വാക പൂത്ത നാളിൽ : ഭാഗം 30

vakapootha nalil

രചന: കടലാസിന്റെ തൂലിക

"അച്ഛൻ ഇപ്പോഴും അമ്മയെ പ്രണയിക്കുന്നുണ്ട് ഗൗരി.. അത് ഞാൻ കാണാറും ഉണ്ട്.. മരിച്ചു കഴിഞ്ഞും പ്രണയിക്കാൻ ആകുമോ എന്ന് ചിലർ സംശയിക്കും പക്ഷെ പ്രണയത്തിന് മരണം ഇല്ല... അമ്മ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് തന്നെ ആണ് ഞങ്ങളുടെ വിശ്വാസം. അമ്മ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അമ്മ ഇപ്പോഴും എപ്പോഴും ഉണ്ട്.. അച്ഛന്റെ പ്രണയിനി ആയി എന്റെ അമ്മയായി ഇങ്ങനെ.." അഭിയേട്ടൻ പറയുന്ന ഓരോ വാക്കുകളും എനിക്ക് അതിശയം ആണ് തന്ന് കൊണ്ടിരുന്നത്. ഈ അച്ഛന്റെയും അമ്മയുടെയും മകനായി ജനിച്ചതിൽ എനിക്ക് സഖാവിനോട്‌ ചെറിയ കുശുമ്പ് തോന്നി പോയി. ഒപ്പം സഖാവിന്റെ അമ്മയെ എനിക്ക് ഒരു നോക്ക് പോലും കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമവും... പെട്ടന്ന് എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ഓർമ വന്നു. പിച്ച വെച്ച നാൾ മുതലേ അച്ഛന്റെ അടിയും കൊണ്ട് ഒന്നും മിണ്ടാതെ വീണ്ടും അച്ഛനെ അനുസരിക്കുന്ന അമ്മയെയും ഒരു നോട്ടം കൊണ്ട് പോലും അമ്മയെ കേൾക്കാത്ത അച്ഛനെയും മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. ഇവിടെ ഇവർ മരിച്ചു കഴിഞ്ഞും പ്രണയിക്കാൻ ആകും എന്ന് തെളിയിച്ചിരിക്കുന്നു. സഖാവിന് ഒരിക്കൽ എങ്കിലും വിഷമം തോന്നിയിട്ടുണ്ടാവില്ലേ.. അമ്മയെ മിസ്‌ ചെയ്തിട്ടുണ്ടാവില്ലേ..

ഉണ്ടാവുമായിരിക്കും.എന്നാലും ദേവേച്ചിയുടെ അച്ഛനും അച്ഛമ്മയും അമ്മയും ഒക്കെ സ്വന്തം പോലെ ആണ് സഖാവിനെ കാണുന്നത്.തനിക് ആരാ ഉള്ളത്?? എന്റെ ചിന്തകളെ അടച്ചു പൂട്ടാൻ എന്ന വണ്ണം അച്ഛന്റെ വണ്ടിയുടെ ശബ്ദം കാതിലേക്ക് തുളച്ചു കയറി.അടുത്ത നിമിഷം എന്താണ് ഉണ്ടാവുക എന്നോർത്തു എനിക്ക് വല്ലാതെ ഭയം തോന്നാൻ തുടങ്ങി.ഈ രാത്രിയിൽ സഖാവിനെ എന്റെ കൂടെ കണ്ടാൽ... ഞങ്ങളുടെ തൊട്ട് മുമ്പിൽ ആയി അവരുടെ കാർ വന്നു നിർത്തി.ഞാൻ പേടിയോടെ സഖാവിനെ നോക്കി.സഖാവിന് ഒരു കൂസലും ഇല്ലാതെ കയ്യും കെട്ടി നിൽക്കുകയായിരുന്നു. എന്നെയും സഖാവിനെയും ഒരുമിച്ചു കണ്ടു അമ്മക്ക് ഗൗരിക്കും പേടി ആവാൻ തുടങ്ങി.അവരുടെ ഭയം അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. അച്ഛൻ ഞങ്ങളെ കണ്ടതും വേഗം എന്റെ അടുക്കലേക്ക് വന്നു.എന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു അപ്പോൾ. അച്ഛൻ അഭിയേട്ടനെ ഒന്ന് നോക്കി.പിന്നെ എന്നെയും.ആ നോട്ടത്തിൽ എന്നെ കത്തിക്കാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. "ആരാടി ഇവൻ.." ഞാൻ ഒന്നും മിണ്ടിയില്ല. "ചോദിച്ചത് കേട്ടില്ലേ.. ആരാടി ഇവൻ ഇവനെന്ന്." അഭിയേട്ടന്റെ പേരും അഭിയേട്ടൻ എന്നെ രക്ഷിച്ചു കൊണ്ട് വന്നതാണെന്നും പറയണം എന്നുണ്ടായിരുന്നു.

പക്ഷെ നാവ് ചലിച്ചില്ല. "ചോദിച്ചാൽ നീ ഉത്തരം പറയില്ല അല്ലേടി.." കൈ വീശി അടിക്കാൻ വരുന്നുണ്ടായിരുന്നു അച്ഛൻ.ഞാൻ കണ്ണടച്ച് നിന്നു.ഏത് നിമിഷവും അടി വീഴാം എന്ന് പ്രതീക്ഷിച്ചു അടി ഒന്നും വീഴാതെ വന്നപ്പോൾ ഞാൻ കണ്ണ് തുറന്നു നോക്കി. അച്ഛൻ തല്ലാൻ ഓങ്ങിയ കൈ പിടിച്ചു വെച്ചേക്കുവായിരുന്നു സഖാവ്.!! ഒരു നിമിഷം എന്നിൽ ഞെട്ടൽ ഉണ്ടായി. അച്ഛന്റെ കയ്യിനെ പിടിച്ചു വെച്ച ആളുടെ അടുത്ത നിമിഷത്തെ അവസ്ഥ ഞാൻ ആലോചിച്ചു. അച്ഛൻ സഖാവിനെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. "പെണ്ണിന് നേരെ കയ്യുയർത്തരുത് mla സാറെ.. അതിപ്പോ മകൾ ആയാലും ഭാര്യ ആയാലും." "എടാ.. നിനക്ക് അറിയില്ല ഞാൻ ആരാണെന്ന്." "എനിക്ക് അറിയാം താൻ ആരാണെന്ന്.രാഷ്ട്ര സ്നേഹം ഇല്ലാത്ത രാഷ്ട്രീയക്കാരൻ. കഥറിനുള്ളിലെ കള്ളൻ.പട്ടിണി പാവങ്ങളുടെ പിച്ച കട്ടിയിൽ കയ്യിട്ട് വാരുന്നവൻ. പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്. പക്ഷെ ഞാൻ ഒന്നും ഇവിടെ പറയുന്നില്ല. കാരണം അതല്ല എന്റെ ലക്ഷ്യം. തന്റെ മകൾ അതായത് എന്റെ എതിർ സ്ഥാനാർഥിയെ ആരോ ഒക്കെ ചേർന്ന് കൊല്ലാനോ തല്ലാനോ ഒക്കെ നോക്കി.

അവിടെ നിന്ന് കൂട്ടി കൊണ്ട് പോന്നത.. നിങ്ങളെ തന്നെ ഏല്പിച്ചിട്ടുണ്ട്.അപ്പോ പോട്ടെ." അതും പറഞ്ഞു സഖാവ് ബുള്ളറ്റിൽ കയറി. പിന്നെ ഇതും പറഞ്ഞു ഇനിയും ഇവളെ എങ്ങാനും ഉപദ്രവിക്കാൻ നോക്കിയാൽ.. പിന്നെ കോളേജ് പിള്ളേർ കയറി നിരങ്ങും നിങ്ങളുടെ വീട്ടിൽ. അത് കണ്ടു വരുന്ന പത്രക്കാരോട് mla വന്ന വഴിയും പറഞ്ഞു കൊടുക്കേണ്ടി വരും. അത്‌ വേണോ..? ഇവർ തമ്മിൽ പറയുന്നത് ഒന്നും എനിക്ക് മനസ്സിലായില്ല എങ്കിലും അച്ഛന്റെ നാവ് അടപ്പിക്കാൻ അത്‌ മാത്രം മതിയായിരുന്നു. സഖാവ് നല്ല ഹീറോ പോലെ ബുള്ളെറ്റ് എടുത്തു പോകുന്നത് കണ്ടപ്പോൾ ശരിക്കും വിസിൽ അടിക്കാൻ തുടങ്ങി. പിന്നെ എന്റെ സന്തോഷം ഞാൻ അടക്കി പിടിച്ചു നിന്നു. ****** ഇരുട്ടിൽ ഒറ്റക്ക് ഇരിക്കുന്ന ശിവനന്തനെ ആണ് അഭി കണ്ടത്.അവന് അറിയാമായിരുന്നു അച്ഛൻ ഇപ്പോൾ അമ്മയുടെ ഓർമകളിൽ ആണെന്ന്. അവൻ പതിയെ ലൈറ്റ് ഇട്ടു.ശിവൻ കണ്ണുകൾ ഉയർത്തി അവനെ നോക്കി. "എന്താ അച്ഛാ ഈ ഇരുട്ടത്ത് ഇരിക്കുന്നത്." "ഒന്നുല്ലടാ.. ഞാൻ ഓരോന്ന്.." "അമ്മയെ ഓർത്തിട്ടാണോ.." "മ്മ്.. ഇന്ന് ഗൗരി ഉണ്ടാക്കിയ ഭക്ഷണത്തിന് നിന്റെ അമ്മയുടെ അതേ കൈപ്പുണ്യം ആയിരുന്നു.നീ ഇന്ന് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ നിന്റെ അമ്മ അടുത്തുള്ള പോലെ എനിക്ക് തോന്നി.

ഗൗരി ഉണ്ടായിരുന്നപ്പോൾ ഈ വീട്ടിൽ അവളും കൂടി വേണം എന്ന് തോന്നി." "എന്താ അച്ഛാ ഇത്..അച്ഛൻ എപ്പോഴും പറയാറില്ലേ അമ്മ എപ്പോഴും ഇവിടെ തന്നെ ഉണ്ടെന്ന്.നമ്മുടെ കൂടെ.. ഇപ്പോഴും ഉണ്ട് അമ്മ.എപ്പോഴും ഉണ്ട്." "വെറുതെ ഓരോന്ന് പറഞ്ഞു സെന്റി ആവാൻ നിക്കല്ലേ.. ഭയങ്കര വിശപ്പ്.ഞാൻ ആ ദോശ എടുത്ത് കഴിക്കട്ടെ .അവൾ ഉള്ള കാരണം ശരിക്ക് കഴിക്കാനും പറ്റിയില്ല." "മ്മ്മ്മ്മ്മ്.... എനിക്ക് മനസ്സിലാക്കുന്നുണ്ട് എല്ലാം." ശിവൻ ഒരു ആക്കിയ മട്ടിൽ പറഞ്ഞു.അഭി നെറ്റി ചുളിച് അച്ഛനെ നോക്കി. "എന്തു മനസ്സിലാകുന്നുണ്ടെന്ന്." "എടാ മോനെ അഭി.. ഞാനും ഈ പ്രായം ഒക്കെ കഴിഞ്ഞു വന്നതാ.. നിന്റെ ഓരോ ഭാവവും കണ്ടാൽ എനിക്ക് അറിയാം." "കാലം മാറി എന്റെ പൊന്ന് അച്ഛാ.. ഇപ്പോൾ എല്ലാം ഹൈ ടെക് ആണ്.ന്യൂ ജനറേഷൻ പിള്ളേരോട് മുട്ടാൻ വരണ്ട കേട്ടോ മോനെ ശിവനന്ത.." "എടാ നിന്നെ ഞാൻ." അഭി ആദ്യം ഓടി.പിന്നാലെ അവന്റെ അച്ഛനും.. **** അടുക്കളയിൽ പാത്രം ഉടയുന്ന ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്.ഞാൻ ഒന്നും വലിയ മൈൻഡ് ചെയ്യാൻ നിന്നില്ല.സഖാവ് പോയതിൽ പിന്നെ അച്ഛൻ ഒന്നും എന്നോട് ചോദിച്ചില്ല.സഖാവിന്റെ വാക്കുകൾ എന്നിൽ 100% ധൈര്യം വരുത്തി എന്ന് പറയാം.

അത്‌ കൊണ്ട് ഇത്രയും ഒച്ചപ്പാട് പുറത്ത് കേട്ടിട്ടും ഞാൻ ചെവിയിൽ ഹെഡ് സെറ്റും വെച്ചു പാട്ടും കേട്ട് ഇരുന്നു. കുറച് കഴിഞ്ഞപ്പോൾ ഗംഗ വന്നെന്റെ ഹെഡ് സെറ്റ് മാറ്റി. "എന്താടി.." "ആരാ ചേച്ചി ആ ചേട്ടൻ." "ഏത് ചേട്ടൻ" "പിന്നെ... ഒന്നും അറിയാത്ത പോലെ.. ഞങ്ങൾ വരുമ്പോൾ നിന്റെ ഒപ്പം ഉണ്ടായ ചേട്ടൻ." "ഓഹ്.. ആ ചേട്ടൻ.അത്‌... അതെന്റെ.." ഞാൻ അവളെ കാണിക്കാനായി പല്ലും കടിച്ചു മുഖവും താഴ്ത്തി നിന്നു. "അയ്യടാ.. കൂടുതൽ ഓവർ ആക്കല്ലേ.. എന്തായാലും ആള് കൊള്ളാം. വിവരങ്ങൾ ഒക്കെ നാളെ അനേഷിക്കാം.ഇപ്പോൾ നല്ല ഉറക്കം വരുന്നു.ഗുഡ് നൈറ്റ്‌ ചേച്ചി കുട്ടി..." അവൾ പോകുന്നതും നോക്കി ഞാൻ ചിരിച്ചു ഇരുന്നു.പെട്ടന്ന് എന്റെ ഉള്ളിലേക്ക് ഒരു കവിത ഓടി വന്നു.അത് ഞാൻ മനോഹരം ആയി ഒരു കടലാസിലേക്ക് ഓടി. ആ കവിത വായിച്ചു ഞാൻ തന്നെ കുറെ ചിരിച്ചു.സന്തോഷത്താൽ ഉള്ള ചിരി. പൊട്ടി ചിരിക്കുമ്പോൾ അപ്പോൾ എനിക്ക് പേടി തോന്നിയില്ല.സഖാവ് തന്നെ ആയിരുന്നു എന്റെ ധൈര്യവും... ഇന്ന് നടന്ന ഓരോ കാര്യങ്ങളും ഞാൻ മനസ്സിലേക്ക് ഓർത്തു.ഓർക്കും തോറും സന്തോഷം ഇരട്ടി ആയി വന്നു. എന്തായാലും ഉർവശി ശാപം ഉപകാരം ആയി..അത്ര മാത്രം പറഞ്ഞു കൊണ്ട് ഞാൻ തലയിണയെയും കെട്ടിപിടിച്ചു കിടന്നു. *****

പിറ്റേ ദിവസം ഇന്റർവെൽ സമയത്താണ് ക്ലാസ്സിലേക്ക് ഞാൻ കയറി ചെന്നത്. ക്ലാസ്സിൽ അപ്പോൾ ഭാമ ഒറ്റക്ക് ആയിരുന്നു. അവളെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി.പാവം.. ഇപ്പോൾ അവളെ ഞാൻ ശരിക്ക് കാണാറ് കൂടി ഇല്ല.ബസ്സിൽ മിക്കവാറും ഒരുമിച്ചും ആയിരിക്കില്ല.ഒട്ടും മനഃപൂർവം അല്ല.അത് അവൾക്കും അറിയാം.. "എന്താടാ ഇങ്ങനെ ഒറ്റക്ക് ഇരിക്കുന്നെ.." "ഏയ്.. ഒന്നുല്ലാടി.. " ഡസ്ക്കിൽ തലവെച്ചു കിടന്ന അവൾ എഴുന്നേറ്റു. "അവളുമാർ ഒക്കെ എന്തിയെ.." "അവളുമാരെ അവരുടെ ചെക്കന്മാർ വിളിച്ചു കൊണ്ട് പോയി." "ഒറ്റപ്പെട്ടു എന്ന് തോന്നുന്നുണ്ടോ.." "ഏയ്.. ഒരിക്കലും ഇല്ല.അവർ എപ്പോഴും എന്റെ കൂടെ ഉണ്ടാകും ഗൗരി.. ഇലക്ഷന്റെ തിരക്കും ഒക്കെ കൂടി ആയി അവർക്ക് പരസ്പരം മിണ്ടാൻ കൂടി കഴിയാറില്ല.ഇന്നാണ് തിരക്ക് മാറി അവർക്ക് ഒരു അവസരം കിട്ടിയത്.അപ്പോഴെങ്കിലും അവർ ഒന്ന് പുറത്തു പോണ്ടേ.. പിന്നെ നിന്റെ കാര്യം ആണെങ്കിൽ പിന്നെ പറയണ്ട.എനിക്ക് അറിയുന്നതല്ലേ നിന്നെ.. കാന്റീഡേറ്റിന് ഒരുപാട് തിരക്കുകൾ ഉണ്ടാകും എന്നെനിക് അറിയാം.." "മ്മ്.. എന്നാലും നീ എന്തിനാ ഇങ്ങനെ ക്ലാസ്സിന് ഉള്ളിൽ തന്നെ ഇരിക്കുന്നത്.പുറത്തു പോകാമായിരുന്നില്ലേ.." "നമ്മുടെ ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും മാറി മാറി വിളിച്ചത.. എന്തോ..

പോകാൻ തോന്നിയില്ല.ഇവിടെ ഇങ്ങനെ ഏകന്തതയിൽ ഇരിക്കാൻ തോന്നി." "മ്മ്മ്.." "Sfy യുടെ തെരുവ് നാടകവും ഫ്ലാഷ് മോബും ഉണ്ടത്രേ..." "ഓഹ്.. ഞാൻ അറിഞ്ഞില്ല." "അല്ലെങ്കിലും എതിർ സ്ഥാനാർഥികളോട് ആരെങ്കിലും പറയോ.." "പോടീ പോടീ.." "നിന്റെ അഭിയേട്ടൻ ആണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നെ.." 'നിന്റെ അഭിയേട്ടൻ 'എന്ന് പറയുന്നത് കേട്ട് എനിക്ക് എന്തോ പോലെ തോന്നി.പിന്നെ ഞാൻ വെളുക്കനെ ഒന്ന് ചിരിച്ചു കൊടുത്തു. "മമ്മ്മ്... ചെല്ല്.ചെല്ല്". "നീയും വാടി.." "ഞാൻ ഒന്നും ഇല്ല." അതൊന്നും കേൾക്കാതെ ഞാൻ അവളെ വലിച്ചു കൊണ്ട് പോയി. "ഞാൻ ഇല്ല........." അവൾ പിന്നെയും നിലവിളിക്കുന്നത് കേട്ട് ഞാൻ ഉറക്കെ ചിരിച്ചു കൊണ്ട് അവളെയും വലിച്ചു നടന്നു. ***** തെരുവ് നാടകം വളരെ ഭംഗിയായി നടക്കുകയായിരുന്നു ഓപ്പൺ ഗ്രൗണ്ടിൽ.. അവിടെ നിന്ന് കുറച് മാറി വാകയുടെ അടിയിൽ ഉള്ള സിറ്റിംഗ് ബെഞ്ചിൽ ദേവിക ഇരുന്നു. അൽപ്പ സമയത്തിന് ശേഷം അവളുടെ അടുത്തായി ഫഹീമും വന്നിരുന്നു. അവൻ അടുത്ത് വന്നു ഇരുന്നത് അറിഞ്ഞിട്ടും അവൾ ഒന്നും മിണ്ടിയില്ല. "ഇപ്രാവശ്യം കടുത്ത പോരാട്ടം ആണല്ലേ.. ഈ എലെക്ഷനിൽ ആര് ജയിക്കും എന്ന് തോന്നുന്നുണ്ടോ.." അവൻ തന്നെ ചോദ്യത്തിന് തുടക്കമിട്ടു. "ഉറപ്പായും sfy തന്നെ ഇപ്രാവശ്യവും ജയിക്കും."

അവൾ വീറോടെ പറയുന്നത് അവൻ പതിയെ ഒന്ന് ചിരിച്ചു.അവന്റെ ചിരി അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടിലായിരുന്നു. "ശരി.. അഭിയും ഗൗരിയും എതിരായി ആണ് മത്സരിക്കുന്നത് എന്ന് നിനക്ക് അറിയാമല്ലോ..നിന്റെ വോട്ട് നീ ആർക്ക് കൊടുക്കും." "അഭിയെ എനിക്ക് ചെറുപ്പം മുതലേ അറിയാം.അഭി എനിക്ക് ആരൊക്കെയോ ആണ്.ഗൗരിയെ അധികം നാളായി ഒന്നും അറിയില്ല എങ്കിലും അവളും എന്റെ മനസ്സിൽ നന്നായി പതിഞ്ഞിട്ടുണ്ട്. നല്ല സ്വഭാവം ഉള്ള കുട്ടി.എന്റെ സ്വന്തം അനിയത്തിയെ പോലെ..പക്ഷെ പാർട്ടി നോക്കുമ്പോൾ എനിക്ക് എന്റെ ചങ്ക് അഭിക്ക് വോട്ട് കൊടുക്കാനെ പറ്റുള്ളൂ.." "മ്മ്മ്.. ശരി.നിന്റെ മറ്റൊരു ഫ്രണ്ട് ആണ് ഹരി.. പോരാത്തതിന് നിന്റെ പാർട്ടിയും.അവന് എതിരായി മത്സരിക്കുന്നത് ഞാനും.അപ്പോൾ നീ ആർക്ക് വോട്ട് കൊടുക്കും." അവന്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി.അവനിൽ നിന്ന് അങ്ങനെ ഒരു ചോദ്യം അവൾ പ്രതീക്ഷിച്ചില്ലായിരുന്നു.. അവൻ അപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നു. "പറ ദേവി മോളെ.. നീ നിന്റെ വോട്ട് ആർക്ക് കൊടുക്കും." അത്... പിന്നെ.. ഹരി എന്റെ ബെസ്റ്റ് ഫ്രണ്ട് "ആണ്.5 വർഷം ഒന്നിച്ചു പഠിച്ചവർ.പക്ഷെ നീ..നീ എന്റെ.." "മ്മ്.. ഞാൻ.. ഞാൻ നിന്റെ.." അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അവൻ അപ്പോഴും ഒന്ന് ചിരിച്ചു. "തല താഴ്ത്തേണ്ട.എന്റെ പെണ്ണ് എന്റെ മുന്നിൽ പോലും തല താഴ്ത്താൻ പാടില്ല. ആലോചിച്ചു പറഞ്ഞാൽ മതി.ഇലക്ഷന് ഇനിയും ദിവസം ഉണ്ട്.

പിന്നെ എന്റെ വോട്ട് എന്റെ പെണ്ണിന് തന്നെ ഉള്ളതാട്ടോ.." അവൻ ചിരിച്ചു കൊണ്ട് അതും പറഞ്ഞു പോകുന്നത് കണ്ടു അവൾ സ്വയം തലക്ക് അടിച്ചു. *** Sfy ടെ തെരുവ് നാടകം ആയത് കൊണ്ട് അധിക നേരം കണ്ടു നില്ക്കാൻ ആയി സാധിക്കുമായിരുന്നില്ല.മുകളിൽ നിന്ന് ഫ്ലാഷ് മൊബ് കുറച് നേരം കണ്ടു പോന്നു. എന്തോ കാര്യമായി ഞാൻ നോക്കുന്നതിന് ഇടക്കാണ് സിദ്ധാർഥ് ഏട്ടൻ എന്നെ വിളിച്ചത്. "എന്താ ഏട്ട.." "നിന്നെ ഇന്നലെ അഭി ആണോ വീട്ടിൽ കൊണ്ട് പോയി ആക്കിയത്." ചേട്ടൻ പറയുന്നത് കേട്ട് ഞാൻ ശരിക്കും ഞെട്ടി.ഈ കാര്യം ഞാൻ ആരോടും പറഞ്ഞില്ലായിരുന്നു.പിന്നെ എങ്ങനെ ഇവർ അറിഞ്ഞു. "അത് എങ്ങനെ അറിഞ്ഞു." "അതൊക്കെ അറിഞ്ഞു.നിന്നെ ആരോ ഉപദ്രവിക്കാൻ വന്നതും അഭി വീട്ടിൽ കൊണ്ട് ചെന്നാക്കിയതും സത്യം ആണോ.." "മ്മ്.." "എന്നാൽ ഇതിൽ ഒരു ഒപ്പിട്." "എന്തു ഒപ്പ്." ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു. "പാർട്ടിയുടെ പേരിൽ ഇന്നലെ നിന്നെ അഭിയുടെ ആൾക്കാർ ഉപദ്രവിക്കാൻ പ്രത്യേകിച്ച് കൊല്ലാൻ വരെ ശ്രമിച്ചെന്നും അതിന് എതിരെ അനേഷണം വേണം എന്നും പറഞ്ഞുള്ള ഒരു പരാതി.തത്കാലം പ്രിൻസിക്ക് മതി." സിദ്ധാർഥ് ഏട്ടൻ പറയുന്നത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. "എന്താ ചേട്ടാ ഇത്.ഇങ്ങനെ ഒന്നും അല്ല കാര്യങ്ങൾ.ആരൊക്കെയോ കൂടി ഉപദ്രവിക്കാൻ വന്നപ്പോൾ അഭിയേട്ടൻ ആണ് എന്നെ രക്ഷിച്ചത്.അവർ ആരൊക്കെയാണ് എന്ന് എനിക്ക് അറിയുക കൂടി ഇല്ല." "ആ.. അതാണ് ഞാനും പറഞ്ഞെ..

അപ്പോൾ അത്‌ എന്തു കൊണ്ട് അഭിയുടെ ആൾക്കാർ ആയിക്കൂടാ.. നിന്നോട് ഉള്ള വർഗ ശത്രുത കാരണം അങ്ങനെ ചെയ്യാമല്ലോ.. നീ ഒപ്പിട്.ഇലക്ഷന് ജയിക്കാൻ ഈ ഒരു ഒറ്റ കാര്യം മതി.എല്ലാ വോട്ടും സഹതാപത്തിന്റെ പേരിൽ നിനക്ക് തന്നെ കിട്ടും." ആ വാക്കുകൾ ഒക്കെ കേട്ട് ഞാൻ വീണ്ടും ഞെട്ടുകയായിരുന്നു.സിദ്ധാർഥ് ഏട്ടനെ അച്ഛൻ വിളിച്ചു പറഞ്ഞത് ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്.അഭിയേട്ടൻ എന്നെ വീട്ടിൽ കൊണ്ട് പോയത് അറിയാഞ്ഞത് നന്നായി.അല്ലെങ്കിൽ എന്നെ തട്ടി കൊണ്ട് പോയി പാർപ്പിച്ചു എന്ന് വരെ പറഞ്ഞേനെ ഇവർ. "ഗൗരി.. നീ എന്താ ആലോചിക്കുന്നെ..പാർട്ടിയിൽ ഇതൊക്കെ ഉള്ളതാ.. അവന്റെ വോട്ടുകളെ കുറക്കാൻ ഇത് സഹായിക്കും.നീ ഒപ്പിട്." "ഇല്ല ചേട്ടാ.. ഈ കാര്യത്തിൽ എന്നെ നിർബന്ധിക്കണ്ട.ഞാൻ ചെയ്യില്ല.അഭിയേട്ടൻ എന്നെ സംരക്ഷിക്കുകയാണ് ചെയ്തത്.അല്ലാതെ ഉപദ്രവിക്കുകയല്ല.ഒരു രാത്രി മുഴുവൻ എനിക്ക് കാവൽ നിന്നതാണ് ആ മനുഷ്യൻ.അതിനെ തമാശക്ക് പോലും ഒറ്റി കൊടുക്കാൻ എനിക്ക് പറ്റില്ല. ഐ ആം സോറി." അവൾ അതും പറഞ്ഞു തിരിഞ്ഞു നടന്നു. അവൾ പോകുന്നത് അവൻ തീക്ഷണതയോടെ നോക്കി. "നിന്നെ കൊണ്ട് ഞാൻ ഇതിനേക്കാൾ വലിയ പാപം ചെയ്യിക്കും ഗൗരി..." കയ്യിലിരുന്ന പേപ്പർ വലിച്ചു കീറി ക്രൂരമായി അവൻ ഒന്ന് ചിരിച്ചു ....... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story