🌸വാകപൂത്ത വഴിയോരം🌸 : ഭാഗം 34

Vakapootha Vazhiyoram

രചന: അനാർക്കലി

ദിവസങ്ങൾ കടന്നു പോയി.. "ഇനി രണ്ട് ദിവസം കൂടെ ഉള്ളു കല്യാണത്തിന്.." അജയൻ ഹെഡ്ബോര്ഡിലേക് ചാരി ഇരുന്നു.. ശാന്തി കയ്യിൽ പിടിച്ചിരുന്ന ജഗ് ടബ്‌ളിലേക് വെച്ചു ആയാൾക് നേരെ തിരിഞ്ഞു നടന്ന അടുത്തു.. "മ്മ്..എന്തേ??ടെന്ഷന് ഉണ്ടോ അവൾ പോകുന്നത് ഓർത്ത.." അവർ ചോദിക്കുന്നത് കേട്ട് അയാൾ മുഖം ഉയർത്തി നിരാശയോടെ നോക്കി.. "ടെന്ഷന്..എന്തോ രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ അവൾ പോകില്ലേ..ഇത്രെയും നാൾ അവൾ ക്യൂൻസിൽ ആയിരുന്നപ്പോ എനിക്ക് ഇങ്ങനെ തോന്നിയിട്ടില്ല ശാന്തി.. ഇതിപ്പോ എന്തോ അവൾ അന്യയായി മാറില്ലേ എന്നൊരു തോന്നൽ.." മുഖത്ത് നോക്കാതെ ഉള്ള അജയന്റെ വാക്കുകളിൽ നിന്നും തന്നെ ശാന്തി മനസിലാക്കിയിരുന്നു എന്താണ് അയാൾ അനുഭവിക്കുന്ന വേദന എന്നു.. ഒരുപക്ഷേ അവരും അതേ ചിന്തകളിൽ അകപ്പെട്ട പോയത് കൊണ്ട് മനസിലായതായിരിക്കാം..

"അച്ഛാ...!" ഡോറിൽ കൊട്ടികൊണ്ടുള്ള അച്ചുന്റെ വിളിയാണ് അവരെ ഇരുവരെയും ചിന്തയിൽ നിന്നും ഉണർത്തിയത്.. അജയൻ ലാംപ് ടേബിളിൽ ഇരിക്കുന്ന ക്ലോക്കിലേക് സമയം നോക്കി.. പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ട്.. ഈ സമയത്ത് എന്താ അവൾ എന്നുള്ള രീതിയിൽ അയാൾ തന്റെ പാതിയെ നോക്കി അജയന്റെ നോട്ടം കണ്ടു ശാന്തി സംശയത്തോടെ ചെന്നു വാതിൽ തുറന്നു.. "എന്താ.. അച്ചു..!" ചോദിച്ചു തീരും മുമ്പേ അവൾ ഇടിച്ചു കേറി അജയൻ കിടക്കുന്നതിന്റെ അപ്പുറം വന്നു കിടന്നു.. രണ്ടുപേരും ഒന്നും മനസിലാകത്തെ കണ്ണും മിഴിച്ചു പരസ്പരം നോക്കി കയ്യ് മലർത്തി.. "ഇന്ന് ഞാൻ നിങ്ങളുടെ കൂടെയായ കിടക്കുന്നെ.. എന്തേലും ബുദ്ധിമുട്ടണ്ടോ.."കയ്യ് ചൂണ്ടി വലിയ കാര്യത്തിൽ തങ്ങളോടെ രണ്ടളോടും അവൾ ചോദിക്കുന്നത് കേട്ട് അജയൻ ഉണ്ട് എന്ന് തലയാട്ടി.. "ഉണ്ടേൽ..??" "ഉണ്ടേൽ ഒന്നുല്ലാ ഞാൻ ഇവിടെ തന്നെ കിടക്കും..നിങ്ങളും..രണ്ട് പേരും ഇന്നൊരു ദിവസം റോമൻസികണ്ട.." ചാടി എഴുന്നേറ്റു ഇരുന്നു അവൾ പറയുന്നത് കേട്ട് അജയൻ അവളുടെ ചെവിക് പിടിച്ചു.. "സത്യം പറയടി..നീ എന്താ ഇവിടെ.."

"ഔ...വേദനിക്കുന്നു അജുട്ട.. വിട് വിട..ഔ.."അച്ചു ബലമായി അജയന്റെ കയ്യികൾ എടുത്തു മാറ്റി.. "ഇനി രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ എന്റെ ശല്ല്യം നിങ്ങൾക് ഇല്ലല്ലോ..അപ്പൊ ഇന്ന് ഫുൾ നിങ്ങളെ ശല്യം ചെയ്ത ഉറക്കണ്ട എന്നു ഞാൻ അങ്ങു കരുതി.. അഹ് അപ്പൊ വന്നേ വന്നു കിടന്നു നമ്മക് എന്തേലും മിണ്ടിയും പറഞ്ഞും കിടക്കാം.." അവളെ നോക്കി നില്ക്കുന്ന ശാന്തിയുടെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിൽ ഇരുത്തി.. അച്ചു അജയന്റെ മടിയിൽ തല വെച്ചു കിടന്നു ശാന്തിയുടെ കയ്യ് അവളുടെ കയ്യിൽ ഒതുക്കി.. "അച്ചോ... അച്ചോ... അച്ചോ!!!!!" "എന്താടി.." അവളുടെ വിളി ആസ്വദിച്ചു കൊണ്ടു അജയൻ ചോദിതും അവൾ ഒന്നു ഇളിച്ചു.. "അച്ഛാ അമ്മയ്ക് പാടി കൊടുകാറുള്ളയാ ആ പാട്ടൊന്നു പാടിയെ.."അച്ചു ചോദിക്കുന്നത് കേട്ട് അയാൾ ഇത് ഇവൾ എങ്ങനെ അറിഞ്ഞു എന്നുള്ള രീതിയിൽ ആശ്ചര്യത്തോടെ നോക്കി.. "ഇങ്ങനെ നോക്കണ്ട അജുട്ട.. നിങ്ങൾ ഞങ്ങൾ ആരും കാണത്തെ റോമൻസിക്കാൻ നോക്കുന്നത് ആ പൊട്ടൻ കിച്ചു കണ്ടില്ലേലും ഞാൻ കാണാറുണ്ട്.." അവൾ പറയുന്നത് കേട്ട് ശാന്തിയ്ക് ചിരി പൊട്ടി..

"നിന്നെ രണ്ട് ദിവസം ഒന്നും നിർത്തുന്നില്ല നാളെ തന്നെ കെട്ടിക്കാം..ഇല്ലേൽ എന്റെ കഞ്ഞിയിൽ പാറ്റയിടും.." "അയ്യടാ മോനെ.. എന്നെ പറഞ്ഞു വിട്ടാലും ഞാൻ പോകില്ല.. ഇടക്ക് വന്നു രണ്ടിനും പണി തരും..ഇപ്പൊ ആ പാട്ട് പാട്.. വേഗം ആവട്ടെ.. ഇല്ലേൽ ഞാൻ കിച്ചുനോട് പറയും.. അപ്പൊ ഇവിടെ ആൾക്കാരുടെ എണ്ണവും കൂടും.. എന്താ എന്നു വെച്ചാ വേഗം ഡിസൈഡ് ചെയ്യ്." അവൾ ഭീഷണി പെടുത്തുന്നത് കേട്ട് അയാൾ ശാന്തിയെ നോക്കി അവർ കണ്ണ് കൊണ്ടു പാടാൻ ആംഗ്യം കാണിച്ചതും അജയൻ അച്ചുന്റെ മുടിയിഴകിലൂടെ വിരൽ ഓടിച്ചു.. 🎶അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ {അനുരാഗിണീ ഇതാ എൻ}🎶 ശാന്തി പതിയെ അയാളുടെ തോളിലേക് ചാഞ്ഞു.. ഇരുവരും ഒരു ചിരിയോടെ പരസ്പരം നോക്കുന്നത് ഒക്കെ ഇടകണ്ണിട്ട് അച്ചു ആസ്വദിച്ചു.

. 🎶കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ} നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ {അനുരാഗിണീ ഇതാ എൻ}🎶 അച്ചുന്റെ തലയിൽ തലോടി അവളെ നോക്കിയതും എപ്പോഴോ നിദ്രയിലേക് വീണിട്ടുണ്ട് എന്നു ആയാൾക് മനസിലായി തന്റെ തോളിൽ മുഖം ചായ്ച്ചു കിടക്കുന്ന പാതിയെ നോക്കിയതും അവൾ അച്ചുനേ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്നത് കണ്ടു അയാൾ അവളുടെ മുടിഴകളിൽ ചുണ്ടമർത്തി.. ശാന്തി ഒരു ചിരിയോടെ അയാളെ നോക്കി.. അയാൾ പതിയെ അച്ചുനേ ബെഡിലേക് നേരെ കിടത്തി അപ്പുറം ശാന്തി വന്ന കിടന്നു.. 'എത്ര വളര്ന്നാലും അവൾ തനിക്ക് കുഞ്ഞാണ്..' അജയന്റെ മനസ്സ് മന്ത്രിച്ചു.. ✷✷✷ നാളെയാണ് അവരുടെ കല്യാണം.. മൈലാഞ്ചി രാവ് പൊലീമയോടെ തന്നെ കൊണ്ടാടുന്നുണ്ട് ഒരിടത്തു..

"എന്തൊരു കഷ്ട്ടമാ..ഞാൻ അവളെ ഒന്നു കണ്ടു എന്നു വെച്ച് എന്തുണ്ടാവാനാ..??മുന്നിൽ നിരന്നു നിൽക്കുന്ന അഖി, മൗലി, നിഖി നോക്കി അവൻ ചാടി.. "ഒന്നും ഉണ്ടാകില്ല പക്ഷെ നീ കാണണ്ട..കുറെ നാൾ ആരെയും കാണണ്ട എന്നും പറഞ്ഞു നടന്നതല്ലേ.. സോ നീ കാണണ്ട..ഞങ്ങളുടെ പ്രതികാരം.."മൂന്ന് പേരും മാറി മാറി കയ്യ് അടിച്ചു കൊണ്ട് പറഞ്ഞു.. "ഓഹ് അപ്പോ അതാണല്ലേ.."ഏണിൻ കയ്യ് വെച്ചു അശ്വി അവരെ ഉറ്റുനോക്കി.. "മ്മ് അതേ.. ഇത് ഞങ്ങൾ ഇങ്ങു എടുക്കുവാ.. അപ്പോ അനിയൻ ഇവിടെ കിടന്ന ഉറങ്ങാൻ നോക്ക്.."ബൈക്കിന്റെ ചാവി കയ്യിൽ ഇട്ട് കറക്കി കൊണ്ടു മൗലി മുന്നേ നടന്നു.. "സ്വീറ്റ് ഡ്രീംസ് ചക്കരെ.."ഫ്ലയിങ് കിസ്സും കൊടുത്തു അഖി പറയുന്നത് കെട്ട് ഇട്ടിരുന്ന ജാക്കറ്റ് അശ്വി അവൻ നേരെ എറിഞ്ഞു.. അപ്പോഴേക്കും അഖി ഡോർ അടച്ചു പോയിരുന്നു.. "പണി തരും എന്നു പറഞ്ഞപ്പോ ഇങ്ങനെ തരും എന്നു വിചാരിച്ചില്ല..

Revenge..പുല്ല് ഫോണും കൂടെ ആണല്ലോ അവന്മാർ കൊണ്ട് പോയേ.."ടേബിളിലേക് കയ്യ് ഇടിച്ചു കൊണ്ടു അവൻ പല്ലഞ്ചേരിച്ചു.. പിന്നെ എന്ത് വന്നാലും അവളെ കാണും എന്നു മനസിൽ തീരുമാനിച്ചു ഉറപ്പിച്ചു അശ്വി ക്ലോക്കിലേക് കണ്ണുകൾ പായിച്ചു.. ഒരു മണിയോട് അടുത്തതും പാതിയെ അവൻ വാതിൽ തുറന്നു.. 'പൊട്ടന്മാർ വാതിൽ ലോക്കാക്കിയില്ലാ..'മനസിൽ പറഞ്ഞു കൊണ്ട് ഓരോവടിയും മുന്നോട്ട് വെച്ചു..പമ്മി പമ്മി സൂക്ഷമമായി സ്റ്റെപ്പ് ഇറങ്ങി താഴെ വന്നു.. ലക്ഷ്മിയുടെ റൂമിലേക് കയറി പതിയെ ഡ്രോവർ തുറന്നു..സ്പെർ കീ കിട്ടിയതും അവനൊന്നു നിശ്വാസിച്ചു... തന്റെ കയ്യിൽ ഇരുന്ന് കീ കളഞ്ഞു പോകും എന്ന് കരുതി ഒന്ന് അവൻ ലക്ഷ്മിയുടെ കയ്യിൽ ഏല്പിച്ചിരുന്നു.. തുറന്നത് പോലെ തന്നെ അടച്ചു അവൻ വാതിൽ പിടിയിൽ കയ്യ് വെച്ചു.. "എങ്ങോട്ടാ എന്റെ മോൻ പമ്മി പമ്മി.."

പുറകിൽ നിന്നും ലക്ഷ്മിയുടെ ശബ്ദം കേട്ടതും അവൻ തറഞ്ഞു നിന്നു..തന്റെ കള്ളം പിടിക്കപ്പെട്ടന്നു അറിഞ്ഞു അവൻ നാവ് കടിച്ചു "മൗലിയെ വിളികണ്ട എങ്കിൽ ഇപ്പൊ കയറി പൊക്കോണം.." താക്കിത് പോലെ ലക്ഷ്മി പറയുന്നത് കേട്ട് അവൻ അവരുടെ അരികിലേക് ചെന്നു.. "പ്ലീസ് അമ്മാ..എത്ര ഡേയ്സായി..ഞാൻ വേഗം വരാം.."അവൻ കൊഞ്ചി അവർ ഒരു നിമിഷം ചിന്തിച്ചു പിന്നെ അവന്റെ മുഖം കണ്ടു പാവം തോന്നിയതും അവർ തലയാട്ടി.. "വേഗം വരണം.. ഇല്ലേൽ.."ചെവിക് പിടിക്കാൻ പോകുന്നത് പോലെ കാണിച്ചു അവർ പറഞ്ഞു കഴിഞ്ഞതും അശ്വി ലക്ഷ്മിയുടെ കവിളിൽ ചുണ്ടമർത്തി വേഗം അവിടുന്നു ഇറങ്ങി.. അശ്വി പോയതും നോക്കി അവർ ഒരു ചിരിയാലെ അവൻ തിരിച്ചു വരുന്നതും നോക്കി ഹെഡ് ബോർഡിലേക് ചാഞ്ഞു.. -❃- ഫോണ് നിര്ത്താതെ റിങ് ചെയ്യുന്നത് കെട്ടാണ് അച്ചു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്..

ഉറക്ക ചെവിടോടെ അവൾ അലസമായി ഫോണിലേക്കു നോക്കി. അശ്വിയുടെ മൂന്ന് മിസ്ഡ് കാൾ കണ്ടതും ഉറക്കം ഒക്കെ ഏതെക്കെയോ വഴി പാഞ്ഞു. തിരിച്ചു വിളിക്കാൻ തുനിഞ്ഞതും അവന്റെ കാൾ അവളെ തേടിയെത്തി.. "ഉറക്കം ആയിരുന്നോ?" ഹെലോ പോലും പറയതെ അവൻ ചോദിക്കുന്നത് കേട്ട് അവൾ ഫോണിലെ സമയം നോക്കി.. എന്നിട്ട് ഒന്നു മൂളി.. "ടറസിലേക് വാ.." "എന്തിന്??ഏഹ്.. wait are you there??" അവൾ ആശ്ചര്യത്തോടെ ചോദിച്ചു "നീ വാ.."അത്രയും പറഞ്ഞു അവൻ ഫോണ് കട്ട് ആകിയതും അച്ചു പതിയെ പുറത്തേക് ഇറങ്ങി ചുറ്റും നോക്കി..ആരും ഇല്ലാ എന്നു കണ്ടതും അവൾ പമ്മിപമ്മി ചെന്ന് ടെറസിലെക് ഉള്ള വാതിൽ തുറന്നു.. പുറത്ത് മഞ്ഞു ഉണ്ട്..അതിനാൽ അവൾക് തണുക്കാൻ തുടങ്ങിയിരുന്നു..കയ്യ് രണ്ടും ഉരസി അച്ചു ചുറ്റും നോക്കി.. പുറകിൽ നിന്നും ആരുടെയോ കയ്യികൾ തന്നെ വാരിപുണർന്നതും അവൾ ദീർകാശ്വാസം എടുത്തു വിട്ടു.. അശ്വി അപ്പോഴേക്കും അവളെ തന്നിലേക് അടുപ്പിച്ചു നിർത്തിയിരുന്നു.. "തണുകുന്നോ..?"

ചെവിക് അരികിൽ അവന്റ സ്വരം അവൾക് കുളിരേകി..അവൾ ഇല്ലാ എന്നു മൂളിയതും അശ്വി അവളെ അവൻ നേരെ തിരിച്ചു നിർത്തി.. പിടക്കുന്ന അവളുടെ മിഴികളിൽ അവന്റെ കണ്ണുകൾ കുരുക്കിട്ടു.. അച്ചു മിഴികൾ ഉയർത്തി അവനെ നോക്കി എന്തോ വല്ലാത്തൊരു കാന്തിക ശക്തിയിൽ അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു...ഹൃദയങ്ങളുടെ ഇടിപ്പ് കൂടി കൂടി വന്നു.. മൃദുവായി അവന്റെ അധരങ്ങൾ അതിന്റെ ഇണയെ ചുംബിച്ചു.. പിന്നിട് അഴത്തിലേക് കടക്കും തോറും അച്ചുന്റെ കയ്യ് അവന്റെ മുടിഴകൾ തഴുകി കൊണ്ടിരുന്നു... അശ്വി അവളുടെ മുതുകിൽ കയ്യികൾ തഴുകി അവളെ തന്നിലേക് കുറച്ചൂടെ ചേർത്ത് പിടിച്ചു.. ഒടുവിൽ കിതച്ചു കൊണ്ടു ഇരുവരും നെറ്റി മുട്ടിച്ചു നിന്നു..പ്രണയതോടെ അതിലുപരി വാത്സല്യത്തോടെ അവൻ അവളുടെ നെറുകയിൽ ചുണ്ടമർത്തി.. "നിനക്ക് എന്തേലും ചോദിക്കാൻ ഉണ്ടോ വാകേ..?" ആർദ്രമായിരുന്നു ചോദ്യം.. അവൾ തലയാട്ടി "When will you say,,the three magical words to me..?" അവന്റെ കണ്ണുകളിലേക്കു നോക്കി അവൾ ചോദിക്കുന്ന ചോദ്യം കേട്ട് അശ്വി ചിരിച്ചു..

"നിന്നോട് എന്റെ ഇഷ്ട്ടം ആ മൂന്ന് വാക്കുകളിലാക്കി പറയാൻ ഞാനൊരു നിമിഷവും സ്ഥലവും കണക്കായിട്ടുണ്ട്.. Can you wait for that..?" പ്രണയതോടെ ഉള്ള അവന്റർ ചോദ്യത്തിന് മുന്നിൽ അവൾ അവനായി പൂര്ണസമ്മതം അറിയിച്ചു.. "കുറെ ദിവസം ആയില്ലേ കാണാതെ ഇരുന്നിട്ട് അതാ ഇപ്പൊ ഈ സമയത്ത്‌ വന്നേ..നിന്റെ ബാല്കണയിലേക് വലിഞ്ഞു കേറാൻ പാടാ.. നാളീ കല്യാണത്തിന് കാലിലും കയ്യിലും കെട്ടുണ്ടെൽ ശെരിയാക്കില്ലാ.. അതാ ടെറസിലേക് വിളിപ്പിച്ചേ..."അവൻ കണ്ണുചിമ്മി. "അഹ്..ഇനി അധികനേരം നിന്ന് ഉറക്കം നഷ്ടമാക്കണ്ട.. പോ ചെല്ല ഉറങ്ങിക്കോ.."വലത്തെ കയ്യ് അവളുടെ കവിളിൽ ചേർത്തു വെച്ചു ലാളനയോടെ അവൻ പറഞ്ഞതും അച്ചു തലയാട്ടി തിരിഞ്ഞു നടന്നു.. അവൾ കയറി പോകുന്നതും നോക്കി നിന്ന അവന്റെ അരികിലേക് അവൾ തിരിച്ചു പാഞ്ഞു വന്നു കാലേന്തി കവിളിൽ ചുണ്ടുകൾ ചേർത്തു.. "I LOVE YOU" അവനെയൊന്നു നോക്കി അവൾ അകത്തെക്ക് ഓടിയതും കവിളിൽ കയ്യ് ചേർത്തു പിടിച്ചു അശ്വി ഒരു ചിരിയോടെ അവിടെ നിന്നു......... തുടരും🍃

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story