വെണ്ണിലാവേ..💔: ഭാഗം 24

vennilave niha

രചന: NIHAA

"നിന്നേ ദേ... ഈ നെഞ്ചിൽ ഇട്ട് നടന്നു.. .. ഞാൻ നിന്നേ ആദ്യം ആയിട്ട് കാണുന്നത് എന്നാ എന്ന് അറിയാവോ.. നീ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ.. ആരോടും തോന്നാത്ത പേര് അറിയാത്ത മറ്റൊരു വികാരം.. അതെ.. love at first sight...❤️" മദ്യത്തിന്റെ ആലസ്യത്തിലും അടഞ്ഞു പോകുന്ന മിഴി ഇണകളെ പണിപ്പെട്ടു തുറന്നു കൊണ്ട് ദർശൻ കുഞ്ഞു ചിരിയോടെ വെണ്ണിലയേ നോക്കി . അവൾ ആണേൽ ഇതൊക്കെ കേട്ട് ആകെ ഞെട്ടി പണ്ടാരം അടങ്ങി നിൽക്കുകയായിരുന്നു... ""ബാക്കി കേൾക്കണ്ടേ നിനക്ക്..? "" അതിന് അവൾ അറിയാതെ തല കുലുക്കി പോയിരുന്നു.. "എന്റെ ഫ്രണ്ട്സിൽ ഉള്ള ഒരാൾ ആണ് അഭിമന്യു.. എന്ന ഞങ്ങളുടെ ഒക്കെ അഭി.. കോളേജിൽ ഡിഗ്രി ചെയ്ത് കൊണ്ടിരുന്ന കാലം.. ഒരു ദിവസം പെട്ടന്ന് ഒരു ഫോൺ കോൾ വന്നതിനെ തുടർന്നു അവന്റെ മുഖത്തെ വെപ്രാളവും വിഭ്രാന്തിയും കണ്ട് കാര്യം ചോദിച്ചപ്പോൾ പറഞ്ഞു.. അവന്റെ പെങ്ങൾക്ക് സുഖം ഇല്ലെന്നും ഗ്രൗണ്ടിൽ വെച്ച് തല കറങ്ങി വീണെന്നും... പെങ്ങൾ എന്ന് വെച്ചാൽ ജീവൻ ആയ അഭിക്ക് പിന്നേ നിക്കപ്പൊറുതി ഉണ്ടായിരുന്നില്ല.. അവന്റെ ടെൻഷനും പേടിയും കണ്ട് ഞാൻ അവനെയും കൂട്ടി നേരെ അവളുടെ സ്കൂളിലേക്ക്.. അവിടുന്നാ നിന്നേ ഞാൻ ആദ്യം ആയിട്ട് കാണുന്നെ.. മുടി ഇരുസൈഡിലേക്കും പിന്നിയിട്ടു..

നെറ്റിയിൽ വട്ടപ്പൊട്ടും തൊട്ട് കണ്മഷി കൊണ്ട് കറുപ്പിച്ച മിഴികളും.. അടുത്തുള്ള കൂട്ട്കാരിയോട് എന്തോ പറഞ്ഞു ചിരിച്ചു വരുന്ന നിന്നേ എത്ര നേരം കണ്ണ് എടുക്കാതെ നോക്കി നിന്നിട്ട് ഉണ്ടെന്ന് അറിയോ.. എല്ലാം മറന്ന നിമിഷം.. ഒരു പെൺകുട്ടിയോട് ആദ്യം ആയി തോന്നിയ കൗതുകം... ബോധം വന്ന ഞാൻ എന്റെ കോഴിത്തരം ആയെ കണക്കിൽ എടുത്തോള്ളു.. അത്രയേ ഉണ്ടായിരുന്നുള്ളു.. അഭിയെയും പെങ്ങളെയും വീട്ടിൽ കൊണ്ടാക്കി തിരിച്ചു വീട്ടിൽ പോയി..കോളേജിൽ ഇരിക്കുമ്പോഴും ഒക്കെ നിന്നേ വെറുതെ ഒന്ന് ഓർക്കും..ചോരത്തിളപ്പിന്റെ പ്രായം അല്ലെ.. പല പെൺകുട്ടികളും എന്നേ വന്നു പബ്ലിക് ആയി പ്രപ്പോസ് ചെയ്തപ്പോഴും ഒരു കാരണവും ഇല്ലാതെ തള്ളി കളഞ്ഞു..ഫ്രണ്ട്സ്ന് പോലും സംശയം തോന്നി തുടങ്ങി... എന്റെ മനസ്സിൽ ആരേലും ഉണ്ടോന്ന് അറിയാം.. ഞാൻ പിടി കൊടുത്തില്ല... അല്ലേലും എന്ത് പറയണം.. പത്തിൽ പഠിക്കുന്ന ഓരുത്തിയോട് പ്രണയം ആണെന്നോ.. പിന്നീട് അങ്ങോട്ട് ഊണിലും ഉറക്കിലും നിന്റെ മുഖം.. കണ്ണ് അടച്ചാലും തുറന്നാലും നിന്റെ ഈ മുഖം... ഭ്രാന്ത് പിടിച്ച സമയം.. ഞാൻ നിന്നേ എത്ര പ്രാകിയിട്ട് ഉണ്ടെന്ന് അറിയോ.. വെറും പത്താം ക്ലാസ്കാരിയോട് ഇഷ്ട്ടം തോന്നാൻ മാത്രം നിനക്ക് ഭ്രാന്ത് ഉണ്ടോന്ന് ഞാൻ സ്വയം ചോദിചിട്ട് ഉണ്ട്...

പിന്നീട് ഞാൻ നിന്നേ മനപ്പൂർവം മറന്നു..അല്ല മറവിക്ക് വിട്ടു കൊടുത്ത്..മിനിമം അറ്റൻഡ്സ് മാത്രം ഉള്ള ഞാൻ ഒരു വിധം ഡിഗ്രി പഠിച്ചെഴുതി.. രണ്ട് സപ്ലി ഒക്കെ ഉണ്ടായിയുന്നു.. ആറു മാസത്തിനുള്ളിൽ അതും എഴുതി എടുത്ത് നേരെ പിജിക്ക്... അച്ഛനെ പോലെ തന്നെ ഞാനും ഒരു സ്കൂൾ അദ്ധ്യാപകൻ ആകണം എന്നുള്ള അവരുടെ ആഗ്രഹത്തിനു ഞാൻ ആയിട്ട് വിലങ്ങു തടിയായില്ല.. രണ്ട് വർഷത്തെ പിജി പഠനവും കണ്ണ് അടച്ചു തുറക്കും മുന്നേ അവസാനിച്ചു.. അതിൽ ഏറ്റവും എന്നേ അത്ഭുതപെടുത്തിയത് ഞാൻ നിന്നേ മറന്നില്ല എന്നുള്ളത് ആയിരുന്നു.. നിന്നേ കാണുമോ എന്ന് ഒന്നും എനിക്കറിയില്ലായിരുന്നു.. എന്നാലും എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത അനുഭൂതി.. നിന്നേ ഓർത്തിരിക്കുമ്പോൾ... അഞ്ചു വർഷത്തോളം ഞാൻ നിന്റെ അന്നത്തെ മുഖം ഉള്ളിൽ കൊണ്ട് നടന്നു.. ഇനി കാണുമെന്നു ഒരു ഉറപ്പും ഇല്ലായിരുന്നു.. എനിക്ക് ആണേൽ ഒട്ടും പ്രതീക്ഷയും ഇല്ലായിരുന്നു... പക്ഷെ കാലം തെളിയിച്ചു.. അഭിയുടെ പെങ്ങളുടെ കല്യാണത്തിനു.. എന്തോ ജാതകപ്രശ്നവും പറഞ്ഞു അവളുടെ ഡിഗ്രി ഫസ്റ്റ് ഇയറിൽ നിന്ന് തന്നെ വിവാഹം. ഞങളുടെ പിജി കഴിഞ്ഞ ഉടനെ തന്നെയായിരുന്നു കല്യാണം.. നിനക്ക് അവളെ അറിയുമായിരിക്കും അഭിരാമി... "

ദർശൻ പറഞ്ഞത് ഓർക്കേ അവൾക്ക് അഭിരാമിയേ ഓർമ്മ വന്നു.. ക്ലോസ് ഫ്രണ്ട്‌സ് ആയിരുന്നില്ല.. ജസ്റ്റ്‌ ഫ്രണ്ട്സ്.. അവളുടെ കല്യാണത്തിനു താൻ പോയിരുന്നുതാനും.. ഓരോന്നും ഓർത്തു കൊണ്ട് വെണ്ണില ദർശനെ നോക്കി അറിയാം എന്ന നിലക്ക് തല അനക്കി... അവൻ തുടർന്നു... "കടും പച്ച നിറത്തിൽ ഉള്ള ഒരു ഹെവി വർക്ക്‌ ദാവണിയും ധരിച്ചു തലയിൽ മുല്ലപ്പൂവും ചൂടി മുടി വിടർത്തി ഇട്ടു കൈകളിൽ അതെ നിറത്തിൽ ഉള്ള കുപ്പിവളയും അണിഞ്ഞു കൊണ്ട് എവിടെ നിന്നോ ഓടി വന്ന നിന്നേ.. ഇരുകൈകൾ കൊണ്ടും ദാവണി ഉയർത്തി പിടിച്ചു കാലിലെ പൊന്നിന്റെ കൊലുസ്സും കിലുക്കി ഓടി വന്ന നിന്നേ ഞാൻ നോക്കിയത് ഒരു തരം അമ്പരപ്പോടെ ആയിരുന്നു.. നിനച്ചിരുന്നില്ല.. അവിടെ നിന്നേ കാണും എന്ന്... അമ്മുവിനെ(അഭിയുടെ പെങ്ങൾ)നോക്കി ചിരിയോടെ വരുന്ന നിന്നേ കാണെ ഒരു നിമിഷം ഭൂമി പോലും നിലച്ചത് പോലെയായിരുന്നു.അന്നത്തെ പത്താം ക്ലാസ് കാരിയുടെ രൂപം ആയിരുന്നില്ല.. എന്തക്കയോ മാറ്റങ്ങൾ..പതിവിലും സുന്ദരിയായിരുന്നു... മനസ്സിൽ ഉള്ള പത്താം ക്ലാസ്സ്‌ കാരിയുടെ രൂപം മനസ്സിൽ നിന്ന് മായ്ച്ചു കളഞ്ഞു അവിടെ നിന്റെ ആ രൂപം കൊത്തി വെച്ചു...അത്രമേൽ പ്രണയത്തോടെ.. 💔" കിടക്കയിൽ നിന്ന് പതിയെ ദർശൻ എഴുന്നേറ്റു ഇരുന്നു.. അവന്റെ വാക്കുകൾ ഓരോന്നും ശ്രവിച്ചിരുന്ന വെണ്ണില ഒരു തരം നിർവികാരതയോടെ നോക്കി... ബാക്കി കേൾക്കാൻ എന്തു കൊണ്ടോ ഉളളം തുടിച്ചു... വെണ്ണിലയിൽ ആകാംഷ നിറഞ്ഞു...

എഴുന്നേറ്റു ഇരുന്ന ദർശൻ കിടക്കയിൽ ഇരിക്കുന്നവളുടെ മടിയിൽ തല വെച്ചു കിടന്നു.അവന്റെ ചെയ്തിയിൽ ഒന്ന് പകച്ചു പോയ വെണ്ണില അവനെ മിഴിഞ്ഞ കണ്ണാലെ നോക്കിയതും ദർശൻ കണ്ണ് ചിമ്മി... അവന്റെ ചൊടികളിൽ മനോഹരം ആയ പുഞ്ചിരി തത്തി കളിച്ചിരുന്നു... അതിന് ഒന്നുടെ മാറ്റ് കൂട്ടാൻ കവിളിണകളിൽ ഗർത്തങ്ങളും.... അവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നതായി തോന്നി... ആ കണ്ണുകൾക്ക് തന്നോട് പലതും പറയാൻ ഉണ്ടെന്ന് തുടി കൊട്ടും പോലും പോലെ.. കുടിച്ച മദ്യത്തിന്റെ ലഹരിയിലും ഉള്ള അവന്റെ മനോഹരം ആയ ചിരിയിലേക്ക് വെണ്ണില കണ്ണ് നട്ടിരുന്നു... കുറച്ചു നേരം അവളെ പ്രണയത്തോടെ നോക്കി നിന്ന ദർശൻ തുടർന്നു... "മണ്ഡപത്തിൽ വേളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി താലി കെട്ടു കഴിഞ്ഞു അവരുടെ മേലിലേക്ക് പൂവിതളുകൾ എറിയുന്ന നിന്നേ എല്ലാം മറന്നു നോക്കി നിൽക്കെ എന്റെ കണ്ണ് വെട്ടിച്ചു കൊണ്ട് നീ പെട്ടന്ന് എങ്ങോ പോയ്‌ മറഞ്ഞു.. വല്ലാതെ നിരാശ തോന്നി..പിന്നീട് നിന്നേ കണ്ടില്ല... എന്റെ മുഖത്തെ പ്രസരിപ്പ് മാഞ്ഞതിൽ ആകാം ഫ്രണ്ട്‌സ് ഒക്കെ പലതും ചോദിച്ചു എങ്കിലും മനപ്പൂർവം ഒഴിഞ്ഞു മാറി..വല്ലാതെ നിരാശ തോന്നി എനിക്ക്.. പിന്നേ അവിടെ നിന്ന് എങ്ങനെ എങ്കിലും പോയാൽ മതി എന്നുള്ള ചിന്ത മാത്രം ആയിരുന്നു..

അഭിയുടെ മുഖം ഓർക്കേ അതും വേണ്ടെന്ന് വെച്ചു... ഒരുവിധം നേരം പോക്കി ഞാൻ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു.. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയി.. അതിനിടക്ക് ഞാൻ മാത്‍സിൽ ബി എഡ് എടുത്തു.. വയനാട് വെച്ചു ആയിരുന്നു..രണ്ട് വർഷം അങ്ങനെയും... ട്രെയിനിങ്ങും മറ്റും ആയി ഒരു വർഷത്തിനുള്ളിൽ ഹൈ സ്കൂളിൽ മാത്‍സ് ടീച്ചർ ആയി കൊണ്ട് ജോലിക്ക് കയറി... ആയിടക്ക് ആണ് വീട്ടിൽ കല്യാണത്തിന്റെ പ്രഷർ തുടങ്ങിയത്.എന്റെ ഒന്നും മിണ്ടാതെ ഉള്ള ഇരുപ്പ് കണ്ടതിൽ ആവാം ഞാൻ ആരെ എങ്കിലും കണ്ട് വെച്ചിട്ട് ഉണ്ടോന്ന് ലച്ചുവും അച്ഛനും ചോദിച്ചത്.. ആദ്യം മനസ്സിലെ വന്നത് ദാവണിയും ഉയർത്തിപിടിച്ചു ഓടി വരുന്ന നിന്റെ മുഖം ആയിരുന്നു... എന്തു കൊണ്ടോ എന്റെ ചൊടികളിൽ മനോഹരം ആയൊരു പുഞ്ചിരി വിടർന്നു... "" ""എന്റെ ചിരി കണ്ടതിൽ ആവാം ലച്ചുവിന് എന്തൊക്കയോ സൂചന കിട്ടി.. എന്നിൽ നിന്ന് തന്നെ.. അവസാനം തുറന്നു പറഞ്ഞു... ആരാണെന്നും എന്താണെന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ ലച്ചുവിന്റെ മുഖം ആയിരുന്നു എന്നേക്കാൾ ഏറെ സങ്കടത്തോടെ വാടിയത്.. ദിവസങ്ങൾ പിന്നെയും ശരവേഗത്തിൽ കൊഴിഞ്ഞു പോയി...

എന്നിലെ പ്രണയത്തിനു മാത്രം ഒരു കോട്ടവും തട്ടാതെ..എന്റെ ഉള്ളിൽ ഒരു പെണ്ണ് ഉള്ളതിൽ ആവാം പിന്നേ കല്യാണം എന്ന കാര്യം സംസാരത്തിനിടയിൽ എടുത്തിടാതെയായി.. ആയിടക്ക് ആണ് വിവാഹദല്ലാൾ വഴി ഒരു കല്യാണആലോചന... "" ""ആദ്യം എല്ലാവരോടും തട്ടി കയറി എങ്കിലും പെട്ടന്ന് ലച്ചു ഒരു ഫോട്ടോ കണ്മുന്നിലെക്ക് ഉയർത്തി പിടച്ചപ്പോൾ ഞാൻ പോലും അറിയാതെ നടുങ്ങി പോവുകയായിരുന്നു.. അത് വരെ ദേഷ്യം കൊണ്ട് വിറച്ച ഞാൻ ശാന്തൻ ആയിരുന്നു... ലച്ചുവിനോട് തട്ടി കയറിയ ഞാൻ പോലും അറിയാതെ വിടർന്ന മിഴിയാലേ നോക്കി നിന്നു പോയി... എന്റെ കണ്ണുകളിലെ അമ്പരപ്പും കൗതുകവും കാണെ ലച്ചു ചിരിയോടെ ആ ഫോട്ടോ കയ്യിൽ വെച്ചു തരുമ്പോൾ എന്തിനെന്നില്ലാതെ എന്റെ ഹൃദയം തുടി കൊട്ടിയിരുന്നു... പിന്നീട് എനിക്ക് ആയിരുന്നു പെണ്ണ് കാണാൻ തിടുക്കം.. "" ""എന്റെ മൂട്ടിൽ തീ പിടിച്ചുള്ള നിൽപ്പ് കണ്ട് ലച്ചുവും അച്ഛനും എത്ര കളിയാക്കിയിട്ട് ഉണ്ടെന്നോ... പെണ്ണ് കാണാൻ ആയി നിന്റെ വീട്ടിൽ വന്നപ്പോൾ ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തെ പോലും ശാന്തം ആക്കാൻ ഉള്ള ക്ഷമ എനിക്ക് ഇല്ലായിരുന്നു... ചായയും കൊണ്ട് നീ വന്നപ്പോൾ ലോകം വെട്ടി പിടിച്ച സന്തോഷം ആയിരുന്നു.. നിന്റെ മുഖത്തെ വിഷാദം കണ്ട് ഒരു മാത്രേ സംശയം തോന്നിയിരുന്നു... ഞാനും ആയുള്ള വിവാഹത്തിന് താല്പര്യം ഇല്ലേ എന്ന്.. നിന്റെ അച്ഛനോട് തുറന്നു ചോദിക്കുകയും ചെയ്തു..

എന്നാൽ നിന്റെ അച്ഛൻ ഉള്ളിലെ പതർച്ച മറച്ചു വെച്ചിട്ട് ആണേലും അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞു എന്നേ വിശ്വസിപ്പിച്ചു.. പെണ്ണും ചെക്കനും തമ്മിൽ എന്തെങ്കിലും ഒന്ന് സംസാരിക്കുന്ന പതിവ് എല്ലായിടത്തും ഉണ്ടായിട്ട് കൂടി നിന്റെ അച്ഛൻ സമർത്ഥമായി ആ ചടങ്ങ് പിൻവലിച്ചു... എല്ലാം കൊണ്ടും സംശയത്തിന്റെ കണിക മുള പൊട്ടിയിരുന്നു.. മാത്രം അല്ല നിന്റെ മുഖത്തു കണ്ട വിഷാദം.. ക്ഷീണം കൊണ്ട് തളർന്ന മുഖം.. കരഞ്ഞു വീർത്ത കൺതടങ്ങൾ എല്ലാം... "" ""പക്ഷെ അതെല്ലാം എന്റെ തോന്നൽ ആകും എന്ന ധാരണയിൽ എവിടെ നിന്നും തിരിച്ചു... അതിനിടക്ക് നിശ്ചയവും കഴിഞ്ഞു... വിവാഹം അടുക്കുന്തോറും വല്ലാത്തൊരു സന്തോഷം ആയിരുന്നു ഉള്ളിൽ... എന്റെ ഓരോ മാറ്റങ്ങളും നോക്കി നിന്ന ലച്ചുവിലും അച്ഛനിലും നിറഞ്ഞ സംതൃപ്തിയായിരുന്നു... അങ്ങനെ വിവാഹവും കഴിഞ്ഞു.. പക്ഷെ നീയും ആയുള്ള ജീവിതം സ്വപ്നം കണ്ട എന്റെ വ്യാമോഹത്തെ ചില്ലുകൊട്ടാരം പോലെ തകർത്തു കൊണ്ടായിരുന്നു നിന്റെ അവഗണന... പിന്നീട് നിന്നിൽ നിന്ന് തന്നെ അറിഞ്ഞു.. പ്രണയം ഉണ്ടായിരുന്നു എന്നും അത് ആദവ് ആണെന്നും... വല്ലാതെ നിരാശ തോന്നിപോയി... കാരണം നിന്നേ അത്രമേൽ പ്രണയിച്ചിട്ടും നിനക്ക് മറ്റൊരു പുരുഷനോട് ആണ് പ്രണയം എന്ന് അറിഞ്ഞ നാൾ ഞാൻ ആകെ തകരുകയായിരുന്നു...

പിന്നീട് ഇന്ന് വരെ ഉള്ള ഓരോ സംഭവങ്ങളും.. "" ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയ ദർശനെ വെണ്ണില പകപ്പോടെ ഉറ്റു നോക്കി.. അവന്റെ കണ്ണുകളിലെ നീർതിളക്കം കാണെ വല്ലാതെ കുറ്റബോധം തോന്നി അവൾക്ക്.. സ്വയം വെറുപ്പ് തോന്നി.. തന്നെ വേണ്ടെന്ന് വെച്ചു പോയവന് വേണ്ടി താൻ ഇത്രയും കാലം ജീവിച്ചു.. തന്നെ പ്രാണനെ പോലെ പ്രണയിക്കുന്ന ഒരുവനെ മറന്നു കൊണ്ട്..ദര്ശന് തലക്ക് വല്ലാതെ ഭാരം തോന്നി.. കണ്ണ് ഇറുക്കെ അടച്ചു കൊണ്ട് വെണ്ണിലയുടെ വയറിൽ മുഖം പൂഴ്ത്തി വെച്ചു... ഒന്ന് പുളഞ്ഞു പോയ വെണ്ണില അവനെ പകപ്പോടെ നോക്കി.. "പിന്നേ ഇല്ലേ നിന്റെ ആ.. ആദിയേട്ടനില്ലേ പാവാടി.. നിന്നേ ഒ.. ഒത്തിരി ഇഷ്ടാ..അവന്... എന്നോട് പറയരുത് എന്ന്... പ... പറഞ്ഞായിരുന്നു... എന്നാലും ഞാൻ പറയും.. പെണ്ണെ.. "" ആദ്യം ഉണ്ടായിരുന്ന പോലെ അല്ലായിരുന്നു അവന്റെ സ്വരം... കുടിച്ച കള്ളിന്റെ തനിഗുണം പുറത്തേക്ക് വരുന്നുണ്ടായിരുന്നു... .. നാക്ക് കുഴയുന്നു.. അവളുടെ വയറിൽ മുഖം പൂഴ്ത്തിയവൻ അവ്യക്തമായ്‌ എന്തെക്കെയോ പുലമ്പി... എന്നാൽ ആദി എന്ന് കേൾക്കെ നില അവന്റെ മുഖത്തേക്ക് ചെവി അടുപ്പിച്ചു..പിന്നീട് പറയുന്ന കാര്യങ്ങൾ കേൾക്കെ ഭൂമി ഒന്ന് പിളർന്നു പോയെങ്കിൽ എന്ന് അവൾ കൊതിച്ചു പോയി..മിഴികൾ ഇരുണ്ടു കൂടി...

മിഴികളിൽ നിന്ന് അടർന്ന ആദ്യത്തെ തുള്ളി കണ്ണുനീർ ദർശന്റെ കവിളിൽ വന്നു പതിച്ചു... അവളുടെ കണ്ണ്നീരിന്റെ ചൂട് അറിയവേ ദർശൻ പാട് പെട്ടു കണ്ണ് തുറന്നു... തന്നെ ചുണ്ട് വിതുമ്പി കണ്ണ് നിറച്ചു നോക്കുന്നവളെ കാണെ അവനും ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. "ക..കരയല്ലേ നിലാ..ദേ.. നീ ഇങ്ങനെ കരയുന്നത് എനിക്ക് ഇഷ്ട്ടം അല്ലാട്ടോ... ആ... കണ്ണ് തുടച്ചേ... ദേ.. നിനക്ക് ഞാൻ ഇല്ലേ.. മ്മ് " ഒരു കുഞ്ഞ് കുട്ടിയ ആശ്വസിപ്പിക്കും പോലെ അവളുടെ മടിയിൽ തന്നെ കിടന്നു കണ്ണ് തുടച്ചു കൊടുക്കുന്നവനെ അവൾ നിറകണ്ണുകളോടെ നോക്കി... "കരയല്ലേ..." അതിന് അവൾ "ഇല്ലെന്ന്" നിഷേധാർത്ഥത്തിൽ തല കുലുക്കി ചിരിക്കാൻ ശ്രമിച്ചതും ദർശൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു എങ്കിലും വിഫലം ആയിരുന്നു... അപ്പഴേക്കും ബോധം മറഞ്ഞവൻ അവളുടെ മടിയിൽ ബെഡിലേക്ക് ഊർന്നു വീണിരുന്നു... ഒന്ന് കുറുകി കൊണ്ട് അവളിൽ നിന്ന് തിരിഞ്ഞു കിടന്ന ദർശനേ നോക്കി നിൽക്കെ വെണ്ണില അതുവരെ പിടിച്ചു കെട്ടിയ കണ്ണുനീർ ചാലോട്ടൊഴുകി... ••••••••••••••••• കട്ടിലിൽ നിന്ന് ഇറങ്ങിയ വെണ്ണില പതിയെ നിലത്തേക്ക് ഊർന്നിറങ്ങി..പുറത്തേക്ക് വന്ന തേങ്ങലുകളുടെ ചീളുകൾ പൊട്ടി കരച്ചിലാവാൻ അധികനേരം ഒന്നും വേണ്ടി വന്നില്ല..

ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ കൈ കൊണ്ട് വാ പൊത്തിപിടിച്ചു .... ആ പെണ്ണിനുള്ളം ആർത്തു കരഞ്ഞു.. കാൽ മുട്ടിൽ കവിൾ ചേർത്തു അടക്കി പിടിച്ചു കരയുമ്പോഴും മിഴികളിൽ തന്നെ നോക്കി "കരയല്ലേ"എന്ന് പറയുന്ന ദർശന്റെ മുഖം ഓടി എത്തി.. തന്നോട് സന്തോഷം ആയി ജീവിക്കാൻ പറഞ്ഞു കൊണ്ട് തനിക്ക് മുഖം തരാതെ പോകുമ്പോൾ ആദിയുടെ കണ്ണിൽ കണ്ണുനീരിന്റെ നീർത്തിളക്കം താൻ കണ്ടിരുന്നു.. കോപത്തിന്റെ മൂട് പടം എടുത്തണിഞ്ഞു നിൽക്കുന്ന ആദിയേട്ടന്റെ ഉള്ളിലെ മുഖം താൻ കണ്ടിരുന്നോ.. അതോ അഭിനയം എന്ന കലാവിരുതിന്റെ കഴിവിൽ താൻ കാണാതെ പോയതോ.. ദർശൻ പറഞ്ഞ ഓരോന്നും കാതുകളിൽ അലയടിക്കവേ ചെവി ഇരുകൈകൾ കൊണ്ടും പൊത്തി പിടിച്ചവൾ ഇരുന്നു... ചെലപ്പോ ഞാൻ വെറുക്കാതിരിക്കാൻ ആവാം, അല്ലേൽ ഏട്ടനെ കൊണ്ട് ഞാൻ ബുദ്ധിമുട്ടാവാതിരിക്കാൻ ആവാം.. അറിഞ്ഞൂടാ.. ഒന്നും.. "പറഞ്ഞത് പോലും ഇല്ലല്ലോ ഏട്ടാ..." ചുണ്ട് വിതുമ്പി അവൾ വെറും നിലത്തേക്ക് ചുരുണ്ടു കൂടി കിടന്നു..കട്ടിലിൽ ഒന്നും അറിയാതെ ബോധം ഇല്ലാതെ കിടക്കുന്നവനെ കാണെ ഒരുവിധം കരച്ചിൽ അടക്കി പിടിച്ചവൾ എഴുന്നേറ്റു നടന്നു.. ബാത്‌റൂമിൽ കയറി മുഖത്തേക്ക് വെളളം ആഞ്ഞു വീശി... വെള്ളത്തിന്റെ തണുപ്പ് മനസ്സിനെ ഒന്ന് തണുപ്പിച്ചതും അവൾ പുറത്തേക്ക് ഇറങ്ങി... കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്നവന്റെ അടുക്കൽ അവളും കിടന്നു... നീറുന്ന നെഞ്ചകവും ആയി.... 💔 °°°°°°°°°°°°°°

ഉറക്കം നഷ്ടപ്പെട്ടതും കണ്ണ് ഇറുക്കി ചിമ്മിയവൾ എഴുന്നേറ്റു ഇരുന്നു.. ഇപ്പോഴും ബോധം ഇല്ലാതേ ഉറങ്ങുന്നവനെ നോക്കി നേർമയായി ചിരിച്ചു കൊണ്ട് പ്രഭാതകൃത്യങ്ങളും കഴിച്ചു താഴേക്ക് ചെന്നു.. അടുക്കളയിൽ പിടിപ്പത് പണി എടുക്കുന്ന ലക്ഷ്മിയുടെയും ശാന്തയുടെയും അടുത്തേക്ക് ചെന്നു... ലക്ഷ്മി നീട്ടിയ ചായ ഒറ്റവലിക്ക് കുടിച്ചു തീർത്തു ചുണ്ട് തുടച്ചു കൊണ്ട് അവൾ അടുക്കള വാതിൽ വഴി പിന്നാം പുറത്തേക്ക് ഇറങ്ങി... നേരെ കുളപ്പുരയിലേക്ക് നടന്നു... പാതി ചാരി വെച്ച കുളപ്പുര വാതിൽ തുറന്നവൾ പടികൾ ഓരോന്നും ആയി ഇറങ്ങി... ചെന്നതും കണ്ടു കുളപ്പടവിൽ ഒരു കുപ്പിയും കെട്ടിപിടിച്ചു ബോധം കെട്ടു ഉറങ്ങുന്ന തേജസിനെ.. അവനെ കാണെ വെണ്ണില ഒന്ന് നിഗൂഢമായി ചിരിച്ചു കൊണ്ട് പടവിൽ വായ തുറന്നു വെച്ചു ഉറങ്ങുന്നവനെ നോക്കി കാൽ ഉയർത്തി ഒരറ്റ ചവിട്ട് വെച്ചു കൊടുത്തു... ഉള്ളിൽ ഉള്ള ദേഷ്യം മൊത്തം പുറത്തേക്ക് പ്രകടിപ്പിച്ചത് കൊണ്ട് അവളുടെ ചവിട്ടിന്റെ ഫലം ആയി തേജസ്‌ ഉരുണ്ടുരുണ്ടു കുളത്തിൽ പോയി വലിയ ശബ്ദത്തോടെ വീണിരുന്നു... "ബ്ലും.... !!!." "അയ്യോ.. അമ്മാ.. ഞാൻ കൊക്കയിൽ വീണേ... " വലിയ ശബ്ദത്തോടെ വീണ തേജസ്‌ ശരീരം മുഴുവൻ നനഞ്ഞതും കള്ളിന്റെ കെട്ട് അടങ്ങിയ അവൻ ബോധം വന്ന പോലെ വലിയ വായിൽ അലറി വിളിച്ചു..

. "കൊക്കയിൽ അല്ലേടാ പട്ടി.. കുളത്തിൽ... അങ്ങനെ പറ.. " അവന്റെ അലറൽ കേൾക്കെ വിരൽ ചെവിയിൽ തിരുകി കൊണ്ട് മുഷിപ്പോടെ ചുണ്ട് കൂട്ടി വെണ്ണില പറഞ്ഞു.. എന്നാൽ പരിചിതം ആയ ശബ്ദം കേൾക്കെ തേജസ്‌ കുളത്തിൽ നിന്ന് ഉയർന്നു വന്നു... പടവിൽ സാരി തുമ്പ് അരയിൽ തിരുകി ഒരു കൈ എളിയിൽ കുത്തി തന്നെ തുറിച്ചു നോക്കുന്ന വെണ്ണിലയേ കാണെ കണ്ണും മിഴിച്ചു നോക്കി... "എന്താ ഏട്ടത്തി.. ഏട്ടത്തിക്ക് ഭ്രാന്ത് ഉണ്ടോ.. " "മിണ്ടരുത് നീ.. എന്റെ കെട്യോനെ കുടിപ്പിച്ചു കിടത്തിയതും പോരാ ഡയലോഗ് അടിക്കുന്നോ... " "കടവുളേ.. ആ ദർശൻ പട്ടി എല്ലാം നശിപ്പിച്ചോ... " വെണ്ണിലയിടെ പറച്ചിൽ കേൾക്കെ ഇന്നലെ കള്ള് കുടിച്ചതും ദർശൻ വീട്ടിലേക്ക് തല വഴി മുണ്ട് കമിഴ്ത്തി പോയതും താൻ പാട്ട് പാടി അവിടെ തന്നെ കിടന്നതും വ്യെക്തമല്ലാതെ ഓർക്കേ തലയിൽ കൈ വെച്ചു തേജസ്‌ പറഞ്ഞു... "ഞാൻ കുടിപ്പിച്ചത് ഒന്നും അല്ലാ.. അവനാ കൊണ്ട് വരാൻ പറഞ്ഞെ... " വീറോടെ ചുണ്ട് കോട്ടി കൊണ്ട് തേജസ്‌ കുളത്തിൽ തന്നെ നിന്നു കൊണ്ട് പറഞ്ഞതും വെണ്ണിലയുടെ മുഖം ചുവന്നു... "അങ്ങേര് ബോംബ് കൊണ്ട് വരാൻ പറഞ്ഞാലും നീ കൊണ്ട് കൊടുക്കുമോ.. " "😁😁അത് പിന്നേ... " വെണ്ണിലയുടെ കണ്ണ് ചുവപ്പിച്ചുള്ള ചോദ്യം കേൾക്കെ ഇളിച്ചു കൊണ്ട് തേജസ്‌ പറഞ്ഞു..

അവന്റെ ഇളി കാണെ നില പടവിൽ കിടക്കുന്ന ഒരു കുഞ്ഞു കരിങ്കല്ല് എടുത്ത് അവനെ നോക്കി എറിഞ്ഞു... കല്ല് വരുന്നത് കാണെ ഒന്ന് ഒഴിഞ്ഞു മാറി കൊണ്ട് തേജസ്‌ വെണ്ണിലയേ ദയനീയമായി നോക്കി.. "ദേ ഇനി എങ്ങാനും ഇത് പോലെ ഉണ്ടായാൽ.. അറിയാലോ ചെറിയച്ഛനും അച്ഛനും മുത്തശ്ശനും അറിഞ്ഞാൽ ഉള്ള പ്രശ്നം... എന്നേ നീ ഒരു ഒറ്റുകാരി ആക്കരുത്.. കേട്ടോടാ... " അവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അത്രയും പറഞ്ഞു വെണ്ണില പടവിൽ കിടക്കുന്ന ബകാർഡി കുപ്പി കാൽ കൊണ്ട് കുളത്തിലേക്ക് തട്ടി ഇട്ട ശേഷം ചവിട്ടി തുള്ളി പടവ് കയറി പോയി .. "ഓ കേട്ടു... " അവളുടെ പോക്ക് നോക്കി നിന്ന ദർശൻ വരാൻ ഇരുന്ന വലിയൊരു പ്രകൃതിദുരന്തം വഴി മാറി പോയ ആശ്വാസത്തിൽ തിരിഞ്ഞു നടക്കുന്ന അവൾക്ക് നേരെ കൈ കൂപ്പി നമസ്‌കരിച്ചു കൊണ്ട് കുളത്തിലേക്ക് മുങ്ങി... "ഒരു വെടിക്ക് രണ്ട് പക്ഷി.. ഏതായാലും നനഞ്ഞു.. ഇനി കുളിച്ചിട്ട് കയറാം.... 🥴" •••••••••••••••••••• തന്നെ നിറകണ്ണുകളോടെ നോക്കുന്ന തനിക്ക് പ്രിയപ്പെട്ടവളുടെ മുഖം വ്യെക്തമല്ലാതെ തെളിഞ്ഞതും ആഞ്ഞു ശ്വാസം വലിച്ചു വിട്ടു കൊണ്ട് അവൻ ബെഡിൽ എഴുന്നേറ്റിരുന്നു.. തല വല്ലാതെ പെരുക്കുന്നു... കുത്തി പൊളിയുന്ന വേദന.. ഇരുകൈകൾ കൊണ്ടും തലക്ക് താങ്ങ് കൊടുത്തവൻ ഇരുന്നു...

ഇന്നലെ കുടിച്ചതും ബോധം ഇല്ലാതെ എന്തെക്കെയോ പുലമ്പിയതും ഓർക്കേ കണ്ണ് വലിച്ചു തുറന്നവൻ പകപ്പോടെ ചുറ്റും നോക്കി... തലക്ക് ഉള്ളിൽ ഉള്ള അസഹനീയം ആയ വേദന ഒന്നും കണക്കിൽ എടുക്കാതെ അവൻ ചുറ്റും കണ്ണ് പായിച്ചു.. കുടിച്ചു ബോധം ഇല്ലാതെ താൻ വല്ലതും വിളമ്പിയോ എന്നുള്ള ആധി അവനിൽ നിറഞ്ഞു... വാതിൽ തുറക്കുന്ന ശബ്ദം കേൾക്കെ നോട്ടം പൊടുന്നനെ അങ്ങോട്ട് മാറ്റി... വാതിലും തുറന്നു ഒരു കൂസലും ഇല്ലാതെ വന്ന വെണ്ണില അവനെ കാണെ ഒരുനിമിഷം തറഞ്ഞു നിന്നു.. ഒരു ഷോർട്സ് മാത്രം ധരിച്ചു അർദ്ധനഗ്നൻ ആയി ബെഡിൽ ഇരിക്കുന്നവന്റെ ദൃഢമായ നെഞ്ചിലെ രുദ്രാക്ഷവും വെള്ളിചെയിനും കാണെ ഉമിനീർ ഇറക്കി കൊണ്ട് ദർശന്റെ മുഖത്തേക്ക് നോട്ടം മാറ്റി... അവന്റെ പകപ്പോടെ ഉള്ള ഇരുത്തം കാണെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് നിലത്ത് കിടക്കുന്ന അവന്റെ ഷർട്ട്‌ എടുത്ത് ദർശന്റെ മുഖത്തേക്ക് എറിഞ്ഞു... "തുണി അഴിച്ചിട്ടിരിക്കാ..നാണവും മാനവും ഇല്ലാതെ... " അവളുടെ ചുണ്ട് കോട്ടി ഉള്ള പറച്ചിൽ കേൾക്കെ മുഖത്തു വീണ ഷർട്ട്‌ എടുത്ത് കൊണ്ട് ദർശൻ അവളെ പകപ്പോടെ നോക്കി...

താൻ അവളോട് എന്തേലും പറഞ്ഞോ എന്നുള്ള ചിന്തയിൽ ആയിരുന്നു അവൻ.. "നിലാ.. ഞാൻ.. ഞാൻ നിന്നോട് എന്തേലും പറഞ്ഞായിരുന്നോ.. " അവന്റെ കിളി പോയുള്ള ഇരുത്തം കാണെ ചുണ്ടിൽ ഊറിയ ചിരിയോടെ നിന്നിരുന്ന വെണ്ണിലയുടെ ചിരി പൊടുന്നനെ മാഞ്ഞു.. പകരം അവിടെ ചെറു നോവ് ഉണർന്നു.. ഒരു മാത്രേ അവൻ പറഞ്ഞത് ഓരോന്നും ഓർക്കേ അവൾ ദീർഘമായൊന്ന് ശ്വസിച്ചു...തന്നെ അഞ്ചു വർഷത്തിൽ ഏറെ പ്രണയിച്ച ദർശൻ ദേവിന്റെ പ്രണയത്തോളം ഒന്നും അല്ല ആദവും താനും ആയുള്ള പ്രണയം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് വെണ്ണില മുഖത്തെ സങ്കടം മാറ്റി തിരിഞ്ഞ് നിന്നു.. അവന്റെ സംശയത്തോടെ ഉള്ള നോട്ടം കാണെ കുസൃതി തോന്നിയ വെണ്ണില അവനെ കപടഗൗരവത്തോടെ കടുപ്പിച്ചു നോക്കി.. "മ്മ്.. പറഞ്ഞായിരുന്നു.. നിങ്ങൾക്ക് ഒരു അവിഹിതം ഉണ്ടെന്നും.. അതിൽ ഒരു കുഞ്ഞ് ഉണ്ടെന്നും... " "Whaattt...? """".....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story