വാക പൂത്ത നാളിൽ : ഭാഗം 41

vakapootha nalil

രചന: കടലാസിന്റെ തൂലിക

"കരയല്ലേ പെണ്ണെ.. അവൾ എന്നല്ല.. ഇനി ഐശ്വര്യറായ് വന്നാലും എന്റെ സുന്ദരി നീയാ.. നിന്റെ സൗദര്യം അല്ല എന്റെ പ്രണയത്തിന്റെ അടിസ്ഥാനം. ആര് എന്തൊക്കെ പറഞ്ഞാലും നീ എന്റെ ആണ്.ആർക്കും വിട്ടു കൊടുക്കുകയും ഇല്ല ഞാൻ.എന്റെ മാത്രം... സഖാവിന്റെ സ്വന്തം പ്രിയ സഖി......" അത്രനേരം കരഞ്ഞു കൊണ്ടിരിക്കുന്ന എന്നിൽ പെട്ടന്ന് ഞാൻ പോലുമറിയാതെ ഒരു പുഞ്ചിരി വിടർന്നു. "ദേവൂട്ടിടെ വീട്ടിൽ നിന്ന വിളിച്ചത്. നിന്നേം കൂട്ടി അങ്ങോട്ട് ചെല്ലാൻ.." "യ്യോ.. ഇപ്പോഴോ.." "ഹ.ഇപ്പോൾ ചെല്ലന പറഞ്ഞത്.ഞാൻ ഫുഡ്‌ കഴിച്ചിട്ടില്ല.നീയും ശരിക്ക് കഴിച്ചിട്ടില്ല.അപ്പോൾ ഇന്നത്തെ ഫുഡ്‌ അവിടെന്ന് ആവാം.." "ആരെങ്കിലും കണ്ടാൽ.. മാത്രം അല്ല.എന്നെ ആരെങ്കിലും തിരക്കില്ലേ.." "നീയിങ്ങനെ പേടിച്ചാലോ ഗൗരി.. നിന്നെ അവർക്ക് സ്ഥാനാർഥി എന്ന രീതിയിൽ പ്രദർശിപ്പിക്കണം എന്നല്ലേ ഉള്ളു..

ഇന്ന് 8 മണി വരെ ഇവിടെ തന്നെ അല്ലെ..നമുക്ക് പോയി വേഗം തിരിച്ചു വരാം.." അഭിയേട്ടൻ അങ്ങനെ പറഞ്ഞിട്ടും എനിക്ക് പേടി തന്നെ ആയിരുന്നു.ദേവേച്ചിയുടെ വീട്ടുകാരെ ഒരിക്കൽ കൂടി കാണാനും അഭിയേട്ടന്റെ ഒപ്പം ബൈക്കിൽ ഇരുന്നു പോവാനും കഴിയുമെങ്കിലും പാർട്ടിയെ കുറിച്ച് ഓർക്കുമ്പോൾ ചെറിയ ഒരു ഭയവും. "നിനക്ക് എന്നെ വിശ്വാസം ഉണ്ടെങ്കിൽ വരാം.. അല്ലെങ്കിൽ വേണ്ട." അതും പറഞ്ഞു അഭിയേട്ടൻ ബൈക്ക് എടുക്കാൻ പോയി. എവിടെ നിന്നോ എനിക്കൊരു ധൈര്യം വന്നപ്പോൾ ഞാൻ ആരും കാണാതെ കോളേജിന്റെ ബാക്ക് ഗേറ്റ് ലൂടെ പുറത്തേക്ക് പോയി. അപ്പോഴേക്കും സഖാവ് വണ്ടിയും കൊണ്ട് വന്നിരുന്നു. ഞാൻ ഓടി പോയി അതിൽ കേറി ഇരുന്നു. "എന്തെ ഇപ്പോൾ വന്നോ ധൈര്യം."

പിന്നിലേക്ക് തിരിഞ്ഞു എന്നെ ആക്കി കൊണ്ട് പറഞ്ഞപ്പോൾ ഞാൻ മുതുകിന് ഇട്ട് ഒരു കുത്ത് കൊടുത്തു. "ഔ.. ഇതിപ്പോൾ എത്രാമത്തെ കുത്ത് ആണെന്ന് അറിയോ ഗൗരി.." അഭിയേട്ടൻ ദയനീയം ആയി പറഞ്ഞതും ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. വൈകാതെ ഞങ്ങൾ ദേവേച്ചിയുടെ വീട്ടിലേക്ക് യാത്ര ആയി അന്ന് ഫഹീംക്കയുടെ കൂടെ പോയ വഴി ആയിരുന്നില്ല അത്. നിറയെ പാടങ്ങളും തോടും നിറഞ്ഞു വഴി.. ആ യാത്ര ഞാൻ ഒത്തിരി ആസ്വദിച്ചു. കിട്ടില്ല എന്ന് പ്രതീക്ഷയിൽ നടന്ന എനിക് ഓർക്കപ്പുറത്ത് കിട്ടിയ സൗഭാഗ്യം. എന്റെ സഖാവ്..!! അദ്ദേഹത്തോട് ഒപ്പം ഉള്ള ഓരോ നിമിഷവും എനിക്ക് സന്തോഷം ആണ്.ഈ യാത്രയും... ദേവേച്ചിയുടെ വീട്ടിലേക്ക് വേഗം എത്തിയത് പോലെ തോന്നി.

വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ടു ഞങ്ങളെ കാത്തെന്ന പോലെ ഉമ്മറപ്പടിയിൽ ഇരിക്കുന്ന ദേവേച്ചിയുടെ അമ്മയെയും അച്ഛമ്മയെയും. ഓടി പോയി അവരെ കെട്ടിപിടിച്ചു. "ഓ.. അപ്പോൾ ഞങ്ങളെ മറന്നിട്ടില്ലല്ലേ.." അങ്ങനെ മറക്കാൻ പറ്റുവോ എന്റെ അമ്മിണി കുട്ടിയെ.. അച്ചമ്മ യുടെ ആടിയിൽ പിടിച്ചു കുസൃതിയോടെ ചോദിച്ചതും അച്ചമ്മ ഉറക്കെ ചിരിച്ചു. "നീ ഇവരെയും കയ്യിൽ എടുത്തോ..." അത്ഭുതത്തോടെ ഉള്ള അഭിയേട്ടന്റെ ചോദ്യം കേട്ട് ഞാൻ ഒന്ന് വെളുക്കനെ ചിരിച്ചു. "ഇതൊക്കെ എന്ത്.." ഞാൻ ഇല്ലാത്ത കോളർ പൊക്കി കാണിച്ചിട്ട് പറഞ്ഞു. "ഗൗരി എന്നും ഞങ്ങളായിട്ട് വീഡിയോ കാൾ ചെയ്യാറുണ്ട്." "ഓഹോ.. അപ്പോൾ അതാണല്ലേ സീക്രെട്.കഴിഞ്ഞ വട്ടം എന്തൊരു അടക്കവും ഒതുക്കവും ആയിരുന്നു.അന്നേ ഞാൻ പറഞ്ഞതല്ലേ ഇവൾ ഇങ്ങനെ ഒന്നും അല്ലെന്ന്." "നിനക്ക് കുശുമ്പ് ആണ്... ഞങ്ങൾടെ ഗൗരി മോള് പാവാ.. അല്ലെ അമ്മേ.."

"അതേ.." "ഓ.. ഇപ്പോൾ രണ്ടാളും അവളുടെ പക്ഷം പിടിച്ചോ.. അവൾ ഇപ്പോൾ പോവും.അത് കഴിഞ്ഞാൽ ഞാനെ ഇവിടെ ഉണ്ടാവുള്ളു എന്ന് മറക്കണ്ട." അഭിയേട്ടന് അവരോട് അതും പറഞ്ഞു എനിക്ക് ഒരു കൂർത്ത നോട്ടവും തന്നിട്ട് പോയി. "അച്ഛൻ എവിടെ അമ്മേ.." "അദ്ദേഹം പാലക്കാട്ടേക്ക് പോയി.കൂടെ അഭിയുടെ അച്ഛനും ഉണ്ട്. നാളെയോ മറ്റന്നാളോ തിരിച്ചു വരുകയുള്ളു..ഇടക്ക് ഇത് ഉള്ളതാ..മോള് വാ.. ഭക്ഷണം കഴിക്കാം." അവർ എന്നെയും കൊണ്ട് ഡൈനിംഗ് ടേബിളിലോട്ട് പോയി. അഭിയേട്ടൻ ആദ്യമേ അവിടെ ഹാജർ ആയിരുന്നു. പക്ഷെ നല്ല ഫോണിൽ കളി ആണെന്ന് മാത്രം. കാര്യമായിട്ട് ആർക്കോ വോയിസ്‌ മെസ്സേജ് അയക്കുന്നുണ്ട്. വല്ല പെണ്ണുങ്ങൾക്കും ആവോ ദൈവമേ..

"ഡാ.. അഭി.. ആ ഫോൺ അങ്ങോട്ട് മാറ്റി വെച്ചു കഴിക്കാൻ നോക്ക്." അഭിയേട്ടൻ പെട്ടന്ന് തന്നെ ഫോൺ മാറ്റി വെച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി. എന്റെ ഓപ്പോസിറ് ആയാണ് ഇരിക്കുന്നത് എങ്കിലും ഒരു നോട്ടം പോലും എന്നിലേക്ക് പാളി വീഴാതെ ആയപ്പോൾ എന്തോ ചെറിയ ഒരു വിഷമം തോന്നി. ഭക്ഷണം കഴിക്കുമ്പോൾ എല്ലാം ഞങ്ങൾ പരസപരം വർത്താനം പറഞ്ഞു.നല്ല സന്തോഷം ഉണ്ടായിരുന്നു അപ്പോൾ.വർഷങ്ങൾ ആയി എന്റെ വീട്ടിൽ ഇത് പോലെ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ട്.എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ അമ്മ വല്ലതും കഴിക്കു.. അതും മിക്കപ്പോഴും അടുക്കളയിൽ ഇരുന്നു തന്നെ.. ടേബിളിലേക്ക് വരാൻ പറഞ്ഞാലും വരില്ല.പേടിയാണ് അമ്മക്ക്.. അതങ്ങനെ ഒരു സാധു.. അതിന്റെ ജീവിതം അങ്ങനെ ആയി.. ഓരോന്നോർത്ത് അങ്ങനെ ഇരുന്നപ്പോൾ ചെറുതായി കണ്ണുനീർ പൊടിഞ്ഞു.ആരെങ്കിലും കാണുന്നതിന് മുൻപ് വേഗം തുടച്ചു കളഞ്ഞെങ്കിലും സഖാവ് അത് കണ്ടിരുന്നു.

എന്തു പറ്റി എന്ന് പിരികം പൊക്കി ചോദിച്ചെങ്കിലും ഞാൻ കണ്ണടച്ച് ഒന്നുമില്ലെന്ന് പറഞ്ഞു. ഭക്ഷണം കഴിച്ചു എഴുന്നേറ്റു ഞാൻ വീണ്ടും അവരുമായി വർത്താനം പറഞ്ഞു ഇരുന്നു.പിന്നെ വീട് ഒക്കെ ഒന്ന് ചുറ്റി കാണാൻ പറഞ്ഞു അമ്മ തള്ളി വിട്ടു. പഴയ ഒരു നാല് രൂപത്തിൽ ഉള്ള ആ വീട്ടിലെ ഓരോ ഇടനാഴിയിലൂടെയും ഞാൻ നടന്നു.ഇടക്ക് എപ്പോഴോ എനിക്ക് മണിച്ചിത്രത്തഴ് ഓർമ വന്നു.അപ്പോ തന്നെ വല്ലാത്ത ഒരു പേടി എനിക്ക് വന്നു.നെഞ്ചു വല്ലാതെ ഇടിക്കാൻ തുടങ്ങി. "ഡീ.." "അയ്യോ.."ഞാൻ ഉറക്കെ നിലവിളിച്ചതും ആരോ വന്നെന്റെ വാ പൊത്തി. അഭിയേട്ടൻ ആയിരുന്നു അത്.മൂപ്പർ ആണെന്ന് കണ്ടതും ചമ്മിയത്തിന്റെ നല്ല ഒരു ഭാവം എന്റെ മുഖത്തു തെളിഞ്ഞു വന്നിരുന്നു. "നീയെന്തിനാ അലറിയത്."

"അത് പിന്നെ... നാഗവല്ലി." "ഉം... നാഗവല്ലി. അതും ഇവിടെ.വെറുതെ അല്ല എന്റെ മോള് ഇപ്പോഴും അച്ഛനെ പേടിച്ചു നടക്കുന്നത്." അഭിയേട്ടൻ ആക്കി പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഒന്ന് ഇളിച്ചു കാണിച്ചു.മുപ്പർ അപ്പോൾ തന്നെ തിരിഞ്ഞു നടന്നു. ചെറുതായ് പേടി ഉള്ളത് കൊണ്ട് ഞാനും മൂപ്പരുടെ കൂടെ തന്നെ നടന്നു. പെട്ടന്ന് അഭിയേട്ടൻ ഒരു മുറിക്കുള്ളിൽ കയറി. "ദേവൂട്ടീടെ മുറി ആണ്.വാ.." ഞാൻ പുറത്തു മടിച്ചു നിൽക്കുന്നത് കണ്ടു സഖാവ് ഒറ്റ പിരികം ഒന്ന് പൊക്കി. "അത് പിന്നെ.. ഒരാളുടെ സമ്മതം ഇല്ലാതെ അയാളുടെ മുറിയിൽ കയറുക എന്നൊക്കെ പറഞ്ഞാൽ.." ഞാൻ മടിച്ചു മടിച്ചു അത് പറഞ്ഞതും അഭിയേട്ടൻ പൊട്ടി ചിരിച്ചു. "നീ ഇങ് വന്നേ ഗൗരി.." അഭിയേട്ടൻ എന്റെ കൈ പിടിച്ചു വലിച്ചപ്പോൾ ഓട്ടോമാറ്റിക് ആയി ഞാൻ അതിന്റെ ഉള്ളിലേക്ക് കയറി. നല്ല വിശാലമായ ഒരു മുറി ആയിരുന്നു അത്.മരം കൊണ്ട് നിർമിച്ചത് പോലെ തോന്നുന്നു.

ചുവരിൽ നിറയെ പെയിന്റ്ങ് ആണ്.അതൊക്കെ ദേവേച്ചിയുടെ ആണെന്ന് അഭിയേട്ടൻ പറഞ്ഞു. പെയിന്റ്ങ്‌സ് ഒക്കെ നോക്കുമ്പോൾ ആണ് മുറിയിൽ ഒരു നൃത്തകാരിയുടെ ഫോട്ടോ കണ്ടത്.അതോട് കൂടി എനിക്ക് വീണ്ടും നാഗവല്ലിയെ ഓർമ വന്നു.ഞാൻ അഭിയേട്ടനോട് ചേർന്ന് നിന്നു. മുറിയിൽ ഒരു മേശ ഉണ്ടായിരുന്നു.അതിന് താഴെ ആയുള്ള തട്ടിൽ ഒരുപാട് പുസ്തകങ്ങൾ അടക്കി വെചിരിക്കുന്നു.എല്ലാത്തിനും ഉപരി നല്ല വൃത്തിയും വെടിപ്പും ഉള്ള മുറി.പെട്ടന്ന് ഞാൻ എന്റെ മുറിയുടെ കാര്യം ഓർത്തപ്പോൾ ദേവേച്ചിയെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. സഖാവ് എന്റെ മുമ്പിലേക്ക് കുറച്ചു ചിത്രങ്ങൾ വെച്ച് നീട്ടി.സംശയത്തോടെ അത് നോക്കിയപ്പോൾ ആണ് ഫഹീംക്കയുടെ ചിത്രം ഞാൻ അതിൽ കണ്ടത്.അതിമനോഹരം ആയി വരച്ചിരിക്കുന്നു ഫാഹീംക്കയെ..

ജീവനുള്ള ചിത്രം പോലെ.. അത് പോലെ ഉള്ള പല പല ചിത്രങ്ങൾ ഉണ്ടായിരുന്നു അതിൽ... ഒരു വട്ടം ആ ചിത്രങ്ങൾ കണ്ടാൽ മനസ്സിലാകുമായിരുന്നു ദേവേച്ചിക്ക് ഫഹീംക്കയെ എത്രമാത്രം ഇഷ്ടം ആണെന്ന്.എന്റെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി വിടർന്നു. വേറെ ഒരു ചിത്രം കണ്ടപ്പോൾ ഞാൻ സംശയത്തോടെ അഭിയേട്ടനെ നോക്കി.ഫാഹീംക്കയുടെ ചിത്രത്തിൽ കുറെ വെട്ടുകൾ ഇട്ടിട്ടുള്ളതായിരുന്നു അത്.. "അന്ന് അവൻ ഒരു പെൺകുട്ടിയും ആയി സംസാരിക്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു ചെയ്തതാണ് അവൾ." അഭിയേട്ടൻ ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് രണ്ട് കാര്യങ്ങൾ ഉറപ്പായി. ഒന്ന് ദേവേച്ചിക്ക് അഭിയേട്ടനെ ഇഷ്ടം ആണ്.രണ്ട് എന്നേക്കാൾ വലിയ കുശബി ആണ് ദേവേച്ചി.. ആ മുറിയിൽ നിന്ന് ഞങ്ങൾ പുറത്തു ഇറങ്ങുമ്പോൾ മായാത്ത ഒരു പുഞ്ചിരി എന്റെ കൂടെ ഉണ്ടായിരുന്നു.

"സമയം 2.30 കഴിഞ്ഞു.നമുക്ക് പോകാം." "കുറച്ചു കൂടെ കഴിഞ്ഞിട്ട് പോവാം.." ഞാൻ ദയനീയം ആയി അഭിയേട്ടനെ നോക്കി.എനിക്ക് അവിടെ അത്ര ഇഷ്ടപ്പെട്ടിരുന്നു. "നീയല്ലേ ഇങ്ങോട്ട് വരാൻ പോലും പേടിച്ച ആൾ.ഇത്ര പെട്ടന്ന് അതൊക്കെ മാറിയോ.." "ഓഹ്.. അല്ലേലും അഭിയേട്ടന് കളിയാക്കൽ ഇച്ചിരി കൂടുന്നുണ്ട്." ഞാൻ അതും പറഞ്ഞു മുറ്റത്തേക്ക് നടന്നു. പിന്നിൽ നിന്ന് വിളിക്കണേ എന്ന് ഒരു 100 ആവർത്തി മനസ്സിൽ പറഞ്ഞു. "അതിലെ അല്ല.ഇതിലെ.. വേണെങ്കിൽ വാ.." അഭിയേട്ടൻ എന്നെ ഒന്ന് നോക്കി കിഴക്കോട്ടു നടന്നതും ഞാൻ ഓടി അഭിയേട്ടന്റെ പിന്നാലെ പോയി . ആ പാടയോരത്തു കൂടി അഭിയേട്ടനോട് ചേർന്ന് നടക്കുമ്പോൾ ഞങ്ങൾക്ക് അനുഗ്രഹം ഏകി മന്ദ മാരുദനും ഉണ്ടായിരുന്നു.ഇളം കാറ്റ് മുടിയിഴകളിലൂടെ കടന്നു പോകുമ്പോൾ ഉറക്കെ ഒന്ന് കൂകാൻ തോന്നി പോയി.സന്തോഷം കൊണ്ടാണ്.അല്ലാതെ എനിക്ക് വട്ടൊന്നും അല്ല.

ഏതോ ഒരു കുളം കണ്ടപ്പോൾ അതിലെ ആമ്പലിനെ പറിച്ചു തരാൻ പറഞ്ഞു ഞാൻ വാശി പിടിപ്പോൾ എന്നെ കൂർപ്പിച്ചു ഒന്ന് നോക്കിയപ്പോഴും മുണ്ടും മടക്കി കുത്തി കൈ നിറയെ ആമ്പൽ പൂക്കൾ പറിച് എനിക്ക് സമ്മാനിച്ചപ്പോഴും ഇടക്ക് കാല് ഒന്ന് ഇടറിയപ്പോൾ പെട്ടന്നുള്ള ഭീതിയുടെ എന്നെ താങ്ങി നിർത്തിയപ്പോഴും സൂക്ഷിച്ചു നടക്ക് എന്നും പറഞ്ഞു തലക്ക് ഒരു കൊട്ട് തരുമ്പോഴും അഭിയേട്ടൻ എനിക്ക് കൂടുതൽ കൂടുതൽ പ്രിയപ്പെട്ടത് ആയി മാറുകയായിരുന്നു.ഒരിക്കലും വിട്ടു പിരിയല്ലേ എന്ന് ആഗ്രഹിക്കുകയാണ് ഞാൻ ഇപ്പോൾ.ഈ ജന്മം മുഴുവൻ എന്റെ സഖാവിന്റെ സഖി ആയി ജീവിച്ചു മരിക്കാൻ എനിക്ക് ഭാഗ്യം തരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു ഞാൻ അപ്പോൾ...

വെയിൽ നീങ്ങിയ ഒരു സ്ഥലത്ത് എന്നെയും കൊണ്ട് ഇരുന്നു അഭിയേട്ടൻ.ആമ്പൽ പൂവിന് ഒരു മുത്തവും കൊടുത്തു സഖാവിന്റെ തൊട്ട് പിന്നിൽ ആയി ഞാനും ഇരുന്നു. കുറെ നേരം ഞങ്ങൾ ആ നെൽപ്പാടങ്ങളെ നോക്കി നിശബ്ദമായി ഇരുന്നു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും പുറത്തേക്ക് വന്നില്ല. "നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ ഗൗരി.." "അത്... അഭിയേട്ടന്റെ പിന്നാലെ ഒരുപാട് പെൺകുട്ടികൾ നടക്കുന്നില്ലേ.. ഒരുപാട് സുന്ദരികൾ.. എനിക്ക് വലിയ സൗന്ദര്യം ഒന്നും ഇല്ല, അധികം നിറം ഇല്ല, മുട്ടോളം മുടി ഇല്ല, വിടർന്ന കണ്ണുകൾ ഇല്ല.. എന്നിട്ടും... എന്നിട്ടും എന്തെ സഖാവ് എന്നെ പ്രണയിക്കാൻ കാരണം." സഖാവ് എന്റെ മുഖത്തേക്ക് ഒറ്റു നോക്കി. പിന്നെ വെറുതെ ഒന്ന് ചിരിച്ചു.

"പ്രണയത്തിന് നിറം ഇല്ല ഗൗരി.. കവി ഭാവനയിൽ പറയുന്ന സൗന്ദര്യം ഒന്നും പ്രണയിനിക്ക് വേണം എന്നില്ല. നിന്നെ എന്നിലേക്ക് ആകർഷിച്ച ആ ശക്തി... അത് എന്താണെന്ന് എനിക്ക് അറിയില്ല.പക്ഷെ അതിനെ പ്രണയം എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം. എനിക്ക് നിന്നോടുള്ള പ്രണയത്തിന് കാരണം പ്രണയം തന്നെ ആണ്. അതിന് അപ്പുറം ഒന്നും ഇല്ല.ഓർമ്മകൾ മണ്ണോട്‍ലിയും വരെ എന്റെ ഉള്ളിലെ പ്രണയിനി നീ മാത്രം ആയിരിക്കും." ****** അമ്മയോടും അച്ഛമ്മയോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ കരയുകയായിരുന്നു ഞാൻ.. ഒപ്പം അവരും. "കരയല്ലേ മോളെ.. ഇങ്ങോട്ട് തന്നെ വരേണ്ടവൾ അല്ലെ നീ.. എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും അത് അങ്ങനെ തന്നെ ആയിരിക്കും. കേട്ടല്ലോ.."

അമ്മ അത് പറഞ്ഞപ്പോൾ അവരെ വിട്ടു പിരിയേണ്ട വേദനയിലും ഞാൻ സന്തോഷിച്ചു.. "എത്ര ദുഖത്തിലും കൂടെ ഉണ്ടെന്ന് പറയാൻ ഒരാള്... അതല്ലേ ഏറ്റവും വലിയ ഭാഗ്യം." തിരിച്ചു വണ്ടിയിൽ കയറുമ്പോൾ അമ്മ പിന്നിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു... "ഇനിയും വരണേ മോളെ..." ***** അവരുടെ വീട്ടിലേക്കുള്ള ഇടവഴി കഴിഞ്ഞപ്പോൾ തൊട്ട് ഞങ്ങളെ ആരോ ഫോളോ ചെയ്യുന്ന പോലെ തോന്നി. സൈഡ് കൊടുത്തിട്ടും പോകാതെ ആ വണ്ടി പോകാതെ ആയപ്പോൾ എനിക്ക് എന്തോ പേടി ആവാൻ തുടങ്ങിയിരുന്നു. "പേടിക്കണ്ട. മുറുകെ പിടിച്ചു ഇരുന്നോ.." സഖാവിന്റെ വാക്കുകൾ വലിയ ഒരു സമാധാനം ആയിരുന്നു. പക്ഷെ അതിന് അതികം ആയുസ് ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ആ ബൊലേറോ ഞങ്ങളെ ഇടിച്ചിട്ട് കടന്നു പോയിരുന്നു....... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story