വെണ്ണിലാവേ..💔: ഭാഗം 22

vennilave niha

രചന: NIHAA

"ഒന്നുല്ല ലച്ചൂസേ.. എനിക്ക് നല്ല ചൂട് കട്ടൻ കിട്ടിയാൽ കൊള്ളാമായിരുന്നു.. നല്ല തണുപ്പ്.. " കൈകൾ കാലിനിടയിൽ തിരുകി വെച്ച് അൽപ്പം ദൂരെയായി നിൽക്കുന്ന വെണ്ണിലയേ നോക്കി അർത്ഥം വെച്ച നിലയിൽ കള്ളച്ചിരിയോടെ പറഞ്ഞതും അവൾ വെട്ടി തിരിഞ്ഞു അടുക്കളയിലെക്ക് നടന്നിരുന്നു.. വെണ്ണിലയുടെ പിടപ്പോടെ ഉള്ള പോക്ക് കണ്ട് ദർശൻ കുസൃതിയോടെ ഒന്ന് ചിരിച്ചു കൊണ്ട് അവൾ ചുംബിച്ച നുണക്കുഴികവിളിൽ കൈ ചേർത്തു.. അവളുടെ അധരത്തിന്റെ ചൂട് ഇപ്പോഴും വിട്ട് മാറിയിട്ട് ഇല്ല..അതെ പ്രണയത്തിന്റെ ചൂട്... ശേഷം തന്നെ വായേം പൊളിച്ചു നോക്കുന്ന ലച്ചുവിന്റെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് അവരുടെ മടിയിലേക്ക് തല ചേർത്തു കിടന്നു.. "വിഷു അല്ലെ.. കണി ഒക്കെ ഒരുക്കണ്ടേ അമ്മേ.. " കണ്ണും അടച്ചു പിടിച്ചു തന്റെ മടിയിൽ തല വെച്ച് കിടക്കുന്ന ദർശന്റെ തിങ്ങിയ മുടി ഇഴകളിൽ കൈ കടത്തി തലോടി കൊണ്ട് ലക്ഷ്മി ചോദിച്ചു.. "ഒരുക്കണം.. നിങ്ങൾ എല്ലാവരും ഉണ്ടെല്ലോ.. " അകത്തു നിന്നും വന്ന മുത്തശ്ശി പറഞ്ഞതും ലക്ഷ്മി ഒന്ന് ചിരിച്ചു.. പിറകെ ചായയും ആയി വന്ന വെണ്ണില ലക്ഷ്മിക്ക് ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് ദർശന്റെ അരികിൽ കൊണ്ട് വന്നു വെച്ചു.. "ദേണ്ടടാ.. നിന്റെ ചായ.. എടുത്തു മോന്തിക്കോ.. "

അവന്റെ അടുത്ത് ചായ വെച്ച് പോകുന്ന വെണ്ണിലയേ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് എഴുന്നേറ്റു ഇരുന്നു.. അവന്റെ കള്ളനോട്ടം കണ്ട് വെണ്ണില വേഗം അവിടെ നിന്നും സ്ഥലം വിട്ടു.. അവൾ കൊണ്ട് വെച്ച ചായ ഗ്ലാസ്‌ ചുണ്ടോട് ചേർത്തു വെച്ച് കൊണ്ട് കുടിക്കുന്ന ദർശനെ നോക്കി ചെറിയമ്മ പറഞ്ഞു.. "ചെറിയമ്മ കളിയാക്കുവാണോ.. " "അല്ലാതെ പിന്നേ ഒരൊറ്റ കീറ് അങ്ങോട്ട് തന്നാൽ ഉണ്ടെല്ലോ.. ആ പെൺകൊച്ചു അടങ്ങി നിൽക്കുന്നത് കാണുന്നതേ നിനക്ക് കണ്ണിന് കടിയാ.. അതിന് സുഖം ഉള്ളതാന്ന് നിനക്ക് അറിഞ്ഞൂടെ.. " അത് പറഞ്ഞത് ലച്ചു ആയിരുന്നു.. കാരണം തലേന്നാൾ വെണ്ണിലക്ക് സുഖം ഇല്ലാതെയത് എല്ലാം അവർ ഇതിനോടകം അറിഞ്ഞു കഴിഞ്ഞിരുന്നു.. "അവൾക്ക് എന്തു കുഴപ്പം.." പന പോലെ നിൽക്കുന്ന വെണ്ണിലയേ അടിമുടി നോക്കി ഒരു ഒരുമാതിരി നോട്ടം നോക്കി കൊണ്ട് ദർശൻ ചോദിച്ചു.. തന്നെ ഉമ്മ വെച്ച ഇവൾക്ക് ആണോ അസുഖം എന്ന് കൂടെ ആ നോട്ടത്തിന് അർത്ഥം ഉണ്ടായിരുന്നു എന്ന് വേണേൽ പറയാം.. "കുഴപ്പം കാണില്ല.. പാതിരാത്രിക്ക് ഈ കൊച്ചിനേം വിളിച്ചു പുറത്ത് ബൈക്കിൽ പോയത് ഒക്കെ ഞാൻ അറിഞ്ഞു.. " അവനെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് സുമേഷ് പറഞ്ഞതും ദർശൻ പല്ല് കടിച്ചു കൊണ്ട് ആമിയേ തുറിച്ചു നോക്കി..

അവന്റെ നോട്ടം കണ്ട് അവരൊന്നു ചിരിച്ചു കാട്ടി.. "ആമീ.. ഒറ്റിയല്ലേ.. " "പറ്റിപ്പോയി.. 😁" ___ നേരം പുലർന്നു വരുന്നതേ ഒള്ളു.. ഇരുട്ട് ആണ്.. എങ്കിലും നേരിയ വെട്ടം ഉണ്ട്.. അങ്ങിങ് ആയി പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാം.. തെക്കേ പറമ്പിൽ കണി ഒരുക്കാൻ ഉള്ള കൊന്നപൂ പൊട്ടിക്കാൻ വന്നത് ആണ് വെണ്ണില.. നല്ല ഉയരം ഉള്ള ശീമക്കൊന്നയുടെ ചില്ലയിൽ നിന്ന് പൂ എടുക്കാൻ അവൾ തന്നെ പാട് പെട്ടു..നാട്ടിൽ എങ്ങും കൊന്നക്കു ക്ഷാമം ആയത് കൊണ്ട് ഒരുവിധം ആളുകൾ ഒക്കെ പൂ പൊട്ടിച്ചു കൊണ്ട് പോയിട്ട് ഉണ്ട്.. അതുകൊണ്ട് തന്നെ ബാക്കി ഉള്ളത് എല്ലാം മുകളിലും.. കൊറേ ചാടി പിടിക്കാൻ ശ്രമിച്ചു.. അവസാനം ഒരു ചില്ലയിൽ പിടുത്തം കിട്ടിയതും ആത്മസംതൃപ്തിയോടെ വെണ്ണില അടുത്തുള്ള ഒരു കല്ലിൽ കയറി കാലിൽ ഊന്നി കൊണ്ട് ആ ചില്ല പിടിച്ചു താഴ്ത്തി.. എങ്കിലും പൂ മുകളിൽ ആണ്..കൈ നീട്ടി അവൾ പൂക്കൾ നിറഞ്ഞ ഒരു കൂട്ടത്തിൽ പിടി കൊടുക്കാൻ ശ്രമിച്ചു എങ്കിലും സാധിക്കുന്നില്ല.. "ശേ.. ഇനി ഇപ്പൊ എന്തോ ചെയ്യും.. " വായിൽ വിരൽ ഇട്ട് കടിച്ചു കൊണ്ട് അവൾ ചിന്തയിൽ ആണ്ടു.. "അപ്പഴേ പറഞ്ഞതാ.. തോട്ടി പോലെ നീളം ഉള്ള ദേവേട്ടനെ വിളിക്കാൻ.. അപ്പൊ എന്റെ ഈഗോ സമ്മതിച്ചില്ല..വിളിച്ചാൽ മതിയായിരുന്നു.. പുല്ല്.. "

സ്വയം പിറുപിറുത്തവൾ കൊന്നപൂക്കളിലേക്ക് നോക്കി ദീർഘശ്വാസം വലിച്ചു വിട്ടു.. "ഇത് ലാസ്റ്റ്.. ഇനി കിട്ടിയില്ലേൽ സത്യം ആയിട്ടും ഞാൻ പോകും.. പറഞ്ഞേക്കാം.." പൂക്കളെ നോക്കി ചുണ്ട് ചുളുക്കി പറഞ്ഞ ശേഷം വെണ്ണില ഒന്നുടെ ആ കരിങ്കല്ലിൽ കയറി നിന്നു കാലുകൾ ഏന്തി..കൈ നീട്ടി കൊമ്പിൽ പിടുത്തം ഇട്ടു പൂ പറിക്കാൻ വിരലിനാൽ എത്തി പിടിച്ചു.. കാൽ വിരലിൽ ഊന്നി കൈ ഉയർത്തിയത് കൊണ്ട് തന്നെ വലിച്ചു ചുറ്റിയ സാരിക്കിടയിലൂടെ അനാവൃതമായ ആ വെളുത്ത ആലിലവയർ ആ ഇരുളിലും തിളങ്ങുന്നുണ്ടായിരുന്നു.. കുളിച്ചു ഈറൻ അണിഞ്ഞു നിൽക്കുന്നതിനാൽ മുടിയിൽ നിന്ന് ഉറ്റി വീഴുന്ന വെള്ളത്തുള്ളികളും.. ആ കാഴ്ച കണ്ട് കൊണ്ട് ആണ് ദർശൻ വന്നത്.. "ഡി.. !!" പെട്ടെന്ന് ഉള്ള ദർശന്റെ അലർച്ച കേട്ട് വെണ്ണില ഞെട്ടി പിടഞ്ഞു കരിങ്കല്ലിൽ നിന്ന് കാൽ തെന്നി.. "അയ്യോ.. " അലർച്ചയോടൊപ്പം അവൾ നിലത്ത് കൂപ്പു കുത്താൻ പോയിരുന്നു.. എങ്കിലും പാഞ്ഞു വന്ന ദർശൻ വെണ്ണിലയേ വീഴാതെ പിടിച്ചു നിർത്തി.. അവന്റെ കൈത്തലം അമർന്ന വയറിലെക്ക് ഒന്ന് നോക്കിയ വെണ്ണില പിടഞ്ഞു കൊണ്ട് നേരെ നിന്നു.. "എന്നേ വിളിച്ചൂടായിരുന്നു.. കാൽ തെന്നി വീണിരുന്നേൽ വിഷു ആയിട്ട് മൂലക്ക് കിടക്കേണ്ടി വരും.. "

അവളെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് ഗൗരവത്തോടെ പറഞ്ഞതും വെണ്ണില തല കുനിച്ചു . ദർശൻ കൈ ഉയർത്തി ആ ചില്ലയിൽ പിടിച്ചു താഴ്ത്തി.. വെണ്ണിലയുടെ കണ്മുന്നിൽ പൂ വന്നു നിന്നതും അവളുടെ കണ്ണുകൾ വിടർന്നു.. "ഇന്നാ.. പൊട്ടിച്ചോ.." അവന്റെ ആജ്ഞ കേൾക്കെ കൈ ഉയർത്തിയവൾ ആവിശ്യത്തിനു ഉള്ള പൂ പൊട്ടിച്ചെടുത്തു.കൈ വെള്ളയിൽ ഒരുപാടു പൂ നിറഞ്ഞതും മതി എന്ന കണക്കെ വെണ്ണില ദർശനെ നോക്കി.. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിൽ ആയ കണക്കെ ദർശൻ ചില്ലയിൽ ഉള്ള പിടി വിട്ടു.. അത് മുകളിലേക്ക് തന്നെ ഉയർന്നു പൊങ്ങി.. ആ ഉയർച്ചയുടെ ഫലം ആയി അൽപ്പം കൊന്നപൂക്കൾ ഇരുവരെയും തലോടി ഭൂമിയിൽ പതിച്ചു.. "നീ എവിടെ പോണ്.. " കയ്യിൽ കിട്ടിയ പൂവും എടുത്ത് തിരിഞ്ഞു നടക്കുന്നവളെ നോക്കി ദർശൻ ചോദിച്ചതും വെണ്ണില പിടിച്ചു കെട്ടിയ പോലെ നിന്നു.. "അ.. അത് പിന്നേ കണി ഒരുക്കാൻ.. പൂ.കൊന്നപ്പൂ.. " "അതിന് നീ എന്തിനാ വിക്കുന്നെ.. " അവളെ നോക്കി നെറ്റി ചുളിച്ചൊണ്ട് ചോദിച്ചതും വെണ്ണില ചുമൽ കൂച്ചി.. "ഒ.. ഒന്നുല്ല.. ഇത് കൊണ്ട് കൊടുക്കട്ടെ.. അമ്മ കാത്ത് നിക്കുവാ.. " "അവിടെ നിക്ക്..ഞാനും വരാം.." തന്നിൽ നിന്ന് അകലാൻ നോക്കുന്നവളുടെ ഒപ്പത്തിന് ഒപ്പം അവനും നടന്നു.. ••••••••••••••••

"മോൾ അതിങ് താ.. നിങ്ങളുടെ മുറിയിൽ മോൾക്ക് ഉള്ള കോടി വെച്ചിട്ട് ഉണ്ട്.. കുളിച്ചത് അല്ലെ.. പോയി മാറിയിട്ട് വാ.. " "ദർശാ.. നിന്റേത് തേജസിന്റെ മുറിയിലും ഉണ്ട്... " വെണ്ണിലയുടെ കൈകളിൽ നിന്ന് പൂ വാങ്ങിച്ചു കൊണ്ട് ലക്ഷ്മി അവളെ പറഞ്ഞയച്ചു.. ഗോവണി പടി കയറി ചെന്ന വെണ്ണില നേരെ മുറിയിലേക്ക് ചെന്നു.. താരയും തേജസും ഉണർന്നിട്ട് ഇല്ല.. മുറിയിൽ ചെന്ന പാടെ കണ്ടു കട്ടിലിൽ ഒരു കൂട്ട് വസ്ത്രം.. കട്ടിലിനടുത്തേക്ക് നടന്നു കൊണ്ട് വെണ്ണില ആ വസ്ത്രം എടുത്ത് കൊണ്ട് നിവർത്തി..സെറ്റ് മുണ്ട് ആണ്.. മയിൽ പീലി കളർ ബ്ലൗസും.. കൂടേ കാതിൽ ഇടാൻ ഭംഗി ഉള്ള കമ്മലും അതിന് യോജിച്ച മാലയും.. ഒരു ബോർഡ് പൊട്ടും കടും പച്ച കുപ്പിവളകളും. അടങ്ങിയ ചെറിയ പൊതിയും... ....... വാതിൽ ചാരിയ ശേഷം ബ്ലൗസും പാവാടയും എടുത്തണിഞ്ഞ ശേഷം മുണ്ട് എടുത്ത് ഭംഗിയായി അണിഞ്ഞു.. ശേഷം ഉണക്കം പിടിച്ചു വരുന്ന മുടി ഇഴകൾ കുളിപ്പിന്നൽ ഇട്ട് വിടർത്തി ഇട്ട ശേഷം കൈകളിൽ വള അണിഞ്ഞു.. കാതിലെ പൊന്നിന്റെ കമ്മൽ എടുത്ത് ചെപ്പിലേക്ക് വെച്ച ശേഷം പുതിയത് എടുത്ത് അണിഞ്ഞു.. കഴുത്തിൽ മാലയും അണിഞ്ഞു കൊണ്ട് പൊട്ട് എടുത്ത് നെറ്റിയിൽ തൊട്ടു.. ചെപ്പിൽ നിന്ന് സിന്തൂരം എടുത്ത് വരഞ്ഞു സ്വയം ഒന്ന് വിസ്തരിച്ചു നോക്കി.. "മ്മ് കൊള്ളാം.. " കണ്ണാടിക്ക് മുന്നിൽ ഒന്ന് വട്ടം കറങ്ങി കൊണ്ട് അവൾ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി ചിരിച്ചു കാട്ടി.. ........

കണി കാണിക്കാൻ ആയി ഉറങ്ങി എഴുന്നേറ്റ പാടെ താരയുടെയും തേജസിന്റെയും കണ്ണുകൾ പൊത്തി പിടിച്ചു ശാന്തയും ലക്ഷ്മിയും വന്നു പ്രാർത്ഥന കഴിഞ്ഞു പൂജാമുറി വിട്ട എല്ലാവരും വസ്ത്രം മാറാൻ ആയി മുറിയിലേക്ക് പോയി.. മുറി തുറന്നു പുറത്തേക്ക് ഇറങ്ങിയ വെണ്ണില നേരെ താഴേക്ക് ചെന്നു.. പൂജാമുറിയിൽ സ്വർണത്താലത്തിൽ കുറച്ചു പഴങ്ങളും നാളികേരവും അഞ്ചു തിരിയിട്ട വിളക്കും കിണ്ടിക്കും കൊന്നപ്പൂക്കൾക്കും നടുവിൽ ദീപപ്രഭയോടെ നിൽക്കുന്ന കൃഷ്ണനേ നോക്കി കൈ കൂപ്പി പ്രാർത്ഥിച്ചു.. നേരം നന്നായി വെളുത്തിട്ട് ഉണ്ട്..എല്ലാവരും ഒരുങ്ങി വന്നതും വെണ്ണിലയേ കാണെ എല്ലാവരുടെയും മിഴികൾ വിടർന്നു.. കാരണം അത്രത്തോളം ഭംഗി ഉണ്ടായിരുന്നു വെണ്ണിലയേ ആ വേഷത്തിൽ കാണാൻ..മയിൽ പീലി കളർ സെറ്റ് മുണ്ടിൽ അവളെ ഒരു ദേവതയേ പോലെ തോന്നിച്ചു.. "ഇതാര്.. കാവിലെ ഭഗവതി നേരിട്ട് വന്നതോ.. " പൂജമുറിയിൽ നിന്ന് ഇറങ്ങി വന്ന വെണ്ണിലയേ നോക്കി മൂക്കത്തു വിരൽ വെച്ച് താര ചോദിച്ചതും വെണ്ണില മനോഹരം ആയി പുഞ്ചിരിച്ചു.. എങ്കിലും അവളെ കണ്ണുരുട്ടാൻ മറന്നില്ല... "പോടീ കുരുട്ടടക്കെ.. " അവളെ നോക്കി വെണ്ണില വിളിച്ചതും പൊതുവെ നീളം കുറഞ്ഞു അഞ്ചടി പൊക്കം ഉള്ള താര പാട്ടുപാവാട ഉയർത്തി സ്വയം നോക്കി ചുണ്ട് വിതുമ്പി...

കുളിച്ചിറങ്ങി വന്ന ദർശൻ ഒരു ഫോൺ കോൾ വന്നതിനെ തുടർന്നു നടുത്തളത്തിൽ നിന്ന് അൽപ്പം മാറി നിന്നിരുന്നു.. എന്നാൽ അവൻ അവരുടെ സംസാരം കേൾക്കെ പതിയെ തല ചെരിച്ചു നോക്കി.. മയിൽ പീലി കരയുള്ള സെറ്റ് മുണ്ടും കുപ്പിവളയും അണിഞ്ഞു നിൽക്കുന്നവളെ തെല്ലൊരു കൗതുകത്തോടെ ദർശൻ നോക്കി.. "ഡാ.. " കാതിൽ വെച്ച ഫോണിൽ കൂടേ ഒരു അലർച്ച മുഴങ്ങിയതും ദർശൻ മുഖം ചുളിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി.. "ഹാ പറ അഭി.. " "നീ ഞാൻ പറയുന്നത് വല്ലോം കേട്ടോ.. " "ഇല്ല.. എന്താ പറഞ്ഞെ.. " അതിന് അവൻ ഇളിച്ചോണ്ട് മറുപടി പറഞ്ഞതും മറുവശത്തു പല്ല് കടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു... "ദേ.. മൈ@$&**മോനെ ആരെ വായി നോക്കി നിൽക്കുവായിരുന്നെടാ നീ.. " "ഉഫ് എന്തു തെറിയാടാ.. നല്ലൊരു ദിവസം ആയിട്ട് രാവിലെ തന്നെ കുളം ആക്കല്ലേ.. " ചെവി ഒന്ന് കുടഞ്ഞു കൊണ്ട് ദർശൻ ചുണ്ട് ചുളുക്കി.. "ഉവ്വാ.. ഞാൻ എന്താ ചെയ്യണ്ടേ എന്ന് പറ.. "അഭി "ആഹ്.. അത്. നീ എന്റെ വീട്ടിൽ പോണം. പോർച്ചിൽ എന്റെ ബുള്ളറ്റ് കിടപ്പ് ഉണ്ടാകും.ഒരു കുപ്പി പെട്രോൾ വാങ്ങിയ ശേഷം നീ ഒന്ന് അത് സ്റ്റാർട്ട്‌ ചെയ്ത് ടെസ്റ്റ്‌ ചെയ്യണം.. അതിന് ശേഷം ബാറ്ററി അഴിച്ചു വെച്ചേക്ക്.. ഞാൻ ഇനി ഇവിടുന്ന് എപ്പോഴാ തിരിക്കുക എന്ന് അറിയില്ല.. വെറുതെ കിടന്നു വണ്ടി കേട് ആവണ്ടല്ലോ..

ഹ.. ഓക്കേ ടാ..എന്തേലും പ്രോബ്ലം ഉണ്ടേൽ വിളിക്ക്.. ശെരി... " ഫോൺ വെച്ച് കൊണ്ട് ദർശൻ തിരിഞ്ഞു.. തന്റെ തൊട്ട് പിന്നിൽ വെണ്ണിലയേ കണ്ട് ഒന്ന് ഞെട്ടി എങ്കിലും ആ ഭാവം ഒന്നും പുറത്തേക്ക് കാണിക്കാതെ അവളെ നോക്കി മാറിൽ കൈ കെട്ടി പുരികം പൊക്കി... അവന്റെ എന്താ എന്നുള്ള ഭാവം കണ്ട് അവൾ സ്വയം ഒന്ന് കറങ്ങി കൊണ്ട് അവന്റെ ഓരം ചേർന്നു നിന്നു എങ്ങനെ ഉണ്ടെന്ന് പുരികം പൊക്കി കാണിച്ചതും ദർശൻ അവളെ അടിമുടി ഒന്ന് നോക്കി.. അവളുടെ ഇടുപ്പിൽ കൈ കുത്തി പുരികം പൊക്കി ഉള്ള നിർത്തവും കാണെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ഉളളം വെമ്പി എങ്കിലും ഒരു വിധം അടക്കി നിർത്തി.. "പോരാ.. എന്റെ അച്ചു ആയിരുന്നു ഈ വേഷത്തിലെങ്കിൽ കൊള്ളാമായിരുന്നു.. " അവളെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയ ശേഷം വല്യ താല്പര്യം ഇല്ലാതെ മട്ടിൽ പറഞ്ഞ ദർശൻ അച്ചുവിനെ കുറിച്ച് പറഞ്ഞതും വെണ്ണിലയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.. പകരം അവിടെ ക്രോധം കൊണ്ട് വിറച്ചു.. ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത അവളുടെ കവിളിൽ നുള്ളാൻ തോന്നിയെങ്കിലും ഒരു വിധം പിടിച്ചു നിന്നു...

"പോടാ പട്ടി.. " അവനെ നോക്കി അലറി കൊണ്ട് തെറി വിളിച്ച വെണ്ണില ചവിട്ടി തുള്ളി പോയതും ഇളഭ്യനായ ദർശൻ തന്നെ സംശയത്തോടെ ഉറ്റു നോക്കുന്ന എല്ലാവർക്കും ഇളിച്ചു കാണിച്ചു പതിയെ അവിടെ നിന്നും വലിഞ്ഞു... 😂 °°°°°°°°°°°°°°°°°° ഉച്ചയോട് അടുത്തതും എല്ലാവരും ഊണിനു വേണ്ട ജോലികളിലേക്ക് ഊളിയിട്ടു.. നേരം പന്ത്രണ്ടര മണി ആയപ്പഴേക്കും സദ്യ റെഡിയായി... ചോറും സാമ്പാറും ഉപ്പേരികളും കറികളും പപ്പടം, ശർക്കര ഉപ്പേരി, വർത്തുപ്പേരി, പുളിശ്ശേരി, കാലൻ, ഓലൻ തുടങ്ങി പതിനഞ്ചോളം വിഭവങ്ങളും മൂന്ന് കൂട്ട് പായസവും അടങ്ങിയ വിഭസമൃദമായ ഊണ്.. തീന്മേശയിൽ എല്ലാ വിഭവങ്ങളും നിരന്നു.. നല്ലൊരു ദിവസം ആയിട്ട് ഒരുമിച്ചിരിക്കാം എന്ന ധാരണയിൽ എല്ലാവരും ഇരുന്നു.. വെണ്ണിലയുടെ അടുത്ത് ആയിട്ട് ദർശൻ ഇരുന്നതും വെണ്ണില അവനെ തല ചെരിച്ചു നോക്കി.. തിരിച്ചു അവനും നോക്കി . അവന്റെ നോട്ടം കണ്ട് വെണ്ണില കേറുവോടെ മുഖം കോട്ടി കൊണ്ട് ഭക്ഷണം വിളമ്പാൻ ആരംഭിച്ചു... "അച്ചൂനെ വിളിച്ചൂടായിരുന്നോ..? " .....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story