വാക പൂത്ത നാളിൽ : ഭാഗം 27

vakapootha nalil

രചന: കടലാസിന്റെ തൂലിക

ഓരോന്നാലോചിച് തലക്ക് മുകളിൽ കൈ വെച്ച് ബെഡിലേക്ക് തല ചായ്ച്ചു.സഖാവിന്റെ മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നതും നാണം കലർന്ന പുഞ്ചിരി എന്നെ വന്നു മൂടി.ആ ഒരു മുഖം മാത്രം മതിയായിരുന്നു അത് വരെ ഉള്ള എന്റെ സങ്കടങ്ങളെ മുഴുവൻ മായ്ച് കളയാൻ. ചിരിയോടെ ഞാൻ പുസ്തകം എടുത്തു ഓരോ താളുകൾ ആയി പഠിക്കുവാൻ തുടങ്ങി... **** "ഞങ്ങൾ പോയിട്ട് വരാട്ടോ മോളെ.. ഒറ്റക്ക് ഇരിക്കാൻ പേടി ഒന്നും ഇല്ലല്ലോ.." "ഇല്ല അമ്മേ.. നിങ്ങൾ പോയിട്ട് വാ.." "മാമന്റെ മകളുടെ കല്യാണത്തിന് ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും തറവാട്ടിലേക്ക് പോകുന്ന തിരക്കിൽ ആണ്." "ഹും.അവൾ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ.. പത്തു പതിനെട്ടു വയസ്സായ പെണ്ണല്ലേ..നാളെ ചിലപ്പോൾ ഈ നാട് ഭരിക്കെണ്ടതാ..നീയാണ് അവളെ ഇങ്ങനെ വഷളാക്കുന്നത്" അമ്മയുടെ സ്നേഹത്തോടെ ഉള്ള തലോടൽ ഏൽക്കുന്നത് മുൻപ് തന്നെ അച്ഛന്റെ വാക്കുകൾ കാതിൽ വന്നു പതിച്ചു.അമ്മ അപ്പോൾ തന്നെ തലതാഴ്ത്തി നിശബ്ദയായി. "പേടിക്കണ്ട അമ്മേ..ഞാൻ ഇവിടെ സേഫ് ആയിരിക്കും.നിങ്ങൾ ധൈര്യം ആയി പോയി വാ.." ഞാൻ ചിരിയോടെ അത്‌ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തും കണ്ടു.. ഒരു ആശ്വാസത്തിന്റെ പുഞ്ചിരി.

ഗംഗയോട് അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ വീഡിയോ എടുത്തു അയച്ചു തരാൻ പറഞ്ഞിട്ട് അവളെയും കാറിൽ കേറ്റിച്ചു.അവർ കാറിൽ കയറി ദൂരേക്ക് മറയുന്നത് ഞാൻ നോക്കി നിന്നു. എന്റെ അമ്മയുടെ ചേട്ടന്റെ ഒരേ ഒരു മകൾ ആണ് കൃഷ്ണപ്രിയ.ഞങ്ങളുടെ കിച്ചു.എന്നേക്കാൾ മൂത്തതാണെങ്കിലും ഞാൻ കിച്ചു എന്ന് തന്നെ ആണ് വിളിച്ചിരുന്നത്.ചെറുപ്പം മുതലേ കളിച്ചു വളർന്ന സൗഹൃദം.എന്റെ കാളികൂട്ടുകാരി.അവർ അമ്മയുടെ തറവാട്ടിൽ ആണ് താമസം.അച്ഛനെ പേടിച്ചു +1,+2 ഞാൻ താമസിച്ചിരുന്നത് അവളുടെ കൂടെ ആയിരുന്നു. ഇന്ന് അവളുടെ കല്യാണം ആണ്.കുടുംബക്കാർ മുഴുവൻ അവിടെ ഉണ്ടാകും.ഞാൻ മാത്രം ഈ വീട്ടിൽ ഇങ്ങനെ തനിച്.. അവളുടെ കല്യാണത്തിന് പോലും പോകുവാൻ കഴിയാതെ... അവളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തതിന് ഒരു മാസം മുന്പേ പോകേണ്ട ഞാനാ.. ഇപ്പോൾ കല്യാണത്തിന് പോലും പോകാൻ പറ്റാതെ ഇരിക്കുന്നത്.കല്യാണത്തിന് പോകാൻ അച്ഛൻ സമ്മതിക്കുന്നതിക്കുന്നില്ല.കോളേജ് ഉള്ള ദിവസം ഇലക്ഷന്റെ കാര്യത്തിന് ഞാൻ ഇല്ലാതെ ഒരു കുറവും വരാൻ പാടില്ല അത്രേ.. അച്ഛൻ പറഞ്ഞത് എല്ലാം അക്ഷരം പ്രതി അനുസരിച്ചിട്ടുള്ള ഞാൻ ഇതും അനുസരിച്ചു.ഉള്ളിലെ നോവ് ആരെയും കാണിക്കാതെ കൊണ്ട് നടന്നു.

അതികം ഓരോന്ന് ആലോചിച്ചു നിൽക്കാതെ ഞാൻ വേഗം കോളേജിലേക്ക് പോയി.പാർട്ടിക്കാർ ആരോടും ഇന്ന് വീട്ടിലേക്ക് വരണ്ട എന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് കൊണ്ട് ഇന്ന് ആരും തന്നെ വീട്ടിൽ ഉണ്ടായില്ല.അത്‌ കൊണ്ട് വീട് പൂട്ടി താക്കോലുമായാണ് ഞാൻ കോളേജിലേക്ക് പോയത്. കോളേജിൽ എത്തിയിട്ടും ഇലക്ഷന് പ്രജരണം നടത്തനോ കൊടി പിടിക്കാനോ ഒന്നിനും ഒരു ഉഷാർ ഉണ്ടായിരുന്നില്ല.മനസ് മുഴുവൻ കിച്ചുവിന്റെ അടുത്ത് ആയിരുന്നു. പാർട്ടിക്ക് വേണ്ടി തന്നിട്ടുള്ള ആ ഒഴിഞ്ഞ മുറിയിൽ ഒറ്റക്കിരിക്കുമ്പോൾ ആണ് ഗംഗയുടെ കാൾ വന്നത്.വീഡിയോ കാൾ ആയിരുന്നു.ഞാൻ വേഗം തന്നെ അറ്റൻഡ് ചെയ്തു. ആദ്യം തന്നെ കണ്ടത് കല്യാണവീട് ആണ്.വിഷമത്തെ മാറ്റി വെച്ച് എന്നിൽ ആവേശം നിറഞ്ഞു.എല്ലാവരും തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ടപ്പോൾ ചെറിയൊരു നോവ് എന്നിൽ ഉടലെടുത്തു. "എവിടെ ഗംഗേ കല്യാണപെണ്ണ്." "ചേച്ചി ഫുഡ്‌ കഴിക്കുവാ.." അതും പറഞ്ഞു അവൾ കിച്ചുവിന്റെ മുറിയുടെ വാതിൽ തുറന്നു. സർവഭരണ വിദൂഷിതയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.ചെറിയമ്മ അവൾക്ക് ഭക്ഷണം വാരി കൊടുക്കയാണ്.അവൾ വേണ്ടെന്ന് പറയുന്നുണ്ടെങ്കിലും ചെറിയമ്മ നിർബന്ധിച് തീറ്റിക്കുന്നുണ്ട്. "

കിച്ചുവെച്ചി.. ഫോണിലോട്ട് നോക്കിയേ.." ഗംഗ അതും പറഞ്ഞു ഫോൺ കിച്ചുവിന്റെ കയ്യിൽ കൊടുത്തു. "ദൈവമേ..ഇതാര് നമ്മുടെ ഗൗരിയോ.. അടിയനെ ഒക്കെ അറിയോ ആവോ.. അതൊ സ്ഥാനാർഥി ആയപ്പോൾ എന്നെ മറന്നോ.." "ഒന്ന് പോയെടി പെണ്ണെ.. നിന്നെ പോലെ ഒരു കുരിപ്പിനെ ഞാൻ എന്റെ ജീവിതത്തിൽ മറക്കോ.." പിന്നെ പിന്നെ.. നിനക്ക് എന്റെ കല്യാണത്തിന് പോലും ഒന്ന് വരാൻ തോന്നിയില്ലല്ലോ.. "തിരക്ക് ആയത് കൊണ്ടല്ലേ കിച്ചു.. അല്ലെങ്കിൽ അവിടെ മുൻപന്തിയിൽ ഞാൻ ആയിരിക്കില്ലേ.." "എന്തൊക്കെ പറഞ്ഞാലും നിന്നെ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട് ഗൗരി.." അവൾ പറയുന്നത് കേട്ട് എന്തു കൊണ്ടോ മനസ് വേദനിച്ചു.. "സാരമില്ല.. ഞാൻ ഈ തിരക്ക് ഒക്കെ കഴിഞ്ഞു ഉടനെ അങ്ങോട്ട് വരാം.അല്ലെങ്കിൽ നീ നിന്റെ ചെക്കനെയും കൂട്ടി ഇങ്ങോട്ട് വാ.. നമുക്ക് പൊളിക്കടി.." "മുഹൂർത്തതിന് സമയം ആയി.പെണ്ണിനേയും കൂട്ടി വരാൻ പറഞ്ഞു." അവൾ എന്തോ മറുപടി പറയുന്നതിന് മുൻപ് തന്നെ ആരോ വന്നു അത് പറഞ്ഞു. "ശരിട്ടോ ഗൗരി.. ഞാൻ അങ്ങോട്ട് എന്തായാലും വരാം.. ടെൻഷൻ അടിച്ചിട്ട് പാടില്ല.വെക്കുവാണെ.." "ആടി.. ഞാൻ പിന്നെ വിളിക്കാം." "ഗൗരി ചേച്ചി.. ഫോൺ വെക്കുവാണെ.. ഫോൺ പിടിച്ചു കൊണ്ട് നടക്കുന്നത് അച്ഛൻ എങ്ങാനും കണ്ടാൽ അതോടെ തീർന്നു." "മ്മ്.. ശരി." ഗംഗ ഫോൺ വെച്ചു.കിച്ചുവിന്റെ കല്യാണം ഫോണിൽ കൂടി പോലും കാണാൻ പറ്റാതെയായി എന്ന് മനസ്സിലായപ്പോൾ ഒരുപാട് വിഷമം തോന്നി.കണ്ണുകളിൽ വെള്ളം ഉരുണ്ട് കൂടി..

മ്മ്.. സാരമില്ല.കല്യാണവിഡിയോ കിട്ടുമ്പോൾ അതിൽ ഉണ്ടാകും കെട്ട്. എത്രയൊക്കെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും വല്ലാത്ത വിഷമം തോന്നി.പുറത്തേക്ക് ഇറങ്ങിയാൽ അതിനൊരു കുറവ് കിട്ടും എന്ന് പ്രതീക്ഷിച്ചു പുറത്തേക്ക് ഇറങ്ങി. പുറത്തിറങ്ങി ആദ്യം തന്നെ കണ്ടത് കുറച്ചു കുട്ടികളോട് സംസാരിച്ചു നിൽക്കുന്ന സഖാവിനെ ആണ്. "ആഹാ.. സോത്രം.ഇങ്ങേർക്ക് എങ്ങനെ പറ്റുന്നു ആവോ എപ്പോഴും ഒരേ പോലെ എല്ലാവരോടും സംസാരിക്കാൻ.അതോണ്ട് എന്താ..മുഴുവൻ പെൺകുട്ടികളും അയാളുടെ പിന്നാലെ അല്ലെ.." ഞാൻ പല്ലും കടിച്ചു പിടിച്ചു സഖാവിനെ നോക്കി. "ഇനി ആ പല്ലിനെ കൂടി പൊട്ടിക്കണ്ട." ഒരു അശരീരി കേട്ട് ആരാണെന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഭാമയെ ആണ്. "എന്താ പറഞ്ഞേ.. പല്ലൊ.. " ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു. "നീ സഖാവിനെ നോക്കി പല്ല് കടിക്കുന്ന ശബ്ദം ഇവിടെ വരെ കേൾക്കാം.അതിന്റെ ചോര ഊറ്റി കുടിച് നിനക്ക് മതിയായില്ലെടി.." "എന്റെ ചെക്കന്റെ ചോരയല്ലേ ഞാൻ ഊട്ടുന്നത്.അതിന് നിനക്കെന്താ.."" "എന്താ.. ചെക്കൻ എന്നോ.. മമ്മ്മ്.നടക്കട്ടെ നടക്കട്ടെ ഞാൻ ഒന്നും പറയുന്നില്ലേ.." അതും പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് പോയി. മ്മ്മ്മ്മ്.ഈ ഇടെ ആയിട്ട് പെണ്ണിന് ഇത്തിരി കളിയാക്കൽ കൂടുന്നുണ്ട്.അവർക്ക് ക്ലാസ്സ്‌ ഒന്നും ഇല്ലേ ആവോ..

ചോദിക്കാനും വിട്ടല്ലോ.. എനിക്ക് അറിയുന്ന ആരെയും ഗ്രൗണ്ടിൽ കാണാത്തത് കൊണ്ട് ഞാൻ വേഗം ആ വാക മരച്ചുവട്ടിൽ പോയി ഇരുന്നു.എന്നിട്ട് അന്തസായി സഖാവിന്റെ ചോര ഊറ്റി കുടിക്കാൻ തുടങ്ങി. ദൈവമേ.. ഊറ്റി ഊറ്റി ലാസ്റ്റ് കുറച്ചെങ്കിലും ചോര ആ ശരീരത്തിൽ ബാക്കി ഉണ്ടായാൽ മതിയായിരുന്നു. "ഗൗരി അല്ലെ.. Ksq സ്ഥാനാർഥി." എന്റെ വായ് നോട്ടത്തിന് ഭംഗം ഏറ്റു കൊണ്ട് ആരോ ആ ചോദ്യം ഉന്നയിച്ചു. നോക്കിയപ്പോൾ ഒരു കൂട്ടം ആൺകുട്ടികൾ ആണ്. "അതേ.. ഞാൻ ആണ് ഗൗരി.." "ഓഹ്.. ചേച്ചിയെ കുറെ നാളായി കാണാൻ വിചാരിക്കുന്നു.എന്തായാലും കണ്ടല്ലോ നൈസ് ടു മീറ്റ് യു ചേച്ചി.." അതും പറഞ്ഞു ഒരാൾ എന്റെ കയ്യിൽ പിടിച്ചു ഷേക്ക്‌ ഹാൻഡ് തന്നു. അവരുടെ ആ വാർത്തനവും പറച്ചിലും കയ്യിൽ പിടിക്കലും ഒന്നും എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.ഒരുപാട് പേർ ഉള്ളത് കൊണ്ട് ചെറുതായി പേടിയും ഉണ്ടായിരുന്നു. "ആഹാ.. അവന് മാത്രം അല്ല.എനിക്കും താ ഷേക്ക്‌ ഹാൻഡ്.. " അതും പറഞ്ഞു എല്ലാവരും മാറി മാറി കയ്യിൽ പിടിക്കാൻ തുടങ്ങി. എനിക്ക് പെട്ടന്ന് പേടി ആയി.ഞാൻ എന്റെ കൈകളെ പരമാവധി വിടുവിപ്പിച്ചു.അവർ എന്റെ ചുറ്റും കൂടി.. ചുറ്റും ആരെയും കാണാഞ്ഞത് എന്റെ കണ്ണിലെ ധൈര്യം ചോർത്തി കളഞ്ഞു. "ആഹാ.. ഇവിടെ എന്താ ഷേക്ക്‌ ഹാൻഡ് കൊടുക്കൽ മത്സരം ആണോ.."

പെട്ടന്ന് ആരോ വന്നു പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് നോക്കി.അവിടെ സഖാവ് കൈ കെട്ടി നിൽക്കുന്നത് കണ്ടു ആശ്വാസം തോന്നി. "ഞങൾ ചേട്ടന്റെ എതിർ സ്ഥാനാർഥിയെ ഒന്ന് പരിചയപ്പെട്ടതാ.." "പരിചപ്പെടൽ കഴിഞ്ഞെങ്കിൽ പൊയ്ക്കോ.." "ഏയ്.. കഴിഞ്ഞില്ല.ചേട്ടൻ പൊയ്ക്കോ.." "മോനെ ചന്തു..പെണ്ണുങ്ങളുടെ കയ്യിൽ കേറി പിടിച്ചിട്ടുള്ള നിന്റെ ഈ പരിചയപ്പെടൽ ഉണ്ടല്ലോ.. അത് അങ്ങ് നിർത്തിയേക്ക്.സ്ഥാനാർഥി ആയി സ്ഥാനം ഏറ്റത് കൊണ്ട് ഞാൻ ഒരു പ്രശനവും ഉണ്ടാക്കാതെ തെറ്റിന് നേരെ കണ്ണടക്കും എന്ന് നീ കരുതണ്ട.ഇനിയും ഇത് ആവർതിക്കരുത്.അങ്ങനെ ഉണ്ടായാൽ വീട്ടുകാർക്ക് ജീവിതകാലം മുഴുവൻ നോക്കാൻ മാത്രം ഉള്ളതാവും നിന്റെ ബോഡി..അറിയാലോ നിനക്ക് അഭിന്ദനിനെ.." സഖാവിന്റെ ഉറച്ച ശബ്ദം കേട്ട് അവർ ഒന്ന് പേടിച്ചു എന്ന് തോന്നി. അവർ എന്നോട് സോറിയും പറഞ്ഞു പെട്ടന്ന് സ്ഥലം കലിയാക്കി.എനിക്ക് അപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.ഒപ്പം എന്തോ ഒരു സന്തോഷവും. സഖാവ് പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു.ആ മുഖം നിറയെ ദേഷ്യം ആയിരുന്നു. "എന്തു കൊണ്ട് നീ അവർക്ക് നേരെ പ്രതികരിച്ചില്ല.സ്ഥാനാർഥി ആയി സ്ഥാനം ഏറ്റത് കൊണ്ടാണോ.നാളെ ചിലപ്പോൾ ഇതിനേക്കാൾ വലിയ ദുരന്തം വരാം..

അപ്പോഴും നീ ഇങ്ങനെ വോട്ട് കുറയലിനെ പേടിച്ചു ഇരിക്കുമോ.. സ്വന്തമായി പ്രതികരിക്കാൻ അറിയാത്ത നീ എങ്ങനെ ആണ് മറ്റുള്ളവരെ നയിക്കാനും അവരുടെ പ്രശ്‌നത്തിന് പരിഹാരം കാണുവാനും കഴിയുന്നത്." സഖാവിന്റെ വാക്കുകൾ എന്നിൽ ലജ്ജയെ ഉളവാക്കി.ചിന്തിച്ചപ്പോൾ ആ പറഞ്ഞ വാക്കുകൾ 100% ശരിയാണെന്നു മനസ്സിലായി. സഖാവ് ഒന്ന് പുച്ഛത്തോടെ തിരിഞ്ഞു നടന്നപ്പോൾ എന്നിൽ വാശി ആയി. ഞാൻ വേഗം പോയി എന്റെ കയ്യിൽ പിടിച്ചവരുടെ മുമ്പിൽ കയറി നിന്നു. അവർ ഞെട്ടി എന്നെ നോക്കി. "മുഖം നോക്കി ഒരണ്ണം തരണം എന്നെനിക്ക് ഉണ്ട്.ഞാൻ അങ്ങനെ ചെയ്താൽ അത്‌ നിങ്ങൾക്ക് തന്നെ ആണ് നാണക്കേട്.ഒരു പെണ്ണിന്റെ കയ്യിൽ നിന്നും തല്ല് കിട്ടിയെന്നും അവൾ നിങ്ങളെ കോളേജിൽ നിന്നും പുറത്താക്കി എന്നും മറ്റുള്ളവർ അറിഞ്ഞാൽ നിങ്ങളുടെ മാനം കപ്പൽ കേറും.ഇനി ഇത് പോലെ ഉള്ള കൈ കൊടുക്കൽ പോയിട്ട് ഏതെങ്കിലും പെൺകുട്ടികളെ കമന്റ്‌ അടിച്ചു എന്നെങ്ങാനും ഞാൻ അറിഞ്ഞാൽ..." അതും പറഞ്ഞു അവർക്ക് നേരെ വിരൽ ചൂണ്ടി ഞാൻ നല്ല മാസ്സിൽ സഖാവിന്റെ അടുത്തേക്ക് നടന്നു. സത്യം പറഞ്ഞാൽ സഖാവ് ഉള്ള ധൈര്യത്തിൽ ആയിരിന്നു ഞാൻ അങ്ങനെ പറഞ്ഞത്. എന്നെ കണ്ടു സഖാവ് അവിടെ നിന്ന് വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.

കണ്ടില്ലേ ഇപ്പോൾ എങ്ങനെ ഉണ്ട്.ഞാൻ എന്തോ വലിയ കാര്യം ചെയ്ത് വീറിൽ പറഞ്ഞു. "നന്നായിട്ടുണ്ട്.എന്റെ ഒറ്റ ഉപദേശത്തിൽ നീ ഇങ്ങനെ ആയി എങ്കിൽ പണ്ട് മുതലേ നീ എന്റെ വാക്ക് കേട്ട് വളർന്നിരുന്നെകിൽ നീ എന്നെ നന്നായേനെ.." ചിരിയോടെ സഖാവ് അത് പറഞ്ഞപ്പോൾ ഞാൻ കണ്ണ് കൂർപ്പിച്ചു സഖാവിനെ നോക്കി.അതേ ചിരിയോടെ സഖാവ് അവിടെ നിന്നും പോയി. ഞാൻ ശരിക്ക് ചൂളി പോയിരുന്നു അപ്പോൾ.സഖാവ് ന്റെ മുന്നിൽ അത്‌ കാട്ടാതെ ഇരിക്കാൻ ആണ് ഞാൻ കണ്ണ് കൂർപ്പിച്ചു സഖാവിനെ നോക്കിയത്.ചെറുതായി തല്ല് കൂടിയെങ്കിലും സഖാവ് ചിരിച്ചല്ലോ.. എന്തു ഭംഗി ആയിരുന്നു അത് കാണാൻ... രോമാഞ്ചിഫിക്കേഷൻ.ആ ചിരിയിൽ ഞാൻ അലിഞ്ഞു പോവോ എന്ന് വരെ തോന്നി കൂടുതൽ നേരം അവിടെ നിന്ന് ഒറ്റക്ക് ചിരിക്കാതെ ഞാൻ ഉള്ളിലേക്ക് പോയി. ഇത്രയും നേരം വിഷമിച്ച ഞാൻ തന്നെ ആണോ ഈ ചിരിച്ചു നിൽക്കുന്നത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി. പിന്നെ മെല്ലെ മനസ്സിൽ പറഞ്ഞു. *പ്രണയം ഒരു മരുന്ന് ആണ്.വേദനിക്കുന്നവന് സന്തോഷം നൽകുവാനും സന്തോഷം ഉള്ളവന് വേദന നൽകുവാനും കഴിയുന്ന ഒരു അത്ഭുത മരുന്ന് *....... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story