വെണ്ണിലാവേ..💔: ഭാഗം 10

vennilave niha

രചന: NIHAA

"ഹും.. എന്തൊരു ശുഷ്‌കാന്തി.. " എന്നും പിറുപിറുത്തു കൊണ്ട് ചുണ്ട് ഒന്ന് പുച്ഛത്തോടെ കോട്ടി കൊണ്ട് അവൾ അവന് പിറകെ വെച്ചു പിടിച്ചു.. മുന്നിൽ മുണ്ടും മടക്കി കുത്തി പോകുന്നവനെ നോക്കി കൊഞ്ഞനം കുത്തിയവൾ ചുണ്ട് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും കോട്ടി.. വീട്ടിൽ എത്തിയതും അവരെയും കാത്ത് ഉമ്മറത്തു തന്നെ താടക്ക് കൈ കൊടുത്ത് ഇരിക്കുന്ന നേത്രയേ കണ്ടു.. "പോവാം ദർശാ.. " ഉമ്മറത്തേക്ക് രണ്ട് പേരും കയറിയ പാടെ നേത്ര ചാടി എഴുന്നേറ്റു ചോദിച്ചതും ദർശൻ തല കുലുക്കി.. "രണ്ട് ദിവസം കൂടേ കഴിഞ്ഞിട്ട് പോയാൽ പോരെ നേത്രേ.. " കുശുമ്പ് ഒക്കെ മാറ്റി വെച്ചു മുഖത്തു പുഞ്ചിരി വരുത്തി കൊണ്ട് വെണ്ണില ചോദിച്ചു.. "അത് പറ്റില്ല ചേച്ചി... ദർശൻ ജോലിക്ക് പോയി തുടങ്ങിയാൽ പിന്നേ അവന് ഒഴിവ് കാണില്ല.. പിന്നേ എനിക്കും പോയെ പറ്റു. " അത്രയും പറഞ്ഞു കൊണ്ട് ഉമ്മറത്തെ കസേരയിൽ വെച്ച ഹാങ്ങ്‌ബാഗ് എടുത്ത് തോളിൽ ഇട്ടു ചെരുപ്പ് അണിഞ്ഞു നേത്ര പടി ഇറങ്ങി.. അകത്ത്‌ നിന്നും ചാവി എടുത്തോണ്ട് വന്ന ദർശൻ ഉമ്മറത്തെ തൂണിൽ ചാരി നിൽക്കുന്ന വെണ്ണിലയേ മറികടന്നു കൊണ്ട് അവൻ പുറത്തേക്ക് ഇറക്കി. പോർച്ചിൽ പാർക്ക്‌ ചെയ്ത ബുള്ളറ്റിൽ കയറി ഇരുന്ന ദർശൻ ചാവി ഇട്ടു തിരിച്ചു കിക്കർ ഒന്ന് ആഞ്ഞു ചവിട്ടി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു..

ആക്സിലേറ്റർ തുടരെ തുടരെ തിരിച്ചു കൊണ്ട് ചെവി പൊട്ടുന്ന തരത്തിൽ ശബ്ദം ഉണ്ടാക്കുന്നവനെ വിടർന്ന മിഴിയാലേ വെണ്ണില നോക്കി നിന്നു.. അവന്റെ വണ്ടി പുറത്തേക്ക് തുപ്പുന്ന പുക അവിടെ ആകെ ഒരു ആവരണം സൃഷ്ട്ടിച്ചു.. അവിടെ ആകെ ഡീസലിന്റെ ഗന്ധം പരന്നതും വെണ്ണില മൂക്കിലേക്ക് ഒന്ന് ആവാഹിച്ചെടുത്തു..മിഴികളിൽ അത്ഭുതം നിറഞ്ഞു.. കൗതുകം നിറഞ്ഞ കണ്ണുകളോടെ വെണ്ണില ദർശനെ ഉറ്റു നോക്കി.. ദർശൻ ബുള്ളറ്റ് നേത്രയുടെ മുന്നിൽ ആയി കൊണ്ട് വന്നു നിർത്തിയതും നേത്ര കാലുകൾ ഇരുഭാഗത്തേക്കും തൂക്കി ഇട്ട് ഇരുന്നു.. അവൾ ഇരുന്നെന്ന് ഉറപ്പ് ആയതും ദർശൻ ഘോരമായ ശബ്ദത്തോടെ വണ്ടി മുന്നോട്ട് എടുത്തു.. വെണ്ണിലക്ക് നേരെ കൈ വീശുന്ന നേത്രയേ നോക്കി നില തിരിച്ചും അവളെ യാത്രയാക്കി കൊണ്ട് പതിയെ അകത്തേക്ക് നടന്നു.. അടുക്കളയിൽ തിടുക്കപ്പെട്ടു ജോലി എടുക്കുന്ന ലക്ഷ്മിയേ കാണെ അവൾ ഒന്ന് മുരട് അനക്കി.. "ഹ.. എപ്പോ വന്നു.. അവർ പോയോ.. " "ഇപ്പൊ വന്നു കയറിയാതെ ഒള്ളു.. അവർ പോയി.." ചെറു പുഞ്ചിരിയോടെ അത്രയും പറഞ്ഞു കൊണ്ട് അവൾ കയ്യിലെ പ്രസാദം സ്ലാബിൽ വെച്ചു..ശേഷം ചൂടായി കിടക്കുന്ന ദോശതവയിൽ എണ്ണ പുരട്ടിയ ശേഷം കലക്കി വെച്ച മാവ് എടുത്തു ഒഴിച്ചു..

ശേഷം അടപ്പ് എടുത്ത് അടച്ചു വെച്ച ശേഷം അവൾ മറു അടുപ്പത്തുള്ള തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായ പൊടി ഇട്ടു കൊണ്ട് അതൊന്നൂടെ തളച്ച ശേഷം തിരി ഓഫ്‌ ചെയ്തു.. അതിന് ശേഷം ഉച്ചയൂണിലെക്ക് ഉള്ള പച്ചക്കറികൾ അരിഞ്ഞു വെക്കാൻ തുടങ്ങി.. ചോറും അതിലേക്ക് ഉള്ള വിഭവങ്ങളും ഒരുക്കി.. പൊരിക്കാൻ ആയി മീനും മസാല പുരട്ടി വെച്ചവൾ അടുക്കള ഒന്ന് തൂത്തു വാരി.. പണി ഒക്കെ ഏകദേശം കഴിഞ്ഞതും രാവിലത്തെ പ്രാതൽ എടുത്ത് കഴിച്ച് കൊണ്ട് കഴിച്ച പത്രവും കഴുകി വെച്ചവൾ അകത്തേക്ക് നടന്നു.. രാവിലെ കഴിച്ചില്ലായിരുന്നു.. വിശപ്പ് തോന്നിയില്ല.. പുറം പണിക്കു അടുത്തുള്ള ഒരു സ്ത്രീ വരും.. മുറ്റം തൂത്തു വരാനും അകം തുടക്കാനും.. അടുക്കള പണി അല്ലാതെ മറ്റൊന്നും വെണ്ണിലക്കും ലക്ഷ്മിക്കും ഇല്ല.. നേരം പതിനൊന്നിനോട് അടുക്കുന്നു..വിയർത്തൊട്ടിയ സാരിയിൽ നിന്നൊരു മോചനം അവൾ ആഗ്രഹിച്ചു.. വല്ലാതെ ചൂട് എടുക്കുന്നുണ്ട് . അതിന്റെ കൂടേ സാരി കൂടേ ആകുമ്പോൾ പിന്നേ പറയെ വേണ്ട.. കഴുത്തിലും മൂക്കിൻ തുമ്പിലും പൊടിഞ്ഞ വിയർപ്പ് സാരി തലപ്പ് കൊണ്ട് ഒപ്പിയെടുത്തവൾ മുകളിലേക്ക് നടന്നു.. മുറിക്ക് അകത്തേക്ക് കയറിയ അവൾ ബാത്‌റൂമിൽ കയറി കൈകാലുകളും മുഖവും കഴുകി പുറത്തിറങ്ങി..

"ഹോ.. വീട്ടിൽ ആയിരുന്നേൽ ഈ പണ്ടാരം സാരി വലിച്ചു ചുറ്റേണ്ടിയിരുന്നില്ല.. " സാരിയോട് ഉള്ള അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് ഷെൽഫ് തുറന്നു.. അതിൽ വൃത്തിയായി മടക്കി വെച്ച സാരിയുടെ തട്ടിലേക്ക് നോക്കി അവൾ ചുണ്ട് ചുളുക്കി.. "എന്റെ ഈശ്വരാ ഞാൻ ഇനിം ഇത് തന്നെ ഉടുക്കണോ... " സാരിയുടെ തട്ടിലേക്ക് നോക്കി അവൾ നെടുവീർപ്പോടെ പറഞ്ഞു.. അതിന് തൊട്ടടുത്തുള്ള ദർശന്റെ വസ്ത്രത്തിന്റെ തട്ട് കാണെ അവളുടെ നേത്രഗോളങ്ങൾ വികസിച്ചു..മുകളിലെ തട്ടിൽ നിന്ന് ഒന്ന് എടുത്തവൾ നാസികയോട് അടുപ്പിച്ചതും അവളെ തളർത്താർ ഉള്ള ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി.. മുറിയുടെ അടച്ചിട്ട വാതിലിലേക്ക് നോക്കി കൊണ്ട് അവൾ പതിയെ ചുവരിലെ ഫ്രെയിം ചെയ്ത് വെച്ച ദർശന്റെ ഫോട്ടോക്ക് മുന്നിൽ ആയി വന്നു നിന്നു.. "നല്ല ചൂടാ. അതുകൊണ്ട് ഞാൻ ഇതൊന്ന് എടുത്തിടുന്നുണ്ടേ.. അല്ലാണ്ട് തന്നോട് പ്രേമം മൂത്ത് ഒന്നും അല്ല.. തന്നോട് ഒന്നും എനിക്ക് ഒരു ചുക്കും ഇല്ലെടാ ദേവൻ കൂമാ.." ആദ്യം നിഷ്കളങ്കമായി പറഞ്ഞ വെണ്ണില കേറുവോടെ ചുണ്ട് ഒന്ന് കോട്ടി കൊണ്ട് അവന്റെ ചിത്രത്തിലേക്ക് ഉറ്റു നോക്കി പറഞ്ഞു.. അവന്റെ നുണക്കുഴി കാണിച്ചുള്ള ചിരി കണ്ട് അവന്റെ കവിളിന് ഇട്ട് ഒരു കുത്ത് കൊടുത്ത് പുച്ഛിച്ചു തള്ളി കൊണ്ട് അവൾ വസ്ത്രം മാറ്റാൻ ആയി ഡ്രസിങ് റൂമിലേക്ക് നടന്നു.. __💔

മേല് കഴുകി കൊണ്ട് വെണ്ണില അവന്റെ ഒരു ടി ഷർട്ടും ഷോർട്സും ധരിച്ചു പുറത്തിറങ്ങി.. കൈകളിലെ കൂപ്പി വളകൾ അഴിച്ചു വെച്ചു മുടി ഉച്ചിയിലേക്ക് ഉയർത്തി കെട്ടി വെച്ചു.. നെറ്റിയിലെ പൊട്ട് എടുത്ത് കളഞ്ഞു കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ ആയി വന്നു നിന്നു സ്വയം ഒന്ന് വിസ്തരിച്ചു നോക്കി.. ദർശന്റെ ടി ഷർട്ട്‌ ആയതു കൊണ്ടും അവൾ തടി ഇല്ലാത്തത് കൊണ്ടും അതിൽ കിടന്നു ആടുന്നുണ്ട്..അവൾ അത്യാവശ്യം നീളം ഉള്ളത് കൊണ്ട് മാത്രം അവന്റെ ഷോർട്സ് അവളുടെ മുട്ടിൽ നിന്ന് കുറച്ചൂടെ ഇറങ്ങി നിൽക്കുന്നുണ്ട്.. "ഭാഗ്യം നീളം ഉണ്ടായത് അല്ലേൽ ടോപ്പും പാന്റും ധരിച്ച അവസ്ഥ ആയേനെ.. " സ്വയം വാ പൊത്തി പറഞ്ഞവൾ ഒന്നുടെ വിസ്തരിച്ചു നോക്കി.. ശേഷം സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കി ഒന്ന് കണ്ണ് ഇറുക്കി.. "ദേവേട്ടൻ എന്നേ ഈ കോലത്തിൽ എങ്ങാനും കണ്ടാൽ പറയെ വേണ്ടാ .. ദൈവമേ കാത്തോളണേ.. " മുകളിലേക്ക് നോക്കി കേണപേക്ഷിച്ചു കൊണ്ട് അവൾ ബെഡിലേക്ക് മറിഞ്ഞു.. ശേഷം നീണ്ടു നിവർന്നു കിടന്നു കൊണ്ട് സീലിങ്ങിലേക്ക് ഉറ്റു നോക്കി.. *

പരിഗണന പോലും ഈ വീട്ടുകാർക്കും വീടിനും നൽകില്ലെന്ന് ശപഥം ചെയ്ത താൻ പോലും ഇണങ്ങി ചേർന്നിരിക്കുന്നു.. തന്റെ വീട്ടിൽ ഇരിക്കുമ്പോൾ പോലും തോന്നാത്ത സന്തോഷം ഇവിടുള്ളവർ നൽകുന്നു.. എന്തോ ഈ വീടിനോടും വീട്ടുകാരോടും താൻ ഇണങ്ങി ചേർന്നത് പോലെ.. ചിലപ്പോൾ ഇവിടുള്ളവരുടെ പരിചരണവും സ്നേഹവും കരുതലും കൊണ്ട് ആവാം.. * ഓരോന്നും ഓർത്തവൾ കിടന്നു.. മനസ്സിൽ അലട്ടുന്ന പിരിമുറുക്കങ്ങളെ ആട്ടിയകറ്റി കൊണ്ട്.. അത്രമേൽ മനസ്സമാധാനത്തോടെ... __💔 ഉച്ച തിരിഞ്ഞ സമയം.. വീടിന്റെ മുന്നിൽ ആയി കൊണ്ട് വന്നു നിർത്തിയ ദർശൻ ബുള്ളറ്റിൽ നിന്ന് ഇറങ്ങി.. വിയർപ്പിൽ മുങ്ങിയ ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടു കൊണ്ട് അവൻ ബെൽ അടിച്ചു. വല്ലാതെ വിങ്ങുന്നു.. ഇന്ന് ചൂട് കൂടുതൽ ആണെന്ന് അവൻ ഓർത്തു പോയി.. മഴക്ക് ഉള്ള കോള് ആയിരിക്കാം.. ഉച്ചയിലെ ഉറക്കം പിടിച്ചിരുന്ന അവന്റെ ശബ്ദം കേട്ടു കൊണ്ട് വന്ന ലക്ഷ്മി വലിയൊരു കോട്ടു വാ ഇട്ടു കൊണ്ട് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന ദർശനെ കാണെ ആ അമ്മ ഒന്ന് പുഞ്ചിരിച്ചു.. "എന്താ ദേവാ ഇത്ര നേരം വൈകിയേ.." ലക്ഷ്മിയുടെ ചോദ്യം കേട്ട് അവൻ ചുണ്ട് ചുളുക്കി കൊണ്ട് അകത്തേക്ക് കയറി.. "നിങ്ങടെ അമ്മ എന്നേ വീട്ടില്ല.. അത്ര തന്നെ..

ഞാൻ കുറേ പറഞ്ഞു ഇവിടുന്ന് കഴിച്ചോളാം എന്ന്.. അമ്മമ്മ കേട്ടില്ല.." ചുണ്ട് ചുണ്ട് പതുങ്ങിയുള്ള പറച്ചിൽ കേട്ട് ലക്ഷ്മി ചിരിയോടെ കേട്ടു.. ടേബിളിൽ ഉള്ള ജഗ് എടുത്തവൻ വെള്ളം മടക്ക് മടക്ക് ആയി കുടിച്ചു കൊണ്ടിരുന്നു.. അവന്റെ ദാഹം അടങ്ങുന്നില്ലായിരുന്നു.. "നിലുവിനെ അന്വേഷിച്ചായിരുന്നോ.. " "പിന്നേ അല്ലാതെ.. അവളെ കൊണ്ട് വരാത്തതിൽ കുറേ പരിഭവം പറഞ്ഞു.. അമ്മ ഒന്ന് അങ്ങോട്ട് ചെല്ലുന്നില്ലാന്ന് പറഞ്ഞു പരാതി കെട്ട് അഴിച്ചിരുന്നു.. " ദാഹം ഒരു വിധം മാറിയതും ജഗ് ടേബിളിൽ തന്നെ വെച്ചു കൊണ്ട് ഉള്ള അവന്റെ പറച്ചിൽ കേട്ട് അവർ ചിരിച്ചു. എന്നാൽ.. അവന്റെ അമ്മ എന്നുള്ള വിളിയിൽ ലക്ഷ്മി ഒന്ന് അന്താളിച്ചു.. ആദ്യം ആയിട്ട് ആണ് വിളിക്കുന്നത്.. ചെറുപ്പത്തിലേ ലച്ചു എന്ന് ആണ് വിളിക്കാറ്. . അത് അവന്റെ അച്ഛൻ ശീലിപ്പിച്ചത് ആണ്.. "സോറി.. ലച്ചൂ.. പോരെ.. " അവനെ വിടർന്ന മിഴിയാലേ നോക്കുന്നത് കണ്ടിട്ട് ആവാം അവൻ ഇളിച്ചോണ്ട് പറഞ്ഞതും ലക്ഷ്മിയുടെ മട്ട് മാറി.. അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് വാതിലും അടച്ചു അവന് പിറകെ നടന്നു. "കുരുത്തം കെട്ടവൻ.. എന്നേ ഒന്ന് നിനക്ക് അമ്മാന്ന് വിളിച്ചാൽ എന്താ.." പിറകിൽ നിന്ന് അവരുടെ പരിഭവം പറച്ചിൽ ദർശൻ ചിരിയോടെ കേട്ട് കൊണ്ട് ഷർട്ട്‌ അഴിച്ചു തോളിൽ ഇട്ടു മുന്നോട്ട് നടന്നു.. "അതിന് അല്ലെ ഇവിടെ വേറെ ഒരുത്തി ഉള്ളത്. ഞാൻ ലച്ചൂന്നേ വിളിക്കൂ.. " മുകളിലേക്ക് കണ്ണ് ഓടിച്ചു കൊണ്ട് ദർശൻ പറഞ്ഞതും ലക്ഷ്മി അവനെ നോക്കി മുഖം തിരിച്ചു..

"പോടാ.. " കേറുവോടെ മുഖം തിരിച്ചു കൊണ്ട് ലക്ഷ്മി നിന്നതും ദർശൻ അവരുടെ നുണക്കുഴി കവിളിൽ ചുണ്ട് അമർത്തി കൊണ്ട് മുകളിലേക്ക് പാഞ്ഞു കയറി.. ആദ്യം ഒന്ന് അന്താളിച്ച ലക്ഷ്മിയുടെ ചൊടികളിൽ മനോഹരം ആയൊരു പുഞ്ചിരി തത്തി കളിച്ചു.. ___💔 മുറി തുറന്ന ദർശൻ പതിയെ മുറിയിലേക്ക് കാൽ എടുത്തു വെച്ചു..മുന്നോട്ട് ഓരോ ചുവടുകൾ വെച്ചവൻ മുറിയിൽ എത്തിയതും ബെഡിൽ കമിഴ്ന്നു കിടക്കുന്നവളെ കാണെ അവന്റെ കണ്ണ് ഒന്ന് മിഴിഞ്ഞു.. തന്റെ ഒരു കടും പച്ച ഷോർട്സും അതിലേക്ക് ഒരു കറുപ്പ് ടി ഷർട്ടും ധരിച്ചു മുടി ഉച്ചിയിലേക്ക് കെട്ടി വെച്ചു വലതു കൈ നെഞ്ചിൽ ചുരുട്ടി വെച്ചു ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടക്കുന്നവളെ കാണെ അവന്റെ മിഴികളിൽ ആശ്ചര്യം നിറഞ്ഞു.. തോളിൽ അഴിച്ചു വെച്ച ഷർട്ട്‌ എടുത്തു ബിന്നിലേക്ക് എറിഞ്ഞവൻ AC യുടെ റീമോർട് എടുത്ത് ഓൺ ആക്കിയ ശേഷം അവനും വെണ്ണിലയുടെ അടുത്ത് വന്നു കിടന്നു.. തന്നിലേക്ക് മുഖം ചെരിച്ചു ഉറങ്ങുന്നവളെ അവൻ കുഞ്ഞ് ചിരിയോടെ നോക്കി.. അവളുടെ മുടിയിൽ നിന്ന് നെറ്റിയിലേക്കും കഴുത്തിലേക്കും ഒലിച്ചിറങ്ങുന്ന വിയർപ്പ് കാണെ ചൂട് കൊണ്ട് ആയിരിക്കും തന്റെ വസ്ത്രം ധരിച്ചത് എന്ന് ഓർക്കേ അവനിൽ അവളോട് അലിവ് തോന്നി..

തണുപ്പ് പിടിച്ചു വരുന്ന AC യേ ഒന്നുടെ നോക്കിയ ശേഷം അവൻ അവളുടെ വിയർപ്പ് ഒന്ന് തുടച്ചു കൊണ്ട് പതിയെ ഊതി കൊടുത്തു.. അവന്റെ ചൂട് നിശ്വാസം മുഖത്തു തട്ടിയതും ഉറക്കിന്റെ ആലസ്യത്തിൽ ഒന്ന് കുറുകി കൊണ്ട് അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു കിടന്നു.. തണുക്കുന്ന അവന്റെ ശരീരത്തിലേക്ക് അവൾ ചേർന്നതും അവന്റെ നെഞ്ചിലെ രോമം മുഖത്തു ഇക്കിളി കൂട്ടവെ ഒന്ന് പൊള്ളി പിടഞ്ഞു കൊണ്ട് അവനോട് ചേർന്നു കിടന്നു.. മുറിയിലെ അകാരണമായ തണുപ്പിൽ ഒന്ന് കോറി പോയ വെണ്ണില ചുരുണ്ടു കൂടി കിടന്നു.. അവളുടെ അവസ്ഥ മനസ്സിൽ ആക്കിയ ദർശൻ അവളെ ഒന്നുടെ അവനിലേക്ക് അണച്ചു പിടിച്ചു കൊണ്ട് യാത്രക്ഷീണം മാറ്റാൻ എന്ന പോൽ ഉറക്കിലേക്ക് വഴുതി........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story