വെണ്ണിലാവേ..💔: ഭാഗം 1

vennilave niha

രചന: NIHAA

""കണ്ടവനെയും മനസ്സിൽ ഇട്ടു നടന്നാലേ കൊന്നു കുഴിച്ചു മൂടും നശിച്ചവളെ.. നിച്ഛയിച്ച മുഹൂർത്തത്തിൽ തന്നെ നിന്റെ വേളി നടന്നിരിക്കും.. അതീ വിശ്വനാഥന്റെ വാക്കാണ്..അതല്ലാച്ചാൽ അതിനപ്പുറം വല്ലതും പ്രവർത്തിക്കാൻ ആണ് ഉദ്ദേശം എങ്കിൽ പിന്നേ നീ കാണുന്നത് ഉത്തരത്തിൽ തൂങ്ങിയാടുന്ന ഞങ്ങളുടെ രണ്ടു പേരുടെയും മൃതശരീരം ആയിരിക്കും.. ഓർത്തു വെച്ചോ.. പൂട്ടിയിടടി ഇവളെ.. തറവാടിന് പേര് ദോഷം ഉണ്ടാക്കാൻ ആയിട്ട് ഒരു അസത്ത്.. "" മനസ്സ് നോവുന്ന വാക്കുകളാൽ അവിടെ പ്രകമ്പനം കൊള്ളിച്ച അയാളെ വെണ്ണില നിറഞ്ഞ മിഴികളോടെ ഉള്ളിൽ ആളി കത്തുന്ന പേടിയോടെ നോക്കി നിന്നു.. തോളിലെ മുണ്ട് ഒന്ന് എടുത്ത് കുടഞ്ഞു തിരിച്ചതേപടി തോളിൽ തന്നെ ഇട്ടു കൊണ്ട് അയാൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി പോയി.. പിറകെ തന്നെ പോവുന്ന തന്റെ അമ്മ സുമിത്രയേ അവൾ നിറമിഴികളോടെ നോക്കി..

""അമ്മാ.. ഞാൻ.. "" എന്തെക്കെയോ ആ പെണ്ണ് പറയാൻ തുനിഞ്ഞു എങ്കിലും അതിന് പോലും കൂട്ടാക്കാതെ സുമിത്ര മുറി പുറത്ത് നിന്നും പൂട്ടിയിട്ടു... ഹൃദയം നുറുങ്ങുന്ന വേദന തോന്നി അവൾക്ക്.. ഒന്ന് മരിച്ചിരുന്നേൽ എന്ന് കൊതിച്ചു പോയി അവൾ.. അവരുടെ മുറി പൂട്ടിയുള്ള പോക്ക് നോക്കി നിന്ന അവൾ പതിയെ നിലത്തേക്ക് ഊർന്നിറങ്ങി..പുറത്തേക്ക് വന്ന തേങ്ങലുകളുടെ ചീളുകൾ പൊട്ടി കരച്ചിലാവാൻ അധികനേരം ഒന്നും വേണ്ടി വന്നില്ല.. ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ കൈ കൊണ്ട് വാ പൊത്തിപിടിച്ചു .... ആ പെണ്ണിനുള്ളം ആർത്തു കരഞ്ഞു.. കാൽ മുട്ടിൽ കവിൾ ചേർത്തു അടക്കി പിടിച്ചു കരഞ്ഞു.. പ്രണയത്തിനു വില ഇല്ലേ.. ഇല്ലായിരിക്കും.. അതാവുമെല്ലോ സ്വന്തം മോൾ ആണോന്ന് പോലും നോക്കാതെ ശാപവാക്കുകൾ തൊടുത്തു വിടുന്നത്.. അച്ഛയും അമ്മയും എന്തെ ഇത്രക്ക് അധപതിച്ചു പോയത്..

ആദ്യം ആയി ഒരു പുരുഷനോട്‌ പ്രണയം തോന്നിയപ്പോൾ ആദ്യം പറഞ്ഞതും തന്റെ മാതാപിതാക്കളോട് അല്ലെ.. അവരുടെ സമ്മതം കിട്ടിയതിനു ശേഷം അല്ലെ താൻ പ്രണയം തോന്നിയ വെക്തിയോട് ഇഷ്ട്ടം തുറന്നു പറഞ്ഞത് പോലും.. പിന്നേ എന്തെ വാക്ക് മാറാൻ മാത്രം..അതിന് മാത്രം എന്തുണ്ടായി.. ഒന്നും അറിയില്ല.. ഒന്നും... !!! ഓരോന്ന് ഉള്ളിൽ പുലമ്പിയവൾ ചുവരിലേക്ക് ചാരി ഇരുന്നു.. നോവുന്ന നെഞ്ചകവുമായി... 🍂 ____💔 മുന്നിൽ ഗൗരവത്തോടെ നിൽക്കുന്ന അച്ഛനെ അവൾ നിറമിഴികളോടെ നോക്കി.. നോട്ടം കൊണ്ട് പോലും തന്നെ അവഗണിക്കുകയാണെന്ന് കാണെ ചുണ്ട് വിതുമ്പി കൊണ്ട് വിശ്വനാഥന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിച്ചു.. വിശ്വനാഥൻ തന്റെ കാലിൽ പിടിച്ചു കുനിഞ്ഞു നിൽക്കുന്നവളുടെ നെറുകയിൽ ഒന്ന് പിടിച്ചു ആ കൈ നെഞ്ചിൽ തൊട്ടു കൊണ്ട് അനുഗ്രഹിച്ചു..

അനുഗ്രഹം ലഭിച്ചതും വെണ്ണിലയുടെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിടർന്നു.. നിവർന്നു നിന്ന അവൾ അതെ പോലെ തന്നെ അമ്മയുടെയും മറ്റു മുതിർന്നവരുടെയും അനുഗ്രഹം തേടി.. നിലവിളക്കുകളുടെ ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന കതിർ മണ്ഡപം.. ""പെൺകുട്ടിയെ കൊണ്ട് വരൂ.. "" പൂജാരിയുടെ ആവിശ്യപ്രകാരം സുമിത്ര വെണ്ണിലയേ കൈ പിടിച്ചു കൂട്ടി കൊണ്ട് വന്നു.. സുമിത്രയുടെയും മറ്റു കുടുംബാങ്കങ്ങളുടെയും അകമ്പടിയോടെ സർവ്വാഭരണ ഭൂഷിതയായി അവൾ കതിർമണ്ഡപത്തിലേക്ക് കയറി..മണ്ഡപത്തിൽ കയറിയതും ആ അഗ്നിയേ ഒന്ന് വലയം വെച്ചു കൊണ്ട് വേളിക്ക് കൂടിയ ജനസാഗരത്തിന് കൈകൾ കൂപ്പി.. കടും ചുവപ്പ് കാഞ്ചിപുരം പട്ടു സാരിയിൽ അവളെ ഒരു ദേവതയേ പോലെ തോന്നിച്ചു.. കതിർ മണ്ഡപത്തിനു മുന്നിൽ ആയി ഇരുപ്പ് ഉറപ്പിച്ച അവളെ വിവാഹത്തിനു കൂടിയ ഓരോരുത്തരുടെയും മിഴികൾ അവളിൽ കുരുങ്ങി കിടന്നു..

വല്ലാത്തൊരു ആകർഷണം.. ആരും ഒന്ന് നോക്കി പോവുന്ന സൗന്ദര്യം.. വടിവൊത്ത ശരീരം.. മുഖത്തെ നിഷ്കളങ്കതക്ക് അപ്പുറം വല്ലാത്തൊരു ഐശ്വര്യം.. മനസ്സ് ചുട്ടു പൊള്ളുമ്പോഴും ചുണ്ടിൽ ഘടിപ്പിച്ച കൃത്രിമ പുഞ്ചിരിയിൽ തന്നെ അവിടെ ഓരോരുത്തരുടെയും മിഴികൾ തങ്ങി നിന്നു.. മുന്നിൽ ആളി കത്തുന്ന അഗ്നിയിലേക്ക് അവൾ നിർവികാരിതയോടെ ഉറ്റു നോക്കി.. ആ മിഴികൾ ഇപ്പോൾ ഒരു ഭാവവും ഇല്ല.. വെറും നിസ്സഹായത മാത്രം.. വിശ്വനാഥൻ എന്ന തന്റെ വാശിക്കാരൻ അച്ഛന്റെ ഭീക്ഷണി..അമ്മയുടെ അവഗണന.. !!എല്ലാം കൊണ്ടും പ്രണയിച്ച പുരുഷനെ ചതിച്ചു കൊണ്ട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.. പട്ടിണി കിടന്നും.. കരഞ്ഞും.. കാല്‌ പിടിച്ചും കെഞ്ചി നോക്കി.. നിഷ്ഫലമായിരുന്നു.. അച്ഛന്റെ ദൃഢമായ വാക്കിന് മുന്നിൽ.. വാശിക്ക് മുന്നിൽ... എന്തു ചെയ്യും എന്ന് അറിയില്ല..

എല്ലാം തട്ടിയെറിഞ്ഞു ഈ വീർപ്പുമുട്ടലിൽ നിന്ന് ഇറങ്ങി ഓടണം എന്നുണ്ട്.. പക്ഷെ മനസ്സ് മരവിച്ച കാരണം ഒന്ന് കൈ അനക്കാൻ പോലും സാധിക്കുന്നില്ല.. അടുത്തിരിക്കുന്നത് ആരെന്നോ ഏതെന്നോ അറിയില്ല..ഒന്ന് അറിയാം.. അൽപ്പനിമിഷങ്ങൾ കഴിഞ്ഞാൽ തന്റെ ഭർത്താവ് ആവും.. അത് കഴിഞ്ഞു കൂടേ കൂട്ടി കൊണ്ട് പോവും.. പ്രണയിച്ച പുരുഷനോട് താൻ എന്തു പറയും.. അച്ഛന്റെ വാശിക്ക് മുന്നിൽ തോറ്റു പോയെന്നോ.. അമ്മയുടെ അവഗണനക്ക് മുന്നിൽ പരാജിതയായെന്നോ.. ആദിയേട്ടനെ ഒന്ന് കാണാനോ വിളിക്കാനോ അവസരം ലഭിച്ചില്ല.. കഴിഞ്ഞ നാളുകളിൽ ഒക്കെയും പുറത്ത് നിന്നും അടച്ചിട്ടു മുറിയിൽ ഒതുങ്ങി കൂടുകയായിരുന്നു.. അല്ല ഒതുങ്ങാൻ മനസ്സിനെ പാകപ്പെടുത്തി.. "ഇനി ആദിയേട്ടനോട് ഞാൻ എന്തു പറയും എന്റെ ഈശ്വരാ.. ഏട്ടൻ ഈ കാഴ്ച്ചയും കണ്ട് കൊണ്ട് വന്നാൽ നെഞ്ച് നുറുങ്ങില്ലേ .. ചതിച്ചു അല്ലെ.. എന്ന് ചോദിക്കില്ലേ..

എന്നോട് പൊറുക്കണം ആദിയേട്ടാ.. എനിക്ക് വേറെ വഴി ഇല്ല. മരണത്തെ പേടി ആണ്.. അതുകൊണ്ട് ആണ് ഞാൻ അതിന് മുതിരാത്തത്.. അല്ലേൽ എന്നോ തന്റെ ജഡം ഇവിടെ പൊങ്ങിയേനെ.. " വേദനയോടെ സ്വയം ഉള്ളിൽ മൊഴിഞ്ഞവൾ ഇരുത്തം ശെരി ആക്കി.. അരികിൽ ഇരിക്കുന്നവന്റെ വാസന നാസികയിലേക്ക് തുളച്ചു കയറി.. വല്ലാത്തൊരു ആകർഷണീയത.. ഇല്ല.. എനിക്ക് ഒരു പ്രണയം ഉണ്ട്.. ആ പുരുഷനെ അല്ലാതെ താൻ പ്രണയിക്കില്ല..ആ പുരുഷന്റെ ഗന്ധത്തെ അല്ലാതെ താൻ ആസ്വദിക്കില്ല..അല്ലാതെ മറ്റൊരുവനെ താൻ ഈ ജന്മത്തിൽ പ്രണയിക്കില്ല.. അതേത് താലി കെട്ടിയവൻ ആയാലും.. 💔 മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി പൂജാരി ഉരുവിടുന്ന നാമം ശ്രവിച്ചു കൊണ്ട് അവൾ ഇരുന്നു.... അടുത്തിരിക്കുന്നവൻ തന്നോട് ചേർന്നിരിക്കുന്നുണ്ട് എങ്കിലും മനസ്സ് കൊണ്ട് അവൾ അകലം പാലിച്ചു..

""പരിശുദ്ധി കളയാതെ തന്നെ താലി ആ കഴുത്തിൽ അങ്ങ് ചാർത്തിക്കോളൂ.. "" പൂജാരിയുടെ സ്വരം അവിടെയാകമാനം ഉയർന്നതും വെണ്ണിലയുടെ ഹൃദയം ഒന്ന് നിശ്ച്വലമായത് അവൾ അറിഞ്ഞു.. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൂജാരി നൽകിയ താലിയുമായി അവൻ അവളിലേക്ക് തിരിഞ്ഞു ഇരുന്നു..അവളിലേക്ക് ഒന്ന് ചാഞ്ഞു കൊണ്ട് ആ അഗ്നിയേ സാക്ഷിയാക്കി മൂന്ന് കെട്ടിനാൽ ആ താലിചരട് അവളെ കഴുത്തിൽ കെട്ടി ഉറപ്പിച്ചു.. ഇനി ഏഴു ജന്മങ്ങളിലും നീ എന്റെ ഭാര്യയായിരിക്കും എന്ന് ഉറപ്പിക്കും പോലെ.. കുടുംബാഗംങ്ങൾ എറിയുന്ന പനിനീർ പൂക്കൾ അവളുടെ തലയിലും തോളിലും തട്ടി തടഞ്ഞു കിടന്നു..അതിൽ നിന്ന് വമിക്കുന്ന വശ്യമായ ഗന്ധം അവിടെയാകമാനം പരന്നു.. അവളുടെ മിഴികൾ നിറഞ്ഞു തൂവി.. ചുണ്ടുകൾ വിതുമ്പി.. എന്തു നടക്കരുത് എന്ന് കരുതിയോ അത് നടന്നിരിക്കുന്നു..

കഴുത്തിൽ തൂങ്ങിയാടുന്ന ദർശൻ എന്ന് എഴുതിയ താലിചരടിലേക്ക് അവൾ എത്ര നേരം എന്നില്ലാതെ നോക്കി നിന്നു.. തല ഉയർത്തി താലി കെട്ടിയവനെ നിറഞ്ഞ കണ്ണുകളാലെ അവൾ നോക്കി.. ചെറുചിരിയോടെ മുന്നിലെക്ക് നോക്കി ഇരിക്കുന്നവനെ കാണെ അവളെ നേത്രഗോളങ്ങൾ വികസിച്ചു.. ആദ്യം ആയി കാണുകയാണ്..പെണ്ണ് കാണാൻ വന്നപ്പോഴോ.. നിശ്ചയത്തിനോ കണ്ടില്ല..വന്നിട്ട് ഉണ്ടാവുമായിരിക്കും.. താൻ കണ്ടിരിക്കില്ല..കാണാൻ ശ്രമിച്ചില്ലയിരുന്നു.. ചുണ്ടിൽ ആരെയും ആകർഷിക്കുന്ന മനോഹരം ആയ ചിരി.. ഒതുക്കി വെട്ടിയ താടിക്കിടയിലൂടെ ചിരിക്കുമ്പോൾ തെളിഞ്ഞു കാണുന്ന ആഴമുള്ള നുണക്കുഴി.. അത് അവന് ഒന്നുടെ ഭംഗി ഏറി..അവന്റെ ദൃഢമായ ശരീരത്തിലേക്ക് പറ്റിചേർന്നു നിൽക്കുന്ന കസവിന്റെ ഒരു കടും ചുവപ്പ് ഷർട്ടും സ്വർണനിറത്തിൽ ഉള്ള കരയുള്ള മുണ്ടും ആണ് വേഷം. നെഞ്ചിലെ രോമത്തിൽ കെട്ടിപിണഞ്ഞു കിടക്കുന്ന രുദ്രാക്ഷവും അതിന് കൂടേ ഒരു വെള്ളിചെയിനും.. ""പരസ്പരം മാല ചാർത്തിക്കോളൂ.. ""

പൂജാരിയുടെ ആവിശ്യപ്രകാരം അവളുടെ കൈകളിൽ പിടുത്തം ഇട്ടവൻ എഴുനേൽറ്റു നിന്നു.. അവൻ പിടിച്ച കൈകളിലേക്ക് അവൾ ഞെട്ടി കൊണ്ട് നോക്കി.. അവളിൽ പേര് അറിയാത്തൊരു വികാരം ഉടൽ എടുത്തു.. എന്തു കൊണ്ടോ അവന്റെ പിടുത്തം അവൾക്ക് അരോചകരം ആയി തോന്നി..കുടഞ്ഞെറിയാൻ ഉളളം വെമ്പി.. എങ്കിലും ക്ഷമിച്ചു... ആരോ നീട്ടിയ തുളസി മാല എടുത്തവൻ അവളുടെ കഴുത്തിൽ ചാർത്തി.. കാലിൽ ഒന്ന് ഊന്നി കൊണ്ട് തിരിച്ചു അവളും..അവൾക്ക് എളുപ്പം ആകാൻ എന്നോണം അവൻ ഒന്ന് കുനിഞ്ഞു കൊടുത്തു.. അപ്പോഴും അവന്റെ ചുണ്ടിലെ പുഞ്ചിരിക്ക് കോട്ടം തട്ടിയില്ല..അവനിൽ നിന്ന് തല വെട്ടിച്ചവൾ തല കുനിച്ചു നിന്നു.. ദർശന്റെ അച്ഛൻ നീട്ടിയ സിന്തൂരചെപ്പിൽ നിന്ന് ഒരു നുള്ള് എടുത്തവൻ വെണ്ണിലയിലേക്ക് തിരിഞ്ഞു.. വെണ്ണിലയുടെ മിഴികളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഭൂമിയെ ചുംബിച്ചു..

ദർശൻ അവളുടെ നെറ്റി ചുട്ടി ഉയർത്തി കൊണ്ട് അവളുടെ സീമന്തരേഖയിൽ ഒരു നുള്ള് സിന്തൂരത്താൽ ചുവപ്പിച്ചു.. അവൾ പോലും അറിയാതെ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു...മനസ്സിന്റെ കോണിൽ എവിടെയോ അവളെ അനുസരണ കാണിക്കാതെ ദീർഘസുമംഗലി ആയിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ട്..പ്രണയിച്ച പുരുഷനെ ഒരു നിമിഷം മറന്നു കൊണ്ട്... !!! ___💔 ""മോൾ ചെല്ല്.. "" കയ്യിൽ ഒരു പാൽഗ്ലാസും കൊടുത്തു വിട്ടു ലക്ഷ്മി(ദർശന്റെ അമ്മ)അവളുടെ കവിളിൽ ഒന്ന് തലോടി.. നിറഞ്ഞു തൂവിയ മിഴികളോടെ അവൾ അവരെ നോക്കി.. ""ഹ.. എന്തിനാ കരയണേ.. അമ്മയെയും അച്ഛനെയും വിട്ടകന്നിട്ട് ആണോ.. സാരല്യട്ടോ.. ഞാൻ ദേവനോട് പറയാം നാളെ തന്നെ മോളേം കൊണ്ട് മോളെ വീട്ടിൽ ഒന്ന് പോകാൻ.. മ്മ്.. ഇപ്പൊ സന്തോഷം ആയില്ലേ.. ""

ഒരു കൊച്ച് കുഞ്ഞിനെ ലാളിക്കും വിധം അവളോട് പറഞ്ഞതും നീറുന്ന മനസ്സും ആയി അവൾ തല കുലുക്കി കൃത്രിമ സന്തോഷം പ്രകടിപ്പിച്ചു.. അവർക്ക് അറിയില്ലലോ ആ പെണ്ണിനുള്ളം നീറുന്നത് തന്റെ പ്രണയത്തെ ഒരു നോക്ക് കാണാൻ കഴിയാത്തതിലും ഉള്ളിലെ നൊമ്പരം ഒന്ന് പറഞ്ഞു തീർക്കാനും ആണെന്ന്.. ""ചെല്ല് മോളെ .. വൈകിക്കേണ്ട.. "" അത്രയും പറഞ്ഞു തന്നെ മുകളിലേക്ക് പറഞ്ഞു വിടുന്ന ലക്ഷ്മിയേ അവൾ ഒന്ന് നോക്കിയ ശേഷം ഉടുത്ത സെറ്റ് സാരി തടഞ്ഞു വീഴാതിരിക്കാൻ ഒന്ന് ഉയർത്തി പിടിച്ചു കൊണ്ട് പതിയെ സ്റ്റെയർ കയറി.. മുറിയിൽ എത്തിയതും അവിടെയകമാനം ദർശന്റെ ഗന്ധം നിറഞ്ഞു നിന്നു.. പതിയെ അകത്ത്‌ കയറി കൊണ്ട് കയ്യിലെ പാൽ ഗ്ലാസ്‌ മുറിയിലെ കുഞ്ഞ് ടേബിളിൽ വെച്ചു.. ദർശിനെ അവിടെ ഒന്നും കാണാത്തതിൽ ആകണം അവൾ തുറന്നിട്ട ബാൽക്കണിയിലേക്ക് പതിയെ നടന്നു.. ഇരുൾ മൂടിയ ആകാശത്തെ പ്രകാശിപ്പിക്കാൻ എന്ന വണ്ണം നിലാവിൽ കുളിച്ചു നിൽക്കുന്ന പൂർണചന്ദ്രനെയും നോക്കി ബാൽക്കണിയുടെ കൈവരിയിൽ പിടി മുറുക്കി നിൽക്കുന്ന ദർശനെ കാണെ അവൾ വാതിൽപടിയിൽ തന്നെ നിന്നു.. ""അവിടെ തന്നെ നിൽക്കാതെ വാടോ.. ""

അവളെ നോക്കാതെ തന്നെ വിളിക്കുന്ന ദര്ശനെ കാണെ അവൾ തെല്ലൊന്നമ്പരന്നു.. അവൻ നിൽക്കുന്നിടത്തേക്ക് അവളും ചെന്നു.. വല്ലാത്തൊരു ശോഭയോടെ നിൽക്കുന്ന നിലാവിനെ അവളും ഇമവെട്ടാതെ നോക്കി നിന്നു.. മാനത്തു നിന്ന് നോട്ടം മാറ്റിയ ദർശന്റെ മിഴികൾ വെണ്ണിലയുടെ മുഖത്തു ആകമാനം ഓടി നടന്നു.. പേര് പോലെ തന്നെ നിലാവിന്റെ ശോഭയാണ് അവൾക്ക്.. വല്ലാത്തൊരു ആകർഷണീയത. ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന കുഞ്ഞ് മുഖം.. നിഷ്കളങ്കമായ നോട്ടം..വാലിട്ടെഴുതിയ മിഴികൾ ആരെയോ തിരയുന്ന പോലെ. മനസ്സ് ശാന്തം അല്ലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിൽ ആവും.. ആൾ ഇവിടെ ഒന്നും അല്ലെന്ന് കാണെ അവൻ ഒന്ന് ചിരിച്ചു.. ""വെണ്ണില അല്ലെ.."" അവന്റെ ചോദ്യം കെട്ടവൾ ചിന്തകളിൽ ഞെട്ടി ഉണർന്നു.. പിന്നീട് പതിയെ തലയനക്കി അതേന്ന് പറഞ്ഞു..

""ഞാൻ ദർശൻ ദേവ്.. അമ്മയും അച്ഛനും എന്നേ ദേവാന്ന് വിളിക്കും.. ഇയാൾ ഇഷ്ട്ടം ഉള്ളത് വിളിച്ചോ.. no problem.. and I like your eye's.. "" അവളെ മിഴികളിൽ നിന്ന് നോട്ടം വിടാതെ തന്നെ പുഞ്ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ വാക്കുകൾ കേൾക്കെ അവളിൽ വെപ്രാളം പൊതിഞ്ഞു.. കൈകൾ സാരിതുമ്പിൽ പിടി മുറുക്കി.. ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകി..പൊട്ടുമാറുച്ചത്തിൽ മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ പോലും ആകുന്നില്ലായിരുന്നു അവൾക്ക്.. തനിക്ക് എന്താണ് സംഭവിക്കുന്നത്..ദർശന്റെ വാക്കുകൾ കേട്ടപ്പോഴേക്കും ഇങ്ങനെ താളരാൻ മാത്രം.. ആദിയേട്ടനോട് ചേർന്നു നിൽക്കുമ്പോൾ പോലും തോന്നാത്ത പലതരം വികാരങ്ങൾ ഉടൽ എടുക്കുന്നു.. അവൻ പിടിച്ച കൈ വരിയിൽ ഒന്ന് പിടി മുറുക്കി കൊണ്ട് അവൾ നിന്നു.. ""ഇല്ലാ.. ആദിയേട്ടന്റെ സ്ഥാനത് എനിക്ക് മറ്റാരെയും കാണാൻ കഴിയില്ല.. "" (തുടരും)

Share this story