വാക പൂത്ത നാളിൽ : ഭാഗം 34

vakapootha nalil

രചന: കടലാസിന്റെ തൂലിക

"മ്മ്മ്.. ഞാൻ പറയാം." എന്നിൽ അപ്പോൾ ഒരു ആകാംഷ വിരിഞ്ഞു.എന്റെ സ്വന്തം പ്രണയത്തിന്റെ പ്രണയം ആണ് ഞാൻ ഈ കേൾക്കാൻ പോകുന്നത് എന്ന് ഞാൻ മറന്നിരുന്നു. അഭിയേട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.ആ ചിരിക്ക് ഞാൻ ഇത് വരെ കാണാത്ത ഒരു അഴക് ഉണ്ടായിരുന്നു.എങ്ങും നിറഞ്ഞു നിന്നിരുന്ന നിശബ്ദതയെ കീറി മുറിച്ചു അഭിയേട്ടൻ പറഞ്ഞു തുടങ്ങി... "പ്ലസ് ടു വിൽ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായ് അവളെ കാണുന്നത്.. മോഡൽ എക്സാം കഴിഞ്ഞു വീട്ടിലേക്കുള്ള ബസിന് വേണ്ടി വെയിറ്റ് ചെയ്യുന്ന നേരത്ത്.. ഒറ്റക്ക് നടന്നു വരികയായിരുന്നു അവൾ.. കണ്ട മാത്രയിൽ എന്തോ ഒരു ഇഷ്ടം തോന്നി. അവളുടെ മുഖവും കണ്ണുകളും എല്ലാം മനസ്സിൽ ആഴത്തിൽ പതിഞ്ഞു.ഒരു വട്ടമേ കണ്ടുള്ളു..അപ്പോഴേക്കും അവൾ എവിടെയോ ഓടി ഒളിച്ചു. അന്ന് അത് വെറും കൗതുകം ആയിട്ടേ തോന്നിയുള്ളു.. പിന്നെ പിന്നെ കാണുന്നിടത്തെല്ലാം അവൾ നിറയുന്നത് എനിക്ക് അവളോട് പ്രണയം ആണെന്ന് മനസ്സിലാക്കി തന്നു. ഒരുപാട് അനേഷിച്ചു. അവളെ ആദ്യമായും അവസാനമായും കണ്ട ബസ് സ്റ്റോപ്പിലെ സ്ഥിരം കാഴ്ച ക്കാരൻ ആയി. അവിടെ വന്നു പോകുന്ന എല്ലാവരെയും കണ്ടു. അവളെ ഒഴിച്ച്.. കുറെ കാലം അങ്ങനെ പോയി. പ്ലസ് ടു എക്സമും അതിനിടയിൽ കഴിഞ്ഞു.

പക്ഷെ അവളെ മാത്രം എവിടെയും കാണാൻ സാധിച്ചില്ല.എന്നിട്ടും അനേഷിക്കാതെ ഇരുന്നില്ല.അനേഷിച്ചു അനേഷിച്ചു അവസാനം കണ്ടെത്തി ഊരും പേരും എല്ലാം.." "ആരായിരുന്നു അത്. ഇപ്പോൾ ആ കുട്ടി എവിടെയാ.." ഇത്ര നേരം ശ്വാസം അടക്കി പിടിച്ചായിരുന്നു ഓരോ വരിയും കേട്ടത്.എന്നിൽ ആകാംഷ ആയിരുന്നു സഖാവിന്റെ പ്രണയത്തെ പറ്റി അറിയാൻ. "ഓരോന്നിനും അതിന്ടെതായ സമയം ഇല്ലേ ഗൗരി..ഇപ്പോൾ നീ പകുതി അറിഞ്ഞില്ലേ.. ബാക്കി പകുതി അതിന്റെ സമയം ആവുമ്പോൾ അറിയും." "മമ്മ്മ്.." ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി നിന്നു. കഥ കേട്ട് കഴിയുമ്പോൾ എനിക്ക് ദുഃഖം ഉണ്ടാകും എന്നാണ് ഞാൻ കരുതിയത്. പക്ഷെ എന്നിൽ നിറഞ്ഞത് സന്തോഷം ആയിരുന്നു. എന്തിനാണ് ഞാൻ ഇങ്ങനെ സന്തോഷിക്കുന്നത്. കരയല്ലേ വേണ്ടത്. സഖാവിന്റെ പ്രണയം അല്ലെ ഞാൻ കേട്ടത്. എന്നിട്ടും എന്തിനാ ഈ സന്തോഷം. ചിലപ്പോൾ കരഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ലെന്ന് എന്റെ ബുദ്ധിക്ക് തന്നെ തോന്നിയിട്ടുണ്ടാകും. "എന്നിട്ട് സഖാവ് ഗേൾസിലെ ആരുമായും അങ്ങനെ ഇടപെടുന്നത് ഒന്നും കണ്ടില്ലല്ലോ.." "അതിന് അവൾ നമ്മുടെ കോളേജിൽ ആണെന്ന് ഞാൻ പറഞ്ഞോ" കയ്യിന്മേൽ കൈ കെട്ടി അഭിയേട്ടൻ ചോദിച്ചു.

"യ്യോ.. ആ കുട്ടി നമ്മുടെ കോളേജിൽ അല്ലെ.." എന്റെ ചോദ്യം കേട്ടിട്ടാണെന്ന് തോന്നുന്നു പുള്ളി നല്ല ചിരി ആയിരുന്നു. "പ്ലീസ് പ്ലീസ് പ്ലീസ്... അതെങ്കിലും പറ. നമ്മുടെ കോളേജിൽ ആ കുട്ടി." "ഹഹഹ.. എന്റെ ഗൗരി നീയിവിടെ വന്നു ഇരുന്നേ.." സഖാവ് എന്റെ കയ്യും പിടിച്ചു അവിടെ ഉള്ള ബെഞ്ചിൽ കൊണ്ട് ഇരുത്തി. തൊട്ടടുത്തു സഖാവും ഇരുന്നു. ആ കൂനാകൂനിരുട്ടിൽ നിലാവ് അപ്പോഴും ആമ്പലിനെ പ്രണയിക്കുന്നുണ്ടായിരുന്നു... ഞാൻ സഖാവിനോട് പിണങ്ങിയ പോലെ മാറിൽ കൈ പിണച്ചു തിരിഞ്ഞിരുന്നു. സഖാവ് മെല്ലെ ചിരിച്ചു. "നിനക്കിപ്പോൾ എന്റെ പ്രണയത്തെ കുറിച്ച് അല്ലെ അറിയേണ്ടത്." "മ്മ്മ്.." പൊന്തി വന്ന ആകാംഷ മറച്ചു വെച്ച് ഞാൻ ഒന്ന് മൂളി. "അവളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഗൗരി.. ഞാൻ കാണാത്ത എന്റെ അമ്മയെ സ്നേഹിക്കുന്ന പോലെ അവളെയും ഞാൻ സ്നേഹിക്കുന്നുണ്ട്. അവൾ എന്നെയും.. ഒരുപാട് ഒരുപാട്..." ഒരു നിമിഷം ആ പെൺകുട്ടിയുടെ സ്ഥാനത്തു ഞാൻ ആണെങ്കിലോ എന്ന് ഓർത്തു. മെല്ലെ കണ്ണുകൾ അടച്ചു.പെട്ടന്ന് തന്നെ ഉറക്കം എന്റെ കൺപോളകളെ വലിഞ്ഞു. ***** "ഗൗരി... ഗൗരി എഴുന്നേൽക്ക്." ആരോ തട്ടി വിളിച്ചപ്പോൾ ഞാൻ കണ്ണും തിരുമ്മി ഒന്ന് നീർന്നു. നടുവിനൊക്കെ നല്ല വേദന. പെട്ടന്നാണ് ഞാൻ വീട്ടിൽ അല്ലെന്ന് ഓർത്തത്.

അപ്പൊൾ തന്നെ ചുറ്റും നോക്കി. അപ്പോഴാണ് എന്റെ തൊട്ടടുത്തു ഇരുന്നു സഖാവ് ചിരിക്കുന്നത് കണ്ടത്. ദൈവമേ.. ഞാൻ ഇന്നലെ സഖാവിന്റെ കൂടെ ആണോ കിടന്നത്. ഞാൻ ഞെട്ടി ഒന്ന് നേരെയിരുന്നു. ആശുപത്രി വരാന്ത തന്നെ ആയിരുന്നു അത്.ഇന്നലെ ഞാൻ വന്നു ഇരുന്ന അതേ ബെഞ്ചും. ഇവിടെ വന്നു ഇരുന്നു കണ്ണടച്ചത് മാത്രം ഓർമ ഉള്ളുലോ ദൈവമേ.. ഇത്ര പെട്ടന്ന് നേരം വെളുത്തോ.. "ഗൗരി.. നീയേത് ലോകത്താണ്.7 മണി കഴിഞ്ഞു. കോളേജിൽ പോവണ്ടേ നിനക്ക്." "ഞാൻ ഒന്നും പോണില്ല കോളേജിലേക്ക്.. വേണേൽ സഖാവ് പൊയ്ക്കോ.." "ഇലക്ഷന് അല്ലെ ഗൗരി.. നീയില്ലാതെ എങ്ങനെയാ.. ഒന്നില്ലെങ്കിലും എന്നെ തോൽപ്പിക്കാൻ ഉള്ളതല്ലേ.." അഭിയേട്ടൻ അതും പറഞ്ഞു ചിരിച്ചോണ്ട് പോയി. "ഇനി 5 ദിവസം ഉള്ളു ഇലക്ഷന്. ഒരുപാട് പണി ഉണ്ട്. ഓഓഓഓഓ... എനിക്ക് വയ്യ." ഞാൻ തലയും ചൊറിഞ്ഞു എണീറ്റു. "എന്റെ പൊന്ന് പെങ്ങളെ.. പടച്ചോനെ ഓർത്തു നിന്റെ തലയിൽ പെൻ ഉണ്ടെന്ന കാര്യം നാട്ടുകാരെ മുഴുവൻ അറിയിക്കല്ലേ.." ഫഹീംക്ക വന്നു പറഞ്ഞപ്പോൾ ആണ് ഞാൻ തലയിൽ നിന്ന് കൈ എടുത്തത്.എന്നിട്ട് മൂപ്പർക്ക് നല്ല അന്തസായി ചിരിച്ചു കൊടുത്തു. "എന്താ അവളുടെ ഒരു ഇളി.പോയി പല്ല് തേക്കടി.." അത് കേട്ടതും ഞാൻ ഓൺ തെ സ്പോട്ടിൽ വാ അടച്ചു.

"ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു ഉറക്കം." ഫാഹീംക്കാ ഒരു ആക്കിയ മട്ടിൽ ആണ് അത് ചോദിച്ചത്. "കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല " "എപ്പോഴ ഉറങ്ങിയത്." "ഉറങ്ങാൻ നല്ലോണം നേരം വൈകി." "വൈകും.സ്വാഭാവികം." "ദേ.. കുറെ നേരം ആയല്ലോ ഒരു ആക്കി ചിരി തുടങ്ങിയിട്ട്.എനിക്ക് ഒന്നും മനസ്സിലാവില്ലെന്ന് കരുതരുത് ട്ടാ..ആ.." "ഇന്നലെ റൂമിൽ കിടന്ന് ഉറങ്ങിയ നീ ഇന്ന് നേരം വെളുത്തപ്പോ വരാന്തായിലെ ബെഞ്ചിൽ നിന്നാണല്ലോ എഴുനേറ്റ് വരുന്നത്.എന്തു പറ്റി സോമനമ്പുലിസം ആണോ.." "ഏയ്.. അല്ലല്ല. അതുണ്ടല്ലോ.. അത് ഞാൻ കാറ്റ് കൊള്ളൻ വേണ്ടി.." "ഒറ്റക്കോ.." "അല്ല.. അഭിയേട്ടനും ഉണ്ടായിരുന്നു." പെട്ടന്ന് വായിൽ നിന്ന് വീണു പോയതാണ്. "അപ്പൊ കിടന്നത് ആരുടെ ഒപ്പമ" "ആവോ.. എനിക്ക് ഓർമ ഇല്ല." "മ്മ്മ്... ഞാൻ കണ്ടു. ഞാൻ എഴുനേറ്റ് നോക്കുമ്പോൾ അഭിയുടെ തോളിൽ തലവെച്ചായിരുന്നു നീ കിടന്നത്. അവന്റെ തല നിന്റെ തലയുടെ മോളിലും. നമ്മുടെ ആനന്ദം സിനിമയിലെ ഒക്കെ പോലെ.." കേട്ടപ്പോൾ ആദ്യം ഞാൻ ഒന്ന് ഞെട്ടി. പിന്നെ ന്തോ നാണക്കേട് പോലെ തോന്നി. എന്നാലും ഞാൻ ഇന്നലെ അഭിയേട്ടന്റെ തോളിൽ കിടന്നാണോ ഉറങ്ങിയത്. എത്ര കൊതിച്ചതാ ഇത് പോലെ ഒരു ദിവസം. എന്നിട്ട് കിട്ടിയിട്ടും അറിയാതെ പോയല്ലോ ഞാൻ..

"ശ്യേ.. ഇന്നലെ എന്റെ ദേവിനെ കൂടി കൊണ്ട് വരേണ്ടതായിരുന്നു.അവൾ ചോദിച്ചതാ ഞാനും വരട്ടെ എന്ന്.സമ്മതിച്ചാൽ മതിയായിരുന്നു." ഫഹീംക്ക ഓരോന്ന് ഒക്കെ പറയുമ്പോൾ ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. "ഇനി എന്താ പരിപാടി." ഞാൻ തന്നെ ചോദിച്ചു "ആദ്യം പോയി ഫ്രഷ് ആയിട്ട് വാ..എന്നിട്ട് കാന്റീനിൽ നിന്ന് എന്തെങ്കിലും കഴിക്കാം. എന്നിട്ട് നിന്നെ ഞാൻ വീട്ടിൽ കൊണ്ട് വിടാം." "പക്ഷെ എനിക്ക് ഭാമയെ ഒന്ന് കാണണം." "കുറച്ചു കഴിഞ്ഞാൽ അവളെ റൂമിലേക്ക് മാറ്റും. അത് കഴിഞ്ഞു കാണാം. ഇപ്പോൾ അതിന്റെ ഉള്ളിൽ ഒരാളുണ്ട്." "ആര്" "ആര് കാരണം ആണോ അവൾ ഇവിടെ കിടക്കുന്നത് അയാൾ.' "ഹരിയേട്ടനോ..?!!" "അതേ." "ഇന്ന് എന്തായാലും ഉച്ചക്ക് ശേഷം ക്ലാസ്സിൽ കേറിയാൽ മതി.നീ ഹാഫ് ഡേ ലീവ് ആയിരിക്കും എന്ന് ഞാൻ സിദ്ധാർഥ് നോട്‌ വിളിച്ചു പറഞ്ഞിട്ടുണ്ട്." "ഞാൻ ഒന്നും ഇല്ല ഇന്ന് കോളേജിലേക്ക്.ഞാൻ ഇന്ന് ഇവിടെ നിന്നോളം.എന്നിട്ട് നാളെ വരാം.." " ഗൗരി.. ഇനി ആകെ 5 ദിവസം കൂടി ഉള്ളു ഇലക്ഷന്.ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. നീ വന്നാലേ എല്ലാം ശരിയാവുകയുള്ളു.. പിന്നെ ഇന്ന് വ്യാഴം അല്ലെ.." "ദൈവമേ.. ഇന്ന് വ്യാഴം ആണോ.." "ആ... എന്തെ.." "ലെറ്റർ ഇട്ടില്ല." "ലെറ്ററോ... ഓഹ്.. അഭിക്കുള്ള പ്രണയ ലേഖനം.മ്മ്മ്.. നടക്കട്ടെ നടക്കട്ടെ.." അവൾ അപ്പൊൾ വെളുക്കനെ ഒന്ന് ഇളിച്ചു കാട്ടി. **** അടുത്ത് ആരുടെയോ സാമിപ്യം തോന്നി അവൾ കണ്ണ് തുറന്നു നോക്കി. "ഇയാളോ..!!!"

ഹരിയെ കണ്ടു ഭാമ നെറ്റി ചുളിച്ചു. "അതേ... ഞാൻ തന്നെ ആണ്.." അവൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു.അവൾ അവനെ നോക്കി പുച്ഛിച്ചു. "എനിക്കറിയായിരുന്നു ഇയാൾ വരൂന്ന്." "എങ്ങനെ അറിയാം" "ചത്തൊന്ന് അറിയാൻ വന്നതായിരിക്കും." "അല്ലല്ലോ.. "ഞാൻ എന്റെ പെണ്ണിനെ കാണാൻ വന്നതല്ലേ.. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളിൽ അത്ഭുതം വിരിഞ്ഞു. പെട്ടന്ന് തന്നെ അത് അവൾ മറച്ചു വെച്ചു. "ആ തേപ്പ് കാരി ഇതേ icu വിൽ കിടക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല." അവൾ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചപ്പോൾ അവൻ വീണ്ടും ചിരിച്ചു. "ചിരിച്ചോ... ചിരിച്ചോ.. ചങ്ക് പൊട്ടി അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചു ഇഷ്ടം ആണെന്ന് പറഞ്ഞിട്ടും താനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് പോലും പറഞ്ഞിട്ടും വിട്ടു കളഞ്ഞതല്ലേ താൻ എന്നെ.. ഇപ്പോൾ താൻ കാരണം മരിക്കും എന്നായപ്പോ കാണാൻ വന്നതാണോ.. സാരമില്ല.. ഞാൻ ആരോടും പറയില്ല. പ്രേമ നൈരാശ്യം ആണ് ആത്മഹത്യക്ക് കാരണം എന്ന് പറയേണ്ടി തന്റെ പേര് അതിലേക്ക് ചേർക്കില്ല. പേടിക്കണ്ട." തമാശക്ക് പറയാൻ വന്നതാണെങ്കിലും അവൾ അവസാനം കരഞ്ഞു പോയിരുന്നു. "ഭാമേ.." അവന്റെ ആർദ്രമായ വിളി കേട്ട് അവൾ മെല്ലെ അവനെ നോക്കി. "ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം.

ഒരിക്കലും നിന്റെ സ്നേഹം മനസിലാക്കാതെ പോയതല്ല. നിന്റെ സ്നേഹം... അത് എത്രത്തോളം ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ, ഒരുവളാൽ ഉപേക്ഷിക്കപ്പെട്ടതാണ് ഞാൻ. പലരും അതിനെ 'തേപ്പ്' എന്ന് പറയുമ്പോഴും എനിക്ക് ഇത് വരെ അങ്ങനെ പറയാൻ തോന്നിയിട്ടില്ല. സാഹചര്യം കൊണ്ടായാലും അല്ലാതെ ആയാലും ജീവന് തുല്യം സ്നേഹിച്ചിരുന്ന ആള് ഉപേക്ഷിച്ചു പോവുമ്പോൾ അത് താങ്ങാൻ ആവില്ല.ആ ഭ്രാന്തൻ അവസ്ഥ അറിയുന്നത് കൊണ്ടാണ് ഞാൻ നിന്നെ ഈ പ്രണയത്തിലേക്ക് വലിച്ചിഴക്കാത്തത്. നിന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്. നീ എന്നെ തേച്ചിട്ട് പോകും എന്ന പേടി കൊണ്ടൊന്നും അല്ല. നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ നീയും അനുഭവിക്കാൻ പോകുന്നത് അതേ അവസ്ഥ ആണ്. അത് നീ ഒരിക്കലും അനുഭവിക്കരുത് എന്ന് കരുതിയ ഞാൻ... ഈ ജീവിതത്തിൽ ഇനി പെണ്ണ് വേണ്ട എന്ന് തീരുമാനിച് ഉറപ്പിച്ചതാണ് ഞാൻ. പക്ഷെ ഞാൻ ഒന്ന് തള്ളി പറഞ്ഞപ്പോഴേക്കും ജീവൻ കളയാൻ വരെ തയ്യാറായ നിന്നെ ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. അത് കൊണ്ട്... പോരുന്നോ എന്റെ കൂടെ.. പട്ടിണി കിടക്കേണ്ടി വന്നാലും മരണം വരെ കൈ വിടാതെ നോക്കി കോളം ഞാൻ.." ഭാമയിൽ അപ്പൊൾ ഒരുപാട് സന്തോഷം ഉണ്ടായി.

പക്ഷെ അവൾ അതിനെ മറച്ചു വെച്ചു. "എനിക്ക് കുറച്ചു കൺട്ടീഷൻസ് ഉണ്ട്." "എന്താണാവോ.." "ഞാൻ സാധാരണ പെൺകുട്ട്യോളെ പോലെ അല്ല. എനിക്ക് കുറച്ചു വട്ടൊക്കെ ഉണ്ട്." "അത്‌ സാരമില്ല.എനിക്ക് അതിനേക്കാൾ വട്ട് ഉണ്ട്.നീ അല്ലെ കുറച്ചു മുൻപ് എന്നെ ഭ്രാന്തൻ എന്ന് വിളിച്ചേ.." "അപ്പൊ മറന്നിട്ടില്ലല്ലേ.." "അങ്ങനെ മറക്കാൻ പറ്റുവോ.." "പെൺകുട്ടികളോട് അത്ര കമ്പനി വേണ്ട. കുറെ ഫാൻസ്‌ ഉള്ള കാര്യം എനിക്ക് അറിയാം." അവളുടെ കുശുമ്പോടെ ഉള്ള പറച്ചിൽ കേട്ട് അവൻ വാ പൊത്തി ചിരിച്ചു. "ഇല്ല. ഒട്ടും കമ്പനി ഇല്ല." "എന്റെ പെണ്ണാണെന്നും പറഞ്ഞു എല്ലാവരുടെ അടുത്തും പോയി പരിചയപ്പെടുത്തണം." "പരിചയപ്പെടുത്താം.." "എന്നെ കുറിച്ച് കവിത എഴുതണം ഇനി." "കഴിഞ്ഞോ കൺട്ടീഷൻസ്." "കവിത എഴുതുവോ എന്ന് പറ." "നിന്നെ കുറിച്ച് ഞാൻ എന്ത് എഴുതാൻ ആണ് സഖി.. നീയറിയാതെ നിന്നെ പ്രണയിച്ചതിന്ടെയോ.. ഇഷ്ടം പറഞ്ഞു പിന്നാലെ വന്നപ്പോഴും പൊടിയുന്ന ഹൃദയവുമായി ഇഷ്ടം അല്ലെന്ന് പറഞ്ഞതിന്ടെയോ.. അവസാനം അവനായി അവൾ മരണത്തോട് മല്ലടിച് കിടക്കുമ്പോൾ പുറത്തു പൊട്ടുന്ന ഹൃദയവും ആയി ഉറങ്ങാതെ കാവൽ നിന്നതിന്ടെയോ.. പറ നീ.." അവന്റെ പുഞ്ചിരിക്കുന്ന കണ്ണിൽ ആദ്യമായി അവൾ കണ്ണുനീർ കണ്ടു. അവൾ അതെല്ലാം ഞെട്ടലോടെ കേട്ടു. "അപ്പൊ നിങ്ങൾ എന്നെ നേരത്തെ.." "പ്രണയിച്ചിരുന്നു.. നിനക്കായ്‌ കവിതകൾ ഒരുപാട് രചിക്കാൻ ശ്രമിച്ചു. പല രാത്രിയിലും ഉറക്കം ഇല്ലാതെ.. പക്ഷെ ഒന്നും ശരിയായില്ല.

നിന്നെ എനിക്ക് പൂർണ്ണമായി എഴുതാൻ ഒരിക്കലും കഴിയില്ല. എഴുതിയാൽ തീരുന്ന ഒന്നല്ല നീ എനിക്ക്." അവൻ പറഞ്ഞു തീരുമ്പോൾ അവൾ അവനെ കെട്ടിപ്പുണർന്നിരുന്നു. ****** രാവിലത്തെ ഭക്ഷണം ഹോസ്പിറ്റൽ കാന്റീനിൻ നിന്ന് കഴിച് ഭാമയെ കണ്ടു രണ്ട് ചീത്തയും പറഞ്ഞാണ് വീട്ടിലേക്ക് പോയത്. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരം സഖാവ് തന്ന പുഞ്ചിരി മനസ്സിൽ മായാതെ കിടക്കുന്നുണ്ടായിരുന്നു. വീട്ടിൽ എത്തി ഒന്ന് കിടക്കുമ്പോഴും കുളിക്കുമ്പോഴും എല്ലാം ആ പുഞ്ചിരി മാത്രം മനസ്സിൽ ഉണ്ടായി.ഞാൻ ഇന്നലെ സഖാവിന്റെ തോളിൽ തല ചായ്ച് ആണ് കിടന്നത് എന്നൊക്കെ ആലോചിച്ചപ്പോൾ വല്ലാതെ കുളിർ കേറി. അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു.ഞാൻ അപ്പൊ തന്നെ ഫോൺ എടുത്തു പാട്ട് വെച്ചു. 🎶വാകകൾ പൂക്കുന്ന വഴി വീഥിയിൽ ചെങ്കൊടി കയ്യിലെന്ദി.. സഖാവിനെ കണ്ടന്നു ഞാൻ.. എൻ സഖാവിനെ കണ്ടന്നു ഞാൻ..🎶 അന്ന് ഈ പാട്ട് കേട്ടപ്പോൾ കിട്ടിയ അടിയുടെ കാര്യം ഓർമ വന്നു.സഖാവിന്റെ പ്രണയം ഓർമ വന്നു.പക്ഷെ അതിനൊക്കെ മുകളിൽ ആയി സഖാവിന്റെ പ്രണയം... അത് എന്നോട് ആയിരുന്നെങ്കിൽ എന്ന് തോന്നി പോയി.ഞാൻ കണ്ട താണ് ആ കണ്ണുകളിലെ പ്രണയം.അത് എന്നോട് തന്നെ ആയിരിക്കുമോ..? 🎶

ഒരു നാളിലീ വഴി വീഥിയിൽ വെച്ചു ഞാൻ അറിയാതെ പോയ് പറഞ്ഞെൻ പ്രണയം *സഖാവിന്റെ സഖിയാവണം * എനിക്കി സഖാവിന്റെ സഖീയാവണം🎶 വരികൾ കേൾക്കുംതോറും സഖാവിന്റെ സഖി ആയി ഞാൻ മാറിയെന്നു എനിക്ക് തോന്നി. സഖാവിന്റെ കൂടെ വെള്ളകൊടിയെന്തി ക്യാമ്പസ്‌ വരാന്തായിലൂടെ നടക്കുന്നത് സ്വപ്നം കണ്ടു.സഖാവിന്റെ ഇട നെഞ്ചിൽ പറ്റി ചേർന്ന് ഇരിക്കുന്നതും സഖാവ് എന്നെ ഒരു കൈ കൊണ്ട് പൊതിഞ്ഞു പിടിക്കുന്നതും പുഞ്ചിരിയോടെ ഞാൻ കണ്ടു.. ഇനിയില്ല സഖാവെ ഒരു നിമിഷമി മണ്ണിൽ നീ ഇല്ലാതെ ഞാൻ മാത്രമായ് ❣️ എന്തോ ഭയങ്കര സന്തോഷം തോന്നി. പണ്ട് ഞാൻ കണ്ടിരുന്ന അതേ സ്വപ്നം വീണ്ടും കണ്ടു. ഈ അവസാന നിമിഷത്തിലും ഞാൻ സഖാവിനെ എത്ര മാത്രം പ്രണയിക്കുന്നുണ്ട് എന്നോർത്ത് എനിക്ക് തന്നെ അത്ഭുതം തോന്നി. എന്നോ എഴുതി വെച്ച പ്രണയലേഖനം എടുത്തു ഞാൻ കോളേജിലേക്ക് പുറപ്പെട്ടു. **** ഇലക്ഷന് മുൻപ് ഇടാൻ പറ്റുന്ന അവസാനത്തെ പ്രണയ ലേഖനം ആണ് ഇത്.. കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഞാൻ വീണ്ടും വീണ്ടും എന്തിനാണാവോ ഇങ്ങനെ പ്രണയിക്കുന്നത്. ഇനി ഇലക്ഷന് ആര് തോൽക്കും ആര് ജയിക്കും എന്ന് കണ്ടറിയണം. മിക്കപ്പോഴും ഭാമ ആണ് ലെറ്റർ ഇടാറ്.ഇത് ഇപ്പോൾ അവൾ ഇല്ലാത്തത് കൊണ്ട് ഞാൻ തന്നെ ഇടണം. ചുറ്റും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ഞാൻ ആ ലേഖനം ലെറ്റർ ബോക്സിലേക്ക് ഇട്ടു. ഇട്ടില്ല... അപ്പോഴേക്കും ആരോ ലെറ്ററോട് കൂടെ എന്റെ കയ്യിൽ പിടിച്ചിരിക്കുന്നു.. എന്റെ നെഞ്ചു വല്ലാതെ മിടിക്കാൻ തുടങ്ങി. ഞാൻ പേടിയോടെ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഉള്ള ആളെ കണ്ടു എന്റെ കിളി പാറാൻ തുടങ്ങി. സഖാവ്!!!!!! കുറെ നേരം ഞാൻ ഞെട്ടലോടെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപ് സഖാവ് എന്റെ കൈ വലിച്ചു എങ്ങോട്ടോ കൊണ്ട് പോയിരുന്നു..... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story