വെണ്ണിലാവേ..💔: ഭാഗം 2

vennilave niha

രചന: NIHAA

ഇരുവരെയും തട്ടി തടഞ്ഞു പോകുന്ന രാത്രിയിലെ കുളിര് കോരുന്ന തണുത്ത കാറ്റിൽ വെണ്ണില ഒന്ന് വിറച്ചു പോയി..അവിടെയാകമാനം അവളുടെ തലയിൽ ചൂടിയ മുല്ലപ്പൂവിന്റെ ഗന്ധം പരന്നു..വല്ലാത്തൊരു വശ്യത ഉണ്ടായിരുന്നു ആ പൂക്കൾക്ക്.. കല്യാണത്തിന്റെ ആരവം കെട്ടടങ്ങിയിരിക്കുന്നു.. വീടിന് ചുറ്റും തൂക്കിയ കുഞ്ഞ് കുഞ്ഞ് മാലബൾബുകൾ അല്ലാതെ എല്ലായിടത്തും വെളിച്ചം അണഞ്ഞിട്ട് ഉണ്ട്.. ചീവീടുകളുടെ കരച്ചിൽ അല്ലാതെ ബാക്കി എല്ലായിടത്തും നിശബ്ദത മാത്രം.. എല്ലാവരും ഉറക്കം പിടിച്ചെന്ന് വസ്താവം.. തണുപ്പ് കൊണ്ട് അവൾ കൈകൾ പരസ്പരം കോർത്തിണക്കി.. ആ തണുപ്പിനെ ശമിപ്പിക്കൻ എന്ന വണ്ണം.. ക്ഷീണം കൊണ്ട് അടഞ്ഞു പോകുന്ന മിഴികളെ പണിപ്പെട്ടു വലിച്ചു തുറന്നു കൊണ്ട് അവൾ നിന്നു.. സമയം അർദ്ധരാത്രിയോട് അടുക്കുന്നു.. ഇന്നലെ ഒരു നേരം മുതൽ നിൽക്കാൻ തുടങ്ങിയത് ആണ്.. അല്ലേലും തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങൾ ആയി.. എങ്കിലും ഒന്ന് കിടക്കാനും ക്ഷീണം മാറ്റാനും വല്ലാതെ ആഗ്രഹം തോന്നി അവൾക്ക്.. ഉറക്കം വരുന്നു എന്ന് പറയണം എന്നുണ്ട്..

പക്ഷെ എങ്ങനെ പറയും? തന്നെ കുറിച്ച് എന്തു കരുതും.. എന്തൊക്ക പറഞ്ഞാലും താൻ ഇന്ന് കയറി വന്നിട്ട് അല്ലെ ഒള്ളു.. ഒരു അന്യ വീട് അല്ലെ ഇത്.. ഓരോന്നും ഓർത്തവൾ സയമനം പാലിച്ചു.. അടഞ്ഞു പോകുന്ന മിഴികളെ വലിച്ചു തുറക്കാൻ പോലും അവൾക്കാകുന്നില്ലായിരുന്നു.. ദർശ്ന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.. ഒത്തിരി നേരം കൂടേ മാനത്തേക്ക് കണ്ണ് പതിപ്പിച്ചു നിന്നു.. ശേഷം പതിയെ തല ചെരിച്ചു നോക്കിയതും കൈകൾ പരസ്പരം കോർത്തിണക്കി ഉറക്കം തൂങ്ങുന്ന അവളെ കാണെ അവന്റെ കണ്ണ് മിഴിഞ്ഞു.. ഉറക്കം തൂങ്ങി മുന്നിലേക്ക് ചായാൻ നിന്ന വെണ്ണിലയേ ദർശൻ ഞൊടി ഇട കൊണ്ട് പൊതിഞ്ഞു പിടിച്ചു.. അവൻ പിടിച്ചതും ഒന്ന് കുറുകി കൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി വെണ്ണില ഉറങ്ങി.. അത്രമേൽ ശാന്തം ആയി.. ഉള്ളിൽ അലട്ടുന്ന പ്രശ്നങ്ങളെ മറന്നു കൊണ്ട്.. തന്റെ നെഞ്ചിൽ മുഖം അമർത്തി വെച്ചു മയങ്ങുന്നവളെ കാണെ വിടർന്ന കണ്ണാലെ ദർശൻ അവളെ ഉറ്റു നോക്കി.. ""വെണ്ണിലാ.. "" പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചു.. ""മ്മ്.. ""

ഉറക്കത്തിൽ മുഷിപ്പോടെ മൂളി കൊണ്ട് വെണ്ണില അവന്റെ നെഞ്ചിൽ കവിൾ ചേർത്തു.. അവന്റെ ഹൃദയതാളം ശ്രവിക്കാൻ എന്ന പോൽ.. അവന്റ ഹൃദയം ഒന്ന് നിശ്ചലമായത് പോലെ.. ആരോ ഹൃദയത്തെ പിടിച്ചു വെച്ചത് പോലെ അവൻ തറഞ്ഞു നിന്നു.. ആദ്യം ആയി ഒരു പെണ്ണ് അതും തന്റെ നെഞ്ചിൽ കിടക്കുന്നത്.. അവൻക്ക് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. ""വെണ്ണിലാ..മുറിയിൽ പോയി കിടന്നോ.." ഉള്ളിൽ കുമിഞ്ഞു കൂടുന്ന വികാരങ്ങളെ അടക്കി കൊണ്ട് അവൻ അൽപ്പം പതർച്ചയോടെ അവളെ കവിളിൽ തട്ടി വിളിച്ചു.. അവളുടെ കവിളിന്റെ മൃദുലതയിൽ അവന്റെ വിരലുകൾ അവിടം അത്രമേൽ കൗതുകത്തോടെ തലോടി..അവൻ പോലും അറിയാതെ.. !! ""മ്മ്ഹ്.. ഞാൻ ഇന്ന് ആദിയേട്ടന്റെ കൂടെയാ.. "" അവന്റെ തോളിലൂടെ കൈ ചുറ്റി വരിഞ്ഞു കൊണ്ട് ഉള്ള അവളുടെ ഉറക്കത്തിൽ ഉള്ള മറുപടി കേട്ട് ദർശൻ ഒന്ന് നിന്നു..കണ്ണുകളിലെ കൗതുകം മാഞ്ഞു.. അവന്റെ മിഴികൾ സംശയത്താൽ ഇടുങ്ങി.മുഖം ചുളിച്ചു കൊണ്ട് തന്നെ അവൻ അവളെ ഉറ്റു നോക്കി.. ഉറക്കത്തിൽ ആണേൽ പോലും ചൊടികളിൽ പുഞ്ചിരി ഉണ്ട്..രാവിലെ മുതൽ ഈ നേരം വരെ ആയിട്ടും തന്നോട് ഒന്ന് മനസ്സ് അറിഞ്ഞു പുഞ്ചിരിച്ചിട്ടു പോലും ഇല്ല..ഓരോന്നും ഓർത്തവന്റെ നെഞ്ച് ഒന്ന് പിടിച്ചു...

ശേഷം ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു കൊണ്ട് അവളെ ഇരുകൈകളിലും കോരി എടുത്തു.. ഒന്ന് ഉയർന്നു പൊങ്ങിയ വെണ്ണില അവന്റെ കഴുത്തിലൂടെ കൈ ചുറ്റി തോളിലേക്ക് ചാഞ്ഞു കൊണ്ട് മയങ്ങി.. അവൾ ഒക്കെ ആണെന്ന് മനസ്സിൽ ആക്കി കൊണ്ട് ദർശൻ അവളേം കൊണ്ട് മുറിയിലേക്ക് നടന്നു.. കട്ടിലിന്റെ ഓരത്തേക്ക് കിടത്തി കൊണ്ട് അവൻ കൈ കുടഞ്ഞു.. ""കാണുന്ന പോലെ അല്ല. മുടിഞ്ഞ വെയിറ്റ് ആണ് ഇതിന്.. ഹോ.. "" കൈ കുടഞ്ഞു കൊണ്ട് അവൻ അവളെ നോക്കി പിറുപിറുത്തു.. വെണ്ണില കട്ടിലിൽ കിടന്ന പാടെ കാൽ സാരിക്ക് ഉള്ളിലേക്ക് കയറ്റി കൊണ്ട് ചുവരോട് ചേർന്നു ചുരുണ്ടു കൂടി കിടന്നു.. അവളെ ഒന്നുടെ നോക്കിയ ദർശ് പതിയെ കട്ടിലിലേക്ക് കിടന്നു.. ശേഷം വെണ്ണിലയിലേക്ക് തിരിഞ്ഞു കിടന്നു.. തന്നിലേക്ക് തിരിഞ്ഞു നിഷ്കളങ്കമായി ചുരുണ്ടു കൂടി കിടക്കുന്നവളെ കാണെ അവന്റെ ചൊടികൾ ഒന്ന് വിടർന്നു.. കയ്യിനു മുകളിൽ തല വെച്ചു കൊണ്ട് അവൻ അവളേം നോക്കി കിടന്നു.. ___💔 ഒന്ന് നീളം വലിഞ്ഞു കൊണ്ട് മിഴികൾ വലിച്ചു തുറന്ന വെണ്ണില കുറച്ചു നേരം അതെ കിടത്തം കിടന്നു..

അപരിചിതമായ സ്ഥലം കണ്ട് അവൾ ഞെട്ടി.. പിന്നേ പതിയെ ഒരു ഭാഗത്തേക്ക് ചെരിഞ്ഞതും അവിടെ ചുവരോട് ചേർന്നു കിടക്കുന്ന തന്നെ തന്നെ സ്വയം ഒന്ന് വിസ്തരിച്ചു നോക്കി.. ദർശൻ എന്ന് സ്വർണത്താൽ കൊത്തി വെച്ച കഴുത്തിലെ താലിയിൽ അവളുടെ മിഴികൾ ഉടക്കി.. തന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു.. താൻ ഇപ്പോൾ ഒരുവന്റെ ഭാര്യയാണ്..ഈ വീട്ടിലെ അമ്മയുടെയും അച്ഛന്റെയും മരുമകൾ ആണ്.. പ്രണയിച്ച പുരുഷനെ ചതിച്ച വഞ്ചകിയാണ്..സ്വന്തം അച്ഛനും അമ്മയ്ക്കും വെറുക്കപ്പെട്ടവൾ ആണ്.. തറവാടിന് പേര് ദോഷം കേൾപ്പിച്ചവൾ ആണ്.. എന്നിങ്ങനെ ഒരുപാട് സവിശേഷതകൾ ഉണ്ട് തനിക്ക്.. അവൾക്ക് സ്വയം പുച്ഛം തോന്നി.. വെറുപ്പ് തോന്നി.. പിന്നീട് ആണ് അവൾക്ക് ബോധം ഉദിച്ചത്.. നേരം വെളുത്തിട്ട് ഒത്തിരി നേരം ആയിരിക്കുന്നു.. എന്നാലും താൻ എങ്ങനെ ഇവിടെ എത്തി.. താനും ദർശും അവിടെ ബാൽക്കണിയിൽ അല്ലായിരുന്നോ.. ഞെട്ടി കൊണ്ട് അവൾ എഴുനേൽറ്റു ഇരുന്നു.. ഇന്നലെ ഉടുത്ത സെറ്റ് സാരി തന്നെ ആണ്..അതിൽ ഒന്നും ഒരു ഭംഗവും ഇല്ല.. വയർ പൂർണമായും കാണുന്ന രീതിയിൽ സ്ഥാനം തെറ്റി കിടക്കുന്ന സാരി ഒന്ന് നേരെ ആക്കി കൊണ്ട് അവൾ എഴുനേൽറ്റു.. ആടിയുലഞ്ഞ മുടിഇഴകൾ ഉച്ചിയിലേക്ക് ഉയർത്തി കെട്ടി വെച്ചു..

മുടിയിൽ പിന്നി വെച്ച വാടിയ മുല്ലപ്പൂ മാല നോവാത്ത വിധം അഴിച്ചെടുത്തു.. ശേഷം പതിയെ നടന്നു കൊണ്ട് ഷെൽഫിൽ നിന്ന് ഒരു സാരിയും തോർത്തും എടുത്തവൾ ബാത്‌റൂമിലെക്ക് കയറി.. ശരീരത്തിലൂടെ ഒഴുകി ഇറങ്ങുന്ന തണുത്ത വെള്ളം അവളുടെ മനസ്സിനെ ശാന്തം ആക്കി.. നെറ്റിയിൽ വരഞ്ഞ സിന്തൂരം ഒരു മഴയായ് ഒഴുകി ഇറങ്ങി.. മനസ്സിന് ഏറ്റ മുറിവിന് ആ തണുത്ത വെള്ളം പോരായിരുന്നു.. എങ്കിലും മനസ്സിലെക്ക് ഒരുവന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞതും കവിളിലൂടെ ഒഴുകി ഇറങ്ങുന്ന വെള്ളത്തിനു ഒപ്പം കണ്ണുനീരും ഒഴുകി..ഹൃദയം നുറുങ്ങുന്ന പോലെ തോന്നി അവൾക്ക്..ഒരിക്കലും പ്രതീക്ഷ ഇല്ലേലും മനസ്സ് തുടിച്ചു കൊണ്ടിരിന്നു.. ഒരിക്കൽ എങ്കിലും കാണാൻ സാധിച്ചിരുന്നു എങ്കിൽ.. !! ••••••••💔 ""ആഹാ.. മോൾ എഴുനേൽറ്റോ.? "" അടുക്കളയിൽ വന്ന പാടെ ഉള്ള ലക്ഷ്മിയുടെ ചോദ്യം കേൾക്കെ അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. അവൾക്ക് നേരിയ ചമ്മൽ തോന്നി.. പുതിയ ഒരു വീട്ടിൽ വന്നിട്ട് താൻ ഒരുപാടു നേരം ഉറങ്ങിയിരിക്കുന്നു..തന്നെ കുറിച്ച് എന്തു കരുതും.. വീട്ടിൽ പഠിപ്പിച്ച ശീലങ്ങൾ ഒന്നും ശെരി അല്ലെന്ന് കരുതില്ലേ..അച്ഛയെയും അമ്മയെയും മോശക്കാർ ആയി കാണില്ലേ.. ""ഞാൻ.. ക്ഷമിക്കണം.. ഞാൻ എഴുനേൽക്കാൻ നേരം വൈകി അമ്മ.. "" "

"അതിന് എന്താ.. ഞാനും ഇപ്പൊ എഴുനേൽക്കുന്നെ ഒള്ളു.. എനിക്ക് ഇത്ര ക്ഷീണം ഉണ്ടേൽ കല്യാണപെണ്ണ് ആയ നിനക്ക് എത്ര ക്ഷീണം കാണും.. അതൊന്നും സാരം ഇല്ല.. "" അവളുടെ ക്ഷമാപണം കേട്ട അവരുടെ ചെറിയ ഒരു വിവരണം കെട്ടവൾ ചെറുചിരിയോടെ അവരെ നോക്കി.. ""മോളെ പേര് വെണ്ണിലാന്ന് അല്ലെ.. ഞാൻ എന്താ വിളിക്കണ്ടേ.. "" ചെയ്യുന്ന പണിയിൽ തുടർന്നു കൊണ്ട് അവർ ചോദിച്ചു.. ""അമ്മയും അച്ഛയും എന്നേ നിലൂന്നാ വിളിക്കുന്നെ.. ലക്ഷ്മിഅമ്മയും എന്നേ അത് തന്നെ വിളിച്ചോ.. "" അവരെ നോക്കി ചെറുപുഞ്ചിരിയോടെ വെണ്ണില പറഞ്ഞു.. അവളെ ആവിശ്യം കേട്ടവർ തല കുലുക്കി സമ്മതിച്ചു.. ""ഹോ മോൾ എങ്കിലും എന്നേ ഒന്ന് അമ്മാന്ന് വിളിച്ചല്ലോ.. ഇവിടെ ഒരുത്തൻ ഉണ്ട്..അവന്റെ മടിയിൽ വെച്ച എനിക്ക് പേര് ഇട്ടതെന്ന് എന്നാണ് ഭാവം..ലക്ഷ്മിന്നും അല്ല.. ലച്ചൂന്നാ വിളിക്കുന്നെ.. കുരുത്തം കെട്ട ചെക്കൻ.. എല്ലാത്തിനും വളം വെച്ചു കൊടുക്കുന്നത് ഏട്ടനാ.."" ചെറിയ പരിഭവത്തോടെ ആണേലും അവരുടെ ചൊടികളിൽ മനോഹരം ആയ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.. അവരുടെ ചിരിയിൽ വെണ്ണില കൗതുകത്തോടെ നോക്കി നിന്നു.. ദർശന്റെ അതെ ചിരിയാണ് അമ്മയ്ക്കും..

ദർശ് ചിരിക്കുമ്പോൾ നുണക്കുഴി വിരിയുന്നത് പോലെ തന്നെ നല്ല ആഴത്തിൽ ഉള്ള നുണക്കുഴി അമ്മക്കും ഉണ്ട്..ഒറ്റ നോട്ടത്തിൽ അമ്മയെ പറിച്ചു വെച്ചത് ആണ് ദർശൻ എന്നേ പറയൂ.. പ്രായത്തിന്റെതായ ഒരു ക്ഷീണവും കാണിക്കാതെ നല്ല ചുറുചുറുക്കുള്ള സ്ത്രീ.. ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന ചിരിയും സ്വഭാവവും.. ലക്ഷ്മിയേ ആകാമാനം നോക്കിയ വെണ്ണില ഓരോന്നും അവരിൽ നിന്ന് ഒപ്പിയെടുത്തു.. ""ഇന്നാ ഇത് കുടിച്ചോ. ക്ഷീണം അപ്പടി മാറും.. ഒരു ഉന്മേഷം ഒക്കെ വന്നോളും.. "" കയ്യിലെ ചായ ഗ്ലാസ്‌ നീട്ടി കൊണ്ട് അവർ പറഞ്ഞു.. അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വെണ്ണില ആ ഗ്ലാസ്‌ വാങ്ങിച്ചു.. ചുണ്ടോട് ചേർത്ത ഗ്ലാസിൽ നിന്ന് പതിയെ ഒരു സിപ് മുത്തി കുടിച്ചതും വല്ലാത്തൊരു രുചി തോന്നി അവൾക്ക്..ചായയിലെ ഏലക്ക രുചി അവളെ വല്ലാതെ ആകർഷിച്ചു.. അവരെ തന്നെ വിടർന്ന കണ്ണാലെ നോക്കി കൊണ്ട് അവൾ ഓരോ ഇറക്കും കുടിച്ചു തീർന്നതും ചുണ്ട് തുടച്ചു കൊണ്ട് ഗ്ലാസ് സ്ലാബിൽ വെച്ചു.. ""മോൾ ഇവിടെ നിൽക്ക്ട്ടോ.. ഞാനീ ചായ അച്ഛന് കൊണ്ട് കൊടുക്കട്ടെ.. "" അവളുടെ പുറത്ത് ഒന്ന് തട്ടി കൊണ്ട് ചായ പകർന്ന ഗ്ലാസും ആയി ലക്ഷ്മി നടന്നു.. ""ഞാൻ കൊടുക്കാം അമ്മ.. "" അവരെ പോക്ക് നോക്കിയ അവൾ പിന്നിൽ നിന്ന് ചോദിച്ചു..

""നീ നിന്റെ ഭർത്താവിന് കൊണ്ട് കൊടുക്ക് പെണ്ണെ.. "" പൊട്ടുന്ന ചിരിയെ അടക്കി കൊണ്ട് അവർ വാ പൊത്തി പറഞ്ഞതും അവൾക്ക് കണ്ണ് ഇറുക്കി പിടിച്ചു നിന്നു..ചമ്മൽ കൊണ്ട് അവൾ കീഴ്ചുണ്ട് കടിച്ചു പിടിച്ചു കൈ സ്ലാബിൽ കുത്തി നിർത്തി കൊണ്ട് അവൾ അൽപ്പനേരം നിന്നു.. "സംഗതി എനിക്ക് അയാളെ ഇഷ്ട്ടം ആയിട്ട് ഒന്നും ഇല്ല.. നല്ല സ്വഭാവം ഒക്കെ തന്നെയാ.. പക്ഷെ.. എന്റെ ആദിയേട്ടനോളം വരില്ല.. അങ്ങേർക്ക് ചായ കൊണ്ട് കൊടുക്കണോ.. കൊടുത്തില്ലേൽ അമ്മ എന്തു കരുതും.. ഇവിടെ ഉള്ളവരെ ഇഷ്ട്ടം അല്ലാഞ്ഞിട്ടു അല്ലെ അവരുടെ മോന് ചായ കൊടുക്കാത്തത് എന്ന് കരുതില്ലേ.. ഹ ഒരു ചായ അല്ലെ അതങ്ങ് കൊണ്ട് കൊടുക്ക് എന്റെ നിലൂ.. അതിന് ഇപ്പൊ ഒന്നും സംഭവിക്കാൻ പോണില്ല.. " പലതും പിറുപിറുത്തവൾ സ്വയം തലക്ക് കൊട്ടി ചായപാത്രത്തിലെ ചായ ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് കപ്പും എടുത്തവൾ അകത്തേക്ക് നടന്നു.. സ്റ്റെയർ കയറി മുറിക്ക് മുന്നിൽ എത്തിയതും ഡോർ തുറന്നു അകത്തേക്ക് പ്രവേശിച്ചു.. കാൽ കൊണ്ട് വാതിൽ ചാരിയ ശേഷം അവൾ മുറിയിൽ ആകെ കണ്ണോടിച്ചു.. ""എവിടെ പോയി.. "" സ്വയം പറഞ്ഞവൾ ബാൽക്കണിഡോറിലേക്ക് നോക്കിയതും അവിടം അടഞ്ഞു കിടക്കുകയാണെന്ന് കാണെ അവൾ നോട്ടം മാറ്റി..

പിറകിൽ ഡോർ അടയുന്ന ശബ്ദം കേൾക്കെ ഞെട്ടി കൊണ്ട് അവൾ തിരിഞ്ഞു.. ഡോറും അടച്ചു അകത്തേക്ക് വരുന്ന ദർശനെ അവൾ വിസ്തരിച്ചു നോക്കി.. സ്ലീവ്‌ലെസ്സ് ടി ഷർട്ടും ഒരു ഷോർട്സും ആണ് വേഷം..വിരിഞ്ഞ നെഞ്ചിലേക്ക് ചേർന്നു നിൽക്കുന്ന ടി ഷർട്ട്‌ അവന്റെ ശരീരവടിവ് എടുത്തു കാണിക്കുന്നുണ്ട്.. ദർശൻ മുന്നിൽ വിരൽ ഞൊടിച്ചതും ഞെട്ടി കൊണ്ട് അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നു.. ""എന്താടോ താൻ എപ്പോഴും ഇങ്ങനെ സ്വപ്നം കണ്ടോണ്ട് ആണോ നടക്കുന്നെ.. ഹേ.. "" അവളെ നോട്ടം മുഴുവൻ ശ്രദ്ധിച്ച ദർശൻ ഒരു ആക്കിചിരിയോടെ ചോദിച്ചതും വെണ്ണില" അല്ലെന്ന്" തലയനക്കി നാണം കെട്ടു തല താഴ്ത്തി.. ""ഇന്നാ.. "" കയ്യിലെ ചായഗ്ലാസ്‌ നീട്ടി കൊണ്ട് അവൾ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.. അവളെ മടിയും തല കുനിച്ചുള്ള നിൽപ്പും കണ്ട് ഒന്ന് ചിരിച്ചു കൊണ്ട് ദർശൻ അവൾ നീട്ടിയ ഗ്ലാസ് വാങ്ങിച്ചു.. ""നിനക്ക് ഇന്ന് നിന്റെ വീട്ടിൽ പോകണ്ടേ.. അമ്മ പറഞ്ഞായിരുന്നു.. ഇള്ള കുഞ്ഞ് അമ്മനെയും അച്ഛനെയും കണ്മുന്നിൽ കാണാഞ്ഞിട്ട് കരഞ്ഞു അലമ്പ് ആക്കുകയാണെന്ന്.. "'

ചായ ഒരിറക്ക് കുടിച്ച ശേഷം അവളെ കളിയാക്കി കൊണ്ട് അവൻ ചോദിച്ചതും അവളെ കണ്ണ് മിഴിഞ്ഞു..അവനെ നോക്കി കണ്ണ് ഉരുട്ടിയതും അവൻ ഒന്നുടെ അവന്റെ നുണക്കുഴി കാണിച്ചു ചിരിച്ചു.. ""ശെരി. ഒരുങ്ങി നിൽക്ക്.. ഞാൻ ഇപ്പോൾ വരാം.. "" ഒഴിഞ്ഞ ഗ്ലാസ് അവളെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്നു.. അവന്റെ പോക്ക് നോക്കി നിന്ന വെണ്ണില ഡോർ അടഞ്ഞതും ആഞ്ഞൊന്ന് ശ്വാസം വലിച്ചു വിട്ടു.. അവന്റെ സാന്നിദ്യം പോലും തന്നെ വല്ലാതെ ആകർഷിക്കുന്ന പോലെ.. അവന്റെ ഗന്ധം തന്നെ മത്തു പിടിപ്പിക്കും പോലെ.. വേറെ ഏതോ ലോകത്ത് എത്തിക്കും പോലും.. തനിക്ക് എന്താണ് സംഭവിക്കുന്നത്.. മനസ്സിൽ ഒരു പുരുഷൻ.. എന്നാൽ ആ പുരുഷനിൽ പോലും കാണാത്ത കൗതുകം താലി കെട്ടിയവനിൽ കാണുന്നു.. ""ഇല്ല.. ആദിയേട്ടനെ അല്ലാതെ താൻ പ്രണിയിച്ചിട്ട് ഇല്ല.. ഇനി പ്രണയിക്കുകയും ഇല്ല.. !!!""  ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story