വാക പൂത്ത നാളിൽ : ഭാഗം 42

vakapootha nalil

രചന: കടലാസിന്റെ തൂലിക

അവരുടെ വീട്ടിലേക്കുള്ള ഇടവഴി കഴിഞ്ഞപ്പോൾ തൊട്ട് ഞങ്ങളെ ആരോ ഫോളോ ചെയ്യുന്ന പോലെ തോന്നി. സൈഡ് കൊടുത്തിട്ടും പോകാതെ ആ വണ്ടി പോകാതെ ആയപ്പോൾ എനിക്ക് എന്തോ പേടി ആവാൻ തുടങ്ങിയിരുന്നു. "പേടിക്കണ്ട. മുറുകെ പിടിച്ചു ഇരുന്നോ.." സഖാവിന്റെ വാക്കുകൾ വലിയ ഒരു സമാധാനം ആയിരുന്നു. പക്ഷെ അതിന് അതികം ആയുസ് ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ആ ബൊലേറോ ഞങ്ങളെ ഇടിച്ചിട്ട് കടന്നു പോയിരുന്നു... ***** എപ്പോഴോ ബോധം വീണപ്പോൾ തലക്ക് വല്ലാത്ത കനം അനുഭവപ്പെട്ടു.അപ്പോഴാണ് കുറച്ചു മുൻപ് നടന്ന സംഭവത്തെ പറ്റി ആലോചിച്ചത്.കണ്ണുകൾ തുറക്കാൻ ഏറെ പ്രയാസം തോന്നിയെങ്കിലും മിനക്കിട്ട് തുറന്നു.ആശുപത്രി ആണ് പ്രതീക്ഷിച്ചത്.പക്ഷെ ചുറ്റും ഇരുട്ട് മാത്രം ആയിരുന്നു.ഒന്നും വ്യക്തം അല്ല.ശരീരം മുഴുവൻ വല്ലാതെ വേദനിക്കുന്നു.ഒന്ന് നീർന്ന് ഇരിക്കാൻ നോക്കിയിട്ട് പറ്റുന്നുണ്ടായില്ല. ഒന്ന് കൈ അനക്കാൻ പോലും കഴിഞ്ഞില്ല. അപ്പോഴാണ് മനസ്സിലായത് എന്റെ കൈകളെ വലിഞ്ഞു മുറുക്കി

എവിടെയോ കെട്ടി ഇട്ടിരിക്കുകയാണെന്ന്.ഇരിക്കുന്ന അവസ്ഥയിലാണ് കെട്ടി ഇട്ടിരിക്കുന്നത് എങ്കിലും ശരീരം നന്നായി തന്നെ വേദനിക്കുന്നുണ്ടായിരുന്നു. ആരാണ് എന്നെ കെട്ടിയിട്ടിരിക്കുന്നത്. അതും എന്തിന്..? ആരായിരുന്നു ഞങ്ങളെ വണ്ടി ഇടിപ്പിച്ചത്.. ഇപ്പോൾ ഇവിടെ കൊണ്ട് വന്നതും. പെട്ടന്ന് എനിക്ക് സഖാവിനെ ഓർമ വന്നു.. എവിടെ ആണ് സഖാവ്. എന്തു പറ്റിയിട്ടുണ്ടാവും എന്റെ അഭിയേട്ടന്. ചുറ്റും ഇരുട്ടായത് കൊണ്ട് ഒന്നും കാണുന്നുണ്ടായില്ല. പല കാര്യങ്ങൾ ഒരു നിമിഷം മനസ്സിൽ മിന്നി മറഞ്ഞു. സഖാവ് ഇപ്പോൾ എവിടെ ആയിരിക്കും അവൾക്ക് നന്നേ പേടി ആവാൻ തുടങ്ങി. പെട്ടന്ന് വാതിൽ മലർക്കേ തുറന്നു. വാതിലിന് ഇടയിലൂടെ അരിച്ചു വരുന്ന വെളിച്ചം അവളുടെ കണ്ണുകളെ അസ്വസ്ഥയാക്കി.പക്ഷെ അവൾക്ക് അറിയണമായിരുന്നു അത് ആരാണെന്ന്. അവൾ കണ്ണൊന്നു ചിമ്മി വലിച്ചു തുറന്നു. "ബായ്.. ഈ പെണ്ണ് കണ്ണ് തുറന്നു." "അവളെ ഇങ്ങോട്ട് കൊണ്ട് വാ.." വാതിലിന് പുറത്തു നിന്ന് ഒരു ശബ്ദം കേട്ടതും ആ ഗുണ്ടയെ പോലെ തോന്നിക്കുന്ന ആൾ വന്നു അവളുടെ കെട്ടുകൾ അഴിച്ചു.

"എണീക്ക്." കൈ കാലുകൾ കുടഞ്ഞു അവൾ എഴുന്നേറ്റു. തന്നെ ആരോ തട്ടി കൊണ്ട് വന്നതാണ് എന്ന് അവൾക്ക് മനസ്സിലായി. പക്ഷെ സഖാവ് എവിടെ. ഒരു നിമിഷം ആ ഗുണ്ടയുടെ കണ്ണ് വെട്ടിച്ചു കുതറിയോടിയാലോ എന്ന് അവൾക്ക് തോന്നി. അടുത്ത നിമിഷം എന്തു സംഭവിക്കും എന്നോർത്തപ്പോൾ അവൾ അത് വേണ്ടെന്ന് വെച്ചു. എങ്കിലും അയാൾ അവളെ പിടിച്ചു കെട്ടി ഒരാളുടെ മുമ്പിൽ കൊണ്ട് പൊയി നിർത്തി. എന്നെ ഇങ്ങോട്ടേക്കു പിടിച്ചു കൊണ്ടു വന്ന ആളാണ് എന്റെ മുൻപിൽ ഇപ്പോൾ ഇരിക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും തലയുയർത്തി നോക്കാൻ കഴിഞ്ഞില്ല. "ആഹാ.. ഒന്ന് തലയുയർത്തി നോക്കന്റെ ഗൗരി കുട്ടി..." പരിജയം ഉള്ള ശബ്ദം മുമ്പിൽ കേട്ട് അവൾ വേഗം തലയുയർത്തി നോക്കി. അവിടെ കാൽ മുട്ടിൻ മേൽ കാൽ കയറ്റി വെച്ചിരിക്കുന്ന ആളെ കണ്ടവൾ ഞെട്ടി! "ഫഹീംക്ക!!!" "അതേ.. ഫഹീം തന്നെ ആണ്". "ഇക്ക.. എന്താ ഇതൊക്കെ. എന്തിനാ എന്നെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നത്. അഭിയേട്ടൻ എന്തിയെ..?" അവൾ ഞെട്ടലോടെ ഓരോന്ന് ചോദിക്കുമ്പോഴും അവന്റെ മുഖത്ത് പരിഹാസം ആയിരുന്നു.

"എടൊ.. അവനെ ഇങ് കൊണ്ട് വാ.." ഉടനെ ഒരാൾ അഭിയെ വലിച്ചിഴച് കൊണ്ട് വരുന്നത് ഗൗരി കണ്ടു.. അവന്റെ മേലാകെ ചോര ആയിരുന്നു. നെറ്റിയിലും മുഖത്തും ദേഹത്തും ആയി ഒരുപാട് അടി കൊണ്ട പാടുകൾ.. ആ ക്രീം കളർ ഷർട്ട്‌ ന്റെ മുക്കാൽ ഭാഗവും ചുവന്നിരിക്കുന്നു. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അവന്റെ അടുത്തേക്ക് ഓടാൻ പോയപ്പോഴേക്കും അവളുടെ കഴുത്തിലേക്ക് ആരോ കത്തി വെച്ചിരുന്നു. സിദ്ധാർഥ് ആയിരുന്നു അത്.. ആദ്യം അവൾക്ക് ഒന്നും മനസ്സിലായില്ലെങ്കിൽ പിന്നീട് അതൊരു ട്രാപ് ആണെന്ന് അവൾക്ക് മനസ്സിലായി. "ഇക്ക... എന്താ.. എന്താ ഇതൊക്കെ". "ഇക്കയോ.. നീ എന്താ ഗൗരി കരുതിയത്. ജീവിതകാലം മുഴുവൻ നിന്റെ ഇഷ്ടങ്ങൾക്കോത്ത് നിൽക്കുന്ന കളിപ്പാവ ആണ് ഞാനെന്നോ.. എന്നാൽ നിനക്ക് തെറ്റി. അധികാരം തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് നീ ഞങ്ങൾക്ക് തടസമാണ്." ഫഹീംന്റെ വാക്കുകൾ കേട്ട് അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. "മതിയട.. ബാക്കി ഇവളുടെ തന്തയും മാറ്റവനും വന്നിട്ട് വിശദീകരിച്ചു പറയാം. അത് പോരെ ഗൗരി.."

എന്താണ് ഇവരുടെ ഉദ്ദേശം എന്ന് അവൾക്ക് മനസ്സിലായില്ല. പക്ഷെ അച്ഛനും കൂടി ഉൾപ്പെട്ട കാര്യം എന്തായാലും നല്ലതാവാൻ വഴി ഇല്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. "സഖാവിനെ നിങ്ങൾ എന്താ ചെയ്തത്." "ശരീരത്തിൽ നിന്നും ചോര പൊടിഞ്ഞിട്ടും അവന് നികളിപ്പ്. ഞങ്ങളെ തല്ലാൻ വരുന്നു. അത് കൊണ്ട് അവന്റെ നിഗളിപ്പ് മാറുന്നത് വരെ ഒന്ന് മയങ്ങാൻ ഇൻജെക്ഷൻ കൊടുത്തിരിക്കുവാ.." അവർ പറയുന്നത് അവൾ ഞെട്ടലോടെ കേട്ട് നിന്നു. ആകെ ഒരു തരം മരവിപ്പ് അവളെ വന്നു മൂടി. "അഭിയേട്ടനെ ഇങനെ ദ്രോഹിക്കാൻ മാത്രം ആ പാവം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്. സ്വന്തം പോലെ സ്നേഹിച്ചിട്ടല്ലേ ഉള്ളു.." ഫഹീംക്കയുടെ ഷർട്ടിൽ പിടിച്ചു കുലുക്കി അവൾ അത് ചോദിച്ചപ്പോൾ മെല്ലെ അവൻ അവളുടെ കൈകളെ അടർത്തി മാറ്റി കൊണ്ട് പറഞ്ഞു : "അതെല്ലാം നീ വൈകാതെ അറിയും എന്റെ ഗൗരി.." അപ്പോഴേക്കും രണ്ട് പേർ വന്നു അവളെ പിടിച്ചു ആ പഴയ മുറിയിലേക്ക് കൊണ്ട് പോയി. ഒരുപാട് കിടന്ന് കുതറി എങ്കിലും അവർക്കത് ഏഷിയില്ല. *****

ആ ഇരുട്ട് ഒറ്റപ്പെട്ട് ഇരിക്കുമ്പോഴും ഞാൻ ഞെട്ടലിൽ തന്നെ ആയിരുന്നു. ഇന്നലെ ഇക്കാക്ക് വേണ്ടി സംസാരിച്ച അഭിയേട്ടനോട് ഇത്രയും ക്രൂരമായി പെരുമാറാൻ ഇക്കാക് എങ്ങനെ കഴിഞ്ഞു. സ്വന്തം പോലെ സ്നേഹിച്ചത് അല്ലെ അഭിയേട്ടൻ.. ഏറ്റവും പ്രിയപ്പെട്ടവളെ കൊടുത്തില്ലേ.. എന്റെ.. എന്റെ സ്വന്തം ആങ്ങളയെ പോലെ കരുതിയതല്ലേ ഞാൻ.. എന്നിട്ടും എങ്ങനെ അവർക്ക് ഇതിന് കഴിഞ്ഞു.. കുറെ നേരം കൂടി ആ ഇരുട്ട് മുറിയിൽ ഇരുന്നു. പുറം ലോകം എന്താണെന്ന് അറിയില്ല. സമയം എത്ര ആയി എന്നൊന്നും.. അല്ലെങ്കിൽ പിന്നെ അതെല്ലാം അറിഞിട്ട് എന്തിനാ.. മരിക്കാൻ പോകുന്നവർക്ക് എന്തിന് സമയം. പക്ഷെ ഞാൻ മരിച്ചാലും സഖാവിന് ഒന്നും പറ്റാൻ അനുവദിക്കരുത്. മനസ്സിൽ അങ്ങനെ വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആ തടിയൻ ഗുണ്ട വാതിൽ മലർക്കേ തുറന്നത്. ഇപ്രാവശ്യം വെളിച്ചം എനിക്ക് അരോചകം ആയി തോന്നിയില്ല. എന്തിനെയും നേരിടാൻ ഞാൻ തയ്യാറായിരുന്നു. "നടക്ക്." അയാൾ പറയുന്നത് കാത്തിരുന്നത് പോലെ ഞാൻ എഴുന്നേറ്റു നടന്നു. അച്ഛൻ ഉണ്ടായിരുന്നു അവിടെ. വലിയ അത്ഭുതം ഒന്നും തോന്നിയില്ല. ഇക്കയുടെ അടുത്ത് കൂടെ പോയിട്ടും ഒന്ന് തലയുയർത്തി നോക്കാൻ പോലും എനിക്ക് തോന്നിയില്ല. അത്രക്ക് മരവിച്ചിരുന്നു മനസ്.

അച്ഛന്റെ മുമ്പിലായി എന്നെ അയാൾ കൊണ്ട് നിർത്തി. കരണം പുകച്ചുള്ള അടി ആയിരുന്നു ആദ്യത്തെ അച്ഛന്റെ സമ്മാനം. "ഫ.. എരണം കെട്ടവളെ.. പ്രേമിക്കാൻ നടന്നിരിക്കുന്നു അവള്. അതും അവനെ.. ആ കട്ട സഖാവിനെ.. തുഫ്ഫ്.. നാണം ഇല്ലെടി നിനക്ക്. വെട്ടി കുഴിച്ചു മൂടേണ്ട സമയം കഴിഞ്ഞു രണ്ടിനെയും.. ഇത്ര നാളും അത് ചെയ്യഞ്ഞത് എന്റെ ഭാവിയെ ഓർത്താണ്. പക്ഷെ ഇനിയും അത് നീട്ടുന്നില്ല.നിന്റെ ആഭാസം ഇനിയും തുടർന്നാൽ എന്റെ തലക്ക് മുകളിൽ നീ വളരും. ഒപ്പം വളരുന്നതിനെ വെട്ടി മാറ്റിയെ ചരിത്രം ഉള്ളു.." ഞങ്ങളെ രണ്ടിനെയും കൊല്ലാൻ ആണ് അച്ഛന്റെ തീരുമാനം എന്ന് ആ വാക്കുകളിലൂടെ മനസ്സിലായിരുന്നു. രക്ഷപ്പെടാൻ ഉള്ള പല മാർഗങ്ങൾ ആലോചിച്ചെങ്കിലും ഒന്നും കിട്ടിയില്ല. രക്ഷപ്പെടാൻ എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ് കിട്ടണേ എന്ന് ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ മാത്രമേ അപ്പോൾ കഴിഞ്ഞുള്ളു.. "അവന്റെ കണ്ണ് തുറന്നോ.." "ഇത് വരെ ഇല്ല." "അതെന്ത.. ഇൻജെക്ഷന്റെ ഡോസ് കൂടിയോ.." "കൂടിയാലും ഇപ്പോൾ എന്ത്? ചവാൻ ഉള്ളവനല്ലേ.."

സിദ്ധാർഥ് ഏട്ടന്റെ വാക്കുകൾ ഒരു നിമിഷം എന്നെ വിറകൊള്ളിച്ചു. "എന്തു പറഞ്ഞട നാറി നീ..." എന്നിൽ പൊന്തി വന്ന ദേഷ്യം മുഴുവൻ സർവ ശക്തിയാൽ അയാളുടെ മുഖത്തു പതിഞ്ഞു.എന്നിട്ടും എന്റെ ദേഷ്യം കെട്ടടങ്ങിയിരുന്നില്ല. "എടീ... നീ എന്നെ തല്ലിയല്ലേ.." ഊക്കിലുള്ള ഒരു അടി മാത്രമേ ഓർമ ഉള്ളു.. ഞാൻ അങ്ങനെ തന്നെ നിലത്തേക്ക് ഇരുന്നു പോയി. "അവളുടെ മറ്റവനെ പറഞ്ഞത് അവൾക്ക് പിടിച്ചില്ല. ചവാൻ പോകുന്നവന്റെ അവസാന പിടച്ചിൽ ആടി ഇത്.." അത് കൂടി കേട്ടപ്പോൾ ഞാൻ ആകെ തളർന്നു പോയി. "നിനക്ക് മറ്റൊരാളെ കൂടി പരിചയപ്പെടുത്താം." ഫഹീംക്ക അത് പറഞ്ഞപ്പോൾ ഞാൻ അറപ്പോടെ മുഖം തിരിച്ചു. "വന്നല്ലോ ആള്." വന്നവൻ ആരാണെന്ന് നോക്കിയ ഞാൻ പിന്നെയും ഞെട്ടി. ഒരു നിമിഷം ഞാൻ കാണുന്നത് സ്വപ്നം ആണോ എന്ന് വരെ തോന്നി. ഹരിയേട്ടൻ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരികയായിരുന്നു അപ്പോൾ!!!! "ഇതാണ് sfy ലെ നമ്മുടെ ചാരൻ. കുറച്ചു ദിവസം ആയതെ ഉള്ളു പരിചയപ്പെട്ടിട്ട്. എന്തായാലും അത് ഉപകാരം ആയി." അച്ഛനോട് അത് പറഞ്ഞു

പൊട്ടി ചിരിക്കുന്ന സിദ്ധാർഥ് ഏട്ടനെയും കൂടെ ചിരിക്കുന്ന ഫഹീംക്കയേയും ഹരിയേട്ടനെയും കാണും തോറും എന്നിൽ അത് വല്ലാത്ത ഒരു നടുക്കം സൃഷ്ടിച്ചു. ചതിയൻമാരുടെ ലോകം ആണ് ഇതെന്ന് ഒരു നിമിഷം തോന്നി. അഭിയേട്ടന്റെ കൂടെ എപ്പോഴും നിഴൽ പോലെ കൂടെ ഉണ്ടാവുന്ന ഹരിയേട്ടനിൽ എന്റെ ഓർമ്മകൾ പോയി.ദേവേച്ചി കഴിഞ്ഞാൽ അവരുടെ ഗംഗിൽ ഞങ്ങളുടെ പ്രണയത്തെ പറ്റി അറിയുന്ന ഏക വ്യക്തി ഹരിയേട്ടൻ ആണ്. പ്രണയത്തെ പറ്റിയും കറകളഞ്ഞ രാഷ്ട്രീയത്തെ പറ്റിയും സൗഹൃദത്തെ പറ്റിയും എഴുതുന്ന കവിക്ക് പെട്ടന്ന് ഒരു നിമിഷത്തിൽ ഇങ്ങനെ ഒന്ന് സാധിക്കുമോ എന്ന് ഞാൻ ഓർത്ത് പോയി. എന്റെ കൂടെ എന്റെ എല്ലാ കുരുത്തക്കേടിനും കൂടെ ഉണ്ടായിരുന്ന ഇക്കയും സഖാവ് കൂട പിറപ്പിനെ പോലെ കണ്ടിരുന്ന ഹരിയേട്ടനും അവിടെ ആ കഴുകന്മാരോട് ഒപ്പം പൊട്ടി ചിരിക്കുന്നത് കണ്ടു എനിക്ക് അരിശം കേറാൻ തുടങ്ങി. ഒരു നിമിഷം ദേവേച്ചിയേയും ഭാമയെയും പറ്റി ഓർത്തു. അവരുടെ കളങ്കം ഇല്ലാത്ത സ്നേഹത്തെയും.. അവരും ഇവരാൽ പറ്റിക്ക പെടുകയായിരിക്കും അല്ലെ.. "നിങ്ങൾ അവനെ അങ്ങ് തീർക്ക്. ഞാൻ ഗൗരിയെയും കൊണ്ട് വീട്ടിലേക്ക് പോകുന്നു. ഇവൾക്കുള്ളത് ഞാൻ അവിടെ കൊടുത്തളാം.."

അച്ഛൻ എന്നെ വലിച്ചു എഴുന്നേൽപ്പിച് കൊണ്ട് പോവാൻ പോയപ്പോഴേക്കും പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. "അങ്ങനെ അങ്ങ് പോയാലോ.." ഫഹീംക്ക പറഞ്ഞത് മനസ്സിലാവാതെ അച്ഛനെ പോലെ ഞാൻ നെറ്റിച്ചുളിച് നോക്കി. "താൻ എന്താടോ വിചാരിച്ചത്. താൻ എന്നും രാജാവായി ഇവിടെ വാഴം എന്നോ.. എന്നാൽ തനിക് തെറ്റി. ഞങ്ങൾ ഇത്രയും പ്ലാൻ ചെയ്തു ഇവിടെ വന്നത് തന്റെയും തന്റെ മകളുടെയും ഇവന്ടെയും ശവം ഒരുപോലെ കാണാൻ ആണ്." അവർ പറയുന്നത് കേട്ട് ഒരുവേള ഗിരീഷ് ഞെട്ടി. "ഓഹോ.. പിന്നിൽ നിന്ന് ചതിക്കുക ആയിരുന്നല്ലേ.." ഗിരീഷ് അത് പറയുമ്പോൾ സിദ്ധാർഥ്യിൽ തികഞ്ഞ പുച്ഛം മാത്രം ആയിരുന്നു. "പിന്നെ അല്ലാതെ.. താനും പിന്നിൽ നിന്ന് ചതിക്കാത്തത് ഒന്നും അല്ലല്ലോ.. തന്റെ പി എ ആയ എന്റെ അച്ഛന് അറിയാം തന്റെ ചതിയുടെ കണക്കുകൾ.. അത് കൊണ്ട് താൻ കൂടുതൽ പുണ്യാളൻ ആവാൻ ശ്രമിക്കേണ്ട.ഞാനും എന്റെ അച്ഛനും ഒരുപാട് ഉപകാരങ്ങൾ ചെയ്തിരുന്നില്ലേ തനിക്ക്.മന്ത്രി ആയിരുന്നപ്പോഴും mla ആയിരുന്നപ്പോഴും എന്നിട്ടും തിരിച്ചു അതിന് ഒന്നും ചെയ്തില്ലല്ലോ..

ഒരുപാട് കാലം ആഗ്രഹിച്ചു നേടിയെടുത്തതാ ഞാൻ ആ ചെയർമാൻ കാന്റീഡേറ്റ്.എന്നിട്ട് താൻ രാഷ്ട്രീയത്തിന്റെ എബിസിഡി പോലും അറിയാത്ത തന്റെ മകൾക്ക് കൊടുത്തു.പിന്നെ അവളാൽ മുൻ നിർത്തി ഭരിക്കാൻ തന്നെ ആയിരുന്നു ഉദ്ദേശം.അപ്പോഴേക്കും അവൾക്ക് തുടങ്ങിയില്ലേ മാറ്റവനോട് കൊണ്ട് പിടിച്ച പ്രണയം.ആരും അറിയില്ലെന്ന് വിചാരിച്ചു നടത്തിയത് ആണ്. ആഹ്... അത് പോട്ടെ.കോളേജ് ചെയർമാൻ സ്ഥാനത് നിന്നിട്ട് പണം അങ്ങനെ വരാൻ പറ്റില്ലല്ലോ.. എന്തായാലും ഞാൻ ഒരു കാര്യം തീരുമാനിച്ചു.ഒരിക്കൽ എന്റെ അച്ഛന് കിട്ടാതെ പോയ mla സ്ഥാനം ഇനി ഞാൻ കൊടുക്കും.mla തട്ടി പോയാൽ mla യുടെ വിശ്വസ്ഥൻ ആയ പി എ യും പാർട്ടിയിൽ അത്യാവശ്യം നല്ല സ്ഥാനം വഹിക്കുന്ന എന്റെ അച്ഛന് കിട്ടിക്കോളും.അല്ലെങ്കിൽ വാങ്ങി എടുക്കും ഞങ്ങൾ." ഗിരീഷ് ന്റെ മുഖത്തു അപ്പോൾ ഞെട്ടൽ മാത്രം ആയിരുന്നു.സിദ്ധാർഥ് ന്റെ ഗുണ്ടകൾ അവൻ പറഞ്ഞാൽ എന്തും അനുസരിക്കുമെന്ന് ഗിരീഷ് ന് അറിയാമായിരുന്നു.അയാൾ നിന്ന് വിറക്കുന്നത് കണ്ടു ഗൗരി ഉൾപ്പെടെ ഒരു വേള പുച്ഛിച്ചു. "താൻ പേടിക്കണ്ടടോ.. തന്നെ മാത്രം ആയിട്ട് ഒന്നും ചെയ്യില്ല.അഭിനന്ദ് ഉം തന്റെ പുന്നാര മകൾ ഗൗരിയും ആ കൂട്ടത്തിൽ ഉണ്ടാവും.

നാളത്തെ വാർത്തകളിലെ പ്രധാന തലകെട്ട് ഞാൻ പറയാം. രാഷ്ട്രീയ കൊലപാതകം :mla യെയും മകളെയും വെട്ടി കൊലപ്പെടുത്തി. പ്രതി അഭിനന്ദ് ഒളിവിൽ.. ഹ ഹ ഹ.." അയാളുടെ ഉറക്കെ ഉള്ള അട്ടഹാസം കേട്ട് ഗൗരിയിൽ വെറുപ്പ് ഉളവായി.അവൾ അഭിയെ നോക്കി.അവൻ അവിടെ ഇൻജെക്ഷന്റെ മയക്കത്തിൽ കൈകൾ ബന്ധിതനായി കിടക്കുന്നത് കണ്ടു അവളുടെ കണ്ണിൽ നിന്ന് വെള്ളം ഒലിക്കൻ തുടങ്ങി. പെട്ടന്ന് അവൾക്ക് അവൻ പറയാറുള്ള കാര്യം ഓർമ വന്നു. മരണം മുമ്പിൽ കണ്ടാലും അടിപതറാതെ ചങ്കൂറ്റത്തോടെ നേരിടാൻ കഴിയണം. "അവന്റെ കൊന്ന് ഞങ്ങൾ വല്ല റെയിൽ പാളത്തിലും കൊണ്ട് ഇട്ടോളാം.പക്ഷെ ഗൗരി.. അവളെ ഞാൻ കണ്ട അന്ന് മുതലേ മോഹിച്ചതാണ്.അവളെ ഒരിക്കൽ എങ്കിലും അനുഭവിച്ചേ പറ്റു.." പറയുന്നതിനോട് ഒപ്പം സിദ്ധാർഥ് ഗൗരിയുടെ മുടിയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.അവൾ വേദനയാൽ കരയാൻ തുടങ്ങി. "സിദ്ധു... വേണ്ട.എന്റെ മോളെ വിട്ടേക്ക്.അവൾക്ക് ഒന്നും അറിയില്ല.നിനക്ക് വേണ്ടതെല്ലാം ഞാൻ തരാം.സ്വത്തോ അധികാരമോ എല്ലാം.അവളെ വിട്ടേക്ക്." "തനിക്ക് ഇപ്പോൾ എവിടെ നിന്ന് വന്നാടോ മകളോട് സ്നേഹം.അവളെയും താൻ അടിമയെ പോലെ അല്ലെ കണ്ടിരുന്നത്.എന്തായാലും അവളെ കൊല്ലും.

അതിന് മുമ്പ് ഞാൻ ഒന്ന് അനുഭവിക്കട്ടെടോ.. വേണമെങ്കിൽ നാളത്തെ പത്രത്തിന്റെ തലക്കെട്ടിന്റെ കൂടെ mla യുടെ മകളെ പീഡിപ്പിച്ചു കൊന്നു എന്നും കൂടി പറയാം.." "സിദ്ധു... നോ..." "പിടിച്ചു കെട്ടഡോ ഇയാളെ.." അവൻ അലറിയതും ഗുണ്ടകൾ വന്നു അയാളെ വലിഞ്ഞു മുറുകി.ജീവൻ ബാക്കി വെക്കരുത്.വെട്ടി കൊന്നാൽ മതി.അഭിനന്ദ് നേയും കൊണ്ട് പൊയ്ക്കോ..കൊന്നു എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വല്ല റെയിൽ പാളത്തിലും തള്ളിയാൽ മതി.അല്ലെങ്കിൽ അവിടെ നിന്നും ഉയർത്തെഴുന്നേറ്റ് വരുന്ന മുതല.. 4 ഗുണ്ടകളിൽ രണ്ടാൾ ഗിരീഷിനെ പിടിച്ചു വെച്ചു.തടി മാടൻ മാരായ രണ്ട് ഗുണ്ടകൾ അഭിയെ എങ്ങോട്ടോ വലിച്ചു കൊണ്ട് പോകുന്നത് ഗൗരി നിറക്കണ്ണുകളോടെ നോക്കി കണ്ടു. "ഡ്യൂഡ്സ്..ഇപ്പോൾ വരാം..സിദ്ധാർഥ് ഹരിയോടൊടും ഫാഹീമിനോടും കണ്ണടച്ച് കാട്ടി ഗൗരിയെയും വലിച്ചു കൊണ്ട് പോയി." "അഭിയേട്ട... " അവൾ ഉറക്കെ ഉറക്കെ നിലവിളിച്ചപ്പോഴും അവളുടെ മറുപടിക്ക് ആരും ഉത്തരം കൊടുത്തില്ല. പെട്ടന്നാണ് സിദ്ധാർഥ് പിന്നിൽ നിന്നും തെറിച്ചു വീണത്.അവന്റെ കൈപിടിയിൽ ആയിരുന്ന ഗൗരിയും അൽപ്പം ദൂരം തെറിച്ചു വീണു. എന്താണ് നടന്നതെന്ന് മനസ്സിലാകാതെ തിരിഞ്ഞു നോക്കിയപ്പോൾ മുണ്ടും മടക്കി കുത്തി നെറ്റിയിലെ ചോരയെ തുടച്ചു രൂക്ഷമായി അവനെ നോക്കുന്ന അഭിയെ ആണ് കണ്ടത്!!!

അവന്റെ ഇടവും വലവും ആയി ഹരിയും ഫാഹീംമും!! "നീ..." അവരെ ഒന്നിച്ചു കണ്ടു സിദ്ധാർദ്ന് പേടി ആവൻ തുടങ്ങി. "അതേ ഞാൻ തന്നെ." "ഓഹോ.. നിങ്ങൾ ഒക്കെ കൂടി എന്നെ പറ്റിക്കായിരുന്നു അല്ലെ.." "അതേടാ #*# മോനെ..നീ വിചാരിചോ കാശ് കണ്ടാൽ മയങ്ങുന്നവർ ആണ് സഖാക്കൾ എന്ന്.ചങ്കിലെ ചോര കൊടുക്കേണ്ടി വന്നാലും കയ്യിലെ ചെങ്കൊടിയുടെ അഭിമാനം കാക്കുന്നവർ ആട യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.എന്റെ കൂടെ പിറപ്പിനെ പോലെ കണ്ടവനെ കൊല്ലാൻ നീ എന്നോട് തന്നെ സഹായം ചോദിച്ചിരിക്കുന്നു അല്ലേടാ *###..." ഹരി സിദ്ധാർഥ് നെ ആഞ്ഞു ചവിട്ടി.അവൻ ചുമരിൽ തല ഇടിച്ചു നിന്നു. "നീ എന്താടാ കരുതിയെ.. നിന്നെ പോലെ ഉള്ള ഒരാള് മതിയട ഏത് പാർട്ടിയും ചീത്ത ആവാൻ..നിന്റെ പ്ലാൻ ഇതാണെന്ന് അറിഞ്ഞപ്പോൾ തന്നെ എല്ലാം ഞാൻ ഇവരോട് പറഞ്ഞതാ.. ഇത്ര നേരം നീയല്ല നാടകം കളിച്ചേ.. ഞങ്ങള.. ഞങ്ങളുടെ പ്ലാനിങ് ആയിരുന്നു ഇത്രയും.നീ അതിലെ വെറും ആട്ട പാവാ.. എന്നാലും നിനക്ക് എന്റെ പെങ്ങളെ തന്നെ വേണം അല്ലേടാ സുഖിക്കാൻ."

ഫഹീംന്റെ ആഞ്ഞു ചവിട്ടലിൽ അവന്റെ നെഞ്ചിൽ കൂട് പൊളിഞ്ഞു വായിൽ നിന്ന് ചോര ഛർദിക്കാൻ തുടങ്ങി. ഒരു നിമിഷം ഗൗരിക്ക് കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.അവളുടെ കണ്ണുകൾ ഇപ്രാവശ്യം നിറഞ്ഞത് സന്തോഷം കൊണ്ടായിരുന്നു.അവൾ വാ പൊത്തി പതുക്കെ കരഞ്ഞു. അവരുടെ നിർദ്ദേശപ്രകാരം ഗോഡ്വിൻ അടക്കം ഉള്ള ഒരുപറ്റം സഖാക്കൾ വന്നിരുന്നു.അവർ ഗുണ്ടകളുമായി മല്ലിട്ട് നിന്നു. ഫാഹീമും അഭിയും ഹരിയും കൂടി സിദ്ധാർഥ് നെ ശരിക്കും തല്ലി അവശനാക്കി. അവരുടെ തല്ല് കണ്ടു എവിടെ നിന്നോ ഗുണ്ടകൾ എത്തി ചേർന്ന്.അതോടെ അവർ ഗുണ്ടകളുടെ നേരെ തിരിഞ്ഞു. രൂക്ഷമായി നടക്കുന്ന തല്ലിന്റെ ഇടയിലും ഗൗരിയുടെ ശ്രദ്ധ പോയത് അവളുടെ സഖാവിലേക്ക് ആയിരുന്നു.പെട്ടന്നാണ് അവനെ പിന്നിൽ നിന്ന് ആരോ കുത്താൻ വന്നത് ഗൗരി കണ്ടത്. അവൾ ഓടി അവന്റെ മുമ്പിലായ് ചെന്നു നിന്നു.ലക്ഷ്യം വെച്ച മൂർച്ചയുള്ള കത്തി ഗൗരിയുടെ വയറിനെ കുത്തി കീറി.. "അഭിയേട്ട..." അവളുടെ അലർച്ച കേട്ടതും എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു നിന്നു. "ഗൗരി...." വാടിയ പൂ പോലെ തളർന്നു വീഴുമ്പോഴും അവന്റെ കൈകളിൽ അവൾ സുരക്ഷിത ആയിരുന്നു.അവന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ അവളുടെ മുഖത്തെക്ക് വീണു. മരണത്തോട് മല്ലിടുമ്പോഴും അവൾ വിളിച്ചു.. "സ.. സഖാവെ...." ..... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story