വാക പൂത്ത നാളിൽ : ഭാഗം 33

vakapootha nalil

രചന: കടലാസിന്റെ തൂലിക

ഫോൺ ബെല്ലടിക്കുന്ന ശബ്ദം ആണ് മൗനത്തെ കീറി മുറിച്ചത്.ഫോൺ എടുത്തിട്ട് അവിടെ നിന്ന് പറയുന്ന കാര്യം കേട്ട് ഇക്ക ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി. "എന്താ... എന്തു പറ്റി ഇക്ക..ആരാ വിളിച്ചേ.." "ഭാമ.. അവൾ.." ഫാഹീംക്ക പറയാൻ ഒന്ന് മടിച്ചു. "എന്താ ഇക്ക... എന്താണെങ്കിലും പറ." "She tried to commit suicide!!!" ""വാട്ട്‌!!"" ഗൗരി ഇരുന്നിടത്തു നിന്ന് ഫാഹീംക്കയെ നോക്കി. "യെസ്.അവൾ ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ആണ്.ദേവികയാ വിളിച്ചേ.. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു." "അവൾ.. അവൾ എന്തിനാ ഇങ്ങനെ... അവൾക്ക് എന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നില്ലേ..." "ഇനി അതൊന്നും ആലോചിക്കേണ്ട ഗൗരി.. ബി കൂൾ." "എനിക്ക്.. എനിക്ക് അവളെ ഇപ്പോൾ തന്നെ കാണണം." അത്‌ പറയുമ്പോൾ ഗൗരിക്ക് ഉണ്ടായ വിഷമം ഫാഹീമിനും കാണാമായിരുന്നു. "വാ.. നമുക്ക് പോവാം." "മ്മ്..വേഗം വണ്ടി എടുക്ക് ഇക്ക.." അവർ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ഭാമയുടെ അച്ഛനും അമ്മയും എല്ലാം icu വിന്റെ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. അവരെ കണ്ടതും ഗൗരി ഓടി അവരുടെ അടുത്ത് ചെന്നു. "അമ്മേ... "അവൾ കരഞ്ഞു കൊണ്ട് വിളിച്ചു. "ഗൗരി.മോളെ.. എന്താ.. എന്താ എന്റെ മോൾക്ക് പറ്റിയത്.ഒരു കുഴപ്പവും ഇല്ലാതെ പോയതാണല്ലോ കോളേജിൽ.ഇന്ന് വന്നു നേരെ മുറിയിൽ കയറി വാതിൽ അടച്ചിട്ടു.അനക്കം ഇല്ലാതെ നോക്കിയപ്പോ... എന്റെ മോള്.. രക്തത്തിൽ കുളിച്..." ആ അമ്മ വാവിട്ട് കരഞ്ഞു കൊണ്ടിരുന്നു. "കരയല്ലടോ.."

ഭാമയുടെ അച്ഛൻ വന്നു അമ്മയെ പിടിച്ചു അവിടെ ഇരുത്തി.അയാളുടെ കണ്ണിൽ നിന്നും നീര് വരുന്നുണ്ടായിരുന്നു. ഗൗരിക്കും ആ കരച്ചിൽ കണ്ടു സഹിക്കുന്നുണ്ടായില്ല.അകത്തു കിടക്കുന്ന ഭാമയെ ഓർത്തതും അവൾ വാ പൊത്തി കരഞ്ഞു. പെട്ടന്നാണ് ആരൊക്കെയോ ഓടി വന്നു വന്നത്. അഭിയും ഹരിയും ആയിരുന്നു അത്. അവർ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഗൗരിയുടെ കണ്ണുകൾ ആദ്യം പോയത് അഭിയിലേക്ക് തന്നെയായിരുന്നു. അവളുടെ കണ്ണുകൾ ഹരിയിലേക്ക് പോയതും ഇപ്പോഴും വിട്ടു മാറാത്ത ഞെട്ടൽ അവനിൽ അവൾക്ക് കാണാൻ കഴിഞ്ഞു.അവർ ഫാഹീമിന്റെ അടുത്തേക്ക് പോയി. ഹരിയുടെ കണ്ണുകൾ അപ്പോഴും icu വിലേക്ക് തന്നെയായിരുന്നു. ഇത്ര നാൾ ശാന്ദനായി മാത്രം കണ്ട അവനിൽ വെപ്ലാളവും പേടിയും അവൾ ആദ്യമായി കണ്ടു. അൽപ നേരം കഴിഞ്ഞതും icu വിൽ കുറെ നേഴ്‌സ് മാർ അങ്ങോട്ടും ഇങ്ങോട്ടും പോകാൻ തുടങ്ങി. അത്‌ കണ്ടു അവർക്ക് പേടി ആവാൻ തുടങ്ങി "ഡോക്ടർ.. ഭാമ" ഹരി തന്നെയായിരുന്നു ചോദിച്ചത്. "താങ്കൾ ആരാ കുട്ടിയുടെ.." "അത്‌..." അവന് പറയാൻ വാക്കുകൾ ഉണ്ടായില്ല. അപ്പോഴേക്കും ഭാമയുടെ അച്ഛനും അമ്മയും ഡോക്ടറുടെ അടുത്തേക്ക് ഓടി. "കുട്ടിയുടെ കണ്ടിഷൻ അൽപ്പം സീരിയസ് ആണ്.

കുറെ ബ്ലഡ്‌ പോയിട്ടുണ്ട്. ആഴത്തിൽ ഉള്ള മുറിവാണ്.നേരത്തെ എത്തിച്ചത് കൊണ്ട് വലിയ ഒരു അപകടം ഒഴിവായി. As a ഡോക്ടർ..,24 ഹാവെർസ് കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റു..but ഐ സെ ഷി ബികം ആൾറൈറ്റ്" പുഞ്ചിരിയോടെ ഡോക്ടർ അത് പറഞ്ഞപ്പോൾ ആ പുഞ്ചിരി ഞങൾ ഓരോരുത്തരിലേക്കും പകർന്നു. ഇത്ര നേരം വേവലാതി പൂണ്ട എല്ലാ മുഖങ്ങളിലും ഇപ്പോൾ ആശ്വാസം കണ്ടു. "കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞില്ലേ നീ ഇനി അവിടെ പോയി ഇരിക്ക്." ഭാമയുടെ അച്ഛൻ അവളുടെ അമ്മയോട് പറഞ്ഞു. "എന്റെ മകൾ ആരോഗ്യവതി ആയി പുറത്തേക്ക് വന്നാലേ ഇനി എനിക്ക് സമാധാനം കിട്ടു ഏട്ട.." ആ അമ്മ അത്‌ പറഞ്ഞപ്പോൾ ഗൗരി നേരെ ഹരിയുടെ മുഖത്തേക്ക് നോക്കി. അവന്റെ ഭാവം അതിനെ ശരി വെക്കുന്ന തരത്തിൽ ആയിരുന്നു. "അതേയ്... പഷ്യന്റ് ന് എത്രയും പെട്ടന്ന് 2 കുപ്പി A +ve ബ്ലഡ്‌ വേണം.ബ്ലഡ്‌ ബാങ്കിൽ ഇല്ല. എത്രയും പെട്ടന്ന് തന്നെ എത്തിക്കണം." "എന്റെ A+ve ആണ്." ഗൗരി പറയുന്നതിനോട് ഒപ്പം തന്നെ ഹരിയും പറഞ്ഞു. അവൾ അവനെ ഒന്ന് നോക്കി. അവൻ അപ്പോഴും വേവലാതിയോടെ നഴ്സിനെ നോക്കുവായിരുന്നു. "മ്മ്.. രണ്ട് പേരും എന്റെ പിന്നാലെ വാ.." അവർ അപ്പോൾ തന്നെ നേഴ്സിന്റെ പിന്നാലെ പോയി. ബ്ലഡ്‌ ഡോനെഷന് ആയി അവർ ഒരു മുറിയിലെ കട്ടിലുകളിൽ കിടന്നു.

സൂചി വെച്ചു നേഴ്സ് പോയി. അടുത്തടുത്തു കിടന്നിട്ടും അവർ ഒന്നും മിണ്ടിയില്ല. ഹരിയോട് ഭാമയെ പറ്റി എന്തൊക്കെയോ ചോദിക്കണം എന്ന് തോന്നി അവൾക്ക്.പക്ഷെ എന്തു ചോദിക്കണം എന്നറിയില്ലായിരുന്നു ബ്ലഡ്‌ കൊടുത്തു കഴിഞ്ഞതും അവൻ ആദ്യം എഴുനേറ്റു. "ഹരിയേട്ടാ.." അവൾ പുറകിൽ നിന്ന് വിളിച്ചു. "എന്തു തെറ്റാ ഭാമ നിങ്ങളോട് ചെയ്തത്. നിങ്ങളെ ജീവന് തുല്യം സ്നേഹിച്ചതല്ലേ ഉള്ളു അവള്.. അത് കൊണ്ടല്ലേ നിങ്ങൾ വേണ്ടെന്ന് പറഞ്ഞപ്പോൾ ജീവൻ തന്നെ വെടിയാൻ അവൾ ശ്രമിച്ചത്." അവൾ അത്‌ പറഞ്ഞപ്പോൾ അവന്റെ ഉള്ളിൽ എന്തോ കൊണ്ട് വലിക്കുന്നത് പോലെ തോന്നി. "ഇനി ഇത് അവളുടെ രണ്ടാം ജന്മം ആണ്. അവളിനി ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ ഇനി ഒരിക്കൽ കൂടി അവളെ വേദനിപ്പിക്കരുത്. ഇഷ്ടം അല്ലെങ്കിൽ ഇപ്പോൾ തന്നെ പൊയ്ക്കോ.. നിങ്ങളെ കാണുമ്പോൾ അവൾ ആശിക്കും. അത്‌ വേണ്ട. പ്ലീസ്." അവൾ അവന്റെ നേരെ കൈ കൂപ്പി.അവൻ അപ്പോൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. "തന്റെ കൂട്ടുകാരിയെ എനിക്ക് ഇഷ്ടം ആണ് ഗൗരി... അത് അവളോട് പറഞ്ഞിട്ടേ ഞാൻ ഈ ആശുപത്രി വിട്ടു പോകുന്നുള്ളൂ.." അവൻ അത് പറഞ്ഞു പോകുമ്പോൾ അവളിൽ വല്ലാത്ത ഒരു സന്തോഷം വന്നു നിറഞ്ഞു. കുറച്ചു ദിവസത്തെ വേദനകൾക്ക് ശേഷം കിട്ടുന്ന ആത്മാർത്ഥ സന്തോഷം. ***** ഗൗരി ആ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഫഹീം അവളുടെ നേരെ വന്നു "വീട്ടിൽ നിന്ന് വിളിച്ചിരുന്നു.നിന്റെ ഫോൺ എവിടെ."

"അയ്യോ.. ഫോണും ബാഗും ഒക്കെ കോളേജിൽ ആണ്. പെട്ടന്ന് ഇങ്ങനെ കേട്ടപ്പോൾ.. അതിന്റെ കാര്യം ഒന്നും ഓർത്തില്ല." "മ്മ്.. ഫോണും ബാഗും എല്ലാം ആരെങ്കിലും എടുത്തു വെച്ചിട്ടുണ്ടാകും. ഇപ്പോൾ അമ്മയ വിളിച്ചത്. 8 മണി ആയിട്ടും നിന്നെ കാണാഞ്ഞത് കൊണ്ട് വിളിച്ചത് ആണ്." "അയ്യോ.. സമയം 8 ആയോ.." "മ്മ്.. ആയി. നീ പോകുന്നുണ്ടോ വീട്ടിലേക്ക്. ഞാൻ കൊണ്ടാക്കി തരാം." "ഇല്ല ഇക്ക.. എനിക്ക് ഇന്ന് ഇവിടെ വിട്ടു പോകാൻ കഴിയില്ല.അമ്മയെ ഞാൻ വിളിച്ചു പറഞ്ഞോളാം. അല്ല.. ഇക്ക പോകുന്നില്ലേ.." "ഇല്ല. ഞാൻ ഇവിടെ തന്നെ ഉണ്ടാകും." "മ്മ്.." ഇക്ക ഇപ്പോൾ മിക്കപ്പോഴും കോളേജിൽ തന്നെ കിടന്നുറങ്ങുന്നത് കൊണ്ട് വീട്ടിൽ വിളിച്ചു പറയുന്നില്ലേ എന്ന് ചോദിക്കാൻ നിന്നില്ല. ഇക്കയുടെ ഫോണും വാങ്ങി പുറത്തേക്ക് ഇറങ്ങുമ്പോൾ ആരെയോ ഫോൺ വിളിച്ചു നിൽക്കുന്ന സഖാവിനെ കണ്ടു. സഖാവ് എന്നെയും നോക്കി. ഒരു നിമിഷം കണ്ണുകൾ തമ്മിൽ ഇടഞ്ഞു.പെട്ടന്ന് തന്നെ ഞാൻ അവിടെ നിന്ന് പോയി. ഒരുപാട് സന്തോഷം തോന്നി അപ്പോൾ. പെട്ടന്നാണ് സഖാവ് ആരുടെയോ സ്വന്തം ആണെന്ന കാര്യം ഓർത്തത്. ഉടനെ സന്തോഷം സങ്കടത്തിലേക്ക് മാറി. ഒരു നിമിഷം കണ്ണുകൾ അടച്ചു നിന്നു. ഒരു ദീർഘ നിശ്വാസം വിട്ടു അമ്മക്ക് ഫോൺ ചെയ്തു.

അമ്മയോട് ഭാമക്ക് ആക്‌സിഡന്റ് പറ്റി എന്നാണ് പറഞ്ഞത്. അവൾക്ക് ആക്‌സിഡന്റ് ആണെന്ന് കേട്ടപ്പോൾ അവിടെ നിൽക്കാൻ അമ്മക്കും ആകുലത ആയി. അമ്മക്ക് അറിയാം ഭാമയെ നന്നായി. എന്റെ കൂടെ യുപി ക്ലാസ്സ്‌ മുതൽ ഒന്നിച്ചു പഠിച്ചതല്ലേ.. അതിനിടയിൽ ആകെ മാറി നിന്നത് അമ്മ വീട്ടിലേക്ക് പോയി നിന്ന ആ രണ്ട് വർഷ കാലം... ഭാമക്ക് കുഴപ്പം ഒന്നും ഇല്ലെന്ന് ഞാൻ പറഞ്ഞു.ഇന്ന് ഹോസ്പിറ്റലിൽ നിന്നോളാൻ അമ്മ തന്നെ ആണ് അപ്പോൾ പറഞ്ഞത്. അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്ന് വരില്ലെന്ന പറഞ്ഞത്.അത് കൊണ്ട് അച്ഛനോട് സമ്മതം ചോദിക്കണം എന്ന കടമ്പ കടന്നു. തിരിച്ചു icu വിന്റെ മുമ്പിൽ എത്തിയപ്പോഴേക്കും ഒരു നേഴ്‌സ് വന്നു icu വിന്റെ വാതിൽ തുറന്നു. "പഷ്യന്റ് കണ്ണ് തുറന്നിട്ടുണ്ട്. ഒരാൾക്ക് കയറി കാണാം." ഞാൻ അപ്പോഴും ഹരിയേട്ടനെ നോക്കി. അദ്ദേഹത്തിന് അവളെ കാണണം എന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഭാമയുടെ അമ്മക്കാണ് അവളെ കാണാൻ ഇപ്പോൾ മുൻ‌തൂക്കം നൽകേണ്ടത്. പെറ്റ വയറിനോളം വരില്ലല്ലോ ഒരു പ്രണയവും.. ആ അമ്മ പുറത്തേക്ക് വന്നപ്പോൾ കരഞ്ഞു കൊണ്ടാണ് വന്നത്. അവളുടെ അവസ്ഥ കണ്ടിട്ടാകണം. അവളുടെ അച്ഛൻ അമ്മയെ ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു. ഏതാവസ്ഥയിലും താങ്ങി നിൽക്കുന്ന പാതി..

. അതാണ് ആ അച്ഛനെ കണ്ടപ്പോൾ പെട്ടന്ന് എനിക്ക് തോന്നിയത്. ഒരു നിമിഷം ഞാൻ ചിന്തിച്ചു... അവൾക്ക് എങ്ങനെ തോന്നി ഈ അച്ഛനെയും അമ്മയെയും ഓർക്കാതെ ആത്മഹത്യക്ക് ശ്രമിക്കാൻ. ഇവരും ഇപ്പോൾ ഒരുപാട് വേദനിക്കുന്നുണ്ടാവില്ലേ.. ചിലപ്പോൾ അവൾ അപ്പോൾ ആരെയും ഓർത്ത് കാണില്ല. പ്രണയത്തിൽ അകപ്പെട്ടവൻ ചുറ്റുമുള്ളതിനെ ഒന്നും കാണുന്നില്ല എന്ന് ഞാൻ അറിയാതെ മനസ്സിൽ ഓർത്ത് പോയി. എന്തായാലും അവലിങ് അസുഖം മാറി വരട്ടെ..പലിശ സഹിതം കുറെ കണക്കുകൾ തീർക്കാൻ ഉണ്ട്. അറിയാതെ എന്റെ നോട്ടം സഖാവിലേക്ക് എത്തി. എത്ര നോക്കണ്ട എന്ന് വിചാരിക്കുമ്പോഴും എന്റെ നോട്ടം സഖാവിലേക്ക് തന്നെ എത്തുന്നു. എങ്ങനെ ആണ് ഞാൻ ഈ മനുഷ്യനെ ഇത്ര മാത്രം സ്നേഹിച്ചത്. എന്താണ് അതിന് കാരണം. അത് ആലോചിച്ചപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വന്നു. പെട്ടന്നാണ് ഞാൻ ഇത് എവിടെയാ നിൽക്കുന്നത് എന്ന് ഓർമ വന്നത്. ഹോസ്പിറ്റലിൽ ആണ്. അതും എന്റെ ആത്മാർത്ത സുഹൃത്തിന് വേണ്ടി. ഇതാണ് ഞാൻ പറഞ്ഞത് പ്രേമത്തിന് കണ്ണും മൂക്കും സ്ഥലകാല ബോധവും ഇല്ലെന്ന്. സഖാവ് എഴുന്നേറ്റു അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു. ആദ്യം അവർ ഇല്ലെന്ന് ഒക്കെ പറഞ്ഞെങ്കിലും സഖാവ് ഒത്തിരി നിർബന്ധിച്ചപ്പോൾ കൂടെ പോയി. "നിന്നോടിനി പ്രത്യേകിച്ച് പറയണോ.. " സഖാവ് എന്നെ കൂർപ്പിച്ചു നോക്കി. ആ നോട്ടം കണ്ടു പേടിച്ചു ഞാനും അവരുടെ പിന്നാലെ പോയി.

ആ അച്ഛന്റെയും അമ്മയുടെയും കണ്ണുനീർ ഒരു വിധം ഒതുങ്ങിയിട്ടുണ്ട്. മകൾക്ക് ഒരു കുഴപ്പവും ഇല്ലാതെ വന്നു എന്ന് അറിഞ്ഞപ്പോൾ ആണ് അത്. പക്ഷെ ഇടയ്ക്കിടെ ഒരു തേങ്ങൽ അവിടെ നിന്ന് കേൾക്കാം.. ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ എല്ലാവരും നിശബ്ദതയിൽ ആയിരുന്നു. ഞാൻ ഒരു സ്ഥലത്തു ഒറ്റക്ക് മാറി ഇരുന്നു. സഖാവും ഫാഹീംക്കയും ഹരിയേട്ടനും ഒന്നിച്ചാണ് ഇരുന്നത്. ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായില്ല. ചോറിൽ വെറുതെ വിരലിട്ട് ഇളക്കി. ഒറ്റക്കായപ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് കടന്നു വന്നു.ഭാമയും അവളുടെ പ്രണയവും എന്റെ നഷ്ടപ്രണയവും ഇലക്ഷനും എല്ലാം അതിൽ പെട്ടതായിരുന്നു.അതിൽ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഭാമയുടെ ഈ പ്രവർത്തി തന്നെ ആയിരുന്നു. എന്നോട് എങ്കിലും തുറന്നു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ അവൾക്കി ഗതി വരില്ലായിരുന്നു. കണ്ണുകൾ പതിയെ നിറഞ്ഞു വന്നു. അത് ധാരയായി പ്ളേറ്റിലേക്ക് ഇറ്റു വീണു കൊണ്ടിരുന്നു. "എന്താണ് ഗൗരി... ഭക്ഷണത്തിന് മുമ്പിൽ ഇരുന്നു കരയാൻ പാടില്ലെന്ന് അറിയില്ലേ.." ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി അത്‌ ഫഹീമക്കയുടെ ആണെന്ന്. പുള്ളി എന്റെ തൊട്ട് മുമ്പിൽ ഇരിക്കുകയായിരുന്നു. "ഇത്ര പെട്ടന്ന് കഴിച്ചോ.." "ഞങ്ങൾക്ക് ഒക്കെ കഴിക്കാൻ നീ ഈ പാത്രത്തിൽ വിരൽ ഇട്ട് ഇളക്കുന്ന സമയം മതി." അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു. "നിനക്ക് ഭാമയെ ഓർത്ത് നല്ല വിഷമം ഉണ്ടെന്ന് എനിക്ക് അറിയാം. അവൾ ഇപ്പോൾ ഓക്കേ ആണ്.

നാളെ റൂമിലേക്ക് മാറ്റും. അപ്പോൾ നമുക്ക് പോയി കാണാം. ഇപ്പോൾ നീ ഈ ഭക്ഷണം കഴിക്ക്." "എനിക്ക് വിശപ്പില്ല ഇക്ക.." "അറിയാം നിനക്ക് വിശപ്പുണ്ടാവില്ലെന്ന്. എന്നാലും കുറച്ചെങ്കിലും കഴിക്ക്. ഒന്നും കഴിക്കാതെ എഴുനേറ്റ് പോയാൽ അത് ഭക്ഷണത്തെ അപമാനിക്കുന്നതിന് തുല്യം ആണ്. അത് പാടില്ല.ഈ ലോകത്ത് ഒരുപാട് പേർ ഇതേ നേരത്ത് തന്നെ ഒന്നും കഴിക്കാൻ ഇല്ലാത്ത മരിച്ചു വീഴുന്നവർ ഉണ്ടാകും. അവരെ ഓർത്ത് എങ്കിലും കഴിക്കണം." ഫഹീംക്ക പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. എന്നിട്ട് പതിയെ കഴിച്ചു. ഭക്ഷണം ഒക്കെ കഴിഞ്ഞു കുറച്ചു നേരം കൂടി പുറത്തിരുന്നു. "ഗൗരി മോളെ.." ഭാമയുടെ അച്ഛൻ ആയിരുന്നു. "എന്താ അച്ഛാ.." "അവളുടെ അമ്മ ഉള്ളതല്ലേ ഞാൻ ഒരു മുറി എടുത്തു. നീ വാ.. ഭക്ഷണം ഒക്കെ കഴിഞ്ഞില്ലേ.. നേരം ഒരുപാട് ആയി. വന്നു കിടക്ക്." "എനിക്ക് ഉറക്കം വരുന്നില്ല." "വന്നു കിടക്ക് മോളെ.. നീ ഉള്ളതാണ് പത്മക്ക് ആശ്വാസം. അവളുടെ അടുത്തേക്ക് ചെല്ല്." "മ്മ്.." ഞാൻ ഫഹീംക്കയെ നോക്കി. ഇക്ക പൊയ്ക്കോളാൻ ആഗ്യം കാട്ടി. സഖാവിനെയും ഹരിയേട്ടനെയും ഒരു നോക്ക് കണ്ടു ഞാൻ റൂമിലേക്ക് പോയി. **** കുറെ നേരം കണ്ണടച്ച് കിടന്നു. ഉറക്കം എന്നെ തലോടുന്നുണ്ടായില്ല. പിന്നെ കുറെ നേരം കണ്ണുകൾ തുറന്നു കിടന്നു.

എന്തോ ഒരു അസ്വസ്ഥത എന്നെ വന്നു മൂടിയപ്പോൾ ഞാൻ എഴുന്നേറ്റു. ക്ലോക്കിലേക്ക് നോക്കിയാൽ സമയം 1.30കഴിഞ്ഞിരുന്നു. വീണ്ടും കിടന്നു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ രണ്ട് മണി ആയിട്ടുണ്ട്.ഇനിയും ഇവിടെ കിടക്കാൻ പറ്റില്ലെന്ന് തോന്നി എഴുന്നേറ്റിരുന്നു. ആ റൂമിൽ രണ്ട് കട്ടിലുകൾ ഉണ്ടായിരുന്നു.ഒന്നിൽ അവളുടെ അമ്മയും ഒന്നിൽ ഞാനും ആണ് കിടന്നത്.അവളുടെ അച്ഛൻ ആ കസേരയിൽ ഇരുന്നു ഉറങ്ങുന്നത് കണ്ടു പാവം തോന്നി. ഞാൻ മെല്ലെ എഴുനേറ്റു വാതിൽ തുറന്നു പുറത്തേക്കിറങ്ങി.എങ്ങും നിശബ്ദത.അതിനിടയിലും ചെറിയ കുട്ടികളുടെ ഉച്ചത്തിലുള്ള നിലവിളി കേൾക്കാമായിരുന്നു. ആശുപത്രി വരാന്തയിൽ അങ്ങനെ നിന്നപ്പോൾ നല്ല നിലാവ് കണ്ടു.കുറച്ചു കൂടി മാറി നിന്ന് ആ നിലാവിനെ ശരിക്ക് കണ്ടു. ഇടക്ക് ഡ്യൂട്ടി നേഴ്‌സ് മാരെ കണ്ടു എന്നത് ഒഴിച്ചാൽ വേറെ ആരും ആ പരിസരത്തില്ല. ജനലുകൾ ഇല്ലാത്ത തുറന്ന ആ ചുമരിലൂടെ കണ്ട നിലാവിനെ ഞാൻ അത്രമേൽ പ്രണയത്തോടെ നോക്കി.നിലാവും ഇപ്പോൾ പ്രണയിക്കുന്നുണ്ടാകും അതിന്റെ സ്വന്തം ആമ്പലിനെ... "എന്താ ഇവിടെ." പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. സഖാവ് ആയിരുന്നു അത്.. "നിങ്ങൾ ആയിരുന്നോ ഞാൻ പേടിച്ചു പോയി."

"അത്രക്ക് ഉള്ളു നീ.. എന്താ മോളെ ഗൗരി ഈ നേരത്ത് ഒറ്റക്ക് നിലാവും കണ്ടു നിൽക്കുന്നെ.. ചുറ്റും ശത്രുക്കൾ ഉള്ളതാ എപ്പോഴാ പിടിച്ചു കൊണ്ട് പോവാ എന്ന് അറിയില്ല." സഖാവ് ആ പറഞ്ഞത് എനിക്കിട്ട് ഒന്ന് താങ്ങിയതാണോ എന്ന് സംശയം തോന്നി.സാരമില്ല.ശരിയാക്കം "അല്ല മോനെ സഖാവെ.. ഇയാൾക്ക് ഉറക്കം ഒന്നും ഇല്ലേ.." "ഇല്ലല്ലോ.. ഞാനും നിലാവ് കാണാൻ വന്നതല്ലേ.." "ഓ.. ആയിക്കോട്ടെ.എന്നാൽ കാണ്." എനിക്ക് എന്തോ ദേഷ്യം വരുന്നുണ്ടായിരുന്നു.എന്തിനാണെന്ന് ഒരു പിടിയും ഇല്ല. സഖാവിനെ കാണുമ്പോൾ എല്ലാം സഖാവ് സ്നേഹിക്കുന്ന ആ പെൺകുട്ടിയെയും ഓർമ വരും. കുറച്ചു നേരം ആ പൂർണ്ണ ചന്ദ്രനെയും നോക്കി ഞാൻ നിന്നു.അതിന് ഞങ്ങളോട് എന്തോ പറയാൻ ഉണ്ടെന്ന് തോന്നി. എന്തൊരു ശോഭ ആണ് ഈ നിലാവിന്. "സഖാവെ.." "മ്മ്.." "ഞാൻ.. ഞാനൊരു കാര്യം ചോദിക്കട്ടെ.." "മ്മ്.. ചോദിക്ക്." "സഖാവിന്റെ ലവ് സ്റ്റോറി ഒന്ന് പറയമോ.." അത്‌ കേട്ട് അഭിയേട്ടൻ പൊട്ടി ചിരിച്ചു. "ചിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല.." പല്ല് കടിച്ചു പിടിച്ചായിരുന്നു ഞാൻ അത് പറഞ്ഞത്.

"ഈ 2 മണി നേരത്ത് തന്നെ ഞാൻ ആ കഥ പറയാണോ ഗൗരി.." ചിരിച്ചു കൊണ്ട് അഭിയേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ പിണങ്ങി തിരിഞ്ഞു നിന്നു. "മ്മ്മ്.. ഞാൻ പറയാം." എന്നിൽ അപ്പോൾ ഒരു ആകാംഷ വിരിഞ്ഞു.എന്റെ സ്വന്തം പ്രണയത്തിന്റെ പ്രണയം ആണ് ഞാൻ ഈ കേൾക്കാൻ പോകുന്നത് എന്ന് ഞാൻ മറന്നിരുന്നു. അഭിയേട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.ആ ചിരി ഞാൻ ഇത് വരെ കാണാത്ത ഒരു അഴക് ഉണ്ടായിരുന്നു.എങ്ങും നിറഞ്ഞു നിന്നിരുന്ന നിശബ്ദതയെ കീറി മുറിച്ചു അഭിയേട്ടൻ പറഞ്ഞു തുടങ്ങി... "പ്ലസ് ടു വിൽ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായ് അവളെ കാണുന്നത്..".. (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story