വെണ്ണിലാവേ..💔: ഭാഗം 26

vennilave niha

രചന: NIHAA

"നിന്നേ ആരാ അടിച്ചേ..? " അവന്റെ ചോദ്യത്തിനു മറുപടി പറയും മുന്നേ അവിടെ മറ്റൊരു ശബ്ദം ഭൂമിയെ പോലും പ്രകമ്പനം കൊള്ളിച്ചിരുന്നു... "ഡാ.. പിടിക്കെടാ അവളെ.... !!!!!!" ശബ്ദം കേട്ടതും ഞെട്ടി വിറച്ച അവൾ അവനെ നിറകണ്ണുകളോടെ നോക്കി..ദൂരേക്ക് പതിപ്പിച്ചാ നീലകണ്ണുകളിൽ ഭയം നിറഞ്ഞു.. അവളുടെ നോട്ടം കാണെ തേജസ്‌ പതിയെ തല ചെരിച്ചു നോക്കി.. ദൂരെ നിന്നും തങ്ങളിലേക്ക് പാഞ്ഞടുക്കുന്ന നാലഞ്ചു പേര്.. അവർ തങ്ങളുടെ തൊട്ട് അടുത്ത് എത്തിയതും ആത്മിക തേജസിന്റെ മറവിലേക്ക് ഒളിച്ചിരുന്നു.. ഒന്നും മനസ്സിൽ ആകാതെ തേജസ്‌ അവളെയും അവരെയും മാറി മാറി നോക്കി... "ഹോ.. അപ്പൊ ഈ പന്ന #%&&@*മോൻക്ക് വേണ്ടി ആണല്ലേ എരണം കെട്ടവളേ നീ ഇറങ്ങി തിരിച്ചത്.. " തനിക്ക് പിന്നിൽ തന്റെ ഷർട്ടിൽ വിരൽ ചുറ്റി പേടിയോടെ വിറക്കുന്നവളെ നോക്കി ആക്രോശിക്കുന്ന അതിൽ ഒരുത്തനെ തേജസ്‌ സംശയത്തോടെ നോക്കി... ഇടക്ക് ഇടക്ക് തേങ്ങുന്ന ആ പെണ്ണിനുള്ളം ആർത്തു കരയുകയായിരുന്നു.. അലറി വിളിക്കുകയായിരുന്നു... അവനിൽ അഭയം പ്രാപിച്ച അവൾ അവനോട് കണ്ണ് കൊണ്ട് എന്തെക്കെയോ യാചിച്ചു.. "എന്തൊക്കയാ ചേട്ടാ ഈ പറയുന്നേ.. എനിക്ക് ഈ കൊച്ചിനെ അറിയ പോലും ഇല്ല. എന്റെ വണ്ടിക്ക് മുന്നിൽ വട്ടം ചാടിയതാ.. ദാ കണ്ടില്ലേ കൈ മുറിഞ്ഞിരിക്കുന്നു.. "

തനിക്ക് പിന്നിൽ നിൽക്കുന്നവളുടെ കയ്യിൽ പിടിച്ചു മുന്നിലേക്ക് നിർത്തി അവളുടെ മുറിവ് പറ്റിയ കൈ ഉയർത്തി കാണിച്ചു കൊണ്ട് അവൻ പറഞ്ഞതും ആത്മികയുടെ മുഖത്തു പേടിയും പകപ്പും നിറഞ്ഞു..അവളുടെ അവസ്ഥ മനസ്സിൽ ആക്കിയെങ്കിലും തന്നെ രക്ഷിക്കും എന്ന് ഒരു മാത്രേ അവളുടെ സ്വാർത്ഥമനസ്സ് ആഗ്രഹിച്ചു പോയിരുന്നു.. "എന്നാ ഇങ്ങോട്ട് വാടി എരണം കെട്ടവളേ.. " അവളുടെ കയ്യിൽ പിടിച്ചു അലറി കൊണ്ട് അതിൽ ഉള്ള വേറൊരുത്തൻ മുന്നോട്ട് നടന്നതും അയാളുടെ കൈകളെ കുടഞ്ഞെറിഞ്ഞ അവൾ തേജസിനെ ഒന്നുടെ നോക്കി... വരില്ലെന്ന് തല ചലിപ്പിച്ചു കൊണ്ട് ചുവടുകൾ പിന്നോട്ട് വെച്ചു... എന്നാൽ അവളുടെ പ്രവർത്തി ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന അയാൾ അവളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയതും ഒരുമിച്ചു ആയിരുന്നു... തേജസും ആത്മികയും ഒരു പോലെ ഞെട്ടി.. തേജസിന് തന്റെ മുഖത്തേക്ക് ആണോ തുപ്പിയത് എന്ന് പോലും തോന്നി പോയി... അവളുടെ മുടി കുത്തിൽ പിടിച്ചു കൊണ്ട് വലിച്ചിഴച്ചു കൊണ്ട് അയാൾ കുറച്ചു ദൂരെയായി നിർത്തി വെച്ച ബ്ലൂ കളർ വോൾവോയിലേക്ക് വലിച്ചിട്ടു... ഇതെല്ലാം നോക്കി നിന്ന തേജസിൽ സംശയം നിറഞ്ഞു എങ്കിലും അവൻ ഒന്നും ഉരിയാടാതെ ഒന്ന് ചലിക്കാൻ പോലും ആകാതെ അവിടെ തന്നെ നിന്നു...

അവസാനം കാറിന് അടുത്ത് എത്തിയതും അയാൾ അവളെ പിടിച്ചു തള്ളിയതും ഒരുമിച്ചു ആയിരുന്നു.. കാറിലേക്ക് കയറും വഴി അവസാനം ആയി തിരിഞ്ഞു നോക്കിയ ആത്മികയുടെ നിസ്സഹായതയോടെ നിറഞ്ഞ കണ്ണുകളോടെ ഉള്ള നോട്ടം കാണെ തേജസ്‌ ശിരസ്സ് കുനിച്ചു.. ഒരു ഇരമ്പലോടെ ആ കാർ മുന്നോട്ട് പൊടി പറത്തി കൊണ്ട് പോയി.. ആ കാർ കണ്ണിൽ നിന്ന് മറയുവോളം നോക്കി നിന്ന തേജസിൽ എന്തിനെന്നില്ലാതെ ഒരു പിരിമുറുക്കം അവനെ വരിഞ്ഞു മുറുക്കിയിരുന്നു... അവസാനം കാറിൽ കയറിയപ്പോൾ അവൾ നോക്കിയ നോട്ടം അത് തന്റെ നെഞ്ചിൽ വന്നു പതിച്ചായി തോന്നി അവന്.. ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് വരഞ്ഞു അവിടം ചോര കനിയും പോലെ.. "ആ പുല്ല്.. എന്താന്ന് വെച്ചാൽ ആവട്ടെ.. ഞാൻ അവൾക്ക് വക്കാലത്തു പറയാൻ പോയാൽ ആ തടിമാടന്മാർ എന്റെ ബോഡി പഞ്ഞിക്കിടും.. അവളായി.. അവളുടെ പാട് ആയി... " സ്വയം പിറുപിറുത്തു കൊണ്ട് അവൻ ബൈക്കിനടുത്തേക്ക് നടന്നു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് വീട്ടിലേക്ക് തിരിച്ചു..

പക്ഷെ അധികദൂരം ഒന്നും അവന് സഞ്ചരിക്കാൻ ആയില്ല.. എന്തോ ഭയം വരിഞ്ഞു മുറുക്കുന്നു.. അവൾക്ക് എന്തോ ആപത്തു സംഭവിക്കും എന്ന് ആരോ ഉള്ളിൽ നിന്ന് അലറുന്നു.. അവസാനം ആയി അവൾ നോക്കിയ നോട്ടം അത് തന്നെ കൊല്ലാതെ കൊല്ലുന്നു..ഒരു പക്ഷെ നാളെ ആ പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അറിയാതെ ആണേൽ പോലും താനും ഉത്തരവാദിയായിരിക്കും.. അവളെ കൊണ്ട് പോയവർ വെറുതെ വിടും എന്ന് തോന്നുന്നില്ല.. എന്തിനാ തേജസ്‌ നീ ആവിശ്യം ഇല്ലാത്ത കാര്യത്തിൽ ഒക്കെ ഇടപെടുന്നേ.. അവൾ നിന്റെ ആരാ.. ആരും അല്ല.. പക്ഷെ അതൊരു പെൺകുട്ടിയാണ്.. നാളെ ചിലപ്പോൾ തന്റെ പെങ്ങൾ താരക്ക് ആണ് ഈ ഗതികേട് എങ്കിൽ.. ഒരു നാണയത്തിന്റെ ഇരുവശവും പോലെ അവന്റെ ഉപഭോഗമനസ്സ് ചാഞ്ചാടിയതും തനിക്ക് ഇന്ന് മനസ്സമാധാനത്തിൽ പോകാനും ഉറങ്ങാനും കഴിയില്ല എന്ന് ഉറപ്പിച്ചു കൊണ്ട് അവൻ വണ്ടി തിരിച്ചു... ഹൃദയം ക്രമാതീതമായി കുതിച്ചുയരുന്നു.. അതികം ദൂരം പോകാത്തത് കൊണ്ട് തന്നെ ആ കാർ പോയ റൂട്ട് നോക്കി നിന്നിരുന്നു.. ആ ഒരു ഊഹം വെച്ചവൻ മുന്നോട്ട് കുതിച്ചു.. അത്രമേൽ വേഗതയോടെ... കുറച്ചു ദൂരം പിന്നിട്ടതും കണ്ടു ഒരു ഗെറ്റ് കടന്നു അകത്തേക്ക് പ്രവേശിക്കുന്ന ആ ബ്ലൂ കളർ വോൾവോയേ..ബൈക്ക് പതിയെ സ്ലോ ആക്കിയവൻ ആ ഗെറ്റ് വഴി നോക്കി.. കൊട്ടാരസദൃശ്യമായ വീട്.. ചുറ്റും മതിൽ പണിത് വലിയ ഗേറ്റും വെച്ചു സുരക്ഷിതമാക്കിയിരിക്കുന്നു..

മുറ്റം നിറയെ ലക്ഷങ്ങൾ വില മതിക്കുന്ന കാറുകളും ബൈക്കുകളും... നേരം ഇരുട്ടിയത് കൊണ്ട് തന്നെ വീട് മൊത്തം ലൈറ്റുകളാൽ പ്രകാശപൂരിതമാണ്.. മതിലിൽ പോലും ഒരു വീട്ടിലേക്ക് വേണ്ട വെളിച്ചം ഉണ്ട്.. ഗേറ്റിന്റെ അവിടെ നിന്നും മാറിയ അവൻ ആ വീടിന് ചുറ്റും റൗണ്ട് അടിച്ചു കൊണ്ട് വെളിച്ചം ഇല്ലാത്ത പൊക്കം കുറഞ്ഞ ഒരു മതിലിനടുത്ത് ബൈക്ക് സൈഡ് ആക്കിവെച്ചു.. ശേഷം ബൈക്കിൽ ചവിട്ടി മതിലിൽ ഇരുകൈകളും കുത്തി വെച്ചു ഉയർന്നു.. ഉയർന്നു പൊങ്ങിയ അവൻ മതിലിൽ കയറി ഇരുന്നു.. ശേഷം ചുറ്റും നോക്കി ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി പതിയെ നിലത്തേക്ക് ചാടി... വീടിന് ചുറ്റും ഇന്റർലോക്കും പുല്ലും പതിച്ചത് കാരണം ചാടിയത് കൊണ്ട് അവന് ഒന്നും സംഭവിച്ചില്ല എന്ന് മാത്രം അല്ല... ചാടിയ ക്ഷീണത്തിൽ കുറച്ചു അവിടെ തന്നെ കിടന്നു എന്നും പറയാം😅 ശേഷം എഴുന്നേറ്റു നിന്ന അവൻ ഷർട്ട്‌ കുടഞ്ഞു കൊണ്ട് നടന്നു..എന്നാൽ ഒരു ജനലിന്റെ അടുത്ത് എത്തിയതും ആരുടെ ഒക്കെയോ ഉയരുന്ന ശബ്ദം കേൾക്കെ അവന്റെ കാലുകൾ നിശ്ചലമായി... "ഇവളെ ഇനിയും വെച്ചു പൊറുപ്പിക്കാൻ പറ്റില്ല... നിശ്ചയിച്ച മുഹൂർത്തം കുറച്ചൂടെ മുന്നോട്ട് ആക്കി എളുപ്പം കെട്ടിച്ചയക്കാം..ഇവൾ പോയതും പിടിച്ചു കൊണ്ട് വന്നതും ആരും അറിഞ്ഞിട്ട് ഇല്ലല്ലോ.. അതുകൊണ്ട് കുടുംബത്തിനു പേര് ദോഷം ആയിട്ട് ഇല്ല... പക്ഷെ ഇനിയും ഇവളെ അഴിച്ചു വിട്ടാൽ ഇവൾ വീണ്ടും ഒളിച്ചോടും... ഞങ്ങളുടെ അഭിമാനം കളയാൻ ആയിട്ട്...

അല്ലേൽ തന്നെ അവന് എന്തു കുറവ് ആണെടി.. സൗന്ദര്യത്തിനു സൗന്ദര്യം.. ഇട്ടു മൂടാൻ പണം... നിന്നേ അവൻ അവിടെ ഒരു രാജ്ഞിയേ പോലെ വാഴിക്കും... " "കുഞ്ഞേട്ടാ ഞാൻ പറയുന്നത് കേൾക്ക്.. അയാൾ നിങ്ങൾ വിചാരിക്കുന്നത് പോലെ.. അയാൾക്ക് വേണ്ടത് എന്റെ.... ' "ച്ചി.. നിർത്തേടി അസത്തെ... അച്ഛനും അമ്മയും അങ്ങ് നേരത്തെ പോയപ്പോൾ ഞങ്ങൾ രണ്ട് ഏട്ടൻമാർ കൊഞ്ചിച്ചു വഷളാക്കിയതിന്റെ കേടാ..എല്ലാം മിതമായിട്ട് മതിയായിരുന്നു... " "അയ്യേ.. ഏട്ടൻമാർ ആയിരുന്നോ.. ശോ.. ഞാൻ തെറ്റുധരിച്ചു.. ഈ പെണ്ണിന് ആ കല്യാണത്തിനു അങ്ങ് കഴുത്തു നീട്ടി കൊടുത്തൂടെ.. വെറുതെ മനുഷ്യനെ മെനക്കെടുത്താൻ .. " സ്വയം പിറുപിറുത്തു കൊണ്ട് തേജസ്‌ തിരിഞ്ഞ് നടക്കാൻ ഭാവിച്ചു.. എങ്കിലും ഉളളം പറയുന്നുണ്ട് എങ്കിലും ബുദ്ധി അനുസരിക്കുന്നില്ല... അവസാനം തന്നിലേക്ക് തൊടുത്തു വിട്ടാ നീലകണ്ണുകളിലെ ഭാവം.. അതെന്തായിരുന്നു...? തന്നെ കൊടുക്കല്ലേ എന്ന് അലറിയിരുന്നില്ലേ... "കുഞ്ഞേട്ടാ... വല്യേട്ടാ പറയുന്നത് കേൾക്ക്.... അയാൾ... അയാൾ ഒരു നീചനാ.. അയാൾക്ക് വേണ്ടത് എന്റെ ശരീ.."... വീണ്ടും ആ പെണ്ണിന്റെ ശബ്ദം ഉയർന്നത് മാത്രമേ കെട്ടൊള്ളു.. പിന്നീട് കരണം പൊളിയുന്ന അടിയുടെ ശബ്ദം ആയിരുന്നു.. "ട്ടെ💥"

നെഞ്ചിൽ വല്ലാതെ നോവ് തോന്നി അവന്... നെഞ്ചിൽ ഇടത് കൈ വെച്ചു ഉഴിഞ്ഞു കൊണ്ട് അവൻ നിന്നു... തനിക്ക് എന്താണ് സംഭവിക്കുന്നത് പോലും അറിയില്ല.. "മിണ്ടി പോകരുത്... പൂട്ടി ഇടെടാ ഇവളെ.. പച്ചവെള്ളം കൊടുത്തേക്കരുത്.. മുകളിലെ മുറിയിൽ ഇട്ടോ .. " അവളുടെ അലർച്ച ആദ്യം മുഴങ്ങി.. പിന്നീട് ശബ്ദം നേർത്തു വരുന്നത് ആയി തോന്നി അവന്.. ചിലപ്പോൾ മുടി കുത്തിൽ പിടിച്ചിരിക്കാം.. അത് അല്ലേൽ നിലത്ത് കൂടേ വലിചിഴച്ചിരിക്കാം.. °°°°°°°°°°°°°°°°°° "തേജസ്‌ എന്താ വരാത്തെ.." നേരം ഒരുപാടു ആയിട്ടും അവന്റെ ഒരു അറിവും ഇല്ലാത്തതിനാൽ ആധിയോടെ ഉമ്മറത്തെ തൂണിൽ കൈ ചേർത്തു കൊണ്ട് ശാന്ത പറഞ്ഞു.. "ടൗണിൽ പോയി വരാൻ ഉള്ള സമയം ആയി.. ഫ്രണ്ട്‌സ്നേ കാണാൻ ഉണ്ടെന്ന് അല്ലെ പറഞ്ഞെ... തിരിച്ചെത്താൻ ഉള്ള സമയം ആവുന്നല്ലേ ഒള്ളു.. " ശാന്തയെ സമാധാനിപ്പിക്കാൻ പറഞ്ഞത് ആണേലും ചെറിയച്ഛനിലും ആധി നിറഞ്ഞിരുന്നു... "എന്നാലും.. " "എന്റെ ശാന്തേ.. അവൻ ഒരു ആൺകുട്ടിയല്ലേ.. നീ പോയി കിടക്ക്.. " അവരെ സമാധാനിപ്പിക്കാൻ അത്രയും പറഞ്ഞു അവർ ഉമ്മറത്തിണ്ണയിൽ നിന്നും എഴുന്നേറ്റു.. "അല്ല ഏട്ടാ നേരം പത്ത് കഴിഞ്ഞു.. അവന് എന്തേലും.. " "ഒന്നും ഉണ്ടാവില്ല..നീ ഒന്ന് വിളിച്ചു നോക്ക്.." ശാന്തയുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു അയാൾ പറഞ്ഞതും ശാന്ത മനസ്സില്ല മനസ്സോടെ അകത്തേക്ക് നടന്നു.. അതല്ലേലും അങ്ങനെ അല്ലെ.. പെറ്റ വയറിനു നോവുമെല്ലോ... 💕

"വിളിച്ചു ചെറിയച്ഛ.. സ്വിച്ച് ഓഫ് ആണ്.. " അകത്ത്‌ നിന്നും പുറത്തേക്ക് വന്ന ദർശൻ അത്രയും പറഞ്ഞതും അയാളിലും നേരിയ പേടി തോന്നി.. ഇനി എന്തു ചെയ്യും.. ആകെ ഉള്ള കച്ചിത്തുരുമ്പ് ആയിരുന്നു ഫോൺ.. അതും സ്വിച് ഓഫ്‌... "നിങ്ങൾ ഒക്കെ കിടക്കാൻ പൊക്കോളൂ.. നീ പോകുന്നില്ലേ.. " ഉള്ളിലെ ടെൻഷൻ മറച്ചു വെച്ചു കൊണ്ട് അയാൾ ദർശനോട് പറഞ്ഞതും അവൻ തിരിഞ്ഞു അകത്തേക്ക് നടന്നു.. എന്നാൽ ഉമ്മറത്തെ പടിയിൽ കാൽ നീട്ടി വെച്ചിരിക്കുന്ന താരയുടെ തലയിൽ ഒന്ന് തലോടി കൊണ്ട് അയാൾ ചോദിച്ചു . "ഇല്ല.. ഞാൻ ചേട്ടൻ വന്നിട്ട് കിടന്നോളാം... " അവർക്ക് മുഖം കൊടുക്കാതെ മുറ്റത്തെ നിശാഗന്ധിപൂക്കളുടെ വശ്യമായ ഗന്ധം നാസികയിലേക്ക് ആവാഹിച്ചെടുത്തു കൊണ്ട് താര മറുപടി പറഞ്ഞു.. "നേരിൽ കണ്ടാൽ രണ്ടും പൊരിഞ്ഞ അടിയും.. എന്നാൽ പരസ്പരം കാണാതെ രണ്ടിനും ഇരിക്കാനും പറ്റില്ല.. " അകത്ത് നിന്നും ഉമ്മറത്തേക്ക് വന്ന ശാന്ത അവളെ കനപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞതും അവൾ കേറുവോടെ മുഖം കോട്ടി.. "വോ.. ഈ അമ്മക്ക് അസൂയയാ.. " "ശെരി.. പടിയിൽ ഇരിക്കണ്ടാ.. ഇങ്ങോട്ട് കയറി ഇരുന്നോ.. അവിടെ ഇരുന്നു ഉറങ്ങി പോയാൽ നിലത്തേക്ക് ഉരുണ്ട് വീഴും.. " രണ്ടു പേരുടെയും തല്ല് കാണെ ഇതൊരു നടക്കും പോവില്ലന്ന് അറിയാവുന്നത് കൊണ്ട് തന്നെ താരയെ വിളിച്ചു കൊണ്ട് അവളുടെ അച്ഛൻ പറഞ്ഞു.. "ഹോ.. അച്ഛൻ.. പോയെ പോയെ.. ഞാൻ ഉറങ്ങതൊന്നും ഇല്ല.. പോരെ.. "

"ആ മതി... " അകത്തേക്ക് കയറി പോയ ശാന്തയും ചെറിയച്ഛനും ചെറു ചിരിയോടെ അകത്തേക്ക് നടന്നു..അവരുടെ പോക്ക് ഒന്ന് നോക്കി നിന്ന താര നേരെ നോട്ടം മാനത്തേക്ക് പതിപ്പിച്ചു... ഉറങ്ങുന്നേനു മുന്പേ തേജസിനെ ഒരു നോക്ക് എങ്കിലും കാണണം.. അല്ലേൽ ആ രാത്രി തന്നെ ഉറക്കം തിരിഞ്ഞു നോക്കാർ ഇല്ല.. ഒത്തിരി തല്ലും വഴക്കും കൂടുമെങ്കിലും എന്തോ കാണാതിരിക്കാൻ പറ്റില്ല എന്നുള്ളത് ആണ് നഗ്നസത്യം.. എന്നാൽ അത് പുറത്തേക്ക് പറയാൻ മടിയാണ്.. ഈഗോ ആണെന്നും പറയാം... °°°°°°°°°°°°°°°°°° വീടിന് ചുറ്റും ശബ്ദം ഉണ്ടാക്കാതെ നടന്ന തേജസ്‌ അവൾ മുകളിൽ ആയിരിക്കും എന്ന ധാരണയിൽ മുകളിലേക്ക് കയറാൻ വല്ല പിഴുതും ഉണ്ടോന്ന് നോക്കി നടന്നു.. കുറച്ചു നേരം കൂടേ ആ വീടിനെ സൂക്ഷ്മമായി നിരീക്ഷിച്ച തേജസ്‌ ബാൽക്കണി കാണെ അവന്റെ മിഴികൾ ഒന്ന് വിടർന്നു.. അതൊരിക്കലും മുറിയിൽ നിന്നുള്ള ബാൽക്കണി അല്ലെന്ന് അവൻ ഉറപ്പിച്ചു.. അടുത്തുള്ള അധികം പൊക്കം ഇല്ലാത്ത പേരാലിൽ കയറി.. പൊക്കം ഇല്ലെങ്കിലും സൺഷേഡിലെക്ക് എത്തും അവിടെ നിന്നും മുകളിലോട്ട് കയറാൻ എളുപ്പം ആണ്.. പേരാലിൽ കയറിയ അവൻ അതിന്റെ അവസാനചില്ലയിൽ ഒരു വിധം ബാലൻസ് ചെയ്ത് കയറി കൊണ്ട് സൺഷേഡിലേക്ക് വലിഞ്ഞു കയറി..

ശേഷം കുറച്ചു നേരം റസ്റ്റ്‌ എടുത്ത അവൻ അവിടെ നിന്നും ചുവരിൽ ഉള്ള ചെറിയ ചെറിയ സ്ലാബുകളിൽ കയറി... മോഡേൺ വീട് ആയത് കൊണ്ട് തന്നെ ഒരുപാട് പെർഗോളകൾ ഉണ്ട്.. അതുകൊണ്ട് തന്നെ കയറാൻ എളുപ്പം ആണ്.. വലിയൊരു പെർഗോളയിൽ നിന്ന് കൊണ്ട് തേജസ്‌ ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് എടുത്ത് ചാടി.. അവന്റെ ചാട്ടത്തിന്റെ ശക്തി കൊണ്ട് നിലത്തെ ടൈലിൽ വലിയൊരു ശബ്ദം ഉണ്ടായതും നാക്ക് കടിച്ചു കൊണ്ട് തേജസ്‌ മറഞ്ഞു നിന്നു.. ശബ്ദം കേട്ട് കൊണ്ട് ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തിയ അവൻ പതിയെ തുറന്നിട്ട വാതിൽ വഴി അകത്തേക്ക് നടന്നു.. എന്നാൽ അകത്തെ കാഴ്ച കണ്ട് അവന്റെ കണ്ണ് മഞ്ഞളിച്ചു.. നേരെ ചെന്നത് വലിയൊരു ഹാളിലേക്ക് ആയിരുന്നു.. അവിടെ സെറ്റ് ചെയ്തിരിക്കുന്ന ഒരുപാടു സെറ്റികൾ.. അതിന് യോജിച്ച ടി ടാബിൽ.. ഫ്ലവർ പോട്ട്കൾ.. വലിയ വലിയ ജനലുകളും അതിന് യോജിച്ച കർട്ടനുകൾ.. വലിയ ലൈറ്റ്സും എല്ലാം സെറ്റ് ചെയ്ത വലിയൊരു ഹാൾ.. എല്ലാം കൊണ്ടും കൊട്ടാരസമാനം ആയിരുന്നു.. ഓരോന്നും നോക്കി കണ്ട തേജസ്‌ വന്ന കാര്യം മറന്നു എന്ന് വാസ്തവം.. "ദൈവമേ ഇവിടുത്തെ കൊച്ചിനെ കാണാൻ ആണോ ഞാൻ വന്നത്.. " ഉമിനീർ ഇറക്കി കൊണ്ട് അവൻ ഓർത്തു..

ഒരുപാട് മുറികളുടെ വാതിൽ കാണുന്നു.. എന്നാൽ അതിൽ ഒന്ന് മാത്രം പുറത്ത് നിന്നും പൂട്ടിയിട്ടുണ്ട്.. അതിൽ ആയിരിക്കും ആത്മിക എന്ന് അവൻ ഊഹിച്ചു.. കാരണം അവളുടെ ഏട്ടന്മാർ പൂട്ടിയിടാൻ പറഞ്ഞിരുന്നെല്ലോ.. കീ വെച്ചാണ് ലോക്ക് ചെയ്തത്.. കീ ആണേൽ ഡോറിൽ തന്നെ ഉണ്ട് താനും.. "പൊട്ടന്മാർ.. എന്നേ പോലെ ഉള്ള കള്ളന്മാർ ഒന്നും കയറില്ലെന്ന് കരുതിക്കാണും.. കുറേ മസിൽ ഒക്കെ ഉണ്ടെന്നേ ഒള്ളു.. എന്നേ പോലെയൊന്നും ബുദ്ധി ഇല്ലെന്നേ... " അല്ലേലും ജീവൻ വെടിയുന്ന നിമിഷത്തിലും കൌണ്ടർ അടിക്കാൻ അവനെ കൊണ്ടേ കഴിയൂ 😂.. കീ തിരിച്ചു കൊണ്ട് അവൻ ഹാൻഡിൽ ലോക്കിൽ പിടിച്ചു താഴ്ത്താൻ കൈ ഉയർത്തി... "ആരാടാ നീ... " പിറകിൽ നിന്നുള്ള ശബ്ദം കേൾക്കെ തേജസ്‌ ഞെട്ടി വിറച്ചു.. കൈകാലുകൾ വിറക്കുന്നു.. ഒരു നിമിഷം ആ തടിമാടന്മാരുടെ അടി കൊണ്ട് അവശൻ ആയി കിടക്കുന്ന രംഗം ഓർമ്മ വന്നതും ഉമിനീർ ഇറക്കി കൊണ്ട് അവൻ അനങ്ങാതെ നിന്നു.. "അയ്യോ..കാലു പിടിക്കാം..അലിവ് തോന്നിയാലോ.. പിടിക്കാം.. വെറുതെ വിട്ടാൽ ജീവനും കൊണ്ട് ഓടാം.. അപ്പൊ ആ പെണ്ണ്.. ആ പെണ്ണ് എന്തേലും ആവട്ടെ.. ഇത്രയും വന്നത് അവൾക്ക് വേണ്ടിയിട്ടല്ലേ.. പിന്നേ എന്താടാ നീ എങ്ങനെ..... ഒ.. ഒന്ന് മിണ്ടാതെ ഇരിക്കോ.. പുല്ല്.. "

തർക്കം കൂടുന്ന തന്റെ മനസ്സിനെ നാല് തെറി വിളിച്ചു കൊണ്ട് അവൻ പതിയെ തിരിഞ്ഞു.. തന്റെ മുന്നിൽ നിൽക്കുന്ന നാൽപ്പതോളം പ്രായം വരുന്ന ഒരു സ്ത്രീയേ കാണെ തേജസ്‌ അത് വരെ പിടിച്ചു വെച്ച ശ്വാസം അഴിച്ചു വിട്ടു "ആരാ നീ.. എന്താ നിനക്ക് വേണ്ടത്.. എന്തിനാ ആ മുറി തുറക്കുന്നത്.. ' അവനെ ഒറ്റനോട്ടത്തിൽ മാന്യൻ ആണെന്ന് തോന്നിയത് കൊണ്ട് ആവാം ആ ചേച്ചിയും മാന്യമായിട്ട് ആയിരുന്നു ചോദിച്ചത്...നമുക്ക് അല്ലെ അറിയൂ തനി കൂതറയാണെന്ന്.. "അത് പിന്നേ ആ.. ആമി.. " അങ്ങനെ വിളിക്കാൻ ആണ് അവൻക്ക് തോന്നിയത്.. അവളുടെ പേര് കേൾക്കെ ആ ചേച്ചിയുടെ കണ്ണ് ഒന്ന് വിടരുന്നത് അവൻ ശ്രദ്ധിച്ചു.. ചുറ്റും നോക്കി ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് ആ സ്ത്രീ അവനിലേക്ക് ചേർന്നു നിന്നു.. "മോൻ അവളെ കൊണ്ട് പോകാൻ വന്നത് ആണോ.. കൊണ്ട് പൊക്കോ മോനെ..ഇവിടെ നിന്നാൽ നാളെ അവളുടെ ജീവനില്ലാത്ത ശരീരം കാണേണ്ടി വരും .. " "അല്ല.. ഞാൻ.. എനിക്ക്.. അവളെ " പറച്ചിലോടൊപ്പം ആ സ്ത്രീ കരഞ്ഞിരുന്നു.. അവരുടെ പറച്ചിൽ കേൾക്കെ ഒന്നും മനസ്സിൽ ആയില്ല എങ്കിലും അവൻ എന്തെക്കെയോ പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചു.. "അതൊക്ക പിന്നേ പറയാം.. വാ... " അവനെയും വലിച്ചു കൊണ്ട് അവർ ആ മുറി തുറന്നു അകത്തേക്ക് പ്രവേശിച്ചു.. ഡോർ അതുപോലെ അടച്ച ശേഷം ലൈറ്റ് ഓൻ ചെയ്ത് അവളെ കാണിച്ചു കൊടുത്ത്.. നിലത്ത് ജനലിന്റെ ഓരത്ത് ആയി ചുരുണ്ടു കൂടി കിടക്കുന്നവളെ.. താൻ നേരത്തെ കണ്ട അതെ വസ്ത്രം തന്നെയാണ്..

അനക്കം ഒന്നും ഇല്ലെന്ന് കാണെ ഏതോ ഒരു ഉൾപ്രേരണയിൽ തേജസ്‌ അവളിലേക്ക് പാഞ്ഞടുത്തു.. നിലത്ത് മുട്ട് കുത്തി ഇരുന്ന തേജസ്‌ കമിഴ്ന്നു കിടക്കുന്ന ആത്മികയേ മലർത്തി കിടത്തിയതിന് ശേഷം തല ഉയർത്തിയതും നെറ്റി പൊട്ടി രക്തം ഒഴുകുന്നത് കാണെ അവളുടെ കവിളിൽ കൈ വെച്ചു..അവന്റെ ഉളളം കയ്യിലെ ചൂട് ആ പെണ്ണിന്റെ തണുത്ത കവിളിൽ അരിച്ചു കയറി..കവിളിലെ അടികൊണ്ട പാട് നീലിച്ചു കിടപ്പുണ്ട്.ചുണ്ട് നേരത്തെ കണ്ട പോലെ മുറിഞ്ഞിട്ട് ഉണ്ട്.. "ആമി... ആത്മിക... " കുലുക്കി വിളിച്ചിട്ട് ഒന്നും കാര്യം ഇല്ലെന്ന് കാണെ അവൻ തല ഉയർത്തി അവരെ നോക്കി.. ആ സ്ത്രീ ആണേൽ നിറകണ്ണുകളോടെ നോക്കുന്നുണ്ട്... "മോൻ ഇവളെ ഈ നരകത്തിൽ നിന്നും കൊണ്ട് പോകോ..ന്റെ കുട്ടി ഒരുപാടു അനുഭവിച്ചതാ.. പാവാ ന്റെ മോൾ.. " തേങ്ങി കൊണ്ട് പറയുന്ന അവരെ അവനെ നിസ്സഹായതയോടെ നോക്കി.. "എങ്ങോട്ട് കൊണ്ട് പോകും.. തന്റെ വീട്ടിലേക്കോ.. അത് അത്ര എളുപ്പം ഉള്ള കാര്യം ആണോ.... " "മോൻക്ക് പറ്റില്ലെങ്കിൽ ബോധം വന്നതിന് ശേഷം എവിടേലും ഉപേക്ഷിചോ.. എന്നാലും കുഴപ്പം ഇല്ല.അവൾക്ക് ജീവിക്കാൻ ഉള്ള വകുപ്പ് ഒക്കെ ഉണ്ട്... ഞാൻ തരാം.. " "ഏയ്‌. ഉപേക്ഷിക്കേ.. ഞാൻ കൊണ്ട് പൊക്കോളാം.. എന്റെ വീട്ടുകാർ എങ്ങനെ എടുക്കും എന്ന് അറിയില്ല.. എങ്കിലും ഇതൊരു പെൺകുട്ടി അല്ലെ.. മനസ്സിൽ ആക്കാതിരിക്കില്ല.. " അത്രയും പറഞ്ഞു അവളെ താൻ അവളെ എങ്ങനെ കണ്ടുമുട്ടി എന്നും പറഞ്ഞു കേൾപ്പിച്ചതും അവളുടെ നോട്ടം നേരിടാൻ ആകാതെ ഇറങ്ങി തിരിച്ചത് ആണെന്നും അവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു കൊണ്ട് അവൻ അവളെ തോളിൽ ഇട്ടു...

തോളിൽ ഇട്ടപ്പോൾ ശരീരം വേദനിച്ചത് കൊണ്ടോ എന്തോ അവളൊന്ന് മുഖം ചുളിച്ചു... എന്തോ ഓർത്തു കൊണ്ട് നിന്ന ആ സ്ത്രീ പിടഞ്ഞു കൊണ്ട് ഷെൽഫ് തുറന്ന് കട്ടിലിൽ ഒരു ബാഗ് കൊണ്ട് വെച്ചു.. അതിലേക്ക് ഷെൽഫിലെ ഒരു തട്ട് ഡ്രസ്സ്‌ എടുത്ത് വെച്ച ശേഷം മറ്റൊരു ഷെൽഫ് തുറന്നു കുറച്ചു ഫയൽസും ബുക്‌സും പിന്നേ കുറച്ചു പണവും കുറച്ചു സ്വർണം അടങ്ങുന്ന പെട്ടിയും എടുത്തു വെച്ച ശേഷം ബാഗ് അടച്ചു കൊണ്ട് അവന് നേരെ നീട്ടി.. അവരുടെ പ്രവർത്തിയൊക്കെ പകപ്പോടെ നോക്കി നിന്ന തേജസ്‌ അവനെ മിഴിഞ്ഞ കണ്ണാലെ നോക്കി.. "എന്തിനാ ഇതൊക്കെ.. " "മോന് ഇവൾ ഒരു അധികപ്പറ്റായി തോന്നിയാൽ ഇവൾക്ക് ഈ ബാഗ് നൽകിയാൽ മതി.. ജീവിക്കാൻ ഉള്ളത് എല്ലാം ഇതിൽ ഉണ്ട്.. അവൾ ജീവിച്ചോളും... " അവന് നേരെ ആ വലിയ ബാഗ് നീട്ടി കൊണ്ട് അവർ പറഞ്ഞതും അവൻ വാങ്ങിച്ചില്ല.. അല്ല അഭിമാനം സമ്മതിച്ചില്ല.. "ഹേയ്.. എന്തൊക്കയാ.. " "മോൻ ഇത് പിടിക്ക്... വാ "" അവന്റെ കയ്യിൽ നിർബന്ധിപ്പിച്ചു പിടിപ്പിച്ചു കൊണ്ട് അവർ തേജസിന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു..തോളിൽ ഉള്ള ആത്മികയേ ഒന്നുടെ കയറ്റി കൊണ്ട് അവനും... സ്റ്റെയർ ഇറങ്ങി ചെന്ന ആ സ്ത്രീ ഹാളിൽ എങ്ങും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് ഹാളിലെ മനോഹരം ആയി മരം കൊണ്ട് നിർമിച്ച കീ സ്റ്റാൻഡിൽ നിന്നും ഒരു കീ എടുത്ത് കൊണ്ട് വന്നു..

ശേഷം അവനെയും വിളിച്ചു കൊണ്ട് ആ സ്ത്രീ ലിവിങ് റൂമും കഴിഞ്ഞ് സിറ്റ് ഔട്ടിലേക്ക് ഇറങ്ങി.. എന്നാൽ പോർച്ചിൽ ആരുടെയോ അനക്കം ശ്രവിച്ച അവർ തേജസിനേയും കൊണ്ട് ആരും ശ്രദ്ധിക്കപ്പെടാതെ വലിയൊരു ഫ്ലവർ പൊട്ടിന് പിറകിൽ ഒളിച്ചു... തോൾ വേദനിക്കുന്നുണ്ട് എങ്കിലും ആ പെണ്ണിനെ ഈ നരകത്തിൽ നിന്നും രക്ഷിക്കൽ അവന്റെ കൂടേ വാശിയായിരുന്നു... ആ സ്ത്രീയുടെ സംസാരത്തിൽ നിന്നും മനസ്സിൽ ആക്കാം തന്റെ തോളിൽ കിടക്കുന്ന ഈ പെണ്ണ് എത്രത്തോളം അനുഭവിച്ചിട്ട് ഉണ്ട്.. ഓർക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു നീറ്റൽ.. എന്തിനെന്നു അറിയാതെ പുറത്ത് നിന്നും വന്ന മോഡേൺ ആയി വസ്ത്രം ധരിച്ച ഒരു പെൺകുട്ടി അകത്തേക്ക് കയറി പോയതും അവർ ദീർഘശ്വാസം വലിച്ചു വിട്ടു.. "എന്റെ മോളാ..ആമിയെന്ന് വെച്ചാൽ ജീവനാ.. പക്ഷെ ഇപ്പൊ ഇവൾ ഇവുടുന്നു പോകുന്നത് പൂജ(അവരുടെ മകൾ)പോലും അറിയാൻ പാടില്ല..." അത്രയും പറഞ്ഞു കൊണ്ട് അവർ അവനെയും വലിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.. പോർച്ചിൽ നിരനിരയായി നിർത്തി ഇട്ടേക്കുന്ന വില കൂടിയ കാറുകളേ തേജസ്‌ കൗതുകത്തോടെ നോക്കി നിന്നു.. കയ്യിൽ ഉള്ള കീയിൽ അൺലോക്ക് ബട്ടൺ ആ സ്ത്രീ പ്രെസ്സ് ചെയ്ത്.. അവരുടെ അടുത്തുള്ള നേരത്തെ കണ്ട ബ്ലൂ കളർ വോൾവോ ശബ്‌ദിച്ചതും ആ സ്ത്രീ വേഗത്തിൽ ചെന്ന് പിന്നിലെ ഡോർ തുറന്നു കൊടുത്ത്.. "ഇങ്ങോട്ട് കിടത്തിക്കോ മോനെ.. "

"അല്ല ഈ കാർ.. ഞാൻ.. ഞാൻ.. ബൈക്ക് കൊണ്ട് വന്നിട്ട് ഉണ്ട്.". "ഈ അവസ്ഥയിൽ കിടക്കുന്ന ഇവളെയും നീ എങ്ങനെയാ പോകാ.. ഇത് ഇവളുടെ കാറാണ്.. മോൻ ധൈര്യം ആയി കൊണ്ട് പൊക്കോ.. " അതിന് അവൻ മനസ്സില്ലമനസ്സോടെ തലയാട്ടി കൊണ്ട് അവർ തുറന്നു വെച്ച ഡോറിലൂടെ അവളെ അകത്തേക്ക് കിടത്തി..ശേഷം അവർ ഏൽപ്പിച്ച ബാഗും അവളുടെ അടുത്ത് വെച്ച ശേഷം ഡോർ അടച്ചു.. ആ സ്ത്രീയേ ഉയർന്ന ശ്വാസഗതിയോടെ അവൻ നോക്കി.. ചെയ്യുന്നത് തെറ്റ് ആണോ എന്നൊരു തോന്നൽ.. "മോൻ പേടിക്കണ്ട.. ഇവിടെ ആരും അറിയില്ല. അവരൊക്കെ പുറത്ത് പോയതേ ഒള്ളു.. ഇപ്പോഴൊന്നും വരില്ല.. അവളെ നോക്കാൻ എന്നെയ ഏൽപ്പിച്ചത്.. മോൻ പൊക്കോ.. പാവാ അവൾ..ശല്യം ആയി തോന്നിയാൽ പറഞ്ഞു വിട്ടേക്ക്.. '' അതിന് അവൻ നേർമയായി ചിരിച്ചു കൊണ്ട് അവരിൽ കീ വാങ്ങി കാറിനകത്തേക്ക് കയറി സ്റ്റാർട്ട്‌ ചെയ്ത്.. അവൻ കാർ മുന്നോട്ട് എടുത്തു.. തുറന്നു വെച്ച ഗെറ്റ് കടന്നു കൊണ്ട് അവരുടെ കാർ പുറത്തേക്ക് സഞ്ചരിച്ചതും ഗെറ്റ് കടന്നു കൊണ്ട് മറ്റൊരു കാർ അകത്തേക്ക് പ്രവേശിച്ചിരുന്നു....!!!! .....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story