വാക പൂത്ത നാളിൽ : ഭാഗം 36

vakapootha nalil

രചന: കടലാസിന്റെ തൂലിക

 ഇഷ്ടം പറഞ്ഞതിന് ശേഷം ഞാൻ സഖാവിന്റെ അടുത്തേക്ക് ആദ്യമായി പോവുകയാണ്.ഇപ്പോൾ അത് എന്റെ മാത്രം സഖാവ് ആണ്.എന്റെ മാത്രം പ്രണയം.അത്രമേൽ ആഗ്രഹിച്ചു കാത്തിരുന്നു ഞാൻ സ്വന്തം ആക്കിയ എന്റെ പ്രണയം.വിധി എനിക്കായ് കാത്തു നൽകിയ പ്രണയം..എന്റെ അഭിയേട്ടൻ.. അഭിയേട്ടനെ ഈ ക്യാമ്പസ്‌ മുഴുവൻ തിരയേണ്ട കാര്യം ഇല്ല.അഭിയേട്ടൻ ഇപ്പോൾ എവിടെ ആണെന്ന് എനിക്ക് അറിയാം. സഖാവിന്റെ അടുത്തേക്ക് നടക്കുമ്പോൾ ആ വാകയെ ഞാൻ വീണ്ടും ഒന്ന് നോക്കി. പെട്ടന്ന് എനിക്ക് ആ വരികൾ ഓർമ വന്നു. *ചോര ചുവപ്പ് കൊണ്ട് നീയിവിടെ വസന്തം തീർക്കുമ്പോൾ പ്രണയമേ.. നിന്നെ ഞാൻ എൻ ഇടനെഞ്ചിൽ കുറിച്ചിട്ടു കൊള്ളട്ടെ * ചെറു പുഞ്ചിരിയോടെ ഞാൻ വീണ്ടും നടന്നു. പ്രതീക്ഷ തെറ്റിയില്ല.സഖാവ് ഞാൻ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു.ആ ആല്മരത്തിന്റെ ചുവട്ടിൽ.. സഖാവ് ഇടയ്ക്കിടെ അവിടെ വന്നു ഇരിക്കാറുള്ളത് ഞാൻ ശ്രദ്ധിക്കാറുണ്ട്.ഇന്ന് സഖാവ് ഒറ്റക്കല്ല ഇരിക്കുന്നത്.കൂടെ ദേവേച്ചിയും ഉണ്ട്.ഞാൻ വരുമ്പോൾ അവരെന്തോ സംസാരിച്ചു ഇരിക്കുകയായിരുന്നു.എന്നെ കണ്ടതും ദേവേച്ചി എന്നെ നോക്കി ആക്കി ചിരിക്കാൻ തുടങ്ങി. അപ്പോൾ തന്നെ മനസ്സിലായി സഖാവ് എല്ലാം പറഞ്ഞു എന്ന്. അടുത്തെത്തിയിട്ടും ആ ചിരിക്ക് ഒരു കുറവും വന്നില്ല.

അഭിയേട്ടൻ കയ്യും കെട്ടി എന്നെയും നോക്കി ഇരിക്കുകയാണ്. എനിക്ക് എന്തൊക്കെയോ തോന്നി അപ്പോൾ. "എന്തെ ചിരിക്കണേ.." "ഏയ്.. ഒന്നുല്ല.ഒരു വലിയ സസ്പെൻസ് പെട്ടന്ന് പൊളിഞ്ഞു വീണതോർത്തു ചിരിച്ചത.." "ഓ.. അപ്പോൾ എല്ലാം അറിയായിരുന്നു അല്ലെ.." "പിന്നെ അറിയൂലെ.." "എന്നിട്ടാണോ എന്നെ ഇത്രേം ഇട്ട് കളിപ്പിച്ചത്. എന്നോട് ഒന്ന് പറയായിരുന്നില്ലേ.." അതിന് നീ എന്നോട് ഒരിക്കൽ പോലും പറഞ്ഞില്ലല്ലോ അഭിയെ നിനക്ക് ഇഷ്ടം ആണെന്ന്.പറഞ്ഞിരുന്നെങ്കിൽ അഭിക്ക് നിന്നെ ഇഷ്ടം ആണെന്ന കാര്യം ഞാനും പറഞ്ഞേനെ.. "ശ്യേ.. നേരത്തെ പറയായിരുന്നു കുറെ ടൈം വേസ്റ്റ് ആയി." പെട്ടന്ന് അഭിയേട്ടൻ ഉണ്ടെന്ന് ഓർക്കാതെ പറഞ്ഞത് ആണ്.പറഞ്ഞു കഴിഞ്ഞു ഞാൻ നോക്കിയപ്പോൾ എന്നെ സൂക്ഷിച്ചു നോക്കുന്ന അഭിയേട്ടനെ ആണ് കണ്ടത്.പിന്നെ ഒരു ചിരിയും. ഞാൻ ആകെ ചൂളി പോയി.ആ മുഖത്ത് നോക്കാൻ വല്ലാത്ത ഒരു നാണം തോന്നി.ഇതൊക്കെ കണ്ടു ദേവേച്ചി ഭയങ്കര ചിരി ആയിരുന്നു. ഇനി എന്നെ കളിയാക്കണ്ട.ഞാൻ ചുണ്ട് പിളർത്തി പറഞ്ഞു "അച്ചോടാ.. നിന്നെ ഞാൻ കളിയാക്കോ.. നീ എന്റെ നാത്തൂൻ അല്ലെ.. ഡാ അഭി.. നീയും അവളെ കളിയാക്കണ്ട ഒക്കെ." ഞാൻ ആരെയും കളിയാക്കുന്നില്ലേ.. അഭിയേട്ടൻ അതും പറഞ്ഞത് എന്റെ മുഖത്തു നോക്കി തന്നെ ആയിരുന്നു.

"അപ്പോൾ അന്ന് ദേവേച്ചിടെ വീട്ടുകാരോട് എന്നെ പറ്റി പറഞ്ഞത് സത്യം ആയിരുന്നുല്ലേ.." ഞാൻ വിഷയം മാറ്റാൻ എന്ന വണ്ണം പറഞ്ഞു. "പിന്നല്ലാതെ.ഞാൻ എന്റെ വീട്ടുകാരോട് കള്ളം പറയോ.. അതും ഇത്രയും നാൾ.അപ്പോൾ തന്നെ ആലോചിച്ചൂടെ എന്റെ ഗൗരി.." ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. "എന്തായാലും നാത്തൂനും ആങ്ങളയും സംസാരിക്ക്.ഞാൻ അങ്ങ് പോയേക്കാം." ദേവേച്ചി ചിരിച്ചു കൊണ്ട് പോയി.എനിക്ക് പിന്നെ എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു.ഒരു നിമിഷം സഖാവിന്റെ മുഖത്തു നോക്കാൻ ഞാൻ മടിച്ചു. പിന്നെ നോക്കി.സഖാവ് എന്നെയും നോക്കി നിൽക്കുകയായിരുന്നു അപ്പോൾ.എന്റെ ശ്രദ്ധ ആ കണ്ണുകളിലേക്ക് മാത്രം ആയി.ആ കണ്ണുകൾക്ക് എന്നോട് എന്തൊക്കെയോ വിളിച്ചു പറയാൻ ഉണ്ടെന്ന് തോന്നി.ആ കണ്ണുകളിൽ എന്നോട് പ്രണയം കണ്ടു.അവയിൽ വിടരുന്ന ഓരോ ഭാവങ്ങളും എനിക്ക് ഉള്ളതാണെന്ന് തോന്നി. എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല.ബെല്ലടിക്കുന്ന ശബ്ദം കേട്ട് പെട്ടന്ന് ഞങ്ങൾ ഒന്ന് ഞെട്ടി.ആ ശബ്ദം ആണ് ആ കണ്ണുകളിൽ നിന്ന് എന്റെ കണ്ണിനെ മാറ്റിയത്. "നീ പോവുന്നില്ലേ ഗൗരി.." "അത്.. ഇന്ന് ഉച്ച വരെ ലീവ് ആയത് കൊണ്ട് എങ്ങനെ ആണെന്ന് അറിയില്ല." "നീ പൊയ്ക്കോളൂ.. ഇന്നലെ അതികം ഉറങ്ങിയില്ലല്ലോ.."

അത് പറഞ്ഞപ്പോൾ എനിക്ക് ഇന്നലെ സഖാവിന്റെ തോളിൽ തലചായ്ച് ഉറങ്ങിയത് ഓർമ വന്നു. ഞൊടിയിടയിൽ ഒരു പുഞ്ചിരി എന്നെ വന്നു മൂടി. "ഞാൻ ഫഹീംക്കാനെ ഒന്ന് വിളിക്കട്ടെ." "മ്മ്.. വിളിക്ക്". വളരെ പതുക്കെ ആയിരുന്നു വർത്താനം എല്ലാം.വളരെ ഒതുക്കത്തിൽ.ഒരു നിമിഷം കൂടി ഞാൻ അവിടെ നിന്നാൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടും എന്ന് തോന്നി അവിടെ നിന്ന് മെല്ലെ നീങ്ങി ഫഹീംക്കയെ വിളിച്ചു. ഇന്ന് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലാത്തതിനാൽ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു.നാളെ നേരത്തെ വരാം എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു. "ബാഗ് എടുത്തു വേഗം വാ.. ഇന്ന് ഭാമ ഇല്ലാത്തതല്ലേ..ബസ് കയറുന്നത് വരെ ഞാനും കൂടെ വരാം" സഖാവിന്റെ വാക്കുകൾ എന്നിൽ വീണ്ടും സന്തോഷത്തെ നിറച്ചു കൊണ്ടിരുന്നു.ഞാൻ ചിരിച്ചു കൊണ്ട് ബാഗ് എടുക്കാൻ പോയി. ഞാൻ സഖാവിന്റെ ഓരോ കാര്യങ്ങളെയും പറ്റി ആലോചിച്ചു. പിന്നെ എന്തിലോ തട്ടി വീഴാൻ പോയപ്പോൾ ചിന്തയെ ഒക്കെ കാറ്റിൽ ഊതി വിട്ട് ഞാൻ ശരിക്ക് നടന്നു. ബാഗും എടുത്തു തിരിച്ചു അഭിയേട്ടന്റെ മുന്നിൽ വെച്ചു നിന്നു.മൂപ്പർ എന്നെ കണ്ടപ്പോൾ ഫോൺ ഒക്കെ മാറ്റി വെച്ചു പോവാം എന്ന് പറഞ്ഞു.ഞാൻ നല്ല ആവേശത്തിൽ തല ആട്ടി. ആവേശം കണ്ടാൽ തോന്നും ബസ് സ്റ്റോപ്പിലേക്ക് കുറെ പോവാൻ ഉണ്ടെന്ന്.

കോളേജിന്റെ തൊട്ട് മുമ്പിൽ ആണ് ബസ് സ്റ്റോപ് എന്ന് ഇത്ര അധികം തുള്ളി ചാടുന്ന എന്റെ മനസ്സിന് അറിയില്ലെന്ന് തോന്നുന്നു. കോളേജ് വിട്ട നേരം ആയത് കൊണ്ട് മിക്ക കുട്ടികളും പുറത്തു ഉണ്ടായിരുന്നു. കുറെ നേരം ആ ക്യാമ്പസ്സിൽ കറങ്ങി നടക്കുന്നത് എല്ലാവരുടെയും ശീലം ആയിരുന്നു. അവരെ കണ്ടപ്പോൾ സഖാവ് എന്നോട് മുമ്പിൽ നടന്നോളാൻ ആംഗ്യം കാണിച്ചു. രണ്ട് എതിർ സ്ഥാനാർഥികളായ ഇന്നലെ വരെ തല്ലിട്ട് കൊണ്ടിരുന്ന ഒരു ആണും പെണ്ണും ഇന്ന് ഒരുമിച്ചു നടക്കുന്നത് കണ്ടാൽ എന്തു സംഭവിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ കുറച് വേഗത്തിൽ നടന്നു. സഖാവ് എന്റെ കുറച് പിന്നിലും ആയി വന്നു. ബസ് സ്റ്റോപ്പ്‌ എത്തുന്നതിനു മുന്പായി സഖാവിനന്റെ കൂടെ വേറെ ചേട്ടന്മാരും കൂടി. ബസ് സ്റ്റോപ്പിൽ ഞാൻ നിൽക്കുന്നതിന്റെ കുറച് മാറി അവരും നിന്നു. ഒരു നിമിഷം ഞാൻ സഖാവിന്റെ എതിർ സ്ഥാനാർഥി അല്ലായിരുന്നു എങ്കിൽ എന്ന് എന്ന് ചിന്തിച്ചു.ഇലക്ഷന് ഇനി 5 ദിവസങ്ങൾ കൂടി അല്ലെ ഉള്ളു എന്ന് സമാധാനിച്ചു. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴും ആരും കാണാതെ ഞാൻ അഭിയേട്ടനെ നോക്കി.അഭിയേട്ടൻ എന്നെയും.ആ നോട്ടത്തിന്റെ കൂടെ ഒരു പുഞ്ചിരിയും സമ്മാനിച് പോന്നു. ബസ് വന്നു.കേറുന്നതിന് മുൻപ് ഞാൻ അഭിയേട്ടനെ ഒന്ന് നോക്കി.

അവിടെ നിന്ന് ഒരു മൗനനുവാദം കിട്ടിയതും ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ ബസിലേക്ക് കയറി. ബസ്സിൽ ഇരിക്കുമ്പോഴും ഇന്നത്തെ ഇൻസിഡന്റ് തന്നെ ആയിരുന്നു മനസ്സിൽ.കണ്ടക്ടർ ചെവിട്ടിൽ വന്നു വിസിൽ ഊതിയപ്പോൾ ആണ് സ്ഥലം എത്തി എന്ന് മനസ്സിലായത്. വീട്ടിൽ എത്തിയതും വേഗം കുളിച്ചു.കുളിക്കുമ്പോഴും ചിരിച്ചു കൊണ്ട് സഖാവിനെ ഓർത്തു.എന്തു രസാണ് ആ ചിരി വരെ കാണാൻ.കുളിക്കുന്ന സോപ്പിൽ നഖം കൊണ്ട് *സഖാവ് * എന്ന് എഴുതി. എന്നിട്ട് അതും തേച്ചു ഉരച്ചു കുളിച്ചു. ചായ കുടിക്കുമ്പോഴും അത് തന്നെ ഓർത്തു.ഇപ്പോൾ കാണുന്നിടത്തു മുഴുവൻ സഖാവ് നിറഞ്ഞു നിൽക്കുന്നത് പോലെ.ആ മുഖവും പുഞ്ചിരിയും മുദ്രാവാക്യങ്ങളും എല്ലാം എവിടെയും.. "എടി ചേച്ചി.." ഗംഗ കുലുക്കി വിളിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.പിന്നെ ആ ഞെട്ടൽ പുറത്തു കാണിക്കാൻ നിന്നില്ല. "എന്തെടി പെണ്ണെ.." "വന്നപ്പോൾ തുടങ്ങി ഞാൻ ശ്രദ്ധിക്കുവാ.. നീ ഇവിടെ ഒന്നും അല്ല.എലെക്ഷന്റെ കാര്യം ആലോചിച്ചു ടെൻഷൻ അടിക്കുവാണെന്ന ഞാൻ ആദ്യം കരുതിയെ.. പിന്നെ നോക്കുമ്പോൾ വെറുതെ ഇരുന്നു ചിരിക്കുന്നു.സത്യത്തിൽ എന്റെ ചേച്ചിക്ക് ഭ്രാന്ത് ആയ.." അവൾ പറയുന്നത് കേട്ട് ഞാൻ വീണ്ടും ഞെട്ടി.ദൈവമേ ഞാൻ ഇത്ര നേരം ചിരിക്കുകയായിരുന്നോ..

"നീ കുഞ്ഞു കുട്ടിയ.. ഇതൊന്നും അനേഷിക്കേണ്ട." "ഞാൻ അത്ര കുഞ് കുട്ടി ഒന്നും അല്ല.എനിക്ക് മനസ്സിലാവുന്നുണ്ട്." അവളുടെ സംസാരത്തിൽ ഒരു ആക്കലില്ലേ എന്ന് സംശയം. "എന്തു മനസ്സിലാവുന്നുണ്ടെന്ന്.നീ വല്ലതും പോയി പഠിച്ചേ.. പോ പോ.." "ഉവ്വ് ഉവ്വേ..." വീണ്ടും അവളുടെ ആക്കിയുള്ള വർത്തമാനം കേട്ട് ഞാൻ വേഗം മുറിയിൽ കേറി വാതിൽ അടച്ചു. 7 മണി ആയിരുന്നു അപ്പോൾ.ഞാൻ വേഗം ഫോൺ എടുത്തു.നെറ്റ് ഓൺ ആക്കിയതും കുറെ സന്ദേശങ്ങൾ വന്നു.ഇന്നലെ കൂടി ഫോൺ ഉപയോഗിക്കാത്തത് കൊണ്ട് ഇന്ന് ഫുൾ ടൈം ഫോണിൽ ഇരിക്കണം എന്ന് തീരുമാനിച്ചു. ആദ്യം തന്നെ കണ്ണിൽ പെട്ടന്ന് ദേവേച്ചിയുടെ സന്ദേശങ്ങൾ ആണ്.ഭാമയുടെ കാര്യങ്ങൾ ചോദിച് കൊണ്ടായിരുന്നു മെസ്സേജ്.ഇന്നലെ ഫോൺ എടുക്കാത്തത് കൊണ്ട് അത് കണ്ടില്ല.ഇന്ന് ഒരു നമ്പർ ആണ് അയച്ചിട്ടുള്ളത്.സംശയത്തോടെ ഞാൻ ആ നമ്പറിലേക്ക് നോക്കി.'അഭി' എന്ന് സേവ് ചെയ്തത് കണ്ടപ്പോൾ തന്നെ മനസ്സിലായി അത് അഭിയേട്ടന്റെ നമ്പർ ആണെന്ന്.ഞാൻ അപ്പോൾ തന്നെ നമ്പർ സേവ് ചെയ്തു ആളുടെ പ്രൊഫൈൽ പിക്ചർ നോക്കി. മുഷ്ടി ചുരുട്ടി വാശിയോടെ മുദ്രാവാക്യം വിളിക്കുന്ന അഭിയേട്ടൻ ആയിരുന്നു ആ ഫോട്ടോയിൽ. കുറെ നേരം അതിൽ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.

പിന്നെ ഓരോ ഭാഗം ആയി സൂം ചെയ്തു നോക്കി. അപ്പോഴാണ് ദേവേച്ചിയുടെ മെസ്സേജ് വന്നത്. "ഇത് അഭിയുടെ നമ്പർ ആണ്. മെസ്സേജ് അയച്ചോ.." "അയ്യോ.. ഞാനൊ" "അല്ലാടി ഞാൻ. നീ അവന്റെ കാമുകി തന്നെ ആണോ.." ആ ചോദ്യം എന്നെ പൊട്ടിച്ചിരിപ്പിച്ചു. സിനിമയിലും നോവലിലും വായിക്കുന്ന പോലെ അല്ല ഇഷ്ടം പറഞ്ഞ ആദ്യ ദിവസം. അതും ഒട്ടും പ്രതീക്ഷിക്കാതെ.. സഖാവിന് എന്നെ ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ.. സഖാവിന്റെ പ്രണയം ഞാനാണെന്ന് അറിഞ്ഞപ്പോൾ.. എന്താ ചെയ്യണ്ടേ എന്ന് അറിയില്ലായിരുന്നു. മനസ് മുഴുവൻ ശൂന്യമായ അവസ്ഥ. മുഴുവൻ സന്തോഷം. ചെയ്യുന്ന പ്രവർത്തികളിൽ ഒക്കെ ഞാൻ പോലും അറിയാതെ കടന്നു വരുന്ന ചിരി. സിനിമയിൽ ആണെങ്കിൽ ഈ നേരം കൊണ്ട് ഒരു ട്രിപ്പ്‌ കഴിഞ്ഞേന.. ഞാൻ വീണ്ടും സഖാവിന്റെ ഫോട്ടോ തന്നെ നോക്കി നിന്നു. പെട്ടന്ന് ആ നമ്പറിൽ നിന്ന് സന്ദേശം വന്നു. എന്റെ നെഞ്ചു വല്ലാതെ മിടിക്കാൻ തുടങ്ങി. ഞാൻ വിറക്കുന്ന കയ്യോടെ തുറന്നു നോക്കി. "Hi.." അത് മാത്രം ആയിരുന്നു മെസ്സേജ്. ഇത് തുറന്നു നോക്കാൻ ആണോ ഞാൻ ഇത്രക്ക് പേടിച്ചത്. ശ്വാസം ഒന്ന് വലിച്ചു വിട്ടു ഞാനും തിരിച്ചു ഒരു ഹായ് അയച്ചു. "നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെടി.. "

ഉടനെ വന്നു ചോദ്യം. പ്രണയാർദ്രം ആയ എന്തെങ്കിലും സന്ദേശം ആയിരിക്കും എന്ന് വിചാരിച്ചു വായിച്ച എന്റെ കിളി പാറി. ഇങ്ങേർക്ക് ഈ പഠിക്കണ കാര്യം അല്ലാതെ ഒന്നും ചോദിക്കാൻ ഇല്ലേ.. ശ്യേ.. എന്നാലും ഇങ്ങേർടെ ആദ്യത്തെ സന്ദേശം ഇതായിരിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. "ഉണ്ട്"എന്ന് ഞാൻ തിരിച്ചും അയച്ചു. "എന്നാൽ പോയി പഠിക്ക്." "മ്മ്" എനിക്ക് എന്തോ ഒരു വിഷമം പോലെ തോന്നിയിരുന്നു അപ്പോൾ. "ഏത് നേരവും രാഷ്ട്രീയവും കളിച്ചു നടക്കേണ്ട കാര്യം ഇല്ല. വല്ലതും പോയിരുന്നു പഠിക്ക്. നിനക്ക് അതേ ഉണ്ടാവുകയുള്ളൂ ഗൗരി..ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ ജീവിക്കാൻ പഠിക്കണം. എന്റെ പെണ്ണ് എന്റെ ചിറകിനടിയിൽ ഒളിക്കാതെ ഉയരങ്ങളിലേക്ക് പറക്കുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം." *എന്റെ പെണ്ണ് * വീണ്ടും വീണ്ടും ആ വാക്കിലേക്ക് ഞാൻ നോക്കി.അഭിയേട്ടന്റെ പെണ്ണ്!!സഖാവിന്റെ പെണ്ണ്!! സഖാവിന്റെ പ്രിയ സഖി...❤️ അതേ.. ഞാൻ ഇപ്പോൾ ഒരു സഖാവിന്റെ സഖി ആണ്. സഖാവിന്റെ മാത്രം പ്രിയ സഖി❤️ .... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story