🌸വാകപൂത്ത വഴിയോരം🌸 : ഭാഗം 35 || അവസാനിച്ചു

Vakapootha Vazhiyoram

രചന: അനാർക്കലി

മുന്നിൽ താലം പിടിച്ചു വരുന്ന കുട്ടിപ്പട്ടാളങ്ങളുടെ ഇടയിൽ തന്നെ മയക്കുന്ന വശ്യതോടെയുള്ള ചിരിയാലെ നടന്നു വരുന്ന അച്ചുവിൽ അവന്റെ നോട്ടം ചെന്നു നിന്നു.. "പതുകെ..അവൾ ഇങ്ങോ അല്ലെ വരുന്നേ.." അടുത്ത വന്ന് ദീപു അവന്റെ ചെവിയിൽ മൊഴിഞ്ഞത് കേട്ട് അശ്വി കണ്ണിറുക്കി.. അശ്വിയുടെ ഇടത്തെ സൈഡിൽ അവൾ ഇരുന്നു..അച്ചു തലച്ചെരിച്ചു അശ്വിയെ നോക്കി.. അവന്റെ ചൊടിയിലെ പുഞ്ചിരി അവളിലേക്ക് കൂടി വ്യാപിച്ചു.. "മുഹൂർത്തതിന് സമയം ആയി താലി കെട്ടിക്കോളു.." പൂജാരി പറയുന്നത് കേട്ടാണ് ഇരുവരും കണ്ണുകൾ പിൻവലിച്ചത്.. മൗലി ആയിരുന്നു അച്ഛന്റെ സ്ഥാനത്ത് നിന്ന് പൂജിച്ച താലിമാല അവന്റെ കയ്യികളിലേക് വെച്ചു കൊടുത്തത്.. അത് വാങ്ങി അവൻ ലക്ഷ്മിയെ നോക്കി അവർ അവനെ നോക്കി കണ്ണടച്ചു തലയാട്ടി സമ്മതം അറിയിച്ചു.. താളമേളങ്ങൾ മുഴങ്ങി..

അവളുടെ നെഞ്ചോരം താലി ചേർത്തു കെട്ടുമ്പോ അവന്റെ ചുണ്ടിൽ സംതൃപ്തിയുടെ പുഞ്ചിരി വിരിഞ്ഞിരുന്നു..അവളിൽ നിന്നും അവൻ അകന്നു മാറിയതും അവളുടെ മിഴികൾ പാഞ്ഞത് അവൻ ചാർത്തിയ താലിയിൽ..പതിയെ അവളുടെ കണ്ണുകളുടെയും ഇരുകോണിലും ഈറൻ അണിഞ്ഞു.. അവളെ സുമംഗലിയാക്കി അച്ചുന്റെ സീമന്ദരേഖയിൽ അവൻ സിന്ധുരം ചാർത്തി.. അച്ചു ഇരുകണ്ണുകളും ഇറുക്കി അടച്ചു..പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആഹ്ലാദം അലതല്ലുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. പരസ്പരം വരണമാല്യം അണിയുമ്പോ ഇരുവരുടെയും ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു.. നിത്യയുടെ കയ്യിൽ നിന്നും പുടവ വാങ്ങി അശ്വി അവളുടെ കയ്യിലേക്ക് കൊടുത്തതും അവൾ അത് ശാന്തിയുടെ കയ്യികളിലേക് കയ്യ് മാറി.. കൈകോർത്തു മണ്ഡപതിന് ചുറ്റും വലംവെക്കുമ്പോ ഇരുവരും മനസ്സ് കഴിഞ്ഞ് പോയ കാലങ്ങിലേക്കും ഇനി അവർ മാത്രമായി ജീവിക്കേണ്ട കാലത്തിലേക്കും കടന്നു ചെന്നു.. ❃❃ "എടി പേരിന് എങ്കിലും ഒന്നു കരഞ്ഞേക്ക് "

കിച്ചു എല്ലാരും കേൾക്കെ അവളോട് പറഞ്ഞതും അച്ചു അവനെ നോക്കി പേടിപ്പിച്ചു.. "ഓഹ് എവിടുന്നു.." അവൻ പിറുപിറുത്തു കൊണ്ടു മാറി നിന്നു.. ശാന്തിയുടെയും അജയന്റെയും അനുഗ്രഹം വാങ്ങി അവൾ എല്ലാരോടും യാത്ര ചോദിച്ചു.. എന്നാൽ കിച്ചുനെ മാത്രം അവൾ അവിടെ കണ്ടില്ല.. "നിന്നോട് കരയാൻ പറഞ്ഞിട്ട് അവൻ മാറി നിന്നു കരയുന്നുണ്ടാകും.."അഖിൽ പറയുന്നത് കേട്ട് അവളുടെ മുഖം വാടി.. വേദനയോട് കൂടി അവൾ അജയനെയും ശാന്തിയെയും നോക്കി.. "കിച്ചു.. കിച്ചു എന്തേ മോളെ.." അച്ചുന്റെ മുഖം വാടുന്നത് കണ്ടു അജയൻ ദീപുനോട് ചോദിച്ചു ദീപു അവനെ തിരഞ്ഞു പുറപ്പെടാൻ ഒരുങ്ങി.. "എന്താ അച്ഛാ.." പുറകിൽ നിന്നും അവന്റെ ചോദ്യം കേട്ടതും എല്ലാരും അങ്ങോട്ടെ നോക്കി.. കയ്യിൽ കോൺ ഐസ് ക്രീമും നക്കി വരുന്ന കിച്ചുനേ കണ്ടതും എല്ലാരും അവനെ തന്നെ ഉറ്റുനോക്കി..

"ഇന്നാടി.." ദീപുവിനും അനുനും ഓരോന്ന് വീതം നീട്ടി അവൻ അവന്റെ ഐസ് ക്രീം തിന്നാൻ തുടങ്ങി.. "ഇവൾ ഇതുവരെ പോയില്ലേ.." ഐസ് ക്രീമും നക്കി അവൻ ചോദിക്കുന്നത് കേട്ട് അച്ചു ചുണ്ടും കൂർപ്പിച്ചു അവനെ തല്ലാൻ പുറപ്പെടാൻ നിന്നതും അശ്വി അവളെ തടഞ്ഞു.. "നമ്മക് പിന്നെ കൊടുക്കാം.."അവൻ പറയുന്നത് കേട്ട് അവൾ അടങ്ങി നിന്നു കിച്ചുനേ നോക്കി കണ്ണുരുട്ടി..അവൻ ഒരു വളിച്ച ഇളി പാസ്സാക്കി.. ഇതെല്ലാം തന്റെ പൊന്തി വന്ന വിഷമം ആരും കാണാതെ ഇരിക്കാനായി അവൻ ചെയ്തതാണ് എന്നു അച്ചുന് മനസിലായി അതുകൊണ്ടു തന്നെ അവൾ ഓടി ചെന്നു അവനെ വാരിപുണർന്നു... "വിട്ട് മാറാടി..എന്റെ ഐസ് ക്രീം.." അവളെ പിന്നിലേക് തള്ളി നീക്കി.. അച്ചു ഒന്നും നോക്കാതെ അവൻ കഴിഞ്ഞു കൊണ്ടിരുന്നത് തട്ടി പറിച്ചു വേഗം ചെന്നു വണ്ടിയിൽ കയറി ഇരുന്നു.. "ഡി.." അവളുടെ പുറകിൽ പോകാൻ നിന്നതും അജയൻ അവനെ തടഞ്ഞു.. "നിന്നെ ഞാൻ എടുത്തുളാമടി...കുട്ടിപിശാശ്ശേ"അതിന് അവൾ നാക്ക് നീട്ടി ഐസ് ക്രീം നക്കി കാണിച്ചു..

എല്ലാരോടും യാത്ര പറഞ്ഞു അവരുടെ കാർ അവിടുന്നു പോയതും കെട്ടിപൂട്ടി വെച്ചിരുന്നു കിച്ചുന്റെ മിഴകളിൽ നിന്നും മിഴനീർ പൊടിഞ്ഞു... ✷✷ "ദരൺ എന്തിനുള്ള പുറപ്പാടാ..ടാ" വേഗത്തിൽ വേറിയോടെ നടക്കുന്ന ദരണിന്റെ പുറകിൽ നടന്നു കൊണ്ടു കൂട്ടുകാരൻ ചോദിച്ചു.. "ഞാൻ പറഞ്ഞിരുന്നില്ലേ വിവേക് അവനെ അവളുടെ കൂടെ സുഖമായി ജീവിക്കാൻ ഞാൻ അനുവദിക്കില്ല എന്നു.." പുച്ഛത്തോടെ ഉള്ള ദരണിന്റെ മറുപടി കേട്ട് വിവേക് ഞെട്ടി.. "നീ എന്തു ചെയ്യാൻ..പോകുവാ.." ചോദിക്കുമ്പോ ഉള്ളിൽ ഒരു ഭയം വിവേകിനെ പിടികൂടി.. "കൊല്ലാൻ.."ക്രൂരമായി ചിരിച്ചു കൊണ്ട് അവൻ വിവേകിനെ തോളിൽ ഒന്നു തട്ടി ബൈക്കിൽ കയറി ഹെൽമറ്റ് വെച്ചു വണ്ടി മുന്നോട്ട് എടുത്തു.. ദരണിന്റെ പോക്ക് കണ്ടു അവൻ പറഞ്ഞത് പോലെ ചെയ്യുമോ എന്നുള്ള പേടിയാൽ വിവേക് ഉമിനീർ ഇറക്കി ചുറ്റും കണ്ണോടിച്ചു.. നെറ്റിയിൽ പൊടിഞ്ഞ വിയർപ് കണങ്ങൾ കയ്യാലെ തുടച്ചു നീക്കി അവൻ വേഗത്തിൽ അവിടുന്നു പുറപ്പെട്ടു.. ✿ ✿ വിൻഡോയിലൂടെ കണ്ടു മതിമറന്ന് കാഴ്ചകൾ തന്നെ അവൾ ഒപ്പിയെടുക്കുകയായിരുന്നു..

താൻ ഇനി തന്റെ സ്വന്തം വീട്ടിൽ ഒരു അഥിതി ആണെന്നുള്ള തോന്നൽ ആയിരുന്നു അച്ചുന്റെ ഉള്ള് നിറയെ..കണ്ണുകൾ അടച്ചു അവളെ തഴുകുന്ന കാറ്റിന്റെ ഗന്ധതെ ആസ്വദിച്ചു.. "മ്മ് ഇറങ്ങിക്കോ.." അശ്വിയുടെ സ്വരം കേട്ടാണ് അച്ചു കണ്ണുകൾ തുറന്നത്... കാറിൽ ഉളിൽ ഇരുന്നു തന്നെ അവൾ ചുറ്റും നോക്കി "കോളേജ്.." ഉരുവിട്ട് കൊണ്ട് അവൾ ഡ്രൈവിംഗ് സീറ്റിലേക് നോക്കിയപ്പോഴേക്കും അശ്വി ഇറങ്ങി കാറിന്റെ മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. അച്ചു ഒന്നും മനസിലാകാതെ പതിയെ പുറത്തേക് ഇറങ്ങി അവന്റെ അരികിൽ ചെന്നു അവനെ കണ്ണെടുക്കാതെ നോക്കി നിന്നു.. അച്ചു അടുത്തു വന്നത് അറിഞ്ഞിട്ടും അവൻ തന്റെ കണ്ണുകൾ പിൻവലിക്കാതെ അവളുടെ കയ്യിൽ തന്റെ കയ്യ് കോർത്തിണക്കി.. അവനാ കോളേജ് നോക്കി കാണുകയായിരുന്നു..ഒരുപാട് നല്ല ഓർമ്മകൾ നൽകിയ..ജീവിക്കാൻ പഠിപ്പിച്ച.. തന്റെ പ്രണയം പൂത്തിടം.. അവളെ കൂട്ടി അവൻ മുൻപോട്ട് നടന്നു..മൂദ്രവാക്യം വിളിച്ചു നടന്നിരുന്നു ആ കാലങ്ങളായിരുന്നു അവന്റെ മനസ്സ് നിറയെ.. അച്ചു നോക്കിന്നടന്നിടത്തൊക്കെ സൊറ പറഞ്ഞിരിക്കുന്ന തന്നെയും തന്റെ ഉറ്റസുഹൃത്തുക്കളെയും അവൾ കണ്ടു..

കൂട്ടം കൂടി നിന്നു കളിയാക്കി ചിരിക്കുന്നതും,,മറ്റുള്ളവരേ നോക്കി കമന്റ് അടിക്കുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അവൾക് തോന്നി.. ഒരിക്കലും കഴിയരുത് എന്നു ആഗ്രഹിച്ചിരുന്നു കുറെ നല്ല നിമിഷങ്ങൾ..തിരിച്ചു കിട്ടിയിരുന്നെകിൽ എന്നു ഓർത്തു പോകുന്നു.. അവരുടെ കാലുകൾ നിലച്ചത് അവർ ഇരുവരും ആദ്യമായി കണ്ട ആ വാക പൂത്തവഴിയോരത്തിൽ ആണ്.. ഇരുവരും പരസ്പരം ഒരു ചിരിയാലെ നോക്കി അങ്ങോട്ടെക് നടന്നു..അച്ചു പൂത്തു നിൽക്കുന്ന മരം നോക്കി പുഞ്ചിരിച്ചു.. അവരുടെ മേലേക് പൂക്കൾ വർഷിച്ചു..ഒരുപക്ഷേ അതിന് ഏറെ പ്രിയമേറിയ പ്രണയം പൂവണിഞ്ഞത് അറിഞ്ഞിട്ടുണ്ടായിരുന്നതിനാൽ ആവാം.. അവൾ കണ്ണുകൾ അടച്ചു നിന്നു...മിഴികൾ തുറന്നപ്പോ ആദ്യം കണ്ടത് താൻ ഏറെ സ്നേഹിക്കുന്ന രണ്ടുമിഴികളെയാണ്.. അശ്വി അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിലും സീമന്ദരേഖയിലെ സിന്ദൂരത്തിലും മിഴികൾ പായിച്ചു.. "ഞാൻ പറഞ്ഞിരുന്നു...നീ കേൾക്കാൻ ആഗ്രഹിക്കുന്ന ആ മൂന്നു മാജിക്കൽ വർഡ്‌സ് നിന്നോട് ഞാൻ പറയുന്നത് അതിന് യോജിച്ച സമയത്തും സ്ഥലത്തും വെച്ചായിരിക്കും എന്നു..

ഇന്ന് നിന്റെ കഴുത്തിൽ താലി ചാർത്തിയാ ഈ ദിനം,,ഇവിടെ നമ്മൾ ആദ്യമായി കണ്ടുമുട്ടിയിടം..നീ നിന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞിടം.. ഇവിടെ വെച്ചായിരിക്കണം.."അച്ചുന്റെ കണ്ണുകളിലേക്കു നോക്കി ഓരോ വാക്കും പറയുമ്പോ അശ്വിയുടെ ചുണ്ടിൽ വശ്യമായ ഒരു ചിരി വിരിഞ്ഞു.. അവളുടെ കാതോരം അവൻ ചുണ്ടുകൾ അടുപ്പിച്ചു..അവൾ കണ്ണുകൾ അടച്ചു..ചുണ്ടിൽ നാണത്താൽ കുതിർന്ന ചിരി ഉടലെടുത്തു.. "ഇഷ്ട്ടമാ വാകേ,,എനിക്ക് നിന്നെ ഒരുപാട്...I Love.. ഹ്ഹ്" പറഞ്ഞു പൂർത്തിയാകാതെ അവന്റെ അടുക്കൽ നിന്നും വേദനയാൽ നേർത്ത മൂളൽ കേട്ടു.. അച്ചു കണ്ണുകൾ വലിച്ചു തുറന്നതും തന്റെ തോളിലേക് മുഖം പൂഴ്ത്തിയാ അശ്വിയെ കണ്ടു അവൾ ഒന്നും മനസിലാകാതെ അവന്റെ തലയിൽ തലൊടി.. അവനിൽ നിന്നും വേദനയാൽ ഉള്ള ഞെരുക്കം മനസിലാക്കിയാ നിമിഷം തന്നെ അശ്വി അവളിൽ നിന്നും അകന്നു മാറിയിരുന്നു... രക്തവർണത്താൽ കലങ്ങിയ അവന്റെ കണ്ണുകൾ കാൺകെ അച്ചു നെറ്റിചുളിച്ചു അവനെ നോക്കി നിന്നു..

അതേ സമയം അവന്റെ പുറകിൽ നിന്നും കുത്തിയ കത്തി വലിച്ചൂരി ക്രൂരമായ ചിരിയോടെ നിൽക്കുന്ന ദരണിനെ ഒരു നടുകത്തോടെ അച്ചു കണ്ടു.. അവൾക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി...വീണ്ടും അവനെ ലക്ഷ്യം വെച്ചു ദരണ് കത്തി ചലിപ്പിക്കുന്നത് കണ്ടതും അച്ചു ധൃതിയിൽ അശ്വിയെ തള്ളി മാറ്റി അവന്റെ സ്ഥാനത് കയറി നിന്നു.. "അഹ്ഹ്..." "അച്ചു....!" അവൻ വേദന മറന്നു കൊണ്ടു അച്ചുനേ താങ്ങി പിടിച്ചു.. എന്നാൽ ദരണിന്റെ കണ്ണിൽ പകമാത്രം ആയിരുന്നു..അച്ചുന്റെ കയ്യിൽ പിടിയിട്ട് അശ്വിയിൽ നിന്നും അകറ്റി മാറ്റി.. "ടാ.. നീ.."അശ്വി ദരണിന്റെ കോളറിൽ പിടിയിട്ടു..ദരണ് അശ്വിയെ ചവിട്ടി വീഴ്ത്തി. "അതേ ഞാൻ തന്നെ..ദരണ്!!..നിന്നെ കൊല്ലണം എന്ന് എനിക്ക് ഇല്ലായിരുന്നു..നീ ആയിട്ട് ചോദിച്ചു വാങ്ങുന്നതാണ് നിന്റെ മരണം..എന്റെ കയ്യ് കൊണ്ടു.. കണ്ടില്ലേ നീ കാരണം കിടക്കുന്ന ഒരുത്തിയെ..." ആഴത്തിൽ ഏറ്റ മുറവുകളിൽ അസഹനീയമായ വേദന കൊണ്ട് പുളയുന്ന അച്ചുനേ ചൂണ്ടി അവൻ പറഞ്ഞതും അശ്വിയുടെ കണ്ണുകൾ ദേഷ്യത്താൽ ആളി കത്തി..

വീണിടത്തും നിന്നും ചാടി എഴുന്നേറ്റു... താൻ അനുഭവിക്കുന്ന വേദന പോലും മറന്നവൻ കാല് പൊക്കി ദരണിനെ ചവിട്ടി വീഴ്ത്തി.. അതിനനുസരിച്ച് അവനിൽ നിന്ന് രക്തം ഒഴുകി ഇറങ്ങി... അശ്വിയുടെ കണ്ണുകൾ വേദനയാൽ നിലത്ത് കിടന്ന് പുളയുന്ന അച്ചുവിൽ എത്തി നിന്നു.. അവന്റെ കണ്ണുകളിലെ തീജ്വാല അസ്‌തമിച്ച് അതിന് പകരം അവിടെ കണ്ണ്ന്നീർ ഉരുണ്ട് കയറി... "അച്ചു..." മെല്ലെ മൊഴിഞ്ഞു കൊണ്ടവൻ ഇടറുന്ന കാലടികളുമായി അവൾക്കരികിലേക്ക് അവനാകുന്ന വേഗത്തിൽ നടന്നു.... അവന്റെ ശരീരവും തളർന്നു തുടങ്ങിയിരുന്നു... "ആഹ്ഹ്" കൂർത്തകത്തി മുന അശ്വിയുടെ നെഞ്ചിൽ തറഞ്ഞു കയറി... ഭ്രാന്തമായ ചിരിയുമായി,, താൻ വിജയിച്ച ഭാവത്തോടെ നിൽക്കുന്ന ദരണിലേക്ക് വേദനയേറെ അനുഭവിക്കുന്ന നിമിഷത്തിലും പകയൂറുന്ന കണ്ണുകളുമായ് അശ്വി നോക്കി... ശരീരം തളരുന്ന പോലെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ... ബലം നഷ്ടപ്പെട്ട് അശ്വി നിലത്തേക്ക് വീണു.... കണ്ണുകൾ അടയും മുൻപ് അവസാനമായി കണ്ടു, വേദനയിക്കിടയിലും പ്രണയം ഒളിപ്പിച്ച് വെച്ച് തന്നെ നോക്കുന്ന തന്റെ പ്രാണനെ... അവന്റെ മാത്രം വാകയെ...!!

"അശ്വി....!!" അവളുടെ വിളി അവിടമാകെ അലയടിച്ചു.. കണ്ണിൽ നിന്നും ഊർന്നു ഇറങ്ങുന്ന ചുടുകണ്ണുനീർ അവളുടെ മുന്നിൽ ചോരയിൽ ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയുന്ന അശ്വിയുടെ മുഖത്തെ മറച്ചു..മിഴികൾ അടഞ്ഞു തുടങ്ങിയതും അവളിൽ നിന്നും തന്റെ ജീവൻ പറിഞ്ഞു പോകുന്നത് പോലെ തോന്നി.. "അശ്വി.. അച്ചു.." മിഴികൾ അടയും മുമ്പ് അവളുടെ കാതിൽ മൗലിയുടെ സ്വരം കേട്ടു.. ❃ ✦ ❃ മുന്നിലുള്ള വാഹങ്ങളെ എല്ലാം പിന്നിലാക്കി ആംബുലൻസ് മുന്നോട്ട് കുതിച്ചു... ഹോസ്പിറ്റലിന് മുന്നിൽ തന്നെ മീഡിയകാരും ഇരുവരുടെയും ബന്ധുക്കളും ഉണ്ടായിരുന്നു.. ഇരുവരയും സ്ട്രക്ച്ചറിൽ നിന്നും ഇറക്കിയതും ആളുകൾ തടിച്ചു കൂടി.. "വേഗം...ഡോക്ടർ.." മൗലി അലറി "അശ്വി... ടാ.. ടാ.. അശ്വി.." മൗലി അവനെ തട്ടി വിളിച്ചു കൊണ്ടിരുന്നു.. "എന്താ..എന്താ..ഒന്നു മാറിക്കെ .." ഡോക്ടർ വന്നു മൗലിയേ മാറ്റി നിർത്തി അശ്വിയുടെ പൾസ് ചെക്ക് ചെയ്തു.. "He is gone.." അയാളുടെ വായിൽ നിന്നും വീണ വാക്കുകൾ കേട്ട് ഒരു നടുകത്തോടെ ലക്ഷ്മി സ്ട്രക്ച്ചറിൽ കിടക്കുന്ന അശ്വിയെ നോക്കി..

"താൻ എന്തുവാടോ പറയുന്നേ.. ഒന്നുടെ.. ഒന്നുടെ നോക്ക്.."മൗലിയുടെ വാക്കുകൾ ഇടറി... "മൗലി..മൗലി.." അഖിൽ അവനെ സമാധനപ്പെടുത്താൻ നോക്കി കൊണ്ടിരുന്നു.. ഒരു പ്രതിമ കണക്കെ ലക്ഷ്മി നിൽക്കുന്നത് കണ്ടതും മൗലി അവരുടെ അരികിലേക് ചെന്നു അവരെ ചേർത്തു പിടിച്ചു.. അത്രയും നേരം നിശബ്ദതമായി നിന്ന അവർ പൊട്ടിക്കരഞ്ഞു കൊണ്ടു അവന്റെ മാറിലേക്ക് ചാഞ്ഞു.. "ഡോക്ടർ ഈ കുട്ടിക് പൾസ് ഉണ്ട്.."അച്ചുന്റെ അരികിൽ നിന്നു ഒരു നഴ്‌സ് പറയുന്നത് കേട്ട് അയാൾ അവളുടെ അരികിലേക് ഓടി.. "വേഗം OT യിലേക് കേറ്റു.." ✷✷ അവളുടെ ജീവന് വേണ്ടി ഓടുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പ്രാർത്ഥനയോടെ എല്ലാരും നോക്കി ഇരുന്നു.. തന്റെ മകളുടെ ജീവൻ തിരിച്ചു കിട്ടാൻ മനമുരുകി പ്രാർത്ഥിച്ചു കൊണ്ടു ശാന്തി തന്റെ പാതിയുടെ തോളിൽ തലച്ചായിച്ചു.. അഖിയും മൗലിയും കൂടെ അശ്വിയുടെ ബോഡിയുടെ ഫോർമലിറ്റിസ് ഫിൽ ചെയ്യുകയായിരുന്നു.. "സർ ദരൺ ..." ഒരു ഇൻസ്‌പെക്ടർ ഓടി വന്നു പറയുന്നത് കേട്ട് മൗലി ഒരു വെറിയോടെ അയാളെ നോക്കി.. "അവനെ പിടിക്കാൻ ചെന്നപ്പോഴേക്കും ഒരു പാണ്ടിലോറി വന്നു... ഹോസ്പിറ്റലിൽ കൊണ്ടു വന്നപ്പോഴേക്കും മരിച്ചിരുന്നു...!!" ആയാൾ പറഞ്ഞത് വലിയ ഭാവവ്യത്യാസം ഇല്ലാതെ ഇരുവരും കേട്ടു നിന്നു...

എന്നാൽ രണ്ടുപേരുടെയും ഉള്ളിൽ മുഴുവനും അവനോടുള്ള പകയായിരുന്നു.. "ഡോക്ടർ...!!" പുറത്തേക് ഇറങ്ങി ഒരു നഴ്‌സ് വിളിച്ചത് കേട്ട് മറ്റാരോടോ സംസാരിച്ചു കൊണ്ടിരുന്നു ഡോക്ടർ OT യിലേക് ഓടി.. എല്ലാരും ഒരു ആളലോടെ ഇരുന്നിടത്ത്‌ നിന്ന് എഴുന്നേറ്റു.. "എന്താ..എന്താ..ആരേലും ഒന്നു പറ..അച്ചു.. അച്ചുന് എങ്ങനെ ഉണ്ട്.." ശാന്തി വെപ്രാളത്തോടെ നഴ്സിന്റെ അരികിലേക് ചെന്നതും അവര് സഹതാപത്തോടെ നോക്കി അകത്തേക് പോയിരുന്നു.. "കി.. കിച്ചു.. ടാ.. എൻ.. എന്റെ അച്ചു.." ഇടറിയ സ്വരത്തോടെ പറഞ്ഞു അവർ അവനെ നോക്കി നെഞ്ചിൽ കയ്യ് വെച്ചു.. "അമ്മ.. അമ്മ ഇവിടെ ഇരിക്കെ.. അവൾക് ഒന്നൂല്ല" അവരെ അവിടെ ഇരിപ്പിടത്തിൽ ഇരുത്തി അവൻ തൊട്ട് അരികിൽ ഇരുന്നു... വിധി അവളെ അകറ്റുന്നത് അറിയാതെ....! യന്ത്രങ്ങൾക്കിടയിൽ കിടന്നും അവൾ അറിയുണ്ടായിരുന്നു തന്റെ ജീവനു വേണ്ടിയുള്ള ആരുടെയൊക്കെയോ തന്ത്രപ്പാട്.. എന്നാൽ ആ അവസ്ഥയിൽ നിന്നും മോചിതയാകാൻ അവളുടെ ശരീരവും മനസ്സും അനുവദിച്ചില്ല..അവൾ ആഗ്രഹിച്ചത് അവന്റെ അരികിലേക് പറക്കാൻ ആയിരുന്നു...

അവന്റേതായി അവരുടെ ലോകത്തേക്... അച്ചു കണ്ണുകൾ വലിച്ചു തുറന്നു...മുന്നിൽ കാഴ്ചകളെ മറച്ചു കൊണ്ടു മഞ്ഞു മൂടപെട്ടിട്ടുണ്ട്..അവൾ ചുറ്റും നോക്കി.. ഒന്നും വ്യക്തമല്ല..ചുറ്റിനും മഞ്ഞ്.. അവൾ മുന്നോട്ട് നടന്നു..ഒരു പൊട്ടു പോലെ അവൾ മരങ്ങളുടെ നിഴൽ കണ്ടു..കാലുകളുടെ വേഗതയേറി.. അവൾക് ചുറ്റിനും ഉള്ള മഞ്ഞിനെ വകഞ്ഞുമാറ്റി ലക്ഷ്യ സ്ഥാനത് എത്തി ചേർന്നത്തും അവിടുത്തെ ഭംഗിയിൽ അവളുടെ മിഴികൾ വിടർന്നു... വിവിധ തരങ്ങളാലും വർണങ്ങളാലും വസന്തം വിരിയിച്ചിരിക്കുന്ന പൂങ്കാവനം.. അവളുടെ കാതിൽ അലയടിക്കുന്ന വെള്ളത്തിന്റെ അലകൾ അവളുടെ ദൃഷ്ടിയെ ഇടത്തെ ഭാഗത്തെ കാണുന്ന നദിയിലേക്ക് കൊണ്ടെത്തിച്ചു.. അതിന് പിന്നിലായി കാണുന്ന വലിയ മലനിരകൾ.. എല്ലാം അവൾ കൺകുളിർകെ ഒരു ആശ്ചര്യത്തോടെ വീക്ഷിച്ചു.. അവളുടെ മുന്നിലേക് പറന്നു വന്നു വട്ടം പറക്കുന്ന ചിത്രശലഭത്തെ പിടിക്കാൻ അച്ചു വിരലുകൾ നീട്ടിയതും അത് പറന്നു.. പുറകിൽ കൊച്ചു പിള്ളാരെ പോലെ അവളും അതിനോടൊപ്പം ഓടി..

പിടി കൊടുക്കാതെ അത് പറന്നുയർന്നു.. അച്ചു നീരസത്തോടെ മുഖം തിരിച്ചു...വലിയൊരു വാക മരം... അതിനെ അവൾ അത്ഭുതത്തോടെ നോക്കി കണ്ടു.. നഗ്ന പാദങ്ങൾ അതിന്റെ അരികിലേക് ചലിച്ചു..തന്റെ വലം കയ്യാൽ അവൾ അതിനെ തലോടി കൊണ്ടു ചുറ്റി.. അവിടെ അവൾക് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു പുരുഷൻ.. ഒറ്റ നോട്ടത്തിൽ തന്നെ അച്ചുന്റെ മനസ്സ് കീഴടക്കിയ ആ വ്യക്തിയെ മനസിലാക്കാൻ അവൾക് നിമിഷങ്ങൾ വേണ്ടി വന്നില്ല.. ഉയർന്ന ഹൃദ്യമിടിപ്പോടെ അവന്റെ അരികിലേക് നടന്നു അരികിൽ ചെന്നു നിന്നു.. അശ്വി..അവൻ അവൾക് നേരെ തിരിഞ്ഞു..കാതിരിക്കുകായിരുന്നു അവൻ അവൾക്കായി... അവൾക്കായി അവൻ നൽകാറുള്ള പുഞ്ചിരി നൽകി കൊണ്ടു..അച്ചു ഒരു കൗതുകത്തോടെ ആയിരുന്നു അവനെ നോക്കി കണ്ടത്.. തന്റെ കയ്യിലേക് പറന്നു വന്നിരുന്ന ചിത്രശലഭത്തെ അവൻ അവൾക്കായി നീട്ടി.. അവൾക്കായി അവരുടെ ലോകത്തിൽ അവൻ സമ്മാനിച്ച സമ്മാനം... കൊച്ചു കുട്ടികളെ പോലെയുള്ള അവളുടെ കുട്ടിത്തമേറിയ മുഖവും അവനെ മയക്കുന്ന പുഞ്ചിരിയും കാണ്കെ പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതിരുന്ന ആ വാക്കുകൾ അവിടെ അവളുടെ കാതിൽ അവൻ പൂർത്തിയാക്കി.. "I LOVE YOU ❤️"

"ഓരോ തവണയും നീ കൊഴിഞ്ഞു വീഴുന്നത് എന്നെങ്കിലും എന്നിലേക് അലിയാൻ അല്ലെ വാകേ..!!കാത്തിരുന്നില്ലേ നീ ഒരുപാട്..!! ഇന്നാ കാത്തിരിപ്പ് അവസാനിക്കുന്ന നിമിഷമാണ്..ഇവിടെ ആരുമില്ല നമ്മുടെ പ്രണയത്തിന് തടങ്കൽ വെക്കാൻ..." അവൻ പറഞ്ഞു കൊണ്ട് അവളെ അടർത്തി മാറ്റി.. അച്ചു മിഴികൾ ഉയർത്തി അവനെ നോക്കി..അവന്റെ വശ്യമായ ചിരിയിൽ അവളായി അവന്റെ അധരങ്ങൾ കവർന്നെടുത്തു..തേൻ നുകർന്നു കുടിക്കുന്നത് പോലെ അവളുടെ മധുരം അവൻ നുകർന്നെടുത്തു... ഭൂമിയിൽ ജീവിച്ചു പൂർത്തിയാക്കാൻ കഴിയാതെ പോയ അവരുടെ പ്രണയത്തിന്റെ മറ്റൊരു അധ്യായം അവർ അവിടെ തുടർന്നു..കാലങ്ങളുടെ നോവിനെ മായിച്ചു കൊണ്ട്..❤️ ✷ •ശുഭം• ✷

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story