വെണ്ണിലാവേ..💔: ഭാഗം 20

vennilave niha

രചന: NIHAA

*മറന്നൂടെ നിനക്ക് അവനെ..? * മഴയിൽ നിന്ന് ഉള്ള നോട്ടം വിടാതേ ചോദിക്കുന്നവനെ അവന്റെ തോളിൽ നിന്ന് തല ഉയർത്തി വെണ്ണില നോക്കി.. നിമിഷനേരം കൊണ്ട് ആ മിഴികൾ നിറഞ്ഞിരുന്നു.. "ദേ.. ദേവേട്ടാ.. " അവനിൽ നിന്ന് അകന്നു മാറിയ വെണ്ണില അവനെ ഇടറുന്ന സ്വരവുമായി അവനെ ദയനീയമായി വിളിച്ചു.. "നിന്നേ കൊണ്ട് പെട്ടന്ന് ഒന്നും സാധിക്കില്ല എന്ന് അറിയാം.. എങ്കിലും എത്ര കാലം നീ നിന്നേ വേണ്ടാത്ത അവനെയും മനസ്സിൽ ഇട്ട് നടക്കും.. " അവളുടെ വിളി കേട്ട് ദർശൻ ആ ഭംഗിയുള്ള മനോഹരമായ മിഴികളിലേക്ക് ഉറ്റു നോക്കി ചോദിച്ചു..അവന് അറിയാമായിരുന്നു അവൾക്ക് പെട്ടന്ന് ഒന്നും സാധിക്കില്ല.. എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷ.. ആദവിനെ മറന്നു തന്നിലേക്ക് അവൾക്ക് ഇണങ്ങി ചേരും എന്ന മോഹം.. "എ.. എന്നേ കൊണ്ട് കഴിയോ.. " അവളുടെ നിറകണ്ണുകളോടെ ഉള്ള ചോദ്യം കേൾക്കെ അവൻ ഒന്ന് കണ്ണ് അടച്ചു പുഞ്ചിരി.. അവന്റെ പുഞ്ചിരിയിൽ ഉണ്ടായിരുന്നു നിന്നേ കൊണ്ട് കഴിയും നിലാ.. എന്നുള്ള മറുപടി... "കഴിയും പെണ്ണെ.. അതിന് ആണ് മുകളിൽ ഉള്ള ദൈവം തമ്പുരാൻ മറവി എന്ന അനുഗ്രഹം വർഷിച്ചത്.. " താൻ ഓരോന്നും പറയുമ്പോൾ കാത് കൂർപ്പിച്ചു കേട്ടിരിക്കുന്നവളെ നോക്കി കൊണ്ട് അവൻ തുടർന്നു...

"പ്രാണനെ പോലെ കണ്ടവർ ഒറ്റ നിമിഷം കൊണ്ട് മരിച്ചിട്ടും അവരുടെ ഉറ്റവർ പിന്നേയും ജീവിക്കുന്നില്ലേ..അതൊരു അനുഗ്രഹം അല്ലെടോ. അല്ലായിരുന്നേൽ സമനില തെറ്റുമായിരുന്നില്ലേ.. " "മ്മ്.. " അവന്റെ വിശദീകരണം അവളിൽ നേരിയ ആശ്വാസം ഏകി.. മഴയുടെ ശക്തി കുറഞ്ഞിട്ടു ഉണ്ട്.. എങ്കിലും എല്ലായിടത്തും കറണ്ട് പോയിയിട്ട് വന്നിട്ട് ഇല്ല ... ഇടിമിന്നലിന്റെ നീല വെളിച്ചം മാത്രം ഭൂമിയിൽ തങ്ങി നിന്നു ..വെണ്ണിലയിൽ നേരിയ ആശ്വാസം തങ്ങി.. പതിയെ ഊഞ്ഞാലിൽ നിന്ന് എഴുന്നേറ്റ വെണ്ണില വരാന്തയുടെ കൈ പിടിയിലേക്ക് ചേർന്നു നിന്നു. പുറത്തു നിന്നും വീശുന്ന തണുത്ത കാറ്റിന് കൂടേ തെറിക്കുന്ന വെള്ളതുള്ളികൾ അവളുടെ മുഖത്തേക്ക് അടിച്ചു വീശി.. അവളുടെ കൺപീലികളിലും കവിളുകളിലും ചുണ്ടുകളിലും വെള്ളം തങ്ങി നിന്നു.. ഓടിൽ നിന്ന് ഉറ്റി വീഴുന്ന വെള്ളത്തിലേക്ക് അവൾ കൈ നീട്ടി.. കൈകുമ്പിളിൽ വെളളം വാങ്ങി കൊണ്ട് അവൾ എങ്ങോട്ട് എന്നില്ലാതെ വീശിയതും അത് ദർശന്റെ മുഖത്തേക്ക് തെറിച്ചു.. പെട്ടന്ന് തെറിച്ചതും ഒന്ന് ഞെട്ടിപോയ ദർശൻ അവളെ തുറുക്കനെ നോക്കിയതും അതുവരെ വിഷാദം നിറഞ്ഞ വെണ്ണിലയുടെ മുഖത്തു നേരിയ കുറുമ്പ് നിറഞ്ഞു.. "അല്ലെങ്കിലേ മഴ കാരണം തണുത്തിട്ട് വയ്യ..

അപ്പോഴാ അവളുടെ വെള്ളം തെറിപ്പിക്കാൻ.. മര്യാദക്ക് വന്നു തുടച്ചു താടി.. " മുഖത്തെ വെള്ളം അവനെ വല്ലാതെ അരോചകപ്പെടുത്തിയതും ശബ്ദം താഴ്ത്തി അവൻ അലറി.. "ആ കുപ്പായത്തിൽ അങ്ങ് തുടച്ച പോരെ.. " അവളും വിട്ടു കൊടുക്കാൻ തയ്യാർ അല്ലായിരുന്നു.. വീറോടെ പറഞ്ഞവൾ മുഖം കോട്ടിയതും ദർശൻ ഉള്ളിൽ ചിരിച്ചു.. "വേണ്ടാ.. " മുഖം കറുപ്പിച്ചു ഗൗരവത്തോടെ പറഞ്ഞതും വെണ്ണില പല്ല് കടിച്ചു.. "ഹോ.. ഞാൻ തുടച്ചു തന്നേക്കാം.. " എന്നും പറഞ്ഞു കൊണ്ട് ദാവണി തുമ്പ് ഉയർത്തി അവന്റെ മുഖത്തു പറ്റിയ വെള്ളത്തുള്ളികൾ പതിയെ തുടച്ചു കൊടുത്തു.. അവളുടെ ചെയ്തികൾ ഓരോന്നും സൂക്ഷിച്ചു നോക്കി നിന്ന ദർശന്റെ ചുണ്ടിന് കോണിൽ എവിടെയോ കള്ളത്തരം നിറഞ്ഞു.. തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദർശനെ കാണെ വെണ്ണില ആദ്യം ഒന്ന് പതറി എങ്കിലും അവന്റെ കണ്ണിൽ നോക്കാതെ അവൾ ചെയ്യുന്ന ജോലി പൂർത്തിയാക്കി കേറുവോടെ മുഖം തിരിച്ചു നടക്കാൻ ആഞ്ഞതും കൈയിൽ ദർശന്റെ പിടി വീണിരുന്നു.. ഞെട്ടി കൊണ്ട് അവൾ തിരിഞ്ഞു നോക്കിയതും ദർശൻ പൊടുന്നനെ അവളെ പിടിച്ചു തന്റെ മടിയിലേക്ക് ആയി ഇരുത്തി .. കണ്ണും തള്ളി പിടിച്ചു ഉമിനീർ പോലും ഇറക്കാതെ പകപ്പോടെ നോക്കുന്നവളെ അവൻ താടി ഉഴിഞ്ഞു നോക്കി.. ചുണ്ടിലും കൺപീലികളിലും പറ്റി പിടിച്ചിരിക്കുന്ന വെള്ളതുള്ളികളോട് പോലും അസൂയ തോന്നി പോയ നിമിഷം..

ഇനിയും നോക്കി നിന്നാൽ കയ്യിന്ന് പോകും എന്ന് അറിയാവൂന്നത് കൊണ്ട് അവൻ അവളിൽ ഉള്ള പിടി വിട്ടെങ്കിലും.. ചെറിയ തോതിൽ എങ്കിലും ഡോസ് കൊടുത്തില്ലേൽ ശെരി ആവില്ലെന്ന് കരുതിയത് കൊണ്ടും അവൻ പതിയെ ചെവിക്ക് അരികിലേക്ക് ചുണ്ട് ചേർത്തു.. പിടഞ്ഞു പോയവളുടെ അരയിൽ ദർശൻ കൈ ചേർത്തു അവിടെ അമർത്തിയതും ഒന്ന് പുളഞ്ഞു കൊണ്ട് അവൾ ദർശനെ പകപ്പോടെ നോക്കി.. അവളുടെ നോട്ടവും ഭാവവും എല്ലാം നോക്കി നിന്ന ദർശനിൽ കുഞ്ഞു ചിരി വിടർന്നു.. ശേഷം നിലയുടെ ചുണ്ടിൽ ഉള്ള വെള്ളതുള്ളി തള്ളവിരലിനാൽ തുടച്ചെടുത്ത ശേഷം അവളിലെ പിടി വിട്ടു.. അവന്റെ മടിത്തട്ടിൽ നിന്ന് ചാടി ഇറങ്ങിയ വെണ്ണില എന്തു ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുന്നത് കണ്ട് ദർശൻ ചിരിയോടെ ഏഴുനെറ്റു... ••••••••••• "നീ പോരുന്നോ.. " ഉടുത്തിരിക്കുന്ന ടി ഷർട്ട്‌ന്റെ കോളർ ഒന്ന് റെഡി ആക്കി കൊണ്ട് പ്രിന്റഡ് ആയിട്ട് ഉള്ള ക്യാപും തലയിൽ വെച്ചു കയ്യിൽ പേഴ്സും ഫോണും ചാവിയും എടുത്ത് കൊണ്ട് ബാൽക്കണിയിൽ തന്നെ തോർന്നു തുടങ്ങിയ മഴയിലേക്ക് ഉറ്റു നോക്കുന്ന വെണ്ണിലയേ നോക്കി ദർശൻ ചോദിച്ചു.. "എങ്ങോട്ട്..? " അവന്റെ ചോദ്യം കേട്ട് അന്താളിച്ച വെണ്ണില അവനെ അടിമുടി നോക്കിയ ശേഷം അവൾ സംശയത്തോടെ ചോദിച്ചു..

"ചായ കുടിക്കാൻ.. " "ഹേ.. " അവന്റെ മറുപടി കേട്ട് കുട്ടി ഒന്ന് കണ്ണ് തള്ളി.. ഒരു നിമിഷം ഇങ്ങേർക്ക് ഭ്രാന്ത് ഉണ്ടോന്ന് പോലും വെണ്ണില സംശയിച്ചു പോയി.. 🤭 "വാ പെണ്ണെ.. " "ദേവേട്ടാ.. ഈ രാത്രിയിലോ.. " അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവൻ നടന്നതും ദർശനെ പിടിച്ചു നിർത്തി അവൾ ചോദിച്ചു.. "അതിന് എന്താ.. ചായ കുടിക്കാൻ നേരോം കാലോം ഉണ്ടോ.. ഏതായാലും ഉറക്കം ഇല്ല.. നീ വാ പെണ്ണെ.." അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവൻ മറുപടി നൽകിയതും വെണ്ണില കിളി പോയ കണക്കെ അവന്റെ കൂടേ ചെന്നു. മുറി തുറന്നു പുറത്ത് ഇറങ്ങിയ ദർശൻ അവളേം കൊണ്ട് വേഗത്തിൽ നടന്നു.. "ശൂ. " ഗോവണി പടിയുടെ അടുത്ത് എത്തിയതും അവളിലേക്ക് തിരിഞ്ഞു ചുണ്ടിൽ ചൂണ്ടു വിരൽ വെച്ചു ശബ്ദം ഉണ്ടാക്കല്ലേ എന്ന് കണ്ണ് കൊണ്ട് കാണിച്ചു.. അതിന് അവൾ തല കുലുക്കിയതും അവൻ അവളുടെ കൈകളിലെ പിടുത്തം മുറുക്കി കൊണ്ട് പതിയെ മരം കൊണ്ട് നിർമ്മിതമായ ആ പടിയിൽ ചവിട്ടി പതിയെ ഇറങ്ങി.. മരം കൊണ്ട് ആയത് കൊണ്ട് തന്നെ ഓരോ ചവിട്ടും നല്ല ശബ്ദം ഉണ്ടാകും.. അത് കൊണ്ട് തന്നെ മാക്സിമം ശ്രദ്ധിച്ചാണ് ദർശൻ വെണ്ണിലയെയും കൊണ്ട് ഇറങ്ങുന്നത്.. വെണ്ണിലയുടെ കാലിലെ പൊന്നിന്റെ കൊലുസ്സ് ചെറുതായി കിലുങ്ങുന്നുണ്ട്

എങ്കിലും ദർശൻ അവളേം കൊണ്ട് പതിയെ പതിയെ ഇറങ്ങി.. മുന്നിൽ കള്ളനെ പോലെ പാത്തും പതുങ്ങിയും പോകുന്നവനെ വെണ്ണില മിഴിഞ്ഞ കണ്ണാലെ നോക്കി.. "ഇങ്ങേർക്ക് നല്ല പോലെ നടന്നൂടെ.. ഒരു മാതിരി മോഷ്ടിക്കാൻ കയറുന്ന പോലെ.. " അവന്റെ പിന്നിൽ നടക്കുന്ന വെണ്ണില അവന്റെ നടത്തം കണ്ട് മുറുമുറുത്തു.. ഗോവണി പടി കഴിഞ്ഞു നടുത്തളത്തിലേക്ക് എത്തിയതും അവിടെ ഉറ്റി വീഴുന്ന വെള്ളതുള്ളികൾ പോലും ഉച്ചത്തിൽ അലറുന്നത് പോലെ തോന്നി ദര്ശന്.. നടുത്തളം കഴിഞ്ഞു ഇടനാഴിയും കഴിഞ്ഞവർ മുൻവശത്തെ വാതിലിന് അരികിൽ എത്തി.. ശബ്ദം ഉണ്ടാകാതെ കൊളുത്തു അഴിച് കൊണ്ട് വാതിൽ തുറന്നു.. പഴയ തേക്കിന്റെ വാതിൽ പൊളി ആയതു കൊണ്ട് പരുപരുത്ത ശബ്ദം പുറത്തേക്ക് വന്നതും ദർശൻ നാക്ക് കടിച്ചു.. തന്നെ വാ പൊളിച്ചു വെച്ച് നോക്കുന്നവളെ നോക്കി ഇളിച്ചു കൊണ്ട് അവൻ അവളേം കൊണ്ട് പുറത്തു കടന്നു.. ശേഷം വാതിൽ അത് പോലെ ചാരി വെച്ചു കൊണ്ട് ഉമ്മറത്തെ പടി ഇറങ്ങി മുറ്റത്തേക്ക് ഇറങ്ങി ചെന്നു.. "അല്ല വാതിൽ അടച്ചിട്ട് ഇല്ല.." ചാരി വെച്ച വാതിലിലേക്ക് നോക്കി കൊണ്ട് വെണ്ണില പറഞ്ഞു.. "അത് ആമി പൂട്ടിക്കോളും.. നീ വാ.. " അവളെയും വലിച്ചു കൊണ്ട് അവൻ തേജസിന്റെ ബൈക്ക് എടുത്ത് ഉന്തി കൊണ്ട് തെങ്ങിൻ തോപ്പിൽ എത്തി..

അവന്റെ ചെയ്തികൾ നോക്കി നിന്ന വെണ്ണില പകപ്പോടെ മുറ്റത്തു തന്നെ നിന്നു.. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് വെണ്ണിലയേ നോക്കിയപ്പോൾ ആണ് അവൾ കൂടേ ഇല്ല എന്നുള്ള നഗ്നസത്യം അവൻ മനസ്സിൽ ആക്കിയത് പോലും.. പിറകിലേക്ക് തിരിഞ്ഞപ്പോൾ കണ്ടു നഖം കടിച്ചു മുറ്റത്തു നിൽക്കുന്നവളെ.. അവളെ കാണെ സ്വയം ഒന്ന് തലക്ക് കോട്ടി കൊണ്ട് അവളെ മാടി വിളിച്ചു.. "നിലാ.. " "ഹാ.. " അവന്റെ വിളി കേട്ട് എന്തൊക്കയോ ചിന്തിച്ചിരുന്ന വെണ്ണില ഞെട്ടി കൊണ്ട് ബോധമണ്ഡലത്തിലേക്ക് വന്നു.. അവനൊരു വലിച്ച ഇളി പാസാക്കി അവൾ അവന്റെ അടുത്ത് വന്നു നിന്നു.. "ഇളിച്ചു നിൽക്കാതെ കയറ്.. " അവളുടെ ഇളി കണ്ട് ഒന്ന് അമർത്തി നോക്കിയ ശേഷം ദർശൻ പറഞ്ഞതും വെണ്ണില അവന് പുറകിൽ കയറി.. രണ്ടുകാലും ഒരു ഭാഗത്തേക്ക് തൂക്കി ഇട്ടാണ് വെണ്ണില ഇരുന്നത്.. അവൾ ഇരുന്നെന്ന് ഉറപ്പ് വരുത്തിയതും ദർശൻ ബൈക്ക് മുന്നോട്ട് എടുത്തു.. ____ ഏകദേശം ഒരു മൂന്ന് കിലോമീറ്ററോളം നീണ്ട യാത്ര.. കവലയും കഴിഞ്ഞു അവരുടെ ബൈക്ക് മുന്നോട്ട് താണ്ടി.. വെണ്ണിലക്ക് ജീവിതത്തിൽ ആദ്യം ആയിരുന്നു ഇങ്ങനെ ഒരു യാത്ര.. അതും രാത്രി.. വല്ലാതെ കൗതുകം തോന്നി.. നേരം പാതിരാത്രിയാണ്.. പലയിടത്തും ആളുകൾ ഇല്ല.. എങ്കിലും അങ്ങിങ് ആയുള്ളൂ തെരുവ് വിളക്കിന്റെ വെളിച്ചം മാത്രം ..

മഴ പെയ്തു തോർന്ന കാരണം ഈർപ്പം തട്ടിയ മണ്ണ്.. അതിൽ നിന്ന് വമിക്കുന്ന പേര് അറിയാത്തൊരു ഗന്ധം..ഇരുളിനെ കീറി മുറിച്ചു അവരുടെ ബൈക്ക് മുന്നോട്ട് പാഞ്ഞു.. രാത്രിയിലെ തണുത്ത കാറ്റ് മേലാസകനം തണുപ്പ് വർഷിക്കുന്നു.. കൈകൾ ഒന്നുടെ കൂട്ടിപിടിച്ചവൾ ദർശനിലേക്ക് ചേർന്നിരുന്നു.. എന്തോ വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെടുന്നു..അത് ഇന്നും ഇന്നലെയും അനുഭവപ്പെട്ടത് അല്ല. എന്നോ. എന്നോ തോന്നിയിരുന്നു... വെണ്ണിലയുടെ ചുണ്ടിന് കോണിക്ക് എവിടെയോ നേർത്ത പുഞ്ചിരി തത്തി.. പതിനഞ്ചു മിനുട്ടിന്റെ യാത്രക്ക് ശേഷം ദർശൻ ഒരിടത് വണ്ടി നിർത്തി.. "ഇറങ്.. " അവന്റെ ശബ്ദം കേട്ട് വെണ്ണില ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടു വണ്ടിയിൽ നിന്ന് ഇറങ്ങി.. ഇറങ്ങിയ അവൾ ചുറ്റും ഒന്ന് വീക്ഷിച്ചു.. ആളുകൾ ഇല്ലാത്ത ഒരു ഒഴിഞ്ഞ വിജനം ആയ പാത.. അടുത്ത് ഒരു പാലവും അതിനടിയിൽ ഒഴുകുന്ന പുഴയും.. മഴ കൂടേ പെയ്തത് കൊണ്ട് പുഴയുടെ ഒഴുക്കിന് വേഗത കൂടുതൽ ആണ്.. കാർമേഘം വഴി മാറി കൊടുത്ത ഇടയിലേക്ക് തങ്ങളെ നോക്കുന്ന നിലാവ്.. ആ നിലവിൽ കുളിച്ചു നിൽക്കുന്ന പൂർണചന്ദ്രനേ കാണെ വെണ്ണിലയുടെ മിഴികൾ തിളങ്ങി.. നാസികയിലേക്ക് തുളച്ചു കയറിയ ഗന്ധം ഒന്ന് ആവാഹിച്ചെടുത്തു കൊണ്ട് അതിന്റെ ഉൽഭവസ്ഥാനം തേടി ആ മിഴികൾ അലഞ്ഞു..

പാലത്തിന്റെ തൊട്ട് അടുത്തായി ഉള്ള തട്ട്കട കാണെ നേത്രഗോളങ്ങൾ വികസിച്ചു.. കല്ലിൽ ഒരു കിണ്ണം മാവ് എടുത്ത് പരത്തിയ ശേഷം തട്ടകടക്കാരൻ ചുട്ടെടുക്കുന്ന നല്ല മൊരിഞ്ഞ ദോശയുടെ മണം ആണ് ആണെന്ന് അത് അവൾ കൊതിയോടെ ഓർത്തു.. ബൈക്ക് സൈഡ് ആക്കി വന്ന ദർശൻ ദോശയിലേക്ക് വെള്ളം ഊറി നോക്കുന്ന വെണ്ണിലയേ കാണെ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ ഉളളം കയ്യിൽ കൈ കോർത്തു കൊണ്ട് അവൻ കടയുടെ അടുക്കലേക്ക് നടന്നു.. "ചേട്ടാ രണ്ട് ദോശ.. " പാലത്തിന് തൊട്ടടുത്തു ഉള്ള പ്ലാസ്റ്റിക് സ്റ്റൂളിൽ ഇരുവരും ഇരുന്നു.. ദർശൻ വിളിച്ചു പറഞ്ഞു.. അത് കേൾക്കെ വെണ്ണിലക്ക് വല്ലാതെ ആഹ്ലാദം തോന്നി എങ്കിലും ഒരുവിധം അടക്കി കൊണ്ട് അവൾ കുത്തി ഒഴുകുന്ന പുഴയിലേക്ക് കണ്ണും നട്ട് ഇരുന്നു.. രാത്രിയിലെ ചെറുകാറ്റിൽ കുസൃതി കാണിക്കുന്ന നെറ്റിയിലെ കുറുനരികളെ ഒതുക്കുന്നവളെ ദർശൻ കൗതുകത്തോടെ നോക്കി.. അതെ.. പേര് പോലെ തന്നെ നിലാവിന്റെ ശോഭയാണ്.. വല്ലാത്തൊരു ആകർഷണീയത. ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന കുഞ്ഞ് മുഖം.. നിഷ്കളങ്കമായ നോട്ടം.. വാലിട്ടെഴുതാത്ത മിഴികൾ.. മിഴികളിൽ നിറഞ്ഞിരുന്ന വിഷാദം എങ്ങോ പോയ്‌ മറഞ്ഞിരിക്കുന്നു.. സന്തോഷം കൊണ്ട് തുടി കൊട്ടും പോലെ..

അവളെ നോക്കിയ അവൻ എന്തിനോ വേണ്ടി മനോഹരം ആയി പുഞ്ചിരിച്ചു.. അവന്റെ കവിളിൽ ഗർത്തങ്ങൾ രൂപപ്പെട്ടു.. ചിരിക്കുമ്പോൾ ചുരുങ്ങുന്ന ആ കാന്തം പോലെ ആകർഷിക്കുന്ന കണ്ണുകൾക്ക് ഒന്നുടെ തിളക്കം ഏറി.. പുഴയിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന വെണ്ണിലയുടെ മിഴികളിൽ എപ്പോഴോ ദർശനെ പതിഞ്ഞു.. മനോഹരം ആയ പുഞ്ചിരിയോടെ ഇരിക്കുന്നവനെ അവളും കൗതുകത്തോടെ നോക്കി.. "ദാ മോനെ.. " ഇരുവരുടെയും മൗനത്തെ ബേധിച്ചു കൊണ്ട് കടക്കാരൻ ചേട്ടൻ രണ്ട് പ്ളേറ്റിൽ ദോശയും ആയി വന്നിരുന്നു.. മുന്നിൽ ആവി പറക്കുന്ന ദോശ കൊണ്ട് വെച്ചതും വെണ്ണില കൈകൾ പരസ്പരം കൂട്ടി തിരുമ്മി.. ദോശയിൽ നിന്ന് ഒരു പൊട്ട് പൊട്ടിച്ചു കൊണ്ട് ചട്ടിണിയിൽ മുക്കി വായിലേക്ക് വെച്ചു.. "അരെ വാഹ്.. ഹൂ എന്തു രുചിയാ " ദോശയുടെ അസാദാരണാം വിധം ഉള്ള രുചിയിൽ അറിയാതെ അവളുടെ നാവിൽ നിന്ന് വീണുപോയിരുന്നു.. കണ്ണും അടച്ചു പിടിച്ചു ആസ്വദിച്ചു കഴിക്കുന്നവളെ കുഞ്ഞ് ചിരിയോടെ നോക്കി നിന്ന ദർശനും പതിയെ കഴിച്ച് തുടങ്ങി.. കടക്കാരൻ വെച്ചിട്ട് പോയ പാലൊഴിച്ച ചായയും ഇടക്ക് മുത്തി കുടിച്ചവർ ദോശ കഴിച്ചു.. ഒരു ദോശ തന്നെ വയർ നിറയാൻ ധാരാളം ആയിരുന്നു..വയർ നിറഞ്ഞ സംതൃപ്തിയോടെ ഇരുവരും എഴുന്നേറ്റു കൈ കഴുകി..

ദർശൻ ദോശയുടെ പൈസയും കൊടുത്തു കൊണ്ട് ബൈക്കിന് അരികിലേക്ക് നടന്നു.. തട്ട്ക്കടക്കാരനെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ വെണ്ണിലയും.. °°°°°°°°°°°°°°°° തിരിച്ചുള്ള യാത്രയിൽ തണുപ്പ് അസഹനീയം ആയതും വെണ്ണില ദർശനോട് ഒന്നുടെ ചേർന്നിരുന്നു..യാത്രയിൽ ഉടനീളം വെണ്ണില മൗനം ആയിരുന്നു.. ദർശൻ ആദ്യം എന്തൊക്കെയോ പറഞ്ഞു.. ശേഷം അവൾ മിണ്ടുന്നില്ലെന്ന് കാണെ പതിയെ മിററിലൂടെ നോക്കി.. എന്തെക്കെയോ ചിന്തിച്ചിരിപ്പാണ്.. ഇടക്ക് ആ ചുണ്ടിൽ കുഞ്ഞ് ചിരി മുട്ടിട്ടിടുന്നുണ്ട്.. എന്തെക്കെയോ ചിന്തിക്കുന്ന വെണ്ണില ചുണ്ടിലെ കുഞ്ഞ് ചിരിയോടെ ദർശന്റെ അരയിലൂടെ കൈ ഇട്ടു മുറുക്കി കൊണ്ട് അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു.. അവളുടെ ചെയ്തികൾ അവനെ ഞെട്ടിച്ചു കളഞ്ഞു.. ബൈക്ക് ഓടിക്കുമ്പോഴും ഒരുനിമിഷം അവൻ തറഞ്ഞു നിന്നു.. ഭൂമി പോലും നിലച്ചത് പോലെ.. !! *അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലച്ച നിമിഷം.. *(🤭)...തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story