വാക പൂത്ത നാളിൽ : ഭാഗം 8

vakapootha nalil

രചന: കടലാസിന്റെ തൂലിക

കുറച്ചു തിരക്ക് ഒന്ന് ഒതുങ്ങിയപ്പോൾ ഞാൻ മുന്നിലേക്ക് കയറി നിന്നു. തിരക്ക് കുറഞ്ഞത് കൊണ്ട് വീണ്ടും എന്നെ തോണ്ടാൻ വന്ന കൈകൾ ആരുടേതാണെന്ന് എനിക്ക് മനസ്സിലായി. അയാൾ അടുത്ത വട്ടം ഉന്നം വെച്ചത് എന്റെ കയ്യിലേക്കോ വയറിലേക്കോ ആയിരുന്നു. അത് മനസ്സിലാക്കിയെന്നോണം ഞാൻ അയാളുടെ മുഖത്തു നോക്കി ഒന്ന് പൊട്ടിക്കാൻ വേണ്ടി തിരഞ്ഞപ്പോഴേക്കും അയാളെ ആരോ ചവിട്ടി നിലത്തിട്ടിരുന്നു. അതാരാണെന്ന് നോക്കിയ ഞാൻ ഞെട്ടി.!! അഭിയേട്ടൻ..!!!! ഡ്രൈവർ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു.ബസ്സിലുള്ള എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. താഴെ കിടക്കുന്ന ആള് ഒന്നും മനസ്സിലാവാതെ എന്നാൽ ദേഷ്യത്തോടെ നോക്കുകയായിരുന്നു. "താൻ എന്തിനാടോ എന്നെ ചവിട്ടിയത്." "പ്പ ##%*മോനെ.നിന്റെ കഴപ്പ് ഈ ബസിലെ ഒന്നും അറിയാത്ത പെൺകുട്ടികളുടെ നേരെ ആണോടാ തീർക്കുന്നത്." അഭിയേട്ടൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു അപ്പോൾ. അഭിയേട്ടന്റെ ആ ദേഷ്യത്തിന്റെ മുൻബിൽ ഞാൻ അടക്കം എല്ലാവരും പേടിച്ചു നിൽക്കുകയായിരുന്നു. "ഞാൻ എന്തു ചെയ്തെന്ന ഈ പറയുന്നെ.. ബസ് ആവുമ്പോൾ തട്ടീം മുട്ടീം എന്നൊക്കെ ഇരിക്കും. അത് അവരും ആസ്വദിക്കുകയും ചെയ്യും. അതിലിത്ര പറയാൻ എന്തിരിക്കുന്നു

."അയാൾ ഒരു പുച്ഛത്തോടെ പറയുന്നത് കേട്ടപ്പോൾ എനിക്ക് അടിമുടി ദേഷ്യം വലിഞ്ഞു കയറി. അപ്പോഴേക്കും അഭിയേട്ടന്റെ കൈ അയാളുടെ മുഖത്തു പതിഞ്ഞിരുന്നു. "നിന്നെ കുറിച്ച് പരാതി കിട്ടിയിട്ട് രണ്ട് ദിവസം ആയി. നിന്നെ കണ്ടു പിടിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ.നീ ബസിൽ കയറുന്ന പെൺകുട്ടികളോട് മോശമായി പെരുമാറും അല്ലേടാ..." പറഞ്ഞു തീരുന്നതിനോടൊപ്പം സഖാവ് മുഷ്‌ടി ചുരുട്ടി അയാളുടെ മൂക്കിന് നോക്കി കൊടുത്തു. അയാളുടെ മൂക്കിൽ നിന്ന് രക്ത സ്രാവം ഉണ്ടാവാൻ തുടങ്ങി.എന്നിട്ടും നിർത്താൻ ഉദ്ദേശം ഇല്ലാതെ വീണ്ടും വീണ്ടും ഇടിക്കാൻ തുടങ്ങി. അയാൾ ഒരു വിധം അവശ ആയി മാറിയിരുന്നു. അപ്പോഴേക്കും ബസിൽ ഉള്ള ആളുകൾക്കെല്ലാം കാര്യം കത്തി തുടങ്ങി. അവരും അവനെ ഇട്ട് പെരുമാറാൻ തുടങ്ങി. സഖാവിന്റെ ഒപ്പം വേറെ രണ്ട് പേരും ഉണ്ടായിരുന്നു.എല്ലാവരും കൂടി ചേർത്ത് അവന് നന്നായി ഇട്ട് കൊടുത്തു.വണ്ടി പോലീസ് സ്റ്റേഷനിലേക്ക് എടുക്കാം എന്ന് എല്ലാവരും പറഞ്ഞെങ്കിലും ട്രിപ്പ്‌ മുടങ്ങുമെന്ന് പറഞ്ഞു കണ്ടക്‌ടർ അപേക്ഷിച്ചപ്പോൾ സഖാവും കൂട്ടുകാരും അയാളെയും കൊണ്ട് പോയി. എങ്ങോട്ടാണെന്നും അറിയില്ല. പക്ഷെ പോയപ്പോൾ എനിക്ക് എന്തോ ഒരു വിഷമം പോലെ തോന്നി.ഇത്ര ഒക്കെ ആയിട്ടും എന്നെ ഒന്ന് നോക്കിയത് കൂടി ഇല്ലല്ലോ.. ആലോചിച്ചു തീരുന്നതിനു മുന്പേ അയാളെയും കൊണ്ട് സഖാവ് പോകുന്നതിനിടയിൽ എന്നെ ഒന്ന് തിരിഞ്ഞു നോക്കി.അതൊരിക്കലും പ്രണയത്തോടെ ആയിരുന്നില്ല,

മറിച്ചു രൂക്ഷമായി ആയിരുന്നു. പക്ഷെ അത് മാത്രം മതിയായിരുന്നു എനിക്ക് സന്തോഷിക്കാൻ.നോക്കില്ല എന്ന് വിചാരിച്ചു നിൽക്കുമ്പോൾ നോക്കി.ഉഫ്... ഭയങ്കര സന്തോഷം.. നസ്രിയ പറയും പോലെ അടിവയറ്റിൽ മഞ്ഞു വീണ പോലെ ഒരു സുഖം. ബസിൽ നിന്നിറങ്ങി വീട്ടിലെത്തിയിട്ടും എനിക്കുണ്ടായ സന്തോഷത്തിന് മാറ്റാമുണ്ടായില്ല.ദേവികേച്ചിയുടെ കാര്യം എന്റെ മനസ്സിലേക്കെ വന്നില്ല.എന്തു ചെയ്യുമ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുന്നത് സ്ഥിരം ആയി. അന്നത്തെ ദിവസം ഉറങ്ങാൻ കിടക്കുമ്പോഴും ഇതേ പുഞ്ചിരി ആയിരുന്നു. ദേവികേച്ചിയുടെ മുഖം മനസ്സിലേക്ക് വന്നതും കൂടുതൽ സന്തോഷിക്കണ്ട എന്ന് എന്റെ മനസ് എന്നോട് തന്നെ പറയും പോലെ.പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ അതിനെ കുറിച്ച് നാളെ അറിയാം എന്ന് തന്നെ വിചാരിച്ചു കിടന്നു. ***** പിറ്റേ ദിവസം നേരത്തെ ക്ലാസ്സിൽ കയറി. അറ്റെന്റെൻസ് കിട്ടാൻ വേണ്ടി ഫസ്റ്റ് പീരിയഡ് ഇരുന്നു. രണ്ടാമത്തെ അവർ ആയപ്പോൾ ഞാൻ അവിടെ നിന്ന് ചാടി. ലൈബ്രറിയിൽ പോയി മാഗസിൻ തിരഞ്ഞു പിടിച്ചു ഒരു മൂലയിൽ കൊണ്ട് പോയി വായിക്കാനുള്ള ശ്രമം നടത്തി. ആ ഒരു സമയത്ത് ആയതു കൊണ്ട് തന്നെ ആരും അവിടെ ഇല്ല എന്നത് എനിക്ക് ആശ്വാസമായിരുന്നു. ഞാൻ പതിയെ മാഗസിന്റെ താളുകൾ മറിച്ചു.

*അതിനേക്കാൾ ഒക്കെ ഉപരി ആയി മറ്റൊരു ഭ്രാന്തി...ദേവിക. സഖാവിന്റെ സഖി.' അവളെ കുറിച്ച് പറയുവാണെങ്കിൽ അവൾ എന്റെ എല്ലാം ആണ്.എന്റെ മനസ്സാക്ഷി സൂക്ഷിപ്പ് കാരി, എന്റെ രഹസ്യങ്ങളുടെ കാവൽക്കാരി,എന്റെ മനസ്സിനെ മനസ്സിലാക്കുന്ന എന്റെ ചങ്ക്. എന്റെ ദുഖങ്ങളെ വരെ മാറ്റുന്നവൾ,എന്റെ ദേഷ്യത്തെ അകറ്റുന്നവൾ. ഇത്തിരി വട്ടും ഒരു പാട് കുരുട്ട് ബുദ്ധിയും ഉള്ള എന്റെ ബെസ്റ്റ് ഫ്രണ്ട്.സഖാവിന്റെ പ്രിയ സഖി... അങ്ങനെ തന്നെ വിളിക്കാൻ ആണ് എനിക്ക് ഇഷ്ടവും.പ്രണയത്തെക്കാൾ അപ്പുറമായ സൗഹൃദം.എന്റെ കളിക്കൂട്ടുകാരി അതിലുപരി എന്റെ പെങ്ങൾ എന്ന സ്ഥാനം കൊടുത്ത ഒരേ ഒരു ആൾ... സഖാവിന്റെ പ്രിയ സഖി❤️* അത് വായിച്ചു ഞാൻ അറിയാതെ കരഞ്ഞു പോയി.എന്തിനെന്നറിയില്ല.സന്തോഷം കൊണ്ട് ഒരു വിധം വീർപ്പു മുട്ടൽ.തുള്ളി ചാടാൻ തോന്നി പോയി.ലൈബ്രെറിയൻ ഇവിടെ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇവിടെ നിന്ന് ഡാൻസ് കളിച്ചു മരിച്ചേനെ..കുറച് നേരം വെറുതെ ഇരുന്ന് പൊട്ടി ചിരിച്ചു.ലൈബ്രെറിയൻ സൈലന്റ്സ് പറഞ്ഞപ്പോൾ അത് നിർത്തി അടക്കി പിടിച്ചു ചിരിച്ചു. ഇത്ര മാത്രം സന്തോഷിക്കാൻ എന്താണ് എനിക്ക് പറ്റിയത് എന്ന് ഒട്ടും മനസിലായില്ല. ഇത് ഇങ്ങനെ ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നോ..

സഖാവിനെ ഞാൻ പ്രണയിക്കുകയാണോ.. അറിയില്ല.പക്ഷെ പ്രണയിക്കാൻ മാത്രം ഞങ്ങൾ ഒന്ന് സംസാരിച്ചിട്ട് കൂടി ഇല്ല.പുഞ്ചിരിയോടെ എന്നെ നോക്കിയിട്ടില്ല. ഇന്നലെ കണ്ടതിനേക്കാൾ മുൻപ് എന്നെ കണ്ടിട്ടുണ്ടോ എന്ന് കൂടി അറിയില്ല.എന്നാലും എനിക്ക് ഇഷ്ടം തന്നെയാണ് എന്ന് എന്റെ മനസ് പറയുന്നു.ഇത് പ്രണയമാണെങ്കിൽ ഈ പ്രണയം വിജയിക്കുമോ.. തുറന്ന് പറയാണെങ്കിലും ആവുമോ... Sfy കാരന് എങ്ങനെ ksq കാരി പെണ്ണ് ചേരും. എവിടെ എങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ.. എങ്ങനെ എങ്കിലും നടക്കുമോ.. രണ്ട് ആശയങ്ങൾ ആയി നടക്കുന്നവർ, അവരുടെ മനസ് എങ്ങനെ ആയിരിക്കും എന്ന് ആർക്കറിയാം... പക്ഷെ പ്രണയം നിലക്കുന്നില്ലലോ.. എനിക്കും പ്രണയിക്കാം.. ആരും അറിയാതെ... ആരോടും പറയാതെ.. ****** കുറച്ചു ദിവസക്കാലം അങ്ങനെ അങ്ങോട്ട് കഴിഞ്ഞു പോയി.ആരും അറിയാതെ...ആരോടും പറയാതെ..മൗനമായി.. ഞാനും എന്റെ ആത്മാവും മാത്രം അറിഞ്ഞു കൊണ്ടുള്ള പ്രണയം.. അത് പ്രണയം ആണെന്ന് ഉറപ്പിക്കുവാൻ തന്നെ ഈ ദിവസങ്ങൾ എടുത്തു എന്ന് വേണമെങ്കിൽ പറയാം.പക്ഷെ അത് പ്രണയം തന്നെയായിരുന്നു എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.ഭാമയോട് പോലും ഞാൻ ഇത് പറഞ്ഞിട്ടില്ല. എങ്ങനെ പറയാൻ ആണ്. അവൾ എനിക്ക് ഭ്രാന്താണ് എന്നല്ലാതെ വേറെ ഒന്നും പറയില്ല. എന്റെ പ്രണയത്തിന്റെ ആഴവും പരപ്പും എനിക്കല്ലാതെ മാറ്റാർക്കാണ് അറിയുക. ഒരു ദിവസം ഇന്റർവെൽ അടിക്കുന്നത് തൊട്ട് മുൻപ് സഖാക്കന്മാർ എല്ലാവരും കൂടി വന്നു.

അഭിയേട്ടനെ കണ്ടതും എന്റെ ഉള്ളിൽ ഒരു പൂർണ്ണ ചന്ദ്രൻ ഉദിച്ചു. അത് മുഖത്തു പ്രത്യക്ഷമാവുകയും ചെയ്തു. ഞാൻ ഹൈ വോളിറ്റേജ്ഓടെ അവർ എന്താണ് പറയുന്നത് എന്നറിയാൻ ചെവി കൂർപ്പിച്ചു. എന്റെ പ്രതീക്ഷകളെ എല്ലാം തെറ്റിച്ചു കൊണ്ട് അഭിയേട്ടൻ ആയിരുന്നില്ല സംസാരിച്ചത്. വേറെ ഒരു ചേട്ടൻ ആയിരുന്നു. അഭിയേട്ടൻ എല്ലാം കേട്ട് കൊണ്ട് ചുമരിനോട് ചാരി വെറുതെ നിന്നതേ ഉള്ളു..അത് എനിക്ക് ചെറിയ വിഷമം ഉണ്ടാക്കിയെങ്കിലും പിടിച്ചു നിന്നു. ടീച്ചർ അപ്പോഴേക്കും പോയത് കൊണ്ട് എല്ലാവരും അങ്ങോട്ടേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു. "പ്രിയ വിദ്യാർത്ഥികളെ.." പുഞ്ചിരിയോടെ ആ ചേട്ടൻ തുടങ്ങിയപ്പോൾ ഞങ്ങളും ഒരു പുഞ്ചിരി സമ്മാനിച്ചു. "വലിന്റിയേഴ്‌സ് ഡേ അഥവാ പ്രണയിനികളുടെ ദിനം എന്ന് പറയുന്ന ഫെബ് 14 ന് നമ്മൾ ഇവിടെ ഒരുപാട് പരിപാടികൾ നടത്താറുണ്ട്. അതിലൊന്നാണ് പ്രണയിക്കുന്ന ആൾക്ക് വേണ്ടി കത്ത് എഴുതൽ. പ്രണയം എന്ന് പറയുന്ന സംഗതി ആ ഒരു ദിവസം മാത്രം പൊട്ടിമുളക്കുന്ന ഒന്നല്ലല്ലോ.. അന്ന് മാത്രവുമല്ല പ്രണയം പറയുക. പറയാതെ അറിയണം എന്നുള്ളതും പറയാൻ ഭയം ആയതിന്റെ പേരിലും പറയാതെ ഇരിക്കുന്ന ഒത്തിരി പ്രണയങ്ങൾ നമ്മുടെ ഈ ക്യാമ്പസ്സിൽ ഉണ്ട്.അതിന് ഒരു അയവ് എന്ന വണ്ണം ക്യാമ്പസ്സിൽ പുതിയ ഒരു പരിപാടി കൊണ്ട് വരാൻ ഉദ്ദേശിക്കുകയാണ്.

*ലെറ്റർ റൈറ്റിംഗ് * നിങ്ങളുടെ പ്രണയിനിയിക്ക് അല്ലെങ്കിൽ പ്രണന് നിങ്ങൾ എഴുതുന്ന കാത്ത്. നേരിട്ട് കൊടുക്കാൻ കഴിയാത്തത് ഇങ്ങനെ നമുക്ക് കൊടുക്കാം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. നാളെ മുതൽ എല്ലാ ദിവസങ്ങളിലും ഞങ്ങൾ അവിടെ ഒരു ലെറ്റർ ബോക്സ്‌ വെക്കും. നിങ്ങളുടെ പ്രണയം നിങ്ങൾക്ക് അവിടെ എഴുതി ഇടാം.നിങ്ങളുടെ പേര് വെക്കണം എന്ന് നിർബന്ധം ഇല്ല. പേര് വെക്കാം.. വെക്കാതെ ഇരിക്കാം. അത് നിങ്ങളുടെ ഇഷ്ടം. നിങ്ങൾ ആർക്കണോ എഴുതുന്നത് അവരുടെ പേര് പുറമെ വെക്കം.എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഞങൾ ആ ലെറ്റർ ബോക്സ്‌ തുറന്ന് നിങ്ങൾ പുറമെ എഴുതിയ പേര് ഉള്ള ആൾക്ക് ആ ഓരോ ലെറ്ററും കൊടുക്കുന്നതായിരിക്കും. പ്രണയത്തെ കുറിച്ച് നിങ്ങളോട് കൂടുതൽ ഒന്നും പറയേണ്ടതില്ല എന്ന് എനിക്ക് അറിയാം. പ്രണയിക്കാത്തവർ ആരും ഈ ലോകത്ത് ഉണ്ടാവില്ല. നിങ്ങളുടെ പ്രണയങ്ങൾ എല്ലാം പൂവണിയട്ടെ എന്ന് ആശംസിക്കുന്നു. നന്ദി." അതും പറഞ്ഞു അയാൾ അവിടെ നിന്നും വിട്ടു പോയി. ഒപ്പം ബാക്കി ഉള്ളവരും. അഭിയേട്ടൻ പിന്നെ പ്രണയത്തെ പറ്റി പറഞ്ഞു പകുതി ആയപ്പോഴേ പോയി. അത് അങ്ങനെ ഒരു സാധനം. ഇതിനെ ഞാൻ എങ്ങനെ പ്രേമിക്കുവോ ആവോ.. പക്ഷെ ദേവേച്ചി അത് ആസ്വദിച്ചു കേൾക്കുന്നുണ്ടായിരുന്നു. ഉള്ളിൽ ഒരു പ്രണയം ഉള്ള പോലെ.. സംഗതി കേട്ടപ്പോൾ എനിക്കും ഒരു പ്രേമ ലേഖനം എഴുതാൻ തോന്നി. പേരില്ലാത്ത ഒരു ഊമകത്തിലൂടെ. പ്രതികരണം അറിയാമല്ലോ.. എന്റെ പ്രണയം എന്റെ പുസ്തകതാളിനെ അക്ഷരങ്ങൾക്കപ്പുറം ആ ലെറ്റർ ബോക്സ്‌ കൂടി അറിയട്ടെ അല്ലെ........ (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story