വാക പൂത്ത നാളിൽ : ഭാഗം 28

vakapootha nalil

രചന: കടലാസിന്റെ തൂലിക

ഇത്രയും നേരം വിഷമിച്ച ഞാൻ തന്നെ ആണോ ഈ ചിരിച്ചു നിൽക്കുന്നത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി. പിന്നെ മെല്ലെ മനസ്സിൽ പറഞ്ഞു. *പ്രണയം ഒരു മരുന്ന് ആണ്.വേദനിക്കുന്നവന് സന്തോഷം നൽകുവാനും സന്തോഷം ഉള്ളവന് വേദന നൽകുവാനും കഴിയുന്ന ഒരു അത്ഭുത മരുന്ന് * ***** ഉച്ചക്ക് ശേഷം പിന്നെ ഫുൾ ബിസി ആയിരുന്നു.ഓരോ ക്ലാസ്സിലും കയറി ഇറങ്ങി വിദ്യാർത്ഥികൾക്ക് എല്ലാം നല്ല പരിജയം ആയി തുടങ്ങി. ഞങ്ങൾ ഇങ്ങനെ അങ്ങോട്ടും നടക്കുമ്പോൾ സഖാവ് അവിടെ വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു.എവിടെ നിന്നോ പ്രസംഗിക്കുന്ന ശബ്ദം എന്റെ ചെവിയിൽ തുളച്ചു കയറുന്നുണ്ടായിരുന്നു. വൈകീട്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴും ഉണ്ടായിരുന്നു അവരുടെ ശക്തി പ്രകടനം. "സ്വാതന്ത്ര്യം ജനാധിപത്യം" "സ്വാതന്ത്ര്യം ജനാധിപത്യം" "ജനാധിപത്യം സോഷ്യലിസം" " ജനാധിപത്യം സോഷ്യലിസം" ഒരാൾ ചൊല്ലി കൊടുക്കുന്നതിനോടൊപ്പം മറ്റുള്ളവർ അത് ഏറ്റു ചൊല്ലുന്നു കൂടി ഉണ്ടായിരുന്നു.അവരുടെ ഓരോ വാക്കുകളും നെഞ്ചിൽ വലിയ രീതിയിൽ തന്നെ പ്രതിദ്വാനിച്ചു.ചുറ്റും കൂടി നിൽക്കുന്ന എല്ലാവരിലും അതിന്റെ ആവേശം കാണാമായിരുന്നു. "ഉഫ്.. മരണ മാസ്സ്.ഇതൊക്കെ ആണ് മുദ്രാവാക്യം."

നിറഞ്ഞ ആവേശത്തോടെ ഭാമ പറയുന്നത് കേട്ട് ഞാൻ അവളെ തറപ്പിച്ചു ഒന്ന് നോക്കി. "നീ നോക്കി പേടിപ്പിക്കൊന്നും വേണ്ട.ഞാൻ കാര്യം ആയിട്ട് തന്നെയാ പറഞ്ഞെ..അത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ.ഒരു ആവേശം." "മ്മ്മ്മ്മ്മ്മ്" തറപ്പിച്ചു ഒന്ന് മൂളി അവിടെ നിന്ന് നടന്നു പോകുമ്പോഴും അവൾ പറയുന്നത് ശരി ആണെന്ന് മനസ് കൊണ്ട് ഞാൻ പറയാതെ ഇരുന്നില്ല.അറിയാതെ ഒരു പുഞ്ചിരി വന്നു. ***** ഞാൻ മരത്തണലിൽ ഇരിക്കുമ്പോൾ ആണ് ദേവേച്ചി ഫോണും പിടിച്ചു എന്റെ അടുത്തേക്ക് വന്നത്. "ഗൗരി... അമ്മ ആണ്. എന്തെങ്കിലും സംസാരിക്ക്." ദേവേച്ചി പറയുന്നത് കേട്ട് ഇപ്രാവശ്യം എനിക്ക് ചിരിയാണ് വന്നത്. ആ അമ്മയെ ഇങ്ങനെ പറ്റിച്ചു മതിയാകുന്നില്ലേ ആവോ ഇവർക്ക്. "ഹെലോ..." "ആ ഗൗരി മോളെ.. മറന്നോ ഞങ്ങളെ". "ഏയ്.. ഇല്ല അമ്മേ.. ഞാൻ നിങ്ങളെ അങ്ങനെ മറക്കുവോ.." "പിന്നെ എന്താ ഇപ്പോൾ ഒട്ടും വിളിക്കാത്തത്." "ഓരോ തിരക്ക് അല്ലെ അമ്മേ.." "കോളേജ് എലെക്ഷന്റെ തിരക്ക് ആയിരിക്കും അല്ലെ.." "ആ.. അതേ." "നീയും മത്സരിക്കുന്നുണ്ടോ..." "ആ.. ഉണ്ട് അമ്മേ.." "ആഹാ.. എന്നിട്ട് ഞങ്ങളോട് ആരും പറഞ്ഞില്ലല്ലോ.. ആട്ടെ ഏത് സീറ്റിലേക്ക് ആണ് മത്സരിക്കുന്നത്." "ഞാൻ ചെയർമാൻ സ്ഥാനത്തേക്ക് ആണ് മത്സരിക്കുന്നത്."

"ചെയർമാൻ സ്ഥാനത്തേക്കോ.. അഭി ആണ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നാണല്ലോ കേട്ടത്." അമ്മ അങ്ങനെ പറഞ്ഞപ്പോൾ ആണ് അമളി പറ്റിയത് പെട്ടന്ന് എനിക്ക് ഓർമ്മ വന്നത്.തിരിച്ചു എന്തു പറയും എന്ന് അറിയാതെ ഞാൻ കൺഫ്യൂഷൻ അടിച്ചു നിന്നു. "അത് പിന്നെ അമ്മേ.." ദേവേച്ചിയെ നോക്കിയപ്പോൾ ചേച്ചിയും എല്ലാം കയ്യിൽ നിന്ന് പോയി എന്ന് ആക്ഷൻ ഇട്ട് കാണിക്കുന്നുണ്ട്. "മോളും ചെയർമാൻ സ്ഥാനത്തേക്ക് തന്നെ ആണോ മത്സരിക്കുന്നത്." "മ്മ്.." "അപ്പോൾ അഭിയോ.." "അഭിയേട്ടനും അതേ.." എന്റെ അഭിയേട്ടൻ എന്ന വിളി കേട്ടിട്ടാണെന്ന് തോന്നുന്നു ദേവേച്ചി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്.ഞാൻ ആകെ ചമ്മി നാറി ഇരുന്നു. "നിങ്ങൾ രണ്ടാളും എങ്ങനെയാ ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നത്.അപ്പോൾ നിങ്ങൾ എതിരായി ആണോ മത്സരിക്കുന്നത്". "അത്‌... മ്മ്.അതേ." "അപ്പോൾ നീ സഖാവ് അല്ലെ.. എന്തിന് ഇത് ഞങ്ങളിൽ നിന്ന് മറച്ചു വെച്ചു.ഞങ്ങളെ പറ്റിക്കുക ആയിരുന്നു അല്ലെ.." അല്പം ദേഷ്യത്തോടെ ആയിരുന്നു അത് ചോദിച്ചത്.അവരെ പറ്റിക്കുക ആയിരുന്നു എന്ന് പറഞ്ഞപ്പോൾ എന്തു കൊണ്ടോ പെട്ടന്ന് എന്റെ കണ്ണുകൾ നിറഞ്ഞു.ഞാൻ കരയുന്നത് അവർ കേട്ടു എന്ന് തോന്നി. "അയ്യേ... എന്റെ ഗൗരി കുട്ടി കരയുകയാണോ ഇത്രയും ഉള്ളു നീ.."

അമ്മ അങ്ങനെ പറഞ്ഞെങ്കിലും കരച്ചിൽ നിർത്താൻ പറ്റുന്നുണ്ടായില്ല. ശരിക്കും ഞാൻ അവരെ പറ്റിക്കുകയല്ലേ ചെയ്യുന്നത്. "കരയല്ലേ മോളെ.. ഞങ്ങൾ കളിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ലേ.. നീ mla യുടെ മകൾ ആണെന്നും ksq ചെയർമാൻ സ്ഥാനാർഥി ആയി അഭിയുടെ എതിരെ മത്സരിക്കുന്നുണ്ടെന്നും ഞങ്ങൾക്ക് നേരത്തെ അറിയാം.." അമ്മമ്മ പറയുന്നത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. ഇവർ ഇതെല്ലാം എങ്ങനെ അറിഞ്ഞു. ദേവേച്ചി ഫോൺ തന്ന് എങ്ങോട്ടോ പോയത് കൊണ്ട് ദേവേച്ചിയുടെ അപ്പോഴത്തെ എക്സ്പ്രഷൻ മനസ്സിലായില്ല. "ദേവി ഞങ്ങളോട് എല്ലാം പറഞ്ഞിരുന്നു. അച്ഛന്റെ വാക്കുകളെ മോൾക്ക് എതിർ ക്കാൻ പറ്റില്ലല്ലോ.. പിന്നെ പ്രണയം എന്ന് പറയുന്നത് ആർക്കും ആരോടും തോന്നാം. അതിന് ജാതിയുടെയും പാർട്ടിയുടെയും അതിരുകൾ ഇല്ല.എന്തായാലും അത് ഒരുപാട് നിലനിൽക്കട്ടെ. അവനെ നീ ഒരിക്കലും ഉപേക്ഷിക്കരുത്.. അവൻ ഒരു പാവം ആണ് മോളെ..സഖാവിനെ സഖി ആയി ഇങ്ങോട്ട് വന്നേക്കണം കേട്ടോ.. ഞങ്ങൾ കാത്തിരിക്കും." "മ്മ്.." "എന്നാൽ ഞാൻ വെക്കുവാണ് മോളെ.. പശുവിന് വെള്ളം കൊടുക്കാൻ സമയം ആയി."

"ആ.. ശരി അമ്മേ.." "ഓക്കേ മോളെ.." എനിക്ക് അപ്പോൾ എന്തെന്നില്ലാത്ത ഫീൽ ആയിരുന്നു. ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു ഇവരുടെ ഒക്കെ സ്നേഹവും ഈ വാക്കുകളും. ഞാൻ വേറെ പാർട്ടി ആന്നെന്നു അറിഞ്ഞിട്ടും അതും സഖാവിന്റെ എതിർ സ്ഥാനാർഥി ആണെന്ന് അറിഞ്ഞിട്ടും ഇത്രയും സ്നേഹം എന്നോട് കാണിക്കുന്നു എങ്കിൽ അവരുടെ മനസ്സിന്റെ വലുപ്പം എന്തായിരിക്കും...? സഖാവിന്റെ സഖി ആവാൻ...സഖാവിന്റെ കൈ കൊണ്ട് ഈ സീമന്ത രേഖ ചുവപ്പിക്കാൻ എനിക്കും ഉണ്ട് അതിയായ മോഹം. അതിന് ആദ്യം സഖാവ് സമ്മതിക്കേണ്ടേ.. ഓരോന്ന് ആലോചിച്ചു ഉറക്കെ ചിരിച്ചു. പിന്നെ പരിസര ബോധം വന്നപ്പോൾ ചുറ്റും ഒന്ന് നോക്കി. ഇരുന്നിടത് നിന്ന് എഴുന്നേറ്റ് ഫോൺ ദേവേച്ചിയുടെ കയ്യിലും കൊടുത്തു പോയി. **** അന്ന് പിന്നെയും കുറെ പരിപാടികൾ ഉണ്ടായിരുന്നു.6 മണി കഴിഞ്ഞിട്ടും അവിടെ നിന്ന് അനങ്ങാൻ പറ്റിയില്ല. ഞങ്ങൾ മാത്രം അല്ല ബാക്കി പാർട്ടി പ്രവത്തകരും അവിടെ ഉണ്ടായിരുന്നു. നേരം വൈകുന്നതിന് അനുസരിച്ചു എനിക്ക് പേടി ആവാൻ തുടങ്ങിയിരുന്നു.

ഭാമ 5.30 കഴിഞ്ഞപ്പോൾ തന്നെ പോയി. ഫഹീംക്ക മറ്റെന്തോ ആവിശ്യം ആയി ബന്ധപ്പെട്ട് പുറത്തായിരുന്നു. സിദ്ധാർഥ് ഏട്ടൻ വീട്ടിൽ കൊണ്ട് വന്നാക്കി തരാം എന്ന ധൈര്യത്തിൽ ആണ് ഞാൻ അവിടെ നിന്നത്.7.00 ആയപ്പോഴേക്കും എല്ലാവരും പോയി കഴിഞ്ഞിരുന്നു.സിദ്ധാർഥ് ഏട്ടൻ ബൈക്ക് എടുക്കാൻ പോയ നേരം ബസ് വന്നു. എന്റെ വീടിന്റെ അവിടേക്കുള്ള ഡയറക്റ്റ് ബസ്. അത്‌ കണ്ടപ്പോൾ ഞാൻ സിദ്ധാർഥ് ഏട്ടനോട് പൊയ്ക്കോളാൻ പറഞ്ഞു. ബസിൽ പോകുന്നത് കൊണ്ട് എനിക്ക് കുഴപ്പം ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം സിദ്ധാർഥ് ഏട്ടൻ പോയി. ബസിൽ കയറിയപ്പോൾ എനിക്ക് ചെറുതായ് പേടി ഒക്കെ ഉണ്ടായിരുന്നു. ഈ നേരത്തും ബസിൽ അത്യാവശ്യം ആൾക്കാർ ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് കുഴപ്പം ഇല്ല. ബസ് ഇറങ്ങി കുറച്ചു മാത്രം നടന്നാൽ വീട് എത്തി. അവരെല്ലാം കല്യാണത്തിന് പോയത് കൊണ്ട് വരാൻ വൈകും എന്ന് എനിക്ക് ഉറപ്പായിരുന്നു.8.30 എങ്കിലും ആവും എത്താൻ എന്ന് അമ്മ വിളിച്ചു പറഞ്ഞിരുന്നു. അത്‌ കൊണ്ട് തന്നെ വീട്ടിൽ ഞാൻ ഒറ്റക്ക് ആയിരിക്കും എന്ന കാര്യത്തിൽ എനിക്ക് സംശയം ഒന്നും ഉണ്ടായില്ല. രാത്രി നടത്തം ഒരു പ്രത്യേക ഫീൽ ആണ്.നിലാവും സ്ട്രീറ്റ് ലൈറ്റ്ഉം ഇളം കാറ്റും ചെറിയ ചില ശബ്ദങ്ങളും.രാത്രി ഒറ്റക്ക് ഇങ്ങനെ നടക്കുന്നതിന്റെ ഫീൽ ഒന്ന് അനുഭവിച് അറിയുക തന്നെ വേണം...

ഓരോന്ന് ആലോചിച്ചു അങ്ങനെ നടക്കുമ്പോൾ ആണ് പെട്ടന്ന് രണ്ട് മൂന്ന് പേർ എന്റെ ചുറ്റിനും വന്നു കൂടിയത്.അവരുടെ നോട്ടത്തിൽ പ്രതികാരം ഉണ്ടായിരുന്നു.കയ്യിൽ ഊക്കൻ വടികളും വാളും!! എനിക്ക് പെട്ടന്ന് പേടി ആവാൻ തുടങ്ങി.അവർ എന്റെ അടുത്തേക്ക് വരും തോറും ഞാൻ പിറകിലേക്ക് നീങ്ങി.എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.അവരുടെ കണ്ണിൽ ഞാൻ കണ്ട ദേഷ്യം തന്നെ ആണ് അതിന് കാരണവും. "എ.. എന്താ.. ആരാ നിങ്ങൾ." "ഞങ്ങൾ ആരാണെന്ന് നിനക്ക് അറിയില്ല അല്ലേടി..." പെട്ടന്ന് ഒരാൾ ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു വലിച്ചു.എന്നിട്ട് മുടിക്ക് കുത്തി പിടിച്ചു. എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു.അതോടൊപ്പം പേടിയും.എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. ഞാൻ അവരുടെ കൈകൾ വിടുവിപ്പിക്കാൻ ശ്രമിക്കും തോറും അവർ കൂടുതൽ ശക്തി ആയി പിടിച്ചു. "ആാാാ.. നിങ്ങൾക്ക് എന്ത വേണ്ടേ.. എന്തിനാ എന്നെ ഉപദ്രവിക്കുന്നെ." "ഞങ്ങൾക് വേണ്ടത് നിന്റെ തന്ത mla ആണെടി.. അതിന് നീ മതി.അധികാരം ഉള്ളവനും ഇല്ലാത്തവനും വേദന ഒന്നാണെന്നു അവൻ അറിയണം. അതിന് അവന്റെ ചോരക്കും അപകടം മാറ്റണം. പാവപ്പെട്ടവരുടെ കഞ്ഞിയിൽ പാറ്റ ഇടുമ്പോൾ അവന്റെ കൈ വിറക്കണം ഇനി.."

അവർ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നുണ്ടായില്ല. അച്ഛനുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നത്തിന്റെ എന്നെ കരു ആക്കുകയാണെന്ന് മാത്രം മനസ്സിലായി. എന്തു ചെയ്യണം എന്ന് ഒരു പിടിയും ഇല്ലാതെ നിൽക്കുമ്പോൾ ആണ് അവർ അവരുടെ കയ്യിൽ ഉള്ള വാൾ വലിച്ചു ഊരുന്നത് കണ്ടത്. എനിക്ക് വല്ലാതെ പേടി ആവാൻ തുടങ്ങി. പലതും എന്റെ മുന്നിലൂടെ കടന്ന് പോയി. മരണം ഞാൻ നേരിൽ കണ്ടു. അമ്മയുടെയും ഗൗരിയുടെയും സഖാവിന്റെയും മുഖം എല്ലാം ഓർമയിൽ വന്നു. "നിന്നെ ഞങ്ങൾ കൊല്ലില്ല. കൊല്ലാതെ കൊല്ലും. എന്ന് വെച്ച് ഈ രാത്രി ഒറ്റക്ക് ഒരു പെണ്ണിനെ കിട്ടിയിട്ട് വേണ്ടത് ചെയ്യില്ല ഞങ്ങൾ. ഞങ്ങളുടെ വീട്ടിലും പെണ്ണുങ്ങൾ ഉണ്ട്. പക്ഷെ നിന്നെ ജീവ ഛവം ആയി കിടത്തും. നിന്റെ അവസ്ഥ കണ്ടു നിന്റെ അച്ഛൻ കരയണം. ജീവിതകാലം മുഴുവൻ ഉരുകി ചാവണം. ഞങ്ങളുടെ വേദന അവനും അറിയണം." ഞാൻ ജീവച്ഛവം ആയി കിടന്നാൽ വേദനിക്കുന്ന അച്ഛനെ വെറുതെ ഞാൻ ആലോചിച്ചു. വെറും സ്വപ്നം മാത്രം... അധിക നേരം ആലോചിക്കാൻ തുടങ്ങുമ്പോഴേക്ക് അവരുടെ മൂർച്ചയെറിയ വാൾ എന്റെ വയറ്റിൽ കുത്തി കേറിയിരുന്നു......... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story