തന്ന നിങ്ങളുടെ വിലയേറിയ സമയത്തിന് നന്ദി. ജയ് ഹിന്ദ്."

അതും പറഞ്ഞു ഡയസ് വിട്ടു ഇറങ്ങുമ്പോൾ ശരിക്കും ഒരു വാന ലോകത്ത് എത്തിയ പ്രതീതി ആയിരുന്നു. എല്ലാവരുടെയും കൂട്ട കയ്യടി ഉയർന്നപ്പോൾ മനസ്സിൽ ഒരു ആശ്വാസം തോന്നി. അവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ അഭിനന്ദനത്തിന്റെ പെരുമഴ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. "നീ ഇത്രയും നന്നായി പാടും എന്ന് ഞാൻ കരുതിയതേ ഇല്ല.ശരിക്കും ഒരു മാജിക്കൽ വോയ്‌സ്." അത് കേട്ടപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തതെ ഉള്ളു... "പ്രസംഗവും പാട്ടും വളരെ നന്നായിരുന്നു ഗൗരി... ഞങ്ങളെ എല്ലാം നീ ഞെട്ടിച്ചു കളഞ്ഞു.പാട്ടിനെ എല്ലാവരും ഏറ്റെടുത്തു എന്ന് തോന്നുന്നു.ഇനി എല്ലാ ക്ലാസ്സിലും ഇത് പോലെ തന്നെ മുന്നോട്ട് പോയാൽ മതി.ksq വിനെ കുറിച്ച് കൂടുതൽ പറയുന്നതും വോട്ട് ചോദിക്കുന്നതും എല്ലാം മൂന്നമത്തെ സെറ്റിൽ മതി.ഇപ്പോൾ വെറുതെ പരിചപ്പെടുത്തി കൊണ്ടുള്ള ഒരു ഇത് മതി.ഓക്കേ." "മ്മ്.. ഓക്കേ." ഞങൾ അടുത്ത ക്ലാസ്സിനെ ലക്ഷ്യം വെച്ച് പോകുമ്പോഴും എന്റെ കണ്ണുകൾ സഖാവിനെ തിരിഞ്ഞു.എവിടെ ആയിരിക്കും? ***** "ഗോപേട്ടാ... രണ്ട് ചായ." ചിരിയോടെ അഭിയും ദേവൂവും കാന്റീനിലേക്ക് കയറി ഇരുന്നു. "ഇന്നലെ എന്തായി വീട്ടിൽ അടി നടന്നോ.".ദേവു അവനെ കളിയാക്കി കൊണ്ട് ചോദിച്ചു. "നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.എല്ലാം ഒപ്പിച്ചു വെച്ചിട്ട്...

പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും നടന്നില്ല.കളിയാക്കൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.." അവനത് പറഞ്ഞപ്പോൾ അവൾ വീണ്ടും ചിരിച്ചു. "ഇന്നലെ ഞാൻ കാരണം അല്ലെ എല്ലാം നടന്നത്.അത് കൊണ്ട് ശിവച്ചനെ ഞാൻ തന്നെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.നിന്റെ അച്ഛൻ ഒരു പാവം ആയത് കൊണ്ട് ഓക്കേ പറഞ്ഞു." "ഓഹ്.. അങ്ങനെ ഒക്കെ സംഭവിച്ചല്ലേ.. എന്നിട്ടും കളിയാക്കലിന് ഒരു കുറവും ഇല്ലല്ലോ.." "അത് പിന്നെ നിന്റെ അല്ലെ അച്ഛൻ." "ഡി.. ഡി.. വേണ്ട." "അഭി... നിനക്ക് പേടി ഉണ്ടോ.." "എന്തിന്." "ഗൗരി ആണ് എതിർ സ്ഥാനാർഥി.കഴിഞ്ഞ പ്രാവിശ്യത്തെ പോലെ അല്ല.ഗുഡ് ഫൈറ്റ് ആയിരിക്കും." "എനിക്ക് പേടി ഉണ്ടെന്ന് നിനക്ക് തോന്നിയോ..." "ഏയ്.. ഒരിക്കലും ഇല്ല.സഖാവ് ഒന്നിന് മുമ്പിലും പേടിക്കുന്നവൻ അല്ലെന്ന് എനിക്കറിയാം." "നീ ഫാഹീമിന്റെ കാര്യത്തിൽ എന്താണ് തീരുമാനം.എന്റെ ഇഷ്ടം നീ നോക്കേണ്ടതില്ല." "അത് പിന്നെ... ഞാൻ.. "ദേവി ഉരുണ്ട് കളിച്ചു. "എനിക്കറിയാം നിനക്ക് അവനെ ഇഷ്ടം ആണെന്ന്.അവൻ വളരെ നല്ലവനും ആണ്.പാർട്ടിയെയും സമൂഹത്തെയും നീ നോക്കേണ്ടതില്ല.നിന്റെ കൂടെ എന്തിനും ഞാൻ ഉണ്ടാകും.പ്രണയവും ഒരു വിപ്ലവം ആണ് ദേവൂട്ടി.. വിപ്ലവത്തിന് വേണ്ടി ജീവൻ കൊടുത്ത മരണം വരെ പ്രയത്നിച്ച ആളുകളുടെ കൂട്ടത്തിലാണ് നമ്മളും ഉള്ളത്.നീ ധൈര്യം ആയി യെസ് പറഞ്ഞോളൂ ദേവൂട്ടി... വിപ്ലവത്തിന്റെ നിറമുള്ള ചോരയാണ് നമ്മളിൽ ഓടുന്നത് എങ്കിൽ മരണം വരെ ഈ പ്രണയത്തിന് വേണ്ടി നാം പൊരുതി ജീവിക്കുക തന്നെ ചെയ്യും.." അവന്റെ ഉള്ളിലും അവളുടെ ഉള്ളിലും ഒരുപോലെ ആവേശം നിറഞ്ഞു.ഒപ്പം പ്രണയവും. ******

ഒഴിവ് കിട്ടിയപ്പോൾ അവൾ ഓടി വാക മറച്ചുവട്ടിലേക്ക് പോയി.ഒപ്പം ഭദ്രയും ഉണ്ടായിരുന്നു.വാകയിലേക്ക് കുറച്ചു നേരം നോക്കി നിന്ന അവളുടെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി. "എന്തു പറ്റി ഗൗരി..." "നീ കണ്ടില്ലേ ഭാമേ.. കടുത്ത വേനൽ ഈ വാകയുടെ ഇലകളെ പൊഴിച് കളഞ്ഞപ്പോൾ പൂക്കളെ കൊണ്ട് വാക പൂത്തു ചുവന്നു വിപ്ലവം തീർത്തു.പക്ഷെ ഇന്നാ പൂക്കളും കൊഴിഞ്ഞു പോയിരിക്കുന്നു.അവസാന നാളിന്റെ നേരിയ അവശേഷിപ്പ് മാത്രമേ ഇന്നതിൽ അവസാനിക്കുന്നുള്ളു.. താഴെ വീണിട്ടും വിപ്ലവം തീർത്ത ഈ പൂക്കൾ പോലും ഇന്ന് മണ്ണോട്ടലിഞ്ഞു ചേർന്നു.നാളെ എന്റെ പ്രണയവും ഇത് പോലെ മണ്ണോട്ടലിഞ്ഞു ചേർന്ന്...." "തന്റെ ഇലകളെ ഇനിയും വിരിയിക്കാൻ..പുതിയ വിപ്ലവങ്ങൾ ഇനിയും തീർക്കാൻ അല്ലെ അവർ മണ്ണോട്ടലിഞ്ഞത്. ഈ വാകകൾ ഇനിയും പൂക്കും ഗൗരി...അവർ അവരുടെ പ്രണയത്തിന് മേൽ വിപ്ലവം തീർക്കും.വാക പൂക്കുന്ന നാളിലിനായി കാത്തിരിക്കുക.വാക പൂക്കുന്ന നേരത്ത് നിന്റെ പ്രണയവും പൂത്തു ചുവന്നു നിൽപ്പുണ്ടാകും...." അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ സമാധാനത്തിന്റെ ഒരു പുഞ്ചിരി വിടർന്നു....... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story