വാക പൂത്ത നാളിൽ : ഭാഗം 6

vakapootha nalil

രചന: കടലാസിന്റെ തൂലിക

"ഗൗരി..."പേര് വിളിച്ചപ്പോൾ തലയുയർത്തി നോക്കാതിരിക്കാൻ കഴിഞ്ഞില്ല. എന്റെ നേരെ എതിരായി നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി....!!! ഫഹീം. Ksu ൽ ഉള്ള ആൾ ആണ്.അന്ന് പരിചയപ്പെട്ടത്.അത് ഓർമ വന്നതും ഞാൻ വേഗം ആ മാഗസിൻ അടച്ചു വെച്ചു.സഖവിന്റെ ആ കൃതി ഞാൻ വായിക്കുന്നത് ചിലപ്പോൾ ഇഷ്ടപ്പെടണം എന്നില്ല.ചിലപ്പോൾ അച്ഛനോട് വരെ പറഞ്ഞു കൊടുക്കാം. "ഹലോ.. ഗൗരി.. "ഞാൻ ഇവിടെ ഒരാൾ വന്നിരിക്കുന്നുണ്ട്.ആൾ ഒരു ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. "എന്താ ഇവിടെ ഈ ലൈബ്രറിയിൽ.സാധാരണ വല്ല സാഹിത്യകാരന്മാരും പഠിപ്പികളും മാത്രം ഇങ്ങോട്ട് വരാറുള്ളൂ.. ഓ.. നീ മാത്‍സ് ആണല്ലോ അല്ലെ..പഠിപ്പി." "അയ്യോ.. അങ്ങനെ ഒന്നും ഇല്ല.മാത്‍സ്ന് എന്താ ഒരു കുഴപ്പം.ഞങ്ങൾ ആരും അത്ര വലിയ പഠിപ്പി ഒന്നും അല്ല.അല്ല... ഫഹീംക്ക എന്താ ഇവിടെ.പഠിപ്പികളുടെ ലൈബ്രറിയിൽ". "അത് പിന്നെ.. ഞാൻ ഒരാളെ കാണാൻ വന്നതാ.." "ആരെ.. എന്നെ ആണോ.." "ഏയ്. നിന്നെ അല്ല. ഒരാളെ കാണാൻ വന്നതാ..അത് പിന്നെ അവസരം പോലെ പറയാം. "പുഞ്ചിരിയോടെ ഫാഹീംക്ക അത് പറഞ്ഞപ്പോൾ ഞാനും ഒന്ന് ചിരിച്ചു കൊടുത്തു. "നീ എന്താ വായിച്ചു കൊണ്ടിരുന്നേ.. മാഗസിൻ ആണോ.."

അതും പറഞ്ഞു ഇക്ക ആ മാഗസിൻ കയ്യിൽ എടുത്തപ്പോൾ എന്തു കൊണ്ടോ എന്റെ ഉള്ളിൽ ഒരു പേടി വന്നു. "കഴിഞ്ഞ കൊല്ലത്തെ മാഗസിൻ അല്ലെ ഇത്. നീ വായിച്ചോ.." "ഇല്ല. വായിക്കാൻ തുടങ്ങുവാ.." "എന്നാൽ ഇതിൽ നീ വായിക്കേണ്ട ഒന്നുണ്ട്. ചുവന്ന പക്ഷികൾ. നിനക്കറിയില്ലേ അഭിനന്ദിനെ. അവന്റെ ലേഖനം ആണ്." ഫഹീംക്കാ പറയുന്നത് കേട്ട് എനിക്ക് വല്ലാത്ത സന്തോഷം തോന്നി. വിചാരിച്ച പോലെ അല്ല. ശത്രുത ഉണ്ടായിരുന്നു എങ്കിൽ എന്നോട് ആ ലേഖനം വായിക്കരുത് എന്നല്ലേ പറയാ.. "ഫാഹീംക്ക അഭിനന്ദ് ഏട്ടനുമായി കമ്പനി ആണോ.." "ആശയ പരമായി ഞങൾ തമ്മിൽ എതിർപ്പ് ഉണ്ടെങ്കിലും എനിക്കവനെ ഇഷ്ടം ആണ്. നല്ല സ്വാഭാവം ആണ് അവന്റെത്. അത് കൊണ്ട് തന്നെ.ഞങ്ങൾ സംസാരിക്കുക ഒക്കെ ചെയ്യും.പക്ഷെ കട്ട കമ്പനി ഒന്നും അല്ല.അത് നമ്മുടെ ഗാങ്ങിലുള്ള ആൾക്കാർക്ക് ഇഷ്ടം അല്ല.അവരുടെ ഇഷ്ടം കൂടി നമ്മൾ നോക്കണ്ടേ.. പിന്നെ വേറെ ഒന്നുണ്ട്.അത് നിനക്ക് പതിയെ മനസ്സിലാവും.എന്നാലും ഒന്ന് പറയാം.അഭി വളരെ നല്ലവൻ ആണ്.അവനിൽ നിന്ന് നമ്മൾ ഓരോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്." ഫാഹീംക്ക പറഞ്ഞതെല്ലാം ഞാൻ ചെറു പുഞ്ചിരിയോടെ കേട്ടു.ഉള്ളിന്റെ ഉള്ളിൽ ഒത്തിരി സന്തോഷിക്കുന്നും ഉണ്ടായിരുന്നു.

പിന്നെ ഞങ്ങൾ ഓരോ വീട്ടു കാര്യങ്ങളും നാട്ട് കാര്യങ്ങളും പറഞ്ഞു കട്ട കമ്പനി ആവാൻ തുടങ്ങി... **** പ്രിൻസിയുടെ മുറിയിലെ പ്രശ്നം ഒത്തു തീർപ്പാക്കി വന്നപ്പോഴേക്കും ദേവു അവിടെ മുഖവും വീർപ്പിച്ചു നിൽപ്പുണ്ടായിരുന്നു.അതും ഒരു വിധം സമാധാനിപ്പിച്ചു വീട്ടിലേക്ക് വിട്ടപ്പോഴേക്കും ഒരു നേരം ആയി. അച്ഛൻ ഉമ്മറത്തു തന്നെ ഒരു പത്രവും വായിച്ചു ഇരിപ്പുണ്ടായിരുന്നു. ഞാൻ മെല്ലെ പമ്മി പമ്മി അകത്തേക്ക് കയറാനൊരുങ്ങി. "നിലക്കട അവിടെ." ആഹാ വിളി വന്നല്ലോ..ഞാൻ ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് അച്ഛന്റെ നേരെ നിന്നു. "ഇന്നും കോളേജിൽ നീ താല്ലുണ്ടാക്കി എന്ന് കേട്ടല്ലോ.. " കണ്ണടയെ മടക്കി വെച്ച് കൊണ്ട് അച്ഛൻ ചോദിക്കുന്നത് കേട്ടപ്പോൾ മനസ്സിലായി ആരോ പാര വെച്ചിട്ടുണ്ട് എന്ന്.ആരോ അല്ല.എന്നെ പാര വെക്കാൻ ധൈര്യ പെടുന്ന ഒരേ ഒരു ആൾ ഉള്ളു.. അത് ദേവു ആണ്.അത് ഓർത്തപ്പോൾ ചിരിയും ദേഷ്യവും ഒരു പോലെ വന്നു.അച്ഛനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും എന്നായി പിന്നെ ചിന്ത. "എന്താടാ ഒന്നും പറയാത്തത്.എന്തിനാ കോളേജിൽ പോയി തല്ലുണ്ടാക്കിയത്." "അത് പിന്നെ അച്ഛ.. ദേവുവിനോട് ഒരാൾ മോശമായി പെരുമാറി." "ആര്" "ഒരു കുട്ടി." "ഒരു കുട്ടി അങ്ങനെ പെരുമാറിയതിന് എന്തിനാ സംഘം ചേർന്ന് അവനെ തല്ലിയത്."

"ഞങ്ങളുടെ ഭാഗത്തു നിന്ന് മാത്രം അല്ല അച്ഛ.. അവരുടെ ഭാഗത്തു നിന്നും ഒരുപാട് പേര് ഉണ്ടായി." "എന്നിട്ട് ഞാൻ അങ്ങനെ അല്ലല്ലോ കേട്ടത്. നീയും നിന്റെ ഗാങ്ങും ചേർന്ന് അവനെ തല്ലി ചതച്ചു എന്നാണല്ലോ.." "ഓ.. ആ പാര ദേവുവിനെ എന്റെ കയ്യിൽ കിട്ടട്ടെ. അവൾക്ക് പാര വെക്കുമ്പോൾ സത്യം പറഞ്ഞാൽ പോരെ.. എന്തിനാ അവൾ ഇല്ലാത്തത് ഒക്കെ പറയുന്നത്." ഞാൻ പറയുന്നത് കേട്ട് അച്ഛൻ പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു. "എന്താ ഇത്ര കിണിക്കാൻ". "ഒന്നും ഇല്ല. നീ ഇങ്ങനെ ദേവുവിനും വേണ്ടി തല്ലുണ്ടാക്കി നടന്നോ..നീ കാരണം എന്തിനാടാ ഒരു പാവം പെൺകുട്ടിക്ക് ചീത്ത പേര് ഉണ്ടാക്കി കൊടുക്കുന്നത്".കളിയായി പറഞ്ഞതാണെങ്കിലും അതിൽ കാര്യമുണ്ടായിരുന്നു. "അച്ഛന് കൃത്യമായി അറിയാമല്ലോ ഞങ്ങൾ തമ്മിലുള്ള ബന്ധം.മറ്റുള്ളവർ എന്തു കരുതും എന്ന് കരുതി മാറ്റി നിർത്താൻ ആകുന്നതല്ല അത്." "നിനക്ക് ദേവുവിനെ ഇത് പോലെ ബെസ്റ്റ് ഫ്രണ്ട് ആയി കിട്ടാനും അവൾക്ക് ചീത്ത പേര് ഉണ്ടാവാതിരിക്കാനും ഒറ്റ വഴിയേ ഉള്ളു.." "എന്തു വഴി." "നീ ഒരാളെ പ്രേമിക്കുക." "ആഹ്.ബെസ്റ്റ്.അതിന്റെ കൂടെ ഒരു കുറവേ ഉള്ളു.." "എന്താടാ പ്രണയത്തിന് ഒരു കുറവ്.നിന്റെ പ്രായത്തിൽ ഞാനും നിന്റെ അമ്മയും കമിതാക്കൾ ആണ്.അഞ്ചു വർഷത്തെ പ്രണയം.

അവസാനം എന്റെ കയ്യും പിടിച്ചു അവളുടെ വീടിന്റെ പടി ഇറങ്ങുമ്പോൾ കൂട്ടിന് കുറെ പാർട്ടി സഖാക്കൾ ആയിരുന്നു.പിന്നീട് ഒരുപാട് പ്രതിസന്ധികൾക്കിടയിലും അവയെ മറികടന്നു ജീവിക്കാൻ പ്രാപ്തയാക്കിയത് എന്റെ ജീവിത സഖി ആണ്.നിന്റെ അമ്മ.ഒന്നുമില്ലാത്തവന്റെ കൂടെ അന്ന് നിന്റെ അമ്മ ഇറങ്ങി പോരാൻ കാണിച്ച ധൈര്യം ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഒന്നും ഉണ്ടാവില്ലായിരുന്നു.അവിടെ നിന്ന് എന്നെ ഇത്രയും ഉയർത്തിൽ എത്തിക്കാൻ കഴിഞ്ഞ ഒന്നേ ഉള്ളു.. അത് പ്രണയം ആണ്.എന്നോട് വിശ്വസിത്തിനേക്കാൾ നിന്റെ അമ്മ എന്റെ കൈ പിടിച്ചത് അതെ പ്രണയത്തിന്റെ പേരിൽ ആണ്.പ്രണയത്തെ ഒരിക്കലും കുറവായി കണക്കാക്കരുത്.ചില പ്രണയങ്ങൾ ചരിത്രം മാറ്റി കുറിക്കും." അച്ഛൻ പറയുന്നത് എല്ലാം കേട്ട് ഞാൻ ഒരു ചെറു പുഞ്ചിരിയോടെ നിന്നു. "അച്ഛൻ ഇപ്പോഴും അമ്മയെ പ്രണയിക്കുന്നുണ്ടോ.." "മ്മ്.. ഒരുപാട് ഒരുപാട്.അവളെ കഴിഞ്ഞേ എനിക്ക് നീ പോലും ഉള്ളു.." "അത് എനിക്ക് അറിയാം.അച്ഛന് അമ്മയെ കഴിഞ്ഞേ വേറെ ആരും ഉള്ളു എന്ന്.നമ്മൾ വെറും പുഷു." "നീ പുഷു ആണെന്ന് നിനക്ക് തോന്നുന്ണ്ടെങ്കിൽ നീയും ഒന്ന് പ്രണയിച്ചു നോക്ക്.പ്രണയം വെറുതെ നേരം പോക്കിന് ആവരുത്.

അത്രമേൽ പ്രണനിൽ അലിഞ്ഞു ചേർന്ന് ഭ്രാന്തമായ ഒരു പ്രണയം.ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഒഴുകണം അത്." "അറിയാം എനിക്ക്.ആ പ്രണയത്തെ.മനസ്സിന് ഇണങ്ങിയ എന്നെ അറിയുന്ന എന്നെ മനസ്സിലാക്കുന്ന ഒരു പെണ്ണ് എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന വരെ ഞാൻ ഇങ്ങനെ തന്നെ ആയിരിക്കും." "നിനക്ക് കോളേജിൽ മുഴുവൻ ഫാൻസ് ആണെന്ന് ദേവൂട്ടി പറഞ്ഞല്ലോ.. ഒരാളെ തിരഞ്ഞെടുത്താൽ പോരെ.." "ഓ.. എന്റെ അച്ഛ.. ഞാനെ ഡിഗ്രി ലാസ്റ്റ് ഇയർ ആയിട്ടേ ഉള്ളു.. ഇപ്പോഴേ പ്രണയിക്കാൻ പറയുന്ന ഒരു അച്ഛൻ.റയർ പീസ് ആണ്.ചില്ലിട്ടു വെക്കാം." "ആഹാ.. നിനക്കെന്നെ ചില്ലിട്ടു വെക്കണം അല്ലെ.. നിന്നെ ഞാൻ." അച്ഛൻ അത് പറഞ്ഞപ്പോഴേക്കും ഞാൻ ഓടി.എന്റെ പിന്നാലെ അച്ഛനും.. *** "നിനക്ക് ദേവിക ചേച്ചിയെ അറിയുമോടി.." വീട്ടിലേക്ക് നടക്കുന്ന വഴി ഭാമ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നടപ്പ് നിർത്തി അവളെ നോക്കി "ഏത് ദേവിക ചേച്ചി.." "നിനക്ക് അറിയില്ലേ.. കോളേജ് മുഴുവൻ ഫേമസ് ആണല്ലോ.. സഖവിന്റെ സഖി." ഭാമ അത് പറയുന്നത് കേട്ട് എന്നിൽ ഒരു മിന്നൽ പിണർപ്പ് ഉണ്ടായി.മാഗസിനിലെ വാചകങ്ങൾ എന്റെ മനസ്സിലേക്ക് ഓടി എത്തി. അതെ സഖാവിന്റെ സഖി തന്നെയായിരിക്കുമോ ഇതും. ദേവിക എന്നല്ലേ ആ പേരും.

"നിനക്ക് മനസ്സിലായില്ലേ.. ആ അഭിയേട്ടന്റെ കൂടെ നടക്കുന്നത്." അത് കൂടി കേട്ടപ്പോൾ ത്രിപ്തി ആയി. എന്നാലും എന്തുകൊണ്ടായിരിക്കും ദേവികേച്ചിയെ സഖാവിന്റെ സഖി എന്ന് വിളിക്കുന്നത്. വെച്ച് താമസിപ്പിക്കാതെ എന്റെ സംശയം ഞാൻ ഭാമയോട് ചോദിച്ചു. "സംഭവം എന്താണെന്ന് എനിക്കും അറിയില്ല. അവർ തമ്മിൽ പ്രേമത്തിൽ ആണെന്ന് കുറെ പേര് പറയുന്നുണ്ട്. കുറച് പേര് അങ്ങനെ അല്ലാ എന്നും. അവർ പ്രേമത്തിൽ ആയാലും അത്ഭുതപ്പെടാൻ ഇല്ല. അത്രയും കട്ട കമ്പനി അല്ലെ അവർക്കിടയിൽ. ഇന്ന് ക്യാമ്പസ്സിൽ അഭിയേട്ടൻ തല്ല് ഉണ്ടായത് പോലും ദേവികേച്ചിയോട് ആരോ മോശം ആയി പെരുമാറി എന്ന് പറഞ്ഞാണ്." അത് ഒക്കെ കേട്ടപ്പോൾ ഉള്ളിൽ എന്തൊ ഒരു വിഷമം. ആ ചേച്ചിക്ക് വേണ്ടി താല്ലുണ്ടാക്കി എന്ന് പറയുമ്പോൾ.... അവർ തമ്മിൽ കമിതാക്കൾ ആയിരിക്കുമോ.. "നീ എങ്ങനെ ഇതെല്ലാം അറിഞ്ഞു." "നമ്മുടെ ക്ലാസ്സിൽ sfi യിൽ ഉള്ള കുട്ടികൾ ഉണ്ടല്ലോ.. അവർ വഴി അറിഞ്ഞു. എന്തായാലും അഭിയേട്ടനും ദേവേച്ചിയും നല്ല മാച്ച് ആണ്. നീ കാണാത്തത് കൊണ്ട ദേവേച്ചിയെ. നല്ല ഭംഗി ആണ് കാണാൻ. ഒരുപാട് മുടി ഒക്കെ ആയിട്ട്..അവർ ശരിക്കും സെറ്റയാൽ നല്ല രസം ആയിരിക്കും." അവൾ വീണ്ടും അതിനെ പറ്റി ഓരോന്ന് പറയുന്നത് കേട്ട് എന്തൊ കരച്ചിൽ ഒക്കെ വരുന്നുണ്ടായിരുന്നു.

കരയാൻ മാത്രം എന്താ.. വീട്ടിലെത്തിയിട്ടും ആ അവസ്ഥക്ക് മാറ്റം വന്നില്ല. മനസ്സ് മുഴുവൻ വെറുതെ വിങ്ങുന്നത് പോലെ.. തലയിലൂടെ അന്ന് കുറച്ചു അധികം വെള്ളം കോരി ഒഴിച്ചു.എന്തിനോ വേണ്ടി. പഠിക്കാൻ ഇരുന്നിട്ടും സമാധാനം വന്നില്ല. ആ വരികളും അവൾ പറഞ്ഞ കാര്യവും തന്നെ ഓർമ. സഖാവിന്റെ സഖി ആരെന്നറിയാൻ ആ മാഗസിൻ തന്നെയേ രക്ഷ ഉള്ളു.. കറക്റ്റ് ആ വരി വായിക്കുന്ന നേരത്ത് ഫാഹീംക്ക വരുകയും ചെയ്തു.ഇനി എന്തു ചെയ്യും. പഠിക്കാൻ ഇരുന്നിട്ട് ശരിയാവാതെ ആയപ്പോൾ വേഗം പോയി കിടന്നു. ഉറക്കവും വരുന്നില്ല. ചരിഞ്ഞും മറിഞ്ഞും തിരിഞ്ഞും കിടന്നു.പക്ഷെ നിദ്രദേവി കടാക്ഷിക്കുന്നെ ഇല്ലേ.. അവർ തമ്മിൽ ഉള്ള ബന്ധം എന്താണെങ്കിൽ എനിക്ക് എന്താ.. ആ ഒരു ചിന്ത മനസ്സിലേക്ക് വന്നപ്പോൾ തന്നെ ഞാൻ എഴുതിയ മറുവരികളും മനസ്സിലേക്ക് വന്നു. പ്രേമം ആയിരിക്കുമോ.. ഏയ്.. ഇല്ല. ഒരിക്കലും ഇല്ല. അല്ലെങ്കിൽ തന്നെ ഒന്നും അറിയാത്ത ആളെ എങ്ങനെ ആണ് പ്രേമിക്കാൻ കഴിയുക. സഖാവ് എന്നെ കണ്ടിട്ട് പോലും ഉണ്ടാവില്ല. ഞാൻ ആകെ ഒന്നോ രണ്ടോ വട്ടമേ കണ്ടിട്ടുള്ളു..പിന്നെ എങ്ങനെ പ്രണയം ഉടലെടുക്കും. പ്രണയം തോന്നാൻ നിമിഷനേരം മതി. ഉള്ളിലാരോ ഇരുന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ പുഞ്ചിരി എന്നെ വന്നു മൂടുന്നുണ്ടായിരുന്നു....... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story