വാക പൂത്ത നാളിൽ : ഭാഗം 37

vakapootha nalil

രചന: കടലാസിന്റെ തൂലിക

"ഏത് നേരവും രാഷ്ട്രീയവും കളിച്ചു നടക്കേണ്ട കാര്യം ഇല്ല. വല്ലതും പോയിരുന്നു പഠിക്ക്. നിനക്ക് അതേ ഉണ്ടാവുകയുള്ളൂ ഗൗരി..ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ ജീവിക്കാൻ പഠിക്കണം. എന്റെ പെണ്ണ് എന്റെ ചിറകിനടിയിൽ ഒളിക്കാതെ ഉയരങ്ങളിലേക്ക് പറക്കുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം." *എന്റെ പെണ്ണ് * വീണ്ടും വീണ്ടും ആ വാക്കിലേക്ക് ഞാൻ നോക്കി.അഭിയേട്ടന്റെ പെണ്ണ്!!സഖാവിന്റെ പെണ്ണ്!! സഖാവിന്റെ പ്രിയ സഖി... അതേ.. ഞാൻ ഇപ്പോൾ ഒരു സഖാവിന്റെ സഖി ആണ്. സഖാവിന്റെ മാത്രം പ്രിയ സഖി❤️ "ഗൗരി..അവിടെ ഇല്ലേ..." "ആ.ഉണ്ട് ." "വല്ലതും പോയി പഠിക്ക്.ചെല്ല്." "ആ.. പോവുകയാ." എനിക്ക് നല്ല സന്തോഷം തോന്നി അപ്പോൾ.പഠിക്കാൻ ഒരു പ്രത്യേക ഉത്സാഹവും തോന്നി.ഞാൻ വേഗം പോയി ഒരു മാസത്തോളം ആയി പൂട്ടിവെച്ചിരുന്ന എന്റെ മാത്‍സ് ടെക്സ്റ്റ്‌ എടുത്തു. വല്ല പൊടിയും പിടിച്ചു ഇരിക്കുന്നുണ്ടോ ആവോ.. പ്രതീക്ഷിച്ച പോലെ പൊടി ഒക്കെ പിടിച്ചു ഇരിക്കുന്നുണ്ട്. ഭാഗ്യത്തിന് മാറാലയും ഏട്ടുകാലിയും വന്നിട്ടില്ല. അത്‌ തന്നെ സമാധാനം. ബുക്ക്‌ എടുത്തു തുറന്നതും 'കോൺഗ്രുഅൻസ്' എന്ന ചാപ്റ്റർ കണ്ടു. അതിലെ പേജ്കൾ ഒന്ന് മറിച്ചു നോക്കിയതും എന്റെ ഉണ്ടായിരുന്ന കിളി മുഴുവൻ കൂടും കുടുക്കയും എടുത്തു പോയി.

ഞാൻ ജനിച്ചിട്ട് ഇത് വരെ കണ്ടിട്ടില്ലാത്ത കുറെ വാക്കുകൾ!!അതിന്റെ ഒപ്പം കുറെ തിയറംസും പ്രൂഫ്കളും. ഇതൊക്കെ എവിടെ നിന്ന് വന്നെന്ന് തമ്പുരാൻ അറിയാം. എങ്ങനെ എങ്കിലും പഠിക്കണം എന്നോർത്തു ആ പേജ്കൾ കഷ്ടപ്പെട്ട് ആയാലും വായിക്കാൻ തുടങ്ങി. ഒന്നും മനസ്സിലാവുന്നില്ലെന്ന് മാത്രം അല്ല എന്റെ കണ്ണുകൾ താനെ അടഞ്ഞു പൊയ്‌കൊണ്ടേ ഇരുന്നു. ഇതൊക്കെ ഞാൻ താന്നെ പഠിക്കണ്ടേ എന്ന് ആലോചിച്ചപ്പോൾ ഭ്രാന്ത് വന്നു. പിന്നെയും അതിന്റെ മുമ്പിൽ ഇരുന്നു ഉറക്കം തൂങ്ങണ്ട എന്ന് വിചാരിച്ചു ബുക്ക്‌ അടച്ചു വെച്ചു ഫോൺ എടുത്തു. എല്ലാവരുടെയും മെസ്സേജ് ന് റിപ്ലൈ കൊടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് സഖാവിന്റെ മെസ്സേജ് വന്നത് "ഇത്ര പെട്ടന്ന് പഠിച്ചു കഴിഞ്ഞോ നിന്റെ." "അത് പിന്നെ..." അത് മാത്രം ടൈപ് ചെയ്തു വെച്ചു. പിന്നെ ഒന്നും ഞാൻ മിണ്ടാൻ പോയില്ല. പെട്ടന്നാണ് ഞാൻ പോലും പ്രതീക്ഷിക്കാതെ സഖാവിന്റെ കാൾ വന്നത്.ആദ്യം ഒന്ന് ഞെട്ടി.പിന്നെ നെഞ്ചു പട പട ന്ന് മിടിക്കാൻ തുടങ്ങി.വേഗം തന്നെ ഫോൺ സൈലന്റിൽ ആക്കി.കൈ നന്നായി വിറക്കുന്നുണ്ടായി

.കാൾ അറ്റൻഡ് ചെയ്യണം എന്നുണ്ടെങ്കിലും വിറയൽ കാരണം നടന്നില്ല.അങ്ങനെ ആദ്യത്തെ കാൾ കട്ടായി. ഉടനെ തന്നെ വീണ്ടും കാൾ വന്നു. ഇപ്രാവശ്യം ഞാൻ വേഗം തന്നെ അറ്റൻഡ് ചെയ്തു. "ഹ.. ഹലോ." "നിനക്ക് വിറയലും തുടങ്ങിയോ.." "ഏയ്.. ഇല്ല." ഞാൻ ആകെ ചമ്മി.പക്ഷെ നെഞ്ചു അപ്പോഴും നന്നായി ഇടിക്കുന്നുണ്ടായിരുന്നു. "പഠിക്കാൻ പറഞ്ഞു വിട്ടിട്ട്... വീണ്ടും ഫോണിൽ കളിക്കുകയാണോ.." "എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. വായിക്കുമ്പോൾ കിളി പാറുന്ന പോലെ." എന്റെ വർത്താനം കേട്ട് മൂപ്പർ പൊട്ടിച്ചിരിച്ചു. ഉഫ്... എന്താ രസം ആ ചിരി കേൾക്കാൻ "മാത്‍സ് ൽ ഇതൊക്കെ സാധാരണ അല്ലെ..അപ്പോൾ മാത്‍സ് നിനക്ക് ഇഷ്ടം ആയിട്ട് എടുത്തതല്ലേ.." "അല്ല." "പിന്നെ." "അത്..അച്ഛൻ പറഞ്ഞിട്ട്..." "നീ അച്ഛൻ പറയുന്നത് കേട്ട് മാത്രം നടക്കുകയാണോ ഗൗരി.. നിനക്ക് നിന്റെതായ സ്വാതന്ത്ര്യം ഉണ്ട്. നിന്റെ അവകാശങ്ങൾ ഉണ്ട്. കിട്ടിയില്ലെങ്കിൽ പൊരുതി നേടണം അത്‌. സ്വന്തം അവകാശങ്ങളെ പൊരുതി നേടാത്ത നിനക്ക് സ്റ്റുഡന്റസ് ന്റെ ആവിശ്യങ്ങളെ പൊരുതി നേടാൻ കഴിയുമോ..?" ഞാൻ ഒന്നും മിണ്ടിയില്ല. അഭിയേട്ടൻ പറയുന്നത് എല്ലാം ശരിയാണ്. പക്ഷെ... "ഉം. പോട്ടെ. എനിക്ക് അറിയാം നിന്റെ അവസ്ഥ. പക്ഷെ ഇനിയും നീ താഴ്ന്നു കൊടുക്കരുത്. ന്യായം തികച്ചും നിന്റെ ഭാഗത്തു ആണെങ്കിൽ പൊരുത്തണം. നിന്റെ കൂടെ ഞാനുണ്ട്. എന്തിനും. ഇത് ഞാൻ നിനക്ക് തരുന്ന വക്കാണ്.ഞാൻ ഉള്ളപ്പോൾ നീ ഒരിക്കലും ഒറ്റപ്പെടേണ്ടി വരില്ല."

സഖാവിന്റെ ശബ്ദം ഉറച്ചതായിരുന്നു.ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്റെ വാക്കുകൾ. "നീ ഭക്ഷണം കഴിച്ചോ.." "ഇല്ല." "എങ്കിൽ കഴിച്ചിട്ട് കിടന്നോ.. നാളെ നേരത്തെ വരാൻ നോക്ക്." എനിക്ക് നല്ല സന്തോഷം ആയിരുന്നു അപ്പോൾ.പൈകിളി വർത്താനങ്ങളോ സാധാരണ കമിതാക്കൾ സംസാരിക്കുന്ന പോൽ ഒന്നും ഇല്ലായിരുന്നു എങ്കിലും എനിക്ക് ആ കാൾ സന്തോഷം ആയിരുന്നു തന്നത്.കാരണം ഞാൻ അദ്ദേഹത്തെ അത്രമേൽ പ്രണയിച്ചിരുന്നു. കൂടെ ഉണ്ടാകും എന്ന ഉറപ്പ് ഒരാളിൽ നിന്ന് കിട്ടുക എന്നാൽ വലിയ ഒരു കാര്യം ആണ്.ഒരിക്കലും വിട്ടിട്ട് പോകില്ല എന്ന് ഉറപ്പുള്ള ആളാണ് അത്‌ പറഞ്ഞത് എങ്കിൽ മഹാഭാഗ്യം ആണ്.ആ ഭാഗ്യവതി ഇന്ന് ഞാനാണ്.ഒറ്റ പെട്ട ആൾക്ക് മാത്രമേ ആ വാക്കിന്റെ ബലത്തെ തിരിച്ചറിയാൻ ആകു.. *ഇന്ന് ഞാൻ ഒരുപാട് സന്തോഷവതി ആണ്.ഒരിക്കലും കിട്ടില്ലെന്ന്‌ ഉറപ്പിച്ച സ്വാന്തമാവില്ലെന്ന് കരുതിയ പ്രണയം ആണ് ഇന്ന് ഒരിക്കലും പ്രതീക്ഷിക്കാതെ എന്നിലേക്ക് തന്നെ വന്നണഞ്ഞത്.അതിന് ആരോട് നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇനിയുള്ള ആഗ്രഹം സഖാവിന്റെ കയ്യും പിടിച്ചു

ആ കോളേജ് ക്യാമ്പസ് മുഴുവൻ ചുറ്റി നടക്കണം എന്നാണ്.അന്ന് ആ ക്യാമ്പസ്‌ മുഴുവൻ കേൾക്കെ ഉറക്കെ എനിക്ക് വിളിച്ചു പറയണം ഞാൻ ഈ സഖാവിന്റെ മാത്രം സഖി ആണെന്ന്. അത്‌ സാധിക്കുമോ എന്നറിയില്ല. കാരണം ചേരാൻ പാടില്ലെന്ന് ആളുകൾ തീർത്തെഴുതിയ ആളുകളാണ് ഞങ്ങൾ. എന്തായാലും മരണം വരെ എന്റെ സഖാവിന്റെ പതിയായി എനിക്ക് ജീവിക്കാൻ പറ്റണം. തരില്ലേ നീ എനിക്ക്...* എഴുതി കഴിഞ്ഞു ഡയറി അടച്ചു വെച്ചു. "ഗൗരി.. വന്നു വല്ലതും കഴിക്ക്." അമ്മ വന്നു വിളിച്ചപ്പോൾ ഫുഡ്‌ കഴിക്കാൻ പോയി. നല്ല വിശപ്പും ഉണ്ടായിരുന്നു അപ്പോൾ. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മുതൽ ഗംഗ ഭയങ്കര ചിരി ആയിരുന്നു. അതും എന്നെ മാത്രം നോക്കി ഒരു തരം ആക്കി ചിരി. ആ ചിരി എനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. നോക്കി പേടിപ്പിച്ചിട്ടും അവൾ ആ ചിരി തുടർന്ന് കൊണ്ട് പോയി. അപ്പോൾ ഞാൻ വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല. അല്ലെങ്കിൽ എന്റെ മനസ്സിൽ ഉള്ള രഹസ്യങ്ങൾ മുഴുവൻ അവളിലേക്ക് ചോരും. പിന്നെ ബ്ലാക്ക് മൈലിങ് ആയി...എന്തൊക്കെ കാണണം. ചിന്തകൾ വീണ്ടും സഖാവിലേക്ക് പോയി. ഞങ്ങൾ ഒന്നിച്ചു ഉണ്ടായിരുന്ന ആ നിമിഷത്തിലേക്ക്.. "എങ്ങനെ പോകുന്നു നിന്റെ പ്രജരണം." അച്ഛൻ ചോദിക്കുന്നത് കേട്ട് ഞാൻ ശരിക്കും ഞെട്ടി.

കാരണം അച്ഛൻ വന്നിരുന്നത് പോലും ഞാൻ അറിഞ്ഞില്ലായിരുന്നു. "കുഴപ്പം ഇല്ലാതെ പോകുന്നു." "നീ ഇപ്പോൾ കുറച്ചു ഒഴപ്പ് ആണെന്ന് കേട്ടല്ലോ.." ഞാൻ അറിയാതെ സിദ്ധാർഥ് ഏട്ടനെ സ്മരിച്ചു. അയാൾ തന്നെ ആയിരിക്കും പാര വെച്ചത്. ഭാഗ്യത്തിന് വലുതായി പാര വെച്ചില്ലെന്ന് തോന്നുന്നു.അല്ലെങ്കിലും എല്ലാ കാര്യങ്ങളും അയാൾക്ക് അറിയില്ലല്ലോ.. "നീ എങ്ങനെ നടന്നാലും കൊള്ളാം.. ഇലക്ഷന് നീ ജയിക്കണം. ഇല്ലെങ്കിൽ പുറം ലോകം കാണില്ല നീ.. അറിയാലോ നിനക്ക് എന്നെ." കൂർത്ത ഒരു നോട്ടം എന്റെ നേരെ തന്ന് അച്ഛൻ എഴുനേറ്റ് പോയി. എനിക്ക് വല്ലാതെ ഭയം ആവാൻ തുടങ്ങി. സ്വന്തം മകൾ എന്ന് പോലും നോക്കാതെ അച്ഛൻ പറഞ്ഞത് അത്‌ പോലെ ചെയ്തിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു. ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഞാൻ എഴുന്നേറ്റു. കിടക്കാൻ നേരം വീണ്ടും സഖാവിനെ ഓർമ വന്നു.സഖാവ് എന്റെ കൂടെ ഉള്ളിടത്തോളം ഞാൻ എന്തിന് ഭയപ്പെടണം? പക്ഷെ.. അച്ഛൻ അഭിയേട്ടനെ എന്തെങ്കിലും ചെയ്യില്ലെന്ന് എന്താ ഉറപ്പ്. അത്രക്ക്.. അത്രക്ക് ദുഷ്ടനാണ് അയാൾ.. ഒരുപാട് സന്തോഷം ഉണ്ടായിട്ടും അന്ന് രാത്രി കണ്ണീരോടെ കിടക്കേണ്ടി വന്നു എനിക്ക്. ***** "ഒരുപാട് അനുഭവിക്കുന്നുണ്ടല്ലേ നീ.."

സഖാവിന്റെ ചോദ്യം കേട്ട് ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. ആരും പെട്ടന്ന് കടന്നു വരാത്ത ക്യാമ്പസിലെ ആ കോണിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. അച്ഛന് ഞങ്ങളോടുള്ള പെരുമാറ്റം കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഞാൻ സഖാവിനോട് പറഞ്ഞു.എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ വലിയൊരു ആശ്വാസം ഭാരം എന്നിൽ നിന്ന് ഇറങ്ങി പോയത് പോലെ തോന്നി. "എനിക്ക് അറിയാമായിരുന്നു പലതും.അധികം നാൾ നിനക്ക് ഈ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ല.അതിന് മുൻപ് നീയും നിന്റെ ചുറ്റും ഉള്ളവരും ആ ദുഃഖത്തിൽ നിന്ന് പുറത്തു കടന്നിരിക്കും." എങ്ങനെ ആണ് സഖാവ് ഇത്ര ഉറച്ചു പറയുന്നത് എന്ന് ഞാൻ ചിന്തിച്ചു.പിന്നെ മെല്ലെ ചിരിച്ചു. "ഈ ചിരി നിന്നിൽ എന്നും കാണണം ഗൗരി.. ഒന്നിന് വേണ്ടിയും നിന്റെ സന്തോഷത്തെ മാറ്റി വെക്കേണ്ടതില്ല. മനസ്സിലായോ.." ഞാൻ ചിരിയോടെ തലയാട്ടി "എന്ന വാ.. നമുക്ക് ഒന്ന് നടക്കാം.." അഭിയേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ അതിശയത്തോടെ മൂപ്പരെ നോക്കി. "എന്താടോ ഇങ്ങനെ നോക്കുന്നെ..ആ കണ്ണ് ഇപ്പോൾ താഴെ വീഴോലോ.." അഭിയേട്ടൻ എന്നെ കളിയാക്കി പറഞ്ഞപ്പോൾ ഞാൻ മുഖം തിരിച്ചു കളഞ്ഞു. "പിണങ്ങിയോ.. എനിക്കറിയാം.. നിനക്ക് എന്റെ കൂടെ ഈ ക്യാമ്പസ്‌ മുഴുവൻ കറങ്ങി നടക്കാൻ ആഗ്രഹം ഉണ്ടെന്നൊക്കെ.

എനിക്കും ഉണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതും അല്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യം അതിന് ചേർന്നതല്ല. ഇലക്ഷന് ഇനി 4 ദിവസം കൂടി അല്ലെ ഉള്ളു.. അത്‌ വരെ ഈ പ്രണയം ഇങ്ങനെ തന്നെ മൂടി വെക്കാം. അത്‌ കഴിഞ്ഞാൽ നിനക്ക് ഈ ലോകത്തോട് വിളിച്ചു പറയാം നീ സഖാവിന്റെ മാത്രം സഖി ആണെന്ന്." ഓരോ നിമിഷം ചെല്ലുതോറും അഭിയേട്ടൻ എനിക്ക് അത്ഭുതം ആയിരുന്നു. എന്റെ മനസ്സിനെ എത്ര നന്നായി ആണ് അഭിയേട്ടന് വായിച്ചെടുക്കാൻ കഴിയുന്നത്. ഇത്ര സൂക്ഷ്മമായി.. "ഇലക്ഷന് കഴിയുന്നത് വരെ ഈ പ്രണയം മൂടി വെക്കേണ്ടതുണ്ട് എന്ന് വെച്ച് നമ്മുടെ എല്ലാ സന്തോഷവും ഊതി കെടുത്തേണ്ടത് ഒന്നും ഇല്ല. 6.30 ആയതല്ലേ ഉള്ളു.. കുറച് പേരെ എത്തിയിട്ടുള്ളു.. ബാക്കി ഉള്ളവർ എത്താൻ ഇനിയും നേരം ഉണ്ട്. അത് വരെ നമുക്ക് നടക്കാം.. കമിതാക്കൾ ആയി തന്നെ.." ഞാൻ മെല്ലെ ചിരിച്ചു. ഒത്തിരി ഒത്തിരി സന്തോഷം ഉള്ളിൽ വെച്ച് കൊണ്ടായിരുന്നു ആ പുഞ്ചിരി. സന്തോഷത്തേക്കാൾ ആ നിമിഷം എന്നിൽ പ്രണയം അലതല്ലി നിന്നു.

അത്രമേൽ നിശബ്ദത ആർന്ന ആ ഒഴിഞ്ഞ വരാന്തായിലൂടെ സഖാവിന്റെ ഒപ്പം ചേർന്ന് നടക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു. പ്രണയവും സന്തോഷവും അതിലേറെ ദൈവത്തോട് നന്ദിയും പറഞ്ഞു കൊണ്ടിരുന്ന ആ നിമിഷങ്ങൾ... ഓരോ ചുവട് വെക്കുംതോറും ആ പ്രണയം എന്നിൽ കൂടുതൽ കൂടുതൽ വേരാഴ്ത്തി കൊണ്ടിരുന്നു. ആ നിമിഷം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാൻ ആണെന്ന് എനിക്ക് തോന്നി.. ***** "ഡാ.. നീ കണ്ടോ ഗൗരി അഭിനന്ദിന്റെ കൂടെ നടക്കുന്നത്..ഇനി അവർ തമ്മിൽ എന്തെങ്കിലും.." "ഹും.അവർ തമ്മിൽ പ്രേമം ആണെടാ.. നല്ല മുഴുത്ത പ്രേമം.അവർ പ്രണയിക്കട്ടെ .. ഇലക്ഷൻ കഴിയുന്നത് വരെ,.. അത്‌ വരെയേ ആ പ്രണയത്തിന് ആയുസ് ഉള്ളു.." അതും പറഞ്ഞു അവനൊന്നു ക്രൂരമായി ഒന്ന് ചിരിച്ചു.... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story