വാക പൂത്ത നാളിൽ : ഭാഗം 26

vakapootha nalil

രചന: കടലാസിന്റെ തൂലിക

പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു.നേരത്തെ കോളേജിൽ എത്തിയത് കൊണ്ട് ഞാൻ തന്നെ ആ ലെറ്റർ പോസ്റ്റ്‌ ചെയ്തു. അന്നും ക്ലാസുകൾ തോറും ക്യാമ്പയിൻ ഉണ്ടായിരുന്നു.ഉച്ചക്ക് എല്ലാം കഴിഞ്ഞു ക്ഷീണിച്ചു ഫുഡ്‌ കഴിക്കുന്നതിനു ഇടക്കാണ് ആമി പതിവ് പോലെ ഓടി കിതച് വന്നത്.ഇന്ന് എന്താണ് വിശേഷം എന്ന് വിചാരിച്ചു ഞങ്ങൾ അവളെ നോക്കി. "നിങ്ങൾ അറിഞ്ഞോ..എന്നും കത്തുകൾ വായിച്ചു നോക്കി 2 കത്തു എടുക്കാറുള്ള സഖാവ് ഇന്ന് ഒരു കത്ത് മാത്രമേ എടുത്തിട്ടുള്ളു.. എടുത്ത ലെറ്റർ ആൽമരത്തിന് ഉള്ളിലുള്ള പൊത്തിൽ വെച്ചിട്ടുണ്ട്.സഖാവിന് ഇഷ്ടപ്പെട്ട ആ പെൺകുട്ടി ആരാണെന്ന് അറിയണം എങ്കിൽ വേഗം വാ.." അവൾ പറഞ്ഞു തീർന്നതും എന്റെ കാലുകൾ ആൽമരത്തെ ലക്ഷ്യമാക്കി കുതിച്ചിരുന്നു.. കാലുകൾ കുതിക്കുന്നതിനേക്കാൾ വേഗത്തിൽ മനസ് കുതിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ ഓടുന്നത് കണ്ടു ചുറ്റും ആളുകൾ നോക്കുന്നത് കണ്ടെങ്കിലും കാണാത്തത് പോലെ പിന്നെയും ഓടി.. ആല്മരത്തിനോട്‌ അടുക്കും തോറും എന്റെ നെഞ്ചു വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യ വശാൽ ഇത്രയും സ്റ്റെപ്പുകൾ ഓടി ഇറങ്ങി വന്ന എനിക്ക് മുന്പേ സഖാവ് അവിടെ എത്തിയിരുന്നു.ആ പൊത്തിൽ നിന്ന് ലെറ്റർ എടുത്ത് സഖാവ് പോകുന്നത് ഞാൻ നിർവികാരതയോടെ നോക്കി കണ്ടു.

സഖാവിന് ഒരു പ്രണയം ഉണ്ടെങ്കിൽ സഖാവ് സ്നേഹിക്കുന്ന ആ പെൺകുട്ടി ആരാണെന്ന് അറിയാനുള്ള ഒരു മാർഗം ആയിരുന്നു അത്.ഇനിയും എത്ര നാൾ ഞാൻ ആ സത്യം അറിയാതെ അതെന്നിൽ നോവായി കിടക്കണം.. ആലോജിക്കുംതോറും എന്റെ കണ്ണുകൾ നിറയുന്നത് പോലെ തോന്നി.പക്ഷെ ഞാൻ അതിനെ തടഞ്ഞു നിർത്തി.അത് അപകടം ചെയ്യും.നിരാശയോടെ തിരഞ്ഞപ്പോൾ ആണ് കണ്ടത് പിന്നിൽ ഓടി കിതച് വന്നു നിൽക്കുന്ന എന്റെ വാനര പടകളെ കണ്ടത്. "നിങ്ങൾ എപ്പോ വന്നു." ഇളിച്ചു കൊണ്ട് ഞാൻ ചോദിച്ചു. "എന്തൊരു ഓട്ടം ആടി നീ.. Pt ഉഷ പോലും ചിലപ്പോൾ ഇങ്ങനെ ഓടിയിട്ടുണ്ടാവില്ല.ഓടുമ്പോൾ ഒന്ന് പറഞ്ഞിട്ട് വേണ്ടേ ഓടാൻ". വരദ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഒന്ന് ഇളിച്ചു കാട്ടി. "അതല്ല... ആ പെൺകുട്ടി ആരാണെന്ന് അറിയാൻ ഞങ്ങളെക്കാൾ ആകാംഷ ആണല്ലോ നിനക്ക്.എന്താ മോളെ എതിർ സ്ഥാനാർഥിയെ ആ വഴിയിലൂടെ എങ്ങാനും തോൽപ്പിക്കാൻ നോക്കുവാണോ.." ആമി ആ പറഞ്ഞത് കേട്ട് ഞാൻ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിന്നു.ഭാമ അപ്പോൾ എന്നെ ആക്കിയ മട്ടിൽ വാ പൊത്തി ചിരിക്കുന്നുണ്ട്. 'ഇവൾക്കുള്ളത് ഞാൻ തരാം..' "സമയം ആയി. സിദ്ധാർഥ് ഏട്ടൻ വരാൻ പറഞ്ഞിട്ടുണ്ട്.പോയി വരാം."

അവരോട് എന്തൊക്കെയോ തട്ടി വിട്ടു വേഗം അവിടെ നിന്ന് തടി തപ്പി. **** അന്ന് പിന്നെ ക്ലാസ്സ്‌ ഒന്നും എടുത്തില്ല. അവരെല്ലാം ഓരോ വർത്താനം പറയലും കറങ്ങി നടക്കലും ഒക്കെ ആയി. ഞാൻ എലെക്ഷന്റെ കാര്യങ്ങൾക്കായി നടന്നു. ഈ ഒരു മാസക്കാലം ഒട്ടും എനിക്ക് ഒഴിവ് കിട്ടില്ലെന്ന്‌ ആദ്യമേ അറിയാവുന്നത് കൊണ്ട് അവരുടെ ഒത്തു സമയം ചിലവഴിക്കാത്തതിൽ വിഷമം ഒന്നും തോന്നിയില്ല. അവർക്കും എന്റെ തിരക്ക് അറിയാവുന്നത് കൊണ്ട് ഏറെ സമാധാനം. അന്നത്തെ പ്രജരണം നേരത്തെ അവസാനിച്ചു. അവസാനിപ്പിച്ചു എന്ന് വേണം പറയാൻ.എത്രയും വേഗം ക്ലാസ്സിൽ എത്തി. ബഞ്ചിൽ തല വെച്ച് കിടക്കുന്ന ലക്ഷ്മിയെയും ചുറ്റും അവളെ ആശ്വസിപ്പിക്കുന്ന അവരെയും കണ്ടപ്പോൾ ഞാൻ വേഗം അങ്ങോട്ടേക്ക് നടന്നു. "എന്താ.. എന്തു പറ്റി ലക്ഷ്മി.." ഞാൻ വെപ്രാളത്തോടെ ചോദിച്ചപ്പോൾ അവൾ എഴുന്നേറ്റ് കണ്ണ് നിറച്ചു എന്നെ നോക്കി. അവളുടെ നിറകണ്ണുകൾ കണ്ടു എന്റെ മനസ് പിടഞ്ഞു. അവളെ അന്ന് ആദ്യമായി കണ്ട നാൾ എല്ലാവരും കൂടി കളിയാക്കിയതിന്റെ പേരിൽ കരഞ്ഞതിൽ പിന്നെ ഇന്നാണ് അവൾ കരഞ്ഞു കണ്ടത്.

ഞങ്ങളുടെ കൂടെ ഉള്ളപ്പോൾ അവളുടെ കണ്ണ് നിറയാൻ അനുവദിക്കില്ല എന്ന് അന്നേ തീരുമാനിച്ചതാണ്. ഇത് ഇപ്പോൾ... "എന്താഡാ.." നിസ്സഹായതയോട് കൂടിയുള്ള എന്റെ ചോദ്യത്തിന് കെട്ടിപിടിച്ചുള്ള കരച്ചിൽ ആയിരുന്നു അവളുടെ മറുപടി. എന്താണ് കാര്യം എന്ന് മനസ്സിലാവാതെ ഞാൻ അവരെ നോക്കി. "അവൾക്ക് ഗോകുൽ ചേട്ടനെ ഇഷ്ടം ആയിരുന്നു ഗൗരി.. അവളുടെ കുറവ് അറിഞ്ഞാൽ നഷ്ടപ്പെട്ടു പോകും എന്ന് പേടിച് പറയാതെ ഇരുന്നതാ.. ഇപ്പോൾ കുറച്ചായി ഗോകുൽ ചേട്ടൻ അവളെ ശ്രദ്ധിക്കുന്നു കൂടി. ഇന്ന് കണ്ടിട്ടും കാണാത്ത പോലെ പോയി. അവൾക്ക് എന്തു കൊണ്ടോ അത് സഹിക്കാൻ പറ്റുന്നില്ല." ഭാമ പറയുന്നത് കേട്ട് ഞാൻ ലക്ഷ്മിയെ നോക്കി. അവൾ എന്റെ തോളിൽ നിന്ന് എഴുന്നേറ്റു.കരഞ്ഞു കൊണ്ട് കൈകൾ ചലിപ്പിക്കാൻ തുടങ്ങി. "ഞാൻ ഒരു പൊട്ടി ആയത് കൊണ്ട് ആയിരിക്കും അല്ലെ ഗോകുലേട്ടൻ എന്നെ ഇട്ടിട്ട് പോയത്." പൊട്ടികരഞ്ഞു കൊണ്ട് ആംഗ്യത്തിൽ അവൾ പറഞ്ഞപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു.

എന്തു പറഞ്ഞു അവളെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. "എന്നെ വെറുത്തു കാണുമോടി.. " വീണ്ടും കണ്ണ് നിറച്ചു കൊണ്ട് അവൾ ആംഗ്യം കാണിച്ചപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അവളെ മാറോടണക്കി പിടിച്ചു. അവരും തോളോട് തോൾ ചേർത്ത് ഒന്നിച്ചു കിടന്നു. അവർക്കും അവളുടെ സങ്കടം സഹിക്കാൻ കഴിയില്ലെന്ന് മനസിലായി.അവിടെ നിന്ന് ഞാൻ അപ്പോൾ ചില ഉറച്ച തീരുമാനങ്ങൾ എടുക്കുകയായിരുന്നു. **** ഗോകുലേട്ടനെ അനേഷിച്ചു കുറെ നടന്നിട്ട് അവസാനം എത്തി ചേർന്നത് ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിൽ ആണ്. ഗോകുലേട്ടനോടൊപ്പം വേറെ ആരൊക്കെയോ അവിടെ ഉണ്ടായിരുന്നു. "ഗോകുൽ ചെട്ടാ.. ഒന്ന് ഇങ്ങോട്ട് വരുവോ.." ഇല്ലാത്ത വിനയം മുഖത്തു ഫിറ്റ്‌ ചെയ്തു ഞാൻ വിളിച്ചു. "ആഹ്.. ഇതാര് നമ്മുടെ ചെയർമാൻ സ്ഥാനാർഥിയോ.. "ചിരിച്ചു കൊണ്ട് ഗോകുൽ ചേട്ടൻ പുറത്തേക്ക് വന്നു. "ചേട്ടൻ ഇപ്പോൾ ബിസി ആണോ.." "കുറച്.. എന്നാലും കുഴപ്പമില്ല. താൻ പറ." "ചേട്ടന് ഞങ്ങളുടെ ലക്ഷ്മിയെ ശരിക്കും ഇഷ്ടം ആണോ.." "അതെന്താടോ താൻ അങ്ങനെ ചോദിച്ചത്."

"ആണോന്ന് പറ." "ആണെങ്കിൽ..?" "ഇപ്പോൾ അവളെ എന്തെ അവഗണിക്കുന്നെ.." "അത് ശരി.. തന്റെ കൂട്ടുകാരി അല്ലെ എന്നെ കാണാത്തത് പോലെ നടക്കുന്നത്." "അതിന് ഒരു കാരണം ഉണ്ട്." ഞാൻ അത് പറയുമ്പോൾ ഇത്ര നേരവും ചിരിച്ചു നിന്നിരുന്ന ആളുടെ മുഖത്തു ഗൗരവം വരുന്നത് ഞാൻ അറിഞ്ഞു. "എന്തു കാരണം." ഞാൻ അവളെ കണ്ടത് മുതൽ ഇന്ന് വരെ നടന്ന കാര്യം ഗോകുൽ ഏട്ടനോട് പറഞ്ഞു. അവളുടെ പ്രണയവും പേടിയും കുറവും എല്ലാം ഞാൻ പറഞ്ഞു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഗോകുൽ ചേട്ടൻ മൗനി ആയി. ആ മൗനം എന്നിൽ ഒരു പേടിയെ വളർത്തി. അവളെ ഇനി ഇഷ്ടമായി കാണില്ലേ.. "എവിടെ തന്റെ കൂട്ടുകാരി.. ആളെ ഒന്ന് കാണണമല്ലോ.." ഗോകുൽ ചേട്ടൻ ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി കൊണ്ട് ചേട്ടനെ നോക്കി. ഇതിപ്പോൾ കൊല്ലാനാണോ അതൊ വളർത്താൻ ആണോ.. എന്തായാലും ഞാൻ ചേട്ടനെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു. എല്ലാവരും ക്ലാസ്സിന് വെളിയിൽ ആയിരുന്നു. അവർ മാത്രം ഇപ്പോഴും അവിടെ കരഞ്ഞു കൊണ്ട് നിൽപ്പുണ്ട്. എന്റെ കൂടെ ഗോകുൽ ചേട്ടനെ കണ്ടു എല്ലാവരും ഞെട്ടി എഴുന്നേറ്റു.

ലക്ഷ്മി ഡസ്ക്കിൽ തലവെച്ചു കിടക്കുന്നത് കൊണ്ട് അവൾ ഒന്നും അറിഞ്ഞില്ല. ഞങ്ങളെല്ലാം കുറച്ചു മാറി നിന്നു.ഗോകുൽ ഏട്ടൻ അവളുടെ അടുത്തേക്ക് പോയി. താഴെ ഒരു പരിപാടി നടക്കുന്നത് കൊണ്ട് പെട്ടന്ന് ആരും ക്ലാസ്സിലേക്ക് വരില്ല എന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു. അടുത്ത നിമിഷം അവരുടെ ഇടയിൽ എന്താണ് സംഭവിക്കുന്നത് എന്നോർത്തു നെഞ്ചു വല്ലാതെ മിടിച് കൊണ്ടിരുന്നു.. ഗോകുൽ ഏട്ടൻ അവളുടെ തൊട്ടടുത്തു ബെഞ്ചിൽ ആയി ഇരുന്നു.അവളെ ഒന്ന് തോണ്ടി വിളിച്ചു. അവൾ അനങ്ങിയില്ല. വീണ്ടും തോണ്ടി. അവൾ ഒന്ന് കുറുകി വീണ്ടും കിടന്നു. വീണ്ടും തോണ്ടിയപ്പോൾ അവൾ നിറക്കണ്ണുകളോടെ ദേഷ്യത്തോടെ തല ഉയർത്തി. തൊട്ട് മുമ്പിൽ ചിരിച്ചു കൊണ്ട് ഗോകുൽ ഏട്ടൻ ഇരിക്കുന്നത് കണ്ടു അവളുടെ മുഖത്ത് ഒരേ സമയം പല പല ഭാവങ്ങൾ മിന്നി മറഞ്ഞു. അതിൽ ഇഞ്ചി കടിച്ച കുരങ്ങന്റെ പോലത്തെ ഭാവം കണ്ടു ഞങ്ങൾ ചിരിച്ചു ഒരു വിധം ആയി. "എന്തു പറ്റി.. നിന്റെ കണ്ണ് ഒക്കെ നിറഞ്ഞിട്ടുണ്ടല്ലോ.." ഗോകുൽ ഏട്ടന്റെ ചോദ്യം കേട്ട് അവൾ ദയനീയം ആയി ഞങ്ങളെ നോക്കി. ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന കണക്കെ ഞങ്ങളും എങ്ങോട്ടോ നോക്കി നിന്നു "കണ്ണിൽ കരട് പോയതാണോ.."

ആ ചോദ്യം കേട്ടപ്പോൾ അവൾ വെറുതെ തലയാട്ടി. "നിനക്ക് എന്നെ ഇഷ്ടം ആണെന്ന് കേട്ടു. ശരിയാണോ.." അത് കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി. വേഗം എന്നെ നോക്കി. ഞാൻ അപ്പോൾ തന്നെ തെക്കോട്ടും നോക്കി നിന്നു. "അവിടെ അല്ല ഇവിടെ. നിനക്ക് എന്നെ ഇഷ്ടം ആണോ.." അവൾ ഒന്നും പറഞ്ഞില്ല. "ഇഷ്ടം അല്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ ഒന്ന് മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ആകെ കരഞ്ഞു മുഖം വീർപ്പിച്ചിരിക്കുന്നത്." അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല. തല കുമ്പിട്ടുള്ള ഇരിപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾ പതിയെ കരയുകയാണെന്ന്. "ഞാൻ നിന്നെ മറന്നുവെന്ന് കരുതുന്നുണ്ടോ ലക്ഷ്മി.. " അവൾ പെട്ടന്ന് തല ഉയർത്തി അവനെ നോക്കി. അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം അവളെ പല രീതിയിലേക്ക് ചിന്തിപ്പിച്ചു. "നിന്റെ സംസാര ശേഷി ഇല്ലായ്മ ഒരിക്കലും എനിക്ക് ഒരു കുറവായ് തോന്നിയിട്ടില്ല ലക്ഷ്മി.. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ നിന്നെ സ്നേഹിച്ചത്. നിന്റെ നാവ് കണ്ടു അല്ല ഞാൻ നിന്നെ സ്നേഹിച്ചത്.പ്രണയം... അത് തോന്നി പോയി. അത് ഒരു കുറവിന്റെ പേരിലൊന്നും മാറ്റി വെക്കാവുന്ന പ്രണയം അല്ല എന്റെത്. അങ്ങനെ ഉള്ള ഒരു ഇഷ്ടത്തെ പ്രണയം എന്നല്ല പറയുക.എന്റെ ഇഷ്ടം അതാണെന്ന് നിനക്ക് തോന്നിയോ ലക്ഷ്മി.."

അവൾ നിറക്കണ്ണുകളോടെ ഇല്ലെന്ന് തലയാട്ടി. "നീ ഊമയാണ് എന്നത് ഒരിക്കലും എനിക്കൊരു കുറവായ് തോന്നിയിട്ടില്ല. തോന്നുകയും ഇല്ല. എന്നും നിന്റെ കൂടെ താങ്ങായി തണലായി നിനക്ക് നാവായി ജീവിതകാലം മുഴുവൻ കഴിയണം എന്നുള്ളത് ആയിരുന്നു എനിക്ക്.നീ എന്റെ ഇഷ്ടം സ്വീകരിച്ചില്ലെങ്കിലും മറ്റൊരു പെണ്ണിന് എന്നിൽ സ്ഥാനം ഉണ്ടായിരിക്കില്ല. കാരണം എന്നോ നീ ആ സ്ഥാനം എടുത്തു കഴിഞ്ഞിരിക്കുന്നു. എന്തായാലും ഇനി ഒന്ന് കൂടെ ചോദിക്കാം.. പോരുന്നോ ഈ ജീവിതയാത്രയിലേക്ക്..പൊന്ന് കൊണ്ട് മൂടാം എന്നൊന്നും പറയുന്നില്ല. കരയിപ്പിക്കില്ല എന്നും പറയുന്നില്ല കാരണം മിണ്ടുമ്പോഴേക്കും കരയുന്ന ഒരു പാവം അല്ലെ നീ.. പട്ടിണിക്കിടില്ല ഒരിക്കലും..നിന്റെ കുറവുകളെ കുറവായി കാണാതെ നോക്കി കോളം.. സമ്മതം ആണോ നിനക്ക്.." ഗോകുൽ ഏട്ടന്റെ ചോദ്യം കേട്ട് അവൾ അതീവ സന്തോഷത്തോടെ തലയാട്ടി. അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞിട്ടുണ്ടായിരുന്നു. അത് സന്തോഷം കൊണ്ടാണ്... ഞങ്ങൾക്കും അപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഒഴുകി വന്ന കണ്ണുനീരിന്റെ തുടച്ചു. അവൾ അപ്പോൾ ഗോകുലെട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു.അവൻ ഒരു കൈ കൊണ്ട് അവളെ അണച്ചു പിടിച്ചു. "ഞങ്ങൾ ഇവിടെ ഉണ്ട്ട്ടാ... "

ആമി പിശാശ് അപ്പോഴേക്കും ഉറക്കെ വിളിച്ചു പറഞ്ഞതും അവരുടെ റൊമാൻസ് അതോടെ തീർന്നു. "ഞങ്ങളുടെ എതിർ സ്ഥാനാർഥി നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉള്ളതാണല്ലോ.. എലെക്ഷൻ ആയിട്ട് വെറുതെ എതിർ സ്ഥാനാർഥിയെ ശല്യം ചെയ്യുന്നു എന്ന് പറഞ്ഞു പരാതി വാങ്ങി വെക്കേണ്ട എന്ന് തോന്നിയത് കൊണ്ട പിന്നാലെ നടക്കുന്ന പരിപാടി നിർത്തിയത്.എന്നാലും ഞാൻ നിന്നെ നീ അറിയാതെ ശ്രദ്ധിച്ചിരുന്നു.." "അതോണ്ട് എന്താ.. ഇപ്പോൾ സേറ്റായി. അല്ലെങ്കിൽ ഈ ഇഷ്ടവും വെച്ച് കൊണ്ട് അവൾ ഈ കാലം മുഴുവൻ നടന്നേനെ.." "അതും ശരി ആണ്.." "എന്തായി കാര്യങൾ..എല്ലാം ഓക്കേ ആയോ.." പെട്ടന്ന് ഒരു ശബ്ദം കേട്ടപ്പോൾ ഞങ്ങൾ അങ്ങോട്ട് നോക്കി. സഖാവും ഗാങ്ങും ആകത്തേക്ക് വരുന്നത് കണ്ടു എന്റെ നെഞ്ചു പട പടന്ന് മിടിക്കാൻ തുടങ്ങി. അഭിയേട്ടനെ കാണുമ്പോൾ മാത്രം ഇത്രയും ശക്തിയിൽ മിടിക്കുക എന്നതാണ് എന്റെ നെഞ്ചിന്റെ ഇപ്പോഴത്തെ പ്രധാന ഹോബി.. "എല്ലാം ഓക്കേ ആയി. ഒരു പ്രൊപോസൽ ഇപ്പോൾ കഴിഞ്ഞതേ ഉള്ളു.." "ഓഹ്.. ശ്യേ.. പ്രൊപോസൽ സീൻ മിസ്സായി". ദേവേച്ചി അത് പറഞ്ഞപ്പോൾ ഞാൻ അന്തം വിട്ടു ദേവേച്ചിയെ നോക്കി. എന്റെ അതേ സ്വഭാവം ആണല്ലോ.. അജുക്കയെ കണ്ടപ്പോൾ അപ്പോൾ തന്നെ ആമി അങ്ങോട്ട് പോയി.

പിന്നെ ഞാനും വരദയും ഭാമയും ഒന്നിച്ചു നിന്നു. "എവിടെ നമ്മുടെ അമലിന്റെ ആള്.₹ ഗോഡ്വിൻ ചേട്ടൻ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ വരദ ആകെ ചമ്മി കൊണ്ട് നിന്നു. ഞാനും ഭാമയും വാ പൊത്തി ചിരിച്ചു. "അവൻ ഇന്ന് വന്നിട്ടില്ല. അല്ലെങ്കിൽ ഒരു പ്രൊപോസൽ സീൻ കൂടി കാണമായിരുന്നു." പൂർണ്ണിമ അത് ചേച്ചി പറഞ്ഞപ്പോൾ വരദക്ക് വിഷമം ആയെന്ന് തോന്നി. അപ്പോൾ ആള് വരാതെ ആയാൽ അവൾക്കും വിഷമം ഒക്കെ ഉണ്ട്.. "ക്യാമ്പസിൽ ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് മറ്റേ കുട്ടി കൊടുത്ത പൂ വലിച്ചു കളയാനും അമലിനെ ഇഷ്ടം ആണെന്ന് പറയാനും ഒക്കെ ഉള്ള നിന്റെ ധൈര്യം ഞാൻ സമ്മതിച്ചുട്ടാ.. " അജുക്ക പറഞ്ഞപ്പോൾ വരദ ഒരു ചമ്മിയ ഇളി പാസാക്കി. "എന്തായാലും ഇപ്പോൾ 2 പെയർ സെറ്റ് ആയി. ഇനി ഒരണ്ണം സെറ്റ് ആവാൻ ചാൻസും ഉണ്ട്. അപ്പോൾ ഇനി നമ്മുടെ ഇടയിൽ ഒരു ശത്രുയോ തല്ലോ ഒന്നും വേണ്ട.രാഷ്ട്രീയത്തെയും പ്രണയത്തേയും സൗഹൃദതെയും ഇടകലർത്തണ്ട.എല്ലാവരും കമ്പനി ആവ്." ഹരിയേട്ടൻ അതും പറഞ്ഞു മാറി നിന്നു. അവരുടെ ഗാങ്ങിലെ പൂർണ്ണിമ ചേച്ചിയെയും ഗോഡ്വിൻ ചേട്ടനെയും എനിക്ക് വല്യ പരിജയം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ആദ്യം അവരും ആയി കമ്പനി.

സംസാരിച്ചു വന്നപ്പോൾ ആണ് എല്ലാവരും പാവങ്ങൾ ആണെന്ന് മനസ്സിലായത്. എന്തു കൊണ്ട് ഇത് നേരത്തെ തോന്നിയില്ല എന്ന് ഞാൻ ചിന്തിക്കാതെ ഇരുന്നില്ല. പെട്ടന്ന് എവിടെ നിന്നോ ഫഹീംക്ക വന്നു. എല്ലാവരോടും സംസാരിച്ചു ലാസ്റ്റ് ദേവേച്ചിയുടെ അടുത്തേക്ക് തന്നെ പോയി. കള്ള ചിരിയോടെ എന്നെ ഒന്ന് കണ്ണിറുക്കി കാട്ടി അങ്ങോട്ട് പോയപ്പോൾ തന്നെ മനസ്സിലായി ഇന്ന് എന്റെ നാത്തൂന്റെ കൈക്ക് പണി ആവും എന്ന്. കുറച്ചു കഴിഞ്ഞു എല്ലാവരും വട്ടം ഇട്ട് ഇരുന്നു വർത്താനം പറഞ്ഞു. ഹരിയേട്ടനും അഭിയേട്ടനും മാത്രം മാറി നിന്നു. പിന്നെ ഹരിയേട്ടനും ഞങ്ങളോടൊപ്പം ചേർന്നു. ഞാനും അഭിയേട്ടനും ഒഴിച്ച് എല്ലാവരും പരസ്പരം സംസാരിച്ചു. എനിക്ക് അഭിയേട്ടനോട് സംസാരിക്കാൻ ഒരുപാട് ആഗ്രഹം തോന്നി. ഒടുവിൽ അതിനുള്ള ധൈര്യവും സംബാധിച്ചു അങ്ങോട്ട് പോയപ്പോഴേക്കും അഭിയേട്ടന് ഒരു കാൾ വന്നു പുറത്തേക്ക് പോയി. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ആരും കണ്ടിട്ടില്ല. എല്ലാവരും തമാശകളിൽ ആയിരുന്നു. ഭാമ മാത്രം കണ്ടു. അവൾക്ക് ഞാനൊരു വേദനയിൽ കലർന്ന പുഞ്ചിരിയും കൊടുത്തു. അന്ന് രാത്രി കിടക്കാൻ നേരം ഡയറിയിൽ ഒരുപാട് എഴുതി. കുറേ സന്തോഷങ്ങൾ ഇന്ന് ഉണ്ടായി. ലക്ഷ്മിയുടെ പ്രണയസാഫല്യവും എല്ലാവരും ആയിട്ട് കമ്പനി ആയതും എല്ലാം. അപ്പോഴും നെഞ്ചിനുള്ളിൽ ആരോ മുള്ള് കൊണ്ട് കൊറിയത് പോലെ ഉള്ള ഒരു വേദന തോന്നി. സഖാവ് എന്നിൽ നിന്ന് അകലുകയാണോ.. ഞങ്ങളുടെ പ്രണയം.. അതൊരിക്കലും വിധിച്ചിട്ടുണ്ടാവില്ലേ....... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story