വാക പൂത്ത നാളിൽ : ഭാഗം 4

vakapootha nalil

രചന: കടലാസിന്റെ തൂലിക

പിറ്റേ ദിവസം കോളേജിൽ പോവാൻ വല്ലാത്ത ആവേശം ആയിരുന്നു. എന്റെ ഓരോ പ്രവർത്തിയും അത് എടുത്തറിയിക്കുന്നതായിടുന്നു. പരമാവധി എല്ലാം സാധാരണ നിലയിൽ ആക്കാൻ ഞാൻ അപ്പോഴും ശ്രമിച്ചിരുന്നു. കോളേജ് എത്തിയപ്പോൾ തന്നെ ഞാൻ ആദ്യം ഓടി പോയത് ലൈബ്രറിയിൽ ആണ്. അവിടെ എത്തിയപ്പോൾ ലൈബ്രറി തുറന്നിട്ടില്ലാത്തത് കണ്ടു ക്ലാസ്സിലേക്ക് തന്നെ മടങ്ങി പോയി. രണ്ട് പീരിയഡ് എങ്ങനെ ഒക്കെയോ ഞാൻ കഴിച്ചു കൂട്ടുകയായിരുന്നു. ആ വരികളുടെ ഉടമയെ അറിയാൻ അത്രമേൽ ഞാൻ ആഗ്രഹിച്ചിരുന്നു എന്ന് പറയാം. ബെല്ലടിച്ചപ്പോൾ ഞാൻ വീണ്ടും ഓടി ലൈബ്രറിയിലേക്ക്. ഭാമയെയും കൂട്ടി. ഇനി അവൾ വരില്ല എന്ന് പറഞ്ഞിരുന്നു. എന്നാലും കൊണ്ട് പോയി. ആകാംഷയോടെ ആണ് ഞാൻ ലൈബ്രറിക്കു ഉള്ളിലേക്ക് കടന്നത്. "ഓ.. മോള് വന്നോ.. "ഞാൻ ആ കവിതയുടെ കാര്യം മറന്നിരിക്കുകയായിരുന്നു.

ഉച്ച ആവുമ്പോഴേക്കും നോക്കി വെക്കാം. അപ്പോൾ എനിക്ക് വന്ന ദേഷ്യം.പിന്നെ ആലോചിച്ചപ്പോൾ തോന്നി എന്തിനാ ഈ ദേഷ്യം എന്ന്.ഒന്ന് വെളുക്കനെ ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി.വല്ലാത്ത ഒരു വിഷമം എന്നെ വന്നു മൂടുന്നുണ്ടായിരുന്നു. തല കുമ്പിട്ടാണ് നടന്നത്.എന്റെ വിഷമം മനസ്സിലാക്കിയെന്ന പോലെ ഭാമയും ഒന്നും മിണ്ടിയില്ല. "ഓയ്.. ഗൗരി..." ആരോ വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി. കുറച്ചു ആൺകുട്ടികൾ ആൽമരത്തിന് ചുവട്ടിൽ ഇരിക്കുന്നു. അവർ ഞങ്ങളെ കൈ കൊണ്ട് മാടി വിളിച്ചു. സംശയത്തോടെ ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു. "ഗൗരി എന്ന് തന്നെ അല്ലെ പേര്". "അതെ." "ഞങ്ങളെ ഓർമ ഇല്ലേ.. ഫ്രഷേഴ്‌സ് ഡേ യുടെ അന്ന് നമ്മൾ കണ്ടിരുന്നു." "ആ ഓർമ ഉണ്ട്. പക്ഷെ പേര്..."

"ഞാൻ നിരഞ്ജൻ.ഇത് സക്കറിയ. ബിനീഷ്.ഫഹീം." "ആ.." "ഞാൻ നിങ്ങളുടെ വീട്ടിലേക്ക് ഒക്കെ വരാറുണ്ട്. പക്ഷെ നിന്നെ ഇത് വരെ കണ്ടിട്ടില്ലല്ലോ ഗൗരി.." "മുഴുവൻ രാഷ്ട്രീയ ക്കാർ അല്ലെ..ഞാൻ അങ്ങനെ പുറത്തിറങ്ങാർ ഒന്നും ഇല്ല." "ഓ.. അങ്ങനെ. എന്തായാലും നീ കൂടി വന്ന സ്ഥിതിക്ക് ഇനി പാർട്ടി നല്ലത് പോലെ മെച്ചപ്പെടുത്തണം." "എനിക്ക് രാഷ്ട്രീയത്തോട് അങ്ങനെ താല്പര്യം ഇല്ല." "ഇത് അങ്ങനെ രാഷ്ട്രീയം ഒന്നും അല്ലല്ലോ.. പഠിക്കുന്നതിനോടൊപ്പം ഉള്ള പോരാട്ടം മാത്രം." "ശരിയാ.. അത് വിട്. നിങ്ങൾ ഒക്കെ ഏതാ ക്ലാസ്സ്‌." "ഞാൻ 3rd ഇയർ ഫിസിക്സ്‌." കുറച്ചു നേരം അങ്ങനെ അവരുമായി വാർത്തമാനം പറഞ്ഞു. ചെറുതായി കമ്പനി ആയി.അപ്പോഴേക്കും ബെല്ലടിച്ചു. അവരോട് യാത്രയും പറഞ്ഞു ക്ലാസ്സിലേക്ക് പോയി. ***** "വന്നല്ലോ സഖവിന്റെ പ്രിയ സഖി." കാന്റീനിലേക്ക് ദേവി വരുന്നത് കണ്ട് അവരെല്ലാം ചിരിയോടെ പറഞ്ഞു

"കളിയാക്കണ്ട. നിങ്ങൾ ഇങ്ങനെ വിളിക്കുന്നത് കേട്ടാണ് ഈ കോളേജ് മുഴുവൻ എന്നെ അങ്ങനെ വിളിക്കുന്നത്. അവർ അവരോട് പിണങ്ങിയ പോലെ നിന്നു." "ആരാടാ എന്റെ സഖിയെ പറയുന്നത്. ഏഹ്."അഭി അവരെ പേടിപ്പിക്കുന്നത് പോലെ കാണിച്ചു കൊണ്ട് പറഞ്ഞു. "ആട.. ഇനി നീ കൂടെ കളിയാക്ക്." "എന്റെ പൊന്ന് ദേവൂട്ടിയെ.. ആൾക്കാർ എന്തു വേണേലും പറഞ്ഞോട്ടെ, നമുക്ക് നമ്മളെ അറിയാലോ എന്ന് നീ തന്നെ അല്ലെ എന്നോട് പറഞ്ഞത്." "അത് ശരിയാണ്. ആൾക്കാർ എന്തു വേണേലും പറയട്ടെ. ആ വിളി കേൾക്കാനും ഒരു രസം ഉണ്ട്." "മ്മ്മ്.. ഉണ്ട് ഉണ്ട്. "നീ വേഗം പൊതി ചോർ പൊട്ടിക്ക്. ഞങ്ങൾക്ക് വിശന്നു തുടങ്ങി. അജു വയറിൽ കൈ വെച്ച് പറഞ്ഞു. "അയ്യടാ... ഏഴ് പേർക്ക് കഴിക്കാൻ ഒറ്റ പൊതിച്ചോറോ.. ഇന്ന് ആണെല്ലെങ്കിൽ നവ്യ കൂടി ഇല്ല.

അവൾ കൂടി ഉണ്ടായിരുന്നു എങ്കിൽ 8 ആൾക്ക് 2 ചോർ ആയേനെ.വെറുതെ അല്ല ഞാൻ ഇങ്ങനെ വണ്ണം കുറഞ്ഞു വരുന്നത്.അല്ല മക്കളെ.. നിങ്ങൾക്ക് ഈ ചോറ് വീട്ടിൽ നിന്ന് കൊണ്ട് വന്നാൽ എന്താ.." "ഞങ്ങൾ ഇങ്ങനെ ചോറും കെട്ടി വലിച്ചു എന്തിനാടി കൊണ്ട് വരുന്നേ.. നീ ഈ ബാഗ് കണ്ടോ.. ഒരു ബുക്ക്‌ ഒരു പേന. കഴിഞ്ഞു. ബാക്കി ഫുൾ വെറും ഷോ ആണ്. ചോറ് കൊണ്ട് വരാൻ എനിക്ക് വയ്യ. മാത്രം അല്ല... നിന്റെ അമ്മ ഉണ്ടാക്കിയ ചോറ് കയ്യിട്ട് വാരി കഴിക്കാൻ ഒരു പ്രത്യേക രുചി ആടി.." അസ്‌ലം പറയുന്നത് കേട്ട് എല്ലാവരും ഒരു പോലെ തല ആട്ടി. "കൂടുതൽ സുഖിപ്പിക്കല്ലേ.. ഞാൻ തരാം." അതും പറഞ്ഞു അവൾ ചോറ് പൊതി തുറന്നതും ചുറ്റും സാമ്പാറിന്റെയും മീൻ പൊരിച്ചതിന്ടെയും മുട്ടയുടെയും എല്ലാം ഗന്ധം പറന്നു. "ഓ.. മണം വന്നിട്ട് തന്നെ വായിൽ വെള്ളം ഊറുന്നു."അമൽ കൊതിയോടെ അതിൽ കയ്യിട്ട് വാരി തിന്നാൻ തുടങ്ങി.

അത് കണ്ട് ബാക്കി ഉള്ളവരും.ദേവു നോക്കിയപ്പോൾ അഭി മാത്രം അത് പുഞ്ചിരിയോടെ മാറി നിന്ന് വീക്ഷിക്കുന്നു. "എന്തു പറ്റി സഖവേ.. കഴിക്കുന്നില്ലേ.. ഇത് ഇപ്പോൾ തീരും." "എനിക്ക് എന്തോ ഒരു വല്ലായ്മ പോലെ.. നീ എനിക്ക് വാരി തരോ.." "അതിനെന്താ എന്റെ സഖവിന് ഞാൻ തന്നെ വാരി തരാലോ.." "എന്നാൽ പിന്നെ ഞങ്ങൾക്കും വേണം". അതും പറഞ്ഞു ബാക്കി ഉള്ളവരും തീറ്റ നിർത്തിയപ്പോൾ അവൾ എല്ലാവരെയും ഒരു പുഞ്ചിരിയോടെ നോക്കി. പതിയെ ചോറ് ഉരുള ആക്കി ആദ്യത്തെ ഉരുള അവളുടെ സഖവിന് നേരെ നീട്ടി. അവൻ ചെറു പുഞ്ചിരിയോടെ അത് വാങ്ങി കഴിച്ചതും അവൾ ബാക്കി ഉള്ള ഭക്ഷണം എല്ലാവർക്കുമായി വാരി കൊടുത്തു.അവളും കഴിച്ചു. എല്ലാം കഴിഞ്ഞു കൈ കഴുകാനായി അവൾ പോയി. "അവരെ ഊട്ടി മതിയായി എങ്കിൽ ഞങ്ങൾക്കും തരാട്ടോ ഒരു ഉരുള".വഷളൻ ചിരിയോടെ ഒരുവൻ അവളുടെ അടുത്തേക്ക് വന്നു.

അപ്പോഴേക്കും അഭി അവിടേക്ക് എത്തിയിരുന്നു. "എന്താടാ വിക്രം നീ ഇവിടെ."അഭിയുടെ മുഖത്തു ദേഷ്യം മാത്രം നിലനിന്നു "കാന്റീനിലേക്ക് ഞങ്ങൾക്കും വരാം.അല്ലാതെ നിങ്ങൾക്ക് മാത്രം അല്ല.ഞങൾ വരുന്നത് ഭക്ഷണം കഴിക്കാൻ ആണെങ്കിൽ നിങ്ങൾ വരുന്നത് വേറെ പലതിനും ആണല്ലോ.." എന്താടാ നീ ഉദ്ദേശിക്കുന്നത്.അഭി ഷർട്ടിന്റെ കൈ മടക്കി അവരുടെ അടുത്തേക്ക് പോയി. "വേണ്ട സഖവേ.. "ദേവു അപ്പോഴേക്കും അവന്റെ കൈ പിടിച്ചു അപേക്ഷിക്കുന്നത് പോലെ കാണിച്ചു. "നിങ്ങൾ ഏത് നേരവും ഒരുമിച്ചു ആണല്ലോ.. നിങ്ങൾ മാത്രം അല്ല.6 ആൺകുട്ടികൾക്ക് വെറും രണ്ട് പെൺകുട്ടികൾ.പ്രണയം അല്ല എന്ന് പറയുന്നു.പിന്നെ നിങ്ങൾ ഈ കാണിച്ചു കൂട്ടുന്നതിനെ പിന്നെ ഞങ്ങൾ എന്തു പേരിട്ടട വിളിക്കേണ്ടത്." അവൻ അത് പറഞ്ഞു തീർന്നതും അഭിയുടെ ചവിട്ട് കൊണ്ട് അവൻ തെറിച്ചു വീണിരുന്നു.

അപ്പോഴേക്കും ബാക്കി ഉള്ളവരും കൂടി.അവന്റെ ആളുകളും ഇവരുടെ ആളുകളും കൂടി വലിയ തല്ലിൽ ആയി. ഇതൊക്കെ കണ്ട് എന്തു ചെയ്യും എന്നറിയാതെ ദേവു നിന്നു. പെട്ടന്ന് അവരുടെ ഇടയിലേക്ക് ഒരാൾ വന്നു. രണ്ട് കൂട്ടരെയും രണ്ട് വശത്തേക്ക് ആക്കി. "വിക്രം.. നീ പറഞ്ഞത് തെറ്റാണ്.അവരോട് സോറി പറ." "ഇല്ലെങ്കിലോ.. നീ എന്താ അവരുടെ സപ്പോർട്ട് നിൽക്കുന്നത്.നമ്മൾ ഒരേ പാർട്ടി ആണെന്ന് മറക്കണ്ട നീ." "തെറ്റ് ചെയ്തവർ ആരായാലും സോറി പറയണം." പറ്റില്ല." "എടാ.." "തല്ല് കൂടിയവരെ എല്ലാം പ്രിൻസി വിളിക്കുന്നു."അജു വിക്രമിനെ തല്ലാൻ പോയപ്പോഴേക്കും പിയൂൺ അങ്ങോട്ട് എത്തി അത് പറഞ്ഞു.അപ്പോൾ തന്നെ രണ്ട് കൂട്ടരും പരസ്പരം ഒന്ന് ദേശിച്ചു നോക്കി ഓഫീസിലേക്ക് നടന്നു. ***** "എഴുത്തുകാരന്റെ പേര് കിട്ടിയിട്ടുണ്ട്. അഭിനന്ദ് ശിവാനന്ദൻ. തേർഡ് ബികോം ഫിനാൻസ് "............ (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story