വാക പൂത്ത നാളിൽ : ഭാഗം 40

vakapootha nalil

രചന: കടലാസിന്റെ തൂലിക

"എല്ലാം മതിയാക്കുകയാണ് ഗൗരി.. അവളുടെ ഉള്ളിൽ ഞാൻ ഉണ്ടെന്ന് എനിക്ക് അറിയാം എന്നാലും മതിയാക്കുകയാണ്.അവൾ ആ പ്രണയം തുറന്ന് പറയാൻ പോലും തയ്യാറാവുന്നില്ല.അവൾക്ക് പേടി എന്നെ ഓർത്താണ്.എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ എന്നോർത്ത്.ഇനി അത് വേണ്ടെന്ന് പറഞ്ഞേക്ക്. എന്റെ ഉള്ളിൽ എന്നും അവൾ ഉണ്ടാവും. ഭദ്രമായി... അത് മാത്രം മതി. കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.അല്ലെങ്കിലും എല്ലാ പ്രണയവും വിജയിക്കണം എന്നില്ലല്ലോ.." "ഇക്ക.. ഇങ്ങനെ ഒന്നും പറയല്ലേ.. ഇങ്ങനെ പറയാൻ മാത്രം ഇവിടെ എന്താ ഉണ്ടായത്.ദേവേച്ചി വല്ലതും പറഞ്ഞോ.." "ഏയ്.. അവളെന്തു പറയാൻ." "പിന്നെ എന്താ.. ഇക്കാക്ക് മറക്കാൻ പറ്റോ അവളെ.." "അത് എനിക്ക് കഴിയും എന്ന് തോന്നുന്നില്ല ഗൗരി.. പക്ഷെ എന്റെ പ്രണയത്തിന്റെ പേരിൽ ഇനിയും അവളെ നിരാശ പ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഞാൻ അവളെ പ്രണയിക്കുന്നു എന്നൊരു തോന്നൽ എന്റെ ഭാഗത്തു നിന്നും അവൾക്ക് ലഭിക്കാതിരുന്നാൽ പോരെ.." ആ വേദനയിലും ഇക്കയിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇക്ക പിന്നെ അവിടെ നിൽക്കാതെ പോയി. ഞാനും കുറച്ചു നേരം അവിടെ തന്നെ ഇരുന്നു ദേവേച്ചിയെ അനേഷിച്ചു ഇറങ്ങി. ******

കൂട്ടുകാരുമായി സംസാരിച് ഇരിക്കുകയായിരുന്നു ദേവിക അപ്പോൾ. "ദേവേച്ചി.." ഗൗരി വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി. "ഇതാര്... ഗൗരിയോ". "ചേച്ചി.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്." "എന്താടാ.." "നമുക്ക് ഒന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങാം." "ഓക്കേ" ഗ്രൗണ്ടിൽ ഒരിടത്ത് ഇരുന്നു ഇക്ക പറഞ്ഞ കാര്യങ്ങൾ എല്ലാം ഗൗരി ദേവികയോട് പറയുമ്പോൾ അവളിൽ മൗനം മാത്രം ആയിരുന്നു. "ചേച്ചിടെ തീരുമാനം എന്താ.. പഴയത് തന്നെ ആണോ. മൂന്ന് വർഷം ഇക്ക ചേച്ചിടെ നിഴൽ പോലെ ഉണ്ടായില്ലെ.. ഒരിക്കൽ പോലും ശല്യപ്പെടുത്തുകയോ പ്രണയം അടിച്ചേൽപ്പിക്കയോ ഉണ്ടായിട്ടില്ലല്ലോ.. എന്നിട്ടും എന്താ ആ പാവത്തിനെ വിഷമിപ്പിക്കുന്നെ.." ദേവി തലതാഴ്ത്തി മൗനമായി എല്ലാം കേട്ടിരുന്നു. "എനിക്ക് അറിയാം ചേച്ചിക്ക് ഇക്കാനെ ഇഷ്ടം ആണെന്ന്.എന്നിട്ടും എന്തിന്റെ പേരിലാണ് ഈ മാറ്റി നിർത്തൽ... എന്തെങ്കിലും പറ ദേവേച്ചി..ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കല്ലേ.." "എനിക്ക് ഒന്നും അറിയില്ല ഗൗരി.." ദേവിക മുഖം പൊത്തി ഇരുന്നു അത്‌ പറയുമ്പോൾ ഗൗരി ഒന്നും പറയാതെ എഴുന്നേറ്റു പോയി. ഗൗരി പോയി എന്ന് കണ്ടതും ദേവി നിറഞ്ഞ കണ്ണുകൾ തുടച്ചു എഴുന്നേറ്റു. പെട്ടന്നാണ് അഭി അവളുടെ പിന്നിൽ നിൽക്കുന്നത് കണ്ടത്. അവൾക്ക് പെട്ടന്ന് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു.

അവൾ അവനെ നോക്കി നിൽക്കുമ്പോൾ ഗൗരിയും അവന്റെ കൂടെ ചേർന്നു.രണ്ടാളുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അവൾ അവരെ മറികടന്നു പോവാൻ പോയതും അഭി അവളുടെ കൈ പിടിച്ചു അവരുടെ മുമ്പിൽ ആയി നിർത്തി. "എന്തിനാ നീ കരഞ്ഞേ.." "ആര് കരഞ്ഞു.ഞാൻ ഒന്നും കരഞ്ഞില്ലല്ലോ.." "അത് പറയണ്ട..ദ.,ഇപ്പോഴും ഒഴുക്കുന്നുണ്ടല്ലോ.." ദേവിക കണ്ണുകൾ ഒന്ന് കൂടി അമർത്തി തുടങ്ങി. "ഞാൻ കരഞ്ഞൊന്നും ഇല്ല.നിങ്ങൾക്ക് വട്ടാണ്." "ഒരാളെ ഭയങ്കരായിട്ട് ഇഷ്ടപ്പെടുക.. അയാളുടെ ചിത്രം പുസ്തകത്തിൽ വരച്ചു വെക്കുക.. കിട്ടുന്ന ഫോട്ടോകൾ എല്ലാം സൂക്ഷിച്ചു വെച്ചു ഇടയ്ക്കിടെ നോക്കി വെറുതെ ചിരിക്കുക... ഇതൊക്കെയും ഭ്രാന്താന്മാരുടെ ലക്ഷണം തന്നെയാണ്.അല്ലെ ദേവൂട്ടിയെ..." അഭി ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് ദേവി ഒരു നിമിഷം ഞെട്ടി.പിന്നെ ഒന്നും പറയാതെ തല താഴ്ത്തി നിന്നു. ഗൗരിയിലും ഉണ്ടായിരുന്നു ചെറിയ ഒരു ഞെട്ടൽ.അത്‌ മനസ്സിലാക്കി അഭി അവളെ നോക്കി കണ്ണിറുക്കി. "ഇനി അവൻ നിന്റെ പിന്നാലെ വരില്ലെന്നാണ് പറഞ്ഞത്.അത് കൊണ്ട് മോള് അവന്റെ പിന്നാലെ പോയി ഇലക്ഷന് മുന്പായി എങ്കിലും ഇഷ്ടം തുറന്നു പറഞ്ഞിരിക്കണം. അല്ലെങ്കിൽ നിനക്കെന്നെ അറിയാലോ ദേവൂട്ടി.."

ചിരിയോടെ എന്നാൽ ഉറച്ച ശബ്ദത്തിൽ അവൻ അത്‌ പറയുമ്പോൾ ദേവി തലതാഴ്ത്തി സമ്മതിച്ചു. അവൻ വീണ്ടും ഒന്ന് ചിരിച്ചു അവളുടെ കവിളിൽ ചെറുതായ് ഒന്ന് തട്ടി.പിന്നെ ഗൗരിയുടെ കൈ വലിച്ചു നടന്നു. അഭി ഗൗരിയുടെ കയ്യിൽ പിടിച്ചപ്പോൾ ഒരു നിമിഷം അവളൊന്ന് ഞെട്ടി.ഉള്ളിലൂടെ ഒരു വിറയൽ പോയിരുന്നു അവൾക്ക്.. പിന്നെ ചെറു പുഞ്ചിരിയോടെ അവന്റെ ഒപ്പം നടക്കുമ്പോഴും അവളിൽ പ്രണയം അലയടിച്ചു കൊണ്ടെ ഇരുന്നു.. ആരെയും നോക്കാതെ നടക്കുന്ന അവർക്ക് ചുറ്റിലും ചില കണ്ണുകൾ അവരെ വീക്ഷിക്കുന്നുണ്ടെന്നു അവർ അപ്പോൾ ചിന്തിച്ചില്ല.!!! ***** "എന്തായിരുന്നു മോളെ ഗൗരി ലൈബ്രറി വെച്ചൊരു നോട്ടം" സഖാവിന്റെ ആക്കിയുള്ള ചോദ്യം കേട്ട് അവൾ വാക്കുകളെ തപ്പി. "ഞാൻ... ഞാനൊന്നും നോക്കീല" "അതേ അതേ.. മയത്തിൽ ഒക്കെ നോക്കിയാൽ മതിയായിരുന്നില്ലേ നിനക്ക്. ഞാൻ അങ്ങ് ഉരുകി പോയെനെലോ.." "ഉരുക്കാൻ വേണ്ടി തന്നെ ആണ് നോക്കിയേ. അന്ന് ഫുഡ്‌ കഴിക്കുമ്പോൾ എന്നെ നോക്കി ഉരുക്കിയല്ലോ.. അത് പോലെ തിരിച്ചും ചെയ്യാം എന്ന് വിചാരിച്ചുള്ളൂ..

പക്ഷെ ഈ മല ഉരുകൂലാന്ന് ഞാൻ അറിഞ്ഞോ.. നോക്കി നോക്കി എന്റെ കണ്ണ് വേദനിച്ചു. അറിയാവോ.." ഗൗരി കള്ള പരിഭവം നടിച്ചു പറഞ്ഞപ്പോൾ അവൻ വാ പൊത്തി ചിരിച്ചു. "സ്വന്തം ചെക്കനെ തന്നെ വായ് നോക്കാനായിരുന്നോടി.." "ഞാൻ എന്റെ ചെക്കനെ അല്ലെ നോക്കിയത്. അതിന് തനിക്കെന്താ.." "ഡി.. ഡി.." "ഈ... ബെർതെ." അവൾ അവന് നേരെ ഇളിച്ചു കൊടുത്തു. അത് കണ്ടു അവൻ പൊട്ടിച്ചിരിച്ചു "കഷ്ടപ്പെട്ട് ഞാൻ നോക്കിയിട്ട് എന്നെ ഒന്ന് തിരിഞ്ഞു നോക്ക പോലും ചെയ്തില്ലല്ലോ..മല പോലെ ഉറച്ചു നിൽക്കുവായിരുന്നല്ലോ.." "3 കൊല്ലം...3 കൊല്ലം നീ കാണാതെ നിന്നെ നോക്കിയിട്ടുണ്ട് എന്റെ പെണ്ണെ... അത്‌ കൊണ്ട് നല്ല പോലെ കണ്ട്രോൾ ഉണ്ട്." "ഓഹ്... അറിഞ്ഞില്ല." അവൾ പിണങ്ങിയ പോലെ കൈ കെട്ടി തിരിഞ്ഞു നിന്നപ്പോൾ അവൻ വീണ്ടും ചിരിച്ചു. "ഇളിക്കണ്ട.. ഇന്ന് നല്ല ബിസി ആയിരുന്നല്ലോ..ഞാൻ എന്തോരം അനേഷിച്ചിട്ട് ആണെന്നോ കണ്ടു പിടിച്ചത്." "ആ.. നാളെ കലാശകൊട്ട് തുടങ്ങുകയല്ലേ.. അതിന് മുന്പായി ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു." "നാളെ ആണോ കലാശ കൊട്ട്. "

അവൾ അത്ഭുതത്തോടെ ചോദിക്കുന്നത് കേട്ട് അവൻ നെറ്റി ചുളിച്ചു. "അപ്പൊ നിനക്ക് അറിയില്ലേ.." "ഇല്ല.. എന്നോട് ആരും ഒന്നും പറഞ്ഞില്ല." "ബെസ്റ്റ്. നീ ആ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് അല്ലെ മത്സരിക്കുന്നത്. എന്നിട്ട് എന്താ അതൊന്നും അറിയാതെ പോകുന്നത്.ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ എല്ലാത്തിനും നേതൃത്വം നൽകിയിരിക്കണം.എല്ലാം അടക്കി ഭരിക്കാൻ അല്ല.പാർട്ടി എന്ന് പറയുമ്പോൾ ഒരു കൂട്ടായ തീരുമാനം ആണ്.നീ ഇത്രയും വലിയ സ്ഥാനത് ഇരുന്നിട്ടും നാളത്തെ പ്രധാന കാര്യത്തെ പറ്റി അറിഞ്ഞെല്ലെന്ന് പറഞ്ഞാൽ അത്ഭുതം ഉണ്ട്." സഖാവ് അത് പറയുമ്പോൾ എന്റെ തല താഴ്ന്നു. "ജസ്റ്റ്‌ ഒരു പാർട്ടി മെമ്പർ ആയ വരദക്ക് വരെ നാളെ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് അറിയാം.. എന്നിട്ടും എന്തു കൊണ്ട് നീ അറിയുന്നില്ല.നീ ചോദിക്കണം ഗൗരി.. എന്തു കൊണ്ട് അങ്ങനേ എന്ന്." "അത് വേണോ അഭിയേട്ട.. വെറുതെ എന്തിനാ ഒരു തല്ല് ഉണ്ടാക്കുന്നത്." ദയനീയമായി അവൾ പറഞ്ഞപ്പോൾ അവനൊന്നു രൂക്ഷമായി നോക്കി. "ഇത് തല്ലുണ്ടാക്കാൻ അല്ല ഗൗരി.. നിന്റെ അവകാശം ആണ്.അവർ പറയുന്നത് മാത്രം കേട്ട് ഒരു അടിമയെ പോലെ പ്രവർത്തിക്കാൻ ആണോ നിന്റെ ലക്ഷ്യം.നിനക്ക് വോട്ട് കിട്ടും എന്ന് അവർക്ക് അറിയാം.

അത് കൊണ്ട് നിന്നെ കരു ആക്കി വിജയിക്കാൻ ശ്രമിക്കുക ആണ് അവർ. സ്വാതന്ത്ര്യ ചിന്ത ഇല്ലാതെ അവർ പറയുന്നത് അക്കലവും അനുസരിച്ചു നടക്കാൻ ആണോ നിന്റെ തീരുമാനം. നിനക്ക് അത് ശീലമായി കാണും. അച്ഛൻ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചല്ലേ ശീലമുള്ളു.. ഇങ്ങനേ ആവാതിരുന്നാൽ എങ്ങനെയാ.." സഖാവ് ദേഷ്യത്തോടെ പെട്ടന്ന് എഴുന്നേറ്റു പോയി.അവൾക്ക് ആകെ വല്ലാതെ ആയി.കാര്യങ്ങൾ അവരോട് ചോദിക്കണം എന്ന് വെച്ചു അവരുടെ അടുത്തേക്ക് നടക്കുമ്പോഴും അവളുടെ ഉള്ളു നീരുകയായിരുന്നു. ചെറുപ്പം മുതലേ അച്ഛനെ അനുസരിച്ചേ ശീലം ഉള്ളു.. അച്ഛനോട് ഉള്ള ദേഷ്യം എപ്പോഴോ അച്ഛന്റെ പാർട്ടിയോടും ആയി.പിന്നെ അത് രാഷ്ട്രീയത്തോട് മുഴുവൻ വ്യാപിക്കാൻ അധികം സമയം വേണ്ടി വന്നില്ല. രാഷ്ട്രീയം അറിയാത്തതിന്റെ പേരിൽ ഇന്ന് അവർ എന്നെ തട്ടി കളിക്കുന്നു.നാളെ ഞാൻ ജയിച്ചാൽ ഉള്ള സ്റ്റുഡന്റസ് ന്റെ ഭാവി ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ കലാശമായ ദേഷ്യം തോന്നി.ഒരു നിമിഷം അഭിയേട്ടൻ ജയിക്കണം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.എന്റെ ജീവനേക്കാൾ വലുത് ആയിരുന്നു ഇപ്പോൾ എനിക്ക് സ്റ്റുഡന്റസ് ന്റെ ഭാവി...

പാർട്ടി റൂമിൽ ചെന്നു അവിടെ ഉള്ളവരോട് കാര്യങ്ങൾ അനേഷിക്കുമ്പോഴും അവർ ചില മുടന്തൻ ന്യായങ്ങൾ പറയുമ്പോഴും അതിനെതിരെ വീണ്ടും ശക്തമായി പ്രതികരിക്കുമ്പോഴും എന്നിൽ ദേഷ്യം മാത്രം ആയിരുന്നു.അവസാനം ആരൊക്കെയോ വന്നു എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു.ഇനി ഇങ്ങനെ ഒരിക്കലും ഉണ്ടാകരുത് എന്ന് പറയേണ്ടി വന്നു എനിക്ക്.അല്ല... അത് അത്യാവശ്യം ആണല്ലോ.. ക്ലാസ്സിൽ പോയി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും എനിക്ക് ആരോടെന്ന് ഇല്ലാത്ത ദേഷ്യം ആയിരുന്നു.അപ്പോഴാണ് ക്ലാസ്സിൽ നിന്ന് ചില വാർത്തമാനങ്ങൾ കേൾക്കുന്നത്.ഞാൻ അങ്ങോട്ട് വെറുതെ കാതോർത്തു. "എടി..നിനക്ക് മുണ്ട് എടുത്തവരെ ആണോ പാൻഡ്സ് എടുക്കുന്നവരെ ആണോ ഇഷ്ടം." "അങ്ങനെ ഒന്നും ഇല്ലടി.. ഞാൻ എല്ലാവരെയും വായ് നോക്കും." "എനിക്ക് മുണ്ട് എടുത്തവരെയ കൂടുതൽ ഇഷ്ടം.പക്ഷെ അവരെ കണ്ടു കിട്ടൽ കുറവാണ്.എല്ലാവരും ഇപ്പോൾ പാൻഡ്സ് അല്ലെ ഇടാറ്." "അതിനൊക്കെ ഇവിടുത്തെ സഖാക്കൾ.. എല്ലാവരും മുണ്ട് ഒക്കെ എടുത്തു... എന്ത് ഭംഗി ആണ് കാണാൻ.ksq കാരും മിക്കവരും എടുക്കുന്നുണ്ട്.എന്നാലും കൂടുതൽ സഖാക്കൾ തന്നെ ആണ് ഉടുക്കാർ." "എല്ലാവരും അങ്ങനെ ഒന്നും ഇല്ല.സ്ഥിരം ആയിട്ട് മുണ്ട് മാത്രം ഉടുക്കുന്ന ഒരു ആളുണ്ട്." "അതാരാ.."

"അഭിനന്ദേട്ടൻ..." അഭിയേട്ടന്റെ പേര് കേട്ടതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പോയി.അപ്പോൾ വീണ്ടും ഒന്ന് കൂടി ചെവിയോർത്തു. "അത് ശരിയാ.. അഭിനന്ദേട്ടൻ ഡെയിലി മുണ്ട് ഒക്കെ എടുത്തു നല്ല ഷർട്ട്‌ഉം ഇട്ട് പുഞ്ചിരിച്ചു നിൽക്കുന്നത് കാണാൻ എന്തു രസം ആണെന്നോ.. ഏത് പെണ്ണും നോക്കി നിന്നു പോവും." മേഘ ചിരിയോടെ പറയുന്നത് കേട്ടപ്പോൾ ഗൗരിയിൽ ഭദ്രകാളി ഇളകി.ഒരു വിധം അവൾ അത് നിയന്തിച്ചു. "മേഖേ.. നീ അങ്ങനെ ഒന്നും പറയണ്ട. നമ്മുടെ ആശക്ക് പുള്ളിയെ ഭയങ്കര ഇഷ്ട.. ഇലക്ഷന് ജയിച്ചു കഴിഞ്ഞാൽ പറയാം എന്ന് വിചാരിച്ചു ഇരിക്കുവാ.." "ഓഹ്.. ആശ സുന്ദരി അല്ലെ.. അഭിനന്ദ് ഏട്ടൻ എന്തായാലും അക്‌സെപ്റ് ചെയ്യും." ഗൗരി പെട്ടന്ന് തന്നെ എഴുനേറ്റു. വലിയ ഒച്ചയോടെ പാത്രം ബജിലേക്ക് വെച്ച് ദേഷ്യത്തിൽ എഴുന്നേറ്റ് പോയി. "ഇവൾക്ക് ഇത് എന്തു പറ്റി". "അഭിനന്ദ് ഏട്ടൻ ജയിക്കും എന്ന് പറഞ്ഞത് പിടിച്ചില്ല. അത്ര തന്നെ." അതും പറഞ്ഞു അവർ ചിരിക്കുമ്പോഴും ഗൗരി ദേഷ്യത്തൽ അഭിയുടെ അടുത്തേക്ക് നടക്കുകയായിരുന്നു. **** അവൾ അവന്റെ അടുത്ത് ചെല്ലുമ്പോൾ അവൻ ആരോടോ വർത്താനം പറയുകയായിരുന്നു. "ഓ... കണ്ട പെണ്ണുങ്ങളോട് വർത്താനം പറയായിരിക്കും. ഒക്കത്തിനെയും ചിരിച്ചു വശീകരിച്ചു വെച്ചേക്കുവല്ലേ.."

"എന്താടി നിന്ന് പിറുപിറുക്കുന്നെ.." "ദേ മനുഷ്യ.. നിങ്ങൾ എന്നേക്കാൾ നല്ല സൗദര്യം ഉള്ള പെണ്ണിനെ കണ്ടാൽ എന്നെ വിട്ടിട്ട് പോവോ.." "എന്താടി ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം." അവൾക്ക് പെട്ടന്ന് കരച്ചിൽ വന്നു. കരയുമ്പോൾ ഇന്ന് നടന്ന കാര്യം എല്ലാം അവൾ പറഞ്ഞു. അത് കേട്ടപ്പോൾ അവൻ പൊട്ടിച്ചിരിച്ചു. അവന്റെ ചിരി കണ്ടു അവൾ അവന്റെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു വീണ്ടും കരയാൻ തുടങ്ങി. "അയ്യേ.. ഇത്രേം ഉള്ളു നീ.. ഞാൻ കുറച്ചൂടെ പ്രതീക്ഷിച്ചു." അവൻ അത് പറഞ്ഞപ്പോൾ അവൾ വീണ്ടും കരഞ്ഞു. "അവൾക്ക് എന്നേക്കാൾ ഒരുപാട് ഭംഗി ഉണ്ട്.അവളുടെ മുമ്പിൽ ഞാൻ പുഴു. അവൾ പ്രോപ്പസ് ചെയ്ത എന്നെ വിട്ടു പോയാലോ.." "നീ എന്നെ കുറിച്ചു അങ്ങനെ ആണോ കരുതിയെ ഗൗരി.." അവന്റെ നേർമായാൽ ഉള്ള ശബ്ദം കേട്ട് അവൾ തല ഉയർത്തി. കണ്ണുകൾ അമർത്തി തുടച്ചിട്ടും വീണ്ടും അത് നിറഞ്ഞു വന്നു. "കരയല്ലേ പെണ്ണെ.. അവൾ എന്നല്ല.. ഇനി ഐശ്വര്യറായ് വന്നാലും എന്റെ സുന്ദരി നീയാ.. നിന്റെ സൗദര്യം അല്ല എന്റെ പ്രണയത്തിന്റെ അടിസ്ഥാനം. ആര് എന്തൊക്കെ പറഞ്ഞാലും നീ എന്റെ ആണ്.ആർക്കും വിട്ടു കൊടുക്കുകയും ഇല്ല ഞാൻ.എന്റെ മാത്രം... സഖാവിന്റെ സ്വന്തം പ്രിയ സഖി......".... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story