വെണ്ണിലാവേ..💔: ഭാഗം 21

vennilave niha

രചന: NIHAA

തിരിച്ചുള്ള യാത്രയിൽ തണുപ്പ് അസഹനീയം ആയതും വെണ്ണില ദർശനോട് ഒന്നുടെ ചേർന്നിരുന്നു..യാത്രയിൽ ഉടനീളം വെണ്ണില മൗനം ആയിരുന്നു.. ദർശൻ ആദ്യം എന്തൊക്കെയോ പറഞ്ഞു.. ശേഷം അവൾ മിണ്ടുന്നില്ലെന്ന് കാണെ പതിയെ മിററിലൂടെ നോക്കി.. എന്തെക്കെയോ ചിന്തിച്ചിരിപ്പാണ്.. ഇടക്ക് ആ ചുണ്ടിൽ കുഞ്ഞ് ചിരി മുട്ടിട്ടിടുന്നുണ്ട്.. എന്തെക്കെയോ ചിന്തിക്കുന്ന വെണ്ണില ചുണ്ടിലെ കുഞ്ഞ് ചിരിയോടെ ദർശന്റെ അരയിലൂടെ കൈ ഇട്ടു മുറുക്കി കൊണ്ട് അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു.. അവളുടെ ചെയ്തികൾ അവനെ ഞെട്ടിച്ചു കളഞ്ഞു.. ബൈക്ക് ഓടിക്കുമ്പോഴും ഒരുനിമിഷം അവൻ തറഞ്ഞു നിന്നു.. ഭൂമി പോലും നിലച്ചത് പോലെ.. !! *അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലച്ച നിമിഷം.. *(🤭) മിററിലൂടെ ദർശൻ അവളെ ഉറ്റു നോക്കി.. സൈഡിലേക്ക് ഇരുകാലുകളും തൂക്കി ഇട്ടു ഇരിക്കുന്നത് കൊണ്ട് തന്റെ തോളിൽ തല വെച്ചു കിടന്നവൾ കണ്ണുകൾ അടച്ചിരുന്നു.. അവളെ ഒന്നുടെ വിശ്വാസം വരാൻ എന്ന വണ്ണം നോക്കി കൊണ്ട് മുന്നോട്ട് ഓടിച്ചു.. ഉള്ളിൽ വല്ലാതെ സന്തോഷം അലയടിച്ചു അവന്.. എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിഞ്ഞൂടാ.. ഒരുവിധം അടക്കി കൊണ്ട് അവൻ തറവാടിന്റെ തെങ്ങിൻ തോപ്പ് വരെ വണ്ടി ഓടിച്ചു..

അതിന് ശേഷം ചാവി ഓഫ് ചെയ്തു കൊണ്ട് ശബ്ദം ഉണ്ടാക്കാതെ തന്നെ അവൻ ബൈക്ക് മുറ്റത്തു നിർത്തി.. വണ്ടി നിർത്തിയത് അറിഞ്ഞു വെണ്ണില പതിയെ ഇറങ്ങി..ഒന്ന് മയക്കം പിടിച്ചിരുന്നു എന്ന് അവളുടെ ചുരുങ്ങിയ കണ്ണും നേരിയ തോതിൽ പാറി പറന്ന മുടിയിൽ നിന്നും മനസ്സിൽ ആക്കാം.. ബൈക്ക് സ്റ്റാൻഡിൽ ഇട്ടു കൊണ്ട് ചാവിയും എടുത്ത് കൊണ്ട് ദർശനും ഇറങ്ങി.. വരുന്ന വഴിക്ക് ആമിയേ വിളിച്ചു വാതിൽ തുറന്നു വെക്കാൻ പറഞ്ഞിരുന്നു.. അതുകൊണ്ട് തന്നെ ആരെയും അറിയിക്കാതെ തന്നെ അവർ അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റി ഇട്ടു കൊണ്ട് മുകളിലേക്ക് കയറി.. മുറിയിൽ കയറിയ പാടെ വെണ്ണില കട്ടിലിൽ കയറി കിടന്നു.. അവളെ ഒന്നു നോക്കി കൊണ്ട് തലയിൽ വെച്ചു ക്യാപ് എടുത്ത് എങ്ങോ എറിഞ്ഞു കൊണ്ട് ദർശനും കയറി കിടന്നു.. _____ "ആഹ്.. ദേവാ.. നീ എങ്ങോട്ടാടാ.. " രാവിലെത്തെ പ്രാതലും കഴിച്ചു പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത ദർശൻ വെറുതെ കവലയിലോട്ട് ഇറങ്ങാം എന്ന ഉദ്ദേശത്തോടെ ഇറയത്തേക്ക് ഇറങ്ങിയതും പിന്നിൽ നിന്ന് വിളി വന്നിരുന്നു.. "അങ്ങനെ ഒന്നുല്ല.. ചുമ്മാ.. 😁"

അവരെ നോക്കി പല്ലിളിച്ചു കൊണ്ട് ദർശൻ പറഞ്ഞു..ഒരു കള്ളിമുണ്ട് മാത്രം ആണ് മാധവന്റെ വേഷം..മെലിഞ്ഞൊട്ടിയ ശരീരത്തിൽ ഉയർന്നു നിൽക്കുന്ന പച്ച ഞെരമ്പുകൾ.. "ആഹ്.. എന്നാൽ ഇതൊന്ന് ആ ചെറുക്കന് കൊടുത്തേരെ.. " "ആർക്ക് മുത്താശാ.. " മാധവന്റെ ആവിശ്യം കേട്ട് ദർശൻ സംശയത്തോടെ ചുറ്റും കണ്ണുകൾ പതിപ്പിച്ചു.. "ആഹ്.. അത് പറയാൻ വിട്ടു.. ഇവിടെ പുതുതായി വന്നതാ.. പേര് എന്തായിരുന്നു.. ഹാ.. ആദവ്.. നല്ല പയ്യനാ.. എന്നോട് കുറച്ച് വിത്തും വളവും ചോദിച്ചായിരുന്നു.. എന്നേ അന്വേഷിച്ചു വന്നിരുന്നൂത്രേ..കാണാൻ പറ്റിയില്ലന്നും പറഞ്ഞു.. " ആദവ്.. ദർശന്റെ ഉള്ളിൽ ആ മൂന്നക്ഷരം നിറഞ്ഞ പേര് തത്തി കളിച്ചു.. ഒരുമാത്രെ വെണ്ണിലയുടെ ആദി ആകുമോ എന്നുള്ള ചോദ്യവും ഉയർന്നു വന്നു.. "അല്ല ഞാൻ ഇത് എവിടെ കൊണ്ട് പോയി കൊടുക്കണം.. " കയ്യിൽ ഏൽപ്പിച്ച പൊതിയിലേക്ക് സംശയത്തോടെ നോക്കിയ ദർശൻ ചോദിച്ചു.. "ആ പയ്യൻ പാടവരമ്പത്തുള്ള ഏറുമാടത്തിൽ ഉണ്ടാകും.. ഞാൻ ഇപ്പോഴൊന്നും വയലിലോട്ട് ഇറങ്ങുന്നില്ല.. നിന്റെ അച്ഛനും അമ്മയും വരും എന്ന് പറഞ്ഞായിരുന്നു..

" അതിന് അവൻ തല കുലുക്കി കൊണ്ട് നടന്നു.. ലച്ചുവും അച്ഛനും വരുന്നുണ്ട് എന്ന് കേൾക്കെ വല്ലാതെ ആഹ്ലാദം തോന്നി എങ്കിലും.. മനസ്സിൽ ഒരു ചോദ്യചിഹ്നം ആയിരുന്നു ആദവ്.. * ഇവിടെ പുതുതായി വന്നതാ.. പേര് എന്തായിരുന്നു.. ഹാ.. ആദവ്.. നല്ല പയ്യനാ.. എന്നോട് കുറച്ച് വിത്തും വളവും ചോദിച്ചായിരുന്നു.. എന്നേ അന്വേഷിച്ചു വന്നിരുന്നൂത്രേ..കാണാൻ പറ്റിയില്ലന്നും പറഞ്ഞു..* പിന്നെയും കാതിൽ അലയടിച്ചതും അവൻ മുത്തശ്ശൻ പറഞ്ഞ ആദവ് തന്നെ ആയിരിക്കും നിലയുടെ ആദി എന്ന ഏകദേശധാരണയിൽ വയലിലേക്ക് നടന്നു.. അവിടെ ഏറുമാടത്തിൽ കാലുകൾ തൂക്കി ഇട്ടു ഇരിക്കുന്ന ചെറുപ്പക്കാരനെ കാണെ ദർശൻ അങ്ങോട്ട് നടന്നു.. എന്തോ ഉള്ളിൽ പേര് അറിയാത്തൊരു ഭയം ഉടൽ എടുക്കുന്നു.. "ഡോ.. താൻ അല്ലെ വിത്തും വളവും ചോദിച്ചത്.. " എല്ലാം ഉള്ളിൽ മറച്ചു ഗൗരവം പൂണ്ട ഗംഭീര്യം നിറഞ്ഞ ശബ്ദത്തിൽ വിളിച്ചു ചോദിച്ചു.. അവന്റെ ശബ്ദം കേൾക്കെ എന്തോ ചിന്തിച്ചു കൊണ്ടിരുന്ന മറ്റവൻ പതിയെ ഇറങ്ങി.. ഇറങ്ങി വന്നവനെ ദർശൻ സാകൂതം വീക്ഷിച്ചു..

മുണ്ടും ഷർട്ടും ആണ് വേഷം.. നെറ്റിയിൽ വരഞ്ഞ ചന്ദനകുറി..വെട്ടി ഒതുക്കിയ താടിയും മീശയും.. തടി ഒക്കെ കുറവ് ആണ്.. ക്ഷീണം വിളിച്ചോതുന്നു.. എങ്കിലും ചൊടികളിൽ കുഞ്ഞു പുഞ്ചിരിയുണ്ട്.. അതിന്റെ ഫലം എന്നോണം കണ്ണുകളിൽ തിളക്കവും.. വെണ്ണില പറഞ്ഞത് പോലെ തന്നെ. ആരും ഒന്ന് നോക്കി പോകും. സുന്ദരൻ ആണ്.. സുമുഖൻ.. "വെറുതെ അല്ല ആ മറുത വീണു പോയത്.. പുല്ല്." ഉള്ളിൽ പിറുപിറുത്തവൻ ആദവിന് പൊതി നീട്ടി..ആദവ് ചെറുചിരിയോടെ അത് കൈ നീട്ടി വാങ്ങി.. "താങ്ക്സ്.. " ഒന്നും മിണ്ടാതെ തിരിഞ്ഞ് നടക്കുന്നവനേ നോക്കി ആദവ് പറഞ്ഞു..അത് കേൾക്കെ ദർശൻ തിരിഞ്ഞു നോക്കി.. "താൻ അല്ലെ ആദവ്.. വെണ്ണിലയുടെ.." കണ്ണ് ഒന്ന് കൂർപ്പിച്ചു വെച്ച് ദർശൻ ആദവിനോട് ആയി ചോദിച്ചു.. "മ്മ്ഹ്.. അറിയോ.. " "ആഹ്.. അവള് പറഞ്ഞായിരുന്നു.. " അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ നോട്ടം മാറ്റി കൊണ്ട് ദർശൻ മറുപടി ഏകി.. "നിങ്ങൾ അവളുടെ.. " "ഭർത്താവ് ആണ്.. " പറയുമ്പോൾ ദർശന്റെ കണ്ണിലെ തിളക്കം ആദവ് ശ്രദ്ധിച്ചു.. ആദവിൽ ചെറു നോവ് ഉണർന്നു.. എങ്കിലും അതിനെ മറച്ചു പിടിച്ചവൻ പുഞ്ചിരിയോടെ മൂളി..

"ഓഹ്.. " അവന്റെ മൂളൽ കേൾക്കെ ദർശനിൽ സംശയം നിറഞ്ഞു.. പെട്ടന്ന് വെണ്ണിലയുടെ മുഖം മനസ്സിൽ തെളിഞ്ഞതും പിന്നീട് ഇന്നലെ ബോധം മറഞ്ഞു തന്റെ നെഞ്ചിൽ നുരയും പതയും വായിൽ നിന്ന് ഒലിച്ചു കിടക്കുന്നവളുടെ ചിത്രവും ഒരു പടം പോലെ തെളിഞ്ഞതും ദർശന്റെ മുഖഭാവം മാറി.. പതിയെ അത് ദേഷ്യം ആയി പരിണമിച്ചു.. "എന്തിനാ അവളെ വേണ്ടെന്ന് വെച്ച് പോയെ.. !!" ••••••••••••••••••• ഇരുണ്ടു കൂടിയ ആകാശത്തേക്ക് നോക്കി കൊണ്ട് ദർശൻ നടത്തത്തിന് വേഗത കൂട്ടി.പെട്ടന്ന് വീട്ടിൽ എത്തണം.. മഴ നനഞ്ഞാൽ ശെരി ആവില്ല അവന്റെ ഉദ്ദേശത്തെ കബളിപ്പിച്ചു കൊണ്ട് മഴ ആർത്തിരമ്പി ഭൂമിയിലേക്ക് പതിച്ചിരിരുന്നു.. ശരീരത്തെ നനച്ചു കൊണ്ട് ഒഴുകി ഇറങ്ങുന്ന മഴയിലും ഒന്ന് സന്തോഷിക്കാനോ മനസ്സ് അറിഞ്ഞു ചിരിക്കാനോ അവന് ആകുന്നില്ലായിരുന്നു.. മനസ്സിൽ ആദവ് പറഞ്ഞ വാക്കുകൾ ചുട്ടു പൊള്ളിക്കുന്നു.. ആ കുളിർ ഏകുന്ന മഴയിലും.. ഒരു മാത്രേ കണ്മുന്നിൽ വെണ്ണിലയുടെ മുഖം തെളിഞ്ഞതും അവന് വേദന തോന്നി.. എങ്ങനെ പറയും ആ പെണ്ണിനോട്.. അറിയില്ല.. മനസ്സിന് താങ്ങുമോ അവൾക്ക്.. ഓരോന്നും ഓർത്തവൻ തലക്ക് മീതെ കൈ വെച്ച് കൊണ്ട് ഓടി.. മുറ്റത്തേക്ക് കയറിയതും കണ്ടു നിർത്തി ഇട്ടേക്കുന്ന തന്റെ പോളോ ജിടി..

അച്ഛനും അമ്മയും വന്നിട്ട് ഉണ്ടാകും എന്ന് അവൻ ഓർത്തു.. ഉമ്മറത്തെ പടിയിലേക്ക് കയറി.. നനഞ്ഞു കുതിർന്ന വസ്ത്രം പിഴിഞ്ഞ് കൊണ്ട് തിരിഞ്ഞതും തന്നെ കണ്ണുരുട്ടി നോക്കുന്നവളെ കണ്ടു.. അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാനോ പതിവ് പോലെ തല ചൊറിയാനോ ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ദർശൻ.. ദർശൻ അവളെ വേദനയോടെ നോക്കി.. എങ്കിലും മുഖത്തെ സഹതാപം മറച്ചു കൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. അവന്റെ ചിരി കണ്ട് ഒന്നുടെ കണ്ണുരുട്ടിവൾ അവന്റെ അടുത്തേക്ക് വന്നു നെഞ്ചിൽ ഒരു അടിയും കൊടുത്ത് അവന്റെ തല പിടിച്ചു തന്നിലേക്ക് കുനിച്ചു നിർത്തി.. ശേഷം സാരി തലപ്പ് എടുത്ത് അവന്റെ തല തുവാർത്താൻ തുടങ്ങിയിരുന്നു.. "മഴ കൊണ്ട് ഇനി അസുഖം പിടിച്ചു കിടക്കണം ആയിരിക്കുമല്ലേ.. ഒന്ന് അങ്ങോട്ട് തന്നാൽ ഉണ്ടെല്ലോ.." അവന്റെ തല ഒന്നുടെ പിടിച്ചു താഴ്ത്തി തല തുവർത്തുന്നതോടപ്പം ശകാരിക്കുന്ന വെണ്ണിലയേ ദർശൻ നിർവികാരമായി നോക്കി നിന്നു.. അവളുടെ മുഖത്തു നിറഞ്ഞ വിഭ്രാന്തി, ഭയം, അവന് അസുഖം വരുമോ എന്നുള്ള ആധി.. എല്ലാം അവളുടെ മുഖം വിളിച്ചോതിയിരുന്നു.. പിന്നെയും എന്തെക്കെയോ പറഞ്ഞു തന്നെ വഴക്ക് പറയുന്നവളെ അവനെ കണ്ണിലെ വേദന മാറി കൗതുകത്തോടെ നോക്കി നിന്നു..

"അനുഭവിക്കാൻ ഉള്ളത് ഞാൻ മാത്രാ.. നിങ്ങൾക്ക് എന്തേലും സംഭവിച്ചാൽ പിന്നേ എനിക്ക് ആരാ ഉള്ളത് മനുഷ്യ.. " അവന്റെ നെഞ്ചിൽ ഒന്നുടെ കൈ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് അവൾ അവന്റെ തല നന്നാക്കി തുടച്ചു അകന്നു നിന്നു.. "ഓഹ്.. എനിക്ക് നൊന്തു.. " നെഞ്ചിൽ കൈ വെച്ചു പതിയെ ഉഴിഞ്ഞു കൊണ്ട് അവൻ അവളെ നോക്കി പറഞ്ഞതും കൂർത്ത നോട്ടം ആയിരുന്നു.. ചുണ്ട് അനക്കി തെറി വിളിച്ചവൾ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു.. "കണക്കായി പോയി.. മഴ നനയാൻ പോയിട്ട് അല്ലെ.. " "മഴ പെയ്യും മുന്നേ ഞാൻ തിരിച്ചതാ.. പക്ഷെ മഴ ചതിച്ചു.. " വെണ്ണിലയുടെ കടുപ്പിച്ചുള്ള പറച്ചിൽ കേട്ട് ദർശൻ ചുണ്ട് ചുളുക്കി മറുപടി പറഞ്ഞു.. "ആഹ്.. ഇനി ഇപ്പൊ മഴയെ പ്രാകിക്കൊ.. ഇവിടെ നിക്ക്.. ഞാൻ മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്തിട്ട് വരാം.. " അവനെ പിടിച്ചു ഉമ്മറത്തു തന്നെ നിർത്തിയിട്ട് അതും പറഞ്ഞു അകത്തേക്ക് പോകുന്നവളെ കാണെ ചുണ്ടിൽ നേരിയ ചിരി വിടർന്നു.. *അനുഭവിക്കാൻ ഉള്ളത് ഞാൻ മാത്രാ.. നിങ്ങൾക്ക് എന്തേലും സംഭവിച്ചാൽ പിന്നേ എനിക്ക് ആരാ ഉള്ളത് മനുഷ്യ.. * കാതിൽ അവളുടെ വാക്കുകൾ അലയടിച്ചതും അവന്റെ ചൊടികളിലെ ചിരിക്ക് ഒന്നുടെ ഭംഗി ഏറി.. നില മാറി വരുന്നുണ്ട്.. തനിക്ക് വേണ്ടി വേദനിക്കുന്ന ഒരു ഹൃദയം ഇപ്പോൾ ആ പെണ്ണിന് ഉണ്ട്..

ഇനി ആദി പറഞ്ഞത് താൻ ഇവളോട് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല.. വേണ്ടാ. ഒന്നും അറിയിക്കണ്ടാ.. അറിഞ്ഞാൽ ആ പെണ്ണിന് താങ്ങാൻ കഴിഞ്ഞോളം എന്ന് ഇല്ല.. ഇനിയും ആ പെണ്ണിനെ ബോധം മറഞ്ഞ രീതിയിൽ കാണാൻ അവനെ കൊണ്ട് ആവില്ലായിരുന്നു.. ആദവ് പറഞ്ഞ വാക്കുകൾക്ക് മനസ്സിൽ തികട്ടി വന്നതും ഒരു മാത്രേ ആ ചെറുപ്പക്കാരനോട് അവൻക്ക് ബഹുമാനം പോലും തോന്നി പോയി.. "ഇന്നാ.. നനഞ്ഞൊട്ടി നിന്നിട്ട് അസുഖം വരുത്തണ്ടാ.." അവന്റെ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടു കൊണ്ട് കർണപടത്തിൽ വെണ്ണിലയുടെ സ്വരം ഉയർന്നതും ദർശൻ അവളെ നോക്കി.. തനിക്ക് നേരെ വസ്ത്രം നീട്ടി കൊണ്ട് നിൽക്കുന്നവളെ ഒന്ന് നോക്കി കൊണ്ട് അവളുടെ കയ്യിലെ ഷോർട്സ് വാങ്ങി ധരിച്ച ശേഷം നനഞ്ഞ മുണ്ട് അഴിച്ചു മാറ്റി.. ശേഷം ഇട്ടിരിക്കുന്ന ഷർട്ടിന്റെ ബട്ടൺ അഴിച് മേലിൽ നിന്ന് ഊരി എടുത്തതും വെണ്ണില അവന്റെ നെഞ്ചിലെ രോമവും അതിൽ കെട്ടി പിണഞ്ഞു കിടക്കുന്ന രുദ്രാക്ഷവും വെള്ളിചെയിനും കാണെ ഉമിനീർ ഇറക്കി കൊണ്ട് നോട്ടം മാറ്റി.. അവന്റെ ദൃഢമായി ശരീരത്തിലെ രോമങ്ങളിൽ പോലും പറ്റി പിടിച്ചു നിൽക്കുന്ന രോമതുള്ളി കാണെ വെണ്ണില വെപ്രാളം കൊണ്ട് ഒന്ന് പരുങ്ങി..

അവൾ നീട്ടിയ ടി ഷർട്ട് വാങ്ങി തല വഴി കമിഴ്ത്തിയ ശേഷം അഴിച്ച ഷർട്ടും വെണ്ണിലയുടെ കയ്യിൽ കൊടുത്തു.. അതിന് ശേഷം അവളുടെ സാരി തലപ്പ് എടുത്ത് കൊണ്ട് മുഖവും കഴുത്തും തുടച്ചു.. അവന്റെ ചെയ്തി നോക്കി നിന്ന വെണ്ണില അത് വരെ പിടിച്ചു വെച്ചു ശ്വാസം നേരെ വിട്ടു.. മുഖം തുടക്കാൻ വേണ്ടി സാരി തലപ്പ് എടുക്കാൻ ദർശൻ തന്നിലേക്ക് ചാഞ്ഞപ്പോൾ ഉണ്ടായ വിറയൽ ഇപ്പോഴും തന്നെ വിട്ടകന്നിട്ട് ഇല്ല.. "തല താഴ്ത്തി വെക്ക് " അവനെ നോക്കാൻ ഉള്ള ത്രാണി ഇല്ലായിരുന്നു.. പതിഞ്ഞ സ്വരത്തിൽ വെണ്ണില പറഞ്ഞതും ദർശൻ കുനിഞ്ഞു കൊടുത്തു.. അവൻ തന്നിലേക്ക് കുനിഞ്ഞു നിൽക്കുന്നത് കാണെ കൈകളിൽ മുറുകെ പിടിച്ച രാസനാദി പൊടിയുടെ ചെറിയ കുപ്പിയുടെ അടപ്പ് തുറന്നവൾ അവന്റെ നെറുകയിൽ തേച്ചു പിടിപ്പിച്ചു.. കാലിന്റെ തള്ളവിരലിൽ ഒന്ന് ഊന്നി കൊണ്ട് തന്റെ നെറുകയിൽ വിരൽ വെച്ച് തടവി തരുന്നവളെ കാണെ ദർശന്റെ ചുണ്ടിന് കോണിൽ കള്ളത്തരം നിറഞ്ഞു.. പതിയെ കൈ നീട്ടി അവളുടെ ഇടുപ്പിലൂടെ ചുറ്റി തന്നിലേക്ക് ചേർത്തു നിർത്തിയിരുന്നു ദർശൻ..വെണ്ണിലയുടെ കൈകൾ മുറുകെ പിടിച്ച കുപ്പിയിൽ മുറുകി.. അവന്റെ നെറുകയിൽ ഉള്ള മറുകൈ മാറ്റാതെ തന്നെ വെണ്ണില അവനെ പകപ്പോടെ നോക്കി..

തന്നെ കുസൃതിയോടെ നോക്കുന്നത് കാണെ വെണ്ണിലയുടെ മിഴികൾ വെപ്രാളത്തോടെ അലഞ്ഞു.. ആരേലും വന്നാൽ നാണം കെടും എന്ന് അവൾക്ക് ഉറപ്പ് ഉണ്ടായിരുന്നു... "ഈശ്വരാ... ദേവേട്ടാ.. വിട് ആരേലും കാണും.. " ദർശൻ തന്റെ ഇടുപ്പിൽ മുറുക്കിയ കൈകളിൽ പിടുത്തം ഇട്ടു കൊണ്ട് മിഴികൾ നാല് പാടും പിടച്ചിലോടെ ഓടിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. "അപ്പൊ ഞാൻ പിടിച്ചത് പ്രശ്നം ഇല്ലാലോ.. " ഇടുപ്പിൽ ഒന്ന് പതിയെ നുള്ളി കൊണ്ട് ദർശൻ കുസൃതിയോടെ ചോദിച്ചു.. അവന്റെ പിടിയിൽ ഒന്ന് ഏങ്ങി പോയ വെണ്ണില അവനിലേക്ക് ഒന്നുടെ അറിയാതെ ചേർന്നു നിന്നു പോയി.. വായു പോലും കടക്കാത്ത വിധത്തിൽ... !! "അങ്ങനെ അല്ല... ആരേലും വന്നാൽ കാണും.. ദേ.. അമ്മയും അച്ഛനും ഒക്കെ വന്നിട്ട് ഉണ്ട്.." പതറി പോകുന്ന നാവിനെ ഒരുവിധം കൂട്ടി പിടിച്ചു അപേക്ഷയുടെ സ്വരത്തിൽ പറയുന്നവളെ അവനും കൗതുകത്തോടെ നോക്കി... "അത് എനിക്ക് അറിയാലോ ഭാര്യേ.. പിന്നേ ആരേലും വന്നാൽ എന്താ.. ഒന്നും ഇല്ല.. " അവളുടെ മുഖത്തേക്ക് ഊതി കൊണ്ട് ദർശൻ പറഞ്ഞു.. അവനിലെ ആ തണുത്ത സമയത്തും ചൂടുള്ള നിശ്വാസം മുഖത്തു പതിച്ചതും പൊള്ളി പിടഞ്ഞു പോയിരുന്നു വെണ്ണില.. "ദേവേട്ടാ... " ചിണുങ്ങി കൊണ്ട് അവൾ ഒന്നുടെ വിളിച്ചതും അവൻ അവളുടെ നേർത്ത സ്വരത്തിൽ കുരുങ്ങി പോയിരുന്നു..

അവന്റെ ശരീരത്തിലെ തണുപ്പ് അവളിലേക്കും പടർന്നു കയറി.. എങ്കിലും ആ പെണ്ണ് കോരി ചൊരിയുന്ന മഴയിലും വിയർക്കുന്നുണ്ടായിരുന്നു.. "ഇത്രയും കോരി ചൊരിയുന്ന മഴ പെയ്തിട്ടും നീ നന്നായി വിയർക്കുന്നുണ്ടെല്ലോടി.. " അവളുടെ കഴുത്തിലും ചെന്നിയിലും ഒലിച്ചിറങ്ങിയ വിയർപ്പിൽ മിഴികൾ ഊന്നി കൊണ്ട് ദർശൻ ചോദിച്ചു..അവന്റെ നോട്ടത്തിലും ചോദ്യത്തിലും കുസൃതി നിറഞ്ഞിരുന്നു... അവന്റെ പിരിച്ചു വെച്ച മീശക്കിടയിലൂടെ തെളിഞ്ഞു കാണുന്ന ഇളം ചുവപ്പ് ചുണ്ടുകളിൽ വെണ്ണിലയുടെ നോട്ടം തങ്ങി നിന്നു.. അവിടെ നിന്നും വ്യെതിചലിച്ച വെണ്ണിലയുടെ മിഴികൾ അവന്റെ കവിളിൽ താടിക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ഗർത്തങ്ങളിൽ തങ്ങി നിന്നു.. എന്തോ ആ നുണക്കുഴി തന്നെ വല്ലാതെ ആകർഷിക്കുന്നു.. അവിടം ചുണ്ട് ചേർത്തു ആ ഗർത്തത്തിന്റെ ആഴം നാവിനാൽ അളക്കാൻ ഉളളം തുടിക്കുന്നു.. എന്താ തനിക്ക് സംഭവിക്കുന്നത്.. ആരിലും കാണാത്ത എന്തോ ഒരു ആകർഷണം.. അത് തന്നിലേക്ക് ചേർന്നു നിൽക്കുന്നവന്റെ ഗന്ധമോ അതോ ചൊടികളിൽ തന്നെ മയക്കി കിടത്താൻ ത്രാണി ഉള്ള കള്ളച്ചിരിയോ.. പതിയെ കാലിന്റെ തള്ളവിരലിൽ ഊന്നിയ വെണ്ണില പതിയെ അവന്റെ കവിളിൽ ചുണ്ട് ചേർത്തു.. സ്വയമേ അറിയാതെ.. 💙

ദർശന്റെ മിഴികൾ ഞെട്ടലോടെ അതിലുപരി അത്ഭുതത്തോടെ വിടർന്നു.. കണ്ണും അടച്ചു പിടിച്ചു തന്റെ കവിളിൽ അധരം ചേർത്തു നിൽക്കുന്നവളെ കാണെ അവൻക്ക് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. അൽപ്പനേരം കൂടേ അവന്റെ കവിളിൽ ചുണ്ട് ചേർത്തു നിന്ന വെണ്ണില വിറക്കുന്ന കൈകളോടെ അവൻ പിടിച്ച കൈകൾ വേർപ്പെടുത്തി കൊണ്ട് അകന്നു.. ശേഷം പതിയെ അകത്തേക്ക് നടന്നു... ഏതോ ബോധത്തിൽ ഞെട്ടി ഉണർന്ന ദർശൻ അവളെ പോക്ക് നോക്കി വിശ്വസിക്കാൻ ആകാതെ തല കുടഞ്ഞു.. അതെ താൻ സ്വപ്നം കണ്ടത് അല്ല.. നിത്യമാണ്.. എന്തോ വിശ്വസിക്കാൻ പാട് തോന്നി.. പതിയെ അവന്റെ ചൊടികളിൽ ചെറു ചിരി മൊട്ടിട്ടു.. സ്വായിഷ്ടപ്രകാരം തന്നെ ചുംബിച്ചത് ഓർക്കേ അവന് എന്തെന്നില്ലാതേ സന്തോഷം തോന്നി. ശാന്തം ആയി വരുന്ന മഴയെ ഒന്നുടെ നോക്കി കൊണ്ട് അവൻ അകത്തേക്ക് നടന്നു.. ഉള്ളിൽ തുടി കൊട്ടുന്ന ഹൃദയവുമായി... 🥀 °°°°°°°°°°°°°°°°°°° "നിങ്ങൾ എങ്ങനെയാ വന്നേ.. " നടുത്തളത്തിന്റെ തൊട്ട് അപ്പുറം ഉള്ള തിണ്ണയിൽ ഇരിക്കുന്ന ലക്ഷ്മിയിലേക്കും സുമേഷിലേക്കും നടന്നു കൊണ്ട് ദർശൻ ചോദിച്ചു.. "നീ നന്നാക്കാൻ കൊടുത്ത വർക്ക്‌ ഷോപ്പ് വരെ ക്യാബ് വിളിച്ചു.. അവിടുന്ന് നമ്മുടെ കാറും എടുത്ത് പോന്നു.. "

"ആഹാ..ഞാൻ പോകാൻ നിക്കുവായിരുന്നു.. ഇനി ഇപ്പൊ ഏതായാലും ആ ജോലി കുറഞ്ഞു കിട്ടിയല്ലോ . " "നീ മഴത്തു എവിടേക്ക് ആട പോയെ.. " അടുത്ത് വന്നിരുന്ന ദർശന്റെ ഈർപ്പം വിട്ടു മാറാത്ത മുടിയിൽ ലക്ഷ്മി കൈ കടത്തി കൊണ്ട് ദർശനോട്‌ ചോദിച്ചു.. "അത് മുത്തശ്ശൻ കുറച്ചു വിത്തും വളവും ഏൽപ്പിച്ചായിരുന്നു. അത് കൊടുത്തതിനു ശേഷം കവലയിൽ ഒന്ന് കറങ്ങിയപ്പഴേക്കും മഴ പെയ്തു.. " "എന്നിട്ട് മഴ നനഞ്ഞില്ലേ.. തല തുവർത്തിയില്ലേ.. " "ആഹ് തുവർത്തിയെല്ലോ.. രാസനാദി പൊടിയും തിരുമ്മി.. " പറയുമ്പോൾ അവന്റെ കണ്ണിൽ കുസൃതി നിറഞ്ഞിരുന്നു.. ചൊടികളിൽ കള്ളച്ചിരി നിറഞ്ഞിരുന്നു.. മിഴികൾ തനിക്ക് പ്രിയപ്പെട്ടവൾക്ക് വേണ്ടി അലഞ്ഞു.. "എന്താടാ നിനക്ക് ഒരു ഇളി.. " "ഒന്നുല്ല ലച്ചൂസേ.. എനിക്ക് ചൂട് കട്ടൻ കിട്ടിയാൽ കൊള്ളാമായിരുന്നു.. നല്ല തണുപ്പ്.. " കൈകൾ കാലിനിടയിൽ തിരുകി വെച്ച് അൽപ്പം ദൂരെയായി നിൽക്കുന്ന വെണ്ണിലയേ നോക്കി അർത്ഥം വെച്ച നിലയിൽ കള്ളച്ചിരിയോടെ പറഞ്ഞതും അവൾ വെട്ടി തിരിഞ്ഞു അടുക്കളയിലെക്ക് നടന്നിരുന്നു.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story