വാക പൂത്ത നാളിൽ : ഭാഗം 31

vakapootha nalil

രചന: കടലാസിന്റെ തൂലിക

"ഇല്ല ചേട്ടാ.. ഈ കാര്യത്തിൽ എന്നെ നിർബന്ധിക്കണ്ട.ഞാൻ ചെയ്യില്ല.അഭിയേട്ടൻ എന്നെ സംരക്ഷിക്കുകയാണ് ചെയ്തത്.അല്ലാതെ ഉപദ്രവിക്കുകയല്ല.ഒരു രാത്രി മുഴുവൻ എനിക്ക് കാവൽ നിന്നതാണ് ആ മനുഷ്യൻ.അതിനെ തമാശക്ക് പോലും ഒറ്റി കൊടുക്കാൻ എനിക്ക് പറ്റില്ല. ഐ ആം സോറി." അവൾ അതും പറഞ്ഞു തിരിഞ്ഞു നടന്നു. അവൾ പോകുന്നത് അവൻ തീക്ഷണതയോടെ നോക്കി. "നിന്നെ കൊണ്ട് ഞാൻ ഇതിനേക്കാൾ വലിയ പാപം ചെയ്യിക്കും ഗൗരി..." കയ്യിലിരുന്ന പേപ്പർ വലിച്ചു കീറി ക്രൂരമായി അവൻ ഒന്ന് ചിരിച്ചു ***** ഗ്രൗണ്ടിലെ ഒഴിഞ്ഞ സ്ഥലത്തു പോയി ഒറ്റക്കിരുന്നിട്ടും ഉള്ളിലെ അലട്ടലിന് ഒരു സമാധാനം ഉണ്ടായില്ല.സിദ്ധാർഥ് ഏട്ടന് എങ്ങനെ ആണ് ഇത് പറയാൻ തോന്നിയത്.ചേട്ടൻ അങ്ങനെ ഒരാൾ ആണെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. മ്മ്.. രാഷ്ട്രീയത്തിൽ അതൊക്കെ സ്വാഭാവികം അല്ലെ.. പക്ഷെ ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറയാൻ അതും എന്റെ സഖാവിന്റെ മേൽ കുറ്റം ചാർത്താൻ.. എനിക്ക് ഒരിക്കലും കഴിയില്ല. അടുത്ത് ആരോ വന്നു ഇരുന്നത് പോലെ തോന്നിയാണ് അങ്ങോട്ട് നോക്കിയത്. അപ്പോൾ എന്റെ തൊട്ടടുത്തു സഖാവ് ഇരിക്കുന്നത് കണ്ടു സന്തോഷം ഒക്കെ ഏതിലൂടെയ വന്നത് എന്ന് ഒരു പിടിയും ഉണ്ടായില്ല

. "എന്താ ഇവിടെ ഇങ്ങനെ ഒറ്റക്ക് ഇരിക്കുന്നെ.. പ്രചാരണത്തിന് നടക്കുന്നില്ലേ.." "ആ.. പോണം. ഇത്ര നേരവും അവിടെ തന്നെ ആയിരുന്നില്ലേ.." കോളേജിൽ വെച്ച് ആദ്യം ആയിട്ട് ആയിരുന്നു ഞങ്ങൾ തല്ല് കൂടാതെ സംസാരിക്കുന്നത്. അതിന്റെ ഒരു എക്സിറ്മെന്റ് എനിക്ക് ഉണ്ടായിരുന്നു. "എവിടെ വരെ ആയി പ്രജരണം." "ഇനി കുറച്ചു ദിവസം കൂടി അല്ലെ ഉള്ളു.. അവസാന ഘട്ടത്തിൽ ആണ്." "ഇന്നലത്തെ പേരും പറഞ്ഞു എന്നെ പൂട്ടാനുള്ള ഒരുക്കങ്ങൾ കഴിയാറായോ.." സഖാവ് പറയുന്നത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. അഭിയേട്ടന് എങ്ങനെ ഇതൊക്കെ അറിയാം. നീ ഇങ്ങനെ കണ്ണും തള്ളി നോക്കേണ്ട കാര്യം ഇല്ല. അവരെ എനിക്ക് അറിയാലോ.. അവർ ഇതല്ല ഇതിന് അപ്പുറം ചെയ്യും എന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെയാ ഞാൻ ഇന്നലെ നിന്നെ എന്റെ വീട്ടിൽ കൊണ്ട് പോയതും പിന്നെ നിന്റെ വീട്ടിൽ ആക്കിയതും ഒക്കെ. അവർ ഇതിനെ വളച്ചൊടിക്കും എന്ന് വെച്ച് ഒറ്റക്ക് നിന്നെ അവിടെ നിർത്തി പോരാൻ പറ്റില്ലല്ലോ.. ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു. അതിനപ്പുറം പല കാര്യങ്ങൾ ചെയ്യാൻ തോന്നിയെങ്കിലും ആ ഒരൊറ്റ ഇളി കൊണ്ട് എന്റെ സന്തോഷം ഞാൻ അതിൽ നിറച്ചു. സഖാവിന്റെ നന്മകളെ ഓർത്ത് എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി. ശ്യോ..

നിക്ക് വയ്യ സഖാവിന് പെട്ടന്ന് ഒരു കാൾ വന്നു. സഖാവ് ആ കാൾ എടുക്കുമ്പോൾ ഒരു പുഞ്ചിരി ആ മുഖത്തു കണ്ടു. ദൈവമേ ഇനി വല്ല ഗേൾ ഫ്രണ്ട് ഉം ആണോ.. "ആ അമ്മേ പറ.." അമ്മേ എന്ന ആ വിളിയിൽ മനസ്സിലായി അത്‌ ദേവേച്ചിയുടെ അമ്മ ആണെന്ന്. അതോട് കൂടി എനിക്ക് ആശ്വാസം ആയി. "ദേവൂട്ടി അവിടെ പോസ്റ്റർ എഴുതി കൊണ്ടിരിക്കുകയാ.. ആ ഭക്ഷണം കഴിച്ചു. ആര് ഗൗരിയോ.. അവൾ എന്റെ അടുത്ത് തന്നെ ഉണ്ട്." എന്റെ പേര് അതിലൂടെ വിളിച്ചു പറയുന്നത് കേട്ട് എന്റെ നെഞ്ചിൽ കൂടി ഒരു റോക്കറ്റ് പോയി. "വിഡിയോ കാളോ.. ആ ശരി." സഖാവ് വിഡിയോ കാൾ ഓൺ ആക്കിയതും മറുഭാഗത് ദേവേച്ചിയുടെ അച്ഛനെയും അച്ഛമ്മയെയും അച്ഛമ്മയെയും ഒക്കെ കണ്ടു. ഇവരെ എല്ലാവരെയും ഒത്തു ഒരു വീഡിയോ കാൾ... സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല. കുറെ നേരം അവരും ആയി സംസാരിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഈ രണ്ട് എതിർ സ്ഥാനാർഥികളുടെ സാഹചര്യം അതിന് സമ്മതിച്ചില്ല. എന്നാലും സംസാരിച്ച ആ നിമിഷങ്ങൾ മനസ്സിൽ നിന്ന് മായുന്നത് ആയിരുന്നില്ല. ഞങ്ങളോട് ഒന്നും മിണ്ടാതെ ഞങ്ങളെ തന്നെ നോക്കി നിന്നു അവസാനം ആ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു.അന്ന് അറിയാതെ പോയ ആ കണ്ണുനീരിന്റെ അർത്ഥതലങ്ങൾ എല്ലാം ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്.

അഭിയേട്ടന്റെ അമ്മ ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നിയിട്ടുണ്ടാകും പാവത്തിന്. ഒന്നിച്ചിരുന്നു കുറച്ചു നേരം വർത്താനം പറഞ്ഞു അവസാനം ഫോൺ വെക്കാൻ നേരം "അഭിയുടെ കൂടെ ഇങ്ങോട്ട് ഒരു ദിവസം വരണേ മോളെ.. " എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ അപ്പോൾ തന്നെ അഭിയേട്ടനെ നോക്കി. പുള്ളി അപ്പോഴും ചിരിച്ചു നിൽക്കുക തന്നെ ആയിരുന്നു. ദിവസങ്ങൾ കഴിയും തോറും ഞാൻ അഭിയേട്ടനുമായി കൂടുതൽ അടുത്തു. സംസാരിക്കാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കിയിരുന്നില്ല. അത്രമേൽ എന്റെ ആത്മാവിൽ സഖാവ് അലിഞ്ഞു ചേർന്നിരുന്നു. ഞാനും അഭിയേട്ടനും ലക്ഷ്മിയും ഗോകുലേട്ടനും ആമിയും അജുക്കയും തുടങ്ങി എല്ലാവരും ഒന്നിച്ചു കുറച്ചു ദിവസങ്ങൾ ചിലവഴിച്ചു. ഇലക്ഷന്റെ തിരക്കിനിടയിലും അത് ഞങ്ങൾക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു. ആ ദിവസങ്ങളിൽ എന്റെ പ്രണയം എന്നിലേക്ക് വന്നെത്തിയത് പോലെ തോന്നി. ഞങ്ങൾ പ്രണയത്തിൽ ആണെന്ന് പലപ്പോഴും എന്റെ മനസ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു.ഞാൻ വീണ്ടും ഒരുപാട് പ്രണയകാവ്യങ്ങൾ എഴുതി. എല്ലാത്തിലും സഖാവ് മാത്രം നിറഞ്ഞു നിന്നു. എന്തു പ്രവർത്തി ചെയ്യുമ്പോഴും എനിക്ക് വല്ലാത്ത ഒരു ആവേശം ആയിരുന്നു. കൂട്ടുകാരോട് ചിരിച്ചു സംസാരിക്കുമ്പോഴും എന്റെ കണ്ണുകൾ സഖാവിനായി പൊരുതി.

ഇലക്ഷൻ അടുത്തത് കൊണ്ട് രാവെന്നോ പകലെന്നോ ഒഴിവ് ദിവസമെന്നോ വേർതിരിവില്ലാതെ എപ്പോഴും ഞങ്ങൾ ക്യാമ്പസ്സിൽ തന്നെ ഉണ്ടായിരുന്നു. ക്യാമ്പസ്സിനെയും വിദ്യാർത്ഥികളെയും അധ്യാപരേയും എന്റെ പ്രണയത്തെയും അടുത്തറിഞ്ഞ ഏറ്റവും സുവർണ്ണ കാലയളവ്. സമയം കിട്ടിയാൽ എല്ലാം ഫഹീംക്ക ദേവേച്ചിയെ കാണാൻ പോകും. ആ ഗ്യാപ്പിൽ ഞാനും മുങ്ങും എന്റെ സഖാവിനെ കാണാൻ. അങ്ങനെ ഒരു ദിവസം എല്ലാവരിൽ നിന്നും മാറി ഞങ്ങൾ ഒറ്റക്ക് ഇരിക്കുമ്പോൾ ആണ് ഒരുപാട് പേടിച്ചാണെങ്കിലും ഞാൻ അത്‌ ചോദിച്ചത്.. "സഖാവ് ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ.." "എന്താ നീ അങ്ങനെ ചോദിച്ചത്." ചിരിയോടെ ആണ് അഭിയേട്ടനെ അപ്പോൾ കാണാൻ കഴിഞ്ഞത്. "പറ.. ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ.. സഖാവിന്റെ പ്രണയ കവിതകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്ന ആ പ്രണയിനി ആരാണ്. സഖാവിന്റെ പ്രിയ സഖി.." "കവിതകൾ എല്ലാം സാങ്കൽപ്പികം അല്ലെ ഗൗരി.." "അപ്പോൾ ആരും ഇല്ലല്ലേ.." സന്തോഷം കൊണ്ട് വീർപ്പു മുട്ടി ഞാൻ അത്‌ ചോദിക്കുന്നത് കേട്ട് സഖാവ് എന്നെ സൂക്ഷിച്ചു നോക്കി. ഞാൻ വേഗം തലതാഴ്ത്തി. "അങ്ങനെ ആരും ഇല്ലെന്ന് പറയാൻ പറ്റില്ല. ഒരാൾ ഉണ്ട്." ചെറിയ ചിരിയോടെ അഭിയേട്ടൻ പറയുമ്പോൾ എന്റെ ചിരി പതിയെ മാഞ്ഞു തുടങ്ങുന്നുണ്ടായിരുന്നു.

"ആര്." "ഒരാൾ. മൂന്ന് വർഷം ആയി തുടങ്ങിയിട്ട്. ഒരുപാട് പ്രണയ ഗോപുരം തീർത്തിട്ടൊന്നും ഇല്ല. പക്ഷെ ഞങ്ങൾ പരസ്പരം ഒരുപാട് ഒരുപാട് പ്രണയിക്കുന്നുണ്ട്." അഭിയേട്ടന്റെ കണ്ണുകളിൽ അപ്പോൾ പ്രണയം തുളുമ്പുന്നുണ്ടായിരുന്നു. "ദേവൂട്ടിക്ക് ഒക്കെ അറിയാം.. ഞങ്ങൾ എപ്പോഴും ഒന്നിച്ചു ആയിരുന്നില്ലേ..നിനക്ക് ഞാൻ ഒരു ദിവസം കാണിച്ചു തരാം.. അന്ന് നിന്നെ പറ്റി എല്ലാം ഞാൻ അവളോട് പറയുന്നുണ്ട് " ദേവേച്ചിക്ക് കൂടി അറിയാം എന്ന് പറയുമ്പോൾ...ചെവിയിൽ മുഴുവൻ അപ്പോൾ ഒരു മൂളക്കം ആയിരുന്നു അപ്പോൾ.അടുത്തത് എന്താണെന്ന് എന്നറിയാതെ കൈ കാലുകൾ വിറക്കാൻ തുടങ്ങിയിരുന്നു. സഖാവിന്റെ സഖി ആരാണെന്ന് അറിയണം എന്ന് തോന്നിയെങ്കിലും ആ പേര് കേൾക്കാൻ മാത്രം ശക്തി എനിക്ക് ഉണ്ടായിരുന്നില്ല. അവിടെ നിന്ന് എങ്ങനെ എങ്കിലും രക്ഷപ്പെടണം എന്ന് തോന്നി. അപ്പോൾ ആണ് വരദ വരാൻ പറഞ്ഞു വിളിച്ചത്. സഖാവിനോട് ഒരു യാത്ര പോലും പറയാതെ വേഗത്തിൽ ഞാൻ വരദയോടൊപ്പം പോയി. കുറച്ചു നടന്നതിന് ശേഷം വരദയോട് പറഞ്ഞു ഞാൻ വേഗത്തിൽ നടന്നു.

ഒറ്റക്ക് ഒരു ക്ലാസ്സിൽ കയറി ഇരുന്നു. കേട്ടത്തിന്റെ ഞെട്ടലിൽ ആയിരുന്നു അപ്പോഴും ഞാൻ..മുഴുവൻ ഒരു നിർവികാരത എന്നെ വന്നു മൂടുന്നുണ്ടായിരുന്നു. ഒന്ന് കരയാൻ പോലും ആവാതെ ഞാൻ അങ്ങനെ അനങ്ങാതെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ എന്നെ അനേഷിച്ചു ഭാമ വന്നു. അപ്പോഴും എന്റെ അവസ്ഥക്ക് മാറ്റം ഒന്നും വന്നില്ല. "എന്തു പറ്റി ഗൗരി.. എന്താ നീ ഇങ്ങനെ ഒറ്റക്ക് ഇരിക്കുന്നത്. എന്തോ നിന്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ട് എന്ന് എനിക്ക് അറിയാം." എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി ആ രഹസ്യവും കണ്ടു പിടിച്ചിരിക്കുന്നു..!!! "സഖാവിന് ഒരു പെൺകുട്ടിയെ ഇഷ്ടം ആണത്രേ.. സഖാവ് തന്നെ പറഞ്ഞതാ.. മൂന്ന് വർഷം ആയി തുടങ്ങിയിട്ട്. അവർ പരസ്പരം പ്രണയത്തിൽ ആണെന്ന പറഞ്ഞെ.." വളരെ സന്തോഷത്തോടെ ഞാൻ അത്‌ പറഞ്ഞപ്പോൾ അവൾ എന്നെ അത്ഭുതത്തോടെ നോക്കി. പിന്നെ എന്റെ കണ്ണിൽ കണ്ട പോലെ ഉള്ള നിർവികരത അവളുടെ കണ്ണിലും കാണാൻ തുടങ്ങി. "മൂന്ന് വർഷം ആയി... ദേവേച്ചിക്കും അറിയാം അത്രേ.. ശ്യേ.. വെറുതെ കുറച്ചു മാസങ്ങൾ വേസ്റ്റ് ആയി.ആ നേരം നാലക്ഷരം പഠിച്ചിരുന്നെങ്കിൽ സപ്പ്ളി ഇല്ലാതെ പാസ്സാക്കാമായിരുന്നു." എവിടെ ഒക്കെയോ നോക്കി എന്തൊക്കെയോ പറയുന്ന ഗൗരിയെ നിറക്കണ്ണുകളോടെ ഭാമ നോക്കി നിന്നു.

"അയ്യേ.. പെണ്ണെ.. നീ എന്തിനാ കരയുന്നെ.. സഖാവ് ആരെ എങ്കിലും സ്നേഹിക്കുന്നോ എന്ന് പോലും അനേഷിക്കാതെയ ഞാൻ വെറുതെ പ്രണയ ലേഖനങ്ങൾ എഴുതിയതും ആരും അറിയാതെ അദ്ദേഹത്തെ മനസ്സിൽ പ്രധിഷ്ടിച്ചതും. അത് എന്റെ മാത്രം തെറ്റാണ്. തമ്മിൽ ഒരുപാട് വ്യത്യങ്ങൾ ഉണ്ടായിട്ടും പ്രണയത്തിന് മുമ്പിൽ ഇതൊന്നും ഒരു വ്യത്യാസം അല്ലെന്ന് പറഞ്ഞു വീണ്ടും പ്രണയിച്ചത് ഞാൻ അല്ലെ... പാവം സഖാവ്. ഒന്നും അറിഞ്ഞിട്ടില്ല. നന്നായി അറിയാഞ്ഞത്. വീട്ടുകാർക്കു പോലും വേണ്ടാത്ത ഇങ്ങനെ ഒരു പെണ്ണ് ആരും അറിയാതെ ഒത്തിരി നാൾ സഖാവിനെ നെഞ്ചിൽ കൊണ്ട് നടന്നു എന്ന് അറിഞ്ഞിരുന്നു എങ്കിൽ നാണക്കേട് ആയേനെ.." നിറഞ്ഞ വരുന്ന കണ്ണുകളോടെ ഭാമ ഗൗരിയെ അവളുടെ നേരെ പിടിച്ചു നിർത്തി. "ഇനിയെങ്കിലും ഒന്ന് കരഞ്ഞൂടെ ഗൗരി.." ഗൗരി ഭാമയെ നിസ്സഹായതയോടെ ഒന്ന് നോക്കി.അടുത്ത നിമിഷം ഭാമയെ അവൾ ഇറുക്കെ പുണർന്നു. "എനിക്ക് പറ്റുന്നില്ല ഭാമേ... സഖാവ് എന്റെ ആണെന്ന് ഉറച്ചു വിശ്വസിച്ചതല്ലേ ഞാൻ. കിട്ടില്ല എന്ന് ഉറപ്പുണ്ടായിരുന്നു എങ്കിലും ആത്മാവിൽ തൊട്ട് പ്രണയിച്ചതല്ലേ ഞാൻ.. ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിട്ടും വീണ്ടും പ്രണയിച്ചത് സഖാവ് മാറ്റാരുടെയും സ്വന്തം അല്ല എന്ന് കരുതി തന്നെ അല്ലെ..."

"കിട്ടില്ല എന്ന് ഉറപ്പുള്ള പ്രണയത്തോട് എന്നും എനിക്ക് ഭ്രാന്തായിരുന്നു.പക്ഷെ.. പക്ഷെ ഒരിക്കലും അത്‌ മറ്റൊരുവളുടെ പ്രണയത്തെ തട്ടി എടുക്കാൻ ആയിരുന്നില്ലല്ലോടി.." "കരയല്ലേടാ...ആരും അറിയാത്ത പ്രണയം ആണ് ഇത്. എനിക്കും നിനക്കും മാത്രമേ അറിയൂ.. ഇനിയും അങ്ങനെ തന്നെ മതിയട.. മറ്റൊരാളുടെ ചെക്കനെ നമുക്ക് വേണ്ട. മറന്നേക്ക് ഗൗരി..." ഭാമ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. *മറന്നേക്ക് ഗൗരി...* ആ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച് കേട്ടു. *സ്വന്തമാവില്ലെന്നറിഞ്ഞിട്ടും വീണ്ടും പ്രണയിക്കണം.. അത്രമേൽ ഭ്രാന്തമായി അവനെ മാത്രം...* അവനായി അവൾ എഴുതിയ ഓരോ വരികളും അവളുടെ ചെവിയിൽ തന്നെ അലയടിച് കേട്ടു. *ഈ വാകകൾ ഇനിയും പൂക്കും ഗൗരി... അവർ അവരുടെ പ്രണയത്തിന് മേൽ വിപ്ലവം തീർക്കും. വാക പൂക്കുന്ന നാളിലിനായി കാത്തിരിക്കുക. അന്ന് നിന്റെ പ്രണയവും പൂത്തു നിൽക്കുന്നുണ്ടാവും.* ഭാമയുടെ അന്നത്തെ വാക്കുകൾ ചെവിയിലേക്ക് അരിച്ചു കേറിയപ്പോൾ അവൾ കണ്ണടച്ച് ചെവി പൊത്തി. പിന്നെ പതിയെ കണ്ണുകൾ തുറന്നു. ""മറക്കണം "" കരഞ്ഞു കൊണ്ടെങ്കിലും അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു...... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story